Maveli Arts & Sports Club, Mavelipuram

Maveli Arts &  Sports Club, Mavelipuram

Share

Maveli arts and Sports Club situated in a beautiful village Mavelipuram in the district of Alappuzha

Maveli arts and Sports Club situated in a beautiful village Mavelipuram in the district of Alappuzha, Kerala. We are the people engaged in doing social and cultural activities among the residents of Mavelipuram and nearby places.

06/01/2024

മാവേലി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കഴിഞ്ഞദിവസം നടത്തിയ സമ്മാനകൂപ്പണ്
നറുക്കെടുപ്പ്
വിജയികൾക്കു നാളെ (ഞായർ )അവർക്കു ലഭിച്ച സമ്മാനങ്ങൾ വിതരണം ചെയ്യുകയാണ് . വൈകിട്ട് 5മണിക് മാവേലിപുരത്തു വെച്ചാണ് ചടങ്ങു .
ക്ളബ്ബിന്റെ പ്രവർത്തനങ്ങൾക്കു എല്ലാവിധ പിന്തുണയും നൽകി കൊണ്ടിരിക്കുന്ന നിങ്ങൾ ഓരോരുത്തരെയും ഈ ചടങ്ങിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു

03/01/2024

നന്ദി....💞

03/12/2023

മാവേലിയുടെ വായനശാലക്ക് സ്ഥലം വാങ്ങൽ ധനസഹായ ഫണ്ടിലേക്ക് എല്ലാ സഹായ സഹകരണങ്ങളും അറിയിച്ച് മാവേലി പ്രവർത്തകർക്ക് മികച്ച പിന്തുണയുമായി techgentsia CEO ശ്രീ. ജോയ് സെബാസ്റ്റ്യൻ. കൂടെ . ക്ലബ്ബ് സെക്രട്ടറി ശ്രീ..സവിൻ ചന്ദ്ര

Photos from Maveli Arts &  Sports Club, Mavelipuram's post 26/11/2023

മാവേലി ആർട്ട്സിന്റെ സ്ഥലം വാങ്ങൽ ധനസമാഹരണത്തിന്റെ . സമ്മാനക്കൂപ്പൻ വിതരണവുമായി പ്രവർത്തകർ പ്രായഭേദമന്യേ അവരവർക്കു നൽകിയിട്ടുള്ള വാർഡുകളിൽ സജീവമായി പ്രവർത്തനത്തിലാണ് . ഒന്നു സിറിൾ സാറിന്റെ നേതൃത്തത്തിലുള്ള ടീം ക്ഷീണം അകറ്റാൻ കോളേജ് ജംഗഷന് സമീപമുള്ള ചായ കടയിൽ ടീ ബ്രേക്ക് .. അജിത്തും കൂട്ടരും കൂപ്പൺ വിൽക്കുന്ന, തിരക്കിലാണ്... മറ്റൊന്ന് വിനുവും കൂട്ടുകാരും ചർച്ചയിൽ

27/10/2023

ഇത് മാവേലി ആർട്ട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ലോഗോ ആണ് .20 വർഷങ്ങൾക്ക് മുൻപ് ചിത്രകലാ അദ്ധ്യാപകനും മാവേലിയുടെ മുൻ കാല പ്രവർത്തകനുമായ ശ്രീ : രഘുനാഥ് . ഞങ്ങളുടെയൊക്കെ രഘു അണ്ണൻ വരച്ചു നൽകിയതാണ്. ഇത്രയും കാലം ഇത് ഞങ്ങളുടെ മനസ്സിൽ നിന്നും മായാതെ കാത്തുസൂക്ഷിച്ചു .ഇനി ഇത് നമ്മുടെ വായനശാലയുടെ ചുവരിൽ നമ്മുടെ രഘു അണ്ണൻ തന്നെ വരക്കും . അതിന്റെ തുടക്കമായി മാവേലിക്കു സ്ഥലം വാങ്ങുന്നതിനു വേണ്ടി സമ്മാനക്കൂപ്പണുമായി ഞങ്ങൾ നിങ്ങളുടെ മുന്നിൽ വരുകയാണ് സഹായിക്കണം സഹകരിക്കണം ....

