Shooters padne kasaragod

SHOOTERS PADANNA OFFICIAL PAGE

North malabar's most popular football club....
emotion of the village...

Operating as usual

All Matches || Day 1 || Kerala Premier League - 2021 25/02/2021

All Matches || Day 1 || Kerala Premier League - 2021

#Live_kerala_premier_league

https://youtu.be/86VDZRTRHDM

#nextel_shooters_padanna

All Matches || Day 1 || Kerala Premier League - 2021 Broadcasting Powered by WebStreaming.in Contact : +91-72000 72700#KPL #WebStreaming #KeralaCricket

25/11/2020

ഡീഗോ .. വിട .. ഫുട്ബോൾ പന്തിനെ ഇത്രമേൽ സ്നേഹിക്കാൻ ജനലക്ഷങ്ങളെ പ്രേരിപ്പിച്ച നിൻ്റെ വിയോഗം കണ്ണീരണിയിക്കുന്നു .
.............................................

നിലവിലെ ചാംപ്യൻമാരായ സോവിയറ്റ് യൂണിയൻ വളരെ കരുതലോടെയാണ് ആ ഫൈനൽ കളിച്ചത് .ആദ്യ പകുതിയിൽ അവർ എതിരാളികളെ കൃത്യമായി പൂട്ടി .രണ്ടാം പകുതി തുടങ്ങിയ ഉടനെ അവർ വെടി പൊട്ടിച്ചു .52 ആം മിനിറ്റിൽ സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി പൊനോമറോവ് സോവിയറ്റ് യൂനിയന് വേണ്ടി ഗോൾ നേടി .

സ്കോർ 1- 0


എതിരാളികൾ ഭയന്നതോടെ സോവിയറ്റ് യുനിയൻ തുടരെ തുടരെ ആക്രമണം തുടങ്ങി .എന്നാൽ 68 ആം മിനുട്ടിൽ പന്ത് കാലിൽ കിട്ടിയ അഞ്ചടി മൂന്ന് ഇഞ്ച് മാത്രം ഉയരമുള്ള 18 കാരൻ മൈതാനത്തിൻ്റെ ഏതാണ്ട് പകുതി ഭാഗത്ത് നിന്നും മുയലിനെപ്പോലെ കുതിച്ചു തുടങ്ങി .3 പേരെ വെട്ടിച്ച് മറി കടന്ന അവനെ എതിർ കളിക്കാർ വളഞ്ഞു പിടിക്കാൻ ഒരു ശ്രമിക്കുന്നതിനിടയിൽ തൻ്റെ അടുത്ത് കൂടി ഓടിയ സഹതാരം ആൽവേസിനെ ഒരു മിന്നായം പോലെ കണ്ട അവൻ നൊടിയിടയിൽ നൽകിയ പാസ്സിന് സൂചിമുനയുടെ കൃത്യതയായിരുന്നു .

ആൽവേസിന് ലക്ഷ്യം പിഴച്ചില്ല .ഗോളിയെ നിരായുധനാക്കി പന്ത് നെറ്റിൽ .സ്കോർ 1-1


19 മിനിറ്റ് കഴിഞ്ഞ് സോവിയറ്റ് യൂനിയൻ്റെ വലയിലേക്ക് ഒരു ഗോൾ കൂടി .പെനാൽറ്റി പിഴച്ചില്ല .മുന്നിലായിരുന്ന സോവിയറ്റ് യൂനിയൻ 1 - 2 ന് പിന്നിൽ .

10 മിനിറ്റ് കഴിഞ്ഞില്ല .സ്റ്റേഡിയം അവിശ്വസനീയമായ ഒരു കാഴ്ച കണ്ടു .ഒരു ഫ്രീകിക്ക് .കിക്കെടുക്കാൻ എത്തിയത് ആദ്യ ഗോളിന് വഴിയൊരുക്കിയ അതേ ആൾ .അയാൾ തൊടുത്ത ഷോട്ട് എതിരാളികൾ തീർത്ത മനുഷ്യമതിലിന് മുകളിലൂടെ വളഞ്ഞ് പോസ്റ്റിനെ തൊട്ടുരുമ്മി വലയിലേക്ക് .

അർജൻ്റീന മുന്നിൽ 3-1

ജപ്പാനിൽ നടന്ന U- 20 ലോകകപ്പിലെ ഏറ്റവും മികച്ച താരം ആ അഞ്ചടി ഉയരക്കാരൻ തന്നെ ആയിരുന്നു .Dhanam Soccer

ഒരു അടുക്കളയും ,കിടക്കാൻ ഒരു മുറിയും മാത്രം ഉണ്ടായിരുന്ന വീട്ടിൽ വളർന്ന, കുട്ടിക്കാലത്ത് പട്ടിണി മാറ്റാൻ ഈർച്ചമില്ലിൽ ജോലി ചെയ്ത ഡീഗോ അർമാൻ്റ മറഡോണ ആ കപ്പിൽ മുറുകെ പിടിച്ച് മുത്തമിട്ട് കരയുകയായിരുന്നു .അന്ന് മൊട്ടിട്ട ആ ഇതിഹാസം 7 വർഷം കഴിഞ്ഞ് 1986 ലോകകപ്പിൽ അർജൻ്റീനൻ ജനതയുടെ മനസ്സുകളിൽ വസന്തം വിരിയിക്കുകയായിരുന്നു .

