10/08/2020
ചെലോൽക്ക് കിട്ടും, ചെലോൽക്ക് കിട്ടൂല.
എന്തായാലും എല്ലാംകൂടി ഒരുമിച്ച് കിട്ടണം എന്നില്ല, അതോണ്ട് കിട്ടിയത് കൊണ്ട് തൃപ്തിയടയുക🤍
"Brazil AND Real Madrid Fans Kerala " is a fan page to support Brazil And REal Madrid team.... Guys Join Now....
aND START SUPPORTING REAL...........
10/08/2020
ചെലോൽക്ക് കിട്ടും, ചെലോൽക്ക് കിട്ടൂല.
എന്തായാലും എല്ലാംകൂടി ഒരുമിച്ച് കിട്ടണം എന്നില്ല, അതോണ്ട് കിട്ടിയത് കൊണ്ട് തൃപ്തിയടയുക🤍
23/07/2020
സിനിമയിൽ ഒരു നായകന്റെ പ്രാധാന്യം എത്രത്തോളം കൂടണം എന്നത് അതേ സിനിമയിലെ വില്ലൻ എത്രത്തോളം ശക്തൻ ആണ് എന്നതിനെ അടിസ്ഥാനം ആക്കിയാണ്, നായകന്റെ ചേഷ്ടകൾ ആഘോഷിക്കപ്പെടുമ്പോഴും വിസ്മരിക്കാൻ തരമില്ലാത്ത തരം പ്രകടനങ്ങൾ വില്ലന്മാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ചിലപ്പോഴൊക്കെ ഈ വില്ലന്മാർ നായകന്മാരെക്കാൾ പ്രീതി പിടിച്ചു പറ്റും, അവരെ ആരാധകർ വാഴ്ത്തിപ്പാടും, അവർക്ക് വേണ്ടി കരഘോഷങ്ങൾ കൊണ്ട് സംഗീതമൊരുക്കും.
ഫുട്‌ബോളിലും സംഗതി വ്യത്യസ്തമല്ല, ഇടക്ക് അടിക്കുന്ന ഗോളുകൾക്കോ, തടഞ്ഞിട്ട പന്തുകൾക്കോ നൽകാൻ ആവാത്ത വിജയം ചില വില്ലത്തരങ്ങൾ വെട്ടി പിടിച്ചു തരും... ടീമിന് വേണ്ടി എല്ലാം അർപ്പിക്കാൻ തയ്യാറായി ഇറങ്ങുന്നവർ അവരുടെ വ്യക്തിഗത നേട്ടങ്ങൾക്ക് അപ്പുറം ടീം വിജയത്തിന് വേണ്ടി ആത്മാർത്ഥമായി പ്രയത്നിക്കും, കളി പുസ്തകത്തിലെ നിയമങ്ങൾ എല്ലാം തച്ചു തകർത്ത് ടീമിന്റെ ജയത്തിന് വേണ്ടി സ്വയം ബലിയാടാവുന്ന ഇവർക്ക് ചിലപ്പോഴൊക്കെ തങ്ങൾ ആഘോഷമാക്കിയവരെക്കാൾ വില കല്പിച്ചു നൽകപ്പെടുന്നുണ്ട്...
മൊറാട്ടയുടെ ഉറച്ച ഗോൾ അവസരത്തെ ടാക്കിൾ ചെയ്തു കളിക്കളത്തിനു പുറത്തേക്ക് പറഞ്ഞയക്കപ്പെടുമ്പോൾ ഫെഡെ വാൽവർഡെയെ പുരുഷാരം വരുന്ന മാഡ്രിഡ് ആരാധകരും പ്രകീർത്തിച്ചു കൊണ്ട് കൊണ്ടാടിയത് അതുകൊണ്ടൊക്കെ തന്നെയാണ്!
"I think the prize for the best player makes perfect sense in the world because Valverde won the match in that action."
