Vigans Arts & Sports Club

Vigans Arts & Sports Club

Comments

*കസാർഗോഡ് ജില്ലാ സീനിയർ ഫുട്ബോളിലെ (2018-2019) മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത സിറാജുദ്ദീൻ (റോണ്ടി) നെ വിഗാൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ആദരിച്ചു.*

Vigans is one of the club in Mogral Puthur, Kasaragod, Kerala, India Together We Succeed......

28/08/2021

*വിഗാൻസ് സ്പോർട്സ് പ്രഡിക്ഷൻ കോണ്റ്റസ്റ്റ് വീക്ക് -2 വിജയി ഖാദർ കടവത്തിനുള്ള വിഗാൻസ് ബാർസാ ഫാൻസ് സ്പോണ്സർ ചെയ്ത ക്യാഷ് അവാർഡ്‌ ക്ലബ് പ്രസിഡൻ്റ് വാരിസ് ഐഡൻറ്റിറ്റി ക്ലബ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ കൈമാറുന്നു.*

*വിഗാൻസ് സ്പോർട്സ് പ്രഡിക്ഷൻ കോണ്റ്റസ്റ്റ് വീക്ക് -2 വിജയി ഖാദർ കടവത്തിനുള്ള വിഗാൻസ് ബാർസാ ഫാൻസ് സ്പോണ്സർ ചെയ്ത ക്യാഷ് അവാർഡ്‌ ക്ലബ് പ്രസിഡൻ്റ് വാരിസ് ഐഡൻറ്റിറ്റി ക്ലബ് പ്രവർത്തകരുടെ സാന്നിധ്യത്തിൽ കൈമാറുന്നു.*

26/08/2021
Photos from Vigans Arts & Sports Club's post 23/08/2021

Photos from Vigans Arts & Sports Club's post

21/08/2021
20/08/2021
17/08/2021

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് വിഗാൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ കർമ്മം ക്ലബ് പരിസരത്ത് നടന്നു. ക്ലബ് പ്രസിഡൻ്റ് വാരിസ് ഐഡൻറ്റിറ്റി പതാക ഉയർത്തി. ക്ലബ് മെമ്പർമ്മാർ, കടവത്തെ വ്യാപാരികൾ സംബന്ധിച്ചു.യോഗത്തിൽ പങ്കെടുത്ത മുഴുവൻ ക്ലബ് അംഗങ്ങൾക്കും, വ്യാപാരി സുഹൃത്തുക്കൾക്കും ക്ലബിൻ്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.

സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് വിഗാൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ കർമ്മം ക്ലബ് പരിസരത്ത് നടന്നു. ക്ലബ് പ്രസിഡൻ്റ് വാരിസ് ഐഡൻറ്റിറ്റി പതാക ഉയർത്തി. ക്ലബ് മെമ്പർമ്മാർ, കടവത്തെ വ്യാപാരികൾ സംബന്ധിച്ചു.യോഗത്തിൽ പങ്കെടുത്ത മുഴുവൻ ക്ലബ് അംഗങ്ങൾക്കും, വ്യാപാരി സുഹൃത്തുക്കൾക്കും ക്ലബിൻ്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു.

17/08/2021
Photos from Vigans Arts & Sports Club's post 24/07/2021

Photos from Vigans Arts & Sports Club's post

Photos from Vigans Arts & Sports Club's post 23/07/2021

Photos from Vigans Arts & Sports Club's post

Photos from Vigans Arts & Sports Club's post 22/07/2021

*എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടി ഉന്നത വിജയം കൈവരിച്ച കടവത്ത് പ്രദേശത്തെ വിദ്യാർത്ഥികളെ അനുമോദിച്ചു.*

എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി കടവത്തിൻ അഭിമാനമായ വിദ്യാർത്ഥികളായ അബ്ദുള്ള കൻസ്, തഷ്ഫീർ റഹ്മാൻ,ഫാത്തിമത്ത് സന, ആസിയത്ത് മർജാന, ഖദീജ മുബഷിറ ഒപ്പം സമസ്ത പൊതു പരീഷയിൽ ടോപ്പ് പ്ലസോടെ കാസറഗോഡ് റെയ്ഞ്ചിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദിഡുപ്പ മദ്രസ വിദ്യാർത്ഥിനി ഫാത്തിമത്ത് അസ്മീന എന്നിവരെ ഉപാഹാരവും മധുര പലഹാരവും നൽകി അവരവരുടെ വീടുകളിൽ ചെന്ന് വിഗാൻസ് ക്ലബ് അനുമോദിച്ചു.പരിപാടിയിൽ ക്ലബ് പ്രസിഡൻ്റ് വാരിസ് ഐഡൻറ്റിറ്റി,വൈസ് പ്രസിഡൻ്റ് സിദ്ധീഖ് ബയൽ, എക്ക്സിക്യൂട്ടിവ് അംഗങ്ങളായ സലാഹുദ്ദീൻ ബയൽ, ഖാദർ കടവത്ത്, അസർ കടവത്ത്, മുൻ ക്ലബ് പ്രസിഡൻ്റ് നിസാർ പഞ്ചം,മുൻ സെക്രട്ടറി റഷീദ് കടവത്ത്, ക്ലബ് മെമ്പർമാരായ അഖ്ബർ ഖത്തർ,ഹസ്സൻ അർഷാദ്, സർപ്പു നിക്കി, ഷാനിദ് ഷാഫി എന്നിവർ ഉപഹാരവും മധുര പലഹാരവും വിദ്യാർത്ഥിക്കൾ സമ്മാനിച്ചു.മെമ്പർമ്മാരായ ഷുഹൈബ്,ഹിഷാം, അദ്ധാർ സംബന്ധിച്ചു.

04/06/2021
12/05/2021

കോവിഡ്- 19 വ്യാപനം മൂലം നമ്മുടെ നാട് ഇന്ന് ലോക്ക്ഡൗണിലാണല്ലോ.കടവത്ത്, ദിഡുപ്പ,ബയൽ ഭാഗങ്ങളിൽ അടിയന്തര വൈദ്യ സഹായത്തിനും അവശ്യ മരുന്നുകൾ ആവശ്യമുള്ളവർക്കും വിഗാൻസ് കടവത്തിൻ്റെ 24 മണിക്കൂർ സേവനം ലഭ്യമാണ്. മറ്റു അത്യാവിശ്യ വീട്ടു സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിച്ചു നൽകുന്നതാണ്
Stay Home Stay safe
തുരത്താം ഈ മഹാമാരിയെ ഒറ്റക്കെട്ടായ്!!!

കോവിഡ്- 19 വ്യാപനം മൂലം നമ്മുടെ നാട് ഇന്ന് ലോക്ക്ഡൗണിലാണല്ലോ.കടവത്ത്, ദിഡുപ്പ,ബയൽ ഭാഗങ്ങളിൽ അടിയന്തര വൈദ്യ സഹായത്തിനും അവശ്യ മരുന്നുകൾ ആവശ്യമുള്ളവർക്കും വിഗാൻസ് കടവത്തിൻ്റെ 24 മണിക്കൂർ സേവനം ലഭ്യമാണ്. മറ്റു അത്യാവിശ്യ വീട്ടു സാധനങ്ങൾ ഹോം ഡെലിവറിയായി എത്തിച്ചു നൽകുന്നതാണ്
Stay Home Stay safe
തുരത്താം ഈ മഹാമാരിയെ ഒറ്റക്കെട്ടായ്!!!

Photos from Vigans Arts & Sports Club's post 12/05/2021

പ്രിയപ്പെട്ട ഷാഷിച്ചാ അള്ളവുൻ്റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു!!

വളരെ വേദനജനകമായ വാർത്തയാണ് ഇന്ന് രാവിലെ കേൾക്കാൻ സാധിച്ചത്.പ്രിയപ്പെട്ട ബയൽ ബണ്ടിക്കര ഷാഫിച്ച ഇഹലോക വാസം വെടിഞ്ഞിരിക്കുന്നു.വിഗാൻസ് ക്ലബുമായി വളരെ നല്ല ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു ഷാഷിച്ച.കളക്ക്ഷൻ ടൂർണ്ണമെൻ്റുകളിൽ നമ്മൾ കളിക്കാൻ ഇറങ്ങുമ്പോൾ ആർത്തുരമ്പുന്ന നമ്മുടെ മെമ്പർമ്മാർക്കൊപ്പം ഊർജ്ജസ്വരനായി ഷാഫിച്ച ഉണ്ടാവുമായിരുന്നു.3 വർഷങ്ങൾക്ക് മുമ്പ് മവ്വൽ കപ്പിൽ മികച്ച കളി കണ്ട വ്യക്തിയായി തെരഞ്ഞെടുത്തത് നമ്മുടെ ഷാഫിച്ചയേ ആയിരുന്നു. ഫുട്ബോളിനെ നെഞ്ചിലേറ്റിയ വ്യക്തിത്തമായിരുന്നു ഷാഫിച്ച.വൈകുന്നേരങ്ങളിൽ കടവത്ത് ഗ്രൗണ്ടിൽ നമ്മുടെ കളി കാണുകയും കളിയിലെ പോരായ്മകൾ ചൂണ്ടി കാണിക്കുമായിരുന്നു. ഒരു പക്ഷെ മകൻ സൈഫുവിൻ ഫുട്ബോളിനോട് ഇത്രയും കമ്പം ഷാഫിച്ച പകർന്നതായിരിക്കാം.