പാസ്സുകളിലെ സൂചിമുനയുള്ള കൃത്യത, ഫ്രീ കിക്ക് വൈദഗ്ധ്യം ,പിഴവുകളില്ലാത്ത പെനാൽറ്റി കിക്കുകൾ ,അർധാവസരങ്ങൾ പോലും ഗോളാക്കി മാറ്റാനുള്ള അനിതരസാധാരണ മികവ്, പന്തിൽ പുലർത്തുന്ന അസാമാന്യ നിയന്ത്രണം ,എതിരാളികളെ ഡ്രിബിൾ ചെയ്ത് മറികടക്കാനുള്ള മികവ് .

ഒരു ഫുട്ബോളർക്ക് വേണ്ടുന്നതിലും എത്രയോ പ്രതിഭയായിരുന്നു മറഡോണയിൽ ഉണ്ടായിരുന്നത് .പക്ഷെ അതിനേക്കാളൊക്കെ ഉപരി ഒരു ടീമിനെ ഒന്നടങ്കം പ്രചോദിപ്പിക്കാനുള്ള കഴിവ് .അതു തന്നെയായിരുന്നു മറഡോണ എന്ന ഇതിഹാസത്തെ ലോകത്തെ ഇന്നും ഇന്നലെയും പിറന്ന മറ്റെല്ലാ ഫുട്ബോളർമാരിൽ നിന്നും വേറിട്ടു നിർത്തിയത് .

നേടിയ ഗോളുകളെക്കാൾ ടീമിനെ പ്രചോദിപ്പിക്കാനുള്ള കഴിവാണ് ഒരു കളിക്കാരനെ മഹാനാക്കുന്നതെങ്കിൽ മറഡോണയോളം കേമൻ മറ്റൊരാളില്ല തന്നെ .

1958 ൽ ബ്രസീൽ ലോകകപ്പ് നേടുമ്പോൾ ദിദി അടക്കമുള്ള ലോകോത്തര താരങ്ങൾ ആ നിരയിലുണ്ടായിരുന്നു .1962 ൽ ഗാരിഞ്ച എന്ന ഒറ്റയാൾ പട്ടാളമായിരുന്നു ബ്രസീലിന് തുണയായത് .1970 ൽ റിവാലിനോയും ,ജെർസീഞ്ഞോയും അണിനിരന്ന ടീം ടൂർണമെൻ്റിന് മുൻപെ തന്നെ ചാംപ്യൻപട്ടം ഉറപ്പിച്ചിരുന്നു .പെലെ എന്ന പ്രതിഭാസത്തിന് അനുകൂല ഘടകങ്ങൾ ഏറെയുണ്ടായിരുന്നു .ഒഴുക്കിലെ തടി പോലെ നീങ്ങിയ ടീമിന് വരുന്ന ചെറിയ തടസ്സങ്ങൾ നീക്കുക മാത്രമേ ശക്തരായ ആ ടീമിൽ പെലെക്ക് ചെയ്യേണ്ടി വന്നതായുള്ളൂ .

എന്നാൽ മറഡോണ എന്ന കുറിയ മനുഷ്യൻ്റെ സ്ഥിതി അതായിരുന്നില്ല .അയാൾ ഏകനായാണ് ഓരോ കുത്തൊഴുക്കുകളിലും നീന്തിയത് .അയാളുടെ കാലത്ത് ദുർബലമായ ഒരു ടീം തന്നെയായിരുന്നു അർജൻ്റീന .ആ ടീമിലെ മറ്റൊരു അർജൻ്റീനക്കാരൻ്റെ പേര് അറിയാമോന്ന് ചോദിച്ചാൽ കടുത്ത അർജൻ്റീന ആരാധകർ പോലും കൈമലർത്തുന്നുവെങ്കിൽ അത് തന്നെയാണ് മറഡോണ എന്ന ഇതിഹാസത്തെ അനശ്വരനാക്കുന്നത് .

ഗോളടിച്ചും ഗോളടിപ്പിച്ചും ടീമിനെ നയിച്ച ലോകം കണ്ട ഏറ്റവും മികച്ച അറ്റാക്കിങ്ങ് ഫീൽഡർ എന്ന പദവിക്ക് മറ്റൊരാളെ പറയാൻ നിങ്ങൾക്ക് പറ്റില്ല .


അയാൾ അനുഭവിച്ച പ്രതികൂല സാഹചര്യങ്ങളോളം മല്ലിടേണ്ടി വന്ന മറ്റൊരാളെ ലോക കായിക ചരിത്രത്തിൽ കാണാനാകില്ല .എന്നാൽ ഓരോ പ്രതിസന്ധിയേയും തൻ്റെ തനതായ ഡ്രിബ്ളിങ്ങ് മികവ് കൊണ്ട് ലാറ്റിനമേരിക്കൻ ജനതയെ ഫുട്ബോൾ എന്ന 22 സെൻ്റിമീറ്റർ വ്യാസമുള്ള പന്ത് കൊണ്ട് അയാൾ ആനന്ദിപ്പിച്ചു കൊണ്ടേയിരുന്നു .

പലരും പറയാറുണ്ട് മറഡോണയെ "ദൈവത്തിൻ്റെ ഗോൾ " എന്ന ഒരൊറ്റ ചതി കൊണ്ട് മാത്രം ഇഷ്ടമല്ല എന്ന് .എന്നാൽ അങ്ങനെ പറയുന്നവർക്ക് അർജൻ്റീന എന്ന ദരിദ്ര രാജ്യത്തെയും ഫോക്ക്ലണ്ട് യുദ്ധങ്ങളേയും 1982 ലെ സംഘർഷങ്ങളെയും പറ്റി അറിയുന്നുണ്ടാകില്ല .ഇന്നും ഒരവസരം കിട്ടിയാൽ മറ്റുള്ള ദരിദ്ര രാജ്യങ്ങൾക്ക് മേൽ അധീശത്വം സ്ഥാപിക്കാനുള്ള ത്വര പുലർത്തുന്ന ഇംഗ്ലീഷുകാർക്കെതിരെ മറഡോണ ചെയ്ത ചതി എത്രയോ നിസ്സാരം .സത്യത്തിൽ അതൊരു കാവ്യനീതി ആയി പോലും തോന്നാറുണ്ട് .Dhanam Soccer


