ജ്വാല കലാ കായിക വേദി

Official page of Jwala Kala Kayika Vedhi

05/07/2021

പ്രീയപ്പെട്ടവരെ,

കാസർഗോഡ് ജില്ലയിലെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമം ആണ് ഞങ്ങളുടെ സ്വന്തം കുമ്പളപ്പള്ളി. 2014 മുതൽ നാടിന്റെ കലാസാംസ്കാരിക രംഗത്ത് സജീവമായി ഇടപെട്ടു വരുന്ന കുമ്പളപ്പള്ളിക്കാരുടെ സ്വന്തം ക്ലബ്ബ് ആണ് ജ്വാലാ കലാ കായിക വേദി. ക്ലബ് ആരംഭിച്ച അന്നുമുതൽ തന്നെ ഞങ്ങളുടെ ഏവരുടെയും ആഗ്രഹം ആയിരുന്നു ക്ലബിന് കീഴിൽ ഒരു ഗ്രന്ഥാലയം അല്ലെങ്കിൽ വായനശാല കൂടി ആരംഭിക്കണം എന്നുള്ളത്. എന്നാൽ പലവിധ കാരണങ്ങളാൽ ആ ആഗ്രഹം നടക്കാതെ പോയി. ഇതിനിടയിൽ പ്രളയവും കോവിഡും അടക്കം ഉള്ള സാഹചര്യങ്ങൾ വന്നുപോയി.

വായനശ്ശാല ആഗ്രഹം നീണ്ടുപോയപ്പോഴും അതിനിടയിൽ തന്നെ നാട്ടിലെ പ്രീയപ്പെട്ടവരുടെ സൃഷ്ടികൾ ലോകത്തിനു പരിചയപ്പെടുത്തുന്നതിനായി ഒരു ബ്ലോഗ് (http://www.jwalakumbalappally.in/) ആരംഭിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നു.

സാമൂഹ്യ ഒരുമയിലൂടെ ഒരു മഹാമാരിയെ തടഞ്ഞുനിർത്തി നാട് മുന്നേറുന്ന ഈ ഘട്ടത്തിൽ ഞങ്ങളും ഞങ്ങളുടെ ആ പഴയ "സ്വന്തമായി ഒരു വായനശാല" എന്ന സ്വപ്നത്തെ പൊടി തട്ടിയെടുക്കുകയാണ്.

പക്ഷെ ഏറ്റെടുക്കുന്ന ഈ പുതിയ ഉദ്യമത്തിൽ ഞങ്ങൾക്ക് സർവരുടെയും പിന്തുണയും സഹായവും വേണം.
നിങ്ങളുടെ പിന്തുണയും സഹായവും പുസ്തകങ്ങളുടെ രൂപത്തിൽ തന്നാൽ മതിയാകും...

ഒരു വായനശാലയെ സംബന്ധിച്ച് പുസ്തകശേഖരണം ആണല്ലോ പരമപ്രധാനം. അതിനായി ഞങ്ങൾ ഇന്നുമുതൽ ഒരു ജനകീയ പുസ്തക സമാഹരണ ക്യാമ്പയിൻ ആരംഭിക്കുകയാണ്.

വായിക്കാൻ കഴിയുന്ന പഴയ പുസ്തകങ്ങളായാലും, പുതിയ പുസ്തകങ്ങളായാലും അത് ഞങ്ങൾക്കയച്ചു തന്നുകൊണ്ട് പുസ്തകങ്ങളെ സ്നേഹിക്കുന്ന വായനയെ ഇഷ്ടപ്പെടുന്ന സകലരും #DonateaBookChallenge എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുകയാണ്.

ദിക്കും ദേശവും നോക്കാതെ സാധ്യമായ തരത്തിലെല്ലാം ഈ കുറിപ്പും കൂടെയുള്ള ചിത്രവും എത്തേണ്ടിടങ്ങളിലെല്ലാം എത്തിച്ച് സഹായിക്കുകയും കൂടി ചെയ്യുമല്ലോ.

