KMLC പാലമുക്ക്

KMLC പാലമുക്ക് കളിക്കൂട്ടുകാർ (KMLC) FACEBOOK GROUP & കളിക്കൂട്ടുകാർ (KMLC) WHAT'S APP GROUP

06/04/2026
ആദരാഞ്ജലികൾ...🌹
05/04/2026

ആദരാഞ്ജലികൾ...🌹

15 മത് വിവാഹവാർഷികം
28/03/2026

15 മത് വിവാഹവാർഷികം

അഞ്ചൽ പടിഞ്ഞാറ്റിൻകരയുടെ അനുഗ്രീഹിത ഗായകർ  **സുമേഷ്* & *രാജു** അണിനിരക്കുന്ന അഞ്ചൽ കാലാകേന്ദ്ര അവതരിപ്പിക്കുന്ന KOLLAM V...
31/03/2025

അഞ്ചൽ പടിഞ്ഞാറ്റിൻകരയുടെ അനുഗ്രീഹിത ഗായകർ **സുമേഷ്* & *രാജു** അണിനിരക്കുന്ന അഞ്ചൽ കാലാകേന്ദ്ര അവതരിപ്പിക്കുന്ന KOLLAM VET RHYTHMS സൂപ്പർഹിറ്റ് കരോക്കെ ഗാനമേള ഏപ്രിൽ 2 ബുധനാഴ്ച്ച അഞ്ചൽ കളരിദേവീക്ഷത്രത്തിൽ

Rajulekshmi Raju Surya Kiran

അതേടോ ഞങ്ങൾ കൊല്ലക്കാരാണ്.നിങ്ങൾ പറയുന്ന, കേൾക്കുന്ന കൊല്ലമല്ല.'കൊല്ലം കണ്ടവനില്ലം' വേണ്ട എന്ന് പറയിപ്പിക്കുന്ന കൊല്ലം.ല...
04/08/2022

അതേടോ ഞങ്ങൾ കൊല്ലക്കാരാണ്.നിങ്ങൾ പറയുന്ന, കേൾക്കുന്ന കൊല്ലമല്ല.'കൊല്ലം കണ്ടവനില്ലം' വേണ്ട എന്ന് പറയിപ്പിക്കുന്ന കൊല്ലം.

ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ജടായു ഞങ്ങളുടെ ചടയമംഗലത്താണ്.തിരുവതാംകൂറിൽ ആദ്യമായി ട്രെയിൻ ഓടിയത് ഞങ്ങളുടെ കൊല്ലം - പുനലൂർ -ചെങ്കോട്ട റൂട്ടിലാണ്. ഇന്ത്യയിലെ ആദ്യത്തെയും, ഏഷ്യയിലെ രണ്ടാമത്തെയും ഇക്കോ ടൂറിസം ഞങ്ങളുടെ തെന്മലയിലാണ്.
145 വർഷം പഴക്കമുള്ള സിവിൽ എഞ്ചിനീയറിങ് വിസ്മയമായി ഇന്നും തല ഉയർത്തി നിൽക്കുന്ന തൂക്കുപാലവും, കേരളത്തിലെ ആദ്യത്തെ പേപ്പർമില്ലും ജില്ലയുടെ ടൂറിസം ആസ്ഥാനവും ഞങ്ങളുടെ പുനലൂരിലാണ്.ഇന്ത്യയിലെ രണ്ടാമത്തെ ഉയരമുള്ള വിളക്കുമാടം സ്ഥിതി ചെയ്യുന്നത് ഞങ്ങളുടെ തങ്കശ്ശേരിയിലാണ്.അഷ്ടമുടിക്കായലും,നീണ്ടകരയും, മൺട്രോത്തുരുത്തും, ശാസ്താംകോട്ടക്കായലും,അച്ചൻകോവിലും, ആര്യങ്കാവും,കുളത്തൂപ്പുഴയും,കഥകളിയുടെ ജന്മനാടായ കൊട്ടാരക്കര യും കരുനാഗപ്പള്ളി യും പത്തനാപുരം വും പരവൂർ ഉം അഞ്ചലും സാമ്പ്രാണിക്കൊടിയും ഞങ്ങൾക്ക് തിലകക്കുറികളാണ്.

1809 ജനുവരി 16 ന് വേലുതമ്പി ദളവ ബ്രിട്ടീഷ് സാമ്രാജ്യത്തെ വെല്ലുവിളിച്ചുകൊണ്ട് വിളംബരം പുറപ്പെടുവിച്ചത് ഞങ്ങളുടെ കുണ്ടറയിലാണ്.1938 ൽ കടക്കലിൽ നീതിരഹിതമായ കരങ്ങള്‍ക്കും ചുങ്കങ്ങള്‍ക്കും എതിരെ ഉയര്‍ന്ന കര്‍ഷകപ്രക്ഷോഭം പിന്നീട് സര്‍ക്കാര്‍ ശക്തികള്‍ക്കെതിരെ നടന്ന സായുധവിപ്ലവമായി മാറിയ കടയ്ക്കല്‍വിപ്ലവം നടന്നതും,5 ധീരന്മാർ തൂക്കുമരത്തിലേക്ക് നടന്നു കയറിയതും ഞങ്ങളുടെ ദേശ സ്നേഹത്തിന്റെ ചരിത്രം.

