Kattilthekka Vallam

Kattilthekka Vallam

Share

100 years old boat, so many cups got it 100 years old boat so many cup got it

Photos from Kattilthekka Vallam's post 01/07/2019
26/06/2019

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ തെക്ക് പടിഞ്ഞാറ് കിടക്കുന്ന പ്രദേശങ്ങളിലെ ഗ്രാമവാസികളിൽ ,ഒരു പക്ഷെ വള്ളംകളിയെക്കുറിച്ച് ചോദിച്ചാൽ അവരുടെ നാവിൽ ആദ്യം വരുന്ന പേരുകൾ ഒരു പക്ഷെ ചുണ്ടൻ' വള്ളങ്ങളുടെയോ, വെപ്പ് വള്ളങ്ങളുടെയോ ഇരുട്ട് കുത്തി വള്ളങ്ങളുടെയോ അല്ലായിരിക്കും .
അവരുടെ വാക്കുകളിൽ നിറഞ്ഞ് നിൽക്കുന്നത് ചെല്ലിക്കാടനും കമ്പിനിയും കാട്ടിൽ തെക്കതിലും ഒക്കെയായിരിക്കും. പറയാനുദ്ദേശിക്കുന്നത് ഒരിറിവാണ്.

"തെക്കിൻ്റെ കാരണവൻന്മാർ"

90 മുകളിൽ വർഷങ്ങളുടെ പാരമ്പര്യം പറയുവാനുള്ള വള്ളങ്ങളാണ് മേൽപ്പറഞ്ഞ "തെക്കനോടികെട്ടു വള്ള" വിഭാഗത്തിൽപ്പെടുന്ന ചെല്ലിക്കാടനും, കമ്പിനിയും, കാട്ടിൽ തെക്കത്തിലും ഒക്കെ.
നെഹ്റു ട്രൊഫിയിൽ വനിതകൾ തുഴയുന്ന ഈ വള്ളങ്ങൾക്ക് സ്വന്തം നാട്ടിലെ പ്രദേശിക കളികളിൽ തീ പാറുന്ന പോരാട്ടങ്ങളുടെ ചരിത്രമുണ്ട്.
ഈ മൂന്ന് പ്രതാപശാലികളുടെ കഥയും അവരുടെ ആരാധക പിന്തുണയും വെറെ ലെവലാണെന്ന് സാരം,

90 കഴിഞ്ഞ വാർദ്ധക്യങ്ങൾ ഇവരെ കുറിച്ച് പറയുമ്പോൾ അവരിൽ ഉണ്ടാകുന്ന പ്രസരിപ്പ് കണ്ടിട്ട് തോന്നിയിട്ടുണ്ട് ഈ പ്രതാപശാലികളുടെ പ്രതാപകാലത്ത് ജീവിച്ചിരുന്നെങ്കിൽ എന്ന്. അത്രയ്ക്ക് Facinate ചെയ്യിപ്പിക്കുന്ന ചരിത്രമുള്ള വള്ളങ്ങളാണ് ഇവർ മൂന്ന് പേരും, പല്ലനയും, പുളിക്കീഴും, തൃക്കുന്നപ്പുഴയും, പടിയിൽ കടവിലുംമെല്ലാം ഓണനാളുകളിൽ, അടുപ്പിച്ച് അടുപ്പിച്ച് വരുന്ന ഇവരുടെ പോരാട്ടങ്ങൾ ഓണനാളുകളെ സമ്പന്നമാക്കും.

ചരിത്രവും കഥയുമുള്ള വള്ളങ്ങളാണ് ഇവർ, കാരിച്ചാലിൻ്റെ "ചരിവ് "പോലെ "ചരിവ്" കൊണ്ട് പ്രസിദ്ധമാണ് കാട്ടി തെക്കതിൽ തെക്കനോടി(കെട്ട് വിഭാഗം). ആദ്യ പത്തിൽ കാട്ടിതെക്കെതിനെ ഇളക്കിയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല എന്നതാണ് നാട്ടുവർത്തമാനം. അവൻ്റെ ചരിഞ്ഞുള്ള ആ ഫിനിഷിംങ്ങ് പ്രസിദ്ധമാണ് അതൊരു കാഴ്ച്ചയാണ് കണ്ടിട്ടുണ്ട് അതിൻ്റെ എല്ലാ ചാരുതയോടെയും.

