Thriveni

Call Contact the business

Thriveni Familly

🙏🕉️
09/06/2021

🙏🕉️

*പിള്ളേരോണം.....*തിരുവോണത്തിന്‌ മുമ്പായും ഒരോണമുണ്ട്‌. ഇപ്പോള്‍ അധികമാരുടെയും അറിവിലില്ലാത്ത എന്നാല്‍, പഴമക്കാരുടെ ഓര്‍മ...
02/08/2020

*പിള്ളേരോണം.....*

തിരുവോണത്തിന്‌ മുമ്പായും ഒരോണമുണ്ട്‌. ഇപ്പോള്‍ അധികമാരുടെയും അറിവിലില്ലാത്ത എന്നാല്‍, പഴമക്കാരുടെ ഓര്‍മ്മകളിലെന്നും നിലനില്‍ക്കുന്ന ഒരോണം. അതാണ്‌ പിള്ളേരോണം. ഈ വർഷത്തെ പിള്ളേരോണം *(ആഗസ്റ്റ് 3 തിങ്കൾ കർക്കടകം 19 )* ചിങ്ങത്തിലെ തിരുവോണത്തിന്‌ 27 ദിവസം മുമ്പ്‌ കര്‍ക്കിടകത്തിലെ തിരുവോണ നാളിലാണ്‌ പിള്ളേരോണം കൊണ്ടാടിയിരുന്നത്‌. തിരുവോണത്തിന്റെ ഒരു കൊച്ചുപതിപ്പ്‌. എന്നാല്‍ അത്തപ്പൂക്കളമിടലും പുത്തനുടുപ്പുകളുമൊന്നുമില്ലാത്തൊരു ഓണാഘോഷം.

പക്ഷേ, ഇത്‌ ബാല്യകാലത്തിന്റെ അവകാശവും ഉത്സവവുമായിരുന്നു. സദ്യയ്‌ക്കു മാത്രം മാറ്റമില്ല. തൂശനിലയില്‍ പരിപ്പും പപ്പടവും ഉള്‍പ്പെടെ എല്ലാ വിഭവങ്ങളുമുള്ള ഗംഭീരസദ്യ. തോരാതെ പെയ്യുന്ന കര്‍ക്കിടക മഴയ്‌ക്കിടെയാണ്‌ പിള്ളേരോണം വരുന്നത്‌. കള്ളക്കര്‍ക്കിടകത്തിലെ തോരാമഴ മാറി പത്തുനാള്‍ വെയിലുണ്ടാവുമെന്നാണ്‌ പഴമക്കാര്‍പറയുന്നത്‌. ഈ പത്താം വെയിലിലാണ്‌ പിള്ളേരോണം എത്തുന്നത്‌.

മുമ്പൊക്കെ തിരുവോണം പോലെതന്നെ പിള്ളേരോണവും മലയാളികളുടെ ഒരു പ്രധാന ആഘോഷമായിരുന്നു. വലിയ തറവാടുകളിലും മറ്റും വമ്പന്‍ ആഘോഷങ്ങളായിരുന്നു പിള്ളാരോണത്തിനുണ്ടായിരുന്നത്‌. കുട്ടികള്‍ കൂടുതലുണ്ടെന്നതു തന്നെയാണ്‌ ഈ പിള്ളാരോണം ഗംഭീരമാകാൻ കാരണം. പിള്ളേരുകൂട്ടം ഇല്ലാതാവുമ്പോള്‍ പിന്നെന്ത്‌ പിള്ളേരോണം.