സ്നേഹപൂർവ്വം
വിപിൻ കുമ്പളപ്പള്ളി
സെക്രട്ടറി,
ജ്വാല കലാ കായിക വേദി
ഫോൺ - 9400797864

നിങ്ങളുടെ പുസ്തകസംഭാവനകൾ ദയവായി താഴെ കാണുന്ന അഡ്രസ്സിൽ അയക്കുക.

സെക്രട്ടറി,
ജ്വാല കലാ കായിക വേദി
കുമ്പളപ്പള്ളി, പെരിയങ്ങാനം -പോസ്റ്റ്
നിലേശ്വരം, കാസറഗോഡ് - 671314

അടച്ചിടലിൽ നഷ്‌ടമായ എൻറെ ദിനങ്ങൾ – ജ്വാല കലാകായിക വേദി 04/07/2021

അടച്ചിടലിൽ നഷ്‌ടമായ എൻറെ ദിനങ്ങൾ – ജ്വാല കലാകായിക വേദി

ജ്വാലയുടെ ഒരു കൊച്ചുകൂട്ടുകാരിയുടെ എഴുത്താണ്... വായിക്കണം അഭിപ്രായം അറിയീക്കണം

http://www.jwalakumbalappally.in/school-life-during-lockdown/

അടച്ചിടലിൽ നഷ്‌ടമായ എൻറെ ദിനങ്ങൾ – ജ്വാല കലാകായിക വേദി ഓര്‍മ്മക്കുറിപ്പുകള്‍ ലേഖനങ്ങൾ അടച്ചിടലിൽ നഷ്‌ടമായ എൻറെ ദിനങ്ങൾ Byനിരുപമ കുമ്പളപ്പള്ളി Post a comment കൊറോണക്കാലത്തെ ....

[04/13/20]   "ചാവുവിളി"

കവിത by അഖിൽ കുമ്പളപ്പള്ളി

[04/13/20]   "സൗഹൃദത്തിൻ്റെ സാഹോദര്യത്തിൻ്റെ ഉജ്ജ്വല പ്രതീക്ഷകൾ"

വിപിൻ കുമ്പളപ്പള്ളിയുടെ ലേഖനം

jwalakumbalappally.in 13/04/2020

എന്നിലെ ഞാൻ – ജ്വാല കലാകായിക വേദി

"എന്നിലെ ഞാൻ"
കവിത by ദുർഗ്ഗ

jwalakumbalappally.in കവിതകൾ എന്നിലെ ഞാൻ Byദുർഗ്ഗ Post a comment ഇരുട്ടണയും മുൻപേ പൂട്ടണമെൻ കണ്ണുകൾ എന്നു- കരുതി അടച്ചതാണ് ഞാനെൻ ജാലകവാതിൽ … എങ....

jwalakumbalappally.in 01/04/2020

ജ്വാല കലാകായിക വേദി – കലാകായിക വേദി

കൊറോണക്കാലമാണ്, എല്ലാവരും വീട്ടിലിരിപ്പാണ്.
സുരക്ഷിതമായി വീട്ടിലിരിക്കുന്നവർക്കായി ജ്വാലാ കലാകായിക വേദി വായിക്കാനും എഴുതാനുമായി ഒരു ഓൺലൈൻ പ്ലാറ്റഫോം തുറക്കുകയാണ്.

ജ്വാല കലാ കായിക വേദിയുടെ ഒരു ഒഫീഷ്യൽ ബ്ലോഗ് ആരംഭിച്ചിരിക്കുകയാണ്.

http://www.jwalakumbalappally.in/

ഇതാണ് വെബ്സൈറ്റ് അഡ്രസ്സ്, സൃഷ്ടികൾ വന്നു തുടങ്ങുന്നതേ ഉളളൂ...

എല്ലാവരും വായിക്കണം,
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയീക്കണം,

ഫോളോ ചെയ്യണം,

jwalakumbalappally.in കുമ്പളപ്പള്ളിയുടെ സൗഹൃദ സാംസ്കാരിക കൂട്ടായ്മയായ ജ്വാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് ഏവർക്കും സ്വാഗതം! കാസ.....