കളിയുടെ 52 ആം മിനുട്ടിൽ 6 അടി 8 അഞ്ച് ഇയരമുള്ള ഇംഗ്ളണ്ട് ഗോൾകീപ്പർ പീറ്റർ ഷിൽട്ടനെക്കാൾ ഉയരത്തിൽ ചാടിയ 5 അടി 5 ഇഞ്ച് ഉയരമുള്ള മറഡോണ ബുറുച്ചാഗാ ഉയർത്തി വിട്ട ഹൈബോൾ കൈ കൊണ്ട് നെറ്റിലേക്ക് തട്ടി വിട്ടത് ടുണീഷ്യൻ റഫറി അലി ബിൻ നാസിർ ഗോൾ അനുവദിച്ചപ്പോൾ അത് ലോകം മുഴുവൻ ആദ്യം കരുതിയത് ഒരു ഹെഡ്ഡർ ആയിരുന്നു എന്നാണ് .

ലോകം മുഴുവൻ അത് ചതിയായി പറഞ്ഞപ്പോൾ മറഡോണക്ക് അതിൽ ലവലേശം കുറ്റബോധം തോന്നിയിരുന്നില്ല .ആ ഒരു മത്സരത്തിനായി മറഡോണ കാത്തിരിക്കുകയായിരുന്നു .

4 വർഷം മുൻപ് അർജൻ്റീനയുടെ അടുത്തുള്ള ദ്വീപു സമൂഹമായ ഫോക്ക്ലണ്ടിൽ ഒരു ബ്രിട്ടീഷ് ഭടൻ വധിക്കപ്പെട്ടതിനെ തുടർന്ന് കലുഷിതമായി ഒടുവിൽ അത് ഇംഗ്ലണ്ട് - അർജൻ്റീന യുദ്ധത്തിൽ വരെയെത്തുകയുണ്ടായി .അമേരിക്ക ഇംഗ്ലണ്ടിന് പിന്തുണയുമായി എത്തിയതോടെ പാശ്ചാത്യ രാജ്യങ്ങളുടെ കണ്ണിലെ കരടായി മാറി അർജൻ്റീന .അത് അവരുടെ കായിക താരങ്ങളെ പോലും പ്രതികൂലമായി ബാധിച്ചു .പ്രത്യേകിച്ച് ധീരമായ നിലപാടെടുത്ത ലോകം മുഴുവൻ നിറഞ്ഞു നിന്ന മറഡോണയെ മറ്റുള്ളവർ ശത്രുവായി കാണാൻ തുടങ്ങി .

1982 സ്പെയിൻ ലോകകപ്പിൽ ചാംപ്യൻമാരായ അർജൻ്റീയയെ പങ്കെടുപ്പിച്ചാൽ പിൻമാറുമെന്നു വരെ ഇംഗ്ളണ്ട് പറഞ്ഞു .കുറ്റവാളികളുടെ രാജ്യം എന്നാണ് അവർ അർജൻ്റീനയെ വിശേഷിപ്പിച്ചത് .ഒടുവിൽ പരിശീലനം കൂടാതെ തട്ടിക്കൂട്ടിയ ടീമുമായാണ് അർജൻ്റീന എത്തിയത് .


ബ്രസീലിനെതിരായ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ അർജീൻ്റനയുടെ ഹീറോ മാരിയോ കെംപസിൻ്റെ മുഖത്ത് ചവിട്ടിയേപ്പോൾ പോലും റഫറി ഫൗൾ വിളിച്ചില്ല .സഹി കെട്ട മറഡോണ പന്തിന്നു പകരം എതിരാളിയുടെ വയറ്റത്ത് ചവുട്ടി ചുവപ്പ് കാർഡ് കണ്ട് പുറത്തേക്ക് പോയി .എന്നാൽ ടൂർണമെൻ്റിൽ 2 ഗോൾ നേടുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത മറഡോണ തൻ്റെ അസാമാന്യ മികവ് കാണിച്ചിരുന്നു .

ഇംഗ്ളണ്ടിനെതിരെ ഒരു കണക്കു തീർക്കാൻ അവസരം കാത്തു നിന്ന മറഡോണക്ക് 1986 ൽ സുവർണാവസരമാണ് കിട്ടിയത് .ദൈവത്തിൻ്റെ ഗോളിൽ ശപിക്കപ്പെട്ട മാറഡോണക്ക് 4 മിനിറ്റ് മാത്രമേ ആ പാപഭാരം ചുമക്കേണ്ടി വന്നുള്ളൂ .56 ആം മിനുട്ടിൽ ഇംഗ്ളണ്ടിൻ്റെ 6 കളിക്കാരെയും ഒടുവിൽ ഗോളി ഷിൽട്ടനെയും മറി കടന്ന് നേടിയ നൂറ്റാണ്ടിൻ്റെ ഗോൾ പറയാതെ പറഞ്ഞു മറഡോണയെന്ന ഇതിഹാസത്തിന് മാത്രം സാധ്യമാകുന്ന ആ പ്രത്യേക കഴിവ് .

