24/12/2022
ചന്ദ്രവംശികളോട് ധർമ യുദ്ധത്തിന് പോയ മേലുഹാൻസിന്റെ വിശുദ്ധ പോരാളി ശിവ വൈകിയെങ്കിലും മനസ്സിലാക്കുന്നുണ്ട് ഇതൊരു ധർമ അധർമ യുദ്ധത്തിനുമപ്പുറം നന്മ തിന്മകളുടെ സങ്കര ഭൂമികളിലെ രണ്ടു സംസ്കാരങ്ങൾ തമ്മിൽ അല്ലെങ്കിൽ അവരുടെ സാംസ്‌കാരിക വ്യതിയാനങ്ങളിലെ കണക്ക് തീർക്കപ്പെടാൻ തന്നെ ഉപയോഗിച്ചതായിരുന്നു എന്ന്. ചരിത്രത്തിൽ നോക്കിയാൽ ഇത് പോലെ സാംസ്‌കാരിക സംഘട്ടനങ്ങൾ നമുക്ക് കാണാൻ പറ്റും, ഫുട്ബാൾ ഒരു കേവല വിനോദഉപാദി എന്നതിലുപരി ഓരോ നാടിനെയും അതിന്റെ സംസ്കാരത്തിനെയും പ്രതിനിധീകരിക്കുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ തെരുവുകളിൽ കളിച്ചു വളരുന്ന ഓരോ പ്രതിഭയും ആ തെരുവിന്റെ സംസ്കാരം തന്റെ കളിയിലേക്ക് കൊണ്ട് വരികയാണ്. അവരെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ഒരാഘോഷമാണ്, ജീവിതത്തിന്റെ മറ്റൊരു ഭാഗം, അത് കൊണ്ടി തന്നെ ആണു സാമ്പാ നൃത്തവും ടാങ്ങോ ഡാൻസും അവർ ജീവിതത്തിൽ നിന്നും കളിയിലേക്ക് പറിച്ചു നടന്നത്. എന്നാൽ കുറെ കൂടി പോളിഷ് ആയി അച്ചടക്കമുള്ള യൂറോപ്യൻ ഫുട്ബോളിലേക്ക് അത്തരം പറിച്ചു നടലുകൾ ഉണ്ടാവുമ്പോ സാംസ്‌കാരികമായ ഏറ്റുമുട്ടലുകളിലേക്ക് അത് കലാശിക്കുന്നത്. ബ്രസീൽ കളിക്കാരുടെ ഡാൻസും, സ്കിൽസ് ഉം ആദിമ ഗോത്ര വശജരുടെ യുദ്ധ പോർവിളികളെല്ലാം അവരിൽ അസ്വാരസ്യങ്ങൾ സ്രഷ്ടിക്കുന്നു. അവിടെ ആണു അർജന്റീന യുടെ പരാജയം കൂനി കൂനി നടക്കുന്ന ഗൗച്ചോകളുടെ പരാജയം ആയി യൂറോപ്പ് ആഘോഷിക്കുന്നത്. ഫുട്ബാളിനെ അടക്കം ഭരിക്കുന്ന രണ്ടു ഭൂഖണ്ഡങ്ങൾ തമ്മിലുള്ള വൈരത്തിനു ഫുട്ബാൾ എന്നാ കളി എന്നതിലുപരി അതൊരു സാംസ്‌കാരിക പോരാട്ടം ആയി മാറുന്നത് അവിടെ ആണു .
അത്തരമൊരു സാംസ്‌കാരികമായ വ്യത്യാസങ്ങൾ ലോകത്തിനു കൂടുതൽ വ്യക്തമായതു ഡീഗോ മറഡോണയിലൂടെ ആയിരിക്കും, തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷിച്ച ദിവസം എന്നാണു എന്ന് അയാളോട് ചോദിച്ചപ്പോൾ, അയാൾ പറഞ്ഞതു ലോകകപ്പ് വിജയമോ നാപൊളി യിലെ ഫുട്ബാൾ ലോക ചരിത്രം കണ്ട ഏറ്റവും വലിയ ഒറ്റയാൻ പോരാട്ടമോ അല്ലായിരുന്നു,അത് തന്റെ ആദ്യ കോൺട്രാക്ട് കിട്ടി തന്റെ അമ്മയ്ക്കും പെങ്ങമാർക്കും താമസിക്കാൻ ആയി വീട് വാങ്ങിയപ്പോൾ ആയിരുന്നു. ബുണേഴ്സ് എയർസിലെ തെരുവിന്റെ പുത്രന് യൂറോപ്യൻ ഫുട്ബാളിലെ ചരിത്ര ക്ലബ് ആയ ബാർസ യിലേക്ക് ചേക്കേറുമ്പോ പ്രതീക്ഷകൾ ഏറെയായിരിക്കും, പക്ഷെ തന്റെ പ്രതീക്ഷകൾക്ക് മൂടപടലം ചാർത്തി കൊണ്ട് യൂറോപ്യൻ way of ലൈഫ് നോട് ഇണങ്ങി ചേരാൻ പറ്റാത്ത ഡോണയെ ആയിരുന്നു ലോകം കണ്ടത്. ക്യാമ്പ് നൗ പിച്ചിൽ ഒരു മായ ജാലക്കാരനെ പോലെ അദ്ദേഹം പ്രകടനം നടത്തി എങ്കിലും പ്രതീക്ഷകളുടെ ഭാരവും തനിക്ക് ഉൾക്കൊള്ളനാവാത്ത ഒരു നാടിനാലും വീർപ്പു മുട്ടിയാണ് അദ്ദേഹം നാപൊളിയിലേക്ക് ചേക്കേറുന്നത്.
എന്നാൽ നാപിൾസ് അദ്ദേഹത്തെ സ്വന്തം പുത്രനെന്ന പോലെ സ്വീകരിച്ചു, ബുനെസ് അയേഴ്‌സിന്റെ ന്റെ തെരുവ് കാഴ്ചകളുള്ള നാപ്പിൾസുമായി അദ്ദേഹം ഇണങ്ങി ചേരുകയും ചെയ്തു. നാപ്പിൾസ് ന്റെയും ലോക ഫുട്ബോൾ ചരിത്രത്തിന്റെയും തന്നെ ഏറ്റവും ഐതിഹാസികമായ കാലഘട്ടം ആയിരുന്നു അത്. ഒരു രണ്ടാം ഡിവിഷൻ ടീമിന്റെ കരുത്തു മാത്രം ഉള്ള ഒരു ടീമിനെ അക്കാലത്തെ ഏറ്റവും മികച്ച ലീഗ് ആയ ഇറ്റലിയൻ നെറുകയിൽ എത്തിക്കുമ്പോൾ നാപിൾസുകാർ തങ്ങളുടെ തനതു ദൈവത്തെ ഉപേക്ഷിച്ചു അവിടെ ഡോണ യെ പ്രതിഷ്ടിച്ചിരുന്നു. ഫുട്ബാൾ ഒരു വിനോദപാദി എന്നതിലുപരി ഒരു നാടിന്റെ എല്ലാമെല്ലാമാണ് എന്ന് ലോകം തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു അത്.
എന്നാൽ ഡീഗോ അർജന്റീനയിൽ ദൈവ സമാനമായത് 1986 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനു എതിരെ ആയിരുന്നു. Falkland യുദ്ധത്തിന്റെ മുറിവുകളുമായി തല കുനിച്ചു നടക്കേണ്ടി വന്ന അർജന്റീൻ ജനതയുടെ രക്ഷകനായി ഡീഗോ അവിടെ അവതരിച്ചു. ദൈവത്തിന്റെ കൈ കൊണ്ടുള്ള ഗോളും അത് കഴിഞ്ഞു നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളും ആയി ലോകകപ്പ് കണ്ട ഏറ്റവും ഐതിഹസിക തുല്യമായ പ്രകടനത്തിനോടുവിൽ ഇംഗ്ലണ്ട് കണ്ണീരോട് മടങ്ങുമ്പോൾ അവിടെ ഒരു മനുഷ്യ ദൈവം ഉയർത്തി എഴുന്നേൽക്കുകയായിരുന്നു. തന്റെ നാടിനു വേണ്ടി കൈ കൊണ്ട് ഗോൾ അടിക്കാനും, അസാധ്യമായ ഗോളുകൾ അടിക്കാനും വഴക്കടിക്കാനും ആരുടെ മുമ്പിൽ തല കുനിക്കുകയും ചെയ്യാത്ത തങ്ങളുടെ ക്യാപ്റ്റനു വേണ്ടി ബുനെസ് എയർസിലും റോസാരിയോയിലും അങ്ങ് കോർഡൊബയിലും ചർച്ചുകൾ പണിതത് പിൽകാല ചരിത്രം.
അത്തരമൊരു മുൻഗാമി ഒഴിച്ചിട്ട സിംഹസനത്തിലേക്കായിരുന്നു ലിയോ കാൽ വെക്കേണ്ടിയിരുന്നത്. ചെറു പ്രായത്തിൽ തന്നെ അർജന്റീന യെ വിട്ടു സ്പെയിനിനിലേക്ക് ചേക്കേറിയത് കൊണ്ട് തന്നെ ലിയോ യെ സ്പാനിഷ് ടീമിൽ കളിപ്പിക്കാൻ ഡെൽ ബോസ്ക്യു ഏറെ ശ്രമിച്ചതാണ്. ബാഴ്സയുടെ സുവർണ കാലഘട്ടത്തിലെ കളിക്കാരോടൊപ്പം തന്റെ കളി കൂട്ടുകാരോടോപം കളിക്കാം എന്നാ അനായാസ തീരുമാനം പക്ഷെ മെസ്സി നിരസിച്ചു. തന്റെ നാടായ അർജന്റീന യോടൊപ്പം കളിക്കാൻ ആയിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. സ്പാനിഷകാർ അതിന്റെ പേരിൽ മാധ്യമ വിചാരണകൾ നടത്തിയപ്പോഴു അദ്ദേഹത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു.