31/03/2023

മാവേലിപുരത്തിന്റെ ഒരായിരം നന്ദി 🥰

രണ്ടുമൂന്നു വർഷമായിട്ടുള്ള ഒരു ആഗ്രഹമാണ് മാവേലിപുരത്തു നിന്ന് ഒരു പകൽപൂരം മഠത്തയിൽ അമ്പലത്തിലേക്ക് നൽകണം എന്നുള്ളത്

അപ്പോഴാണ് കൊറോണ എന്ന മഹാമാരി ലോകമെമ്പാടും കീഴടക്കിയത് കൊറോണ കാലം കഴിഞ്ഞുള്ള ആദ്യത്തെ ഉത്സവം എന്തായാലും ഈ പ്രാവശ്യം പകൽപൂരം നടത്തണം എന്നുള്ളത് വാശിയായിരുന്നു കൂട്ടായ പ്രവർത്തനത്താൽ അത് സാധിക്കുകയും ചെയ്തു. ഷാജി അണ്ണനോട് ഇക്കാര്യം പറഞ്ഞപ്പോൾ ഞങ്ങളെക്കാൾ വലിയ ആവേശത്തിൽ നമുക്കിത് ചെയ്യാടാ വരുന്നത് വരുന്നിടത്ത് വച്ച് കാണാം എന്ന് പറഞ്ഞ് മുന്നിൽ നിന്ന് നയിച്ച ഞങ്ങളുടെ ഷാജി പാപ്പൻ 😍💞 പോലും വിചാരിച്ചു കാണില്ല പൂരം ഇത്രയും വിജയം ആകുമെന്ന്

എടുത്തു പറയേണ്ട കാര്യം ഈ പൂരം ഇത്രയും ഭംഗിയായി തീരും എന്ന കാര്യം ഞങ്ങൾ സ്വപ്നത്തിൽ പോലും കരുതിയില്ല.. ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഓമനപ്പുഴ ഒട്ടാകെ ഈ പകൽപൂരത്തെ ഏറ്റെടുത്തു വൻ വിജയമാക്കി തീർക്കുകയും ചെയ്തു

കൊച്ചുകുട്ടികളും,അമ്മമാരും, പെങ്ങമ്മാരും, ഒരു നാടാകെ ഈ പൂരത്തിൽ ആടിയും പാടിയും സന്തോഷിക്കുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.നിങ്ങളുടെ സന്തോഷം പകർന്നു നൽകിയ ഊർജ്ജത്തിൽ നിന്നും അടുത്തവർഷം ഇതിലും ഗംഭീരമായി പൂരം നടത്തുവാൻ മഠത്തയിൽ അമ്മമാരുടെ അനുഗ്രഹം ഉണ്ടാകും എന്ന് ഉറച്ച വിശ്വാസത്തിൽ...

ഒരിക്കൽ കൂടി മാവേലിപുരത്തിന്റ നന്ദി എല്ലാവരെയും അറിയിച്ചുകൊണ്ട്....🥰❤️

ടീം മാവേലി

11/10/2021

ആദരാഞ്ജലികൾ 🌹🙏🏻

15/08/2021

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ ❤🇮🇳

07/08/2021

നീരജ് ചോപ്ര ചരിത്രം രചിച്ചിരിക്കുന്നു... 🥰❤️ ഒളിംപിക് ഗെയിംസ് ചരിത്രത്തിലാദ്യമായി ഭാരതം അത്ലറ്റിക്സിൽ സ്വർണ്ണം നേടിയിരിക്കുന്നു. ത്രിവർണ്ണ പതാക ടോക്കിയോയിൽ ഉയർന്നു. ഭാരതത്തിന്റെ അഭിമാനമായ നീരജ് ചോപ്രക്ക് ആശംസകൾ.❤️❤️🌹

07/08/2021

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ. ഒളിമ്പിക് ഗുസ്തിയിൽ പുരുഷൻമാരുടെ 65 കിലോ ഫ്രീസ്റ്റൈലിൽ ഇന്ത്യയുടെ ബജ്റംഗ് പുനിയ വെങ്കലം നേടി
വെങ്കല മെഡലിനായുള്ള പോരാട്ടത്തിൽ കസാഖ്സ്താന്റെ ദൗലത് നിയാസ്ബെക്കോവിനെയാണ് ബജ്റംഗ് തോൽപ്പിച്ചത്.

Want your business to be the top-listed Gym/sports Facility in Alappuzha?

Click here to claim your Sponsored Listing.

Location

Category

Address


Mavelupuram
Alappuzha
688521