ബദ്ധവൈരികൾ തന്റെ പോരാളിയെ വീഴ്ത്തി കളി തട്ടി എടുത്തത് കണ്ടിട്ടും സിമിയോണി പറഞ്ഞ വാക്കുകൾ ആണിത്, ഒരു ഇന്റൻഷണൽ ഫൗൾ കളിയിൽ ഉണ്ടാക്കിയേക്കാവുന്ന ദിശ മാറ്റത്തെ സിമിയോണിയെക്കാൾ നന്നായി അറിയുന്ന ആരാണുള്ളത്, അയാൾ മാത്രം അല്ല മാഡ്രിഡ് നഗരങ്ങളുടെ പ്രതീതി യുദ്ധങ്ങൾ കണ്ടു ഇരുന്ന കളിയാസ്വാദകരിൽ അധികവും സിമിയോണിയുടെ വാക്കുകൾ ശരി വെച്ചിരുന്നു, അശ്രാന്ത പരിശ്രമം കൊണ്ട് മാഡ്രിഡ് നിരയിലെ മഹാര്‍ഘമായ സാന്നിധ്യമായി ഫെഡെ വളർന്നത് ഇങ്ങനൊക്കെയാണ്..
താര നിബിഡമായ മാഡ്രിഡ് നിരയിൽ സ്ഥിരം സാനിദ്ധ്യമായി ഫെഡെ മാറുന്നുണ്ട് എങ്കിൽ അയാൾ കളിക്ക് നൽകുന്ന പ്രതിജ്ഞാബദ്ധത ഏറെ വലുതായത് കൊണ്ടാണ്, പ്രതിയോഗികൾ ഒന്നയയുമ്പോൾ കണിശതയോടെ പന്ത് കൈപ്പിടിയിൽ ഒതുക്കി കുതിക്കുന്ന ഫെഡെ, 90 മിനുട്ടും ഒരേ ആവേശത്തോടെ കളം നിറയുന്ന ഫെഡെ, നേരത്തെ ഉള്ള വിലയിരുത്തൽ ആയേക്കാം എന്നാൽ പോലും എത്ര നയനാന്ദകരമാണ് ആഹ് കാഴ്ച.. മോന്റവീഡിയോ നഗരത്തിൽ നിന്ന് യഥാര്‍ത്ഥമെന്നു വിശ്വസിക്കുവാന്‍ കഴിയാത്ത വണ്ണം ആനന്ദപ്രദമായ അവസരം കൈപിടിയിലൊതുക്കി പ്രതാപമാർന്ന മാഡ്രിഡ് മണ്ണിലേക്ക് കാലെടുത്തു വെച്ച ചെറുപ്പക്കാരനിൽ നിന്ന് മാഡ്രിഡിന്റെ മുന്നണി പോരാളിയായി അയാൾ മാറുന്ന കാലം വിദൂരമല്ല...
തുടക്കത്തിലെ തഴയപ്പെട്ട ട്രാൻസ്ഫർ ആണ് ഫെഡേയുടെത്, ട്രാൻസ്ഫറിന് മുമ്പുള്ള മെഡിക്കൽ ചെക്കപ്പിൽ യൂറോപ്യൻ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടുപോകാൻ ആ ചെറുപ്പക്കാരന് ആവില്ല എന്ന റിപ്പോർട്ടിൽ ആ ഡീൽ എന്നന്നേക്കുമായി ഉപേക്ഷിക്കപ്പെട്ടു പോയേനെ എന്നാൽ ഫെഡെ വാൽവർഡേയുടെ കഴിവിൽ അത്രമേൽ ശുഭാപ്തി വിശ്വാസം ഉണ്ടായിരുന്ന മാഡ്രിഡ് സ്കൗട്ട് ചീഫ് ജൂനി കാലഫെറ്റ് അയാളുടെ ഉറപ്പിൻമേൽ വാൽവർഡേയെ സൈൻ ചെയ്യാൻ ആവശ്യപ്പെട്ടു, ഇട നെഞ്ചിലെ ബാഡ്‌ജിനൊപ്പം ജൂനി തന്നിൽ അർപ്പിച്ച ആ വിശ്വാസത്തിന് കൂടി വേണ്ടിയാണ് ഫെഡെ കളം നിറഞ്ഞു കളിച്ചത്, മാഡ്രിഡ് കുപ്പായത്തിൽ ദൃഢാനുരകത്മായ അനുപമമായ കളി പുറത്തെടുക്കുന്നതും..
