11/03/2023
അൽഹംദുലില്ലാഹ്.......
ഖത്തറിൽ വെച്ച് നടന്ന QEPL (ഖത്തർ എട്ടിക്കുളം പ്രീമിയർ ലീഗ് ) സീസൺ 2 ചാംപ്യൻസ് ട്രോഫി കരസ്ഥമാക്കി മടിയൻക്കുന്ന് ബ്രദേഴ്സ് എട്ടിക്കുളം......
കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എല്ലാവർക്കും ഒരായിരം നന്ദി.......
23/01/2023
നിക്കാഹിന്റെ പൊൻ വീണയിൽ മന്ത്രധ്വനികൾ ഉരുവിട്ട് മനസ്സിൽ ഒരായിരം സ്വപ്നങ്ങളുമായ് ദാബത്യ ജീവിതത്തിന്റെ മധുമലർവാടിയിലേക്ക് കാലെടുത്തു വെയ്ക്കുന്ന പ്രിയ സഹോദരൻ മുസ്താക്കിനും വധു അഫ്സനയ്ക്കും മടിയൻകുന്ന് ബ്രദേഴ്സിന്റെ ഒരായിരം മംഗളാശംസകൾ💐💐💐...
29/12/2022
ഗ്രീൻ ഇൻസ്പിറേഷൻ uae ആദിത്യമരുളുന്ന എട്ടിക്കുളം പ്രിമിയർ ലീഗ് സീസൺ 2 ൽ മടിയൻകുന്ന് ബ്രദേർസ് സ്പോൺസർ ചെയ്യുന്ന മർഹും എ.പി കാസിം സ്മാരക റണ്ണേഴ്സിനുള്ള റോളിങ് ട്രോഫി ക്ലബ് GCC പ്രസിഡന്റ് ഉസ്മാൻ കെ.എം, അമീർ എ.പി എന്നിവർ ചേർന്ന് സംഘാടക സമിതിക്ക് കൈമാറുന്നു.....
04/12/2022
MKB എട്ടികുളത്തിന്റെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു......
ARBAB TRAVEL HUB പാർട്ണർ റജാസ്,ക്ലബ് ഫുട്ബോൾ താരം ആസിഫ്,GCC മെമ്പർമാരായ ഉസ്മാൻ, നൂറൂദീൻ(UAE) ,ഹസ്സൻ (QATAR) എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു....
08/10/2022
ഏവർക്കും മടിയൻകുന്ന് ബ്രദേഴ്സിൻ്റെ നബിദിനാശംസകൾ........
08/09/2022
നിക്കാഹിന്റെ പൊൻ വീണയിൽ മന്ത്രധ്വനികൾ ഉരുവിട്ട് മനസ്സിൽ ഒരായിരം സ്വപ്നങ്ങളുമായ് ദാബത്യ ജീവിതത്തിന്റെ മധുമലർവാടിയിലേക്ക് കാലെടുത്തു വെയ്ക്കുന്ന പ്രിയ സഹോദരൻ സാഹിറിനും വധു മറിയബിക്കും മടിയൻകുന്ന് ബ്രദേഴ്സിന്റെ ഒരായിരം മംഗളാശംസകൾ💐💐💐...
24/06/2022
ഖത്തർ എട്ടിക്കുളം കൂട്ടായ്മയും NASSGUARD ഉം ചേർന്നു സംഘടിപ്പിക്കുന്ന qatar Ettikulam Premier League (QEPL-2022) ൽ പങ്കെടുക്കുന്ന MKB എട്ടിക്കുളത്തിൻ്റെ ജേഴ്സി GCC മെമ്പർ റായ ശരീഫ് TP ടീം അംഗങ്ങളായ സലീത്ത് , ഉനൈസ് ,ഫവാസ് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു....