എന്നാൽ ആ തീരുമാനത്തിന്റെ വ്യാപ്തിയും പ്രത്യാഘാതങ്ങളും എത്രത്തോളം ആണെന്ന് ലിയോക്കു എത്രത്തോളം ബോധ്യമുണ്ടായിരുന്നു എന്നത് ഒരു ചോദ്യം ആണു.വളർന്നു വരുന്ന ശക്തികളായ, ബാഴ്സലോണയിൽ, തന്റെ കൂടെ പന്ത് തട്ടുന്ന കളിക്കാരെല്ലാം ഉള്ള സ്പെയിനിലെ പുൽമെത്തയിൽ നിന്നും വര്ഷങ്ങളായി മികവിനൊത്ത പ്രകടനം കാഴ്ച വെക്കാനാവാതെ ഓരോ ലോകകപ്പിനു കിരീട പ്രതീക്ഷകളുമായി വന്നു വഴിയിൽ ഇടറി വീഴുന്ന, ഒരു ജനതയുടെ പ്രതീക്ഷകളേന്തി വന്ന ഇതിഹാസ താരങ്ങളായ ഒർടേഗയും ബാറ്റിയും റിക്കൽമിയുമെല്ലാം തോറ്റു പോയ ധൗത്യത്തിന്റെ പൂർത്തീകരണവും, സർവ്വോപരി മറഡോണ അനശ്യരമാക്കിയ സിംഹാസനത്തിന്റെ പിന്തുടർച്ചാവകാശക്കാരൻ എന്ന മുൾക്കിരീടവും അയാളിൽ വന്നു ചേർന്നു.
PIBE കളുടെ നാടാണ് മറ്റേതൊരു ലാറ്റിൻ അമേരിക്കൻ രാജ്യത്തെ പോലെയും അർജന്റീനയും.അവിടെ ഫുട്ബോൾ തെരുവിന്റെ അതിജീവനം കൂടി ആണ്. തെരുവിന്റെ പരുത്ത പ്രതലങ്ങളിൽ ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഓരോ നിമിഷവും പോരാടി വളർന്നു വരുന്ന അതീവ പ്രതിഭാശാലികളെ അവർ Pibes എന്ന ഓമന പേരിൽ വിളിച്ചു.. ആ ഒരു സംസ്കാരമാണ് അവർ തന്റെ ടീമിലേക്കു പരിവേശിപ്പിക്കുക. ഫുട്ബാളിന്റെ മാന്ത്രികതയോടൊപ്പം ഓരോ നിമിഷവും ടീമിന് വേണ്ടി പോരാടുന്ന പ്രകടനാത്മകമായ സ്വഭാവവുമായി അവർ പന്ത് തട്ടുമ്പോൾ ആരാധകർ അവരെ കൈ നീട്ടി സ്വീകരിക്കുന്നു. അതിന്റെ അതി മൂർത്തമായ ഭാവം ആയിരുന്നു മറഡോണ. ഒരൊറ്റ മത്സരം കൊണ്ട് ഫാൽക്കെലാൻഡ് യുദ്ധത്തിന്റെ മുറിപ്പാടുകൾ പേറുന്ന അര്ജന്റീനിൻ ജനതയുടെ രക്ഷകനായി അയാൾ അവതരിച്ചപ്പോൾ അയാളെ അവർ El Pibe de Oro (The Golden Boy) ആയി വാഴ്ത്തിപ്പാടി. എന്നാൽ മെസ്സിയിൽ മറ്റൊരു ഗോൾഡൻ ബോയ് യെ കണ്ട അര്ജന്റീനക്കാർക്കു നിരാശയായിരുന്നു ഫലം. അന്തര്മുഖനായ മൃദുഭാഷിയായ കാറ്റലോണിയയിലെ മഹത്തായ ക്ലബ്ബിൽ ട്രെയിനിങ് കിട്ടിയ യൂറോപ്യൻ സംസ്കാരം കൈവരിച്ച പരാജയങ്ങളോടും വിജയങ്ങളോടും സൗമ്യമായി പ്രതികരിക്കുന്ന, മറഡോണയുടെ നേർവിപരീതമായ സ്വഭാവ സവിവേശങ്ങളുള്ള മെസ്സിയെ അവർക്കു അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അവർ തെരുവിന്റെ സംഗീതവുമായി വന്ന Pibe കലെ നെഞ്ചോടു ചേർത്തപ്പോൾ മെസ്സിയെ അവർക്കു അർജന്റീനക്കാരനായി കാണാൻ പറ്റിയില്ല.കൂടെ നാഷണൽ ടീമിന്റെ തുടർ പരാജയങ്ങൾ കൂടെ ആയപ്പോൾ അര്ജന്റീന നൽകിയ സമ്മർദ്ദം പലപ്പോഴും മെസ്സിക്ക് താങ്ങാൻ പറ്റിയില്ല. മൂന്ന് ഫൈനൽ പരാജയങ്ങളോടൊപ്പം തന്നെ താനായി സ്നേഹിക്കാൻ ഒരുക്കമില്ലാത്ത ഒരു ജനതയോട് പൊരുതി നില്ക്കാൻ ആവാതെ അയാൾ തന്റെ അര്ജന്റീന ബൂട്ടുകൾ അഴിച്ചു. സ്പെയിനിന്റെ സൗകുമാര്യം ത്യജിച്ചു ഛേതം വന്ന കപ്പലിൽ മീൻ പിടിക്കാൻ പോയ കപ്പിത്താൻ തനിക്കു മുമ്പേ നടന്ന ഇതിഹാസങ്ങളെ പോലെ വഴിയരുകിൽ തളർന്നു വീണു.
എന്നാൽ ഈ കഥ അവിടെ അവസാനിക്കുന്നില്ലായിരുന്നു. പ്രതിസന്ധികളുടെ ആഴങ്ങളിൽ തളർന്നു പോയ ശേഷം വർധിത വീര്യത്തോടെ തിരിച്ചു വരുന്ന അഭ്രപാളികളിലെ നായകരെ പോലെ മെസ്സിയും തിരിച്ചു വന്നു. അതിന്റെ തുടക്കം ഇക്കഡോർ മലനിരകളിൽ നിന്നായിരുന്നു. അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും ഡിസോർഗനൈസ്ഡ് ആയ ടീമുമായി അവസാന യോഗ്യത മത്സരത്തിന് ഇക്കഡോർ യിലേക്ക് കയറുമ്പോൾ ഒരു വിജയത്തിൽ കുറഞ്ഞതൊന്നും അർജന്റീനക്ക് മതിയാവുമായിരുന്നില്ല. കളി തുടങ്ങി ആദ്യ മിനിറ്റുകളിൽ തന്നെ ഇക്കഡോർ ലീഡ് എടുത്തപ്പോൾ അർജന്റീന ഇല്ലാത്ത ലോകകപ്പിനെ കുറിച്ച് ലോകം ചിന്തിച്ചു തുടങ്ങി.വളരെ ഫിസിക്കൽ ആയി കളിക്കുന്ന ടീമിനെതിരെ ഹൈ അൾട്ടിട്യൂഡിൽ ശ്വാസം പോലെ നേരെ എടുക്കാൻ പറ്റാത്ത സമയം, അവിടെ മെസ്സി അവതരിക്കുകയായിരുന്നു. തന്റെ പൈശാചിക സ്വപ്നങ്ങളെല്ലാം ആ മലനിരകളിൽ മെസ്സി കുഴിച്ചു മൂടിയപ്പോൾ തങ്ങൾ അത് വരെ തങ്ങൾ ദൂരെ നിന്നും നോക്കിക്കണ്ട മെസ്സിയെ അര്ജന്റീനക്കാർ നെഞ്ചോടു ചേർത്ത്. എന്നാൽ അവിടെ മറ്റൊരു മെസ്സിയും ഉദയം കൊണ്ടിട്ട് ഉണ്ടായിരുന്നു. സൗമ്യനായ മൃദുഭാഷിയായ കാറ്റലോനിയിലെ ജീവിതം മിനുക്കി എടുത്ത ഒരു സംസ്കാരത്തിന്റെ കെട്ടുപാടുകളിൽ നിന്നും അര്ജന്റീനക്കാർ ആഗ്രഹിച്ച El Pibe de Oro യിലേക്കുള്ള പരകായ പ്രവേശം. കളിക്കളത്തിൽ വഴക്കാളിയായ ടീമംഗങ്ങളെ ഫൗൾ ചെയ്യുമ്പോൾ എതിരാളികളെ ചോദ്യം ചെയ്യുന്ന നായകനെ കണ്ടു ലോകം തരിച്ചു നിന്നെങ്കിലും അര്ജന്റീനിയന് മനസ്സിലേക്ക് അയാൾ പതിയെ കുടിയേറുകയായിരുന്നു. അതിനു ശേഷമുള്ള ലോകകപ്പ് പെട്ടെന്ന് ഉള്ള പുറത്താവൽ പോലും മെസ്സിയോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയില്ല, മെസ്സിയെ മെസ്സി ആയി സ്നേഹിക്കാൻ ഒരുങ്ങിയ അവരിലേക്ക് പുതിയ ഗോൾഡൻ ബോയ് ആയി മെസ്സി അവരുടെ ആഗ്രഹങ്ങളിലേക്കു പുതിയ പ്രതീക്ഷയുടെ അനുരണനങ്ങൾ പകർന്നു നൽകി. അതിന്റെ അനുരണനങ്ങൾ അർജന്റീനയും മറികടന്നു ചരിത്രമുറങ്ങുന്ന മറക്കാന യിലേക്കു ചെന്നെത്തിയപ്പോൾ അർജന്റീന 28 വർഷങ്ങൾക്കു ശേഷം തങ്ങളുടെ നിതാന്ത വൈരികളെ അവരുടെ നാട്ടിൽ തോൽപ്പിച്ചു ആദ്യ കിരീടത്തിൽ മുത്തമിട്ടു.