ഉള്ളതുപറഞ്ഞാല്‍ ഇന്നത്തെ കുട്ടികളുടെ ഒരു വലിയ നഷ്ടമാണ്‌ ഈ പിള്ളേരോണം. കളികളും ആര്‍പ്പുവിളികളും സദ്യയുണ്ണലുമായി വന്നുപോകുമായിരുന്ന പിള്ളേരോണം ഇന്നത്തെ കുട്ടികള്‍ക്ക്‌ എവിടെ മനസ്സിലാകാന്‍. അവര്‍ക്ക്‌ ഓണമെന്നതും ഏതെങ്കിലും ഹോട്ടലിലോ ഫ്ളാറ്റുകളുടെ നാലുചുവരുകള്‍ക്കുള്ളിലോ ഒതുങ്ങുന്ന, ഉണ്ണാന്‍ വിഭവങ്ങള്‍ കൂടുതലുള്ള ഒരുദിനം മാത്രം. കൂട്ടുകുടുംബ വ്യവസ്ഥിതി മാറി അണുകുടുംബങ്ങളായി. ഓരോ വീട്ടിലും ഒന്നോ രണ്ടോ കുട്ടികള്‍. അവർ മാത്രമായി എന്ത്‌ പിള്ളേരോണം ആഘോഷിക്കാന്‍?

അവരുടെ അച്ഛന്മാര്‍ക്കും അമ്മമാര്‍ക്കും പോലും പിള്ളേരോണമെന്നത്‌ ഒരു കേട്ടുകേള്‍വി മാത്രമായിരിക്കും. മുത്തച്ഛനോ മുത്തശ്ശിയോ ഉണ്ടെങ്കില്‍ ഭാഗ്യം. ഈ കേട്ടുകഥ അവര്‍ക്കും നേരിട്ട്‌ കേള്‍ക്കാം.

*പിള്ളേരോണ ആശംസകൾ...*

(പകർത്തിയത് : കടപ്പാട് )

ആവണി അവിട്ടം (3-8-2020 Monday)ആവണി മാസത്തിലെ അവിട്ടം നാൾ. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അർഹിക്കുന്നു. ശ്രീകൃഷ്ണ ജയന്തിക...
02/08/2020

ആവണി അവിട്ടം
(3-8-2020 Monday)

ആവണി മാസത്തിലെ അവിട്ടം നാൾ. ഹിന്ദു ആചാര പ്രകാരം പ്രാധാന്യം അർഹിക്കുന്നു. ശ്രീകൃഷ്ണ ജയന്തിക്ക് തൊട്ടു മുന്പ് വരുന്ന പൗർണ്ണമി നാളാണ് ആവണി അവിട്ടം.മഹാരാഷ്ട്രയിൽ ഇത് നാരിയൽ പൂർണ്ണിമ എന്ന പേരിലാണ് ആഘോഷിക്കുക

തെക്കേ ഇന്ത്യയിലാണ് ആവണി അവിട്ടം എന്നപേരിൽ അഘോഷം നടക്കാറുള്ളത്. പ്രത്യേകിച്ച് ബ്രാഹ്മണർ ഇത് ആഘോഷിക്കുന്നു.
ആവണി അവിട്ടത്തിനൊരു രക്ഷാ സങ്കൽപം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധൻ ഉത്സവമായി ആഘോഷിക്കുന്നത്.

