അടയാളം Adayalam

അടയാളം   Adayalam

My image is all about telling the story of your life memory day as seen through the lens of a creat

14/05/2020

“നേതൃത്വത്തിന്റെ പ്രധാന ഉത്തരവാദിത്തം ഭാവിയെക്കുറിച്ച് ചിന്തിക്കുക എന്നതാണ്. മറ്റാർക്കും നിങ്ങൾക്കായി ഇത് ചെയ്യാൻ കഴിയില്ല. ”

21/04/2020
09/04/2020

Brave army resolved to safesvard തെ border,
india which yearnsd to choose the path of peace. ....
salvte to the brave ones
Who crvmpled the abode of eternal enemy who struck from the dark

02/11/2018

I'm a Super creative photographer
ചരിത്രത്തിന്‍റെ മഞ്ഞുപാളികള്‍കിടയില്‍ തണുത്തുറഞ്ഞു കിടന്ന ചിത്രങ്ങളു കാണുന്നതിനായ് പോസ്റ്റുകളും നിങ്ങള്ക്ക് ലഭിക്കാന്‍ അടയാളം പേജില്‍ പോയി ലൈക്ക് ചെയ്യൂ
My image is all about telling the story of your life memory day as seen through the lens of a creative sensitive documentary photographer
----------------------------- Akhilesh -------------------------
ലൈക്‌ ചെയ്യുക --> http://www.facebook.com/pages/അടയാളം-Adayalam/312107548912020 ----------------------------------------------------------------

02/11/2018

ചുമ്മാ ഒന്ന് കണ്ടു നോക്കൂ..
ആരാലും അറിയപ്പെടാതെ മഞ്ഞുപാളികള്‍കിടയില്‍ തണുത്തുറഞ്ഞു കിടക്കുന്ന ചിത്രങ്ങളുയുടെ പിന്നാലെ ക്യാമറയുമായി
***************Akhilesh******************
ഇഷ്ടയാല്‍ ഒരു ലൈക്‌ പ്രതീക്ഷിക്കുന്നു --> http://www.facebook.com/pages/അടയാളം-Adayalam/312107548912020

19/06/2018

ചില മത മൗലികവാദികൾ ദൂരന്തഭൂമിയിലെ മാലാഖമാരായ (കേന്ദ്ര ദൂരന്തനിവാരണ സേന )നിങ്ങളെ മാറ്റി നിർത്തിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു.
ഞങ്ങളുടെ സഹോദരങ്ങൾക് ഇടയിൽ മതത്തിൻ്റെ മതിൽക്കെട്ടുകൾ നിർമിച്ചത് അറിഞ്ഞില്ലായിരുന്നു. മതത്തിന്റെ നിറം കാണുന്ന മനുഷ്യൻ............

29/05/2018

അധാര്‍മ്മികതയ്ക്ക് മറുപടി അധാര്‍മ്മികതയാകരുത്
ഇന്ത്യ അതിന്റെ ആത്മാവിന്നു വേണ്ടിയുള്ള വലിയ സമരത്തിലേക്ക് എത്തിയിരിക്കുകയാണ്

29/05/2018

സ്വര്‍ഗത്തില്‍ എനിക്ക് പ്രവേശനമില്ല. നരകമാകട്ടെ ഞാന്‍ അവിടെ അധികാരം പിടിച്ചെടുക്കും എന്ന ഭീതിയിലും . അതിനാല്‍ ഇപ്പോള്‍ ഭൂമിയില്‍ ഞാണിന്മേല്‍ക്കളി, പ്രണയങ്ങള്‍ എന്നിവയുമായി സുഖം സ്വസ്ഥം

20/09/2017

എല്ലാവരും ഉണ്ടായിട്ടും
അനാഥനാവുക എന്നത്
സഹിക്കാവുന്ന പരിധികൾക്കുമപ്പുറമാണ്....
അമ്മയുടെ സ്ഥാനം ഏവർക്കും
ഒഴിച്ചു കുടാത്ത ഒന്നാണ്.
അത് എന്നിലും നിന്നിലും
നമ്മിലും ഉണ്ട് . അനാഥത്വം
അനുഭവിക്കുന്നവരിലും
ആ സങ്കലപമുണ്ട്.
അവരില......