കോപ്പ അമേരിക്കയും കടന്നു 36 കളികളിലെ അപരാജിത കുതിപ്പും ആയി ലോകകപ്പിന് വന്ന അർജന്റീനക്കു ലോകം നൽകിയ ആദ്യ ആഘാതം ആയിരുന്നു സൗദി മാച്ച്. അർജന്റീനയുടെ സകല ധൗർബല്യവും വിളിച്ചറിയിച്ച ആ കളിക്ക് ശേഷം ടൂർണമെന്റിൽ തിരിച്ചു വരാൻ വേണ്ടി മെക്സിക്കോ യോട് ഏറ്റു മുട്ടിയ അർജന്റീന കളിയുടെ ഏറെ ഭാഗവും നിലയില്ലാ കയങ്ങളിൽ മുങ്ങിയ പോലെ ആയിരുന്നു, ദുസ്വപനങ്ങളും ദുസ്സൂചനകളും കൊണ്ട് ഭയച്ചികിതമായ ആ മരുഭൂ രാത്രിയിൽ ഒടുവിൽ അലാവുദ്ധീൻറെ അത്ഭുത വിളക്കിൽ നിന്നും പുറത്തു വന്ന ഭൂതത്തനെ പോലെ മെസ്സി രക്ഷകനായി വന്നെത്തി. മഹാനായ ഒക്കോച്ച യുടെ കൈവിരലുകൾക്കിടയിലൂടെ ഇടങ്കാൽ അനുഗ്രഹിച്ച പന്ത് വലയിലേക്ക് ചെന്ന് പതിക്കുമ്പോ ഫുട്ബാൾ അതിന്റെ ചരിത്രം മാറ്റി എഴുതുകയായിരുന്നു. ആ ഒരൊറ്റ നിമിഷം കൊണ്ട് അർജന്റീന പഴയ അര്ജന്റീന ആയി. ഡോണ യുടെ ഇംഗ്ലണ്ടിനോട് എന്നത് പോലെ ഒരു പക്ഷെ അർജന്റീന ചരിത്രത്തിലെ ഏറ്റവും ഐതിഹസിക ഗോൾ ആയിരിക്കും മെസ്സി മേക്സിക്കോ ക്കെതിരെ നേടിയത്.
ചരിത്രം പലപ്പോഴും ചരിത്ര നിമിഷങ്ങളുടെ ആവർത്തനമാണെന്ന് നമുക്ക് കാണാൻ കഴിയും. മറ്റൊരു ക്വാർട്ടർ ഫൈനൽ, എതിരാളി ആവട്ടെ ഈ ലോകകപ്പിലെ തന്നെ ടാക്ടിക്കലി ഏറ്റവും സ്ട്രോങ്ങ് ആയതും , മെസ്സി ഓരോ ടച്ച് എടുക്കുമ്പോഴും മൂന്ന് ഓറഞ്ച് കളിക്കാർ അയാളെ പിന്തുടരുന്നുണ്ടായിരുന്നു. മെസ്സിയെ കളിപ്പിക്കില്ല എന്നാ ദുർവാശിയോടെയും അഹങ്കാരത്തോടെയും കളിച്ച ടീമിനും കോച്ചിനും മേൽ എന്നാൽ മെസ്സി തന്റെ പരകായ പ്രവേശത്തിന്റെ പൂർണതയിലേക്കെത്തുകയായിരുന്നു.മെസ്സിയെ പൂർണമായും മറഡോണ ആവാഹിച്ച ആ ദിനത്തിൽ ഡിസംബറിൽ തണുത്ത രാത്രിയിലും മരുഭൂ കാറ്റിന്റെ ചൂട് ഏറ്റു ടച്ചുകാരുടെ ഹൃദയം പൊള്ളിയിട്ടുണ്ടായിരുന്നു.. മറഡോണ വിമർശിച്ച, മറഡോണ ആഗ്രഹിച്ച El Pibe toro യിലേക്കുള്ള പ്രയാണം മെസ്സി പൂർത്തിയാക്കിയ അന്നായിരിക്കും അര്ജന്റീനക്കാർക്കു ലോകകപ്പ് ഒരു സ്വപനം മാത്രമല്ല എന്നാ തിരിച്ചറിവ് ഉണ്ടായതു.
അദ്ദേഹം ഇന്നെഴുതി ചേർത്തത് സമാനതകളില്ലത്ത ഇതിഹാസം ആണു. കാല്പനികതയുടെ ലോകത്തു വിരാജിക്കുന്ന കവികൾ മുതൽ മഹാന്മാരായ എഴുത്തുകാർക്കും മനുഷ്യന്റെ സവിശേഷ ബുദ്ധിയെ ചോദ്യം ചെയ്യുന്നാ നായകരെ സ്രഷ്ടിക്കുന്ന ഇന്ത്യൻ ബ്രഹ്മണ്ടാ സിനിമ എഴുത്തുകാർക് പോലും ഈയൊരു കഥ എഴുതാൻ പറ്റില്ല. ഒരു പക്ഷെ ലോകം കണ്ട ഏറ്റവും മഹാനായ കളിക്കാരന്റെ കഥ പൂർണമാക്കാനായിരിക്കും ഫുട്ബോൾ ദൈവങ്ങൾ മൂന്ന് ഫൈനലിൽ അയാളെ തോൽപ്പിച്ചു വിട്ടത്. ആ ഫൈനലുകളിലൊന്നിലെ വിജയം ഒരിക്കലും ഇത്രയും മധുരമായിരിക്കില്ല. ഒടുവിൽ തന്റെ 35 ആം വയസ്സിൽ കായിക ചരിത്രത്തിലെ ഏറ്റവും മഹത്തായ ഏടുകളിലൊന്നു എഴുതി ചേർത്തു കൊണ്ട് ഖത്തർ രാജാവ് കൊടുത്ത bisht അണിഞ്ഞു ഒരു ചക്രവർത്തിയെ പോലെ അറബി കഥകളിലെ നായകനെ പോലെ കപ്പുമായി നിൽക്കുന്ന രംഗം ആയിരിക്കും ഒരു പക്ഷെ കായിക ചരിത്രത്തിലെ ഏറ്റവും ഐക്കണിക്ക് ചിത്രം.
മെസ്സിയുടെ ഈ ലോകകപ്പ് ക്യാമ്പയിൻ അവിശ്വസനീയമാണ് എന്ന് പറഞ്ഞാൽ കുറഞ്ഞു പോവും. 1986 ഇൽ തന്റെ 26 ആം വയസ്സിൽ മറഡോണ നടത്തിയ ഒറ്റയാൻ പോരാട്ടത്തതിന് ശേഷം ഇത് പോലെ ഒരു ക്യാമ്പയിൻ ലോകം കണ്ടിട്ടില്ല. അതും തന്റെ 35 ആം വയസ്സിൽ, അയാൾ നമ്മളെ വീണ്ടും അതിശയിപ്പിക്കുകയാണ്. അയാളുടെ അണ്ടർ 20 ലോകകപ്പിന്റെ ഫൈനലും ബാഴ്സയിലെ ആദ്യ ഗോളും കണ്ട രണ്ടു ദശബ്ദങ്ങൾക്കടുത്തായി തന്റെ ഹൃദയത്തിന്റെയും ജീവിതത്തിന്റെയും ഭാഗ ഭാക്കു ആയ ഒരു മനുഷ്യൻ കാണിക്കാൻ പറ്റാവുന്ന എല്ലാ അത്ഭുധങ്ങളും കാണിച്ചു എന്ന് വിശ്വസിച്ചു തുടങ്ങിയേടത്തു നിന്ന് അയാൾ വീണ്ടും തുടങ്ങുകയാണ്. പലപ്പോഴും 86 ലോകകപ്പിലെ പ്രകടനവും നാപൊളിയിലെ ക്ലബ് ഫുട്ബോൾ കണ്ട ഏറ്റവും ആവിശ്യസനീയമായ ഒറ്റയാൻ പോരാട്ടവും മനുഷ്യസാധ്യമാണ് എന്ന് വിശ്വസിച്ചിരുന്ന എനിക്ക് 35 ആം വയസ്സിൽ പ്രായം തളർത്താതെ വീര്യവുമായി അയാൾ 2022 തരികയാണ്, am the fkcing king എന്ന് എന്റെ മുഖത്ത് നോക്കി പറഞ്ഞ പോലെ. ഫുട്ബോൾ ചരിത്രം അയാളെ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരൻ എന്ന് വിളിക്കുന്നുണ്ടേലും എനിക്ക് അദ്ദേഹം അതിനു മുകളിൽ ആണു. അയാളുടെ സംഘർഷങ്ങൾ വേദനകൾ വിജയങ്ങൾ എല്ലാം പങ്കിട്ട ഞാനും അയാളുടെ കൂടെ നിർവാണ യിൽ എത്തിച്ചേർന്നിരിക്കുന്നു . എനി എനിക്ക് ഫുട്ബോൾ വേദനകളില്ലാതെ ആസ്വദിക്കാം, എന്റെ മകനോട് വേദനകളും സന്തോഷങ്ങളും ഇടകലർന്ന നാളുകൾക്കൊടുവിൽ ഏക ദൈവ സങ്കല്പത്തിൽ നിന്നും വ്യതിചലിച്ചു രണ്ടു ഫുട്ബോൾ ദൈവങ്ങളെ ആരാധിച്ച പിതാവിന്റെ കഥ പറയാം.മുത്തശ്ശി കഥകൾ പോലും തോറ്റു പോവുന്ന ജീവിതകഥകൾ വർണിക്കാം.
