07/02/2026
ഒരു കൂട്ട തകർച്ചയിൽ നിന്ന് ഒറ്റയ്ക്ക് പൊരുതി
Well played SKY
84*(49)
10-4s
04-6s
Sr-171.43
A Complete Sports Page
07/02/2026
ഒരു കൂട്ട തകർച്ചയിൽ നിന്ന് ഒറ്റയ്ക്ക് പൊരുതി
Well played SKY
84*(49)
10-4s
04-6s
Sr-171.43
06/02/2026
IPL എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കത്തിൽ ഡീൽ ഉറപ്പിക്കുമ്പോൾ അയാളുടെ പ്രായം പതിമൂന്ന് ആണ്!
അണ്ടർ 19 യൂത്ത് ടെസ്റ്റിൽ ഓസ്‌ട്രെലിയയെ 58 പന്തിലെ സെഞ്ച്വറിയുമായി അടിച്ചൊതുക്കുമ്പോൾ പതിമൂന്നാം പിറന്നാൾ കഴിഞ്ഞിട്ട് അധികം നാൾ ആയിരുന്നില്ല....!
ഐ പി എല്ലിൽ രാജസ്താന് വേണ്ടി അരങ്ങേറ്റം കുറിക്കുമ്പോൾ പതിനാലും...!
ഗുജറാത്ത് ടൈറ്റാൻസിനെതിരെ 35 ബോളിൽ സെഞ്ച്വറി തികച്ചു ടൂർണമെന്റിൽ അതിവേഗ സെഞ്ച്വറിക്കാരുടെ പട്ടികയിൽ ക്രിസ് ഗെയ്‌ലിന്റെ തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്തു തന്റെ പേര് പതിപ്പിക്കുമ്പോൾ പ്രായം പതിനാല് വയസും 33 ദിവസവും!!
സൗത്ത് ആഫ്രിക്കാരെ അവരുടെ നാട്ടിൽ വച്ചു പഞ്ഞിക്കിട്ട് 74 ബോളിൽ നിന്നും 124 റൺസ് അടിച്ചെടുക്കുമ്പോൾ പതിനാല് പിന്നിട്ട് അധികമായിരുന്നില്ല.....!
ഇപ്പോൾ ദെയ്...
അണ്ടർ 19 ലോകകപ്പിന്റെ ഫൈനലിൽ 80 ബോളിൽ നിന്നും 175 റൺസിന്റെ കൊടും ഭീകര ഇന്നിങ്സ് കളിച്ചു ഇംഗ്ലണ്ടിന്റെ മോഹങ്ങളുടെ കടക്കൽ കത്തി വക്കുമ്പോൾ പതിനഞ്ച് തികഞ്ഞിട്ടില്ല....!!
പ്രിയമുള്ള എതിരാളികളോട് സ്നേഹത്തോടെ ഒരു കാര്യം കൂടി ഓർമപ്പെടുത്താം....
ചെക്കൻ അടുത്ത അണ്ടർ 19 ലോകകപ്പും കളിക്കും.....!!
അപ്പോ അടുത്ത കപ്പും സ്വപ്നം കണ്ടു ആരും ഗ്രൗണ്ടിലേക്ക് ഇറങ്ങേണ്ടതില്ല.... 😍😍
ബൗളർമാരെ, നിങ്ങൾ അയാളുടെ കയ്യിലെ ബാറ്റ്, M4 കാർബിൻ റൈഫിൾ ആയി പരിണാമപ്പെടുന്നതിനും മുൻപ് അയാളുടെ വിക്കറ്റ് സ്വന്തമാക്കുവാൻ ശ്രമിക്കുക.... അതിനു ശേഷമാണെങ്കിൽ നിങ്ങൾ അയാളിൽ നിന്നും എത്ര വേഗത്തിൽ, എത്ര ദൂരത്തിൽ ഓടിയാലും നിങ്ങൾക്ക് രക്ഷ പെടുവാനാകില്ല...!
