N C F C - നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബ്

  • Home
  • N C F C - നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബ്

N C F C - നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബ് "നടുഭാഗം ചുണ്ടനെ നെഞ്ചേറ്റിയ യുവതയുടെ കൂട്ടായ്മ"
(1)

പ്രിയപ്പെട്ട നടുഭാഗം കരക്കാരോടും പുന്നമട കരക്കാരോടും ഹൃദയത്തിൽ നിന്ന് ആദ്യം തന്നെ മാപ്പ് ചോദിക്കുന്നു.കഴിഞ്ഞ രണ്ട് വർഷമാ...
07/09/2026

പ്രിയപ്പെട്ട നടുഭാഗം കരക്കാരോടും പുന്നമട കരക്കാരോടും ഹൃദയത്തിൽ നിന്ന് ആദ്യം തന്നെ മാപ്പ് ചോദിക്കുന്നു.

കഴിഞ്ഞ രണ്ട് വർഷമായി നമ്മളോടൊപ്പം നിന്ന്, നമ്മളാൽ കഴിയുന്ന രീതിയിൽ നമ്മുടെ വള്ളത്തിനും ടീമിനും വേണ്ടി കൂടെ നിന്ന ഓരോരുത്തരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. 100 ആയാലും 500 ആയാലും 1000 രൂപ ആയാലും, നിങ്ങളോരോരുത്തരും നൽകിയ ചെറിയ ചെറിയ സഹായങ്ങളാണ് ഈ യാത്രയ്ക്ക് ഇത്രയും വലിയ ശക്തിയായത്. ❤️

ഈ വർഷം കപ്പ് കൈവിട്ടുപോയത് വെറും കുറച്ച് മില്ലിസെക്കൻഡുകൾക്കാണ്. അതിന്റെ വേദന നമ്മളോരോരുത്തരും അനുഭവിച്ചു. മത്സരത്തിന് ശേഷമുണ്ടായ ചില കാര്യങ്ങൾക്ക് NCFCയുടെ ഫാൻ പേജിലൂടെ തന്നെ മറുപടി നൽകിയിട്ടുണ്ട്. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതൽ പറയുന്നില്ല.

ഈ വർഷം ആദ്യമായി രണ്ട് പെൺകുട്ടികൾ കൂടി നമ്മുടെ ഈ യാത്രയുടെ ഭാഗമായി. അവരുടെ ആത്മാർത്ഥമായ സ്നേഹവും വള്ളത്തോടുള്ള സമർപ്പണവും എല്ലാവരും തിരിച്ചറിഞ്ഞു.

ക്യാപ്റ്റൻ അനു ആൽബർട്ട് പുലിക്കാട്ടിലിനും, വൈസ് ക്യാപ്റ്റൻ അന്ന റോസ് ജിന്റോയ്ക്കും NCFCയുടെ ഹൃദയം നിറഞ്ഞ നന്ദി. അതോടൊപ്പം ആൽബർട്ട് പുലിക്കാട്ടിലും ജിന്റോ കണ്ടംകളവും നൽകിയ പിന്തുണയും സ്നേഹവും ഞങ്ങൾ ഒരിക്കലും മറക്കില്ല. ❤️

കളി കൈവിട്ടുപോയ ആ രാത്രി… വേദനയിലും നിരാശയിലും എല്ലാവരും നിൽക്കുമ്പോൾ, ആൽബർട്ടും ജിന്റോ യും അനുവും അന്നയും ക്യാമ്പിലെത്തി, തകർന്നുനിന്ന കുട്ടികളെ ചേർത്തുപിടിച്ച് ആത്മവിശ്വാസം നൽകുകയും ചെയ്ത ആ കാഴ്ച ഇന്നും ഞങ്ങളുടെ കണ്ണിലുണ്ട്. വളരെ വികാരഭരിതമായ ഒരു നിമിഷമായിരുന്നു അത്.

ഇവരാണ് യഥാർത്ഥ ക്യാപ്റ്റന്മാർ. ജയിക്കുമ്പോൾ ടീമിനൊപ്പം നിൽക്കുന്നത് എളുപ്പമാണ്. പക്ഷേ തോൽവിയുടെ സമയത്ത് ടീമിനൊപ്പം നിന്ന്, അവരുടെ അധ്വാനത്തെ അംഗീകരിച്ച്, ചേർത്തുപിടിച്ച് ആത്മവിശ്വാസം നൽകുന്നവരാണ് യഥാർത്ഥ ക്യാപ്റ്റന്മാർ. ❤️

അന്നത്തെ ദിവസം പല തിരക്കുകളും മാറ്റിവെച്ച് ഞങ്ങളോടൊപ്പം എത്തിയ ഏഞ്ചലോ അച്ചായനോടും, അനുവിന്റെ പിതാവിനോടും ഹൃദയം നിറഞ്ഞ നന്ദി. 🙏

NCFCയുടെ ഭാഗമായി ഈ യാത്രയിലുടനീളം ഏകദേശം മുപ്പത്തഞ്ച് ദിവസത്തോളം ടീമിനൊപ്പം നിന്ന് എല്ലാ കാര്യങ്ങളിലും കൂടെ നിന്ന ഡിജോയ്ക്കും ജിയോയ്ക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ പിന്തുണയും സ്നേഹവും ഈ യാത്രയുടെ വലിയൊരു ഭാഗമായിരുന്നു. ❤️

