Sports Cafe

Sports Cafe കായിക ലോകത്തെ വാർത്തകളും വിശകലനങ്ങളുമായൊരിടം

©Girish Radhakrishnan

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ എല്ലാ ഫോർമാറ്റുകളിലേയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ രാജിവെച്ചു... അഞ്ച്...
06/10/2026

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ എല്ലാ ഫോർമാറ്റുകളിലേയും ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് ഹർമൻപ്രീത് കൗർ രാജിവെച്ചു...

അഞ്ച് ടെസ്റ്റുകളിലും 51 ഏകദിന മത്സരങ്ങളിലും 155 T20 മത്സരങ്ങളിലും ഹർമൻപ്രീത് കൗർ ഇന്ത്യയെ നയിച്ചു.
കഴിഞ്ഞവർഷം നവംബറിൽ സ്വന്തം നാട്ടിൽ ഇന്ത്യയെ ആദ്യ വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച നായികയാണ് കൗർ.
2023, 2026 ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡലുകൾ ഇന്ത്യ നേടിയതും ഇവരുടെ ക്യാപ്റ്റൻസിയിലാണ്

തുർക്കി ഏറെക്കുറെ എല്ലാവരുടെയും ചെണ്ടയായി മാറിയിട്ടുണ്ട്.ഇറ്റലി പരിശീലകനെന്ന നിലയിൽ മാൻസിനിയുടെ രണ്ടാം സ്പെൽ ഫ്രാൻസിനോട്...
06/10/2026

തുർക്കി ഏറെക്കുറെ എല്ലാവരുടെയും ചെണ്ടയായി മാറിയിട്ടുണ്ട്.

ഇറ്റലി പരിശീലകനെന്ന നിലയിൽ മാൻസിനിയുടെ രണ്ടാം സ്പെൽ ഫ്രാൻസിനോട് തോറ്റാണ് തുടങ്ങിയത്. എന്നാൽ അടുത്ത മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുകൾ നേടി അസൂറി ഗ്രൂപ്പ് A1 ൽ രണ്ടാം സ്ഥാനത്തെത്തി 🔥

സ്കോർബോർഡിൽ കാണുന്നതുപോലെ അത്രയ്ക്ക് ഏകപക്ഷീയമൊന്നുമായിരുന്നില്ല മത്സരം. ഇറ്റലി 15 ഷോട്ടുകൾ നേടിയപ്പോൾ തുർക്കി 14 ഷോട്ടുകൾ നേടി. അസൂറികൾ ആറ് തവണ ലക്ഷ്യത്തിലേക്ക് ശ്രമിച്ചപ്പോൾ സന്ദർശകരുടെ അഞ്ച് ഷോട്ടുകൾ മാത്രമാണ് ടാർഗറ്റിലേക്ക് പോയത്.

ഫിനിഷിങ്ങിലെ പോരായ്മ തുർക്കിയെ നല്ലപോലെ വലക്കുന്നുണ്ട്. അതോടൊപ്പം ഇറ്റാലിയൻ ക്യാപ്റ്റൻ ഡൊണ്ണരുമ്മയുടെ 4 സേവുകൾ കൂടിയായപ്പോൾ അവർ ആകെ തകർന്നു.



🎯⚽ 35-ാം മിനിറ്റിൽ ലാവിയയുടെ മാസ്റ്റർ ക്ലാസ്സ് ലൈൻ ബ്രേക്കിംഗ് പാസ്, ലുക്കാബാക്കിയോയുടെ ഫിനിഷിങ്... 👍 ബെൽജിയം ടോപ് ഗോയറി...
06/10/2026

🎯⚽ 35-ാം മിനിറ്റിൽ ലാവിയയുടെ മാസ്റ്റർ ക്ലാസ്സ് ലൈൻ ബ്രേക്കിംഗ് പാസ്, ലുക്കാബാക്കിയോയുടെ ഫിനിഷിങ്...
👍 ബെൽജിയം ടോപ് ഗോയറിലാണെന്ന് തോന്നിപ്പിച്ച ആ നിമിഷത്തിൻ്റെ ഇംപാക്ട് 77-ാം മിനിറ്റ് വരെ നീണ്ടു നിന്നു.
പിന്നെയാണ് കഥ മാറിയത്... ✨

Désiré Doué യുടെ ഗോളിലൂടെ ഫ്രാൻസ് തിരിച്ചുവരവിന് തിരി കൊളുത്തി.
ചെർക്കി അത് ഏറ്റുപിടിച്ചപ്പോൾ
ഒലിസെ വന്ന് പൂർത്തിയാക്കി...