1915ൽ മഹാനായ അയ്യങ്കാളി ജാതീയതയുടെ അടയാളമായി അടിച്ചേൽപ്പിക്കപ്പെട്ട കല്ലുമാല വലിച്ചെറിയാൻ സ്ത്രീകളോട് ആവശ്യപ്പെട്ടതും നവോത്ഥാന കേരളത്തിന് ശിലപാകിക്കൊണ്ട് ജാതി തമ്പുരാക്കന്മാരുടെയും, പ്രമാണിത്തത്തിന്റെയും മുഖത്തേക്ക് അവർ കല്ലുമാലകൾ വലിച്ചെറിഞ്ഞതും ഞങ്ങളുടെ പീരങ്കി മൈതാനത്താണ്.

രാജ്യത്തെ 70% വരുന്ന കശുവണ്ടി കയറ്റുമതിയും കൈയാളുന്ന,മത്സ്യ സമ്പത്തിന് പേരുകേട്ട ജില്ലയാണ് ഞങ്ങളുടെ കൊല്ലം. കഥകളിയുടെ തമ്പുരാൻ കൊട്ടാരക്കര തമ്പുരാനും,അമ്മയാം ഭൂമിയെ പാടിയുണർത്തിയ കവി ഓ.എൻ.വി യും ഞങ്ങളുടെ സ്വത്താണ്.ആദ്യ എഴുത്തച്ഛൻ പുരസ്‌കാരം നേടിയ ശൂരനാട് കുഞ്ഞൻപിള്ളയും,ആദ്യ വയലാർ അവാർഡ് നേടിയ ലളിതാംബിക അന്തർജ്ജനവും ഞങ്ങളുടെ സാഹിത്യ സംഭാവനകളുടെ സാക്ഷ്യങ്ങളാണ്.

മലയാള സിനിമയുടെ പൗരുഷത്തിന്റെ പ്രതീകമായി ഇന്നും അടയാളപ്പെടുത്തുന്ന അനശ്വര നടൻ ജയനും,നാടക കുലപതി ഓ. മാധവനും,കഥാപ്രസംഗകലയെ മലയാള മണ്ണിൽ ജനകീയമാക്കിയ സാംബശിവനും അരങ്ങത്തെ ഞങ്ങളുടെ ജില്ലയുടെ അഭിമാനങ്ങളാണ്.ഓസ്‌കർ വേദിയിൽ മലയാളത്തെ എത്തിച്ച റസൂൽ പൂക്കുട്ടിയും,മലയാള ചലച്ചിത്ര ഗാനശാഖയെ പതിറ്റാണ്ടുകളോളം നയിച്ച രവീന്ദ്രൻ മാഷും,ദേവരാജൻ മാഷും ഞങ്ങളുടെ കൊല്ലത്തിന്റെ സ്വത്താണ്.
പുരാതന സന്ദേശകാവ്യമായ 'ഉണ്ണൂനീലിസന്ദേശ'ത്തിലും, കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ 'മയൂരസന്ദേശ'ത്തിലും കൊല്ലം നഗരത്തിന്റെയും ഭൂപ്രദേശങ്ങളുടെയും അത്യാകർഷകമായ വർണ്ണനകൾ ധാരാളമുണ്ട്‌.

അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത നേട്ടങ്ങളും,അഭിമാനം പേറുന്ന ചരിത്രങ്ങളും, വർഗീയ ലഹളകൾ ഇല്ലാത്തതും,മതം പറഞ്ഞ് തമ്മിൽതല്ലാത്തതുമായ നല്ല മനുഷ്യരുടെ നാടാണ് ഞങ്ങളുടെ കൊല്ലം. പ്രളയം വന്ന് സർവ്വതും തകർത്ത നാളുകളിൽ പിറ്റേന്നാൾ സ്വന്തം വീട്ടിലെ അടുപ്പ് പുകയില്ലെങ്കിലും മതമേതെന്ന് അറിയാത്ത ജാതിയെന്നറിയാത്ത മനുഷ്യന്റെ ജീവൻ രക്ഷിക്കുവാൻ പ്രളയ ജലത്തിലെ ആഴങ്ങളിലേക്ക് ഊളിയിട്ട കേരളത്തിന്റെ സൈന്യം ഞങ്ങളുടെ കൊല്ലം കാരായിരുന്നു.ഏതെങ്കിലും തുരുത്തുകളിൽ ഉണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങൾക്ക് ജില്ലയുടെ പ്രതിച്ഛായ നൽകി നാലെഴുത്ത് എഴുതി ഞങ്ങളെ അങ്ങ് മോശമാക്കി കളയാം എന്നാണ് ചില ഫേസ്ബുക്ക് ജീവികളുടെ വിചാരമെങ്കിൽ ആ മോഹങ്ങൾക്ക് സോപ്പു കുമിളകളുടെ ആയുസ്സ് മാത്രമേ ഉണ്ടാകൂവെന്ന് ഓർത്തു കൊള്ളുക.നേട്ടങ്ങളുടെ പട്ടികയിൽ സ്വന്തം ചരിത്രത്തോട് മത്സരിക്കുവാൻ ഞങ്ങളുടെ കൊല്ലം ഇനിയുമുണ്ടാവും.