ബ്രാഹ്മണർ അന്ന് പൂണൂൽ മാറ്റി പുതിയ പൂണൂൽ ധരിക്കുകയും പൂർവ ഋഷിമാരെ സ്മരിച്ച് അർഘ്യം ചെയ്യുന്നു. ഉപാകർമ്മം എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേർ. ഈ ദിവസം വേദോച്ചാരണവും മന്ത്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്.
ബ്രാഹ്മണ യുവാക്കൾ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂൽ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂൽ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കിൽ വിജ്ഞാനത്തിൻറെ കണ്ണ് തുറന്നു എന്നാണ് സങ്കൽപം.
അമൂല്യങ്ങളായ നാലുവേദങ്ങളും മുൻകാലത്ത് ഒന്നായിരുന്നു. അതിനെ നാലായി വിഭജിച്ചത് വ്യാസനാണ്. ഈക്കാരണത്താലാണ് വ്യാസമുനിക്ക് വേദവ്യാസൻ എന്നു പേരുസിദ്ധിച്ചത്. ബ്രഹ്മാവിൻറെ നിർദ്ദേശപ്രകാരമാണത്രേ വേദത്തെ നാലാക്കി പകുത്തത്. പിന്നീട് ഭൈലമാഹാമുനി ഋഗ്വേദത്തേയും, വൈശമ്പായനൻ യജുർവേദത്തിനും, സാമവേദത്തിന് ജൈമിനി മഹർഷിയേയും ശുമന്തുമുനി അഥർവവേദത്തിൻറെയും സംരക്ഷകരായി വേദവ്യാസൻ നിയമിച്ചു. ഈ മഹത്തായ ഋഷികളുടെ കഠിനപ്രയത്നത്താൽ പരിക്കൊന്നും കൂടാതെ തലമുറകൾകൈമാറി അതുപോലെതന്നെ നിലനിന്നുവരുന്നു.
വേദകാലഘട്ടത്തിൽ നിന്നാണ് ഉപനയനാദി കർമ്മങ്ങളെ പിപുലപ്പെടുത്തിയത് എന്നു വിശ്വസിച്ചുവരുന്നു. വേദം സായത്തമാകണമെങ്കിൽ അടിസ്ഥാന തത്ത്വം ഉപനയനം കഴിഞ്ഞ് സന്ധ്യാവന്ദനം ഗായത്രി മുതലായവയെല്ലാം പഠിച്ച് ഉപാസിക്കണം. തുടർന്നാണ് വേദ പണ്ഡിതന്മാരുടെ കീഴിൽ ഗരുകുല വിദ്യാഭ്യാസംചെയ്ത് വേദത്തെ കമ്പോടു കമ്പ് ചൊല്ലിപഠിക്കുന്നു. ഓരോ കുലത്തിനും ഇന്ന ഇന്ന വേദം എന്ന് മുൻകാലത്ത് തിരിച്ചിട്ടുണ്ട്.

ഗുരുമുഖത്തുനിന്ന് തന്നെ വേദം അഭ്യസിക്കണം. അതിനായി ഗുരുകുല രീതിയിൽ പഠിക്കുകയായിരുന്നു ആദ്യകാലങ്ങളിൽ. ചിലയിടത്ത് വേദ പാഠശാലയും നിലനിന്നു വരുന്നു. ഉച്ചാരണ ശുദ്ധി വരുന്നമുറയ്ക്ക് ഏഴ്, ഒൻപത്, പതിനൊന്ന് എന്നീ വയസ്സുകളിൽ ഉപനയനം നടത്തും. പൂണൂൽ പൊട്ടുമ്പോൾ മാറുമെങ്കിലും ഉപാകർമ്മം എന്ന ആവണി അവിട്ടത്തിന് പഴയ പൂണൂലുമാറ്റി പുതിയവ ധരിക്കുന്നു. വേദങ്ങളുടെ അടിസ്ഥാനത്തിൽ ഇതിന് ചില പ്രാദേശിക മാറ്റം നിലനിൽക്കുന്നുണ്ട്. ഉപാകർമ്മം സാധാരണ അമ്പലങ്ങളിലോ ജലാശയ സാന്നിദ്ധ്യമുള്ളിടത്തോ ആണ് ഇതെല്ലാം പതിവ്. മുഖ്യപുരോഹിതൻറെ നേതൃത്വത്തിൽ പ്രധാന വേദ ഭാഗങ്ങൾ ചൊല്ലി കർമ്മങ്ങൾക്ക് തുടക്കം കുറിക്കും.
പഴയ പൂണൂൽ മാറ്റി പുതിയവ ധരിക്കുമ്പോൾ പ്രത്യേക മൂഹൂർത്തത്തിലായിരിക്കും. തുടർന്ന് ഗായത്രി എല്ലാവരും ചേർന്ന് ഉരുവിടുന്നു. അതിനുശേഷമാണ് ബലിതർപ്പണചടങ്ങ്. സമസ്ത ലോകങ്ങളിലും നന്മപുലർന്നുകാണുവാൻവേണ്ടിയാണ് ഗായത്രീ ജപം. ഉപാകർമ്മത്തിനു പിറ്റേന്ന് ഉദയത്തിന് മുൻപായി ആയിരത്തെട്ട് ഗായത്രി ജപിക്കുക(സഹസ്രാവർത്തി) എന്നത് വളരെയേറെ പ്രാധാന്യ മർഹിക്കുന്നു. ലോകത്ത് സമാധാനം നിനിൽക്കുവാൻ ജപിക്കുന്ന ഗായത്രിക്ക് വളരെ വലിയ അർത്ഥ തലങ്ങൾ ഉണ്ട്.
പരുത്തിനൂൽ കൊണ്ടു നിർമ്മിക്കുന്ന പൂണൂൽ ബ്രഹ്മചാരികൾക്ക് മൂന്നിഴയുള്ള പൂണൂലും, വിഹാഹം കഴിഞ്ഞവർക്ക് മൂന്നിഴവീതമുള്ള രണ്ടു പൂണൂലും. അറുപതുവയസ്സുകഴിഞ്ഞ വർക്ക് ഇത്തരത്തിലെ മൂന്നു പൂണൂവും ധരിക്കണം. ഉപാകർമ്മാനന്തരം വീട്ടിലെത്തുന്നവരെ സുമംഗലികളായിട്ടുള്ള സ്ത്രീകൾ ആരതിയുഴിഞ്ഞ് വരവേൽക്കുന്നു.