അഖിലേഷ്

Timeline photos 27/07/2017
15/03/2016

പൊള്ളുന്ന വേനല്‍ പോലൊരു മനസ്സ്..അവിടേക്ക് ചാറ്റലായി പെയ്തിറങ്ങുന്ന കണ്ണീരിന്റെ ഈര്‍പ്പമേറ്റ് നാമ്പിടുന്നവയാണ് എന്റെ മനസ്സന്ന മരവിച്ച മാംസപിണ്ഡം

നിങ്ങളില്‍ ചിലര്‍ എന്ന സംരക്ഷിക്കുന്നുണ്ടെന്നും ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും എനിക്കറിയാം. എന്നോട് ആര്‍ക്കും ദേഷ്യമൊന്നും തോന്നരുത്. ആരെക്കുറിച്ചും എനിക്ക് ഒരു പരാതിയുമില്ല. എല്ലാം എന്‍റെ കുറ്റവും പ്രശ്നങ്ങളുമാണ്. ആത്മാവും ശരീരവും തമ്മില്‍ വലിയൊരു വിടവ് എനിക്കനുഭവപ്പെട്ടിരുന്നു. ഞാന്‍ വ്രണപ്പെടാതെ സ്‌നേഹിക്കുകയെന്നത് നിങ്ങളെ മനസ്സിലാക്കാനാവാതെ പോയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കുക.

ഒരു പക്ഷേ നിങ്ങളെ ഞാന്‍ മനസ്സിലാക്കുന്നതില്‍ എനിക്ക് തെറ്റുപറ്റിയേക്കാം. സ്നേഹത്തെയും വേദനയെയും ജീവിതത്തെയും മരണത്തെയും എല്ലാം മനസ്സിലാക്കുന്നതില്‍. എനിക്കൊരു തിടുക്കവുമില്ലായിരുന്നു. എന്നിട്ടും ഞാന്‍ എല്ലായ്പോഴും തിക്കിത്തിരക്കിക്കൊണ്ടിരുന്നു. ഒരു ജീവിതം തുടങ്ങാന്‍പോലും എനിക്ക് നിരാശയായിരുന്നു

ജീവിതമെന്നത് എല്ലായ്പോഴും ഒരു ശാപമായിരുന്നു . എന്‍െറ ജനനം തന്നെയായിരുന്നു എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. കുട്ടിക്കാലത്തെ ഒറ്റപ്പെടലില്‍ നിന്ന് എനിക്ക് ഒരിക്കലും തിരിച്ചു വരാന്‍ കഴിഞ്ഞില്ല. ഭൂതകാലത്ത് അംഗീകരിക്കപ്പെടാതിരുന്ന ഒരു കുട്ടിമാത്രമാണ്

എന്റെ സൗഹ്രുതത്തെ അതിന്റെ സ്നേഹത്തെ അവഹേളിക്കുന്നത് ഞാൻ ക്ഷമിക്കും.. കാരണം ഞാൻ സത്യസന്ധമായി ആണ് സൌഹൃതം ചെയ്തത് ... സ്നെഹിതനായതും. മറ്റു വല്ലവരുടെയും താല്പര്യമോ മറ്റു വല്ലവരോടുമുള്ള താല്പര്യമോ ആകാം അകല്ച്ചക്കു കാരണം എങ്കിൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും?
അതല്ലെങ്കിൽ എന്റെ ഭാഗത്ത്‌ നിന്നും ഉണ്ടായ തെറ്റുകൾ വല്ലതുമാണ് കാരണം എങ്കിൽ അത് എന്നോട് പറയുകയും തിരുത്തുകയും ചെയ്യാമായിരുന്നു.....
പക്ഷെ ഒന്നും സംഭവിച്ചില്ല ....ഈ തെരുവില്‍..ഇന്ന് ഒറ്റ സുഹൃത്തുക്കളെയും വഴിയില്‍ കണ്ടുമുട്ടരുതേ എന്ന് പ്രാര്‍ത്ഥിച്ചു നടന്നുകയാണ് ഞാന്‍ ഇവിടെ ഞാൻ ഒരു ഒട്ടക പക്ഷി ആകുന്നു. തല മണലിൽ പൂഴ്ത്തി കണ്ണടച്ച് .... അങ്ങനെ ....അങ്ങനെ...എനിക്ക് കാണാൻ സാധിക്കാത്തതിനാൽ എന്നെയും കാണാൻ സാധിക്കില്ല എന്ന ചിന്തയുള്ള ഒരു മണ്ടൻ ഒട്ടക പക്ഷി

എനിക്കൊരു വിഷമവുമില്ല. ഞാന്‍ ഇപ്പോള്‍ ശൂന്യനായിരിക്കുകയാണ്. ജീവിതത്തെക്കുറിച്ചുള്ള താല്‍പര്യമില്ലായ്മ പരിതാപകരമായ അവസ്ഥയാണ്. ഞാന്‍ പോകുന്ന കാരണത്താല്‍ ആളുകള്‍ എന്നെ കുറ്റപ്പെടുത്തിയേക്കാം. സ്വാര്‍ഥന്‍ എന്നും ഭീരുവെന്നും വിളിച്ചേക്കാം. അതൊന്നും എനിക്ക് പ്രശ്നമല്ല. മരണാനന്തര കഥകളിലും പ്രേതങ്ങളിലും ആത്മാവിലും ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍, ഞാന്‍ നക്ഷത്രങ്ങളുടെ ഇടയിലേക്ക് യാത്ര ചെയ്യുകയാന്ന അതിലൂടെ ഈ ലോകത്തിലേക്ക് എത്താമെന്നും കരുതുന്നു.......