⚽⚽🎯 ഒലിസെ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി സൂപ്പർ താരമായി.

🎯🎯⚽ രണ്ട് അസിസ്റ്റും ഒരു ഗോളും നേടി Désiré Doué തൻ്റെ പ്രാധാന്യം വ്യക്തമാക്കി

⚽ പ്ലേ മേക്കർ റയാൻ ചെർക്കി വക ഒരു ഗോൾ

പ്രതിഭകൾ തിങ്ങി നിറഞ്ഞ ആവനാഴി, സിദാൻ കൃത്യമായി ഉപയോഗിക്കുന്നുണ്ട്. ഏത് അസ്ത്രം എപ്പോൾ ഉപയോഗിക്കണം എന്ന് വ്യക്തമായ പ്ലാനുണ്ട് അയാൾക്ക്... ✨





നെതർലാൻ്റ്സിൻ്റെ മത്സരത്തിൽ രണ്ട് സന്തോഷങ്ങളാണ് പ്രധാനമായുള്ളത്.മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ എന്ന നിലയിൽ ആദ്യത്തേത് സിർക...
05/10/2026

നെതർലാൻ്റ്സിൻ്റെ മത്സരത്തിൽ രണ്ട് സന്തോഷങ്ങളാണ് പ്രധാനമായുള്ളത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ എന്ന നിലയിൽ ആദ്യത്തേത് സിർക്സിയുടെ ഗോളാണ്. അയാളുടെ പന്തടക്കം നോക്കിയിട്ടുണ്ടോ?
ബഹു രസമാണത്..
പുഴയൊഴുകുന്നത് പോലെയുള്ള ടച്ച്... സ്‌കില്ലുകൾ...
പക്ഷേ, പ്രതിഭയോളം തന്നെ മടിയുമുണ്ട്. അതാണ് അയാളെ പുറകോട്ട് വലിക്കുന്നത്.
സാവിയുടെ കീഴിൽ അത് മാറുമെന്ന് പ്രതീക്ഷിക്കാം.

രണ്ടാമത്തെ സന്തോഷം സാവിയാണ്. അയാളുടെ രീതികൾ ഓറഞ്ച് പടയിൽ വളരെ എളുപ്പം നടപ്പിലാക്കാൻ കഴിയും എന്നാണ് കരുതുന്നത്. റെയിൻഡേഴ്‌സ് ഒക്കെ ഫോമിലേക്ക് എത്തിയത് വലിയ ആശ്വാസമാണ്. സിറ്റിയിൽ പരിശീലിച്ചിട്ടുള്ള റെയിൻഡേഴ്‌സിന് സാവിയുടെ കീഴിൽ വലിയ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയില്ല.

ടീമുകളോടുള്ള ഇഷ്ടങ്ങൾക്ക് അപ്പുറവും ചില കളികൾ കാണാറുണ്ട്.
പണ്ട് ചില കളിക്കാരെ കാണാൻ വേണ്ടി മത്സരങ്ങൾ കണ്ടിരുന്നു.
ഇപ്പോൾ ചില മാനേജർമാരുടെ ടാറ്റിക്സ് നോക്കാൻ വേണ്ടി കളി കാണുന്നു... ✨

ഫുട്ബോൾ ലോകം കിടിലനാവുകയാണ്. 🥰

സൊളാകിസ് ✨ഓരോ മത്സരം കഴിയുംതോറും അയാള് കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൊസിഷനിങ്...ഡൈവിങ്...റിഫ്ലക്ഷൻ...ബോൾ പ്ലേയ...
05/10/2026

സൊളാകിസ് ✨

ഓരോ മത്സരം കഴിയുംതോറും അയാള് കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.
പൊസിഷനിങ്...
ഡൈവിങ്...
റിഫ്ലക്ഷൻ...
ബോൾ പ്ലേയിങ്...

he is absolutely wonderful 🔥
ബീസ്റ്റ് മോഡ് എന്നൊക്കെ പറയില്ലേ...
അതാണ് ഐറ്റം...🥰

🥅 ജർമ്മനിക്കെതിരായ മത്സരത്തിൽ നാല് സേവകളാണ് സൊളാകിസ് നടത്തിയത്.
12 ബോൾ റിക്കവറികളും 🧤




