Red Star FC - Riyadh

Red Star FC - Riyadh

Share

Redstar FC Riyadh

20/07/2023

"ഹൃദയപൂർവ്വം കേളി "പൊതിച്ചോർ വിതരണ പദ്ധതി എറണാകുളം ജില്ല. 2023 ജൂലൈ 22 ന് കടവൂർ ലവ് ഹോമിൽ.. ഉദ്ഘാടനം ശ്രീ ആന്റണി ജോൺ ( കോതമംഗലം എംഎൽഎ ) സാന്നിധ്യം:

സ: ഷാജി മുഹമ്മദ്, സെക്രട്ടറി, സിപിഐ (എം) കവളങ്ങാട് ഏരിയ കമ്മിറ്റി

ശ്രീമതി. ജിജി ഷിജു, പ്രസിഡന്റ്, പൈങ്ങോട്ടൂർ പഞ്ചായത്ത്

സ: റാജി വിജയൻ, സെക്രട്ടറി, സിപിഐ (എം) പൈങ്ങോട്ടൂർ ലോക്കൽ കമ്മിറ്റി

സ: എ. വി. സുരേഷ്, സിപിഐ (എം) കവളങ്ങാട് ഏരിയ കമ്മിറ്റി അംഗം

ശ്രീമതി. സീമ സിബി, വാർഡ്മെമ്പർ, പൈങ്ങോട്ടൂർ പഞ്ചായത്ത്

18/05/2023

മറക്കണ്ട ..
ആ ചരിത്ര പോരാട്ടം നാളെയാണ് ...

സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി....
യു.എ. ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾക്ക് പുറമെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ നിന്നും നിരവധി ടീമുകൾ പങ്കെടുക്കുന്ന അറേബ്യൻ വടംവലി മത്സരം ... 19 മെയ് 2023 ന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് അൽഹയ്ർ അൽ ഒവൈദ ഫാം ഹൗസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ .. ഏവര്‍ക്കും സ്വാഗതം

18/05/2023

കേളി അറേബ്യന്‍ വടം വലി മത്സരത്തിന് ആശംസകളുമായി ടീം KKB കുവൈറ്റ്‌

17/04/2023

ഏഴാമത് ഇന്റർ കേളി ഫുട്ബോൾ ടൂർണ്ണമെന്റ് 2023

സ്വപ്നങ്ങള്‍ക്കും മേലെ പന്തുകൊണ്ട് ശരീരം പറക്കുന്ന കാല്‍പ്പന്തു കളിയെന്ന വിസ്മയത്തെ സ്നേഹിക്കാത്തവര്‍ വിരളം. അങ്ങനെ കാല്‍പ്പന്തുകളിയുടെ മനസറിഞ്ഞ ശക്തരായ എട്ടു ടീമുകൾ ഏറ്റുമുട്ടുന്ന വാശിയേറിയ ഇന്റർ കേളി ഫുട്ബോൾ ടൂർണ്ണമെന്റ് കാണുവാൻ റിയാദിലെ മുഴുവൻ കായിക പ്രേമികളെയും ഞങ്ങള്‍ പെരുന്നാൾ ദിനത്തിൽ വൈകിട്ട് 5 30 മുതൽ അൽ ഇസ്‌ക്കാൻ സ്റ്റേഡിയത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

കഴിഞ്ഞ വർഷത്തെ ജേതാക്കളായ ഡെസേർട്ട് സ്റ്റാർ ഉമ്മുൽ ഹമാം, റണ്ണറപ്പായ ഫാൽക്കൺ അൽ ഖർജ്, കൂടാതെ യുവധാര അസീസിയ, ബത്ഹ ബ്ലാസ്റ്റേഴ്സ്, ഫോക്കസ് ലൈൻ മലാസ്, റെഡ് സ്റ്റാർ ബദിയ, റെഡ് ബോയ്സ് സുലൈ, റോദ ചലഞ്ചേഴ്സ് എന്നീ കരുത്തരായ 8 ടീമുകൾ ഏറ്റുമുട്ടുന്നു ...