ഞാന്‍.കുട്ടിക്കാലത്ത് കഥ വായിക്കാറുള്ളതു കൊണ്ട് ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു; എന്നാല്‍ അവസാനം ഈ കത്തെഴുതാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു…

Timeline photos 09/03/2016

വല്ലാത്ത വിഷമത്തോടുകൂടിയാണ് ഞാനീ കുറിപ്പെഴുതുന്നത്. പ്രതിഷേധമാണോ എന്ന് എനിക്കു തന്നെ സംശയമാണ. ഞാനില്ലാതിരിക്കുന്നതാണ് എന്റെകുടുംബത്തിനു നല്ലത്'...എന്ന് ആഗ്രഹിച്ചിരിക്കുന്നവരോടാണ് എനിക്ക് പറയാനുള്ളത്. കൂടി കേള്‍ക്കൂ...അവഗണനയുടെ പാഴ്മുറം‌കൊണ്ട് എത്രനാള്‍ മറയ്ക്കും
ഒറ്റപ്പെടലും ഭീരുത്വവും അപമാനവും ഭയവും ആശങ്കയും അപകര്‍ഷബോധവുമടക്കം പലതും. യാതൊന്നും നമ്മളുടെ ജീവന് പകരമാവില്ല.അത്രയ്ക്കുമത്രയ്ക്കും അമൂല്യമ...മനുഷ്യജന്‍മം.
ഒരു പക്ഷേ, എന്റെ വേദന. .....

04/11/2015

ഞാൻ ഇന്ത്യയിൽ ഹിന്ദുവായി ജനിച്ചു, കൃസ്ത്യൻ സ്കൂളിൽ പഠിച്ചു..വീട്ടിൽ ദീപാവലി ആഘോഷിക്കുന്ന അതേ ഉത്സാഹത്തോടെ സ്കൂളിൽ കൃസ്തുമസ് ആഘോഷിച്ചു........... പള്ളികളിൽ പോയപ്പോഴോ, ബൈബിൾ പാരായണം കേട്ടപ്പോഴോ എന്റെ മതത്തിന് അപകടം വരുന്നു എന്ന ഒരു തോന്നൽ പോലും എന്നിലുണ്ടായില്ല....... കാരണം ഒരു ഹിന്ദുവെന്ന നിലയ്ക്ക് ഞാൻ മതേതരനും മറ്റ് മതങ്ങളെ അംഗീകരിക്കുകയും ചെയ്യേണ്ടയാളാണ്. ഇന്ത്യയിൽ മതേതര ഹിന്ദുവായിരിക്കുക എന്നതൊരു സമ്പ്രദായമാണ്.

പക്ഷെ ഞാനിന്ന് ശരിക്കും. അത്ഭുതപ്പെടുന്നു, കൃസ്ത്യാനികൾക്ക് ഭൂരിപക്ഷമുള്ള ഒരു പ്രദേശത്ത് ഒരു ഹിന്ദു സംഘടന ഒരു സ്കൂൾ തുടങ്ങുകയും അവിടെ ഗീതയിലെയും മഹാഭാരതത്തിലെയും ശ്ലോകങ്ങൾ ചൊല്ലുകയും പഠിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ എന്താകുമായിരുന്നു ഇവിടുത്തെ കപട ബുദ്ധിജീവികളുടെയും മാധ്യമങ്ങളുടെയും പ്രതികരണം? എനിക്കുറപ്പാണ് അവർ പ്രാന്തെടുത്തത് പോലെ കള്ള പ്രചാരണങ്ങൾ ആ സ്കൂളിനെതിരെ അഴിച്ചു വിടുമായിരുന്നു.