ഫെഡെ വാൽവർഡേ കൂടിയുള്ള മാഡ്രിഡ് മധ്യനിര കൂടുതൽ സുദൃഢമായതാണ്. നിലവിലെ കളി മേന്മ തുടർന്ന് കൊണ്ട് പോകുവാൻ കഴിയുകയാണ് എങ്കിൽ,
മോന്റവീഡിയൊയിലെ "ലിറ്റിൽ ബേർഡ്" ലോസ് ബ്ളാങ്കോസിന്റെ വിജയ വഴികൾക്കുള്ള സാരഥിയാകും,
മാഡ്രിഡിനെ ധമനികളിൽ കയറ്റി ആരാധിക്കുന്ന കൂട്ടങ്ങൾക്ക് പ്രിയപ്പെട്ടവനാകും, വരും നാളുകളിൽ വെള്ളക്കുപ്പായത്തിന്റെ സമുന്നതമായ പോരാളികളിൽ മുൻപന്തിയിൽ ഉണ്ടാകും...
ജന്മദിനാശംസകൾ ഫെഡെ ❤️
23/07/2020
🏆 𝐀 𝐭𝐞𝐚𝐦 𝐨𝐟 𝐂𝐇𝐀𝐌𝐏𝐈𝐎𝐍𝐒! 🏆
Real Madrid C.F.: 21st century full of SUCCESS, MAGIC and STARS! 💜
14/07/2020
OFFICIAL | Real Madrid have completed the signing of the 17-year-old forward Juanma Hernández from Málaga on a four-year deal until 2024. 🇪🇸👋🏼
REAL MADRID 💖
13/07/2020
Another one!
25/06/2020
അണ്ണൻ ഇന്നലെ ഒരു വെടിച്ചില്ല് ഫ്രീക്കിക്ക് ഗോൾ അടിച്ചിട്ടുണ്ട്,പക്ഷെ ചിലരെ പോലെ തള്ളി മറിക്കാൻ ഒന്നും അണ്ണന്റെ പിള്ളേർ ഇല്ലാ👑👑
24/06/2020
Squad list against Mallorca !
11/05/2020
Back on training !😍
08/05/2020
ഒരു ക്ലബ് പ്രസിഡന്റ് ഇലക്ഷൻ
യൂറോപ്പിലെ ഒരു പ്രമുഖ നഗരം. അവിടെ നമ്മുടെ കഥാനായകന്റെ മനസ്സ് സംഘര്ഷഭരിതമാണ്.
തനിക്ക് എതിരെ നിക്കുന്നത് കഴിഞ്ഞ 4 വർഷത്തിൽ രണ്ട് ചാമ്പ്യൻസ് ലീഗ് ജയിച്ച, ക്ലബ്ബിൽ വളരെ സ്വാധീനമുള്ള, 15 വർഷത്തിൽ കൂടുതൽ ക്ലബ് ബോർഡിൽ പ്രവർത്തി പരിചയമുള്ള അതികായനായ ലോറെൻസോ സാൻസ്. എന്തിനാണ് സാൻസിന്റെ എതിരെ മത്സരിച്ചു സമയം കളയുന്നത് എന്നതായിരുന്നു എല്ലാരുടേം ഉപദേശം. അഞ്ചു വർഷം മുമ്പ് ഇതേ ഇലക്ഷന് നിന്ന് പച്ച തൊടാതെ തോറ്റതാണ് നമ്മുടെ കഥാനായകന്റെ ചരിത്രം. പക്ഷെ അയാൾ മനസ്സിൽ ഉറപ്പിച്ചു വച്ചിരുന്നത് വേറെ പലതും ആയിരുന്നു.