600 മീറ്റർ വരെ ഫയറിങ് കവറേജ് ഉള്ള അയാളുടെ കയ്യിലെ എം 4 നിങ്ങളുടെ നെഞ്ചിൻ കൂട് തേടിയെത്തുക തന്നെ ചെയ്യും......!
06/02/2026
ക്രിക്കറ്റ് ചരിത്രത്തിൽ "അസാധ്യം" എന്ന വാക്കിന് സ്ഥാനമില്ലെന്ന് തെളിയിച്ച ദിവസം.
2023 ലോകകപ്പ്, മുംബൈ വാംഖഡെ സ്റ്റേഡിയം..
ടാർഗറ്റ് 292. ഓസ്‌ട്രേലിയ 91-7 എന്ന നിലയിൽ തകർന്നു നിൽക്കുന്നു. അഫ്ഗാനിസ്ഥാൻ ബോളർമാർ വിജയമുറപ്പിച്ചു കഴിഞ്ഞിരുന്നു. കാണികൾ പോലും കളി തീർന്നെന്ന് വിധി എഴുതി.
പക്ഷെ, ക്രീസിൽ ഗ്ലെൻ മാക്സ്വെൽ ഉണ്ടായിരുന്നു! 🔥
പിന്നീട് കണ്ടത് ചരിത്രമാണ്. കാലിന് അസഹനീയമായ വേദന, ശരീരം മുഴുവൻ ക്രാമ്പ് വന്ന് അനങ്ങാൻ പോലും വയ്യ. റണ്ണോടാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ അയാൾ തീരുമാനിച്ചു, "ഓടുന്നില്ല, എല്ലാം അടിച്ചകറ്റാം!"
ഒരു കാലിൽ നിന്നുകൊണ്ട്, ഫുട്‌വർക്കില്ലാതെ, വെറും കൈക്കരുത്തിൽ അയാൾ അഫ്ഗാൻ ബൗളിംഗിനെ ചിന്നഭിന്നമാക്കി. സഹതാരം പാറ്റ് കമ്മിൻസ് (68 പന്തിൽ 12 റൺസ്) ഒരറ്റത്ത് സാക്ഷിയായി നോക്കിനിൽക്കെ, മാക്സ്‌വെൽ ഒറ്റയാൾ പട്ടാളമായി മാറി.
🏏 128 പന്തുകൾ
🏏 21 ഫോറുകൾ
🏏 10 സിക്സറുകൾ
🏏 201* റൺസ്!
ക്രിക്കറ്റ് ദൈവങ്ങൾ പോലും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു പോയ നിമിഷം. വൺഡേ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിംഗ്‌സ് എന്ന് ഇതിനെ നിസ്സംശയം വിളിക്കാം.
മാക്സി, നിങ്ങൾ ഒരു അത്ഭുതമാണ്! ❤️
05/02/2026
സ്കോർ ബോർഡിലേക്ക് നോക്കിയപ്പോൾ പലരുടെയും നെഞ്ചിടിപ്പ് കൂടി. ജയിക്കാൻ വേണ്ടത് 315 റൺസ്. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാരെല്ലാം കൂടാരം കയറിയിരിക്കുന്നു. ഗാലറിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങൾ തോൽവി മുന്നിൽ കണ്ട് നിശബ്ദരായി ഇരിക്കുന്ന സമയം. ഇനി ആര് എന്ന ചോദ്യം ഓരോ മുഖത്തും വ്യക്തമായിരുന്നു.