Written By - Hubaisil Ancy
30/03/2022
ഇന്ത്യ - വിൻഡീസ് ഏകദിന പരമ്പരയ്ക്ക് പിന്നാലെയാണ് ഐ പി എൽ മെഗാ താരലേലം നടന്നത്... അതിലെ സർപ്രൈസ് പിക്കുകളിൽ ഒന്നാകുമായിരുന്ന ഒരു പേരായിരുന്നു പ്രസീദ് കൃഷ്ണയുടേത്.. തീർച്ചയായും 10Cr ബൗളർ അല്ലായിരുന്നു പ്രസീദ്... എന്നാൽ ആ തെറ്റിദ്ധാരണ തിരുത്തിയത് ആ സീരീസ് ആയിരുന്നു.. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയയിൽ കേവലം 73 റൺസിന് 9 വിക്കറ്റുകൾ..! പരമ്പരയുടെ താരം..!
രാജസ്ഥാന്റെ പദ്ധതികളിൽ പ്രസീദ് ഉണ്ടായിരുന്നു എങ്കിൽ പോലും മറ്റുള്ളവർക്ക് അതൊരു ബ്രില്യന്റ് പിക്ക് ആയി തോന്നണം എങ്കിൽ അതുപോലൊരു പെർഫോമൻസ് ആവശ്യം ആയിരുന്നു..അത് യഥാ സമയം സംഭവിച്ചു.. ബോൾട്ട്-പ്രസീദ് ഓപ്പണിംഗ് സ്പെൽ നാശം വിതയ്ക്കും എന്ന് എല്ലാവരും ഭയന്നു..അത് തെറ്റിയില്ല..പവർപ്ലെയിൽ തന്നെ ഇരുവരും ചേർന്ന് വിജയം ഉറപ്പിച്ചു..
ഓക്ഷൻ കൊണ്ട് തന്നെ ഈ ഐ പി എൽ ഫേവറൈറ്റ്‌സ് ആയ ടീമാണ് രാജസ്ഥാൻ , അതിനോട് 100% നീതി പുലർത്തിയ ഒരു ക്ലിനിക്കൽ പെർഫോമൻസ് കൊണ്ട് ടൂർണമെന്റ് തുടങ്ങി..ഏത് ഡിപ്പാർട്ടമെന്റിനെ ആണ് കൂടുതൽ ഭയക്കേണ്ടത് എന്നത് ഒരു പ്രസക്തമായ ചോദ്യം ആണ്..എങ്കിലും അത് ബാറ്റിംഗ് അല്ല , തീർച്ചയായും ആ 5 വിക്കറ്റ് ടെക്കിങ് ബൗളേഴ്‌സ് നയിക്കുന്ന ബൗളിംഗ് വിഭാഗം തന്നെയാണ്..!
നാല് ഓവർ വീതം എറിയാവുന്ന 5 ലോകോത്തര ബൗളേഴ്‌സിനെ കിട്ടുക എന്നത് ഏതൊരു ക്യാപ്ടൻറെയും സ്വപ്നമാണ്.. സഞ്ജുവിനാ സേവനം ലഭിച്ചിട്ടുണ്ട്.. അത് വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ഈ ടീം സഞ്ജുവിനെ കൊണ്ടെത്തിക്കുക ഐ പി എൽ കിരീടം എന്ന നേട്ടത്തിലേക്കാവും...തങ്ങളെ ആദ്യം കിരീടം ചൂടിച്ച നായകനും , തന്നെ താനാക്കിയ ടീമിനും ഇതിലും മികച്ച രീതിയിൽ ഒന്നും തന്നെ സഞ്ജു എന്ന യുവ നായകന് തിരിച്ചു നൽകാൻ സാധിക്കുകയില്ല..അതിന് ഇതിലും മികച്ച ഒരു അവസരം ഇനി ലഭിക്കുമെന്നും തോന്നുന്നില്ല..
നോബോളുകളുടെ നിർഭാഗ്യതയെ ശപിച്ചു കൊണ്ട് മാത്രം വില്ലിയുടെ ടീമിന് ഈ മത്സരം മറക്കാൻ സാധിക്കുകയില്ല.. കാരണം ഉയർന്ന ഒരു ടോട്ടൽ മാത്രം ഡിഫൻഡ് ചെയ്യാൻ മാത്രമായി രൂപം കൊണ്ട ബൗളിംഗ് യൂണിറ്റ് അല്ല റോയൽസിന്റേത്... ഇന്നത്തെ എക്സ്പെൻസിവ് ബൗളർ ആയ കൂൾട്രനൈൽ മികച്ചൊരു പാർട്ടണ്ർഷിപ്പ് ബ്രെക്കർ ആണ്.. എക്കണോമിക്കലായി തന്റെ മുഴുവൻ ഓവറും എറിഞ്ഞു തീർക്കുന്ന മുംബൈയുടെ മാച്ച് വിന്നർ..മാച്ച് വിന്നിങ് ഓൾ റൗണ്ടർ ഏതൊരു ടീമിനും മുതൽക്കൂട്ടാണ്..അയാളും ഫോമിലേക്ക് ഉയരുമ്പോൾ റോയൽസിന്റെ ശക്തി ഇനിയും കൂടുകെയൊള്ളു.. !
സഞ്ജുവിന്റെ സ്പോടനാത്മക ബാറ്റിംഗ് തന്നെ ആയിരുന്നു ആദ്യ ഇന്നിംഗ്സിലെ ഹൈലൈറ്റ്.. ഷോട്ട് ബോൾ ഒന്നും തന്നെ അയാൾ വെറുതെ വിട്ടില്ല..സുന്ദറിനെ എന്ത് സുന്ദരമായാണ് പിക്ക് ചെയ്തത്.. 140+ ചേസ് ചെയ്യുമ്പോൾ താൻ കഴിഞ്ഞ സീസണിൽ കാഴ്‌ച്ച വെച്ച പക്വത നിറഞ്ഞ ബാറ്റിംഗ് ശൈലിക്ക് നേരെ വിപരീതം.. ടീമിന്റെ റൺ റേറ്റ് താഴേയ്ക്ക് പോവാതെ , എന്നാൽ അനാവശ്യ ഷോട്ടുകൾക്ക് മുതിരാതെ ഉള്ള ഒരു വെൽ എക്സിക്യൂട്ടട് ബാറ്റിംഗ് ട്രീറ്റ്.... മാനം മുട്ടെ പറന്ന് പൊങ്ങി ഗാലറികളിൽ വിശ്രമിച്ച 5 സികസ്റുകളിലും മികവുറ്റത് ആയിരുന്നു മിഡ് ഓണിൽ നേടിയ ആ ബൗണ്ടറി.. ഇന്നത്തെ കാഴ്ച്ചകളിൽ ഏറ്റവും സൗന്ദര്യവും അതിനായിരുന്നു...
ഇപ്പോൾ ടൂർണമെന്റ് അതിന്റെ ആരംഭ ഘട്ടത്തിൽ മാത്രമാണ് എത്തിനിൽക്കുന്നത്.. എല്ലാ ടീമുകളും അവരുടെ ആദ്യ മത്സരം കളിച്ചു കഴിഞ്ഞു.. തീർച്ചയായും ഒന്നിനും , ഒരു ടീമിനോ ,ബാറ്റർക്കോ , ബൗളർക്കോ . നായകനോ , ഇപ്പോഴേ വിധി എഴുതുവാൻ സാധിക്കുക ഇല്ലാ.. തീർച്ചയായും ആദ്യ തോൽവി എപ്പോഴും ഒരു തലവേദന തന്നെയാണ്..കാരണം , തോൽവിക്ക് പിന്നിലെ കാരണം കണ്ടെത്തി , അതിനെ നീക്കം ചെയ്ത് തിരിച്ചു വരുവാനുള്ള സമയം പരിമിതമാണ്..ടീമുകളുടെ എണ്ണം 10 ആയി ഉയർത്തിയത് കൊണ്ട് അതിന് ചെറിയൊരു മാറ്റം വന്നിട്ടുണ്ട് എന്നത് ഗുണം ചെയ്യും..എന്തിരുന്നാലും , ഐ പി എല്ലിൽ ഇതിനൊന്നും പ്രസക്തിയില്ല.. എല്ലാ ടീമുകളും ശക്തരാണ്.. ഏത് ദിവസവും , ആർക്കും ആരെയും തോൽപ്പിക്കാനുള്ള കെൽപ്പുണ്ട്.. " സർപ്രൈസ് വിൻ " എന്നത് ഇവിടെ പറഞ്ഞു കേട്ട ചരിത്രമില്ല..അത് കൊണ്ട് തന്നെ ഇപ്പോൾ ഒന്നിനെ കുറിച്ചും ആധികാരികമായി പറയാൻ സാധിക്കില്ല...എന്തിരുന്നാലും , ഈ ടീമിനെ മറ്റു ടീമുകൾ ഭയക്കേണ്ടിയിരിക്കുന്നു.. 2018ലെ ചെന്നൈയെ പോലെ , 2020ലെ മുംബൈയെ പോലെ 2022ലെ റോയൽസ് എന്ന് പിന്നീടൊരിക്കൽ പറയാൻ പോന്ന ടീമാണ് ഇവർ... ലോക ക്രിക്കറ്റിലെ മഹാരഥന്മാർ പോരിനിറങ്ങുന്ന ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ലീഗിൽ , സഞ്ജു വി സാംസൺ എന്ന 27കാരൻ നയിക്കുന്ന രാജസ്ഥാൻ റോയൽസ് 💙
Written by Arun Raghu
16/02/2022
സംഗീത് ശേഖർ എഴുതിയത് വായിക്കുക 🔥
"Are you holding a bat ?" ,ചോദിക്കുന്നത് ഷെയിന്‍ വാട്സനാണ് .റിസീവിംഗ് എന്‍ഡില്‍ വഹാബ് റിയാസും .വാട്സണ് അപ്പോള്‍ മറുപടി കിട്ടിയില്ല .ചോദ്യം ചോദിച്ചു ഏകദേശം ഒന്നര മണിക്കൂറിനു ശേഷം അയാള്‍ക്ക് മറുപടി കിട്ടുമ്പോള്‍ കാര്യങ്ങള്‍ അയാള്‍ വിചാരിച്ചത് പോലെ സ്മൂത്ത് ആയിരുന്നുമില്ല.ഒരൊറ്റ ചോദ്യം ,വൈകി കിട്ടിയ ഉത്തരം.. ഷെയിന്‍ വാട്സന്‍ ചരിത്രത്തിലേക്ക് നടന്നു കയറുകയായിരുന്നു .