സ്വന്തമായി നിലനിൽപ് ഉണ്ടാക്കി എടുത്ത് അവിടെ നിന്നും പൊരുതി ജയിച്ച ചരിത്രമാണ് നമ്മുടെ കഥാനായകന്. തോൽവി എന്ന വാക്ക് അംഗീകരിക്കാൻ മടി ഉള്ളവൻ. ഒരു സിവിൽ എഞ്ചിനീയറിംഗ് ഡിഗ്രി ആയിരിന്നു ആദ്യ സമ്പാദ്യം. സിവിൽ അഡ്മിനിസ്ട്രേഷൻ ജോലിയിൽ തുടക്കം പക്ഷെ അയാൾക്കു അത് പോരായിരുന്നു. വലിയ സ്വപ്‌നങ്ങൾ മാത്രമായിരുന്നു അയാളുടെ മനസ്സിൽ. അതിന്റെ സാക്ഷാത്കാരത്തിനായി ഒരു രാഷ്ട്രീയ ബന്ധവുമില്ലാതെ ഒരു ഈർക്കിൽ പാർട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിലേക്ക് നടന്നു കയറി. പക്ഷെ 1986ലെ ദേശീയ തിരഞ്ഞെടുപ്പിൽ ആ പാർട്ടിക്ക് ആ ജനതയുടെ ഒരു ശതമാനം വോട്ട് പോലും നേടാൻ സാധിക്കാതെ തോറ്റു, പാർട്ടി പിരിച്ചും വിട്ടു. ആദ്യത്തെ തിരിച്ചടി. അയാൾ ഒന്നും നോക്കാതെ അടുത്ത കളത്തിലേക്ക് ചാടി. അക്കാലത്തു വളർന്നു വരുന്ന റിയൽ എസ്റ്റേറ്റ് ബിസിനെസ്സിലേക്. അവിടെ പക്ഷെ കഥ മാറി. അയാൾ മനസ്സിൽ കണ്ടപോലത്തെ വിജയങ്ങൾ കൈവരിച്ചു തുടങ്ങി. അങ്ങനെ അയാളുടെ മേഖലയിൽ ലോകമറിയപ്പെടുന്ന നാമമായി വളർന്നപ്പോ ഒരു ആഗ്രഹം. താൻ വളരെയധികം വിലകല്പിക്കുന്ന ഫുട്ബോൾ ക്ലബ്ബിന്റെ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുക. ആ തിരഞ്ഞെടുപ്പിൽ പക്ഷെ അയാളുടെ പഴയ ചരിത്രം ആവർത്തിച്ചു. അന്തസ്സായി തോറ്റു. ആ തവണ ജയിച്ച സ്ഥാനാർഥി മറ്റു പല കാരണങ്ങൾ നിമിത്തം സ്ഥാനമൊഴിഞ്ഞു. ആ പദവിയിലേക്ക് നേരത്തെ പരാമർശിച്ച സാൻസ് എത്തി. 4 വർഷത്തിൽ രണ്ട് ചാമ്പ്യൻസ് ലീഗ്. പക്ഷെ നമ്മുടെ ടിയാൻ അസ്വസ്ഥനായിരുന്നു. ക്ലബ്ബിന്റെ കടബാധ്യത അയാളെ ഭയങ്കരമായി അലട്ടി. അയാളിലെ ബിസിനസ് മനസ്സുണർന്നു. കൈവിട്ട കളി കളിച്ചു ജയിച്ചു കാണിക്കാനുള്ള ചങ്കൂറ്റവും.
ക്രിസ്തുവർഷം 2000
ക്ലബ്ബിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വർഷം.
സാൻസിനു ഭയക്കാൻ ഒന്നുമില്ല. വേറെ നല്ല സ്ഥാനാർത്ഥികൾ ഇല്ല. തന്റെ ഭരണത്തിൽ വളരെ കാലമായി പിടിതരാതെ നടന്ന ആ വലിയ ചെവിയൻ കപ്പ് നേടി അതും രണ്ട് തവണ. അപ്പോഴാണ് പണ്ടു തോറ്റു തുന്നംപാടിയ നമ്മുടെ ടിയാൻ തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. അതും ഒരിക്കലും നടക്കാത്ത മോഹന വാഗ്ദാനങ്ങൾ നിരത്തി.