അപ്പോഴാണ് അയാൾ വരുന്നത്... മുഷ്ടി ചുരുട്ടി, കയ്യിലൊരു ബാറ്റും മുഖത്തൊരു വന്യമായ നിശ്ചയദാർഢ്യവുമായി യൂസഫ് പത്താൻ! 🔥
തുടക്കം തന്നെ ഒരു മുന്നറിയിപ്പായിരുന്നു. നേരിട്ട ആദ്യ പന്തുകളിൽ ഒന്നിൽ തന്നെ പന്ത് ഗാലറിയിലേക്ക്! അതൊരു വെറും സിക്സർ ആയിരുന്നില്ല, വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനയായിരുന്നു. മറുവശത്ത് രോഹിത് ശർമ്മ നൽകിയ പിന്തുണ കൂടി ആയപ്പോൾ ചിന്നസ്വാമിയിൽ വെടിക്കെട്ട് തുടങ്ങി.💥
അന്നത്തെ കമന്ററി ബോക്സിൽ നിന്ന് "അത്ഭുതം" എന്ന വാക്ക് എത്ര തവണ കേട്ടു എന്ന് എണ്ണാൻ കഴിയില്ല. ആ ബാറ്റിൽ നിന്ന് പാഞ്ഞ സിക്സറുകളെല്ലാം ഭീമാകാരമായിരുന്നു. അതിലൊന്ന് പോയി വീണത് സ്റ്റേഡിയത്തിന് പുറത്തെ കാർ പാർക്കിങ്ങിലാണ്! 😱
ന്യൂസിലാൻഡ് ബൗളർമാർ തന്ത്രങ്ങൾ മാറ്റി നോക്കി. ഷോട്ട് ബോളുകൾ എറിഞ്ഞ് പേടിപ്പിക്കാൻ നോക്കിയ കിവികളെ യൂസഫ് നേരിട്ട രീതി കണ്ട് അവർ അമ്പരന്നുപോയി. ലെങ്ത് മാറ്റിയപ്പോൾ അതിലും ക്രൂരമായ ശിക്ഷ അവർക്ക് കിട്ടി. ഒടുവിൽ രോഹിത് മടങ്ങിയപ്പോൾ ഇന്ത്യൻ ആരാധകർ ഒന്ന് ഭയന്നു. പക്ഷേ യൂസഫ് കുലുങ്ങിയില്ല.💪🏻
ക്രീസിലെത്തിയ സൗരഭ് തിവാരിയെ കൂട്ടുപിടിച്ച് അയാൾ പോരാട്ടം തുടർന്നു. 315 എന്ന വലിയ ലക്ഷ്യം അയാൾക്ക് മുന്നിൽ ഒന്നുമല്ലാതായി മാറി. 49-ാം ഓവറിൽ, കളി അവസാനിക്കാൻ പന്തുകൾ ബാക്കി നിൽക്കെ, ഇന്ത്യയെ വിജയവര കടത്തി ആ ബാറ്റ് ആകാശത്തേക്ക് ഉയർത്തുമ്പോൾ... ചിന്നസ്വാമി സ്റ്റേഡിയം ആനന്ദം കൊണ്ട് ആടിത്തിമിർക്കുകയായിരുന്നു.🕺🏻🔥
ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച വൺമാൻ ഷോകളിൽ ഒന്ന്!
വിസ്മരിക്കരുത് ഈ പോരാളിയെ. ❤️
04/02/2026
ക്രിക്കറ്റ് ലെ എന്തോ വലിയ സംഭവം ആണ് പാകിസ്ഥാൻ എന്നാണ് അവരുടെ വിചാരം.. പക്ഷെ അവർ ഇന്ന് ക്രിക്കറ്റിൽ ഉള്ളതിൽ ഏറ്റവും വലിയ 🤡കൾ ആണെന്ന് എല്ലാവർക്കും അറിയാം.. 😬🙏
22/01/2026
ക്യാപ്റ്റൻ സൂര്യയുടെ ആധിപത്യം!!
22/01/2026
ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ബംഗ്ലാദേശ് ടീം ബഹിഷ്കരിച്ചു. ബംഗ്ലാദേശിന് പകരം സ്കോട്ലൻഡ് ലോകകപ്പ് കളിക്കും. ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ടി20 ലോകകപ്പിൽ തങ്ങൾക്കായുള്ള വേദികൾ മാറ്റി നൽകണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഐസിസി ഈ ആവശ്യം പരിഗക്കാതിരുന്നതോടെയാണ് ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്നും പിന്മാറിയത്.