വഹാബ് റിയാസ് ,അയാളെ പറ്റി പറയാതെ 2015 ലോകകപ്പിനെ പറ്റി എഴുതുന്ന ഒന്നും തന്നെ പൂര്‍ണമാകില്ല ..വഹാബ് ഓസ്ട്രേലിയക്കെതിരെ ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ പന്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ കയ്യിലായിരുന്നു. സ്റ്റാര്‍ക്കിനെ പോലൊരു ക്വാളിറ്റി പേസറെ നേരിടാനുള്ള ബാറ്റിംഗ് മികവോന്നും വഹാബിനില്ല എന്നത് രഹസ്യമൊന്നുമല്ല. സ്വാഭാവികമായും വഹാബ് സ്റ്റാര്‍ക്കിന്റെ തീ പാറുന്ന പന്തുകളുടെ മുന്നില്‍ ചൂളിപ്പോയി. പല തവണ വഹാബ് ബീറ്റണ്‍ ആയതോടെ ഓസീസ് ഫീല്‍ഡര്‍മാര്‍ പതിവ് പോലെ സ്ലെഡ്ജിംഗ് ആരംഭിച്ചു.സ്റ്റാര്‍ക്കും ഹാഡിനും ഉള്‍പ്പെടെ ക്ലോസ് ഫീല്‍ഡര്‍മാരും ബൌളര്‍മാരും വഹാബിനെ കളിയാക്കിയിരുന്നു.പക്ഷെ തുടര്‍ച്ചയായി ബീറ്റനായപ്പോള്‍ കയ്യില്‍ ബാറ്റില്ലേ എന്ന് ഷെയിന്‍ വാട്സന്‍ ചോദിച്ചത് മാത്രം വഹാബ് ക്ര്യത്യമായി ഓര്‍ത്തിരുന്നു. ഒന്നര മണിക്കൂറിനു ശേഷം പന്ത് വഹാബ് റിയാസിന്റെ കൈകളില്‍ എത്തുമ്പോള്‍ ക്രീസില്‍ ഷെയിന്‍ വാട്സന്‍ ഉണ്ടായിരുന്നു.പിന്നെ നടന്നത് ഇന്ന് ചരിത്രമാണ്.ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്ന വിശേഷണമല്ല 2015 ലോകകപ്പിലെ ഓര്‍മകളില്‍ തങ്ങി നില്‍ക്കുന്ന അപൂര്‍വ്വം അവിസ്മരണീയ നിമിഷങ്ങളില്‍ ഒന്ന് എന്ന വിശേഷണമാണ് വഹാബ് കെട്ടഴിച്ചു വിട്ട കൊടുങ്കാറ്റിനു ചേരുക. മുറിവേറ്റ ഈഗോയുമായി വന്ന വഹാബ് റിയാസ് എന്ന പാക്കിസ്ഥാനി ഫാസ്റ്റ് ബൌളര്‍ ഷോര്‍ട്ട് പിച്ച് ഫാസ്റ്റ് ബൌളിംഗിന്‍റെ ഭീഷണമായ മുഖം ഷെയിന്‍ വാട്സന്റെ മുന്നില്‍ തുറന്നു വച്ചു.ഇടതു കയ്യന്റെ നാച്വറല്‍ ആംഗിളില്‍ ബോഡി ലൈനില്‍ അപാര വേഗതയില്‍ വന്ന ഷോര്‍ട്ട് പിച്ച് പന്തുകളുടെ മുന്നില്‍ ഒരു പൂച്ചക്കുട്ടിയെ പോലെ ചൂളിപ്പോയ വാട്സനെ വഹാബ് പല തവണ നിശിതമായി കളിയാക്കുകയും ചെയ്തു.
ഒരറ്റത്ത് സ്റ്റീവന്‍ സ്മിത്ത് ശാന്തനായി ഈ യുദ്ധം വീക്ഷിക്കുകയാണ്.ഓരോ പന്തിനു ശേഷവും വാട്സന്‍ കൂടുതല്‍ പരിഹാസ്യനാവുകയാണ്. രക്ഷയില്ലാതെ വന്നപ്പോള്‍ നിയന്ത്രണമില്ലാത്ത ഒരു ഹുക് ഷോട്ട് , ടോപ് എഡ്ജ് , രാഹത് അലി ഒരു ഈസി ക്യാച്ച് നിലത്തിടുമ്പോള്‍ വഹാബ് എങ്ങനെ നിരാശനാകാതിരിക്കും .മുഖത്തൊരു വിടര്‍ന്ന ചിരി ഫിറ്റ് ചെയ്തു കൊണ്ടാണ് വാട്സന്‍ വഹാബിന്റെ വെര്‍ബല്‍ വോളികളെ നേരിട്ടത്.അയാളുടെ മനസ്സ് ആ ചിരിയോളം ശാന്തമായിരുന്നോ എന്നറിയാന്‍ നമുക്ക് മാര്‍ഗമൊന്നുമില്ല.അയാളൊരു ഡ്രീം സ്പെല്‍ നേരിടുകയായിരുന്നു എന്ന് നമുക്കറിയാം .വഹാബ് തീര്‍ത്തും വണ്‍ ഡൈമന്‍ഷണലായിട്ടാണ് അന്ന് പന്തെറിഞ്ഞതെന്നു വിമര്‍ശിക്കുന്നവരുണ്ട്.ശരിയുമാണ് .. എന്നിട്ട് പോലും അയാള്‍ അവസരങ്ങള്‍ ഉണ്ടാക്കിയെടുത്തു എന്നതിലാണ് കാര്യം .വാസിം ,വഖാര്‍,ഇമ്രാന്‍ എന്നിവരുടെ ക്ലാസ്സിന്റെ അടുത്തെങ്ങും എത്താന്‍ കഴിയാതെ മാഞ്ഞു പോകുമ്പോഴും വഹാബ് റിയാസ് എന്ന പാക്കിസ്ഥാനിയുടെ ഈയൊരു സ്പെല്‍ ഈ തലമുറയിലെ ക്രിക്കറ്റ് ആരാധകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു .
സത്യത്തില്‍ ഷെയിന്‍ വാട്സന്‍ ഷോര്‍ട്ട് പിച്ച് ബൌളിംഗിനെതിരെ അത്ര മോശമൊന്നുമല്ല ..പക്ഷെ ആ പ്രത്യേക ദിവസം മുറിവേറ്റ മനസ്സുമായി പന്തെറിഞ്ഞ ഒരു ഫാസ്റ്റ് ബൌളറുടെ ആവേശത്തിന് മുന്നില്‍ വാട്സന്റെ ബാറ്റിംഗ് ടെക്നിക് പരിഹാസ്യമായെന്നു മാത്രം.അനായാസമായ ഒരു ക്യാച്ച് രാഹത് അലി നിലത്തിട്ടില്ലായിരുന്നു എങ്കില്‍ ഒരു പക്ഷെ വാട്സന്റെ കരിയര്‍ വരെ അപകടത്തിലാകുമായിരുന്നു. വഹാബിന്‍റെ മുന്നില്‍ മറുപടികള്‍ ഇല്ലായിരുന്നെങ്കിലും ഓസ്ട്രേലിയയെ വിജയതീരമടുപ്പിക്കുന്ന വരെ വാട്സന്‍ ക്രീസില്‍ പിടിച്ചു നിന്നു.. കഥ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ലോകകപ്പ് സെമിഫൈനലില്‍ എത്തുകയാണ് .സ്കോര്‍ ബോര്‍ഡില്‍ വാട്സന്‍ 64 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.വഹാബ് റിയാസിന്റെ ബൌളിംഗ് അനാലിസിസ് ഇങ്ങനെ വായിക്കാം 9-0-54-2..കളി കണ്ടവര്‍ക്കൊഴികെ ആര്‍ക്കാണ് ഒരു ഫാസ്റ്റ് ബൌളര്‍ ഒരു ബാറ്റ്സ്മാന്‍റെയും സ്റ്റെഡിയത്തിലും ടി.വിയിലുമായി കളി കണ്ടിരുന്നവരുടെയും ഹ്ര്യദയമിടിപ്പുകള്‍ വേഗത്തിലാക്കിയ ആ അര മണിക്കൂര്‍ നേരത്തിന്‍റെ മൂല്യം മനസ്സിലാകുക ..വര്‍ഷങ്ങള്‍ക്ക് ശേഷം കണക്കെടുപ്പ് നടത്തുമ്പോള്‍ അനുഭവിച്ചറിഞ്ഞവര്‍ക്കൊഴികെ മറ്റാര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത ചില നിമിഷങ്ങള്‍ .എന്‍റെ ഓര്‍മകളില്‍ തീര്‍ച്ചയായും വഹാബ് റിയാസ് ഉണ്ടാകും . ജീവന്‍ നഷ്ടപ്പെട്ട ഒരു ലോകകപ്പിന് കുറച്ചു നേരത്തേക്ക് ജീവന്‍ പകര്‍ന്നു കൊടുത്ത അയാളുടെ ആ സ്പെല്ലും ..
16/02/2022
ശ്രീശാന്തിന് മുന്നിൽ വാതിലുകൾ പൂർണമായും അടഞ്ഞിട്ടില്ല. ഒന്നും അവസാനിപ്പിക്കാൻ ഈ പോരാളി തയ്യാറുമല്ല. അത് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തം..
