Kannur Brothers - Dubai

Kannur Brothers - Dubai

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kannur Brothers - Dubai, Dubai.

30/10/2025

കണ്ണൂർ സിറ്റി യു എ ഇ പ്രവാസികൾക്ക് വീണ്ടും ഒരു ഉത്സവകാലം കൂടി തന്നിരിക്കുകയാണ് പാസ്ക് സിറ്റി...

ഇ വരുന്ന നവംബർ 23ന് *പാസ്ക് ഷട്ടിൽ ഷോക്കേർസ്* എന്ന പേരിൽ ആവേശകരമായ ബാഡ്മിന്റൺ ടൂർണമെന്റ് ദുബൈ ബ്രയിറ്റ് ലേർണർസ് സ്കൂൾ റാഷിദിയയിൽ വെച്ച് നടത്തപ്പെടുന്നു..

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക..

0505218454
0557136938

29/10/2025

Registration started

🏸 Badminton Tournament – Kannur City Area Players (Dubai) 🏸

Exciting news for all badminton lovers!
Registrations are now open for the Kannur City Area Players Tournament in Dubai.

PASC SHUTTLE SHOCKERS- Chapter 1

18/10/2025

കണ്ണൂർ ബ്രദർസ്..

കണ്ണൂർ സിറ്റി ക്രിക്കറ്റ്‌ ലീഗ് സീസൺ 2...

29/07/2025

ഫുട്‌ബോള്‍ ഒരു കളി മാത്രമല്ല; രാഷ്ട്രീയവും സമ്പത്തും വേദനയും വിജയവും ആഹ്ലാദവും വംശീയതയും പോരാട്ടവും പ്രതികാരവും കണ്ണീരും മരണവുമെല്ലാമാണ്. ലോകചരിത്രത്തില്‍ ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു കളിയുമുണ്ടാകില്ല. കാല്‍ക്കീഴിലുരുളുന്ന പന്ത് പലപ്പോഴും ചരിത്രത്തിനു തന്നെ തിരുത്തലായും മാറിയിട്ടുണ്ട്..

സാധാരണക്കാരുടെ കഥകള്‍ പലതും എഴുതപ്പെട്ടിട്ടുണ്ടാകില്ല.

പക്ഷേ ഫുട്ബോളിനെ ഇത്രയും മൊഞ്ചോടെ നെഞ്ചേറ്റുന്ന ഒരു ഉപ്പയും മകനെയും നമ്മളുടെ നാട്ടിൽ ഞങ്ങൾ കണ്ടിട്ടില്ല...

ഷഫീക് ഭായ് നിങ്ങളുടെ സമയത്തിന്റയും വിയർപ്പിന്റെയും പ്രതിഫലം ഏറ്റവും നന്നായി ഊർജ്വസ്വലതയോടെ നിറവേറ്റി തരാനും നമ്മുടെ നാടിന്റെ ആവേശമാകാനും സാക്കിബിനു സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...

കണ്ണൂർ ബ്രദർസ്...

Kannur - കണ്ണൂർ
Shafeeque A T Thalakkal

Photos from Kannur Brothers - Dubai's post 29/07/2025

തീപാറും! 🔥 സഞ്ജുവിന്റെ വെടിക്കെട്ടോടെ കേരള ക്രിക്കറ്റ് ലീഗിന് തുടക്കം! 🏏

ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) രണ്ടാം സീസണിന്റെ സമ്പൂര്‍ണ്ണ മത്സരക്രമം പ്രഖ്യാപിച്ചു. നമ്മുടെ സ്വന്തം സഞ്ജു സാംസൺ ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വേണ്ടി കളത്തിലിറങ്ങും! 🐯💙

ഓഗസ്റ്റ് 21ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ടൂർണമെന്റിന് തിരി തെളിയും. സെപ്റ്റംബർ 6നാണ് ഫൈനൽ.

🏆 **ടൂർണമെന്റിൽ മാറ്റുരക്കുന്ന ടീമുകൾ:**
⭐ ഏരീസ് കൊല്ലം സെയിലേഴ്‌സ്
⭐ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്
⭐ അദാനി ട്രിവാന്‍ഡ്രം റോയല്‍സ്
⭐ കൊച്ചി ബ്ലൂ ടൈഗേഴ്‌സ്
⭐ തൃശൂര്‍ ടൈറ്റന്‍സ്
⭐ ആലപ്പി റിപ്പിള്‍സ്