22/01/2026
2023 ലോകക്കപ്പിൽ രോഹിത് ശർമ്മ 10 ഓവർ നിന്നാൽ ഇന്ത്യ പകുതി ജയിച്ചു എന്ന് പറയുന്ന പോലെ തന്നെയാണ് അടുത്ത t20 ലോക കപ്പിൽ അഭിഷേക്ക് ശർമ്മയുടെ കാര്യവും!!
ഇങ്ങേരു ഒരു 6 over നിന്നാൽ തന്നെ ഇന്ത്യ പകുതി ജയിച്ചു എന്ന് തന്നെ പറയാം.. 🔥
നിലവിൽ ഇന്ത്യയെ വെല്ലുന്ന ഒരു t20 ടീം ഉണ്ടെന്ന് തോന്നുന്നില്ല... No 8 വരെ proper batter ആണ് നമുക്ക് ഉള്ളത് ഇത്തവണ..
പിന്നെ നല്ല strike rate ഉള്ള 3 കിടിലൻ bowlersഉം...
Finals കാൽ ഇടറിയില്ല എങ്കിൽ മൂന്നാം കിരീടം ഒക്കെ cake walk ആണ് ഈ ടീം വെച്ച്...!!!
22/01/2026
ഐപിഎൽ തിരുവനന്തപുരത്തേക്ക്?
ആർസിബി പിന്മാറുന്നു; ഇനി പ്രതീക്ഷ സഞ്ജുവിന്റെ ചെന്നൈയിൽ! 🏏🏟️
തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് ബിസിസിഐ വൃത്തങ്ങളിൽ നിന്നും വരുന്നത്.
തങ്ങളുടെ മത്സരങ്ങൾക്കായി തിരുവനന്തപുരത്തെ ഉപയോഗിക്കാനുള്ള ബിസിസിഐയുടെ നിർദ്ദേശം ആർസിബി (RCB) നിരസിച്ചതായാണ് വിവരം. ഇതോടെ ബംഗളൂരു ടീമിന്റെ മത്സരങ്ങൾ ഗ്രീൻഫീൽഡിൽ ഉണ്ടാകില്ലെന്ന് ഉറപ്പായി. 📉⚠️
ഇപ്പോഴത്തെ സാഹചര്യം ഇങ്ങനെ: 👇
ആർസിബിയുടെ തീരുമാനം: ബംഗളൂരുവിലെ നിയമക്കുരുക്കുകൾ കാരണം മത്സരങ്ങൾ മാറ്റാൻ ആലോചിച്ചിരുന്നെങ്കിലും, തിരുവനന്തപുരത്തേക്ക് വരാൻ ടീം മാനേജ്‌മെന്റ് താല്പര്യം പ്രകടിപ്പിച്ചില്ല. മറ്റ് വേദികളിലേക്കാകും അവർ ശ്രദ്ധ കേന്ദ്രീകരിക്കുക. 🛡️
ഇനി പ്രതീക്ഷ സഞ്ജുവിൽ: മലയാളി താരം സഞ്ജു സാംസൺ ഇപ്പോൾ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (CSK) ഭാഗമാണ്. പൊതുതിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതോടെ ചെന്നൈയിലെ മത്സരങ്ങൾ സുരക്ഷാ കാരണങ്ങളാൽ മാറ്റേണ്ടി വന്നാൽ, പകരം വേദികളായി ബിസിസിഐ പരിഗണിക്കുന്നത് തിരുവനന്തപുരത്തെയും റാഞ്ചിയെയുമാണ്. 💛✨
തിരഞ്ഞെടുപ്പ് നിർണ്ണായകം: തിരഞ്ഞെടുപ്പ് ഷെഡ്യൂൾ വരുന്നതോടെ മാത്രമേ സിഎസ്കെ മത്സരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. സഞ്ജുവിന്റെ സാന്നിധ്യം ഉള്ളതിനാൽ ചെന്നൈ ടീമിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാൻ വലിയ സാധ്യതയുണ്ട്. 🗳️✅