ഒരു ഹിന്ദു എന്ന നിലയ്ക്ക് മുപ്പത്തിമുക്കോടി ദേവതകളെയും വിഗ്രഹങ്ങളെയും എനിക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നത് പോലെ തന്നെ, ഒരു ഹിന്ദുവായി തന്നെ നിലകൊണ്ട് കുറച്ച് ദൈവങ്ങളെക്കൂടി എനിക്ക് കൈകാര്യം ചെയ്യാൻ കഴിയും, ഞാൻ ഭയപ്പെടില്ല, കാരണം ഞാനൊരു ഹിന്ദുവാണ്. ഞാനതുൾക്കൊള്ളും. ഞാനോടിപ്പോകില്ല… പക്ഷെ എന്റെ മുസ്ലീം/കൃസ്ത്യൻ സുഹൃത്തുക്കൾ ഞാൻ കൊടുക്കുന്ന പ്രസാദവും ഞാൻ കൊടുക്കുന്ന സിന്ദൂരവും നിരസിക്കുമ്പോൾ ഞാനെന്താണ് ചെയ്യേണ്ടത്? എത്ര മുസ്ലീം/കൃസ്ത്യൻ വിശ്വാസികൾ വൈഷ്ണോ ദേവി ക്ഷേത്രമോ തിരുപ്പതി ക്ഷേത്രമോ സന്ദർശിച്ചിട്ടുണ്ട്?

ഇനി, എത്ര ഹിന്ദുക്കൾ അജ്മേർ ഷരീഫോ പള്ളികളോ സന്ദർശിച്ചിട്ടുണ്ടെന്ന് ചോദിക്കൂ. ഈ പറയുന്ന മതേതരത്വം ഹിന്ദുക്കളുടെ മാത്രം ഉത്തരവാദിത്തമാണോ?

ഇന്ത്യ ഒരു മതേതരരാജ്യമായി നിലനിൽക്കണമെങ്കിൽ ഭരണവും ഭരണാധികാരികളും മതത്തിൽ ഇടപെടാതിരിക്കണം. അങ്ങനെയെങ്കിൽ എന്റെ നികുതിപ്പണം എന്തിന് ഹജ് സബ്സിഡിക്ക് പോകണം? ഒരു മതത്തിന് മാത്രം നൽകുന്ന ആനുകൂല്യമല്ലേയത്? പക്ഷെ ഒരു ഹിന്ദു എന്ന നിലയ്ക്ക് ഞാനിപ്പോഴും ആശയക്കുഴപ്പത്തിലാണ്. പക്ഷെ ഒരു ഹജ് സബ്സിഡി ആനുകൂല്യത്തിൽ എന്റെ മുസ്ലീം സഹൊദരീ സഹോദരന്മാർ സന്തോഷിക്കുമെങ്കിൽ, അവർക്കാ ആനുകൂല്യം നൽകപ്പെടുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. അവരുടെ ഹജ് യാത്രയെക്കുറിച്ചുള്ള കഥകൾ കേൾക്കുന്നതിൽ എനിക്ക് സന്തോഷമെയുള്ളൂ. അവർക്ക് ഈദ് മുബാറക്ക് നേരുന്നതിലും ഞാൻ ആഹ്ലാദിക്കുന്നു. എനിക്കതിൽ ഭയവുമില്ല, കാരണം ഞാനൊരു ഹിന്ദുവാ. പക്ഷെ എന്നിട്ടുമെന്ത് കൊണ്ടാണ് എന്റെ നാട്ടിലെ ബുദ്ധിജീവികളെന്ന് വിളിക്കപ്പെടുന്നവർ മാറിമാറി വരുന്ന സർക്കാരുകൾ ചെയ്യുന്ന ഈ മതപ്രീണനത്തെ എതിർക്കാതിരിക്കുന്നത്? അവരുടെ അവാർഡുകൾ ഒരിക്കൽപ്പോലും തിരികെ നൽകാതിരുന്നത്?

എന്ത് കൊണ്ടാണ് ദില്ലിയിലെ സെന്റ് സ്റ്റീഫൻ കോളെജ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ കൃസ്ത്യാനികൾക്ക് മാത്രം പരിഗണന നൽകുന്നത്? അവർ നിലനിൽക്കുന്നത് ഇന്ത്യയിലെ ഒരു തുണ്ട് ഭൂമിയിൽ തന്നെയല്ലേ? അത് കൃസ്ത്യാനിയുടേയോ മുസ്ലീമിന്റേയോ ഹിന്ദുവിന്റേയോ സ്ഥലത്തല്ലല്ലോ? അങ്ങനെ വരുമ്പോൾ മതാടിസ്ഥാനത്തിലുള്ള പരിഗണന എന്നത് മതേതരമല്ല മറിച്ച് വർഗീയത തന്നെയല്ലേ? എന്നിട്ടുമെന്ത് കൊണ്ടാണ് എഴുത്തുകാരും ശാസ്ത്രജ്ഞരും ദിബാങ്കർ ബാനർജിയെപ്പോലുള്ളവരും സെന്റ് സ്റ്റീഫനെതിരെ പ്രതിഷേധിക്കാതിരുന്നത്?