തുടർച്ചയായ മത്സരങ്ങളിൽ ഗോളുകൾ കണ്ടെത്തി ഗോൺസാലോ റാമോസും ജാവോ കാൻസലോയും.. 🔥പോർച്ചുഗൽ അവരുടെ കയ്യിലെ ടാലൻ്റുകളെ കൃത്യമായി ...
05/10/2026

തുടർച്ചയായ മത്സരങ്ങളിൽ ഗോളുകൾ കണ്ടെത്തി ഗോൺസാലോ റാമോസും ജാവോ കാൻസലോയും.. 🔥

പോർച്ചുഗൽ അവരുടെ കയ്യിലെ ടാലൻ്റുകളെ കൃത്യമായി ഉപയോഗപ്പെടുത്തുകയാണ് ✨
റൊണാൾഡോ വിഷയമൊന്നും അവരെ ബാധിച്ചിട്ടില്ലെന്നത് വ്യക്തം

In Cristiano Ronaldo's absence, Goncalo Ramos once again took his chance to shine as he netted the winner for Portugal against Norway.

അവസാന നിമിഷം അനാവശ്യമായി സമയം നഷ്ടമാക്കിയതിന് മഞ്ഞക്കാർഡും പിന്നീട് ചുവപ്പും വാങ്ങി അറ്റാക്കിങ് താരം Francisco Conceição പുറത്തായത് ചെറിയ തിരിച്ചടിയായി.

പോർച്ചുഗൽ ലോകകപ്പിൽ കളിച്ചിരുന്ന പതിഞ്ഞ കളിയിൽ നിന്നെല്ലാം മാറി, മുന്നേറ്റത്തിലേക്ക് കൂടുതൽ പന്തുകൾ എത്തിച്ച്, വേഗത്തിൽ കളിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു.
ജീസസിൻ്റെ ശിക്ഷണത്തിൽ കൊണ്ടുവന്ന ഏറ്റവും മികച്ച ഒരു മാറ്റം അതാണ്.

20 ഷോട്ടുകൾ പോർച്ചുഗലിൻ്റെ ഭാഗത്ത് നിന്ന് വന്നു. അതിൽ 7 എണ്ണം ടാർഗറ്റ് ഷോട്ടുകൾ..
87% പാസിംഗ് കൃത്യത..
മാറ്റങ്ങൾ കാണുന്നുണ്ട് ടീമിൽ.
പോർച്ചുഗൽ ഒരു ടീമായി കളിച്ച് തുടങ്ങിയിരിക്കുന്നു...🔥👍



മെക്‌സിക്കോക്കെതിരെ USA യുടെ ആദ്യ ഗോൾ അടിച്ച സ്ട്രൈക്കർ ജൂലിയൻ ഹാളിന് 18 വയസ്സാണ് പ്രായം..⚽ 1 GOAL🎯 100% Shot Accuracy👟 ...
04/10/2026

മെക്‌സിക്കോക്കെതിരെ USA യുടെ ആദ്യ ഗോൾ അടിച്ച സ്ട്രൈക്കർ ജൂലിയൻ ഹാളിന് 18 വയസ്സാണ് പ്രായം..

⚽ 1 GOAL
🎯 100% Shot Accuracy
👟 15 Touches
🛡️ 2 Clearances
✨ 100% Aerial Duels Won
____________________________

പോച്ചെ കൗമാര താരങ്ങൾക്ക് വളരാനുള്ള ബെസ്റ്റ് കോച്ചിങ് മരുന്നാണ്. അയാളുടെ കീഴിൽ അവർക്ക് നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയും. പോച്ചെ അവർക്ക് നല്ല സപ്പോർട്ടും, അവസരങ്ങളും നൽകുകയും ചെയ്യും.

♦️റെഡ് ബുൾ ന്യൂയോർക്കിൻ്റെ താരമായ ഹാൾ നിലവിലെ സീസണിൽ 28 മത്സരങ്ങളിൽ നിന്ന് 13 ഗോൾ + 3 അസിസ്റ്റ് നേടിയിട്ടുണ്ട്.
♦️USA ക്ക് വേണ്ടി കളിച്ച 3 കളികളിൽ നിന്ന് 3 ഗോളുകളും 1 അസിസ്റ്റും.