🗓️ **ഉദ്ഘാടന ദിവസത്തെ മത്സരങ്ങൾ (ഓഗസ്റ്റ് 21):**
🕑 2:30 PM: കൊല്ലം സെയിലേഴ്‌സ് 🆚 കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്
🕗 7:45 PM: അദാനി ട്രിവാന്‍ഡ്രം റോയല്‍സ് 🆚 കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (സഞ്ജു കളത്തിലിറങ്ങുന്നു! 💪)

---

**സമ്പൂർണ്ണ മത്സരക്രമം:** 👇

- **ഓ​ഗസ്റ്റ് 21:**
- കൊല്ലം 🆚 കാലിക്കറ്റ് (2:30 PM)
- ട്രിവാന്‍ഡ്രം 🆚 കൊച്ചി (7.45 PM)

- **ഓഗസ്റ്റ് 22:**
- ആലപ്പി 🆚 തൃശൂര്‍ (2:30 PM)
- കൊല്ലം 🆚 ട്രിവാന്‍ഡ്രം (6:45 PM)

- **ഓഗസ്റ്റ് 23:**
- കൊച്ചി 🆚 ആലപ്പി (2:30 PM)
- തൃശൂര്‍ 🆚 കാലിക്കറ്റ് (6:45 PM)

- **ഓഗസ്റ്റ് 24:**
- കാലിക്കറ്റ് 🆚 ട്രിവാന്‍ഡ്രം (2:30 PM)
- കൊച്ചി 🆚 കൊല്ലം (6:45 PM)

- **ഓഗസ്റ്റ് 25:**
- കൊല്ലം 🆚 തൃശൂര്‍ (2:30 PM)
- ആലപ്പി 🆚 ട്രിവാന്‍ഡ്രം (6:45 PM)

- **ഓഗസ്റ്റ് 26:**
- തൃശൂര്‍ 🆚 കൊച്ചി (2:30 PM)
- ആലപ്പി 🆚 കാലിക്കറ്റ് (6:45 PM)

- **ഓഗസ്റ്റ് 27:**
- കാലിക്കറ്റ് 🆚 കൊച്ചി (2:30 PM)
- ട്രിവാന്‍ഡ്രം 🆚 തൃശൂര്‍ (6:45 PM)

- **ഓഗസ്റ്റ് 28:**
- കൊച്ചി 🆚 ട്രിവാന്‍ഡ്രം (2:30 PM)
- കൊല്ലം 🆚 ആലപ്പി (6:45 PM)

- **ഓഗസ്റ്റ് 29:**
- തൃശൂര്‍ 🆚 കൊല്ലം (2:30 PM)
- കാലിക്കറ്റ് 🆚 ആലപ്പി (6:45 PM)

- **ഓഗസ്റ്റ് 30:**
- ട്രിവാന്‍ഡ്രം 🆚 കാലിക്കറ്റ് (2:30 PM)
- കൊച്ചി 🆚 തൃശൂര്‍ (6:45 PM)

- **ഓഗസ്റ്റ് 31:**
- ട്രിവാന്‍ഡ്രം 🆚 കൊല്ലം (2:30 PM)
- ആലപ്പി 🆚 കൊച്ചി (6:45 PM)

- **സെപ്റ്റംബര്‍ 1:**
- തൃശൂര്‍ 🆚 ആലപ്പി (2:30 PM)
- കാലിക്കറ്റ് 🆚 കൊല്ലം (6:45 PM)

- **സെപ്റ്റംബര്‍ 2:**
- കൊച്ചി 🆚 കാലിക്കറ്റ് (2:30 PM)
- തൃശൂര്‍ 🆚 ട്രിവാന്‍ഡ്രം (6:45 PM)

- **സെപ്റ്റംബര്‍ 3:**
- ട്രിവാന്‍ഡ്രം 🆚 ആലപ്പി (2:30 PM)
- കൊല്ലം 🆚 കൊച്ചി (6:45 PM)

- **സെപ്റ്റംബര്‍ 4:**
- ആലപ്പി 🆚 കൊല്ലം (2:30 PM)
- കാലിക്കറ്റ് 🆚 തൃശൂര്‍ (6:45 PM)

---

knockout ഘട്ടത്തിലേക്ക് യോഗ്യത നേടാൻ പോയിന്റ് പട്ടികയിൽ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തണം.

🔥 **സെമി ഫൈനൽ - സെപ്റ്റംബര്‍ 5**
🔥 **ഗ്രാൻഡ് ഫിനാലെ - സെപ്റ്റംബര്‍ 6**

ആരവങ്ങൾ ഉയരട്ടെ! നിങ്ങൾ ആർക്കൊപ്പമാണ്? കമന്റ് ചെയ്യൂ... 👇

29/07/2025

ഇന്ത്യ 358 നു ഓൾ ഔട്ട്‌..