ഞാനിപ്പോൾ ജീവിക്കുന്നത് കൃസ്ത്യൻ രാജ്യമെന്ന് അഭിമാനിക്കുന്ന ഒരു രാജ്യത്താണ്. ആ കൃസ്ത്യൻ രാജ്യത്തെ ലോകത്തിലെ ഒരു മാധ്യമങ്ങളും കൃസ്ത്യൻ രാജ്യമാണെന്നത് കൊണ്ട് അവരെ ആക്രമിച്ചിട്ടില്ല. ബ്രിട്ടനിലെ മുസ്ലീങ്ങൾ അവരുടെ മാത്രം അദ്ധ്വാനത്തിന്റെ ഫലം കൊണ്ട് നിർമ്മിക്കുന്ന പള്ളിയായാലും ശരി സെന്റ്. പോൾസ് പള്ളിയേക്കാൾ ഉയരത്തിൽ നിർമ്മിക്കുന്നതിനുള്ള അനുമതി ഒരിക്കലും അവിടുത്തെ സർക്കാർ നൽകില്ല. പക്ഷെ എന്നാലും ബിബിസി മറ്റുള്ള പൗരന്മാർക്കുള്ള അവകാശം അവിടുത്തെ മുസ്ലീങ്ങൾക്ക് നൽകാത്തതിനെക്കുറിച്ച് നെടുനീളൻ ഡോക്യുമെന്‍ററികൾ പ്രക്ഷേപണം ചെയ്യില്ല. എന്നിട്ടും മതേതരത്വത്തെ പുൽകേണ്ട ആവശ്യകതയെക്കുറിച്ചുള്ള ഉപദേശങ്ങൾ ഒബാമയിൽ നിന്നവർക്ക് ഇത് വരെ ലഭിച്ചിട്ടില്ല.

എന്നാൽ ഇന്ത്യയിൽ, ഒരു അധിനിവേശക്കാരൻ നിർമ്മിച്ച പള്ളിയെ തകർക്കുന്നതിനെ ഞാനിപ്പോഴും അനുകൂലിക്കുന്നില്ല. 80% ഹിന്ദുക്കളുള്ള ഇന്ത്യയിൽ 60 വർഷങ്ങളെടുത്തു അവരുടെ ദേവതക്കിരിക്കാനൊരു ക്ഷേത്രം പണിയാൻ. പക്ഷെ ഒരു ഹിന്ദുവെന്ന നിലക്ക് ഞാനിപ്പോഴും അവിടെയൊരു ക്ഷേത്രവും പള്ളിയും വരുന്നതിനെ പൂർണമനസാലെ പിന്താങ്ങുന്നു. ഞാനെന്റെ മതത്തെക്കുറിച്ച് വീമ്പ് പറയുന്നില്ല. എന്റെ മതം മാത്രമാണ് വലുതെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. ഞാനാണ് മികച്ചതെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല. എല്ലാ വിശ്വാസങ്ങളും ഒന്നിനൊന്ന് മികച്ചതാണെന്ന് ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു. കാരണം ഞാനൊരു ഹിന്ദുവാണ്.

നാളെ എന്റെ മകൻ ഒരു കൃസ്ത്യാനിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞാൽ, ഞാനാ പെൺകുട്ടിയോട് മതം മാറാൻ പറയില്ല. അങ്ങനെയൊരു കാഴ്ചപ്പാടും എനിക്കില്ല. പക്ഷെ അവന്റെ സ്വപ്നത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ വേണ്ടി എന്റെ മകൻ കൃസ്ത്യാനിയായി മതം മാറേണ്ടി വരും. അപ്പോഴിതല്ലേ വർഗീയത, ഈ നാട്ടിലെ ന്യൂനപക്ഷം പരസ്യമായി ആചരിക്കുന്ന ഈ ഏർപ്പാട്. മിശ്രവിവാഹങ്ങളെ പിന്തുണക്കാമെങ്കിൽ എന്ത് കൊണ്ട് മതങ്ങൾ തമ്മിലുള്ള മിശ്രതയെ അംഗീകരിച്ചുകൂടാ? യഥാർത്ഥ മതേതരത്വം ഭാരതത്തിലുണ്ടാകട്ടെ. കപട ബുദ്ധിജീവികളുടെ വ്യാഖ്യാനത്തിലുള്ള മലിനമായ മതേതരമല്ല നമുക്ക് വേണ്ടത്. .