ചെക്കൻ കൊള്ളാം... ✨
തീപ്പൊരിയാണ് 🔥

സ്പെയിനിൻ്റെ ഓട്ടത്തിൻ്റെ വ്യാപ്തി മനസ്സിലാകാൻ അവർ അവസാനമായി നിശ്ചിത സമയത്ത് പരാജയപ്പെട്ട മത്സരം ഏതെന്ന് നോക്കണം.. Spain...
04/10/2026

സ്പെയിനിൻ്റെ ഓട്ടത്തിൻ്റെ വ്യാപ്തി മനസ്സിലാകാൻ അവർ അവസാനമായി നിശ്ചിത സമയത്ത് പരാജയപ്പെട്ട മത്സരം ഏതെന്ന് നോക്കണം..

Spain's last competitive defeat came over three years ago, against Scotland in March 2023

2023 മാർച്ചിന് ശേഷം ഇങ്ങോട്ട് ഇതുവരെ അവരെ നിശ്ചിത സമയത്തിൽ പരാജയപ്പെടുത്താൻ ഒരു ടീമിനും സാധിച്ചിട്ടില്ല...

അവരുടെ ടീമിലെ മധ്യനിര താരമായ ഫാബിയൻ റൂയിസിനും ഇതുപോലെ ഒരു റെക്കോർഡ് അവകാശപ്പെടാനുണ്ട്.
Fabián Ruiz is unbeaten in all 53 of his Spain appearances..!


63-ാം മിനിറ്റ്! മെക്സിക്കോ ഗോൾകീപ്പർ റൗൾ റാംഗലിന് സംഭവിച്ച ഒരു മാരകമായ പിഴവ്! പന്ത് നേരെ ബോക്സിന് പുറത്തുണ്ടായിരുന്ന അമേ...
04/10/2026

63-ാം മിനിറ്റ്!
മെക്സിക്കോ ഗോൾകീപ്പർ റൗൾ റാംഗലിന് സംഭവിച്ച ഒരു മാരകമായ പിഴവ്!
പന്ത് നേരെ ബോക്സിന് പുറത്തുണ്ടായിരുന്ന അമേരിക്കയുടെ യുവതാരം കാവൻ സള്ളിവന്റെ കാലുകളിലേക്ക്!

കണ്ണടച്ചു തുറക്കും മുൻപ് സള്ളിവന്റെ ഒരു തകർപ്പൻ ലോംഗ് റേഞ്ച് ചിപ്പ് ഷോട്ട്!!
ഗോൾകീപ്പർ റാംഗൽ ഒന്നുയർന്നു ചാടി നോക്കിയെങ്കിലും പന്ത് അദ്ദേഹത്തിന്റെ കൈകൾക്കും മുകളിലൂടെ നേരെ മെക്സിക്കൻ വലയിലേക്ക് കയറി!
ഗോൾ...!!! തകർപ്പൻ ഗോൾ!

വെറും 17 വയസ്സും 5 ദിവസവും മാത്രം പ്രായമുള്ള ഈ കൗമാരക്കാരൻ ചരിത്രം കുറിച്ചിരിക്കുകയാണ്.
USMNT ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡ് ഇനി ഈ വണ്ടർ കിഡ് കാവൻ സള്ളിവന് സ്വന്തം! എന്തൊരു മികച്ച ഗോൾ..
എന്തൊരു അവിസ്മരണീയ നിമിഷം!✨


ജിയാൻലൂക്കാ പ്രെസ്റ്റിയാനി.. ✨ബുർക്കിന ഫാസോയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ:⚽ സീനിയർ ടീമിലെ തന്റെ കന്നി ഗോ...
04/10/2026

ജിയാൻലൂക്കാ പ്രെസ്റ്റിയാനി.. ✨

ബുർക്കിന ഫാസോയ്‌ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ:
⚽ സീനിയർ ടീമിലെ തന്റെ കന്നി ഗോൾ!
🅰️ ഒരു കിടിലൻ അസിസ്റ്റ്!

20 കാരനായ താരം അർജൻ്റീനയുടെ സീനിയർ ടീമിലെ സ്ഥിരം സാന്നിദ്ധ്യമായി മാറാൻ അധിക സമയം വേണ്ടിവരില്ല.

അർജൻ്റീനയുടെ ടാലൻ്റ് ഫാക്ടറിയിൽ നിന്ന് ഒരുപാട് താരങ്ങൾ പിറവിയെടുത്തിട്ടുണ്ട്... 🔥

Address

Pattiparambu P. O, Thiruvilwamala
Thrissur
680588

Website

Alerts

Be the first to know and let us send you an email when Sports Cafe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category