Vasa Talent Award 2K25
Vettukadu Aloor Sports Association-VASA
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vettukadu Aloor Sports Association-VASA, Stadium, arena & sports venue, Dubai.
12/08/2025
വാസ ടാലൻ്റ് 2K25 സംഘടിപ്പിച്ചു.
വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ യു.എ.ഇ കമ്മിറ്റി വിദ്യാഭ്യാസ, കലാ-കായിക മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി ആളൂർ യുവജന സമാജം വായനശാലയിൽ ടാലൻ്റ് 2k25 പരിപാടി സംഘടിപ്പിച്ചു .
എസ്. എസ്. എൽ.സി. , പൂസ്ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ,
കായിക രംഗത്ത് സംസ്ഥാന , ജില്ല ചാമ്പ്യൻ ഷിപ്പുകളിൽ വിജയം നേടിയ പ്രതിഭകളേയും സിനിമ സംവിധായകൻ ഷാൻ കേച്ചേരി , ഡോക്ടറേറ്റ് നേടിയ കൃഷ്ണ ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാടിൻ്റെ അദ്ധ്യക്ഷതയിൽ കണ്ടാണശേരി പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയൻ ഉദ്ഘാടനം ചെയ്തു.
മുനക്കകടവ് തീരദേശ സിവിൽ പോലീസ് ഓഫീസർ കെ.എൻ. നിഥിൻ ലഹരി വിരുദ്ധ ക്ലാസിന് നേതൃത്വം നൽകി. വാർഡ് മെമ്പർ ബാലചന്ദ്രൻ, കുന്ദംകുളം നഗരസഭ
മുൻ വൈ. ചെയർമാൻ ഇ.പി. ഖമറുദ്ധീൻ എന്നിവർ സംസാരിച്ചു. അഷറഫ് മാസ്റ്റർ, ഗംഗാധരൻ മാസ്റ്റർ മുഹമ്മദ് അലി, ആർ.എം. മൊയ്തുട്ടി, എ.എം. ഉമ്മർ ഹാജി, സലീം, ആർ.എ. ഉസ്മാൻ, ആർ.എ. മുസ്തഫ, ആർ.എം. അബൂബക്കർ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു. ജന:സെക്രട്ടറി എ.എ. അലി സ്വാഗതവും ജോ: സെക്രട്ടറി ഫൈസൽ എ.എം. നന്ദിയും
പറഞ്ഞു.
01/08/2025
25/05/2025
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വാസ അനുമോദിച്ചു
ഈ വർഷത്തെ യു.എ.ഇ.യിലെ സ്കൂളുകളിൽ എസ്.എസ്. എൽ.സി. ,സി.ബി.എസ്.ഇ. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വെട്ടുകാട് ആളൂർ മേഖലയിലെ വിദ്യാർത്ഥികളെ അജ്മാൻ തമാം കോൺഫറൻസ് ഹാളിൽ നടന്ന ഗ്രാമോത്സവത്തിൽ വെച്ച് വാസ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. അമീൻ മുഹമ്മദ് ഷരീഫിനെ കേച്ചേരിയൻസ് പ്രസിഡന് ഷഹീം അഹമ്മദും, സഫ ഷംസുദ്ധീനെ എഴുത്തുകാരനും അദ്ധ്യാപകനുമായ മുരളി മംഗലത്തും , ഹസീം നജീറിനെ വാസ സ്ഥാപക പ്രസിഡണ്ടും എത്തിക്സ് മെമ്പറുമായ ഇ.എം. ജമാലും ഉപഹാരങ്ങൾ സമർപ്പിച്ചു. ഡോ:ഗിന്നസ് സുധീഷ് ഗുരുവായൂർ , പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട്, ജന: സെക്രട്ടറി എ. എ. അലി ആളൂർ, ട്രഷറർ സുകുമാരൻ, ആർ.വി. എം. മുസ്തഫ, രാധാകൃഷണൻ, എം.കെ. ജലീൽ എന്നിവർ സംബന്ധിച്ചു.
23/05/2025
ആർ.വി.എം. മുസ്തഫക്ക്
വാസയുടെ ആദരം
47 വർഷമായി യു.എ.ഇ.യിൽ പ്രവാസ ജീവിതം തുടരുന്ന സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തെ മികച്ച പ്രവർത്തനത്തിന് വാസയുടെ സ്ഥാപക അംഗവും നമ്മുടെ നാട്ടിലെ സീനിയർ അംഗവുമായ ആർ.വി.എം. മുസ്തഫയെ ഗ്രാമോത്സവത്തിൽ വെച്ച് ആദരിച്ചു. അദ്ധേഹത്തിനുള്ള ഉപഹാരം മുഖ്യ അതിഥിയും, എഴുത്തുകാരനും, അദ്ധ്യാപകനുമായ മുരളി മംഗലത്ത്
സമർപ്പിക്കുന്നു.