കുറച്ച് കാലമായി കാലിൻ അസുഖം കാരണം പുറത്ത് ഒന്നും പോവാത്ത ഷാഫിച്ച സധാ സമയവും വീട്ടിൽ നിസ്ക്കാരവുമായും വീടിൻ്റെ ഉമ്മറത്ത് ഇരുന്ന് സ്വലാത്തും ദിക്റുകളും ഖുർആൻ ഓത്തും പതിവ് കാഴ്ച്ചയാണ്.പണ്ഡിതന്മാരുമായിട്ട് നല്ല ബന്ധം പുലർത്തിയ വ്യക്തിയായിരുന്നു.പള്ളിയിൽ ബാങ്ക് വിളിക്കാനും ,എല്ലാ പെരുന്നാളിൻ ഇമ്പമൂറും തക്ക്ബീർ ധ്വനികൾ മൈക്കിലൂടെ ദിഡുപ്പ പള്ളിയിൽ നിന്ന് കേട്ടിരുന്നത് ഷാഫിച്ചയിലൂടെയായിരുന്നു.ആവശ്യക്കാർക്ക് ഖുർആൻ ഓതി വെള്ളം മന്ത്രിച്ച് നൽകുമായിരുന്നു ഫാഷിച്ച.

ഇന്ന് ഷാഫിച്ച നമ്മേ വിട്ട് പിരിഞ്ഞിരിക്കുന്നു, അള്ളാഹുവോ ഖബർ ജീവിതം സന്തോഷമാക്കണേ, നിൻ്റെ സുഖലോക സ്വർഗ്ഗത്തിൽ നമ്മേളും അദ്ധേഹത്തെയും ഒരുമിച്ച് കൂട്ടുമാറാകട്ടെ

ആമീൻ യാ റബ്ബൽ ഹാലമീൻ!!!

04/04/2021

വിഗാൻസ് ഫുട്ബോൾ പ്രീമിയർ ലീഗ് സീസണ് 5 ൽ റണ്ണേഴ്സ് അപ്പ് പട്ടം കരസ്ഥമാക്കിയ ഫൈറ്റിങ് ബീസ് എഫ്.സി ക്ക് ട്രോഫി സമ്മാനിക്കുന്നു.

വിഗാൻസ് ഫുട്ബോൾ പ്രീമിയർ ലീഗ് സീസണ് 5 ൽ റണ്ണേഴ്സ് അപ്പ് പട്ടം കരസ്ഥമാക്കിയ ഫൈറ്റിങ് ബീസ് എഫ്.സി ക്ക് ട്രോഫി സമ്മാനിക്കുന്നു.

04/04/2021

വിഗാൻസ് ഫുട്ബോൾ പ്രീമിയർ ലീഗ് സീസണ് 5 ൽ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കിയ സോക്കർ വൈബ് സ് എഫ്.സി ക്ക് ട്രോഫി സമ്മാനിക്കുന്നു.

വിഗാൻസ് ഫുട്ബോൾ പ്രീമിയർ ലീഗ് സീസണ് 5 ൽ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കിയ സോക്കർ വൈബ് സ് എഫ്.സി ക്ക് ട്രോഫി സമ്മാനിക്കുന്നു.

