TWA UAE Cluster

TWA UAE Cluster

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from TWA UAE Cluster, Sports, Sharja, Dubai.

01/12/2022
04/06/2022






കാലുകളിൽ നിന്ന് കാലുകളിലേക് ആവാഹിച്ചെടുത്ത് കൈകൾ കഥ പറയുന്ന കരുത്തിന്റ കായിക മേളയുടെ ചരിത്ര മുഹൂർത്തം പിറവിയെടുക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം.

കൊണ്ടും കൊടുത്തും തഴക്കവും പഴക്കവുമുള്ള ബുദ്ധിയിലും ശക്തിയിലും ഒപ്പത്തിനൊപ്പം നിൽക്കുന്ന 22 കൊലകൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ അജ്മാനിലേ മണൽതരികൾ ആകാശം മൂടും എന്നുറപ്പ്.

തൊണ്ട് തല്ലി ചകിരി നാര് തങ്കമാക്കി മടഞ്ഞ പൊൻവടത്തിന്റെ ഇരുതലങ്ങളിൽ ഏറ്റുമുട്ടാൻ വരുന്ന പോരാളികളെ നിങ്ങൾക് മുമ്പിലേക് വിളംബരം ചെയ്യുകയാണ്

1) ജിംഖാന എ
2)ഗ്രാമ്യം കൊളത്തൂർ
3)സ്റ്റാർ അലൈൻ എ
4)സ്റ്റാർ അലൈൻ ബി
5)കൂട്ടം കുണ്ടംകുഴി
6)യാദവ സഭ യുഎഇ എ എ
7)യാദവ സഭ യുഎഇ എ ബി
8)സിഎം ബ്രദർസ് എ
9)സിഎം ബ്രദർസ് ബി
10)റെഡ്സ്റ്റാർ മുക്കൂട്
11)റാക് പാപ്പൻ
12)ഐവ ദുബായ്
13)ഡിഫെൻഡിംഗ് ബോയ്സ് അൽ ഖുസൈസ്
14)വിവേകാനന്ദ ക്ലായി
15)സതേൺ സെവൻസ്
16)ടീം ചൂണ്ട
17) ചെഗുവേര അട്ടേങ്ങാനം
18)ടീം പാകിസ്ഥാൻ
19)ഐഎംസിസി ഷാർജ
20)ഫ്രണ്ട്‌സ് പാക്കം
21)കടക്കൽ ഒരുമ
22)വിന്നേഴ്സ് ക്ലബ്‌ അജ്‌മാൻ

ഒപ്പം പെൺക്കരുത്തിന്റെ ശോഭ തെളിയിക്കാൻ

1)ലയണസ് സ്‌ക്വാഡ്
2)സാരഥി യുഎഇ വുമൺസ് ടീം

എന്നീ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുന്ന പ്രദർശന മത്സരം വടംവലിയുടെ മാറ്റ് കൂട്ടും.

ഇന്ന് വൈകുന്നേരം 5 മണിമുതൽ ആർത്തിലമ്പാൻ പോകുന്ന അജ്മാനിലേ വിന്നേഴ്സ് ക്ലബ്‌ കളിയങ്കത്തട്ടിലേക്ക് വരൂ നമുക്ക് ആറാടാം "വടംവലി ആറാട്ട്" നൊപ്പം.

എൻ.ആർ.ഐ ടഗ് ഓഫ് വാർ അസോസിയേഷൻ യുഎഇ യുടെ ആഭിമുഖ്യത്തിൽ അജ്മാനിലെ വിന്നേഴ്സ് ക്ലബ്ബിൽ വെച്ച് നടക്കുന്ന പ്രഥമ വടംവലി മത്സരം "വടംവലി ആറാട്ട്"ലേക്ക് മുഴുവൻ വടംവലി ടീമുകളെയും, കായിക പ്രേമികളെയും ഹാർദവമായി സ്വാഗതം ചെയ്യുന്നു.

02/06/2022





ചരിത്ര നിമിഷത്തിന് ഇനി ദിവസങ്ങൾ മാത്രം.