21/05/2025
ഗ്രാമത്തിൻ്റെ തനിമയും
സൗഹൃദവും നിറഞ്ഞ
വെട്ടുകാട് ആളൂർ ഗ്രാമോത്സവം
ഗ്രാമത്തിൻ്റെ തനിമയും
സൗഹൃദവും നിറഞ്ഞ
വെട്ടുകാട് ആളൂർ നിവാസികളുടെ ഗ്രാമോത്സവം ശ്രദ്ധേയമായി.
വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ (വാസ) യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ അജ്മാൻ അൽതമാം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഗ്രാമോത്സവം പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാടിൻ്റെ അദ്ധ്യക്ഷതയിൽ പ്രമുഖ എഴുത്തുകാരനും അദ്ധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്തു. കാർഷികരംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ഡോ:ഗിന്നസ് സുധീഷ് ഗുരുവായൂർ വിശിഷ്ട അതിഥിയായിരുന്നു.
കേച്ചേരിയൻസ് പ്രസിഡണ്ട് ഷഹീം അഹമദ് ,
മുഹമ്മദ് ഷാകിർ
(യൂനിക് വേൾഡ്) ,നജീർ ( മലീസിയ സൈൻ)ആർ.വി.എം. മുസ്തഫ, ഇ. എം. ജമാൽ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ ചിത്രരചന, കളറിംഗ് മത്സരങ്ങൾ നടന്നു. ചിത്ര രചനയിൽ മിൻഹ ഫാത്തിമ ഒന്നാം സ്ഥാനവും സഫ ഷംസുദ്ധീൻ രണ്ടാം സ്ഥാനവും മുഹമ്മദ് സഹൽ മൂന്നാം സ്ഥാനവും നേടി. കളറിംഗ് മത്സരത്തിൽ മുഹമ്മദ് ഫിസാൻ ഒന്നാം സ്ഥാനവും റഹീം കരീം രണ്ടാം സ്ഥാനവും ഐഷ നൗഷാദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി
നാലര പതീറ്റാണ്ടിലധികം പ്രവാസജീവിതം നയിക്കുന്ന സീനിയർ അംഗം ആർ.വി.എം. മുസ്തഫയെ ചടങ്ങിൽ ആദരിച്ചു. യു.എ.ഇയിലെ സ്കൂളുകളിൽ നിന്ന് എസ്. എസ്. എൽ. എസി. യിലും ,സി.ബി.എസ്.ഇ പത്താം ക്ലാസിലും ഉന്നത വിജയം നേടിയ അമീൻ മുഹമ്മദ് ഷരീഫ്, ഹസീൻ നജീർ, സഫ ഷംസുദ്ധീൻ എന്ന വിദ്യാർത്ഥികളെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.
കേച്ചേരിയൻസ് കാൽപ്പന്തു മേള സീസൺ സെവനിൽ ചാമ്പ്യൻമാരായ വാസ ടീം അംഗങ്ങളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.
പ്രവാസത്തിൻ്റെ ഇരുപത്തി അഞ്ച് വർഷം പൂർത്തിയാക്കിയ രാധാകൃഷ്ണൻ,
ആബിദ് പി.എം., അബൂബക്കർ, കബീർ എന്നിവരെയും ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി സുബൈർ, റസാഖ്, ഭാരവാഹികളായ പി.എച്ച്. അലിമോൻ, എം.കെ. റസാഖ്, ഫൈസൽ എ.എം., കരീം.വി. എ , ആർ.എ. താജുദ്ധീൻ , ജബ്ബാർ ആളൂർ, എം.കെ. ജലീൽ, എം.എ. ഖാസിം, എം.കെ. ജലീൽ, രാധാകൃഷ്ണൻ, സുകുമാരൻ, ഷാഹിദ് ജബ്ബാർ, ഉസ്മാൻ എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജന:സെക്രട്ടറി എ.എ. അലി ആളൂർ സ്വാഗതവും എ. എ. ഷംസുദ്ധീൻ നന്ദിയും പറഞ്ഞു.