ഒടുവിൽ ജർമനിയെ ഫൈനലിൽ തോൽപിച്ച് കിരീടത്തിൽ മുത്തമിട്ടതോടെ ലോകമെമ്പാടും മറഡോണ എന്ന പ്രതിഭാസത്തെയും അർജൻ്റീന എന്ന കൊച്ചു രാജ്യത്തേയും നെഞ്ചിലേറ്റുകയായിരുന്നു .കേരളത്തിലടക്കം ആദ്യമായി ടെലിവിഷനിൽ ലൈവ് സംപ്രേക്ഷണം നടന്ന ലോകകപ്പ് മലയാളികൾക്കും മറഡോണ എന്ന മഹാമാന്ത്രികൻ്റെ അഭ്യാസപ്രകടനങ്ങൾ കാണാൻ വഴിയൊരുക്കി .

മറഡോണയെന്ന മഹാമാന്ത്രികൻ പല കാരണങൾ കൊണ്ടും വെറുക്കപ്പെട്ടവനായിരിക്കാം. എന്നാൽ പിറന്ന നാടിനോടുള്ള അയാളുടെ കൂറ് ഇന്നത്തെ പണത്തിന് പിറകെ മാത്രം പോകുന്ന പുതിയ തലമുറക്ക് ആലോചിക്കാൻ പോലും പറ്റില്ല .

1982 ലോകകപ്പിനു ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡ് വൻതുക ഓഫർ ചെയ്തിട്ടും തങ്ങളെ ദ്രോഹിച്ച ഇംഗ്ലീഷുകാരുടെ മണ്ണിൽ കളിക്കാൻ എത്ര പണം കൊടുത്താലും അഭിമാനിയായ അയാൾ തയാറല്ലായിരുന്നു .പരുക്ക് ഭയന്ന് 1983 ലെ കോപ്പ അമേരിക്ക കളിക്കാൻ വിടാതെ ബാർസെലോണ മറഡോണയുടെ പാസ്പോർട്ട് പിടിച്ചു വെച്ചതോടെ 300 വർഷത്തോളം തങ്ങളുടെ നാടിനെ അടക്കി ഭരിച്ച സ്പെയിൻകാരുടെ തനി സ്വഭാവം മനസിലാക്കിയ മറഡോണ 75 ലക്ഷം ഡോളർ തനിക്കു വേണ്ടിയെറിഞ്ഞ ക്ളബ്ബിനെ കൈവിട്ടു .സ്പാനിഷ് ലീഗ്‌ കപ്പും ,സൂപ്പർ കപ്പും ബാഴ്സലോണക്ക് സമ്മാനിച്ച മറഡോണയെ പക്ഷെ കോപ്പ കളിക്കാൻ വിടാതിരുന്നപ്പോൾ അർജൻ്റീന സെമിയിൽ പോലും എത്താതെ പുറത്തായി .

മറഡോണയെ അനശ്വരനാക്കുന്നത് വെറും ഒരു ലോകകപ്പ് വിജയമല്ല .1983-84 ൽ രണ്ടാം ഡിവിഷനിലേക്ക് തള്ളപ്പെടും എന്ന് സംശയിച്ച ഇറ്റലിയിലെ നാപ്പോളി ക്ളബ്ബിനെ ഉയരങ്ങളിലെത്തിച്ചത് അദ്ദേഹത്തിൻ്റെ അസാമാന്യ മികവായിരുന്നു .ബാർസ വിട്ട് നാപ്പോളിയിലെത്തിയ മറഡോണ നായകനായി അവരെ ആദ്യ സീസണിൽ അഞ്ചാം സ്ഥാനത്തും രണ്ടാം സീസണിൽ മൂന്നാമതും എത്തിച്ചു .


മറഡോണ പക്ഷെ ഫിഫക്ക് എന്നും അനഭിമിതനായിരുന്നു .86 ലോകകപ്പ് വിജയത്തിൻ്റെ പിറ്റേ ദിവസം ഫിഫയെ രൂക്ഷമായി വിമർശിച്ച മറഡോണ കളിക്കാരുടെ കുറഞ്ഞ വേതനത്തെപ്പറ്റി രൂക്ഷമായി വിമർശിക്കുകയുണ്ടായി .


1984 മുതൽ 1991 വരെ നാപ്പോളി എന്ന ക്ളബ്ബിനെ ലോകത്തെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയത് മറഡോണയുടെ ഒറ്റയാൾ പോരാട്ടമായിരുന്നു .ചരിത്രത്തിൽ ഒരേയൊരു തവണ അവർ യുവേഫ ചാംപ്യൻമാർ ആയതും മറഡോണയുടെ നായകത്വത്തിൽ തന്നെയായിരുന്നു .1987 ൽ സിരി -എ ഇറ്റാലിയൻ ലീഗ് കിരീടം നാപ്പോളി സ്വന്തമാക്കിയപ്പോൾ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മറഡോണ നേടിയത് 10 ഗോളുകൾ .

1990 ലോകകപ്പിൽ പരിചയസമ്പന്നരല്ലാത്ത ടീമിനെയും കൊണ്ട് ഏവരും എഴുതിത്തള്ളിയ മറഡോണ വീണ്ടും ഇന്ദ്രജാലം കാട്ടി .ബ്രസീലിനെ അട്ടിമറിച്ച മത്സരത്തിൽ 4 പേരെ ഡ്രിബിൾ ചെയ്ത് മുന്നേറി നൽകിയ പാസിൽ കനീജിയ നേടിയ ഗോൾ ഇന്നും ഫുട്ബോൾ പ്രേമികൾ രോമാഞ്ചത്തോടെയാണ് ഓർക്കുന്നത് .ആ വർഷത്തെ ഫൈനലിൽ അർജൻ്റീനക്കെതിരെ റഫറിയുടെ പക്ഷപാത നിലപാടുകളും ഫൗളുകൾ കണ്ടില്ലെന്ന് നടിക്കപ്പെട്ടതും ഏറെ വിവാദമായിരുന്നു .


