31/10/2024
ശ്രീ ലളിതാസഹസ്രനാമ പഠന ക്ലാസുകൾ
ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രത്തിന്റെ താന്ത്രിക പഠന ഗ്രൂപ്പായ ശൈവ ശാക്തേയ താന്ത്രിക വിദ്യാപീഠത്തിൻ്റെ *Facebook* Page വഴിയായിരിക്കും നാളെ രാവിലെ 5 30 മുതൽ Live ആയി ആരംഭിക്കുക. ക്ലാസുകളുടെ Live Notifications നിങ്ങളുടെ FB പേജിൽ ലഭിക്കുന്നതിനായി,
എല്ലാവരും ഈ പേജ് Like ചെയ്തു Follow ചെയ്യുക
👇
https://www.facebook.com/share/wCEKg7Zm8on1YsCf/
നന്ദി🙏🏻
HSYSK
WhatsApp: 9526274785
www.hsysk.in
ശൈവ ശാക്തേയ താന്ത്രിക വിദ്യാപീഠം
ഹിമാലയൻ സിദ്ധാശ്രമത്തിന്റെ കീഴിൽ കേരളത്തിൽ പ്രവർത്തിച്ചുവരുന്ന സമയമാർഗ്ഗ താന്ത്രിക പഠന ഗുരുകുലമാണ് ഇത്
20/10/2024
ധ്യാന ശക്തി ഉണരട്ടെ
ആധുനിക കാല മനുഷ്യർ ഭൗതിക രംഗത്തും ആത്മീയ രംഗത്തും പലവിധത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്
ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ തലങ്ങളിലാണ് ഇവ അനുഭവപ്പെടുന്നത്. വ്യക്തിപരമായി നാം ഉയരുന്നതിനൊപ്പം നമ്മുടെ കുടുംബത്തെയും സമൂഹത്തെയും രാഷ്ട്രത്തെയും ലോകത്തെയും നന്മയിലേക്ക് നയിക്കേണ്ടത് ഓരോ മനുഷ്യന്റെയും ധർമ്മമാണ്.
സ്വധർമാനുഷ്ഠാനത്തിലൂടെ ഓരോരുത്തർക്കും ഈ കഴിവ് നേടാൻ സാധിക്കും. അതിന് സ്വധർമ്മം എന്താണെന്നറിയണം. അതിനെ എങ്ങനെ ആചരിക്കാം എന്ന് പഠിക്കണം. ഈയൊരു ഉദ്ദേശത്തോടെയാണ് ഹിമാലയൻ സിദ്ധാശ്രമ കേന്ദ്രം വിവിധ ജില്ലകളിൽ സൽസംഗ ക്ലാസുകൾ നടത്തുന്നത്.
ഇതിലൂടെ പൗരാണികമായ സനാതന ധർമ്മത്തെ കുറിച്ചും, ഓരോ വ്യക്തിയും സ്വജീവിതത്തിൽ അനുഷ്ഠിക്കേണ്ട വിവിധതരത്തിലുള്ള യോഗ തന്ത്ര സാധനാ വിദ്യകളെ കുറിച്ചും പഠിക്കാൻ കഴിയും. അതുവഴി ഭൗതിക രംഗത്തും ആത്മീയ രംഗത്തും നമുക്ക് സമ്പൂർണ്ണ വിജയികളായി മാറാം.
ഓം ലോകാ സമസ്താ സുഖിനോ ഭവന്തു:
ഇന്ന് മലപ്പുറം ജില്ലയിൽ സൽസംഗ സമിതിയുടെ നേതൃത്വത്തിൽ നടന്ന ധ്യാന യോഗ ക്ലാസും ലളിതാസഹസ്രനാമ അർച്ചനയും
02/10/2024
🕉️
പ്രഭാത ചിന്ത...ശുഭ ചിന്ത
ഈ പ്രഭാതം നല്ലൊരു ദിനത്തിൻ്റെ തുടക്കമാവട്ടെ.....
ഇന്നത്തെ എൻ്റെ ചിന്തകളും പ്രവർത്തനങ്ങളും നന്മ നിറഞ്ഞതാവട്ടെ.....
മനസാ - വാചാ- കർമ്മണാ സർവ്വർക്കും മംഗളം ചെയ്യാൻ എനിക്ക് സാധിക്കട്ടെ......
എൻ്റെ കർമ്മമേഖലയിൽ ഞാൻ പൂർണ്ണ വിജയിയായി മാറട്ടെ.....
ഈ പ്രപഞ്ചത്തിലെ സർവ്വചരാചരങ്ങൾക്കും നന്മകൾ ഭവിക്കട്ടെ.....
ഈശ്വരാനുഗ്രഹം എന്നിലും സർവരിലും നിറയട്ടെ.....
ഓം നമഃശിവായ🙏
HSYSK
www.hsysk.in
26/08/2024
ധ്യാനം ജ്ഞാനം ആനന്ദം :
സത്സംഗം മലപ്പുറം ജില്ല
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ മലപ്പുറം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ നടന്ന ധ്യാന സത്സംഗത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ.
സത്സംഗത്തിൽ ശിവകുണ്ഡലിനിയോഗം ആയുഷ്കലാ ധ്യാനം, പ്രണായാമ - മന്ത്രജപ - ധ്യാന പരിശീലനങ്ങൾ,ശ്രീ ലളിതാസഹസ്രനാമാർച്ചന എന്നിവ നടന്നു.