സ്വന്തം ശ്വാസം നിറച്ച പന്തുകളുമായി ഈ ഫുട്ബോള്‍ പടകള്‍ ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ പച്ചപ്പുല്ലുകള്‍ക്ക് പോലും തീപിടിക്കും ... തീര്‍ച്ച..... പ്രൗഢോജ്വലമായ ഉദ്ഘാടനം മുതൽ ഉത്കണ്ഠയുടെയും പിരിമുറുക്കത്തിന്റെയും ആവേശകരമായ നിമിഷങ്ങള്‍ നിറഞ്ഞ കാല്‍പ്പന്ത്‌ കളിയുടെ ലഹരി ആസ്വദിക്കാന്‍ ഫുട്ബോളിനെ നെഞ്ചേറ്റിയ നിങ്ങള്‍ ഏവരേയും ഞങ്ങള്‍ അല്‍ ഖര്‍ജ്ജ് റോഡിലുള്ള അൽ ഇസ്‌ക്കാൻ സ്റ്റേഡിയത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

Photos from KELI CYBER WING's post 29/01/2023
18/01/2023

മലയാളത്തിന്റെ സ്വന്തം പ്രിയ ഗായിക റിമി ടോമി ആദ്യമായി സൗദി അറേബ്യയിൽ എത്തുന്ന "കൊക്ക- കോള | കേളി മെഗാ ഷോ"യുടെ ആഘോഷ രാവിലേക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം.

പാട്ടും, നൃത്തവും, രുചിവൈവിധ്യങ്ങളും ആസ്വദിക്കാന്‍ 2023 ജനുവരി 20 ന് അൽ ഹൈറിലുള്ള അൽ ഒവൈദ ഗ്രൗണ്ടിലേക്ക് ഏവർക്കും സ്വാഗതം

08/11/2022
07/11/2022

ഏരിയാതല ലൈബ്രറികളുമായി കേളി
-- - -- - - - - -
റിയാദ് : പ്രവാസികളിൽ വായനാശീലവും ചരിത്രാവബോധവും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേളി കലാസാംസ്കാരിക വേദി ഏരിയാതലങ്ങളിൽ ലൈബ്രറികൾക്ക് തുടക്കം കുറിക്കുന്നു. റിയാദിലേയും പരിസര പ്രദേശങ്ങളായ അൽഖർജ്, ഹോത്ത, മജ്മ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന കേളിയുടെ 12 ഏരിയ കമ്മറ്റികളുടെ കീഴിലായിരിക്കും ലൈബ്രറികൾ പ്രവർത്തിക്കുക.

ഈ ഉദ്യമത്തിനു തുടക്കം കുറിച്ചു കൊണ്ട് ആദ്യ ലൈബ്രറിയുടെ ഉദ്ഘാടനം അസീസിയ ഏരിയയിൽ നടന്നു. ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏരിയ കമ്മറ്റി അംഗവും ലൈബ്രറി ചുമതലക്കാരനുമായ അജിത്, ഏരിയ സെക്രട്ടറി റഫീഖ് ചാലിയത്തിന് പുസ്‌തകം കൈമാറികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ഏരിയ പ്രസിഡന്റ് ഷാജി റസാഖ് അധ്യക്ഷതയും സെക്രട്ടറി റഫീഖ് ചാലിയം സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, കേളി വൈസ് പ്രസിഡന്റ്‌ രജീഷ് പിണറായി, അസീസിയ ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജൻ പള്ളിതടം, ഷിബു തോമസ്, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അസീസിയ ഏരിയ ട്രഷറർ റഫീഖ് അരിപ്ര നന്ദി പറഞ്ഞു.

07/11/2022

സഫാമക്ക - കേളി മെഗാ ക്രിക്കറ്റ് 2022’ന് പ്രൗഢോജ്വല തുടക്കം
- - - - -- - -
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റ് ‘സഫാമക്കാ - കേളി മെഗാ ക്രിക്കറ്റ് ടൂർണമെന്റ് 2022’ന് പ്രൗഢോജ്വല തുടക്കമായി.

രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ ഉസ്താദ് ഹോട്ടൽ വിന്നേഴ്‌സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്സ് ട്രോഫിക്കും സഖാവ് കെ വാസുവേട്ടൻ, അസാഫ് വിന്നേഴ്‌സ് പ്രൈസ് മണിക്കും, മോഡേൺ എജ്യൂകേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി റിയാദിലെ 24 ടീമുകളാണ് മാറ്റുരക്കുന്നത്.

എക്സിറ്റ്‌ 18ലെ കെസിഎ - എംസിഎ ഗ്രൗണ്ടിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ പ്രഭാകരൻ കണ്ടോന്താർ ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡണ്ട് സെബിൻ ഇഖ്ബാൽ അധ്യക്ഷതയും സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും പറഞ്ഞു. കേളി രക്ഷാധികാരി ആക്റ്റിങ് സെക്രട്ടറി സുരേന്ദ്രൻ കൂട്ടായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി സമിതി അംഗങ്ങളായ ടി ആർ സുബ്രഹ്മണ്യൻ, ഫിറോസ് തയ്യിൽ, ട്രഷറർ ജോസഫ് ഷാജി, സ്പോർട്സ് കമ്മറ്റി കൺവീനർ ഹസ്സൻ പുന്നയൂർ, ചെയർമാൻ ജവാദ് പരിയാട്ട്, ക്രിക്കറ്റ് ടൂർണ്ണമെന്റ് കോർഡിനേറ്റർ രാജേഷ് ചാലിയാർ, ടെക്‌നിക്കൽ കൺവീനർ ഷറഫ് പന്നിക്കോട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സംഘാടക സമിതി കൺവീനർ ഗഫൂർ ആനമാങ്ങാട് ചടങ്ങിന് നന്ദി പറഞ്ഞു.

നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളിലെ ലീഗടിസ്ഥാനത്തിലുള്ള പ്രാഥമിക മത്സരങ്ങൾ നാല് ഗ്രൗണ്ടുകളിലായി നടക്കും. ഉദ്‌ഘാടന ദിനം നടന്ന ആറ് കളികളിൽ എട്ട് ടീമുകൾ മാറ്റുരച്ചു. ആദ്യ മത്സരത്തിൽ മാസ്റ്റേഴ്‌സ് സിസിയെ ആഷസ് സിസി 2 വിക്കറ്റിനു പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തിൽ നജിം സിസിയെ ഐ ലീഡ് സിസി 9 വിക്കറ്റിന് പരാജയപ്പെടുത്തി. മൂന്നാമത്തെ മത്സരത്തിൽ എസ് ആർ സിസിയെ കെ ഡബ്ല്യൂ സിസി 3 വിക്കറ്റിന് പരാജയപ്പെടുത്തി. നാലാമത്തെ മത്സരത്തിൽ സ്പാർക്കൻസ്‌ സിസി കെ എൽ 14 റിയാദിനെ 26 റണ്ണിന് പരാജയപ്പെടുത്തി. അഞ്ചാമത്തെ മത്സരത്തിൽ മാസ്റ്റേഴ്‌സ് സിസി നജിം സിസി യെ 66 റൺസിന് പരാജയപ്പെടുത്തി. ആറാമത്തെ മത്സരത്തിൽ എസ് ആർ സിസിയെ സ്പാർക്കൻസ്‌ സിസി 6 വിക്കറ്റിന് പരാജയപ്പെടുത്തി.

ജയണ്ണ, ബിലാൽ, ചാക്കോ, റൈഗോൺ, ഷമീർ, സേവിച്ചാൻ, ആസിഫ്, അജു, സെബിൻ, ഷീൻ എന്നിവർ അമ്പയർമാർമാരായി കളികൾ നിയന്ത്രിച്ചു.

18/10/2022
Want your business to be the top-listed Gym/sports Facility in Riyadh?

Click here to claim your Sponsored Listing.

Location

Telephone

Website

Address

Batha
Riyadh