ജ്വാലാ ഫെസ്റ്റ് 2019 02/01/2020

കുമ്പളപ്പള്ളിയുടെ കലാസാംസ്കാരിക കൂട്ടായ്മ ജ്വാല കലാകായിക വേദിയുടെ അഞ്ചാം വാർഷികം, നാടിന്റെ പുതുവത്സരാഘോഷം

"ജ്വാലാ ഫെസ്റ്റ് 2019"
***************************
പരിപാടി യുവ എഴുത്തുകാരൻ ശ്രീ സുധീഷ് ചട്ടഞ്ചാൽ ഉദ്ഘാടനം ചെയ്തു, റബ്കോ ഡയറക്ടർ ശ്രീ പാറക്കൽ രാജൻ കെ.വി കുമാരൻ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിച്ചു.

ആതുര ശുശ്രൂഷ രംഗത്ത് നാടിൻറെ പുത്തൻ വാഗ്‌ദാനം സ്വാതിനാരായണനെ പരിപാടിയിൽ വെച്ച് ക്ളബ്ബിന് വേണ്ടി ശ്രീ കെ രാമനാഥൻ അനുമോദിച്ചു. സ്വാതിയുടെ അഭാവത്തിൽ അമ്മ ശ്രീമതി സാവിത്രി ഉപഹാരം ഏറ്റുവാങ്ങി.

നാടിൻറെ സ്വന്തം നൃത്താധ്യാപകൻ ശ്രീ ബാബുകൃഷ്ണൻ അടക്കം ഉള്ളവരുടെ വിവിധകലാ പരിപാടികൾ അരങ്ങേറി.

സുഭാഷ് അറുകരയും സംഘവും അവതരിപ്പിച്ച നാട്ടു മൊഴികൾ - പഴമയുടെ പാട്ടുകൾ പരിപാടിക്കു നിറം പകർന്നു.

സംഘാടക സമിതിയുടെ ചെയർമാൻ ശ്രീ എ രാജൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീ നിഷ നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.

വിപിൻ കുമ്പളപ്പള്ളി സ്വാഗതം പറഞ്ഞു.

06/12/2019

ജ്വാല ഫെസ്റ്റ് 2019
2019 ഡിസംബർ 31 വൈകുന്നേരം 4 മണി മുതൽ കുമ്പളപ്പള്ളിയിൽ
ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു

06/12/2019

ജ്വാല കലാ കായിക വേദി's cover photo

15/11/2019
07/01/2018

വിജയികള്‍ ഏഴു ദിവസത്തിനകം സംഘാടസമിതിയുമായി ബന്ധപ്പെടുക.

23/12/2017

ജ്വാല കലാ കായിക വേദി's cover photo

15/12/2017

ജ്വാല ഫെസ്റ്റ് 2017
ഏവർക്കും സ്വാഗതം

15/04/2017

Tharapadham on Sing! Karaoke | Smule

നമ്മടെ ചെക്കനാ... കേട്ടിട്ട് പറ എങ്ങനുണ്ട് എന്ന്...
Good Praveen Kumar

Anaswaram - Tharapadham recorded by praveenflute on Sing! Karaoke. Sing your favorite songs with lyrics and duet with celebrities.

ജ്വാല ഫെസ്റ്റ് 2016 13/01/2017

ജ്വാല കലാ കായിക വേദിയുടെ പുതുവത്സരാഘോഷം ജ്വാല ഫെസ്റ്റ് 2016ൽ നിന്നും

ജ്വാല കലാ കായിക വേദിയുടെ പുതുവത്സരാഘോഷം ജ്വാല ഫെസ്റ്റ് 2016ൽ നിന്നും

26/11/2016

ജ്വാല കലാ കായിക വേദി's cover photo

ജ്വാലാ ഫെസ്റ്റ് 2015ൽ നിന്നും 05/01/2016

ജ്വാലാ ഫെസ്റ്റ് 2015ൽ നിന്നും

03/01/2016

#JwalaFest15 #Kumbalappally #Celebrations #HappyNewYear #Y2K16 #TwentySixty

20/12/2015

"ജ്വാല ഫെസ്റ്റ് 2015"
ഏവർക്കും സ്വാഗതം
#JwalaFest15 #Kumbalappally #Celebrations #HappyNewYear #Y2K16 #TwentySixty