ശ്രീ ഗുരുവായൂരപ്പൻ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ.

അസുരന്മാർ പാർവതിയുടെ മാനത്തിന് വില പറയുന്ന നേരത്ത് പാർവതി ശിവനോട് ചോദിക്കുന്നു, "അങ്ങേയ്ക്ക് ഇത് കേൾക്കയിൽ  ഒന്നും തോന്ന...
21/09/2019

അസുരന്മാർ പാർവതിയുടെ മാനത്തിന് വില പറയുന്ന നേരത്ത് പാർവതി ശിവനോട് ചോദിക്കുന്നു,

"അങ്ങേയ്ക്ക് ഇത് കേൾക്കയിൽ ഒന്നും തോന്നുന്നില്ലേ? എന്തുകൊണ്ട് അവരോടു യൂദ്ധം ചെയ്യുന്നില്ല ?"

ശിവൻ " നിങ്ങൾ സ്ത്രീകൾക്ക് എന്തുകൊണ്ടാണ് എപ്പോഴും ഒരു പുരുഷനെ ആശ്രയിക്കേണ്ടി വരുന്നത് ? എന്തുകൊണ്ട് നിങ്ങൾക്ക് സ്വയം നിങ്ങളെ സംരക്ഷിക്കാൻ കഴിയുന്നില്ല ?

അന്നും തന്റെ ഉള്ളിൽ ഒളിഞ്ഞിരുന്ന കാളിയെ തിരിച്ചറിയാത്ത പാർവതി സങ്കടപ്പെടുകയും , ഒടുവിൽ അസുരന്മാർ യുദ്ധത്തിന് വരികയും,

"നാരി നീയാണോ എന്നോട് എതിർക്കാൻ വരുന്നത്?? നാരി എന്നാൽ പുരുഷന്റെ കിടക്കറയിലെ അലങ്കാരം മാത്രമാണ് എന്ന് പറയുകയും ചെയ്യുന്നു"