04/04/2021

കോവിഡ് 19 ലോക്ക് ഡൗണ് സമയത്തെ വിഗാൻസ് കടവത്തിൻ്റെ സേവന പ്രവർത്തനത്തിൻ ചുക്കാൻ പിടിച്ച ക്ലബ് പ്രസിഡൻ്റ് വാരിസ് ഐഡൻറ്റിറ്റിക്കുള്ള വിഗാൻസിൻ്റെ സ്നേഹാദരവ് ക്ലബ് അംഗങ്ങൾ കൈമാറുന്നു

കോവിഡ് 19 ലോക്ക് ഡൗണ് സമയത്തെ വിഗാൻസ് കടവത്തിൻ്റെ സേവന പ്രവർത്തനത്തിൻ ചുക്കാൻ പിടിച്ച ക്ലബ് പ്രസിഡൻ്റ് വാരിസ് ഐഡൻറ്റിറ്റിക്കുള്ള വിഗാൻസിൻ്റെ സ്നേഹാദരവ് ക്ലബ് അംഗങ്ങൾ കൈമാറുന്നു

Photos from Vigans Arts & Sports Club's post 29/03/2021

Vigans Premier league - season 5

Photos from Vigans Arts & Sports Club's post 25/03/2021

VPL 2021

25/03/2021
19/03/2021
22/02/2021

വിഗാൻസ് കടവത്ത് അഭിമാന പുരസ്ക്കരം കാഴ്ചവെക്കുന്ന പ്രഥമ ഓവർ ആം ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസണ് 1 ഫെബ്രുവരി 28 ഞായറാഴ്ച്ച വിഗാൻസ് ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ വെച്ച് അരങ്ങേറുകയാണ്.5 ടീമുകളിലായി 50 ഓളം ക്രിക്കറ്റ് പ്രതിഭകളാണ് പോരിനിറങ്ങുന്നത്.
ക്രീസിൽ എത്തിയാൽ പിന്നെ സിക്സറിൻ്റെ പെരുമഴ തീർക്കുന്ന ബാറ്റ്സ്മാൻമ്മാരും തൻ്റെ സ്വിങ് വൈഭവം കൊണ്ട് ബാറ്റ്സ്മാൻമ്മാരെ വട്ടം കറക്കുന്ന ബൗളർമ്മാരും ഒരു സർക്കസ് അഭ്യാസിയുടെ മെയ്യ് വഴക്കത്തോടെ ഏതു പന്തിനേയും കൈക്കുള്ളിൽ ഒതുക്കുന്ന ഫീൽഡർമാരും അരങ്ങ് വഴാൻ എത്തുകയാണ് വിഗാൻസ് പ്രീമിയർ ലീഗിൽ.
5 ടീമുകളിലായി പരസ്പരം പോരടിക്കുകയാണ് വിഗാൻസിൻ്റ ചുണക്കുട്ടികൾ.ജയിക്കാൻ വേണ്ടി തങ്ങളുടെ കയ്യിലുള്ള മുഴുവൻ ഹസ്ത്രങ്ങളും പുറത്തെടുക്കുമെന്ന് ഉറപ്പാണ്.
കണ്ടം ക്രിക്കറ്റിൻ്റെ മുഴുവൻ സൗന്ദര്യവും ആസ്വദിക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുകയാണ് ഫെബ്രു 28 നടക്കുന്ന വിഗാൻസ്‌ ഓവർ ആം ക്രിക്കറ്റ് പ്രീമിയർ ലീഗിലേക്ക്

26/01/2021

റിപ്പബ്ലിക്ക് ദിനത്തോടും ക്ലബ് സ്ഥാപക ദിനത്തോടും അനുബന്ധിച്ച് വിഗാൻസ് കബ്ബിൻ്റെ നേതൃത്വത്തിൽ പതാക ഉയർത്തൽ കർമ്മം രാവിലെ കടവത്ത് ക്ലബ് പരിസരത്ത് നടന്നു.ക്ലബ് പ്രസിഡൻ്റ് വാരിസ് ഐഡൻറിറ്റി പതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് സിദ്ധിഖ് ബയൽ, ട്രഷറർ അബ്ബാസ് തവ, ആരിഫ് ഐവ, കാദർ കടവത്ത്, ഔഫ് കസബ്, സലാഹുദ്ധീൻ ബയൽ, അഫീദ് കടവത്ത്, മറ്റു വിഗാൻസ് മെമ്പർ മ്മാർ സംബന്ധിച്ചു.