ആർസിബി പിന്മാറിയത് നിരാശയാണെങ്കിലും, സഞ്ജുവിന്റെ സിഎസ്കെ ടീം ഗ്രീൻഫീൽഡിൽ എത്തുകയാണെങ്കിൽ അത് കേരളത്തിലെ ആരാധകർക്ക് വലിയൊരു ആവേശമായിരിക്കും. പകരക്കാരനായി തിരുവനന്തപുരം പട്ടികയിലുണ്ട് എന്നത് തന്നെ വലിയൊരു പ്രതീക്ഷയാണ്. ❤️🙌
ആർസിബിയുടെ തീരുമാനത്തെക്കുറിച്ച് നിങ്ങൾ എന്ത് കരുതുന്നു? 👇
സഞ്ജുവും ചെന്നൈ ടീമും തിരുവനന്തപുരത്ത് കളിക്കാൻ വരുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യൂ! 🗨️👇
22/01/2026
ന്യൂസിലാൻഡ് ബൗളിംഗ് നിരയിൽ ഏറ്റവും ഉറ്റുനോക്കിയത് ജേക്കബ് ഡഫിയുടെ പെർഫോമൻസാണ്,
RCB വെറും 2 കോടിക്ക് ടീമിലെത്തിച്ച ഡഫി ഇന്ത്യൻ കണ്ടീഷനിൽ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്.
4-0-27-2
Economy - 6.8 in a match where runs scored in 11 runs per over🔝
ഓപ്പണിങ് സ്പെലും ഡെത്ത് ഓവറിലും എറിഞ്ഞിട്ടും മത്സരത്തിൽ ഏറ്റവും എക്കൊണോമിക് ആയുള്ള സ്പെൽ എറിയുന്നത് ഡഫിയാണ്.ഇഷാൻ കിഷന്റെയും ഹർദിക് പാണ്ഢ്യയുടെയും വിക്കറ്റുകൾ നേടുകയും ചെയ്യുന്നു.
Duffy is the proper replacement for Hazlewood.
Imagine if they both bowl together🔥💪
22/01/2026
ശുഭ്മാൻ ഗില്ലിനെ മാറ്റി ഇന്ത്യൻ സ്‌ക്വാഡ് പൊളിച്ചു പണിതപ്പോൾ ഓപ്പണിങ്ങിനെക്കാൾ മികച്ച നേട്ടം ലഭിക്കുന്നത് ഫിനിഷിങ്ങിലാണ്,റിങ്കു സിങ് എന്ത് കൊണ്ട് താൻ ഈ ടീമിലെ എക്സ്-ഫാക്റ്റർ ആകുന്നു എന്ന് ഒറ്റഅവസരം കൊണ്ട് തെളിയിക്കുന്നു .
Rinku Singh - The Finisher That India Really Wanted
മധ്യനിരയിൽ ആരും 40 കടക്കാതിരുന്നിട്ടും ഇന്ത്യ ന്യൂസിലാണ്ടിനെതിരെയുള്ള എക്കാലത്തെയും മികച്ച ടീം ടോട്ടൽ കണ്ടെത്തുന്നത് റിങ്കുവിന്റെ ഫിനിഷിങ് മികവിലാണ്.പത്തൊൻപതാം ഓവറിൽ ആദ്യ പന്തിൽ അർഷദീപിന് സ്ട്രൈക്ക് കൈമാറാതിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ത്യൻ ഇരുന്നൂറ്റമ്പതും റിങ്കു അർദ്ധ സെഞ്ചുറിയും കണ്ടെത്തിയേനെ,
smashed 44* from just 20 balls,
-What a knock on his return to the T20I setup.
RINKU SINGH, THE FINISHER🔥