വാഗ്ദാനം ഒന്ന് : ക്ലബ്ബിനെ വളരെ കാലമായി ഗുരുതരമായി അലട്ടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ശാശ്വത പരിഹാരം. അതും രണ്ട് വർഷത്തിനുള്ളിൽ.
വാഗ്ദാനം രണ്ട് : നിലവിൽ അത്യാവശ്യം നല്ല രീതിയിൽ പോകുന്ന സ്റ്റേഡിയം പുതുക്കി പണിതു ആധുനികവത്ക്കരിക്കുക. അതും കോടിക്കണക്കിനു രൂപ ചിലവഴിച്ചുകൊണ്ട്. (ആദ്യത്തെ വാഗ്ദാനം തന്നെ മലർ പൊടിക്കാരന്റെ ദിവാസ്വപ്നസമം ആണ്. അപ്പഴാ ഇതു )
വാഗ്ദാനം മൂന്ന് : ക്ലബ്ബിന്റെ അഭിമാനവും, പതിറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങുന്നതുമായ പരിശീലന ഗ്രൗണ്ടും അനുബന്ധ സ്ഥലവും വിറ്റു തുലക്കുക. അനേകം ഫുട്ബോൾ മഹാരഥന്മാർ അവരുടെ കാല്പനികതയുടെ മാറ്റുരച്ച മണ്ണാണ്. അതും ലോകത്തിലെ എണ്ണം പറഞ്ഞ നഗരത്തിലെ ഹൃദയഭാഗത്തുള്ള സ്ഥലം. അതിനു പകരം നഗരത്തിനു വളരെ പുറത്ത് കുറെയേറെ തരിശു ഭൂമി ലഭിക്കും. അവിടെ ലോകോത്തര പരിശീലന സംവിധാനം ശൂന്യതയിൽ നിന്നും നിർമിച്ചു എടുക്കുക.
എല്ലാരേം പോലെ സാൻസും ചിരിച്ചു കാണണം അന്ന്.
ഇവിടെ കളിക്കാർക്ക് വേതനം കൊടുക്കാൻ കഷ്ടപ്പെടുന്നു. ലോകം അറിയപ്പെടുന്ന താരത്തിനെ വിറ്റിട്ടാ പണം ഉപയോഗിച്ചു ബാക്കി ഉള്ള കളിക്കാർക്ക് വേതനം കൊടുക്കേണ്ട ഗതികേടിൽ നിക്കുമ്പോ ആണ് നമ്മുടെ ടിയാന്റെ വലിയ വായിലെ പ്രസംഗം.
പക്ഷെ നമ്മുടെ കഥാനായകൻ രണ്ടും കല്പിച്ചു തന്നെ ആയിരുന്നു. ചരിത്രം മാറ്റി കുറിക്കാൻ. ഇതുവരെയുള്ള വാഗ്ദാനങ്ങളെ കൈവിട്ട കളി എന്നെല്ലാരും കളിയാക്കിയപ്പോ അയാൾ പോരാട്ടം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ഉടനെ വന്നു അടുത്ത തിരഞ്ഞെടുപ്പ് വാഗ്ദാനം.
വാഗ്ദാനം നാല് : നിലവിലെ ലോകത്തിലെ നമ്പർ വൺ കളിക്കാരിൽ ഒരാളെ സൈൻ ചെയ്യും. അതും റെക്കോർഡ് തുക കൊടുത്ത്
സാമ്പത്തിക പ്രശ്നം നേരിടുമ്പോൾ സ്റ്റേഡിയം പുതുക്കി പണിയുന്നതിന്റെ കൂടെ ആണ് ഈ സൈനിങ് വാഗ്ദാനം എന്ന് ഓർക്കണം. ഇതൊന്നും പോരാഞ്ഞിട്ട് വേറെ ഒരു പ്രശ്നം കൂടി ഉണ്ട്.. ഈ ലോകോത്തരൻ ഇപ്പോൾ കളിക്കുന്നത് ചിരവൈരികൾക്കുവേണ്ടി ആണ്. അതും അവരുടെ ക്യാപ്റ്റൻ. അവരുടെ സ്വകാര്യ അഹങ്കാരം.