26/01/2021
09/09/2020

മൊഗ്രാൽ പുത്തൂർ കടവത്ത് സ്വന്തമായി ഒരു അംഗനവാടി കെട്ടിടത്തിന് വേണ്ടി അഹോരാർത്ഥം പ്രയത്ത്നിച്ച വിഗാൻസ് കടവത്തിൻ്റെ മുൻപ്രസിഡൻറും കടവത്തിൻ്റെ കലാ കായിക ജീവ കാരുണ്യ സാമൂഹ്യ സേവന രംഗത്തെ നിറ സാന്നിധ്യം കൂടിയായ *കാദർ കടവത്തിനെ* അംഗനവാടിയുടെ ഉൽഘാടന ചടങ്ങിൽ വെച്ച് വിഗാന്സ് ക്ലബ് പ്രസിഡൻറ് വാരിസ് കടവത്ത് ഷാൾ അനയിച്ച് കൊണ്ട് ആദരിക്കുന്നു മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ എ ജലീൽ മൊമൻ്റൊയും നൽകുന്നു...

09/09/2020

കടവത്ത് പുതുതായി നിർമ്മിച്ച മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് അംഗനവാടി കെട്ടിട ഉദ്ഘാടനം പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാറിൻ്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ. എ ജലീൽ സ്റ്റൻഡിങ് കമ്മിറ്റി ചെയർമാൻ ഹമീദ് ബള്ളൂർ ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഫൗസിയ മുഹമ്മദ്,വൈസ് പ്രസിഡൻ്റ് ഷമീറ ഫൈസൽ, മുൻ പ്രസിഡൻ്റ്മാരായ എസ്.പി സലാഹുദ്ധീൻ,നജ്‌മ ഖാദർ, അംഗനവാടി ടീച്ചർ അജിത, ഇസ്മായിൽ ഹാജി,മൊയ്ദീൻ കുട്ടി ഹാജി,കുഞ്ഞാമു ഹാജി, എസ്.കേ മുഹമ്മദലി,ക്ലബ് പ്രസിഡൻ്റ് വാരിസ് ഐഡൻറ്റിറ്റി, സെക്രട്ടറി റഹീസ് അലി, ട്രഷറർ അബ്ബാസ് തവ,കാദർ കടവത്ത്, തസ്ലീം ഐവ,അൻവർ കടവത്ത്, അബ്ദു റഹ്മാൻ, സിദ്ധീഖ് ബയൽ,ദിൽഷാദ് കടവത്ത് ,ആരിഫ് ഐവ,അഫീദ് കടവത്ത്, അസർ കടവത്ത്, ഷാനവാസ്, റഫീക്ക് കടവത്ത്,ബഷീർ കടവത്ത്, ആബിദ്, അർഷാദ് അൻഷാദ് വിഗാൻസ്, ഷാനിദ്, ഷാഫി ,ജുനൈദ് കടവത്ത്,ഫയിസാം, ബിലാൽ ഫയാസ്, റിഷാദ് കടവത്ത് മറ്റു ക്ലബ് അംഗങ്ങൾ ,നാട്ടുകാർ, അംഗനവാടി ജീവനക്കാരുടെ സാന്നിധ്യത്തിൽ നാടിന് സമർപ്പിച്ചു.അംഗനവാടിക്ക് വേണ്ടി വിഗാൻസ് ക്ലബിൻ്റെ പ്രവർത്തനം ഏറേ വിലമതിക്കാനാവത്തതെന്ന് പ്രസിഡൻ്റ് എ.എ ജലീൽ ഉദ്ഘാടന ഭാഷണത്തിൽ കൂട്ടി ചേർത്തു. ആശംസ പ്രസംഗങ്ങളിലും വിഗാൻസിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വാക്കുകൾക്ക് നിറഞ്ഞ കയ്യടിയായിരുന്നു സദസ്സിൽ നിന്ന് ലഭിച്ചത്.തോരണങ്ങളും ബലൂണും കൊണ്ട് മനോഹരമായി അലങ്കരിച്ചത് കണ്ണ് കുളിർമയുള്ള കാഴ്ചയായി.ഉദ്ഘാടനത്തോട് അനുബന്ധിച്ച് മധുര പലഹാരവും ക്ലബിൻ്റെ വകയായി നൽകി.ക്ലബ് മെമ്പർമാരുടെ മഹനീയ സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു ഉദ്ഘാടന സദസ്സ്.മുഴുവൻ പ്രവർത്തകർക്കും ക്ലബിൻ്റെ നന്ദി അറിയിക്കുന്നു. ക്ലബ് പ്രസിഡൻ്റ് നന്ദി പറഞ്ഞ് പരിപാടി പരിസമാപ്‌ത്തി കുറിച്ചു.