തിരിച്ച് കൊടുക്കാനായി എന്റെ കയ്യിലൊരവാർഡുമില്ല. ഒരു ഡോക്കുമെന്ററി ഉണ്ടാക്കാനും അതിനെക്കുറിച്ച് ചാനലിലിരുന്ന് ചർച്ച ചെയ്യാനുമുള്ള കഴിവുമെനിക്കില്ല. പക്ഷെ ഈശ്വരൻ ഒന്നാണെന്നും എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കണമെന്നുമുള്ളതാണ് എന്നും എന്റെ മനസിനെ മഥിക്കുന്ന ചിന്ത. ഒരു ഹിന്ദുവെന്ന നിലക്ക് അടിച്ചമർത്തപ്പെട്ടവനായി ഇന്ത്യയിൽ ജീവിക്കണമെന്നതാണ് എന്നെ പഠിപ്പിച്ചിട്ടുള്ളത്. അതാണോ ഈ മതേതരത്വം?

ഞാനൊരു സ്ത്രീയാണ്. എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിക്കണമെന്ന് മകനെ പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു ഹിന്ദു സ്ത്രീ. ഒരു പള്ളിയിൽ മെഴുകുതിരി കത്തിച്ചാലോ, ഒരു മോസ്ക്കിൽ ചെന്ന് തല കുമ്പിട്ടാലോ ഒരു ഹിന്ദുവല്ലാതായി മാറില്ലെന്നും, നീയൊരു ഹിന്ദുവാണ്, എന്നും ഒരു ഹിന്ദുവായിരിക്കണമെന്നും ഭയമെന്നത് നിന്നിലുണ്ടാകരുതെന്നും അവനെ പഠിപ്പിക്കണമെന്ന് കരുതുന്നവൾ.

അതെ ഞാൻ ആശയക്കുഴപ്പത്തിലാണ്. പക്ഷെ അപ്പോഴും ഞാനൊരു ഹിന്ദുവാണെന്നതിൽ ഭയപ്പെടുന്നില്ല. ഞാൻ ബീഫ് കഴിക്കില്ല. പക്ഷെ ബീഫ് കഴിക്കുന്നതിനെ നിരോധിക്കുന്നതിനെ പിന്താങ്ങുന്നതിനും ഞാനില്ല. പക്ഷെ എന്റെ മതത്തെ ആക്ഷേപിക്കുന്നതിന് വേണ്ടി ബീഫ് ഫെസ്റ്റിവൽ എന്റെ മത വിശ്വാസത്തെ അപഹസിക്കരുത്. അത്രയെങ്കിലും ഞാൻ പ്രതീക്ഷിക്കുന്നു നിങ്ങൾ മതേതര ബുദ്ധിജീവികളിൽ നിന്ന്.

നിങ്ങൾക്ക് നിങ്ങളുടെ അവാർഡുകൾ തിരിച്ച് കൊടുക്കണമെങ്കിൽ തിരിച്ച് കൊടുക്കൂ.. എന്നിട്ട് പറയൂ, ബീഫ് നിരോധനവും ഹജ് സബ്സിഡിയും നിർത്തലാക്കുകയും, മുസ്ലീങ്ങളിലെ ബഹുഭാര്യാത്വം നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ന്യൂനപക്ഷ മതത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർക്ക് മാത്രമായി പ്രത്യേക സംവരണങ്ങൾ നൽകുന്നതും മുത്തലാക്കിലൂടെയുള്ള വിവാഹമോചനവും തടയുകയും മിശ്രവിവാഹത്തിന് മതം മാറണമെന്നത് നിർബന്ധമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് ശേഷം മാത്രമേ ഞങ്ങളിത് തിരികെ സ്വീകരിക്

Photos from അടയാളം   Adayalam's post 06/03/2015

പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്റെ മകന്‍, പക്ഷെ ചരിത്രം വളച്ചൊടിച്ച് പല തല്ലിപ്പൊളികളെയും മഹാന്മാരാക്കിയ സമയത്ത് കരിന്തണ്ടനെ പോലുള്ള യഥാര്‍ത്ഥ മഹാന്മാരെ നാം
വിസ്മൃതിയില്‍ ആഴ്ത്തി.

കേരളത്തിലെ മലബാര്‍ മേഖലയെയും കര്ന്നാടകത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം നിര്‍മ്മാണത്തിന്റെ പുറകിലെ ബുദ്ധി കേന്ദ്രവുമായ കരിന്തണ്ടനെ സൌകര്യ പൂര്‍വ്വം മറന്നു.

കോഴിക്കോട് താമരശ്ശേരി ചുരം നില്‍ക്കുന്നത് മൂന്ന് മലകളിലായാണ്. അതിന്റെ അടിവാരത്ത് ചിപ്പിലിത്തോട് ഭാഗത്തായിരുന്നു പണിയ കുടുംബത്തില്‍ ജനിച്ച കരിന്തണ്ടന്റെ വീട്.