മ്മ്.. ഇംഗ്ലണ്ട് 669 അടിച്ചു..

311 റൺസ് ലീഡ് ഉണ്ട്..

ഒന്നര ദിവസം ബാക്കി..

ഈസി ആയി ഇന്ത്യയെ എറിഞ്ഞിട്ടാൽ
ഇന്നിങ്സ് ജയം സ്വന്തം, പരമ്പരയും ..

ഇന്ത്യ അവരുടെ രണ്ടാം ഇന്നിങ്സ് തുടങ്ങി..

0-1

ജെയ്സവൽ പുറത്ത്..

ആഹാ തുടക്കം ഗംഭീരം..

0-2

ഹാ.. കളി തീർന്നു

0.5 ഓവറിൽ 0 റണ്ണിന് 2 വിക്കെറ്റ് നഷ്ടം..

ആദ്യ ഇന്നിങ്സിൽ അർദ്ധശതകം നേടിയ രണ്ടുപേരും പുറത്ത്..

ഇനിയോ?..

ആദ്യ ഇന്നിംഗ്സിൽ വലിയ സ്കോർ കണ്ടെത്താൻ കഴിയാതെ പോയ രാഹുലും വെറും 12 റൺ എടുത്തു പുറത്തായ ക്യാപ്റ്റൻ ഗില്ലും..

മ്മ് എന്നിട്ടോ?..

രാഹുൽ 90 (230) 💀
ഗിൽ 103 (238) 💀

0.5 ഓവറിൽ 0/2 എന്ന അവസ്ഥയിൽ നിന്നും പിന്നെ ഒരു വിക്കറ്റ് വീഴുന്നത് 188 ൽ.. 70 ഓവർ, കൃത്യമായി പറഞ്ഞാൽ 417 പന്തുകൾ വിക്കറ്റ് ഇല്ലാതെ കടന്നുപോയി..

പിന്നെയോ?..

പെട്ടെന്ന് പിന്നാലെ തന്നെ സെഞ്ചുറി
തികച്ച ഗില്ലും മടങ്ങി.. 103 (238)..

ആഹ് അപ്പോ ഇനി നോക്കണ്ട, കളി
ഫിനിഷ് ആയി ലേ, വാലറ്റം അല്ലെ..

അതെ, അതും ആദ്യ ഇന്നിങ്‌സിൽ 314-5 എന്ന ഭേദപ്പെട്ട നിലയിൽ നിന്നും അവസാന 44 റൺസിനിടക്ക് 5 വിക്കറ്റ് കളഞ്ഞു സ്കോർ വെറും 358 ആക്കിയ വാലറ്റം..

മ്മ് മാത്രമല്ല ആദ്യ ഇനിംങ്സിൽ അർദ്ധശതകം നേടിയ പന്ത് കാലിന് പരിക്കുപറ്റിയതിനാൽ ഇപ്പോൾ ഇറങ്ങുകയും ഇല്ല..

ആഹ് ബെസ്റ്റ്.. പിന്നാരാ ഉള്ളത്?..

ആദ്യ ഇനിങ്‌സിൽ വെറും 20 റൺ എടുത്ത ജഡേജയും, 27 റൺ എടുത്ത സുന്ദറും..

കൊള്ളാം, അപ്പോ പരമ്പര ഇംഗ്ലണ്ടിനു ലേ..?

ഏയ് പിന്നല്ലേ അത് സംഭവിച്ചത്..

എന്ത്..

ജഡേജ 107* (185)💀
സുന്ദർ 101* (206) 💀

അമ്പോ.. പിന്നെ വിക്കറ്റെ പോയില്ലേ?..

ഏയ്, 202-4 എന്ന അവസ്ഥയിൽ നിന്നും
പിന്നെ 425-4 എന്നായി..

203 റൺസിന്റെ അഭേദ്യമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്.. 334 പന്തിൽ, ഏറെക്കുറെ 56 ഓവർ..

വിക്കറ്റ് ലഭിക്കാതെ എറിഞ്ഞു എറിഞ്ഞു പത വന്ന് ബൗണ്ടറി ലൈനിൽ പോയി വിശ്രമിക്കുന്ന ഇംഗ്ലണ്ട് ബൗളർമാരെ കണ്ടു..