19/05/2025
19/05/2025
VASA Gramolsavam 2025
17/05/2025
വെട്ടുകാട് ആളൂർ ഗ്രാമോത്സവം നാളെ
തൃശൂർ ജില്ലയിലെ വെട്ടുകാട് ആളൂർ സ്വദേശികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ (വാസ) യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമോത്സവം നാളെ നടക്കും.
ഉച്ചക്ക് ഒരു മണിക്ക് അജ്മാൻ അൽ തമാം കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സാംസ്കാരിക സമ്മേളനം പ്രശസ്ത സാഹിത്യകാരനും അദ്ധ്യാപകനുമായ മുരളി മംഗലത്ത് ഉദ്ഘാടനം ചെയ്യും. യു.എ.ഇയിൽ കാർഷിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്ത ഡോ : ഗിന്നസ് സുധീഷ് ഗുരുവായൂർ വിശിഷ്ട അതിഥിയായിരിക്കും .
വിവിധ സംഘടന പ്രതിനിധികൾ പങ്കെടുക്കും ദീർഘ കാലം പ്രവാസം പൂർത്തിയാക്കിയ അംഗങ്ങളെയും, SSLC, പ്ലസ്ടു, സി ബി എസ്.ഇ. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആദരിക്കും.
കലാ-കായിക സാംസ്കാരിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടത്തിയവർക്കും ആദരവ് നൽകും.
ചിത്രരചന, കളറിംഗ് എന്നീ ഇനങ്ങളിൽ ഈ മേഖലയിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പിറന്ന നാടിൻ്റെ ഓർമകളും, സൗഹൃദങ്ങളും വീണ്ടെടുക്കുവാൻ സംഘടിപ്പിച്ച
ഗ്രാമോത് സവത്തിൽ
ഈ പ്രദേശത്തെ മുഴുവൻ അംഗങ്ങളും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട്, ജന:സെക്രട്ടറി
എ.എ. അലി ആളൂർ, ട്രഷറർ സുകുമാരൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050/4591048, 0501587 1043 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
05/05/2025
വാസ ഗ്രാമോത്സവം മെയ് 18 ന്
ബ്രോഷർ പ്രകാശനം ചെയ്തു.
തൃശൂർ ജില്ലയിലെ വെട്ടുകാട് , ആളൂർ സ്വദേശികളുടെ യു.എ. ഇ. യിലെ കൂട്ടായ്മയായ വെട്ടുകാട് ആളൂർ സ്പോർട്സ് അസോസിയേഷൻ (വാസ) ഗ്രാമോത്സവം മെയ് 18 ഞായർ ഉച്ചക്ക് 1 മണി മുതൽ അജ്മാൻ തമാം കോൺഫ്റൻസ് ഹാളിൽ നടക്കും .
ഈ പരിപാടിയുടെ ബ്രോഷർ സാമൂഹിക പ്രവർത്തകൻ ഫൈസൽ പ്രകാശനം ചെയ്തു . പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട്, ജനസെക്രട്ടറി എ. എ. അലി ആളൂർ,
കോ - ഓർഡി നേറ്റർ ആർ.എ.താജുദീൻ, എത്തിക്സ് ടീം അംഗങ്ങളായ എം.കെ. അബ്ദുൾ റസാഖ്, എം.എ. ഖാസിം, ജോ. സെക്രട്ടറി എ.കെ. ഫൈസൽ, എം.ജെ. ഷാഹിദ് എന്നിവർ സംബന്ധിച്ചു.
ഗ്രാമോത്സവത്തിൽ അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് പാചക മത്സരം , ചിത്രരചന , കളറിംഗ്
എന്നീ മത്സരങ്ങൾ നടക്കും.
വിവിധ കലാപരിപാടികൾ , ഇരുപത്തി അഞ്ച് വർഷം പ്രവാസ ജീവിതം പൂർത്തിയായ അംഗങ്ങളേയും , വിവിധ മേഖലകളിൽ മികവ് പുലർത്തിയ അംഗങ്ങളേയും ആദരിക്കും.
തുടർന്ന് സംഗീത സായാഹ്നം , സാംസ്കാരിക സമ്മേളനം എന്നിവ അരങ്ങേറും .
വിവിധ സെഷനുകളിലായി യു.എ.ഇ.യിലെ പ്രമുഖ സാമൂഹിക, സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും .
Click here to claim your Sponsored Listing.
Location
Category
Website
Address
Dubai