കോപം കൊണ്ട പാർവതിയിൽ നിന്നും അവളറിയാതെ അന്തർമുഖിയായ കാളി രൂപംകൊള്ളുകയും , അസുരന്മാരെയൊക്കെയും വധിച്ച് മുന്നേറുന്ന അവസരത്തിൽ, രക്താസുരനെ വധിച്ചാൽ ഓരോ തുള്ളി രക്തത്തിൽ നിന്നും ഓരോ രക്തതാസുരന് ഉടലെടുക്കും എന്നതിനാൽ കാളി രക്തം മുഴുവനും പാനം ചെയ്യുകയും , ഒടുവിൽ അവളുടെ യുക്തി പ്രവർത്തന രഹിതമാകയിൽ, സ്വന്തം സേനയെ പോലും വധിക്കാൻ തുടങ്ങവേ; ഒടുവിൽ കോപം ശമിപ്പിക്കാൻ ശിവൻ സ്വയം തറയിൽ ശയിച്ചു കൊടുക്കുകയും, ശിവന്റെ മാറിടത്തിൽ ആഞ്ഞു ചവിട്ടുന്ന കാളിയിൽ പത്നി ധർമ്മം ഉണരുകയും, പാർവതിയിലേക്ക് രൂപ ഭാവം സംഭവിക്കുകയും ചെയ്യുന്നു.

ഒടുവിൽ കുറ്റഭാരത്താൽ പാർവതി ശിവനോട് ചോദിക്കുന്നു

" എനിക്കായ് എന്തിനു അങ്ങ് ഭൂമിയിൽ ശയിച്ചു, എന്തിനു എന്നെ കൊണ്ട് ഇത്രയും വല്യ പാപം ചെയ്യിച്ചൂ?

ശിവൻ ഇപ്രകാരം ഉത്തരം നൽകി ;

" ലോകത്തിന് മുന്നിൽ നീ ശിവനെ പാദത്താൽ പ്രഹരിച്ചവൾ ആകാം,

പക്ഷെ എനിക്ക് നീ സ്ത്രീകൾക്ക് പുതിയ മാനം നൽകിയവളാണ്,

പുരുഷനില്ലാതെയും മാനത്തിനായി പോരാടാമെന്നു തെളിയിച്ചവളാണ്,

നിന്നിൽ ഞാൻ അഭിമാനിക്കുന്നു !

ആയതുകൊണ്ട് തന്നെ മറ്റു ദൈവീക സങ്കല്പങ്ങളെക്കാൾ ഏറ്റവും മഹത്വമുള്ള സങ്കല്പം...
ശിവോഹം....
ഭാരത സ്ത്രീ ഒരേ സമയം ശക്തിസ്വരൂപിണി ആയും മാതൃഭാവത്തിലും ഭാരതീയ സംസ്കാരത്തിൽ ആരാധിക്കപ്പെടുന്ന സംസ്കാരമാണിത് പറഞ്ഞ് വന്നത് ആധുനിക ഫെമിനിസം എന്ന പദം ഭാരതീയ സംസ്കാരത്തിൽ നിന്നും ഇനിയും ഒരുപാട് പഠിക്കേണ്ടി ഇരിക്കുന്നു. Great words from a great person I respectfully adding this to my time line....

18/09/2019
കൃഷ്ണവിഗ്രഹംഎല്ലാ വീടുകളിലും കാണുന്ന ഒന്നാണ് കൃഷ്ണവിഗ്രഹം. വാത്സല്യത്തോടെയുള്ള ഒരു തരം ഭക്തിഭാവമാണ് കണ്ണന്‍ എന്ന വിളിപ്പ...
15/05/2019

കൃഷ്ണവിഗ്രഹം

എല്ലാ വീടുകളിലും കാണുന്ന ഒന്നാണ് കൃഷ്ണവിഗ്രഹം. വാത്സല്യത്തോടെയുള്ള ഒരു തരം ഭക്തിഭാവമാണ് കണ്ണന്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന കൃഷ്ണഭഗവാനോട് പൊതുവെ എല്ലാവര്‍ക്കുമുള്ളത്. കൃഷ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി പാലിച്ചായിരിക്കണം അത് ചെയ്യേണ്ടത്. എങ്കില്‍ മാത്രമേ കൃഷ്ണപ്രീതി നേടാന്‍ സാധിക്കൂ എന്നാണ് ശാസ്ത്രം പറയുന്നത്.