മലപ്പുറം ജില്ലാ സത്സംഗസമിതി കോർഡിനേറ്റർ ശ്രീ സദാനന്ദൻ പരിപാടികൾക്ക് നേതൃത്വം നൽകി.
ഓം നമ:ശിവായ
HSYSK
www.hsysk.in
23/06/2024
🔯
യോഗാത്മകജീവിതം
ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം ആചാര്യൻ എ.വി. കൃഷ്ണകുമാർ നടത്തിയ #യോഗാത്മകജീവിതം എന്ന പ്രഭാഷണം. കാണുക👇
https://youtu.be/4zOfwpsWI-g?si=V2SoOXL8mWdmHo-2
പ്രതിപാദ്യ വിഷയങ്ങൾ
👉
യോഗശാസ്ത്രത്തിന്റെ ഉത്ഭവം
👉
യോഗ എന്ത്
👉
യോഗ എന്തിന്
👉
യോഗയിലെ പരിശീലന ക്രിയകൾ
👉
യോഗ സമഗ്ര ജീവിത വിജയത്തിന്
നന്ദി🙏
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം
( HSYSK )
Website : www.hsysk.in
WhatsApp: 8078388409
യോഗാത്മക ജീവിതം | അന്താരാഷ്ട്ര യോഗദിന സന്ദേശം 2024 | ആചാര്യ കൃഷ്ണകുമാർ
2024 ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം ആചാര്യൻ എ.വി. കൃഷ്ണകുമാർ നടത്...
10/06/2024
ധ്യാനമെന്ന #മഹാശക്തി
അതിശക്തമായ മനസുകളെ വാർത്തെടുക്കാൻ ധ്യാന പരിശീലനങ്ങൾക്ക് സാധിക്കുമെന്നും, അതിനാൽ പൊതുസമൂഹം ധ്യാനയോഗ പരിശീലനങ്ങളിലേയ്ക്ക് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന സന്ദേശത്തോടെ കോട്ടയം ജില്ലയിൽ വൈക്കത്ത് നടന്ന ഏകദിന സത്സംഗം പൂർണമായി.
ധ്യാന യോഗ പരിശീലനങ്ങൾ, വിശ്വദേവതാ വന്ദന ക്രിയകൾ, ശ്രീ ലളിതാ സഹസ്രനാമാർച്ചന എന്നിവ സത്സംഗത്തിൻ്റെ ഭാഗമായി നടന്നു.
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം ആചാര്യൻ എ.വി. കൃഷ്ണകുമാർ ധ്യാന യോഗ സത്സംഗം നയിച്ചു.
കോട്ടയം ജില്ലാ സത്സംഗ സമിതി കോർഡിനേറ്റർമാരായ ശ്രീമതി. ശോഭ, മനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
02/06/2024
ക്ഷേത്രങ്ങളിൽ ധർമ്മ പാഠശാലകൾ ഉയരണം 🔥
ഓരോ ക്ഷേത്രങ്ങളും സനാതന ധർമ്മ വിശ്വാസികൾക്ക് സ്വധർമ്മം പഠിക്കുവാനും ആചരിക്കുവാനുമുള്ള കേന്ദ്രങ്ങളായി മാറണമെന്നും, അതിനായി ഭക്തജനങ്ങളുടെ കൂട്ടായ്മ്മ സമൂഹത്തിൽ ഉയർന്നുവരണമെന്നുമുള്ള സന്ദേശമുയർത്തി, ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിലെ പാലേരി മഹാശിവക്ഷേത്രത്തിൽ നടന്ന സത്സംഗം പൂർണമായി.
സൽസംഗത്തിൽ ശിവകുണ്ഡലിനിയോഗം ആയുഷ് കല ധ്യാന പരിശീലനം, ആധ്യാത്മിക പ്രഭാഷണം,ലളിതാസഹസ്രനാമാർച്ചന എന്നീ അനുഷ്ഠാന ക്രിയകൾ നടന്നു.
HSYSK ആചാര്യ കൃഷ്ണകുമാർ ക്ലാസുകൾ നയിച്ചു. കണ്ണൂർ ജില്ലാ സമിതി കോഡിനേറ്റർമാരായ പുരുഷോത്തമൻ, രമാഭായി എന്നിവർക്ക് പരിപാടികൾക്ക് നേതൃത്വം നൽകി.
വീഡിയോ കാണുക👇
https://youtu.be/z-Kz3YY7HcA?si=9uLS6FUQ-HN4N0Hm
നന്ദി
ഓം നമഃശിവായ
ശ്രീ പരമേശ്വര സേവനാർത്ഥം,
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രം
(HSYSK)
WhatsApp : 8078388409
Website :
www.hsysk.in
ശ്രീ ലളിതാസഹസ്രനാമാർച്ചന | സത്സംഗം |പാലേരി മഹാശിവക്ഷേത്രം, കണ്ണൂർ
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ കണ്ണൂർ പാലേരി മഹാശിവക്ഷേത്രത്തിൽ 2-6-2024 ൽ നടന്ന സത്സം....
31/05/2024
ഹിമാലയൻ സിദ്ധാശ്രമ യോഗ സാധക കേന്ദ്രത്തിന്റെ
#സത്സംഗം കണ്ണൂരിൽ...
സ്വാഗതം🙏
29/05/2024
ധ്യാനം ജ്ഞാനം ആനന്ദം
www.hsysk.in
WhatsApp 8078388409