25/03/2022
റെഡ് സ്റ്റാർ എട്ടിക്കുളം എട്ടിക്കുളത്തെ 8 ക്ലബ്ബുകളെ മാത്രം അണിനിരത്തിക്കൊണ്ട് സംഘടിപ്പിച്ച 7s ഫുട്ബോൾ ടൂർണമെന്റിൽ എട്ടിക്കുളത്തെ മികച്ച കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് മടിയൻകുന്നു ബ്രോതെര്സ് ഏഴിമല ചലൻജേർസ് എട്ടിക്കുളം എന്ന പേരിൽ നമ്മുടെ ടീമും പങ്കെടുത്തിരുന്നു . ഇന്നലെ നടന്ന സെമിഫൈനൽ മത്സരത്തിൽ ചില നാടകീയ സംഭവങ്ങൾ അരങ്ങേറി .
കളി തുടങ്ങുമെന്ന് കമ്മിറ്റി നിശ്ചയിച്ച സമയത്തു (5:30pm)മടിയൻകുന്ന് ബ്രോതേർസ് ഏഴിമല ചാലൻജേർസ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്തിരുന്നു . എതിർ ടീമായ നമ്മുടെ നാട്ടിലെ തന്നെ ക്ലബായ താജ് എട്ടിക്കുളം 40മിനുട്ട് വൈകി 6:10 നാണു റിപ്പോർട്ട് ചെയ്തത് . ആ സമയത്തു കമ്മിറ്റി വാക് ഓവറിനെ കുറിച്ചിട്ട് ഒന്നും സംസാരിച്ചിരുന്നില്ല . സമയം ആണ് പ്രശ്നം നിശ്ചിത സമയത്തു കളി അവസാനിപ്പിക്കേണ്ടത് കമ്മിറ്റിക്ക് നിർബന്ധം ആണെങ്കിൽ എന്ത്കൊണ്ട് താജ് എട്ടിക്കുളത്തിൻറെ കൃത്യ സമയത്തു ഗ്രൗണ്ടിൽ എത്തിച്ചില്ല ???
40മിനുട്ട് വൈകി വന്നാൽ എതിർടീമിന് കളിയുടെ മുമ്പേ എന്ത്കൊണ്ട് കമ്മിറ്റി വാക് ഓവർ കൊടുക്കാൻ തയ്യാറായില്ല ???
കളി തുടങ്ങി മഗ്രിബ് ബാങ്കിന്റെ മുമ്പേ നിർത്തണം എന്ന് നിർബന്ധം പിടിച്ച കമ്മിറ്റി ഇതിന്റെ മുമ്പ് ഈ ടൂർണമെന്റിലെ മത്സരങ്ങൾ ബാങ്ക് കഴിഞ്ഞിട്ടും നടന്നത് കണ്ടില്ലേ ??? നിങ്ങളുടെ കൂടെ എട്ടിക്കുളത്തെ ഓരോ നിവാസികളും ഫുട്ബാൾ പ്രേമികളും കണ്ടതാണല്ലോ . പിന്നെ ഇന്നലെത്തെ മത്സരം മാത്രം അതും രണ്ടാം പകുതി സമനില ഗോൾ നേടിയ ഉടനെ അവസാനിപ്പിക്കണമെങ്കിൽ ഇതിലെ ഇരട്ടത്താപ്പ് മനസ്സിലാക്കാനുള്ള സാമാന്യ വിവരം എട്ടിക്കുളത്തെ കായിക പ്രേമികൾക്ക് ഉണ്ട് എന്ന് റെഡ്സ്റ്റാർ കമ്മിറ്റി മനസ്സിലാക്കുന്നത് നന്നായിരിക്കും .
നാട്ടിൽ നടക്കുന്ന ഒരു ടൂർണമെന്റ് ആണ് അപ്പൊ അതിനോട് സഹകരിക്കണം എന്ന ചിന്താഗതിയിലാണ് മടിയൻകുന്ന് ബ്രോതേഴ്സും ഏഴിമല ചലൻജേഴ്സും സംയുകതമായി ഒരു ടീമിനെ പങ്കെടുപ്പിച്ചത് .