കൃഷ്ണപ്രതിമയുടെ കൂടെ ഓടക്കുഴല്‍ വയ്ക്കുന്നത് വീട്ടുകാരെ ഒന്നിപ്പിയ്ക്കാന്‍ നല്ലതാണ്. എന്തെന്നാല്‍ ഓടക്കുഴല്‍ വായിച്ചായിരുന്നു കൃഷ്ണന്‍ ഗോക്കളേയും ബന്ധുമിത്രാദികളേയും ആകര്‍ഷിച്ചു തനിയ്ക്കടുത്തെത്തിച്ചിരുന്നതെന്നാണ് ചരിത്രം. പശുവുമൊത്തുള്ള കൃഷ്ണവിഗ്രഹമോ വിഗ്രഹത്തിനു സമീപത്തായി പശുവിന്റെ രൂപമോ വയ്ക്കുന്നത് നല്ലതാണ്. പശു 33 കോടി ദേവതകളെ പ്രതിനിധാനം ചെയ്യുന്നുവെന്നു പറയാം.

കൃഷ്ണന്റെ അലങ്കാരമായാണ് മയില്‍പ്പീലി കണക്കാക്കുന്നത്. അതിനാല്‍ മയില്‍പ്പീലി കൃഷ്ണവിഗ്രഹത്തോടൊപ്പം വയ്ക്കുന്നതു സന്തോഷം പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം. കൃഷ്ണന് ഏറെ പ്രിയങ്കരമായ ഒന്നാണ് കല്‍ക്കണ്ടം. അതുകൊണ്ടുതന്നെ കല്‍ക്കണ്ടം ഒരു ടിന്നിലടച്ച് കൃഷ്ണപ്രതിമയ്ക്കു സമീപം വയ്ക്കുന്നതും ഉത്തമമാണ്. കൃഷ്ണനാമം അടയാളപ്പെടുത്തിയ വൈജയന്തി മാല വിഗ്രഹത്തില്‍ ചാര്‍ത്തുന്നതും ഏറെ നല്ലതാണ്.

വെണ്ണക്കണ്ണന്റെ വിഗ്രഹം വീട്ടില്‍ വയ്ക്കുന്നത് സന്താനഭാഗ്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ലഡു തിന്നുന്ന കണ്ണനായാലും മതിയെന്നും ശാസ്ത്രം പറയുന്നു. തറയിലോ കിടക്കയിലോ കട്ടിലിലോ മേശപ്പുറത്തോ ഒന്നും കൃഷ്ണവിഗ്രഹം വയ്ക്കരുത്. ലോഹം കൊണ്ടുളള വിഗ്രഹമാണെങ്കില്‍ ഇത് പോളിഷ് ചെയ്യണം. ഹരേ രാമ ഹരേ കൃഷ്ണ മന്ത്രങ്ങള്‍ ദിവസവും ഉരുവിടുന്നതും കൃഷ്ണനെ പ്രസാദിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്

നരസിംഹ മൂർത്തി മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. പേരുപോലെതന്നെ സിംഹത്തിന്റെ മുഖവും മനുഷ്യന്...
15/05/2019

നരസിംഹ മൂർത്തി

മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഏറ്റവും പ്രധാനമാണ് നരസിംഹാവതാരം. പേരുപോലെതന്നെ സിംഹത്തിന്റെ മുഖവും മനുഷ്യന്റെ ഉടലുമാണ് ഈ അവതാരത്തിന്റെ പ്രത്യേകത. കൃതായുഗത്തിലെ ഭഗവാന്റെ നാല് അവതാരങ്ങളിൽ ഏറ്റവും അവസാനത്തെയാണ് നരസിംഹാവതാരം. ശത്രുസംഹാരത്തിനായി ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ ക്ഷിപ്രപ്രസാദിയാണ് നരസിംഹമൂർത്തി. പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തന്നെ തൂണ് പിളർന്നു നരസിംഹമൂർത്തി പ്രത്യക്ഷനായി.

നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധിക്കൊപ്പം തൊഴിൽ വിവാഹ തടസ്സങ്ങൾ നീങ്ങും. തുളസിമാല സമർപ്പണം മറ്റൊരു പ്രധാന വഴിപാടാണ്. ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. പഞ്ചഭൂതങ്ങളിൽ വായുദേവന്റെ നാളായ ചോതിനക്ഷത്ര ദിനത്തിൽ ഭഗവാനെ തൊഴുതു പ്രാർത്ഥിച്ചാൽ ആപത്തുകളിൽ നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ പതിവായി ചോതിനക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദർശനം നടത്തുകയോ ഭവനത്തിലിരുന്നു നരസിംഹമൂർത്തി പ്രീതികരമായ ഭജനകൾ നടത്തുകയോ ചെയ്യുക.

നരസിംഹമൂർത്തി മന്ത്രം

ഉഗ്രവീരം മഹാവിഷ്ണും

ജ്വലന്തം സർവ്വതോ മുഖം

നൃസിംഹം ഭീഷണം ഭദ്രം

മൃത്യു മൃത്യും നമാമ്യഹം.

അകാരണഭയമകറ്റാനും ദുരിതമോചനത്തിനും ഈ മന്ത്രം പതിവായി മൂന്ന് തവണയെങ്കിലും ചെല്ലുന്നത് ഉത്തമമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ആ സമയത്ത്‌ ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും ഇരട്ടിഫലം നൽകുമെന്നാണ് വിശ്വാസം.

ആന്ധ്രാപ്രദേശിലെ അഹോബിലം എന്ന സ്ഥലത്താണ് നരസിംഹാവതാരം നടന്നതെന്ന് കരുതപ്പെടുന്നു. അഹോബിലം എന്നാൽ സിംഹത്തിന്റെ ഗുഹ എന്നാണ് അർഥം. കോട്ടയം ജില്ലയിൽ പ്രധാനമായും നാല് നരസിംഹസ്വാമി ക്ഷേത്രങ്ങളാണ് ഉള്ളത്. പടിഞ്ഞാറ് ഭാഗത്തായി അയ്മനം നരസിംഹസ്വാമി ക്ഷേത്രവും കിഴക്കു ഭാഗത്തായി കാടമുറി, മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. കേരളത്തിലെ സ്വയംഭൂവായ ഏക നരസിംഹക്ഷേത്രമാണ് കുറവിലങ്ങാട്‌ കോഴ ദേശത്തെ ശ്രീ നരസിംഹസ്വാമി ക്ഷേത്രം. സഹസ്സ്രാബ്ദങ്ങളുടെ പഴക്കമുള്ള ഈ ക്ഷേത്രത്തില്‍ ലക്ഷ്മീസമേതനായ നരസിംഹമൂർത്തിയാണ് കുടികൊള്ളുന്നത്. കണ്ണൂർ ജില്ലയിലെ തലശ്ശേരി ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചേർത്തല റൂട്ടിൽ തുറവൂർ മഹാക്ഷേത്രം, കൊല്ലം ജില്ലയിലെ ആനയടി പഴയിടം ശ്രീ നരസിംഹസ്വാമി ക്ഷേത്രം എന്നിവ കേരളത്തിലെ പ്രസിദ്ധമായ നരസിംഹസ്വാമി ക്ഷേത്രങ്ങളാണ്. നരസിംഹമൂർത്തിയെ നിത്യേന ഭക്തിയോടെ സ്മരിച്ചാൽ ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം എന്നിവയാണ് ഫലങ്ങൾ.

Address

Thekekara P. O
Mavelikara
690107

Telephone

0551532385

Website

Alerts

Be the first to know and let us send you an email when Thriveni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thriveni:

Shortcuts

Share