©അഡ്വ. ശ്യാം. എസ്

04/10/2021

Home ground

അലൻസഹോദരങ്ങളെ ഈ കുഞ്ഞിനെജീവിതത്തിലേയ്ക്ക് കൈപിടിച്ച്കൊണ്ടുവരുമ്പോൾ കിട്ടുന്ന ഒരുസന്തോഷമുണ്ടല്ലോആ സന്തോഷത്തിന്റെ അപ്പുറത്...
02/09/2021

അലൻ
സഹോദരങ്ങളെ ഈ കുഞ്ഞിനെ
ജീവിതത്തിലേയ്ക്ക് കൈപിടിച്ച്
കൊണ്ടുവരുമ്പോൾ കിട്ടുന്ന ഒരു
സന്തോഷമുണ്ടല്ലോ
ആ സന്തോഷത്തിന്റെ അപ്പുറത്തേയ്ക്ക്
ഈ ലോകത്ത് മറ്റൊന്നില്ല..!
തന്റെ മകനെ നെഞ്ചോട്
ചേർത്ത് പിടിച്ച്
നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്ന
ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥ.
അത്തരം കുടുബങ്ങൾക്കാണ് നമ്മൾ ഒന്നിച്ച്
പ്രതീക്ഷ നൽകേണ്ടത് സന്തോഷം നൽകേണ്ടത്
പുതുജീവൻ നൽകേണ്ടത്.
ഇത് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്ക്
കുലശേഖരപുരം ആദിനാട് വടക്ക് അനീഷ് ന്റെ
മകൻ അലൻ അഞ്ച് വയസ്സുകാൻ
ബ്ലഡ് ക്യാൻസറിന്റെ പിടിയിൽ ആണ്.
തിരുവനന്തപുരം RCC യിലെ ചികിത്സയിൽ ആണ്.
നിർധന കുടുംബമായ അനീഷിന്റെ
നിത്യവരുമാനം കൊണ്ട് മകന്റെ തുടർ ചികിത്സ
മുന്നോട്ടു കൊണ്ട് പോകുവാൻ ആവാത്തത്
കൊണ്ടാണ് നമ്മുടെ മുന്നിൽ കൈനീട്ടുന്നത്.
ഏകദേശം 8 മാസത്തോളം കീമോ ചെയ്യണം
എന്നാണ് ഡോക്ടർ പറയുന്നത്.
മൂന്ന് ദിവസം മുമ്പ് മുതൽ കീമോ തുടങ്ങി.
9 മാസത്തോളം ആശുപത്രിയിൽ കിടക്കുകയും,
രണ്ടര വർഷം മരുന്നുകൾ മുടങ്ങാതെ
കഴിക്കുകയും വേണം എന്നാണ് ഡോക്ടർ
പറയുന്നത്.
അനീഷ് ആശാരി (തടിപ്പണി) പണി ചെയ്താണ് വീട്ടിലെ ഉപജീവന മാർഗം
കണ്ടെത്തുന്നത്.
ഏകദേശം 9 മാസം ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അപ്പോഴേക്കും അസുഖം വഷളായി തിരുവനന്തപുരം RCC യിൽ കൊണ്ട് പോയി
കഴിഞ്ഞാണ് ബ്ലഡ് ക്യാൻസർ ആണെന്ന് അറിയുന്നത്.
അറിഞ്ഞിട്ട് ഒരു ആഴ്ച ആയതേ ഉള്ളൂ.
9 മാസത്തെ ചികിത്സ കൊണ്ട് നല്ലൊരു തുക ആശുപത്രിയിൽ ഇതിനോടകം
ആയി കഴിഞ്ഞു.
ഈ മോന്റെ ജീവന്റെവേണ്ടി നമ്മുടെ മുന്നിൽ ഒരു കുടുംബം കൈനീട്ടുന്നു.
നമ്മളാൽ ചെറുതാണലും കഴിയുന്ന സഹായം ഈ കുടുംബത്തിന് നൽകി
കെ വിടാതെ ഈ കുത്തിനേയും കുടുംബത്തേയും സഹായിക്കണേ.
അനീഷന്റെ പേരിൽ ഒരു അക്കൗണ്ട് സൗത്ത് ഇന്ത്യൻ ബാങ്കിൽ ഉണ്ട്.
അക്കൗണ്ട് ഡീറ്റേൽസ്
ANEESH
Account number:
0707053000001684
IFSC : SIBL0000707
AMRITHA PURI Branch
Vallickavu, Clappana. Po
Contact No :- +91 99956 81 484

© Troll Karunagappally

Address

Anchal
691306

Website

Alerts

Be the first to know and let us send you an email when KMLC പാലമുക്ക് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KMLC പാലമുക്ക്:

Shortcuts

Share

Category