കളിയുടെ സമയം ചുരുക്കിയത് ശ്രദ്ധയിൽ പെട്ടത് കൊണ്ട് നമ്മുടെ ക്ലബ്ബിന്റെ മാനേജ്മന്റ് കമ്മിറ്റീയോട് റീമാചിനോ അല്ലെങ്കിൽ മറ്റൊരു ദിവസം ഇതിന്റെ ബാക്കി സമയം കളിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടതായിരുന്നു .നേരം ഇരുട്ട് ആയിട്ടും പെനാൽറ്റി ഷൂട്ട്ഔട്ട് മതി എന്ന് വാശി പിടിച്ചത് എന്ത് അടിസ്ഥാനത്തിലാണ് ???
നേരത്തെ താജ് എട്ടിക്കുളം വൈകി വന്നപ്പോൾ ഇല്ലാത്ത വാക് ഓവർ ഇപ്പൊ എങ്ങനെ വന്നു ???
ഒരു മാച്ചിൽ രണ്ട് ടീമിനും രണ്ട് നിയമം ആണോ ???
"ഒന്നാമത് " ടൂർണമെന്റ് ആയത് കൊണ്ട് പരിചയക്കുറവിന്റെ പേരിൽ നാട്ടിലുള്ള ക്ലബ്ബുകളെ വെറുപ്പിച്ചും വികാരപരമായും തീരുമാനമെടുക്കുന്ന പകരം വിവേകപരമായി തീരുമാനം എടുക്കേണ്ടതുണ്ട് .
കളിയിൽ വിഷയങ്ങൾ വരുന്നതും അത് ടീമുകളുമായി ആരോഗ്യകരമായ ചർച്ചകൾക്കൊടുവിൽ ഉചിതമായ തീരുമാനം എടുക്കുന്നതും പതിവാണ് . പക്ഷെ ഈ തീരുമാനം അങ്ങനെ ആണോ ???
റെഡ് സ്റ്റാർ എട്ടിക്കുളം സ്വയം പരിശോധന നടത്തുന്നത് നന്നായിരിക്കും .
ഏഴിമല ചലൻജേർസ് ആയാലും മടിയൻകുന്ന് ബ്രോതെര്സ് ആയാലും അത് നാട്ടിലായാലും പുറത്തായാലും ഒരുപാട് ടൂർണമെന്റിൽ പങ്കെടുത്തിട്ടുണ്ട് .അതൊന്നും ഇന്നലെ വന്ന ഒരു ക്ലബ്ബിന്റെയോ മറ്റോ സമ്മത പത്രം വാങ്ങിയിട്ടല്ല എന്ന് ഓർമിപ്പിക്കുന്നു . ഇനിയും അങ്ങനെ തന്നെ ആയിരിക്കും .
ഫുട്ബോളിനെയും സ്പോർട്സിനെയും ആ സ്പോർട്സ്മാൻ സ്പിരിറ്റിൽ കണ്ട് അതിന് വേണ്ട നടപടി കൈക്കൊള്ളേണ്ടതുണ്ട് . ദയവ് ചെയ്ത് ഫുട്ബോളിലും കളിക്കളത്തിലും രാഷ്ട്രീയവും വ്യക്തിവൈരാഗ്യവും കുത്തിക്കയറ്റി അതിന്റെ മനോഹാരിത നശിപ്പിക്കരുത് .
വ്യക്തി വൈരാഗ്യവും രാഷ്ട്രീയ മുതലെടുപ്പിനും ശ്രമിക്കുന്നവർ ഒന്ന് ചിന്തിക്കണം വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിക്കുന്നവർ മടിയൻ കുന്ന് ബ്രോതേഴ്സിൽ ആയാലും ഏഴിമല ചലൻജേഴ്സിൽ ആയാലും ഉണ്ട് . അത്കൊണ്ട് ആ പരിപ്പ് ഇവിടെ വേവില്ല എന്ന് കൂടി ഓർമിപ്പിക്കുന്നു .