ശ്രീ 💗💗💗
ശ്രീശാന്തിനെ തളര്‍ത്താനാവില്ല മക്കളേ; ഐപിഎല്‍ ലേലത്തില്‍ തഴയപ്പെട്ടെങ്കിലും തളരാതെ മലയാള
എ. തോമസ്എസ്. ശ്രീശാന്ത്... ഈ പേരു കേള്‍ക്കുമ്പോള്‍തന്നെ മലയാളികളുടെ മനസിലേക്ക് ഓടിയെത്തുന്ന പലപല ചിന്...
01/06/2021
ബ്രെന്റ്ഫോർഡും മണി ബോളും.
വമ്പൻ ടീമംകളോഡ് ഇടിച്ചു നിക്കാൻ പണക്കൊഴുപ്പ് ഇല്ലാത്ത ടീമുകൾ എന്ത് ചെയ്യണം എന്ന് ചോദ്യത്തിനുള്ള ഉത്തരമാണ് ബ്രെന്റ്ഫോഡ് ഇന്റെ മണി ബോൾ.
സംഗതി സിംപിൾ ആണ്. തങ്ങളുടെ കൈയിൽ മുടക്കാൻ ഒരുപാട് പൈസ ഇല്ലാത്തത് കൊണ്ട് പ്രൂവ്ൻ പ്ലയേഴ്‌സിനെ മേടിക്കാതെ, അധികം ആരും കേൾക്കാത്ത അഥവാ അണ്ടർ റേറ്റഡ് ആയ കളിക്കാരെ ചെറിയ തുകക്ക് ടീമിൽ എത്തിക്കുക. കേൾക്കാൻ എളുപ്പം ആണെങ്കിലും ഇതിനു പിന്നിലേ കണക്കിലെ കളികൾ സങ്കീർണം ആണ്. ഓരോ കളിക്കാരെയും പ്രായം, പൊസിഷൻ, xg,xa, സ്മാർട്ട് പാസ്സ് തുടങ്ങിയ വരിയന്റ്സ് വെച്ചു തരം തിരിക്കുന്നു. അതിൽ നിന്ന് സ്വന്തം ടീമിന്റെ കളി ശൈലിക്ക് ഒത്ത,നല്ല പോട്ടെന്ഷ്യൽ ഉള്ളവരെ ടീമിൽ എത്തിക്കുന്നു. ഒന്ന് രണ്ട് വർഷം കഴിയുമ്പോ അവരുടെ മാർക്കറ്റ് വാല്യൂ കൂടുമ്പോൾ അവരെ വൻ ലാഭത്തിന് മറ്റു ക്ലബ്ബുകളിലേക് വിൽക്കുന്നു.
ബ്രെന്റ്ഫോഡ് ചെയുന്ന ഏർപ്പാർഡ് കൂടുതലും ബ്രിട്ടീഷ് പ്ലയേഴ്‌സിനു പകരം സ്പെയിൻ ഫ്രാൻസ് ഡെൻമാർക്ക് തുടങ്ങിയ ലീഗിൽ നിന്നും കളിക്കാരെ കൊണ്ടുവരിക എന്നാ പാട്ടേൺ ആണ്. ബ്രിട്ടീഷ് അല്ലാത്തത് കൊണ്ട് മാർക്കറ്റ് വാല്യൂ താരതമ്യേനെ കുറവും ആണ്. പോരാത്തതിന് മേൽപ്പറഞ്ഞ രാജ്യങ്ങളിലെ രണ്ടാം ഡിവിഷനിൽ നിന്നൊക്കെ ആണ് സ്കൗട്ട്/സ്റ്റാറ്സ്വെച്ചു കളിക്കാരെ സൈൻ ചെയുന്നത്.
ചില ട്രാൻസ്ഫർ ഡീലുകൾ
1) ഒലി വാട്കിൻസ് : 1 മില്യൺ നു മേടിച്ചു. 30 മില്യണ് ആസ്റ്റൺ വില്ല ക്ക് വിറ്റു.
2) നീൽ മൗപെ : 2 മില്യണ് വാങ്ങി,20 മില്യണ് ബ്രൈറ്റൻ നു വിറ്റു.
3) സയീഡ് ബെൻരഹ്മ : 2 മില്യണ് വാങ്ങി,20 മില്യണ് വെസ്റ്റ് ഹാമിന് വിറ്റു.
4) എസ്രി കോൻസ : 2 മില്യണ് വാങ്ങി,14 മില്യണ് വിറ്റു.
5) ക്രിസ് മേപ്ഹം : ഫ്രീ ട്രാൻസ്ഫർ,12 മില്യണ് ബോണ്മൊത്തിന് വിറ്റു.
നിലവിലെ സ്‌ക്വാഡിലെ കുറച്ച് പേരുടെ കാര്യം കൂടി നോക്കാം
1) ഇവാൻ ടോണി : വാങ്ങിയത് 5 മില്യണ്, നിലവിൽ വാല്യൂ 16 മില്യൺ
2) ഡേവിഡ് റായ : 3 മില്യൺ,10 മില്യൺ
3) എമ്പുയെമോ : 6 മില്യൺ,11 മില്യൺ
4) ജോഷ് ഡാസിൽവ : ഫ്രീ,9 മില്യൺ
5) ജെൻസെൻ : 3 മില്യൺ,7 മില്യൺ.
മുൻ ബ്രെന്റ്ഫോഡ് താരങ്ങൾ : സ്റ്റവറ്റ് ടല്ലാസ് (ലീഡ്സ് യുണൈറ്റഡ്), സ്കോട്ട് ഹോഗൻ (ബിർമിന്ഹം സിറ്റി), ആൻഡ്രേ ഗ്രെ (വാറ്റ്ഫോഡ്), ജോൺ ഈഗൻ (ഷെഫിൽഡ് യുണൈറ്റഡ്), ഡേവിഡ് ബട്ടൺ (വെസ്റ്ബ്രോം).
ട്രാൻസ്ഫർ വിൻഡോയിൽ നല്ല അഡീഷൻസ് കൂടി വന്നാൽ ബീസ് ഒരു ഭീഷണി തന്നെ ആവും.
പ്രൊമോഷൻ നേടിയതിന്റെ ഭാഗമായി ഏകദേശം 170 മില്യൺ കിട്ടുകയും ചെയ്യും.മണിബോളിന്റെ ഭാഗമായി അനാവശ്യ ചിലവ് ചുരുക്കാൻ വേണ്ടി അക്കാഡമി അടച്ചു പൂട്ടിയത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും ക്ലബ്ബിന്റെ പോക്ക് ശെരിയായ ദിശയിൽ തന്നെ ആണ്.74 വർഷത്തെ കാത്തിരിപ്പിന് ശേഷം തെ ബീസ് എന്ന ഓമനപ്പേരുള്ള ലണ്ടൻ ബേസ്ഡ് ക്ലബ് പ്രീമിയർ ലീഗിലേക്ക് മടങ്ങി എത്തുക ആണ്.
മണിബോൾ സ്ട്രാറ്റെജി ഉപയോഗിക്കുന്ന മറ്റു ക്ലബ്ബുകൾ - ബാൻസ്‌ലി (ചാംപ്യൻഷിപ്), AS നാൻസി (ഫ്രഞ്ച് സെക്കന്റ് ഡിവിഷൻ), FC മിജുലൻഡ് (ഡാനിഷ് ഫസ്റ്റ് ഡിവിഷൻ)
©Harikrishnan B
30/05/2021
'' ഭൂമിയുടെ 70% വെള്ളമാണ്..... ബാക്കി 30% കാന്‍െറയുടെ നിയന്ത്രണത്തിലും''
സീസണ് തുടക്കം പരാജയങ്ങളിലുഴറിയൊരു ടീം യൂറോപ്യന്‍ ചാമ്പ്യന്‍മാരായപ്പോള്‍ , അതിന് ചുക്കാന്‍ പിടിച്ച ടുച്ചലെന്ന കോച്ചിന് തന്‍െറ പദ്ധതികള്‍ നടപ്പിലാക്കപെട്ടത് അഞ്ചടി അഞ്ചിഞ്ച് മാത്രം പൊക്കമുള്ള ആ ഡിഫന്‍സീവ് മീഡ്ഫീല്‍ഡ് ജനറിലൂടെയാണ്.... പെപ്പ് ഗാര്‍ഡിയോളയെന്ന അതികായനായ കോച്ചിനും, മഹാനായ കെവിന്‍ ഡിബ്രൂയിനും അസ്ത്രങ്ങളില്ലാതായത് ആ ഫ്രഞ്ച് കാരനായ ഈ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ക്ക് മുന്നിലാണ്....