കരിന്തണ്ടന്‍റെ നാടിനു മുകളില്‍ ഉള്ള മൂന്ന് മലകള്‍ തന്നെയായിരുന്നു ഭാരതത്തെ നന്നായി കൊള്ളയടിച്ച ബ്രിട്ടീഷുകാര്‍ക്ക് മൈസൂരില്‍ പോയി ടിപ്പുവിനെ ഒതുക്കാനും ഉള്ള തടസ്സം. മലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു പാത വെട്ടി കോഴിക്കോട് നിന്നും സേനയെ മൈസൂരില്‍ എത്തിക്കാന്‍ ബ്രിട്ടീഷുകാര്‍ പണികള്‍ പലതും നോക്കി. എന്നാല്‍ റോഡിനു വേണ്ടി സര്‍വേ നടത്താന്‍ അവരുടെ എന്ജിനീയര്മാര്‍ക്ക് മല തടസ്സമായി നിന്ന്. പലരും പാമ്പ്‌ കടി കൊണ്ടും മറ്റു വന്യജീവികളുടെ ആക്രമണത്തിലും കാലപുരിക്ക് എത്തി.

അങ്ങനെ ബ്രിട്ടീഷുകാര്‍ അന്തം വിട്ട് മലയടിവാരത്തില്‍ നില്‍ക്കവേയാണ് എന്നും ഒരു കറുത്തവന്‍ സുഖമായി മൃഗങ്ങളെയും മേച്ചുകൊണ്ടു മലമുകളിലേക്ക് പോവുകയും തിരിച്ചു വരുകയും ചെയ്യുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്. ഇരുചെവി അറിയാതെ അവര്‍ കരിന്തണ്ടന്‍റെ സഹായം തേടി.

വളരെ വിചിത്രമായ ഒരു രീതിയിലായിരുന്നു, അഥവാ എല്ലാ ബ്രിട്ടീഷ് എന്ജിനീയര്മാരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു കരിന്തണ്ടന്‍ എളുപ്പത്തില്‍ കയറാവുന്ന മലമടക്കുകള്‍ മാര്‍ക്ക് ചെയ്തു സായിപ്പിന് നല്‍കിയത്. വളരെ ലളിതമായിരുന്നു കരിന്തണ്ടന്‍ കാഴ്ച വച്ച രീതി.

അയാള്‍ ആടുമാടുകളെ പേടിപ്പിച്ചു ഓടിച്ചു. മൃഗങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റവും ലളിതവും കയറ്റം താരതമ്യേന കുറഞ്ഞതും ആയ വഴികളിലൂടെ മലമുകളിലേക്ക് ഓടിക്കയറി. ദിവസങ്ങള്‍ക്കുള്ളില്‍ പാത വെട്ടാനുള്ള മാര്‍ക്കിംഗ് വിദ്യാസമ്പന്നരായ എന്ജിനീയര്‍മാരെ ലജ്ജിപ്പിച്ചു കൊണ്ട് കരിന്തണ്ടന്‍ പൂര്‍ത്തിയാക്കി.

അടിവാരത്ത് നിന്നും ലക്കിടിയിലെക്ക് നിസ്സാരമായ സമയം കൊണ്ട് റോഡ്‌ വെട്ടാന്‍ ഒരു കറു കറുത്ത ഇന്ത്യാക്കാരന്‍ മാര്‍ക്ക് ചെയ്തത് ബ്രിട്ടീഷ് എന്ജിനീയര്മാര്‍ക്കും കൂടെ വന്ന ശിങ്കിടികളായ നാടന്‍ കറുത്ത സായിപ്പന്മാര്‍ക്കും വല്ലാത്ത ക്ഷീണമായി. തങ്ങള്‍ പരാജയപ്പെട്ട സ്ഥലത്ത് ഒരു നാടന്‍ ആദിവാസി വളരെ നിസ്സാരമായി വിജയിച്ചത് അവരെ നാണം കെടുത്തി.

കരിന്തണ്ടനാണ് വഴി മാര്‍ക്ക് ചെയ്തതെന്ന് നാളെ പുറം ലോകം അറിയുന്നത് ഒഴിവാക്കാന്‍ അവര്‍ കരിന്തണ്ടനെ വകവരുത്താന്‍ തീരുമാനിച്ചു. എന്നാല്‍ നേര്‍ക്ക്‌ നേരെ കരിന്തണ്ടനോട് എട്ട് മുട്ടാന്‍ ധൈര്യമുള്ളവര്‍ ആരും കൂട്ടത്തില്‍ ഇല്ലാതിരുന്നത് കൊണ്ട് കരിന്തണ്ടനെ ചതിയില്‍ വക വരുത്താനുള്ള വഴികള്‍ സായിപ്പന്മാര്‍ ആലോചിച്ചു.

