21/03/2026
പ്രിയപ്പെട്ടവരെ,
ചൈതന്യ ഫുട്ബോൾ ലീഗ് 21/03/2026 വൈകീട്ട് 5:30ന് പറക്കുളം ടർഫിൽ നടക്കുകയാണ്.
ഈ അവസരത്തിൽ 1990കളിൽ ചൈതന്യയുടെ അഭിമാനതാരങ്ങളായിരുന്ന കളിക്കാർ നമ്മോടൊപ്പം ചേരുന്നു.
എല്ലാ അംഗങ്ങളെയും ഈ കൂട്ടായ്മയിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.
എന്ന്,
ചൈതന്യ - കൂനംമൂച്ചി
18/11/2025
പ്രിയപ്പെട്ടവരേ..
അറബി നാട്ടിൽ മറക്കാനാവാത്ത അനുഭൂതി സമ്മാനിച്ചു കൊണ്ട് ചൈതന്യ Fc ദുബായ് സംഘടിപ്പിച്ച KMC premier league Season 7 വർണാഭമായി നടത്തപ്പെടുകയുണ്ടായി...
പ്രായഭേദമന്യേ എല്ലാവരും ഒത്തൊരുമിച്ച് മറ്റു വർഷങ്ങളെ അപേക്ഷിച്ചു വളരെ ആകര്ഷണീയവും മികവുറ്റതുമായ മത്സരങ്ങൾ നടക്കുകയയുണ്ടായി
ചൈതന്യ Fc ദുബായിക്ക് പ്രതീക്ഷ നൽകുന്ന നിരവധി യുവ താരങ്ങളെ നമുക്ക് കണ്ടെത്തുവാനും സാധിച്ചു..
ആവേശകരമായ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ലത്തീഫ് Mk നേതൃത്വം നൽകിയ AJP FC ചാമ്പ്യന്മാരാകുകയും
ഗഫൂർ U നേതൃത്വം നൽകിയ Team Vedanz റണ്ണേഴ്‌സ് ആവുകയും
അബ്ദുട്ടി Tp നേതൃത്വം നൽകിയ Power Soccer Fc മൂന്നും നാസർ Av നേത്രത്വം നൽകിയ അയിലക്കുന്ന് Fc നാലും സ്ഥാനങ്ങളിൽ എത്തുകയും ചെയ്തു...
നിരവധി താര നിരകൾ മാറ്റുരച്ച മത്സരങ്ങളിൽ നിന്നും മികച്ച ഗോൾ കീപ്പറായി അറഫാത് Tp യെയും മികച്ച കളിക്കാരനായി സഹദ് നെയും തിരഞ്ഞെടുത്തു...
വിജയികൾക്ക് ചെയർമാൻ സത്താർ Tp യുടെയും കൺവീനർ ഷെരീഫ് cp യുടെയും നേതൃത്വത്തിൽ സമ്മാനദാനം നടത്തുകയും ചെയ്തു...
നാടിൻറെ ഓർമ്മകൾ ഒത്തുചേർത് പ്രവാസ ലോകത്തും നിറം മങ്ങാതെ മുന്നേറുന്ന ചൈതന്യ Fc യുടെ മറ്റൊരു ഉത്സവത്തിന് കൂടി തിരശീല വീഴുമ്പോൾ
അകമഴിഞ്ഞ് സഹകരിച്ച മുഴുവൻ അംഗങ്ങൾക്കും KPL കമ്മിറ്റിക്കും ടീമങ്ങൾക്കും ഹൃദയം നിറഞ്ഞ #നന്ദി🌹🌹🌹🌹
#ചൈതന്യFc
#ദുബായ്
06/03/2024
ചൈതന്യ Fc ദുബായ് സംഘടിപ്പിച്ച ചൈതന്യ ചാമ്പ്യൻസ് കപ്പ് ഫുട്ബോൾ ടൂർണമെന്റ് സീസൺ 5
3/3/24 ഞായർ വൈകീട്ട് 4 മണി മുതൽ ദുബായ് ക്വിസൈസ് അമിറ്റി സ്കൂളിൽ വെച് നടത്തപെടുകയുണ്ടായി
UAE ലെ 16 ടീമുകൾ പങ്കെടുത്ത മത്സരങ്ങൾ വീക്ഷിക്കുവാൻ നൂറു കണക്കിന്ന് ആളുകൾ എത്തിച്ചേർന്നു.
ടൂർണമെന്റിന്റെ വർണാഭമായ ഉൽഗാടന ചടങ്ങുകൾ 7 മണിയോടെ നടത്തപ്പെട്ടു.
പ്രമുഖ വ്യവസായി ശംസുദ്ധീൻ നെല്ലറ Shamsudheen Nellara ചടങ്ങുകളിൽ വിശിഷ്ടാതിഥിയായിരുന്നു.
ടൂർണമെന്റ് സ്പോൺസർ അൽ തമാം ഗ്രൂപ്പ് MD സൈനുദ്ധീൻ kv , സ്മൂത്ത് സൊല്യൂഷൻസ് MD ഫസലു ചൈതന്യ Fc ഭാരവാഹികൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ടൂർണമെന്റിൽ Stead Logistics FC വിജയികളായി
Warqa fc രണ്ടാം സ്ഥാനക്കാരുമായി
United നരിമട മൂന്നും TudoMart Fc നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി.
വിജയികൾക്കായി ചെയർമാൻ ഷെരീഫ് Cp കൺവീനർ റസാഖ് U ചൈതന്യ fc അംഗങ്ങൾ എന്നിവർ ചേർന്ന് ട്രോഫികൾ കൈമാറി
ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന്ന് സഹകരിച്ച മുഴുവൻ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി . 😍
02/03/2024
🥰🥰🥰
ചൈതന്യ ചാമ്പ്യൻസ് കപ്പ് സീസൺ-5
ഫുട്ബോൾ ടൂർണമെന്റിന്റെ വളണ്ടിയർ ജേഴ്‌സി പ്രകാശനം
Title Sponsor അൽ തമാം ഗ്രൂപ്പ് MD #സൈനുദ്ധീൻKV
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ #ഷെരീഫ്CP , കൺവീനർ #റസാഖ്U എന്നിവർ ചേർന്ന് നിർവഹിച്ചു ..
🔥🔥🔥🔥
07/02/2024
സ്നേഹവും സൗഹൃദവും എന്നും നെഞ്ചോട് ചേർത്ത് വെച്ച കൂനംമൂച്ചിയിലെ കൂട്ടുകാർ പ്രവാസ മണ്ണിൽ വീണ്ടും ഒത്തു ചേരുന്നു..😍😍
പാട്ടും കളിയും ചിരിയും തമാശകളും നിറഞ്ഞ ഒരു ആഘോഷ ദിവസം..🥰🥰
ഫെബ്രുവരി 18 ഞായറാഴ്ച വൈകീട്ട് 5 മണി മുതൽ ദുബായ് റാഷിദിയ ബ്രൈറ്റ് ലേണേഴ്സ് സ്കൂൾ ഗ്രൗണ്ടിൽ..😍
ഏവർക്കും ഹൃദ്യമായ സ്വാഗതം
എന്ന്
ചൈതന്യ Fc
ദുബായ്