കളിക്കിടയിലെവിടെയോ പെപ്പ് തന്‍െറ കളിക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുക്കുകയാണ്, ''നിങ്ങളുടെ ആക്രമണങ്ങള്‍ കാന്‍െറ കളിക്കുന്നിടം കാണാതിരിക്കട്ടെ''.... തനിക്ക് തടയാനാകില്ല അയാളെയെന്ന് മനസ്സിലായ ആ കോച്ച് , അയാള്‍ കവര്‍ ചെയ്യുന്ന ഭാഗങ്ങള്‍ ഒഴിവാക്കി നീങ്ങുവാന്‍ തന്‍െറ കളിക്കാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തു.... എന്നാല്‍ അവിടെയും അയാള്‍ക്ക് പരാജയപെടേണ്ടി വന്നു.... കാരണം അയാള്‍ കാത്തത് മൈതാനമാകെയാണ്.... പത്തോളം റിക്കവറീസാണ് അയാള്‍ ഇന്നലെ നടത്തിയത്.... നടത്തിയ ടാക്കിള്‍സ് എല്ലാം പരിപൂര്‍ണ്ണ വിജയവും....ഉയരം കുറഞ്ഞൊരാളായിട്ടും 57% ഏരിയല്‍ ഡ്യുവല്‍സില്‍ വിജയിച്ചു എന്നതോര്‍ക്കുമ്പോഴാണ് അയാളുടെ ഇംപാക്ടിന്‍െറ പൂര്‍ണ്ണതയറിയുന്നത്..റോഡിനെ മൊത്തം കവര്‍ ചെയ്ത് സൃഷ്ട്ടിക്കപെട്ട ഒരു ബാരിക്കേടായിരുന്നു അയാളിന്നലെ....60% ബോള്‍ കൈവശമുണ്ടായിട്ടും സിറ്റി ഏഴ് ഷോട്ടുകളാണിന്നലെ ഗോളിലേക്ക് പായിച്ചത്...അതില്‍ തന്നെ മെന്‍ഡിക്ക് തടുക്കേണ്ടി വന്നത് ഒരു ഷോട്ടും...അയാള്‍ സൃഷ്ട്ടിച്ച ഒരു എനര്‍ജി ചെല്‍സി പ്ളെയേഴ്സിലാകെ സൃഷ്ട്ടിച്ച അസാധ്യതയായ പ്രകടനത്തിലേക്ക് നയക്കപെടുകയായിരുന്നു.....
ചെല്‍സിയുടെ മുന്നേറ്റങ്ങളിലേക്ക് നയിക്കപെട്ട നീക്കങ്ങളില്‍ മൗണ്ടിനുള്ള സ്വാധീനം അതീവതയാകുമ്പോഴും അതിനുള്ള കേന്ദ്രബിന്ദു കാന്‍െറയെന്ന ആ ചെറിയ മനുഷ്യനായിരുന്നു.... ഒരു കീ പാസ്സും, ഒരു ഷോട്ടും രണ്ട് ഡ്രബിളുകളും അയാള്‍ നടത്തുകയും ചെയ്തു.... പണ്ട് ലെസിസ്റ്റര്‍ സിറ്റിയെന്ന കുഞ്ഞു ടീം പ്രീമിയര്‍ ലീഗ് ഉയര്‍ത്തിയപ്പോള്‍ മെഹറസ്സും, വാര്‍ഡിയും ലോകം മുഴുവന്‍ പ്രികീര്‍ത്തികപെട്ടപ്പോള്‍ യഥാര്‍ത്ഥ ഹീറോ കാന്‍െറയായിരുന്നു.... ലെസിസ്റ്റര്‍ കാലത്ത് സഹകളിക്കാര്‍ പറഞ്ഞിരുന്നത് കാന്‍െറ കളിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു കളിക്കാരന്‍ അധികമുള്ള ഒരനുഭവമായിരുന്നു.... അത് മനസ്സിലാക്കി കൊണ്ട് തന്നെയാണ് ചെല്‍സി അയാളെ അടുത്ത സീസണില്‍ തങ്ങളുടെ പക്കലേക്കെത്തിച്ചത്..... ഇന്നലെ കളിയില്‍ ഓരോ നിമിഷവും അതനുഭവ പെടുകയായിരുന്നു..... ചെല്‍സി ടീമിലിന്നലെ പന്ത്രണ്ട് കളിക്കാരുണ്ടായിരുന്നു.... അതില്‍ രണ്ട് പേര്‍ എന്‍ഗോളെ കാന്‍െറയായിരുന്നു....ഒരു പക്ഷേ കണക്കുകളില്‍ കാണുന്നതൊന്നുമല്ലന്നതാണ് സത്യം.... അതിലെത്രയേറെ മുന്നിലാണയാള്‍....
ഈ യുസിഎൽ സീസണ്‍ തന്നെ അയാളുടേതല്ലേ?... ക്വാര്‍ട്റിന്‍െറ ആദ്യ പാദത്തിലും രണ്ട് സെമിഫൈനലുകളിലും ഫൈനലിലും മാന്‍ ഓഫ് ദി മാച്ച്...32 ടേക്ക് വണ്ണുകളാണ് അയാള്‍ ഈ യുസിലില്‍ ശ്രമിച്ചത് 71.9 % വിജയവും.... സാക്ഷാല്‍ നെയ്മര്‍ക്കും മുന്നില്‍ ....ഒരു പക്ഷേ ഗോളുകളുടെ എണ്ണത്തിന്‍െറ കണക്കൊഴിച്ച് ഈ വര്‍ഷത്തെ യുസില്‍ അയാളുടേതാണ്.... അയാള്‍ക്ക് മാത്രം സ്വന്തമാണ്....ഒരിക്കല്‍ മക്കേല സൃഷ്ട്ടിച്ച ആ മഹത്തായ സിംഹാസനത്തിനയാള്‍ യഥാര്‍ത്ഥ പിന്‍ഗാമിയാകുകയാണ്....
ഫൈനലിന് ശേഷം ചെല്‍സി നായകന്റെ വാക്കുകള്‍ കടമെടുക്കുകയാണ്....
"He does everything. The energy he brings, I don't know how many ball recoveries he had today. The way he drives the ball forward, he covers so much ground....
Kante is the best midfielder in the world''
© Rayemon Roy
30/05/2021
''ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിവസമാണിന്ന്. എന്നോട് ക്ഷമിക്കുക, നിനക്ക് ഒരു ക്ലബ്ബ് കണ്ടെത്താന്‍ എനിക്ക് സാധിക്കില്ല.''
''ഇക്കാരണത്താല്‍ ഒരു ക്ലബ്ബുമായും നിലവില്‍ താങ്കള്‍ക്ക് കോണ്‍ട്രാക്ട് സെെന്‍ ചെയ്യാന്‍ സാധിക്കില്ല മെന്‍ഡി. അതിനാല്‍ തന്നെ ഒരു ജോലിക്ക് നിങ്ങള്‍ ശ്രമിക്കണം. നന്നായി ട്രെയ്ന്‍ ചെയ്യണം''.
തന്‍റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ച് നില്‍ക്കുന്ന എഡൊവാര്‍ഡ് മെന്‍ഡിക്കും ഭാര്യക്കും അതൊരു ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ജോലിയില്ലാതെ നിന്ന എഡൊവാര്‍ഡിനോട് നോര്‍മാന്‍ഡിയിലെ ലെ ഹവ്രെ സിറ്റിയില്‍ തുണിക്കട നടത്തിയിരുന്ന മെന്‍ഡിയുടെ സുഹൃത്ത് തന്‍റെ വ്യാപാരം ഏറ്റെടുത്ത് നടത്തിക്കോളൂ എന്നൊരു ഓഫര്‍ നല്‍കി.
താനേറ്റവുമധികം വിശ്വാസം അര്‍പ്പിച്ചിരുന്ന ഏജന്‍റ് ഇംഗ്ലണ്ടിലെ ഒരു ക്ലബ്ബില്‍ സ്ഥാനം നേടിത്തരാം എന്ന ഒരുറപ്പ് മെന്‍ഡിക്ക് നല്‍കിയിരുന്നു. ആ വ്യക്തിയാണ് ഇപ്പോള്‍ തന്നെ കയ്യൊഴിഞ്ഞത്.
ആരാണ് എഡൊവാര്‍ഡ് മെന്‍ഡി?
ഗിനിയ ബിസ്സാവുവില്‍ നിന്നുള്ള പിതാവിനും സെനഗലില്‍ നിന്നുള്ള മാതാവിനും 1992 മാര്‍ച്ച് ഒന്നിന് പിറന്ന കുഞ്ഞിനെ അവര്‍ എഡൊവാര്‍ഡ് എന്ന് നാമാകരണം ചെയ്തു. നോര്‍ത്തേണ്‍ ഫ്രാന്‍സിലെ മോണ്‍ഡിവില്ലിയേഴ്സിലായിരുന്നു മെന്‍ഡിയുടെ ജനനം.
ഫ്രാന്‍സില്‍ തന്‍റെ സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു തന്‍റെ ചെറുപ്പകാലം മെന്‍ഡി ചിലവഴിച്ചത്. കുടിയേറ്റക്കാരായ മാതാപിതാക്കള്‍ മെന്‍ഡിയെ ദാരിദ്ര്യമെന്താണെന്ന് അറിയിച്ചിട്ടില്ല. ഏത് പാത തങ്ങളുടെ മകന്‍ തിരഞ്ഞെടുത്താലും അവനെ പ്രോത്സാഹിട്ടിക്കാന്‍ ഇരുവരും തയ്യാറായിരുന്നു.
നന്നേ ചെറുപ്പം മുതല്‍ക്കെ ഫുട്ബോളിനെ പ്രണയിച്ച എഡൊവാര്‍ഡ് വലുതാകുമ്പോള്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോളറാകണം എന്ന് സ്വപ്നം കണ്ടിരുന്നു.
ഏഴാം വയസ്സില്‍ ലെ ഹവ്റെ കൗക്രിയാവിലെ ഫുട്ബോള്‍ ക്ലബ്ബിലാണ് തന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കാരമാക്കാനുള്ള അടവുകള്‍ ആദ്യമായി മെന്‍ഡി സ്വായത്തമാക്കുന്നത്.
ഫാബ്രിയാന്‍ ബാര്‍ത്തെസിനെ ഹീറോയായി കണ്ട മെന്‍ഡി പിന്നീട് ലെ ഹാവ്രെ അത്ലെറ്റിക് ക്ലബ്ബില്‍ ചേര്‍ന്ന് ഗോള്‍ കീപ്പിങ്ങില്‍ വെെദഗ്ദ്യം നേടിയെടുക്കാന്‍ ശ്രമം തുടങ്ങി.