കൂടാതെ കൂടെ കട്ടക്ക് നിന്ന എല്ലാ ടീം അംഗങ്ങളോടും, പ്രിയ തുഴച്ചിൽ താരങ്ങൾ, പങ്കായക്കാർ, താളക്കാർ എല്ലാവരോടും ഉള്ള സ്നേഹം അറിയിക്കുന്നു, കൂടാതെ ടീമിന്റെ എല്ലാ കാര്യത്തിനും കൂടെ നിന്നു സഹകരിച്ചു നല്ല ടീം കോർഡിനേഷൻ ചെയ്ത ആൽബിനോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു.❤️

അതുപോലെ തന്നെ ടീമിനായി ആത്മാർത്ഥമായി അധ്വാനിച്ച കോച്ചുമാരായ പിജൂഷ് സാറിനും ലതീഷ് സാറിനും പ്രത്യേക സ്നേഹവും നന്ദിയും❤️ 🙏

ഞങ്ങളുടെ വള്ളം നെഹ്‌റു ട്രോഫിക്കായി ഏറ്റവും നന്നായി ഒരുക്കി തന്ന ബിനോയ്‌ ചേട്ടൻ & ടീം നോടുള്ള സ്നേഹം അറിയിക്കുന്നു ❤️

പുന്നമട ബോട്ട് ക്ലബ്ബിന്റെ രക്ഷാധികാരിയായ തങ്കച്ചായനോടും ഞങ്ങളുടെ പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുന്നു. ഈ യാത്രയിലുടനീളം നൽകിയ പിന്തുണയും കരുതലും ഞങ്ങൾ ഒരിക്കലും മറക്കില്ല. ❤️🙏

അതോടൊപ്പം പുന്നമട ബോട്ട് ക്ലബ്ബിന്റെ പ്രസിഡന്റ് പ്രെറ്റി ചേട്ടനും, സെക്രട്ടറി ഷിബു ചേട്ടനും, കെവിൻ, ജിജോയ്ക്കും ടീമിനൊപ്പം നിന്ന് നൽകിയ എല്ലാ പിന്തുണയ്ക്കും സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി. ❤️

ഞങ്ങളുടെ ഈ യാത്രക്ക് ഒഫീഷ്യൽ സ്പോൺസർസ് ആയിരുന്ന RSW Group നും , NAVIO കമ്പിനികളോടുള്ള നിസ്സിമമായ നന്ദിയും സ്നേഹവും അറിയിക്കുന്നു കേരളത്തിന്റെ തനതു കായിക രംഗതിനു നിങ്ങളുടെ സംഭാവന വളരെ വിലപ്പെട്ടതാണ് 🙏

അതുപോലെ ഞങ്ങളെ വിശ്വസിച്ചു വള്ളം കളിക്കുവാൻ തന്ന NBC യുടെ എല്ലാ അംഗങ്ങളെയും നന്ദിയോടെ ഓർക്കുന്നു,❤️ നാട്ടിൽ കപ്പ് എത്തിക്കുവാൻ നമ്മുക്ക് കഴിഞ്ഞില്ല എങ്കിലും നമ്മുടെ വള്ളം തല ഉയർത്തി തന്നെ ആണ് പുന്നമടയിൽ നിന്നും തിരിച്ചെത്തിയത് എന്ന തല മുതിർന്ന നിങ്ങൾ ഓരോരുത്തരുടെ ആശ്വസിപ്പിക്കൽ ഞങ്ങൾക്ക് മുന്നോട്ടു പോകുവാനുള്ള ശക്തി തന്നെ ആണ് 💪

ഇവർക്കൊപ്പം ഈ യാത്രയിൽ ഞങ്ങളെ സഹായിച്ച മറ്റാരുടെയെങ്കിലും പേര് അറിയാതെ വിട്ടുപോയിട്ടുണ്ടെങ്കിൽ ഹൃദയപൂർവം മാപ്പ് ചോദിക്കുന്നു. ❤️🙏

കുറച്ച് മില്ലിസെക്കൻഡുകൾ കൊണ്ട് കപ്പ് നഷ്ടപ്പെട്ടതുകൊണ്ട് നമ്മുടെ സ്വപ്നം അവസാനിച്ചിട്ടില്ല.

നമ്മൾ തിരിച്ചു വരും. കൂടുതൽ ശക്തിയായി. കൂടുതൽ ഒരുമയോടെ.

