21/05/2026
TRADITIONAL COMBAT MARTIAL ARTS FEDERATION കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണ ചടങ്ങും അവാർഡ് ദാനവും 16-05-2026 ന് നടന്നു.
ടി.സി.എം.എഫ് (TCMF) കരാട്ടെ ബ്ലാക്ക് ബെൽറ്റ് വിതരണ ചടങ്ങ് അന്നമനട എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. അച്ചടക്കത്തോടും വലിയ ജനപങ്കാളിത്തത്തോടും കൂടി നടന്ന ചടങ്ങ് അഞ്ജലി സത്യനാഥ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ടി.സി.എം.എഫ് സെക്രട്ടറി അൽജോ കെ. ജോൺ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ഷിഹാൻ ബെന്നി പി.ടി അധ്യക്ഷത വഹിച്ച യോഗത്തിൽ, ഇന്ത്യൻ ചീഫ് ക്യോഷി മധു വിശ്വനാഥ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ വെച്ച് ഷിഹാൻ ബെന്നി പി.ടി-ക്ക് ഇന്ത്യൻ ചീഫ് ക്യോഷി മധു വിശ്വനാഥ് പ്രശസ്തമായ '7-ാം ഡാൻ' (7th Dan) പദവി ഔദ്യോഗികമായി കൈമാറി ആദരിച്ചു.
സിഫു ജോൺസൺ കെ.വി, സാം ജി. ജോസ്, മൃദുല മധു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പരിശീലന ക്യാമ്പിലെ മികച്ച പ്രകടനത്തിന് അബുഷാഹിദ്, ആനന്ദലക്ഷ്മി എന്നിവരെ 'ബെസ്റ്റ് കാമ്പർ' (Best Camper) അവാർഡിനായി തെരഞ്ഞെടുത്തു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ മിടുക്കരെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. 135-ഓളം പ്രതിഭകൾക്ക് ബ്ലാക്ക് ബെൽറ്റും, ഒന്നും മൂന്നും ഡാൻ സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. അഖിൽ നാസിം നന്ദി രേഖപ്പെടുത്തിയതോടെ ചടങ്ങുകൾ സമാപിച്ചു.
21/05/2026
Traditional Combat Martial Arts Federation ഇന്റർ ഡോജോ കരാട്ടെ ചാംപ്യൻഷിപ് 07-04-2026 ന് അന്നമനട NSS ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.മുന്നൂറിലേറെ കുട്ടികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കാടുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പർ ജോബി ഉദ്ഘാടനം നിർവഹിച്ചു TCMF ടെക്നികൽ ഡയറക്ടർ ബെന്നി പി ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ TCMF പ്രസിഡന്റ് സെൻസൈ അഖീൽനസീം സ്വാഗതം ആശംസിച്ചു കാസോക്കു കരാട്ടെ കായ് ഇന്ത്യ ഡയറക്ടർ ക്യോഷി മധു വിശ്വനാഥ് ആശംസകൾ അർപ്പിച്ചു TCMF ജോയിന്റ് സെക്രട്ടറി സെൻസൈ അനൂപ് ബാലൻ നന്ദി പ്രകാശിപ്പിച്ചു.
12/11/2025
കാസോക്കു കപ്പ്
ഇന്റർ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ് സീസൺ 4
മാള സ്നേഹഗിരി ഹോളി ചൈൽഡ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂളിൽ വച്ചു നടന്നു.
വിവിധ ജില്ലകളിൽ നിന്നായി 800ഓളം വിദ്യാർത്ഥികൾ മത്സരിച്ചു.
കാസോക്കു കേരള സെക്രട്ടറി ആൽജോ കെ ജോൺ സ്വാഗതം ആശംസിച്ചു, ഡയറക്ടർ പി ടി ബെന്നി അധ്യക്ഷതെ വഹിച്ച വേദിയിൽ കൊടുങ്ങല്ലൂർ MLA V. R Sunilkumar ഉദ്ഘാടനം നിർവഹിച്ചു.
സിനിമാതരം ബിജുക്കുട്ടൻ മുഘ്യ അഥിതി ആയിരുന്നു.
ക്യോഷി മധു വിശ്വനാഥ്, Sr. Florance CMC, Sr. Dr. Lijo CMC, സെൻസെയ് മൃദുല മധു എന്നിവർ ആശംസകൾ അർപ്പിച്ചു.
കാസോക്കു കേരള പ്രസിഡന്റ് അഖീൽ നാസീo നന്ദി അർപ്പിച്ചു.
22 ഓളം സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ
ഡി പോൾ അങ്കമാലി ഓവർ ഓൾ ചാമ്പ്യൻമാരായി.
വിജയഗിരി പബ്ലിക് സ്കൂൾ രണ്ടാം സമ്മാനത്തിനും,
ഹോളി ഗ്രെയ്‌സ് അക്കാഡമി മാള മൂന്നാം സമ്മാനത്തിന് അർഹരായി.
24/09/2025
തുടർച്ചയായി നാലാം തവണയും cisce ദേശീയ തലത്തിൽ മെഡൽ നേട്ടവുമായി കാസോക്കു കരാട്ടെ കായ് ഇന്ത്യ കരാട്ടെ സ്കൂൾ
21/05/2025
കാസോക്കു കരാട്ടെ കായ് ഇന്ത്യയുടെ ബ്ലാക്ക് ബെൽറ്റ് അവാർഡിംഗ് അന്നമനട എൻ എസ് എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.സിനിമാതാരങ്ങളായ കൈലാഷ്,കിരൺ രാജ്, ഷിയാസ് കരീം എന്നിവർ ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ കാസോക്കു ജേഴ്സി ലോഞ്ചിങ്ങും താരങ്ങൾ നിർവഹിച്ചു.കാസോക്കു നാഷണൽ ചീഫ് ക്യോഷി മധു വിശ്വനാഥ് സർട്ടിഫിക്കറ്റ് അവാർഡ് ചെയ്തു.കാസോക്കു കായ് കേരള ടെക്നികൽ ഡയറക്ടർ റെൻഷി ബെന്നി പി ടി ബ്ലാക്ക് ബെൽറ്റ് അവാർഡിങ്ങും നിർവഹിച്ചു.നൂറ്റിമുപ്പതോളം കുട്ടികൾ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ ചടങ്ങിൽ സെൻസൈ ശരത്ത്, സെൻസൈ അഖിൽ നാസിം, സെൻസൈ അനൂപ്,സെൻസൈ ശ്രീജിത്ത്, സെൻസൈ ആൽജോ എന്നിവർ 4th Dan ബ്ലാക്ക് ബെൽറ്റും കരസ്ഥമാക്കി.ചടങ്ങിൽ ഷാഓലിൻ മാർഷ്യൽ ആർട്സ് ഡയറക്ടർ കെ വി ജോൺസൺ ആശംസകൾ അർപ്പിച്ചു.
05/04/2025
കാസോക്കു കരാട്ടെ കായ് ഇന്ത്യയുടെ 2025 വർഷത്തെ ബ്ലാക്ക് ബെൽറ്റ് ട്രെയിനിംഗ് ക്യാമ്പ് എപ്രിൽ 6 ഞായാറാഴ്ച ആരംഭിക്കുകയാണ്