ഒരിക്കലും നടക്കാത്ത സ്വപ്നം. പക്ഷെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ എല്ലാരും ഞെട്ടി. നമ്മുടെ ടിയാൻ ജയിച്ചിരിക്കുന്നു. പിന്നെ കൗതുകം ആയി എല്ലാർക്കും. ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങൾ ഇയാൾ എങ്ങനെ നടത്തും എന്നു.
ഒരു ശരാശരി ഫുട്ബോൾ ഫാനിനു ഇപ്പോൾ മനസിലായി കാണും നമ്മുടെ ടിയാൻ ആരെന്നു.
Florentino Perez!
പിന്നെ നടന്നത് ചരിത്രം. എല്ലാ വാഗ്ദാനങ്ങൾ പൂർത്തിയാക്കി എന്നുമാത്രമല്ല, വെറും 6 വർഷത്തിലെ ശ്രമഫലമായി ലോകത്തിലെ ഏറ്റവും സമ്പന്ന ക്ലബ് ആക്കിയെടുത്തു അയാൾ.
വാൽഡെബിബാസ് എന്ന തരിശുഭൂമിയെ അയാൾ ലോകത്തിലെ എണ്ണംപറഞ്ഞ സ്പോർട്സ് കോംപ്ലക്സാക്കി മാറ്റി.
തുടരെ തുടരെ മഹാരഥന്മാരെ ക്ലബ്ബിൽ കൊണ്ടുവന്നു. ല്യൂയിഡ് ഫിഗോ, സിനദീൻ സിദാൻ, റൊണാൾഡോ, ഡേവിഡ് ബെക്കം, മൈക്കിൾ ഓവൻ, റോബിനിയോ, സെർജിയോ റാമോസ് എന്നിവർ അതിൽ ചിലർ. ലോകം അവരെ ഗലാസ്ടിക്കോസ് എന്നു വിളിച്ചു. ക്ലബ്ബിന്റെ സ്ഥാപനത്തിന്റെ നൂറാം വാർഷികത്തിൽ ചാമ്പ്യൻസ് ലീഗ് നേടി യശ്ശസുയർത്തി . പക്ഷെ ആദ്യകാല വിജയങ്ങൾക്കുശേഷം അയാളുടെ അമിതാവേശവും നിയന്ത്രണവും കളിക്കളത്തിൽ തിരിച്ചടികൾ നൽകി. ക്ലബ്ബിന്റെ നടത്തിപ്പിൽ ഏകാധിപത്യപരമായ ഇടപെടലുകൾ അവരുടെ നടുവൊടിച്ചു. തന്നെക്കാൾ പ്രാപ്തരായവർ റിയാൽ മാഡ്രിഡിനെ നയിക്കട്ടെ എന്ന വിചാരത്തിലാവണം, 2006 ഫെബ്രുവരി മാസം അയാൾ തന്റെ പ്രസിഡന്റ് പദവി പൊടുന്നനെ രാജി വെച്ചൊഴിഞ്ഞു. രണ്ടു വർഷം മുൻപ് അയാളെ സ്തുതിപാടി രണ്ടാമതും മാഡ്രിഡിന്റെ തലപ്പത്തിരുത്തിയ ആളുകളുടെ അടക്കംപറച്ചിലിൽ മനംനൊന്തായിരിക്കാം. പ്രിയ പത്നിയുടെ അനുദിനം മോശമായികൊണ്ടിരുന്ന ആരോഗ്യസ്ഥിതിയും അയാളെ ആ തീരുമാനത്തിലെത്തിച്ചു.
കായിക ലോകത്തിൽ നിന്നും മൂന്നു വർഷത്തെ വനവാസം.