യുഎഇക്കര കാണാൻ കാത്തിരിക്കുന്ന മത്സര മാമാങ്കം "വടംവലി ആറാട്ട്" ന് ജൂൺ 4 ശനിയാഴ്ച 5 മണിക്ക് അജ്മാനിലെ വിന്നേഴ്സ് സ്പോർട്സ് ക്ലബ്ബിൽ വെച്ച് തിരിതെളിയും.

ഏഷ്യൻ വടംവലി ഫെഡറേഷന്റെ പിന്തുണയോടെ എൻ.ആർ. ഐ ടഗ് ഓഫ് വാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യുഎയിലെ ആദ്യത്തെ ഇന്റർനാഷണൽ വടംവലി മത്സരം "വടംവലി ആറാട്ട്" ഹിസ് എക്സല്ലെൻസി ഡോക്ടർ അഹമ്മദ്‌ സലിം സായിദ് മുഹമ്മദ്‌ അൽ സുദിയൻ ഉദ്ഘാടനം നിർവ്വഹിക്കും.ചടങ്ങിൽ ഏഷ്യൻ വടംവലി ഫെഡറേഷൻ ജനറൽ സെക്രട്ടറി മദൻമോഹൻ മുഖ്യതിഥിയായി പങ്കെടുക്കും.യുഎഇ റാഫിറ്റിംഗ് ഫെഡറേഷൻ ഫൗണ്ടർ യാസർ അലി കത്തീരി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ വൈ. എ റഹിം, പ്രോഗ്രാം മീഡിയ പാർട്ണർ എൻ. ടിവി ചെയർമാൻ മാത്തുക്കുട്ടി കഡോൺ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുഎഇ യിലെ 22 ഓളം ടീമുകൾ പങ്കെടുക്കുന്ന മത്സരത്തിന്, വനിതാ ടീമുകളുടെ പ്രദർശനമത്സരം കൂടി നടക്കും എന്ന പ്രത്യേകത കൂടിയുണ്ട്.

അജ്മാനിലുള്ള വിന്നേഴ്സ് ക്ലബ്‌ അങ്കണത്തിലേക് ജൂൺ 4ന് വൈകുന്നേരം5 മണിമുതൽ തിരഞ്ഞെടുത്ത ടീമുകൾ ശക്തി തെളിയിക്കാൻ വരുമ്പോൾ നിങ്ങൾ ഏവരുടെയും പിന്തുണ ഞങ്ങൾ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു.എല്ലാ കായിക പ്രേമികളെയും ഒരിക്കൽ കൂടി സ്‌നേഹസാദരം ക്ഷണിക്കുന്നു.

28/05/2022





രണ്ട് ടീമുകളുടെ ബലപരീക്ഷണത്തിനൊപ്പം ബുദ്ധികൂർമതയുടേയും കായികവിനോദമാണ് വടംവലി. എട്ട് അംഗങ്ങൾ ഉള്ള രണ്ട് ടീമുകൾ നിശ്ചിതതൂക്കം നിലനിർത്തി തങ്ങളുടെ കൈക്കരുത്തും കാലുറപ്പും ബുദ്ധിയും ഉപയോഗിച്ചു ചകിരിയിൽ ചമഞ്ഞ വടത്തെ സ്വന്തം വരുതിയിലാക്കി നടന്നു നീങ്ങുമ്പോൾ വിജയക്കൊടിപ്പാറും.