സെമിയിൽ ഇറ്റലിയെ തോൽപ്പിച്ചത് കാരണം പിനീട് നാപ്പോളി ക്ളബ്ബിൻ്റെ നിസ്സഹകരണം വിഷമത്തിലാക്കിയ മറഡോണ ലഹരിയുടെ പിറകെ പോയി .15 മാസം വിലക്ക് .തിരികെ അർജൻ്റീനയിലേക്ക് .എല്ലാം അവസാനിച്ചു എന്നു കരുതിയിട്ടും 1994 ലോകകപ്പിൽ വീണ്ടും .എന്നാൽ നൈജീരിയക്കെതിരായ മത്സര വിജയത്തിനു ശേഷം കാണികൾ അമ്പരന്നു നിൽക്കേ ഗ്രൗണ്ടിൽ വന്ന് മറഡോണയെ ഡോപ് ടെസ്റ്റിനായി പിടിച്ചു കൊണ്ടു പോകുന്നതിനായി നഴ്സിനെ അയച്ചതിൻ്റെ പിറകിലെന്താണ് എന്നത് ഇന്നും സംശയം .Dhanam Soccer

വീണ്ടും 15 മാസം വിലക്ക് .ബെൻ ജോൺസനും കാൾ ലൂയിസും മരിയൻ ജോൺസും മരുന്നടിച്ചവരാണെങ്കിലും പലർക്കും മറഡോണ മാത്രമാണ് ഇന്നും ചതിയൻ.


ഫുട്ബോളിൽ നിന്നും മാറി നിന്ന് വീണ്ടും 35 ആം വയസിൽ തൻ്റെ പ്രിയപ്പെട്ട ബോക്കാ ജൂനിയേഴ്സിനു വേണ്ടി അദ്ദേഹം വീണ്ടും ബൂട്ടു കെട്ടി .37 ആം വയസിൽ 1997 ൽ റിവർ പ്ലേറ്റിനെതിരെ അവസാന മത്സരം .തൻ്റെ കഴിവ് കെട്ടടങ്ങിയില്ലെന്ന് അവസാന മത്സരത്തിലും മറഡോണ പ്രഖ്യാപിച്ചു .ഫ്രീക്കിക്കിലുടെ മറഡോണയുടെ ഇടം കാൽ ഷോട്ട് നെറ്റ് തുളച്ചു കയറി .3 - 2 ന് വിജയിച്ച് മറഡോണ മടങ്ങു പോൾ ഓരോ അർജൻ്റീനക്കാരനും കരയുകയായിരുന്നു .

പിതാവ് ഡീഗോയുടെ ഫുട്ബോൾ സ്കിൽ കണ്ട് കമ്പം കയറിയ കുട്ടി 8 വയസാകുമ്പോഴേക്കും എത്ര നേരം വേണമെങ്കിലും പന്ത് താഴെ വീഴാതെ തട്ടിക്കളിക്കാനുള്ള വൈദഗ്ധ്യം നേടിയിരുന്നു .നാട്ടിലെ ഫുട്ബോൾ മത്സരങ്ങൾക്കിടയിലെ ഇടവേളകളിൽ കാണികൾക്ക് ആവേശമാകാൻ തൻ്റെ അത്ഭുത വിദ്യ പ്രദർശിപ്പിച്ചിരുന്ന പയ്യൻ പിന്നീട് ലോകത്തെ മുഴുവൻ തൻ്റെ അത്ഭുത വിദ്യ കൊണ്ട് അതിശയപ്പെടുത്തി .

" ഡീഗോ ,നിങ്ങൾ വെറുക്കപ്പെട്ടവനാകാം .പക്ഷെ നിങ്ങൾ മൈതാനത്ത് സമ്മാനിച്ച ഓരോ നിമിഷങ്ങളും അത്രക്ക് മനോഹരമായിരുന്നു .മൈതാനത്ത് താങ്കൾ പരിപൂർണനായിരുന്നു. രാജ്യത്തിൻ്റെ അഭിമാനം ഉയർത്തിപ്പിടിച്ച താങ്കൾ ഒരു വിപ്ളവകാരിയായിരുന്നു .ഇന്നും എന്നും അർജൻ്റീന എന്ന ദരിദ്ര രാജ്യത്തെ ലോകം നെഞ്ചിലേറ്റുന്നുവെങ്കിൽ അത് നിങ്ങൾ ഒരാൾ കാരണം മാത്രമാണ് ".

"നന്ദി ,മറഡോണാ, ഫുട്ബോൾ എന്ന ഗെയിം ഇത്ര മനോഹരമാണെന്ന് തെളിയിച്ചതിന് "

ഡീഗോ ... നിന്നെ മറന്നാൽ നമ്മളില്ല .കണ്ണീരോടെ വിട

DhaneshDamodaran

[11/12/20]   #congratz
#Salam_shooters

#1st_title_winner 🥇
#Dubai_muscle_beach

15/08/2020

🇮🇳

05/08/2020

പ്രണാമം
കുടുംബത്തിന് സമാധാനം നൽകട്ടേ

30/06/2020

അഭിനന്ദനങ്ങൾ

01/06/2020
29/04/2020
29/04/2020

Shooters padne kasaragod

13/04/2020
13/04/2020

Shooters padne kasaragod

11/04/2020

*കുഞ്ഞി രാമേട്ടനും പടന്നയും*

പടന്ന മെഡിക്കൽസ് എന്ന മെഡിക്കൽ ഷോപ്പും കുഞ്ഞി രാമൻ എന്ന വ്യക്തിയും പടന്ന നാടിന്റെ ഒരു ഭാഗമായിരുന്നു... അന്നും ഇന്നും