" കമ്പിനി" തെക്കനോടി

പഴയ പ്രതാപികളിൽ അൽപ്പമെങ്കിലും ചെറുപ്പം പറയാവുന്ന വള്ളം. കയർതൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന അനവധി പേരുടെ Share കൊണ്ട് പണിതെടുത്ത വള്ളമായത് കൊണ്ടാണ് ഇവനെ കമ്പിനി എന്ന പേരിൽ അറിയപ്പെടുന്നത്.

"ചെല്ലിക്കാടൻ"

ഈ തലമുറയിലെ കാരണവർ, ആദ്യകാല മൽസരങ്ങളിലെ അജയ്യൻ.
ഒരു കാലത്ത് എതിരാളികളില്ലാതെ കുതിക്കുന്ന വള്ളമെന്ന വിശേഷണത്തോടെ അരങ്ങ് വാണവൻ.

" പുതുയുഗപിറവികൾ"

തെക്കനോടി വിഭാഗത്തിൽ "ന്യൂ ജെൻ പിള്ളാർ" ആയിരുന്നു തെക്കനോടി തറ വള്ളങ്ങൾ ." തറ വള്ളങ്ങൾ " എന്നു വെച്ചാൽ താഴ്ഭാഗം കെട്ടുന്നതിന് പകരം ആധുനിക രീതികളിൽ നിർമ്മിച്ചെടുത്ത വള്ളങ്ങൾ. ആദ്യമായി ഇങ്ങനെ നിർമ്മിച്ചത് ദേവസ് ചുണ്ടൻ്റെ മുതലാളിയായിരുന്ന കലാധരൻ ആയിരുന്നു .എന്നാൽ ഈ വള്ളങ്ങൾ പരമ്പരാഗത തെക്കനോടി കെട്ടുവള്ളങ്ങളെ അപേക്ഷിച്ച് വേഗം കൂടുതൽ ആയിരുന്ന .ആയത് കൊണ്ട് അതൊരു പ്രതിന്ധി ഉണ്ടാക്കിയപ്പോൾ പല്ലന ദേശത്ത് നിന്നും" സാരഥി" എന്ന വള്ളം പണിതിറക്കി അങ്ങനെ ദേവസ് തെക്കനോടിക്ക് ഒരു എതിരാളിയായി .
അങ്ങനെ തെക്കനോടി കളികൾ തെക്കനോടി "കെട്ട് വിഭാഗം" തെക്കനോടി "തറ വിഭാഗം" എന്ന രീതിയിലായി അതിന് മാറ്റ് കൂട്ടുവാൻ കാട്ടിൽ തെക്കതിൽ കുടുംബത്തിൽ നിന്നും കാട്ടിൽ തെക്കതിൽ തെക്കനോടിയും കൂടി അരങ്ങത്ത് വന്നു.അങ്ങനെ തെക്കനോടി കളികൾ 2 വിഭാഗമായി നടത്തി.

തെക്കനോടി "കെട്ട് വള്ളങ്ങൾ"

*ചെല്ലിക്കാടൻ
*കാട്ടിൽ തെക്കെ
*കമ്പിനി

തെക്കനോടി തറ വള്ളങ്ങൾ

*ദേവസ്
*സാരഥി
*കാട്ടിൽ തെക്കതിൽ

വീറും വാശിയുമുള്ള പോരാട്ടങ്ങളാണ് ഇന്നും ഇവരുടെ മുഖമുദ.
ഇന്ന് തോറ്റാൽ പകരം വീട്ടാൻ ആഴ്ചകൾ കാത്തിരിക്കതെ
അടുത്തടുത്ത ദിവസങ്ങളിൽ മൽസരങ്ങൻ നടക്കുന്ന
ഒരിടം കൂടിയാണ് ഇവരുടെ അങ്കത്തട്ടുകൾ

സത്യം പറഞ്ഞാൽ ഓണനാളുകളെ ആവേശത്തിൻ്റെ മുൾമുനയിൽ എത്തിക്കുന്നവർ ഇവരാണ് ഈ തെക്കനോടികൾ.♥

08/11/2018
Untitled album 27/05/2018

2018

Want your business to be the top-listed Gym/sports Facility in Alappuzha?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Alappuzha