18/12/2015

ജ്വാല കലാ കായിക വേദി's cover photo

30/09/2015

ആദരാഞ്ജലികൾ

07/09/2015

My recording #4.wav

SKGM AUPസ്കൂള്‍ കുമ്പളപ്പള്ളി യിലെ കുട്ടികള്‍കണ്ണൂര്‍ FM റേഡിയോയില്‍ അവതരിപ്പിച്ച കലാപരിപാടികള്‍

drive.google.com

23/08/2015

പൊന്നോണം 2015
========================
സ്മാർട്ട്ചാറ്റ്
------------------------
സ്മാർട്ട് ചാറ്റ് ഒരു ഇന്‍ഫോടെയിൻമെന്റ് ഷോ ആണ്. വിനോദിപ്പിക്കുന്ന അതേ സമയം വിജ്ഞാനം പകരുന്ന ഒരു വ്യത്യസ്ഥത നിറഞ്ഞ പരിപാടി. വിവിധ മേഖലകളിൽ നിന്നായുള്ള ചോദ്യങ്ങളാണ് പരിപാടിയിൽ ഉണ്ടാവുക, കാണികളിൽ ആർക്കു വേണമെങ്കിലും ഉത്തരം പറയാം, ആദ്യം ഉത്തരം പറയുന്ന ആളിനു തത്സമയം തന്നെ സമ്മാനം ലഭിക്കും. മികവുറ്റതും നൂതനവുമായ ഈ ആശയം വിജയിപ്പിക്കാൻ മുഴുവൻ ആളുകളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുകയാണ് .

ഒരു ചോദ്യം ഒരു ഉത്തരം ഒരു സമ്മാനം
~~~~~~~~~~~~~~~~~~~~~~~~~~~~~~
ഒരു ചോദ്യം ഒരു ഉത്തരം ഒരു സമ്മാനം എന്നാ രീതിയിലാണ്‌ പരിപാടി നടക്കുന്നത് ആയതിനാൽ തന്നെ സമ്മാനം ഇനത്തിൽ നമ്മൾ കുറച്ചു കരുതേണ്ടതുണ്ട്.
കുമ്പളപ്പള്ളി എന്നത് ഒരു വികാരമായി കൊണ്ട് നടക്കുന്ന; ജന്മം കൊണ്ട് കുമ്പളപ്പള്ളിക്കാരല്ലെങ്കിലും കര്‍മ്മം കൊണ്ട് കുമ്പളപ്പള്ളിക്കാരായവരെയും, ജന്മം കൊണ്ട് കുമ്പളപ്പള്ളിക്കാരാണെങ്കിലും കര്‍മ്മം കൊണ്ട് കുമ്പളപ്പള്ളിക്ക് പുറത്ത് പോകേണ്ടി വന്നവരേയും പരിപാടിയുടെ ഭാഗമാക്കണം എന്നു കൂടിയുള്ള ആശയത്തിന്റെ ഭാഗമായി സ്മാർട്ട് ചാറ്റിനുള്ള സമ്മാനങ്ങൾ കുമ്പളപ്പള്ളിയെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവരെക്കൊണ്ട് സ്പോണ്‍സർ ചെയ്യിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.
താത്പര്യമുള്ളവർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കട്ടെ...

സമ്മാനങ്ങൾ
~~~~~~~~~~~
സമ്മാനങ്ങൾ എന്തുമാവാം, നിങ്ങളുടെ ആഗ്രഹത്തിനു ആശയത്തിനും ഇണങ്ങുന്ന എന്തും സ്വീകരിക്കുമെങ്കിലും ചെറിയ ചില നിബന്ധനകള്‍ മുന്നോട്ടു വെക്കാനുണ്ട്. കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർ കമന്റിലൂടെ അറിയീക്കുമല്ലോ...

