Nedumangadu Cricket League

Nedumangadu Cricket League

Share

NCL Season 4.... Loading....

08/20/2024
07/10/2022

NCL കമ്മിറ്റി അംഗം ശ്യാം......

സ്‌പൈഡർമാൻ.......
....................................
അതെ അക്ഷരാർത്ഥത്തിൽ അയാളൊരു ചിലന്തി മനുഷ്യൻ തന്നെ, തന്റെ കരവിരുതിൽ തീർത്ത അദൃശ്യമായൊരു വല, അതിൽ പുരട്ടിയ പശയിൽ ഒട്ടിപ്പിടിയ്ക്കുന്ന ബോളുകൾ, TPL എലിമിനേറ്ററിൽ ABD Kings നെതിരെ Infantry Coastal Warriers ന്റെ കളി കണ്ടവർക്കൊക്കെ മനസിലാകും ശ്യാം വെളിഞ്ചുവെന്ന ചിലന്തി മനുഷ്യൻ വിക്കറ്റിന് പിന്നിൽ വല കെട്ടി തീർത്ത അത്ഭുതം.... താരതമ്യേന ഇടത്തരം കളിക്കാരനിൽ നിന്നും ദിനം പ്രതി മെച്ചപ്പെട്ട് കേരളത്തിലെ ടെന്നീസ് ബോൾ ക്രിക്കറ്റിന്റെ ഒന്നാം നിരയിലേക്ക് അവൻ ഓടിക്കയറിയത് കഠിനാധ്വാനമൊന്ന്കൊണ്ട് മാത്രം, അത് കൊണ്ട് തന്നെ കേരളത്തിലെ മികച്ച പ്ലാറ്റ്ഫോമിലൊന്നായ TPL ന്റെ ഐക്കൺ എന്ന പദവിയും ഈ യുവതാരത്തെ തേടിയെത്തി. ആ തീരുമാനം ശരിവയ്ക്കും വിധത്തിൽ തന്റെ ടീമിനെ TPL സീസൺ 4 ന്റെ ടൈറ്റിൽ വിന്നറാക്കിക്കൊണ്ട് ആ തീരുമാനത്തിന് ചുവട്ടിൽ ചുവന്ന മഷിയിൽ തന്നെ അടിവരയിട്ടു...
വിക്കറ്റിന് പിന്നിലെ പ്രകടനത്തോടൊപ്പം ബാറ്റ് കൊണ്ട് വിക്കറ്റിന് മുന്നിലും അയാളൊരു മുതൽക്കൂട്ടാണ്. ബ്ലോക്കിലേയ്ക്ക് പാഞ്ഞെടുക്കുന്ന പന്തിന്റെ ഗതി മാത്രം മനസ്സിലാക്കി മുഖമുയർത്താതെയുള്ള ഹെലികോപ്റ്റർ ഷോട്ട്, അതാണ്‌ ഈ യുവതാരത്തിന്റെ ഹൈലൈറ്റഡ് ഹിറ്റ്‌...
ഇനിയൊമൊരുപാട് മൈതാനങ്ങളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു മുന്നേറുമ്പോൾ അഭിമാനിക്കാം നമുക്ക് ഈ താരത്തെയോർത്ത്.......
Trivandrum Premier League - TPL Knokkout Nedumangadu Cricket League

07/07/2022

സുൽത്താൻ ബ്രദേർസ് ട്രിവാൻഡ്രം പ്രീമിയർ ലീഗിന്റെ ആദ്യദിനത്തിനു തിരശീല വീഴുമ്പോൾ , ബാറ്റർമാരുടെ നിരയിൽ മുൻപന്തിയിലേക്ക് എത്തിയിരിക്കുന്നത് താരതമ്യേനെ പ്രതീക്ഷിത പേരുകളിലൊന്നായ സച്ചുവിന്റെതാണ് . അത്ഭുതങ്ങൾ ഒതുക്കി വച്ച് ഇനിയുമെന്തൊക്കെയോ കാണിക്കും വിധം TPL മുന്നോട്ട് നീങ്ങുമ്പോൾ ആദ്യദിനത്തെ അപ്രതീക്ഷിതപേരുകാരനായി പർപ്പിൾ ക്യാപ്പിന് അവകാശമുന്നയിച്ചിരിക്കുന്നത് പിരപ്പൻകോഡിന്റെ ബാറ്റിംഗ് ആൾ റൗണ്ടർ നന്ദുവാണ്.... ഒരുവേള കൃത്യതയാർന്ന യോർക്കറുകൾകൊണ്ട് ബാറ്റർമാരെ കുഴപ്പിയ്ക്കുന്ന ബൗളറായി തിളങ്ങുകയും മറുപുറത്തു തന്റെ ഫോർ ആമിന്റെ കരുത്തുള്ള ലേറ്റ് കട്ടുകൾ പറന്നിറങ്ങുന്നത് അതിർത്തി വരയ്ക്കപ്പുറത്താകുമ്പോൾ നന്ദുവെന്ന ബാറ്ററും അപകടകാരിയായി മാറുന്നു...
തിരുവനന്തപുരത്തെ ടെന്നീസ് ബോൾ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങൾക്കൊപ്പം എന്നോ ചേർത്ത് വായിക്കേണ്ട പേരാണ് ആനന്ദ് എന്ന നന്ദു.... ഒരു കൂട്ടം സൗഹൃദവലയങ്ങളെ നെഞ്ചോട് ചേർത്ത് ക്രിക്കറ്റ്‌ മൈതാനങ്ങളിൽ ഈ ചിരി കണ്ട് തുടങ്ങിയിട്ട് ഒരു ദശാബ്ദക്കാലമാകുന്നു....
TPL ആദ്യ ദിനത്തിൽ ഓറഞ്ച് ക്യാപ്പിന് സച്ചു അർഹനാകുമ്പോൾ പർപ്പിൾ ക്യാപ്പും യെല്ലോ ക്യാപ്പും നന്ദു കരസ്തമാക്കി.....
Tennis ball Cricket tournament 🏏 kerala
Nedumangadu Cricket League Trivandrum Premier League - TPL