നാടിന്റെ മുഖഛായക്ക് മാറ്റങ്ങൾ പലതും സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും ഒരു മാറ്റവും ഇല്ലാതെ കുഞ്ഞിരാമേട്ടൻ എന്ന വ്യക്തി പടന്ന തെക്കെപുറം ജീവിച്ചു

തൃക്കരിപ്പൂരിലെ അദ്ദേഹത്തിന്റെ വസതിയിൽ , മുഖ്യ പരിപാടികളിലും ഓണാഘോഷം പോലെയുള്ള ആഘോഷ പരിപാടികളിലും ഒക്കെ തന്നെയും കുടുംബക്കാരേക്കാളും ഉണ്ടായിരുന്നത് പടന്നക്കാരായിരുന്നു ...

രോഗികളായ പല പാവപ്പെട്ടവർക്കും അദ്ദേഹം ഒരു ആശ്വാസമായിരുന്നു ഡോക്ടർ എഴുതി നൽകിയ കുറിപ്പിലെ മരുന്ന് വാങ്ങാൻ കയ്യിൽ കാശില്ലാത്ത ഘട്ടത്തിൽ കുഞ്ഞിരാമേട്ടന്റെ മെഡിക്കൽ ഉണ്ടല്ലോ എന്നത് പാവപ്പെട്ടവന് ഒരു ധൈര്യമായിരുന്നു..

അങ്ങനെ ഏറെ പ്രയാസപ്പെട്ട പലരുടെയും കൊടുക്കാനുള്ള കണക്കുകൾ ഒഴിവാക്കപ്പെട്ടതും കുഞ്ഞിരാമേട്ടന്റെ വിശാല ഹൃദയത്തിന്റെ സാക്ഷ്യപ്പെടുത്തലുകളായിരുന്നു .,

ആദ്യ കാലം മുതൽക്ക് തന്നെ ഷൂട്ടേർസിന്റെ സന്തത സഹചാരി ആയിരുന്നു അദ്ദേഹം , ക്ലബ്ബിന്റെ ആദ്യകാല വിജയ പടവുകളിൽ ഒക്കെയും കുഞ്ഞിരാമേട്ടന്റെ കയ്യൊപ്പ് ചാർത്തപ്പെട്ടിട്ടുണ്ട്

അദ്ദേഹത്തോടൊപ്പം ആത്മ ബന്ധം പുലർത്തിയിരുന്ന പലരുടെയും ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തിൽ -- കൈ താങ്ങായി അദ്ദേഹം ഉണ്ടായിരുന്നു ഏറ്റവും അടുപ്പമുള്ളവർക്ക് മാത്രം അറിയുന്ന കാര്യമാണ്

കുഞ്ഞിരാമേട്ടന്റെ
വിയോഗം ഷൂട്ടേർസിനും പടന്നക്കാർക്ക് ആകെ തന്നെയും തീരാ നഷ്ടമാണ്...

അവസാനമായി ഒരു നോക്ക് കാണാനും വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതിൽ പോലും നിലവിലെ പരിമിതികൾ പ്രയാസപ്പെടുത്തുന്നു എന്നത് ഏറെ സങ്കടകരമായ കാര്യമാണ്...

പടന്നയെ ഉണർത്താൻ എന്ന പോലെ എന്നും രാവിലെ പടന്നയിൽ എത്തും , നാട്ടിലെ കല്യാണ വീടായാലും മരണ വീടായാലും കുഞ്ഞിരാമേട്ടന്റെ സാന്നിദ്യം അവിടെ ഉണ്ടായിരിക്കും .,, നാടിനെ ഉറക്കാൻ എന്നപോലെ രാത്രിയിൽ മടങ്ങുകയും ചെയ്യുന്ന കുഞ്ഞി രാമേട്ടൻ പടന്നയെ ഉണർത്താൻ ഇനീ ഉണ്ടാകില്ല...

അദ്ദേഹത്തിന്റെ വിയോഗത്തിൽ
അനുശോചിക്കുന്നു
കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കചേരുന്നു..

Secretary
Shooters padanna

19/03/2020
18/03/2020
16/03/2020
14/03/2020
10/03/2020

ഷൂട്ടേർസ് മസ്കറ്റ് സംഘടിപ്പിക്കുന്ന ഷൂട്ടേർസ് ഫുട്‌ബോൾ ഫെസ്റ്റിന് ഇന്ത്യൻ ഇന്റർനാഷണൽ, ISL താരം *Mohammed Rafi* ആശംസകൾ നേരുന്നു ..

08/03/2020

Runners ട്രോഫിയുമായി നെക്സ്റ്റൽ ഷൂട്ടേഴ്‌സ് പടന്ന❤️

07/03/2020

ആസ്പയർ സിറ്റി ടൂർണമെന്റ് ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം ജേതാക്കൾ..സഹലും രാഹുലും റാഫിയും ആയി ഇറങ്ങിയ ഷൂട്ടേഴ്സിനെ 2-1ന് തകർത്തു..അഭിനന്ദനങ്ങൾ❤️❤️🔥🔥

07/03/2020

Aspire City

ഫൈനൽ, കലാശാക്കളി🔥🔥🔥
റാഫിയും സഹലും രാഹുലും ഉണ്ട്

Share

07/03/2020

Shooters Padanna Fans

വേഗമാകട്ടെ😎😎

ഗോൾ പ്രവചിക്കൂ....സമ്മാനാം നേടൂ...