പുരാതനകാലങ്ങളിൽ ഇന്ത്യ,പുരാതന ഈജിപ്ത്, മ്യാൻ‌മാർ,ന്യൂ ഗിനിയയിലുമൊക്കെ ഈ കായിക വിനോദം ഉണ്ടായിരുന്നതായി ചരിത്ര രേഖകളുണ്ട്.1900 മുതൽ 1920 വരെ ഒളിമ്പിക്സ് മത്സരങ്ങളിൽ വടം വലി ഒരു ഇനമായിരുന്നു. പക്ഷേ പിന്നീട് ഇത് ഒളിമ്പിക്സിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. വടംവലിക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ഫെഡറേഷനായ ടഗ് ഓഫ് വാർ ഇന്റർനാഷണൽ ഫെഡറേഷൻ(Tug of War International Federation (TWIF)) അന്താരാഷ്ട്രതലത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ ജനപ്രിയമുള്ള കായിക വിനോദങ്ങളിൽ ഒന്നാണ് വടംവലി. പ്രൊഫഷണൽപരമായും, സൗഹൃദപരമായും എന്തിനി നാട്ടിൻപുറത്തെ ആഘോഷങ്ങളിൽപോലും വടംവലിയുടെ ആവേശകാഴ്ചകൾ തരംഗമാകാറുണ്ട്.പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ആരംഭിക്കുന്ന ടൂർണമെന്റുകൾക്ക് നിറഞ്ഞുകൂടുന്ന ആൾക്കൂട്ടവും കൈയടികളും വടംവലിയുടെ ആവേശത്തിൽ മസിലുകൾ പെരുപ്പിച്ച് എതിർ ടീമിനെ വലിച്ചിടുന്ന താരങ്ങളും കൂടുമ്പോൾ ആവേശം പരകോടിയിലേക്ക് എത്തും.
നാടൻ ഭാഷയിൽ പ്രത്യേകതരം ടോണിൽ ടീമുകളെ പരിചയപ്പെടുത്തിയുള്ള അനൗൺസ്മെന്റുകളും മത്സരത്തിന്റെ കൗതുകമാണ്.

ഏഴാം കടലും കടന്ന് വടംവലി എന്ന മാമാങ്കം, നാട്ടിലെ ആവേശവും പോരാട്ടവീര്യവും തെല്ലും ചോരാതെ യുഎഇയിലെ മണ്ണിലും അരങ്ങേറാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജീവിതഭാരം മൂലം പ്രവാസലോകത്തു എത്തിയ ഒരുപാട് പ്രൊഫഷണൽ കളിക്കാർക്ക് തങ്ങളുടെ കളി മികവ് നിലനിർത്താനും, തെളിയിക്കാനും ലഭിക്കുന്ന അവസരങ്ങളാണ് വിവിധ പ്രവാസി കൂട്ടായ്മകൾ നടത്തുന്ന വടംവലി മത്സരങ്ങൾ.

ഇന്ന് യുഎയിൽ 35 ഓളം പ്രൊഫഷണൽ ടീമുകൾ മത്സരരംഗത്ത് സജീവമായുണ്ട്.വടംവലി എന്ന കായിക മാമാങ്കം കൂടുതൽ ജനകീയമാക്കാനും, കൂടുതൽ ടീമുകളെ വടംവലിയിലേക്ക് ആകർഷിക്കുവാനും വേണ്ടി UAE യിൽ 2022ഏപ്രിൽ 2ആം തീയ്യതി രൂപികൃതമായ സംഘടനയാണ് ടഗ്ഗ് ഓഫ് വാർ അസ്സോസിയേഷൻ (TWA).അന്താരാഷ്ട്ര നിലവാരത്തിൽ യു എ ഇ യുടെ മണ്ണിൽ വടംവലി മത്സരങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോട്കൂടി വടംവലി താരങ്ങളും, ടീം മാനേജർമാരും പരിശീലകരും സംയുക്തമായി രൂപീകരിച്ച TWA വരും കാലങ്ങളിൽ സ്കൂൾ തലം മുതൽ നടപ്പിലാക്കാൻ പരിശ്രമിക്കുകയും മികവ് തെളിയിച്ച കായിക താരങ്ങളെ അന്താരാഷ്ട്ര തലങ്ങളിൽ പങ്കെടുപ്പിക്കുക എന്ന ഉദ്ദേശലക്ഷ്യത്തോടുകൂടി മുന്നേറുകയാണ്.രൂപികരിച്ച് ഇതുവരെയുള്ള പ്രവർത്തനങ്ങൾ യുഎഇ ഗവണ്മെന്റ് തലത്തിൽ ശ്രദ്ധ ആകർഷിക്കാൻ പറ്റിയിട്ടുണ്ട് എന്നത് നിങ്ങൾ തരുന്ന പിന്തുണയുടെ ഫലമാണ്. ഞങ്ങളുടെ ഈ മഹാ ഉദ്ധ്യമത്തിലും, സംഘടിപ്പിക്കുന്ന എല്ലാ മത്സരങ്ങളിലും നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.