08/09/2020

വിഗാൻസ്‌ ക്ലബ് കൈമാറിയ സ്ഥലത്ത് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പുതുതായി നിർമ്മിച്ച കടവത്ത് അംഗനവാടി കെട്ടിടം ഉൽഘടനം

08/09/2020

വിഗാൻസ്‌ ക്ലബ് കൈമാറിയ സ്ഥലത്ത് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പുതുതായി നിർമ്മിച്ച കടവത്ത് അംഗനവാടി കെട്ടിടം ഉൽഘടനം

08/09/2020
08/09/2020
06/09/2020
05/09/2020

*പ്രിയപ്പെട്ട ക്ലബ് അംഗങ്ങളെ,

നമ്മുടെ ക്ലബ് പണം കൊടുത്ത് വാങ്ങി നൽകിയ സ്ഥലത്ത് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച കടവത്ത് അംഗനവാടി കെട്ടിടോദ്ഘാടനം ഈ വരുന്ന 8-ാം തീയ്യതി ചൊവ്വാഴ്ച്ച ഉച്ചക്ക് 3 മണിക്ക് ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻ്റ് എ.എ ജലീൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് നിർവ്വഹിക്കുന്നതാണ്.നമ്മുടെ ക്ലബിൻ്റെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് വിരാമം കുറിക്കാൻ പോകുന്നത്.കഴിഞ്ഞ കുറേ വർഷത്തോളും അംഗനവാടി വാടക മുറിയിലാണ് പ്രവർത്തിച്ചിരുന്നത്. രണ്ട് വർഷത്തോളം ക്ലബാണ് ഇതിൻ്റെ വാടക നൽകിയിരുന്നത്.തീർച്ചയായും ഏതെരു നാടിൻ്റെയും അടിസ്ഥാന വിദ്യാഭ്യാസത്തിൽ പെട്ടതാണ് മതിയായ സൗകര്യങ്ങളോട് കൂടിയ ബാലവാടികൾ.ക്ലബ് മുൻകൈ എടുത്ത് സ്ഥലം വാങ്ങി നൽകിയത് കൊണ്ടാണ് സ്വന്തമായി ഒരു അംഗനാവാടി കെട്ടിടം നമുക്ക് യാഥാർത്ഥ്യമായത്.വിദ്യാഭ്യാസ രംഗത്ത് നമ്മുടെ ക്ലബിൻ്റെ പൂർണ്ണ സഹകരണത്തിൻ്റെ നേർസാക്ഷ്യമായി ഇതിനെ കണക്കാക്കാം.
ഈ ചടങ്ങിലേക്ക് നാട്ടിലുള്ള എല്ലാ ക്ലബ് മെമ്പർമ്മാരുടെയും മഹനീയ സാന്നിധ്യം അത്യാവശ്യമാണ്.എല്ലാവരും കൃത്യ സമയത്ത് തന്നെ വന്ന് ഉദ്ഘാടനത്തിൻ വേണ്ട സൗകര്യങ്ങൾ ഏർപ്പാടാക്കുകയും പരിപാടി വൻ വിജയം അക്കി തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഒരിക്കൽ കൂടി എല്ലാ മെമ്പർമ്മാരേയും കടവത്ത് അംഗനവാടി കെട്ടിടോദ്ഘാടനത്തിൻ ക്ഷണിക്കുന്നു.