മികച്ച പെര്‍ഫോമന്‍സ് മെന്‍ഡി നടത്തിയിരുന്നെങ്കിലും ക്ലബ്ബിന്‍റെ ആദ്യ ചോയ്സ് സക്കരീ ബൗച്ചര്‍ എന്ന പ്രതിഭാശാലിയായ കീപ്പറായിരുന്നു. അങ്ങിനെ മെന്‍ഡിക്ക് സി എസ് മുനിസിപ്പോക്സ് എന്ന ക്ലബ്ബിലേക്ക് ചേക്കേറേണ്ടി വന്നു.
പിന്നീട് എ എസ് ഷേര്‍ബര്‍ഗിനായി തന്‍റെ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയ മെന്‍ഡിയ്ക്ക് ആവശ്യത്തിന് പ്ലെയിംഗ് ടെെം കൊടുക്കാന്‍ ക്ലബ്ബിന് സാധിച്ചില്ല. 2014 ല്‍ ക്ലബ്ബുമായുള്ള കോണ്‍ട്രാക്ട് തീര്‍ന്ന മെന്‍ഡിക്ക് ഫ്രാന്‍സ് വിട്ട് മറ്റൊരു ക്ലബ്ബില്‍ ചേക്കേറണമെന്നൊരു മോഹം ഉണ്ടായിരുന്നു.
ഇംഗ്ലണ്ടില്‍ ഒരു ക്ലബ്ബ് തനിക്ക് അവസരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയ ഏജന്‍റ് അന്നാണ് മെന്‍ഡിയെ കെെവിടുന്നത്. ഇരുപത്തി രണ്ടാം വയവയസ്സില്‍ മെന്‍ഡി അങ്ങനെ തൊഴില്‍ രഹിതനായി.
''You will never walk alone'' എന്ന് പറഞ്ഞ് കുടുംബം മെന്‍ഡിയെ സമാധാനിപ്പിച്ചു.
പോരാടാനുറച്ച മെന്‍ഡി തന്‍റെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്കുള്ള പ്രയാണം ലെ ഹാവ്രെയില്‍ നിന്നും പുനരാരംഭിച്ചു. ശമ്പളം പോലുമില്ലാതെ അദ്ദേഹം ഒരു വര്‍ഷം അവിടെ നിന്ന് ട്രെയ്ന്‍ ചെയ്തു.
ലോണടിസ്ഥാനത്തില്‍ പുറത്തേക്ക് പോയ ബ്രെെസ് സാമ്പയ്ക്കും ജൂലിയന്‍ ഫാബ്രിക്കും പകരക്കാരനെ മാഴ്സെ തിരയുന്ന വിവരം അറിഞ്ഞ മെന്‍ഡി ക്ലബ്ബിന്‍റെ ട്രയല്‍സില്‍ പങ്കെടുത്തു. ഒടുവില്‍ ടീമിന്‍റെ നാലാം ഗോള്‍കീപ്പറായി.
ഫ്ലോറിയാന്‍ എസ്കേല്‍സ് എന്ന കരുത്തനായ പോരാളിയായിരുന്നു അവരുടെ ഫസ്റ്റ് കീപ്പര്‍. അവിടെ കഠിന പരിശ്രമം തന്നെ നടത്തി മെന്‍ഡി. അബു ദിയാബിക്കും, ലസാന്നാ ഡിയറായ്ക്കും ഒപ്പം ട്രെയ്ന്‍ ചെയ്ത് കൂടുതല്‍ പ്ലെയിംഗ് ടെെമിനായി താരം റെയിംസിലേക്ക് ചേക്കേറി.
തന്‍റെ മാഴ്സയില്‍ ചേരാനുള്ള തീരുമാനത്തെ പലരും വമര്‍ശിച്ചപ്പോഴും, ഒരു തൊഴില്‍ രഹിതന്‍ എന്ന നിലയില്‍ നിന്നും മാഴ്സെ പോലുള്ള ക്ലബ്ബിലേക്കുള്ള യാത്ര മെന്‍ഡിക്ക് വലിയൊരു നേട്ടമായി തോന്നിയിരുന്നു.
ഇനിയാണ് മെന്‍ഡിയിലെ പോരാളി ഉണരുന്ന കാഴ്ച്ച ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. അതുവരെ താന്‍ സ്വായത്തമാക്കിയ അടവുകളെല്ലാം പയറ്റിയ മെന്‍ഡി 2017-18 സീസണില്‍ റെയിംസിലെ ഫസ്റ്റ് ചോയ്സ് കീപ്പറായി മാറി. റെന്‍സിലേക്ക് മാറുമ്പോള്‍ ലീഗ് 1 ലേക്ക് റെയിംസിനെ പ്രമോട്ട് ചെയ്യാന്‍ എഡൊവാര്‍ഡിന് സാധിച്ചിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷെര്‍ബെര്‍ഗ് വിശ്വസിക്കാതിരുന്ന, ഫ്രാന്‍സിലെയോ, ഇംഗ്ലണ്ടിലെയോ ക്ലബ്ബുകള്‍ വിശ്വസിക്കാതിരുന്ന എഡൊവാര്‍ഡ് മെന്‍ഡിയുടെ ഇതിഹാസത്തിലെ ടേണിംഗ് പോയിന്‍റ് അന്ന് റെന്‍സില്‍ വെച്ചായിരുന്നു.
ലീഗ് 1 ല്‍ മൂന്നാം സ്ഥാനം റെന്‍സിന് നേടിക്കൊടുത്ത മെന്‍ഡിയെ റെയിംസില്‍ നിന്ന് അന്നവര്‍ സെെന്‍ ചെയ്തത് വെറും നാല് മില്ല്യണ്‍ പൗണ്ടിന്.
ക്ലബ്ബിനെ ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കാന്‍ മെന്‍ഡി എടുത്ത പരിശ്രമം കാട്ടു തീ പോലെ യൂറോപ്പെങ്ങും പടര്‍ന്നു. തത്ഫലമായി ചെല്‍സിയുടെ ലെജന്‍റും ടെക്നിക്കല്‍ ആന്‍റ് പെര്‍ഫോമന്‍സ് അഡ്വവെെസറുമായ പീറ്റര്‍ ചെക്കിന്‍റെ താത്പര്യ പ്രകാരം മെന്‍ഡിയെ ചെല്‍സി റെന്‍സില്‍ നിന്നും സെെന്‍ ചെയ്തു. മുടക്കിയതിന്‍റെ ആറിരട്ടിയാണ് ചെല്‍സിയില്‍ നിന്നും റെന്‍സ് നേടിയെടുത്തത്.
മെന്‍ഡി എഴുതുന്ന ഇതിഹാസത്തിന്‍റെ അടുത്ത അധ്യായം അങ്ങിനെ പ്രീമിയര്‍ ലീഗില്‍ തുടക്കം കുറച്ചു.
22 മില്ല്യണ്‍ പൗണ്ടിന് ചെല്‍സിയിലെത്തിയ മെന്‍ഡിയുടെ അരങ്ങേറ്റം കരബാവോ കപ്പിലെ ടോട്ടനത്തിനെതിരായ തോല്‍വിയോടെ ആയിരുന്നു. കളിയിലുടനീളം മികവ് പുലര്‍ത്തിയ താരത്തിന് പക്ഷെ അഞ്ച് പെനാല്‍ട്ടികകളില്‍ ഒന്ന് പോലും തടയാനായിരുന്നില്ല.
എന്നാല്‍ പിന്നീടങ്ങോട് മെന്‍ഡിയുടെ ചിറകിലേറി ചെല്‍സി കുതിക്കുന്ന കഴ്ച്ചയാണ് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.
പ്രീമിയര്‍ ലീഗില്‍ പതിനാറ് ക്ലീന്‍ഷീറ്റുകളുമായി എഡേഴ്സണ് പിന്നില്‍ രണ്ടാം സ്ഥാനത്താണ് മെന്‍ഡി ലീഗ് അവസാനിപ്പിച്ചത്. ലോങ് പാസ്സ് കംപ്ലീറ്റ് റേറ്റില്‍ ഒന്നാം സ്ഥാനവും (47.4%).
ചാംപ്യന്‍സ് ലീഗിന്‍റെ അരങ്ങേറ്റ സീസണില്‍ ഏറ്റവുമധികം ക്ലീന്‍ഷീറ്റ് നേടിയെടുത്ത ഗോള്‍ കീപ്പര്‍ എന്ന നേട്ടം സ്വന്തമാക്കിയ എഡൊവാര്‍ഡ് ഒറ്റ ചാംപ്യന്‍സ് ലീഗ് ക്യാമ്പയ്നില്‍ ഒമ്പത് ക്ലീന്‍ഷീറ്റ് നേടിയെടുത്ത സാന്‍റിയാഗോ കനിസേറസ്, കെയലോര്‍ നവാസ് എന്നിവര്‍ക്കൊപ്പം ലിസ്റ്റില്‍ ഇടംപിടിച്ചു.
90.6 ശതമാനമാണ് മെന്‍ഡിയുടെ ചാംപ്യന്‍സ് ലീഗിലെ സേവ് പേഴ്സന്‍റേജ്. ഒടുവില്‍ ചാംപ്യന്‍സ് ലീഗ് ഫെെനലില്‍ 1985 ന് ശേഷം കളിക്കുന്ന ആദ്യ ആഫ്രിക്കന്‍ ഗോള്‍ കീപ്പര്‍ എന്ന നേട്ടവും സ്വന്തം പേരിലാക്കിയാണ് എഡൊവാര്‍ഡ് സീസണ്‍ അവസാനിപ്പിച്ചത്.
സ്വന്തം ഏജന്‍റ് പോലും ഉപേക്ഷിച്ച് പോയിടത്തു നിന്നും ചാംപ്യന്‍സ് ലീഗ് മുത്തമിട്ട് മെന്‍ഡി രചിച്ചത് പരിശ്രമത്തിന്‍റെയും, പോരാട്ട വീര്യത്തിന്‍റെയും ഇതിഹാസമാണ്.
© Shihab Kochi