07/07/2022

സുൽത്താൻ ബ്രദേഴ്സ് ട്രിവാൻഡ്രം പ്രീമിയർ ലീഗിന്റെ രണ്ടാംദിനത്തിനു പര്യവസാനം കുറിയ്ക്കുമ്പോൾ, ബാറ്റർമാരുടെ നിരയിൽ ഇന്നലത്തെ നില തന്നെ തുടരുന്നു എന്നതാണ് എടുത്തു പറയേണ്ട വസ്തുത, അതായത് സച്ചു തന്റെ ഓറഞ്ച് ക്യാപ് ഒന്നമർത്തി ശിരസ്സിൽ ഉറപ്പിച്ചിരിയ്ക്കുന്നു.

മഴ രസംകൊല്ലിയായി എത്തി പകുതിയോളം മത്സരങ്ങൾ കവർന്നെടുത്തത് നിരാശാജനകമെങ്കിലും തന്റെ മാന്ത്രിക വിരലുകളിലൊളിപ്പിച്ച ഇന്ദ്രജാലം കൊണ്ട് ഇന്നത്തെ ദിനം തന്റെതാക്കി മാറ്റിയിരിക്കുകയാണ് അമ്പൂട്ടി... പന്തിനെ ഒരുപോലെ ഇരുവശങ്ങളിലേക്ക് ചലിപ്പിക്കുന്നതിനൊപ്പം കണ്ണഞ്ചിപ്പിയ്ക്കുന്ന വേഗതയിലെത്തുന്ന യോർക്കറുകൾ, അക്ഷരാർത്ഥത്തിൽ കാര്യവട്ടത്തെ പുൽനാമ്പുകളെ പോലും പ്രകമ്പനം കൊള്ളിച്ചിരിക്കുകയാണ് ടൈറ്റൻസ് ആനയറയുടെ ഈ കപ്പിത്താൻ... കേവലം രണ്ട് മത്സരങ്ങളിൽ നിന്ന് 8 വിക്കറ്റുകൾ അതിൽ എണ്ണം പറഞ്ഞ രണ്ട് ബൗൾഡുകൾ....
ഇരു മത്സരങ്ങളിലെയും മികച്ച കളിക്കാരൻ ആരെന്ന ചോദ്യം തന്നെ അപ്രസക്തമാക്കി കൊണ്ട് വിക്കറ്റ് വേട്ടക്കാരിൽ മുൻപന്തിയിലേക്ക് കുതിച്ചെത്തി TPL ന്റെ രണ്ടാം ദിനം തന്റെ പേരിലാക്കി മാറ്റിയിരിക്കുകയാണ് അമ്പൂട്ടി....

ബാറ്റർമാർ അരങ്ങിലും അണിയറയിലും വിജയഗാഥകൾ രചിയ്ക്കുമ്പോൾ ബൗളർമാർക്കും തങ്ങളുടേതായ ഇടമുണ്ടെന്ന് ബോളുകൾ കൊണ്ട് മറുപടി പറയുന്നവരുടെ ഗണത്തിലാണ് അമ്പൂട്ടി....
സംസ്ഥാനാന്തര മത്സരങ്ങളിൽ ഇന്നും ഒഴിവാക്കാനാകാത്ത പേരുകാരിലൊരാളായി നിൽക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ കൊണ്ട് തന്നെ. വിരലുകളിലെ ഇന്ദ്രജാലം കൊണ്ട് ഒരുപാട് ഹൃദയങ്ങൾ കീഴടക്കിയ അമ്പൂട്ടി എന്ന മന്ത്രികനിൽ നിന്ന് ഇനിയും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം....

Knokkout Knokkout Poojappura ASHES Trivandrum Trivandrum Premier League - TPL Nedumangadu Cricket League

10/26/2021

പ്രിയപ്പെട്ട ചെയർമാൻ ശ്രീ. ശിവ പ്രകാശിന് ജന്മദിനാശംസകൾ ♥️♥️♥️

10/12/2021

Back to the ground......

08/29/2021

*ഇത് Trivans ടീമിൽ കളിച്ചു കൊണ്ടിരിക്കുന്ന സിയാദ് ആണ്..... ഇന്ന് രാവിലെ വരെ നമ്മോടൊപ്പം ഒരുമിച്ചു കളിച്ചവൻ. ഇന്ന് വെങ്ങാനൂർ വച്ചു നടന്ന ഒരു ആക്‌സിഡന്റിൽ തലയ്ക്കു മാരകമായി പരിക്ക് പറ്റി അനന്തപുരി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആണ്.സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ഒരു കുടുംബം. ഒപ്പമുണ്ടായിരുന്ന ദിലീപ് ( china) നും നല്ല പരിക്ക് ഉണ്ട്... ദയവായി എല്ലാരും കഴിയുന്ന സഹായം ചെയ്യണം* Gpay number 8129268152

03/14/2021

NCL SEASON 3
SANKHADAKA SAMITHI

03/14/2021

NCL SEASON 3
THE ICONIC CHAIRMAN
PRAKASH KALLAYAM

Photos from Nedumangadu Cricket League's post 03/14/2021
03/14/2021

NCL 3
EXTREME COMMENTATOR
MOHAMMED RAFEEK

Want your business to be the top-listed Gym/sports Facility in Las Vegas?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address

Las Vegas, NV