എന്ന്
ക്ലബ് കമ്മിറ്റി*

31/08/2020

ഹൃദയം നിറഞ്ഞ ഓണാശംസകൾ 💐

#onam2020

27/08/2020

*കേന്ദ്ര യുവജനകാര്യ -കായിക മന്ത്രാലയത്തിൻ്റെ കീഴിൽ നടത്തപ്പെടുന്ന "ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ "ക്യാമ്പയ്ൻ്റെ അംഗീകൃത സർട്ടിഫിക്കട്ട് നമ്മുടെ ക്ലബിൻ ലഭിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. സൈക്ലിങ്,ജോഗിങ്, എക്‌സർസൈസ് എന്നീ വിഭാഗങ്ങളിൽ പ്പെട്ട 13 മെമ്പർമ്മാരുടെ 4 വ്യത്യസ്‌ത്തമായ ഫോട്ടോകളും വിവരങ്ങളുമാണ് അയച്ച് കൊടുത്തത്. നമ്മുടെ ക്ലബിൽ നിന്ന് അൻവർ കടവത്ത്, ആരിഫ് ഐവ,ദിൽഷാദ് കടവത്ത്,മഹ്ഷൂക്ക് കടവത്ത്,ഇത്തു ദുബായ്, ബിലാൽ ബില്ലു,അസ്ഫർ കടവത്ത്,അജ്ജു ബഹറൈൻ,സഫ്ദർ കടവത്ത്, സുഹൈർ ഖത്തർ,ഷയാഫ് കടവത്ത്‌,സൈഫു കടവത്ത്, ഷാനിഫ് കടവത്ത് എന്നിവർ ഈ ക്യാമ്പയ്നിൻ്റെ ഭാഗമായി.ഇവർക്ക് ക്ലബ് കമ്മിറ്റിയുടെ കൃതജ്ഞത അറിയിച്ചുകൊള്ളുന്നു.*

15/08/2020
15/08/2020

*സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു !!!*

*വിഗാൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ് പരിസരത്ത് നടന്ന പതാക ഉയർത്തൽ കർമ്മം ക്ലബ്‌ പ്രസിഡൻ്റ് വാരിസ് ഐഡൻറ്റിറ്റി ,സെക്രട്ടറി റഹീസ് അലി, ട്രെഷറർ അബ്ബാസ് തവ എന്നിവരുടെ സാന്നിധ്യത്തിൽ നിർവ്വഹിച്ചു.ക്ലബ് ഗൾഫ് പ്രതിനിധികളും മറ്റു മെമ്പർമ്മാരും കടവത്തെ കടകളിലെ ജീവനക്കാരും സംബന്ധിച്ചു.തുടർന്ന് മധുര പലഹാര വിതരണം നടത്തി.*

Videos (show all)

Location

Category

Address

Kadavath, Mogral Puthur
Kasaragod
671124
Other Sports Teams in Kasaragod (show all)
U Angadimogar U Angadimogar
Angadimogar , Puthige
Kasaragod, 671321

United Angadimogar established in August 2015 by Ansar Anggadimoggar to provide a high quality Kabaddi education to boys in the local area.

H.N Freinds Uppala H.N Freinds Uppala
Hidayath Nagar, Uppala
Kasaragod, 671322

H.N Friends is a arts & sports club .. This page will share the programs activites done by our club ... Not only for this also it must share photos, quotes, sports results to for our youth. so what u think lets share photos all friends

KOTTAKKAL BROTHERS KOTTAKKAL BROTHERS
KOTTAKKAL BROTHERS, KOTTAKKAL / KBK (po) Thuruthi, Chervathur, Kasargod
Kasaragod

Play hard and win compulsary

Brothers CLUB Kasaragod - BCK Brothers CLUB Kasaragod - BCK
Thalipadpu
Kasaragod

The Brothers Cricket Club (BCK) was founded almost 3 decades ago by some young men residing near Thalipaduppu ground in Kasaragod district of KERALA

AMASC Santhosh Nagar AMASC Santhosh Nagar
Amasc Club
Kasaragod, 671123

Amasc Santhosh nagar is one of the oldest Arts and Sports club in Kasaragod. TEAM AMASC: #SANTHOSH NAGAR AMASC #UAE AMASC #SAUDI AMASC #QATAR AMASC #BAHRAIN AMASC

Thamarakuzhi Thamarakuzhi
Thamarakuzhi Po.bare Udma Kasaragod
Kasaragod, 0529583763

Kasaragod Districtfootballassociation Kasaragod Districtfootballassociation
Kasaragod
Kasaragod

Kasaragod District Football Association Official Page.

യുണിറ്റി കൈതക്കാട് യുണിറ്റി കൈതക്കാട്
Kaithakkad Cheruvathur
Kasaragod, 671313

Unity Kaithakkad is a center of social, cultural, educational and artistic excellence of Kaithakkad. For nearly two and a half decades, the village has been working on the literal impulses of literacy in all its spheres

Bachelors Puthur - Since 1958 Bachelors Puthur - Since 1958
Mogral Puthur
Kasaragod, 671124

Bachelors Puthur Sports & Cultural Club Established in 1958

North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.

YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.

ARAFA STAR Arts&sports club - ASASC ARAFA STAR Arts&sports club - ASASC
Devaradkka-adoor
Kasaragod