ടഗ് ഓഫ് വാർ അസോസിയേഷന്റെ
ആഭിമുഖ്യത്തിൽ 04/06/2022 ന് ശനിയാഴ്ച വൈകുന്നേരം 5മണി മുതൽ അജ്മാനിലുള്ള വിന്നേഴ്സ് സ്പോർട്സ് ക്ലബ്ബിൽ വെച്ച് ഒരു ഇന്റർനാഷണൽ വടംവലി മത്സരം നടത്തപെടുന്നു. "വടംവലി ആറാട്ട്" എന്ന പേരിൽ കൈവലി ശൈലിയിൽ 580kg/8 (റീ തൂക്കം) കാറ്റഗറിയിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ആവേശകരമായ വടംവലി മത്സരം വീക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഏവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

20/05/2022





കായിക പ്രേമികളെ,

TUG OF WAR ASSOCIATION ൻ്റെ നേതൃത്വത്തിൽ ജൂൺ 4 ന് വൈകുന്നേരം 5മണി മുതൽ നടക്കുന്ന ഇൻ്റർനാഷണൽ വടംവലി മത്സരമായ #വടംവലി_ആറാട്ട്" വീക്ഷിക്കുന്നതിനും ആവശ്യമായ സഹായസഹകരണങ്ങൾ നൽകി വിജയിപ്പിക്കൂന്നതിനായി നിങൾ ഓരോരുത്തരെയും സഹർഷം സ്വാഗതം ചെയ്യുന്നു
അജ്മാൻ വിന്നേർസ് സ്പോര്ട്സ് ക്ലബ് ഗ്രൗണ്ടിലേക്ക്...

16/05/2022





മലയാളത്തിൻ്റെ പിയ ഗസൽ ഗായകൻ അലോഷി ആദംസ് വടംവലി ആറാട്ടിന് ആശംസകളുമായി.

13/05/2022

യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. യുഎഇ യെ ഇന്ന് കാണുന്ന വികസന കുതിപ്പിലേക്ക് എത്തിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.യുഎയി ലെ മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന ഒട്ടനവധി കാര്യങ്ങളിൽ നേതൃത്വം വഹിച്ചിരുന്നു.അദ്ദേഹത്തിന്റെ വേർപാടിൽ TWA UAE CLUSTER ന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു🌹.

09/05/2022





പ്രിയപ്പെട്ടവരെ,
ടഗ് ഓഫ് വാർ അസോസിയേഷൻ യുഎഇ സംഘടിപ്പിക്കുന്ന പ്രഥമ വടംവലി മത്സരം "വടംവലി ആറാട്ട്" ന്റെ ആദ്യത്തെ ട്രൈലെർ എല്ലാവരുടെയും അനുമതിയോട് കൂടി റിലീസ് ചെയ്യുകയാണ്. പ്രോഗ്രാം വൻവിജയമാക്കി തീർക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.എല്ലാം വടംവലി ടീമുകളെയും, കലാകായിക പ്രേമികളെയും സ്നേഹസാദരം ക്ഷണിച്ചുകൊള്ളുന്നു.