ജാഡേജയും, സുന്ദറും അവരവരുടെ 80കളിൽ നിൽക്കുമ്പോൾ കളി അവസാനിപ്പിച്ചാലോ എന്ന് ചോദിച്ച ബെൻ സ്റ്റോക്സിനോട് പോയി പന്തെറിയാൻ പറയടാ എന്നും പറഞ്ഞു അവന്മാർ രണ്ടും സെഞ്ച്വറി കംപ്ലീറ്റ് ആക്കിയാണ് ഗ്രൗണ്ട് വിട്ടത്..

പീക് ടെസ്റ്റ് സ്ക്രീൻ പ്ലേ.. 😇..


Cricket on Facebook
Kannur - കണ്ണൂർ
ക്രിക്കറ്റ് ഭ്രാന്തൻ

Photos from Kannur Brothers - Dubai's post 27/07/2025

കണ്ണൂരിന്റെ കരുത്ത് കാട്ടി കണ്ണൂർ ബ്രദർസ്..

എ ആർ സി എൽ ടൂർണമെന്റന്റെ മിന്നും സെമി ഫൈനലിൽ ശക്തരായ കാരവാലി റോയൽസ് മംഗ്ലൂറിനെ പരാജയപ്പെടുത്തി കണ്ണൂർ ബ്രദർസ് ഫൈനലിൽ പ്രവേശിച്ചു..
അടുത്ത ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബ്ലാക്ക് ഹിട്ടേഴ്‌സുമായി ഏറ്റുമുട്ടും...

ഇന്ന് നടന്ന സെമി ഫൈനലിൽ കാരവാലി റോയൽസ് നേടിയ 158 റൺസ് Shijas TK Noor Nakeeb എന്നിവരുടെ മികച്ച ബാറ്റിങ്ങിൽ 11.5 ബൗളിൽ കണ്ണൂർ ബ്രദർസ്ന്റെ വിജയം അനായസമാക്കി..

കളിയിലെ മികച്ച താരമായി റാഷി69 അർഹനായി..

മികച്ച കളിക്കാരാനുള്ള മാനേജർ ഹാരിസ്ക്കയുടെ പുരസ്‌കാരം റാഷി 69 ഏറ്റുവാങ്ങി...

Kannur - കണ്ണൂർ
Cricket on Facebook
cricket.com.au

16/05/2025

ദുബൈ കണ്ണൂർ ബ്രദർസിന്റെ ക്യാപ്റ്റൻ ഷാനിബ് അമീർ (മംഗൻ )എഴുതി ഈണം നൽകി മഴമുകിലേ ഗാനം നിങ്ങൾ ഏവരിലേക്കും ഞങ്ങൾ സമർപ്പിക്കുന്നു..

Shanib Ameer

21/02/2025

കേരളത്തിന്റെ ഈ രഞ്ജി സീസൺ വളരെ മികച്ചതായിരുന്നു..

ഗ്രൂപ്പ്‌ മത്സരങ്ങളിൽ തന്നെ ഹരിയാന,കർണാടക, യൂപി, ബംഗാൾ പോലുള്ള മികച്ച ടീമുകൾ അണിനിരന്ന ഗ്രൂപ്പ്‌ സി യിൽ 7 മത്സരങ്ങളിൽ 3 വിജവുമായി ക്വാർട്ടർ ഫൈനലിലേക്ക്...

ക്വാർട്ടറിൽ രോഹിത് ശർമ, ശ്രയസ് അയ്യർ, രഹനെ പോലുള്ള നിരവധി പ്രതിപകൾ പാഡണിഞ്ഞ മുംബൈയെ തോൽപ്പിച്ചു വന്ന ഏറ്റവും ഫോമിൽ കളിക്കുന്ന ജമ്മു കശ്മീറുമായിട്ട് വിജയം..

സെമിയിൽ മികച്ച ഡിഫെൻസ് കളിയിലൂടെ മികച്ച ടോട്ടൽ സ്വന്തമാക്കുന്നു..
മത്സര വിധി എന്തു തന്നെ ആയാലും കേരള ക്രിക്കറ്റ്‌ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു...

ഈ സീസൺ കേരള ക്രിക്കറ്റ്‌ അസോസിയേഷന് ഒരു പൊൻ തൂവൽ തന്നെയാണ്....

അഭിനന്ദനങ്ങൾ ❤️

Photos from Kannur Brothers - Dubai's post 05/01/2025

Sunday Super League...

Champions ..

Kannur Brothers - Dubai ...