കാലചക്രം തിരിഞ്ഞു. മാഡ്രിഡിന്റെ ഭാഗ്യനിർഭാഗ്യങ്ങളും. ചിരവൈരികളുടെ മുന്നിൽ അക്ഷരാർത്ഥത്തിൽ മുട്ടുകുത്തി നിക്കുന്ന അവസ്ഥയിൽ അയാൾക്കു വേറെ വഴിയില്ലായിരുന്നു. വോട്ട് തിരിമറി ആരോപണത്തിൽ പുറത്താക്കപ്പെട്ട കാൽഡെറോണിന് പിൻഗാമിയായി താൻ വരുന്നു എന്ന് പെരെസ് പ്രഖ്യാപിച്ചപ്പോൾ എതിരെ നിൽക്കാൻ പോലും ആരും ധൈര്യപ്പെട്ടില്ല. വീണ്ടും ചരിത്രം തിരുത്തി കുറിക്കപ്പെടുന്നു.
പക്ഷെ രണ്ടാം വരവിൽ അയാൾ തന്റെ തെറ്റുകൾ തിരുത്തി കുറിച്ചു. ഓരോ വർഷം ഓരോ സൂപ്പർ താരം എന്ന പതിവ് മാറ്റി ഒറ്റ ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, കക്ക, സാബി അലോൺസോ, കരിം ബെൻസിമ എന്നിവരെ മേടിച്ചു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചു. കളിക്കളത്തിലെ കാര്യങ്ങളുടെ നിയന്ത്രണം അതിന്റെ ആളുകൾക്കു അയാൾ നൽകി.. പതിയെ ആണെങ്കിലും വിജയദേവത അയാളെ കടാക്ഷിച്ചു. തന്റെ പ്രിയപ്പെട്ട കളിക്കാരിൽ പ്രഥമസ്ഥാനീയൻ സിദാൻ കോച്ചിങ് പദവി ഏറ്റെടുത്തതോടെ പെരെസിന്റെ ആഗ്രഹം പൂർത്തീകരിച്ചു. മറ്റാർക്കും ആലോചിക്കാൻ പോലും കഴിയാത്ത ഒരു റെക്കോർഡ് അയാളുടെ ഭരണകാലത്തു റിയാൽ മാഡ്രിഡ് നേടി. ഹാട്രിക്ക് ചാമ്പ്യൻസ് ലീഗ് !!
ഇത്രമേൽ പ്രതിസന്ധികൾ നേരിട്ട ഒരു ഫുട്ബോൾ ക്ലബ് പ്രസിഡന്റ് വേറെ കാണില്ല. അതിനെ എല്ലാം തരണം ചെയ്തു നമ്പർ വണ്ണായി തുടരുന്നു..
നിലവിൽ ലോകോത്തരമായ സ്റ്റേഡിയം ലോകാത്ഭുതമാക്കി തീർക്കാനുള്ള പണികൾ നടക്കുന്നു. മഹാരഥന്മാർ ഇപ്പോഴും മോഹിക്കുന്ന ടീമായി റിയാൽ മാഡ്രിഡ് തുടരുന്നു. അതിന്റെ തലപ്പത്തു അതിനൊക്കെ കാരണക്കാരനായ ആ ബിസിനെസ്സുകാരനും.
ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിക്കു പോലും കാര്യമായ പോറൽ ഏല്പിക്കാത്തവിധം സാമ്പത്തിക ഭദ്രത ഉള്ള ചുരുക്കം ചില പ്രസ്ഥാനങ്ങളിൽ ഒന്നായി അയാൾ റിയാൽ മാഡ്രിഡിനെ വളർത്തി കഴിഞ്ഞു.
ഏതൊരു ക്ലബും മോഹിക്കുന്ന ഒരു നേതാവ്.
5 Champions League
5 FIFA Club World Cup
4 European Super Cup
4 La Liga
2 Copa del Rey
5 Spanish Super Cup
2 Basketball European Cup
1 Basketball Intercontinental Cup
6 Basketball League
6 Basketball Copa del Rey
5 Basketball Spanish Super Cup
Written By Pradeep Mathews Tom in RMFK Group