05/05/2022





NRI UAE TUG OF WAR ASSOCIATION ൻ്റേ നേതൃത്വത്തിൽ ജൂൺ 4 ന് വൈകുന്നേരം വിന്നെഴ്‌സ് സ്പോട്സ് ക്ലബ് അജ്മാനിൽ വെച്ച് നടക്കുന്ന ഇൻ്റനാഷണൽ വടം വലിയുടെ മീഡിയാ തലത്തിലുള്ള ബ്രോഷർ പ്രകാശനവും, സ്കൂൾ തലത്തിൽ പരിശീലനം നൽകാനുള്ള ദുബൈ ഗവൺമെൻ്റിൻ്റെ അപ്രൂവൽ ലഭിച്ചതിൻ്റെ പ്രഖ്യാപനവും NTV സ്റ്റുഡിയോയിൽ വെച്ച് നടന്നു
NRI TUG OF WAR ASSOCIATION ൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും ടൂർണമെൻ്റ് നടത്തിപ്പിനെ കുറിച്ചും UAE TUG OF WAR FEDERATION രൂപീകരണത്തെ കുറിച്ചും NRI UAE ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ അനിൽ കുമാർ സംസാരിച്ചു
NTV ചെയർമാൻ ശ്രീ മാത്തുകുട്ടി NRI TUG OF WAR ASSOCIATION ചെയർമാൻ ശ്രീ.ദിവാകരൻ വേങ്ങയിലിന് ബ്രോഷർ നൽകി പ്രകാശനം നടത്തി,
അസോസിയേഷൻ രക്ഷാധികാരി ശ്രീ നാരായണൻ നായർ വേങ്ങയിൽ ആശംസ അർപ്പിച്ചു, സംഘാടക സമിതി ജനറൽ കൺവീനർ ശ്രീ ജനാർദ്ദനൻ പുല്ലൂർ *വടംവലി ആറാട്ടിനെ* കുറിച്ച് സംസാരിച്ചു, സംഘാടക സമതി ഫൈനാൻസ് കൺവീനർ ശ്രീ അശോകൻ ഇടയില്യം നന്ദി പ്രകാശിപ്പിച്ച പ്രോഗ്രാമിൽ NRI TUG OF WAR ASSOCIATION രക്ഷാധികാരി ശ്രീ രാജു കരിപ്പാടക്കൻ,ട്രഷറർ ശ്രീ. അശോകൻ കയ്യിൽ, വൈസ് പ്രസിഡൻ്റ് മുനാഫ് കുന്നിൽ, പബ്ലിസിറ്റി കൺവീനർ ശ്രീ.സുധീഷ് മടന്തക്കൊട്,ജോ. കൺവീനർ ശ്രീ. ലിജോ, എന്നിവർ പങ്കെടുത്തു.

04/05/2022





UAE ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. അനിൽകുമാർ, ട്രഷറർ ശ്രീ. അശോക് കയ്യിൽ എന്നിവർ H.E.അഹമ്മദ് സലീം സയീദ് മുഹമ്മദ് അൽ സുദിയാൻ, സിവിൽ ഡിഫൻസ് മേജർ യാസർ അൽ കത്തീരി യുമായി ഇൻ്റർ നാഷണൽ ടഗ് ഓഫ് വാർ ഫെഡറേഷൻ്റേ നിർദ്ദേശപ്രകാരം U.A.E നാഷണൽ ഫെഡറേഷൻ രൂപീകരിക്കുന്നതുമായി ബദ്ധപ്പെട്ട് ഔദ്യോഗിക ചർച്ച നടത്തി.

TWA President Mr. Anilkumar and Treasurer Mr. Ashok Kayyil had an Official Discussion with H.E. Ahmed Salem Saeed Muhammed Al Sudian at his Al Ain Majlis along with Major Civil Defence Yaser Al Katheeri as per the guidance from International Tug of War Federation for developing UAE National Federation.

04/05/2022





UAE ടഗ് ഓഫ് വാർ അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ. അനിൽകുമാർ, ട്രഷറർ ശ്രീ. അശോക് കയ്യിൽ എന്നിവർ H.E.അഹമ്മദ് സലീം സയീദ് മുഹമ്മദ് അൽ സുദിയാൻ, സിവിൽ ഡിഫൻസ് മേജർ യാസർ അൽ കത്തീരി യുമായി ഇൻ്റർ നാഷണൽ ടഗ് ഓഫ് വാർ ഫെഡറേഷൻ്റേ നിർദ്ദേശപ്രകാരം U.A.E നാഷണൽ ഫെഡറേഷൻ രൂപീകരിക്കുന്നതുമായി ബദ്ധപ്പെട്ട് ഔദ്യോഗിക ചർച്ച നടത്തി.

TWA President Mr. Anilkumar and Treasurer Mr. Ashok Kayyil had an Official Discussion with H.E. Ahmed Salem Saeed Muhammed Al Sudian at his Al Ain Majlis along with Major Civil Defence Yaser Al Katheeri as per the guidance from International Tug of War Federation for developing UAE National Federation.

Want your business to be the top-listed Gym/sports Facility in Dubai?

Click here to claim your Sponsored Listing.

Location

Category

Website

Address

Sharja
Dubai