സ്നേഹപൂർവ്വം
പ്രോഗ്രാം കമ്മറ്റി

13/08/2015

ഏവരെയും സസന്തോഷം സ്വാഗതം ചെയ്യുകയാണ് ...

പൊന്നോണം വരവായ് ...
ഡി.വൈ.എഫ്.ഐ., ബാലസംഘം, ജ്വാല കലാ കായിക വേദി, ഗ്രാമോദയ സ്വയം സഹായ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോന്നോണം -2015
ആഗസ്റ്റ്‌ 30നു രാവിലെ 9 മണി മുതൽ കുമ്പളപ്പള്ളിയിൽ...
ഏവർക്കും സ്വാഗതം...
#Onam #DYFI #Ponnonam #Balasangham #Jwala

02/08/2015

ജ്വാല കലാ കായിക വേദി

02/08/2015

ജ്വാല കലാകായിക വേദിയുടെ ലോഗോ പ്രകാശനം ചെയ്തു.

ജ്വാല കലാ കായിക വേദി- ഉദ്ഘാടനവും ലോഗോ പ്രകാശനവും 02/08/2015

ക്ലബ്ബ് പ്രസിഡണ്ട്‌ ശ്രീ പ്രവീണ്‍ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മെമ്പർ അഡ്വക്കേറ്റ് കെ.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ലോഗോ പ്രകാശനം ചെയ്തു സംസാരിച്ചു
ശ്രീ.പാറക്കോൽ രാജൻ, ശ്രീ.കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ശ്രീ.കെ.രാധാകൃഷ്ണൻ, തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ക്വിസ്സ് മത്സരം കൈകാര്യം ചെയ്തത് ശ്രീ വി.വി.റിനീവൻ പുലിയന്നൂർ.
ക്വിസ്സ് മത്സരവിജയികള്‍ക്ക് ആശംസകൾ
ക്ലബ്ബ് ജോയിന്റ് സെക്രട്ടറി ശ്രീ .പ്രിയേഷ് നന്ദി പ്രകാശിപ്പിച്ചു.
ക്ലബ്ബ് സെക്രട്ടറി വിപിൻ കുമ്പളപ്പള്ളി സ്വാഗതം പറഞ്ഞു.

28/07/2015

ജ്വാല കലാ കായിക വേദിയുടെ ആദ്യ പരിപാടി!!!
ഉദ്ഘാടനവും ലോഗോ പ്രകാശനവും
02 08 2015 ഞായർ രാവിലെ 10നു കുമ്പളപ്പള്ളിയിൽ
പങ്കെടുക്കുക വിജയിപ്പിക്കുക

26/07/2015

ജ്വാല കലാ കായിക വേദി's cover photo

26/07/2015

ജ്വാല കലാ കായിക വേദി

Location

Telephone

Address

Kumbalappally
Kasaragod
671314
Other Sport & Recreation in Kasaragod (show all)
Brothers Kandal Brothers Kandal
Kasaragod, 671321

Kabaddi Love

Metro Apparels Metro Apparels
Nullipady
Kasaragod, 671123

Manufacturer and Suppliers

Legends clubbinte pullo Legends clubbinte pullo
Padne P/o ,kasargod
Kasaragod, 671312

legends club is a professional sports club lives in padanna.

Dudez Mogral Dudez Mogral
MOGRAL
Kasaragod, 631721

Friendship

Palavayal Trekking and Wellness Center Palavayal Trekking and Wellness Center
Perigalloor,
Kasaragod, 671121

Place to align your inner compass to the nature that leads to holistic wellness along with organic food,soul stirring views & tranquillity at its best

Professional Karate Academy kumbla Professional Karate Academy kumbla
2 Nd Floor Meepiri Centre Kumbla
Kasaragod