30/12/2024

ALL KERALA KMCC CHAMPIONSHIP- Winners
Kmcc kannur Mandalam
ഇന്നത്തെ ഈ വിജയത്തിന് എന്റെ ഹൃദയത്തിലെ അഭിമാനവും നന്ദിയും വാക്കുകളാൽ അടയാളപ്പെടുത്താനാവില്ല. ഇത് നേടിയത് സ്കോറിലും വിക്കറ്റുകളിലുമല്ല; ഇത് നിങ്ങൾ ഓരോരുത്തരും കളമൊരുക്കിയത് നിങ്ങളുടെ ഹൃദയത്തോടും മനസ്സിനോടും ആത്മാർഥതയോടും കൂടിയ പണിപ്പാട് കൊണ്ടാണ്.

ഓരോ ബൗണ്ടറിയും, ഓരോ ഡൈവും, ഓരോ പന്തും, ഓരോ കൂട്ടായ പ്രവർത്തനവും എന്റെ മനസ്സിൽ ശരിക്കും ആവേശമായി നിൽക്കുന്നു. ആഴത്തിലുള്ള പ്രതിസന്ധികൾ നമ്മെ തകർക്കാതെ, നമ്മെ കൂടുതൽ ശക്തരാക്കി, ഒന്നിപ്പിച്ചു, അവസാന പന്തുവരെ പോരാടാനുള്ള ആത്മവിശ്വാസം നൽകിയിട്ടുണ്ട്.

നിങ്ങൾ നടത്തിയ ത്യാഗങ്ങളും, ഒഴുകിയ വിയർപ്പും, കടുത്ത സാഹചര്യങ്ങളിൽ നിങ്ങളുടെ കണ്ണിൽ തെളിഞ്ഞ ആ തീജ്വാലയും ഞാൻ വീക്ഷിച്ചു. നിങ്ങൾ ക്രിക്കറ്റ് കളിച്ചിട്ടില്ല, നിങ്ങൾ അതിനെ ജീവിച്ചു; ആ നിസ്വാർത്ഥതയും ഗൗരവവുമാണ് എന്നെ മാത്രമല്ല, നിങ്ങളെ കാണുന്ന എല്ലാവരെയും പ്രചോദിപ്പിച്ചത്.

ഈ വിജയം ഒരു കപ്പ് മാത്രമല്ല; ഇത് നമ്മുടെ ബന്ധത്തിന്റെ ശക്തിയും നിശ്ചയദാർഢ്യവും ഒരു അടയാളമാണിത്. ക്രിക്കറ്റ് ഒരു കളി മാത്രമല്ല; അത് ഒരു വികാരത്തിന്റെ സമരം, ഒരു പിണഞ്ഞ് നിൽക്കുന്ന ആത്മാർഥതയും സംഘാടകത്വവുമാണ് എന്ന് നിങ്ങൾ തെളിയിച്ചു.

ഒരുമിച്ച് കളിച്ചപ്പോൾ, അസാധ്യമായത് സാധ്യമാക്കാനാവുമെന്ന് നിങ്ങൾ കാണിച്ചു. ഈ ആത്മാവും ഈ സ്‌നേഹവും കൊണ്ടുപോയി നമുക്ക് മുന്നോട്ട് കടക്കാം, ഒരുപാട് സ്വപ്നങ്ങൾ കൈവരിക്കാൻ. ഈ യാത്രയെ അവിസ്മരണീയമാക്കിയ നിങ്ങൾക്ക് എന്റെ ഹൃദയത്തിൽ നിന്നും നന്ദി! നിങ്ങൾ തന്നെ എന്റെ ചാമ്പ്യന്മാരാണ്!

ഷാനിബ് അമീർ

22/12/2024

ഒരുപാട് നാളത്തെ അവധിക്ക് ശേഷം അഫ്നാസ് അപ്പാച്ചിന്റെ (35 ബോളിൽ 76)ഒരു ഉഗ്രൻ തിരിച്ചു വരവ് നടത്തിയിരിക്കുന്നു..

ഡ്രീം ഇലവൻ നേടിയ 174 റൺസ് 15.3 ബോളിൽ അഫ്നാസ് അപ്പാച്ചിയുടെയും ശഹ് സാദ് ചെച്ചുവിന്റെ യും ബാറ്റിങ് മികവിൽ Kannur Brothers - Dubai മറികടന്നു...

വെല്ലുവിളിയുമായി വന്ന റാഷി69 ന് മൂന്നാമതും തോൽവി ഏറ്റുവാങ്ങി മടങ്ങേണ്ടി വന്നു....

Want your business to be the top-listed Gym/sports Facility in Dubai?

Click here to claim your Sponsored Listing.

Location

Website

Address

Dubai