[03/07/20]   https://www.instagram.com/p/B9aFH7bJ0b-/?igshid=vud5qy5u8k7g

*GOAL PREDICTION CONTEST*

NEXTEL SHOOTERS പടന്നയുടെ ഫൈനൽ മത്സരത്തിലെ ഗോൾ പ്രവചിക്കു ഷൂട്ടേർസ് ഫാൻസ്‌ ജേഴ്‌സി സമ്മാനമായി നേടൂ.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം
1. nextelshooterspadne insta page ഫോളോ ചെയ്യൂ
2.ഈ പോസ്റ്റ്‌ നിങ്ങളുടെ സ്റ്റോറി ആയി പോസ്റ്റ്‌ ചെയ്യൂ (mention @nextelshooterspadne)
3. ഗോൾ പ്രെഡിക്ഷൻ ഈ പോസ്റ്റിൽ കമന്റ്‌ ചെയ്യൂ
4. Contest timing up to 8pm (07.03.2020)

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 10 പേർക്ക് ഫാൻസ്‌ ജേഴ്‌സി സമ്മാനമായി ലഭിക്കും.

#nextelshooters
#OneTeam #Onedream
#BestOfLuck

07/03/2020

Aspire City

🔥🔥

ആസ്‌പയർ സിറ്റി സെവൻസ്; കലാശപോരാട്ടത്തിലിന്ന് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് പടന്നയുമായി അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം ഏറ്റ്മുട്ടും

_ഇന്നിന്റെ സായംസന്ധ്യയിലെ അവസാന പോരാട്ടത്തിൽ മുൻ ഇന്ത്യൻ ഫുട്‌ബോളർ മുഹമ്മദ് റാഫിയും,ഫിഫ ജൂനിയർ ലോകകപ്പിൽ ഇന്ത്യ യ്‌ക്കായി ബൂട്ടണിഞ്ഞ തൃശ്ശൂർ ക്കാരൻ വേഗതയുടെ രാജകുമാരൻ കെപി രാഹുലും ഐങ്ങോത്തെ കളി മൈതാനത്ത് ഷൂട്ടേഴ്‌സ് പടന്നയുടെ ജെഴ്‌സിയണിഞ്ഞ് വീണ്ടുമിറങ്ങും_

ഷൂട്ടേഴ്‌സ് പടന്നയുടെ കുപ്പായമണിഞ്ഞ് ഗോൾവലയം കാക്കാൻ സിറാജും,പ്രതിരോധ നിരയിൽ ആദംസും, സ്‌നൈഡറും, റാസിയും ഐങ്ങോത്ത് കളിമൈതാനത്ത് ബൂട്ട്കെട്ടും

മറുഭാഗത്ത്

അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളത്തിന് വേണ്ടി ലൈബീരിയൻ താരങ്ങളായ ടോറെയും, സുമോയും, ഓസ്റ്റിനും ഗോൾവലയം കാക്കാൻ നിസാറും കുപ്പായമണിഞ്ഞ് മൈതാനത്തിറങ്ങും.

_അണ്ടർ-16,അണ്ടർ-17 ദേശീയ വനിതാ ഫുട്‌ബോൾ താരങ്ങളായ ആര്യശ്രീ ബങ്കളത്തെയും, മാളവികയെയും ഇന്ന് ഐങ്ങോത്തെ ഫുട്‌ബോൾ വേദി ആദരിക്കും_

ഏവരെയും ഹൃദ്യപൂർവ്വം സ്വഗതം ചെയ്യുന്നു

ഇന്നിന്റെ സായംസന്ധ്യയിൽ ഐങ്ങോത്തെ ഫുട്‌ബോൾ മൈതാനിയിലേക്ക്

_ആസ്‌പയർ സിറ്റി ക്ലബ്_

06/03/2020

ഇന്ന് പടന്നക്കാട് ആസ്പയർ സിറ്റിയിൽ ഫൈനൽ🔥🔥

റാഫി-രാഹുൽ-ആസിഫ് ഇന്ന് ഷൂട്ടേഴ്സിന് വേണ്ടി ബൂട്ട് കെട്ടും🔥

ഷൂട്ടേഴ്‌സ് പടന്ന
Vs
ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം

06/03/2020

നെക്സ്റ്റൽ ഷൂട്ടേർസ് പടന്നയുടെ ഫാൻസ്‌ ജേഴ്സി ഷൂട്ടേർസ് മെമ്പർമാർ ചേർന്ന് പുറത്തിറക്കുന്നു.
കറുപ്പും മഞ്ഞയും ചേർന്ന നിറമാണ് ഫാൻസിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.
‘’ഒരു ടീം ഒരൊറ്റ സ്വപ്നം’’ എന്ന ക്യാപ്‌ഷൻ
ജേഴ്സിയുടെ പിറകിൽ എഴുതി പിടിപ്പിച്ചിട്ടുണ്ട്.
നാളെ തൊട്ട് ജേഴ്സി തിരഞ്ഞെടുത്ത
ഫാൻസുകൾക്ക് നൽകി തുടങ്ങും.

#NextelShooters
#OneTeam
#OneDream

06/03/2020

ഷൂട്ടേഴ്‌സ് പടന്ന ആസ്പയർ ടൂർണമെന്റ് ഫൈനലിൽ..ഷൂട്ടേഴ്‌സിന് വേണ്ടി CK വിനീതും ആസിഫും കളിക്കാനിറങ്ങി..സീസണിലെ അഞ്ചാം ഫൈനൽ നാളെ നടക്കും

#Nextel_Shooters_Padanna

05/03/2020

Aspire City

ഷൂട്ടേഴ്‌സ് പടന്ന😍😍

Live

05/03/2020

ഇന്ന് ആസ്പയർ സിറ്റിയിൽ🔥🔥🔥

നെക്സ്റ്റൽ ഷൂട്ടേഴ്‌സ് പടന്ന💪

05/03/2020

Aspire City

ആസ്‌പയർ സിറ്റി സെവൻസ്; രണ്ടാം സെമിഫൈനൽ പോരാട്ടത്തിലിന്ന് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് പടന്നയുമായി ഹാപ്പി ലൈഫ് മിനിമാർട്ട് എഫ്‌സി കോട്ടപ്പറുവുമായി ഏറ്റ്മുട്ടും.

ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങളായ സികെ വീനിതും, ആസിഫ്‌ കോട്ടയിലും ഐങ്ങോത്തെ മൈതാനിയിലിന്ന് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് ന്റെ കുപ്പായമണിഞ്ഞിറങ്ങും

നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് പടന്നയുടെ ജെഴ്‌സി അണിഞ്ഞ് പ്രതിരോധ നിരയിൽ ആദംസും മധ്യനിരയിൽ കെഎസ്‌ഇബി താരം റാസിയും മുന്നേറ്റ നിരയിൽ ലൈബീരിയക്കാരൻ സ്‌നൈഡറും കൂടെ ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങളായ സികെ വിനീതും, ആസിഫ് കോട്ടയിലും മൈതാനത്ത് ബൂട്ടണിഞ്ഞിറങ്ങും.

മറുഭാഗത്ത്

ഹാപ്പി ലൈഫ്‌ മിനിമാർട്ട് എഫ്‌സി കോട്ടപ്പുറത്തിന്റെ ഗോൾവലയം കാക്കാൻ അതിവിധഗ്ദ കാവൽക്കാരൻ സൈഫു ഗോൽകീപ്പറായും പ്രതിരോധ നിരയിൽ സ്റ്റോപ്പറായി അബൂബക്കറും മുന്നേറ്റ നിരയിലെ ആഫ്രിക്കൻ കരുത്ത് ജെറിയും നാസറും ഐങ്ങോത്തെ മൈതാനത്തിറങ്ങും

ഏവരെയും ഹൃദ്യപൂർവ്വം സ്വാഗതം ചെയ്യുന്നു ഇന്നിന്റെ സായംസന്ധ്യയിൽ ഐങ്ങോത്തെ ഫുട്‌ബോൾ മൈതാനിയിലേക്ക്

_ആസ്‌പയർ സിറ്റി ക്ലബ്_

04/03/2020

CK വിനീതും ആസിഫ് കോട്ടയിലും ഇന്ന് ഷൂട്ടേഴ്‌സ് പടന്നയ്ക്ക് വേണ്ടി ബൂട്ടണിയും..

ഇന്ന് FC കോട്ടപ്പുറവുമായിട്ടാണ് ആസ്പയർ സിറ്റി ടൂർണമെന്റിൽ ഷൂട്ടേഴ്‌സ് പടന്നയുടെ സെമി ഫൈനൽ..!!

#Aspire_Tournament
#Nextel_Shooters_Padanna

Videos (show all)

ഷൂട്ടേർസ് മസ്കറ്റ് സംഘടിപ്പിക്കുന്ന ഷൂട്ടേർസ് ഫുട്‌ബോൾ ഫെസ്റ്റിന് ഇന്ത്യൻ ഇന്റർനാഷണൽ, ISL താരം *Mohammed Rafi* ആശംസകൾ നേ...
#Raasi_goal⚽️#bullet_short
#Rahul_kp_super_goal
#fantastic_save_goalkeeper#siraj#kalikadavu#mfa7s_football
മുസാഫിർ എഫ് സി ഉത്തരമേഖല സെവെൻസിൽ നെക്സ്റ്റൽ ഷൂട്ടേർസ് പടന്ന ഫൈനലിൽ ;സെമിയിൽ എ എഫ് സി ബീരിച്ചേരിയെ ഒന്നിനെതിരെ രണ്ട് ഗോള...
കാസറഗോഡ് നിന്നും ഷൂട്ടേഴ്സ് പടന്ന😍#Kerala_Premier_LeagueAsianet News
നെക്സ്റ്റൽ ഷൂട്ടേഴ്സ് പടന്നയെ തോൽപ്പിച്ച്(3_2)കൂത്തുപറമ്പ് രക്തസാക്ഷി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് FC തൃക്കരിപ്പൂർ ചാമ്പ്യാ...
Result At Caribbean Sevens Thalipparamba Full time 2-2Penalty Won By #NextelShootersCongrats Team#NextelShooters#OneTeam...
Noufal Foul Kick At Irikkoor Sevens.#NextelShooters#OneTeam#OneDream
#Champions #CosmosFootball#NextelShooters

Location

Telephone

Address

Shooters Stadium,Kaipad Road,Padanna
Kasaragod
671312
Other Amateur Sports Teams in Kasaragod (show all)
K.V.R.Pakkam K.V.R.Pakkam
Pakkam.
Kasaragod, 671316

hi this is kvr arts and sports club pakkam

KabaddiFans KabaddiFans
Kasaragod, 671543

All & All Of Kabaddi,Tournaments, photos, videos, Match upadates, Etc

JK Kabaddi Academy JK Kabaddi Academy
Bindus Shobha Arcade
Kasaragod, 671121

United Arts and Sports Club Paravanadukkam United Arts and Sports Club Paravanadukkam
Paravanadukkam PO
Kasaragod, 671317

Hitachi FC Trikaripur - KSD Hitachi FC Trikaripur - KSD
Trikaripur
Kasaragod, 671310

NORTH MALABAR NO:1 FOOTBALL TEAM

Defence Bangod Defence Bangod
BANGOD
Kasaragod, 671122