അങ്ങനെ അതിനു മുന്നോടിയായി വൈകുന്നേരം മൃഗങ്ങളെയും കൊണ്ട് കരിന്തണ്ടന്‍ അടിവാരത്തെക്ക് തിരിച്ചു പോകുന്നത് ഒഴിവാക്കാന്‍ കാട്ട് ചോലയില്‍ കുളിക്കാന്‍ ഇറങ്ങിയ സമയം നോക്കി കരിന്തണ്ടന്‍ അഴിച്ചു വച്ച ആചാര വള സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം മോഷ്ടിക്കപ്പെട്ടു. അവര്‍ കണക്ക് കൂട്ടിയത് പോലെ തന്നെ വള ഇല്ലാതെ സമുദായാംഗങ്ങളുടെ മുന്നിലേക്ക് പോകാന്‍ പറ്റാത്ത കരിന്തണ്ടന്‍ നഷ്ടപ്പെട്ട വളയും തിരഞ്ഞുകൊണ്ട്‌ കാട്ടില്‍ തന്നെ രാത്രി കഴിച്ചു.

ഇതിനിടയില്‍ രാത്രിയുടെ മറവു പറ്റി സായിപ്പ എന്ജിനീയരുടെ കള്ള തോക്ക് ആ മിടുക്കന്റെ ജീവന്‍ കവര്‍ന്നു.

പതുക്കെ പതുക്കെ നാട്ടുകാരായ തൊഴിലാളികളില്‍ നിന്നും ജനം സത്യമറിഞ്ഞുവെങ്കിലും പിന്നോക്കക്കാരായ പണിയ വിഭാഗത്തിനു അന്നത്തെക്കാലത്ത് ഒരു ബ്രിട്ടീഷ്കാര്നെതിരെ എന്ത് ചെയ്യാന്‍ കഴിയും...? കടുത്ത ജാതി ചിന്തയും അനാചാരവും കൊടി കുത്തി വാണ കാലമായതു കൊണ്ട് മറ്റു നാട്ടുകാരും കരിന്തണ്ടനു വേണ്ടി സംസാരിച്ചില്ല. അങ്ങനെ പതുക്കെ പതുക്കെ കരിന്തണ്ടന്‍ വിസ്മൃതിയിലാണ്ടു.

മറ്റൊരു നെറികേട് കൂടി പിന്നീട് ഭാരത മക്കള്‍ ആ പുണ്യാത്മാവിനോട് ചെയ്തു. ഇടയ്ക്കിടെ താമരശ്ശേരി ചുരത്തില്‍ ഉണ്ടാകുന്ന കുന്നിടിചിലുകളും വാഹനാപകടങ്ങളും കരിന്തണ്ടന്‍റെ ആത്മാവ് കോപിച്ചതാണ് എന്ന് വ്യാഖ്യാനിച്ച് ലക്കിടിയില്‍ കരിന്തണ്ടന്‍റെ ആത്മാവിനെ ആവാഹിചെന്ന പേരില്‍ ഒരു ചങ്ങലയെ മരത്തില്‍ ബന്ധിച്ചു. വിരോധാഭാസമെന്നു പറയട്ടെ ഈ ചങ്ങലമരം കൂടി ഇല്ലായിരുന്നുവെങ്കില്‍ കരിന്തണ്ടന്‍ പൂര്‍ണ്ണ വിസ്മൃതിയില്‍ ആയി പോവുമായിരുന്നു. ഈ മരം മാത്രമാണിപ്പോള്‍ ഭൂമിയില്‍ കരിന്തണ്ടനു ഉള്ള സ്മാരകം.

മഹാന്മാരെ വിസ്മൃതിയില്‍ ആഴ്ത്തി മോഷ്ടാക്കളെയും അഴിമതിക്കാരെയും ദേശ ദ്രോഹികളെയും മഹാന്മാരാക്കി വാഴ്ത്തുന്ന സമകാലീക ലോകം കരിന്തണ്ടനെ ആദരിക്കും എന്ന് കരുതുക വയ്യ. എന്ന് കരുതി അദ്ദേഹത്തെ ആചാര്യനായി കാണുന്നതിനു അതൊന്നും എനിക്കൊരു തടസ്സമാവുന്നും ഇല്ല... നാട്ടറിവുകളുടെ കുലപതിയെ നമിക്കുന്നു.

Timeline photos 06/03/2015

Mobile uploads 24/02/2015
Want your business to be the top-listed Gym/sports Facility?

Website