🏆 കപ്പ് തിരിച്ചെടുക്കാനുള്ള പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. NCFCയുടെ ചുണക്കുട്ടിക്കൾ പോരാടിക്കൊണ്ടിരിക്കും. 🔥കപ്പ് തിരിച്ചെടുക്കുക തന്നെ ചെയ്യും. ❤️🏆

വള്ളം കളിയോടുള്ള ഈ സ്നേഹവും കൂട്ടായ്മയും എന്നും നിലനിൽക്കട്ടെ. ❤️

അതേസമയം, മറ്റ് എല്ലാ ഫാൻസ് ക്ലബ്ബുകളെയും അവരുടെ വള്ളങ്ങളോടുള്ള സ്നേഹത്തെയും ആത്മാർത്ഥതയെയും ഞങ്ങൾ എന്നും ബഹുമാനിക്കുന്നു. ഓരോരുത്തരും അവരുടെ വള്ളത്തിനായി ചെയ്യുന്ന പ്രയത്നം അഭിനന്ദനാർഹമാണ്. ❤️

സ്നേഹത്തോടെ NCFC

03/09/2026

മുപ്പത് വെള്ളിക്കാശിന് വേണ്ടി കാൽവരിയിൽ ചതിച്ചവനെ വീണ്ടും പുന്നമടയിൽ പ്രതിഷ്ഠിക്കാൻ ഇറങ്ങിയ ഞങ്ങൾക്ക് — ഇത് തന്നെ വേണം!

ശരിക്കും നിങ്ങളുടെ ലൈവ് കണ്ടിട്ട് അതിന് മറുപടി പറയണ്ടാ എന്ന് വിചാരിച്ചതാണ്. പക്ഷേ ചില കാര്യങ്ങൾ നിങ്ങൾ പറഞ്ഞത് തെറ്റായതിനാൽ, അതും NCFC – Nadubhagam Chundan Fans Club-നെക്കുറിച്ചും, Punnamada Boat Club-നെക്കുറിച്ചും, നമ്മുടെ കുട്ടികളെക്കുറിച്ചും, തുഴച്ചിൽക്കാരെക്കുറിച്ചും പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിയില്ല. Facebook ആരുടെയും തറവാട്ടുസ്വത്തല്ല. ആർക്കും വന്ന് എന്തും പറയാനുള്ള ഇടവും അല്ല.

NCFC – Nadubhagam Chundan Fans Club എന്നത് ആരുടെയും വ്യക്തിപരമായ സ്വത്തല്ല. നടുഭാഗം ചുണ്ടന്റെ വളർച്ചയ്ക്കും, ക്ഷേമത്തിനും, വിജയത്തിനും വേണ്ടി എന്നും പ്രവർത്തിച്ചിട്ടുള്ള ഒരു സംഘടനയാണ് NCFC. അതിൽ വ്യക്തിപരമായ താൽപര്യങ്ങൾക്കോ, ആരുടെയെങ്കിലും തഴമ്പും എക്സ്പീരിയൻസും പറഞ്ഞ് മറ്റുള്ളവരുടെ മേൽ കയറിനിൽക്കാനോ ഇടമില്ല.

Leading Captain ആയി നിങ്ങളെ കൊണ്ടുവരുന്നതിനെതിരെ തുടക്കം മുതൽ തന്നെ നമ്മുടെ തുഴച്ചിൽ കുട്ടികളിൽ വലിയൊരു വിഭാഗത്തിൽ നിന്ന് ശക്തമായ എതിർപ്പുണ്ടായിരുന്നു. ഇത് ഞങ്ങൾ മാത്രം പറഞ്ഞതല്ല. തുഴച്ചിൽക്കാർ പറഞ്ഞു. കോച്ചുമാർ പറഞ്ഞു. താളക്കാർ പറഞ്ഞു. പരാതികൾ തുഴച്ചിൽക്കാരിൽ നിന്നും, കോച്ചുമാരിൽ നിന്നും, താളക്കാരിൽ നിന്നും വളരെ ശക്തമായ രീതിയിൽ Punnamada Boat Club-ന്റെയും NCFC-യുടെയും ഭാരവാഹികളുടെ അടുത്തേക്ക് വന്നു നിന്നു.

അതിന്റെ അടിസ്ഥാനത്തിൽ Punnamada Boat Club-ന്റെയും NCFC-യുടെയും ഭാരവാഹികൾ നിങ്ങളുമായി ഗൗരവമായി പലതവണ ചർച്ച നടത്തി. ആ മീറ്റിംഗുകളിൽ അതിഘോരമായ വാക്കുതർക്കങ്ങൾ വരെ ഉണ്ടായി. പക്ഷേ അപ്പോഴൊക്കെ നിങ്ങൾ മുന്നോട്ട് വെച്ചത് നിങ്ങളുടെ 25 വർഷത്തെ തഴമ്പും എക്സ്പീരിയൻസുമായിരുന്നു. എന്നാൽ കോച്ചുമാരുടെ നിർദ്ദേശപ്രകാരമുള്ള training system, trial timing, rest timing, താളം, trumpet timing തുടങ്ങി പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നത് അവിടെ ഉണ്ടായിരുന്ന പലർക്കും അറിയാവുന്ന കാര്യമാണ്.

പുന്നമട ബോട്ട് ക്ലബിന്റെ ഏറ്റവും സീനിയറായ ഒരാൾ പോലും നിങ്ങളോട് നേരിട്ട് പറഞ്ഞതാണ് — “മര്യാദക്കു കളിക്കാൻ കഴിയുന്നില്ലെങ്കിൽ താൻ ഇവിടെ നിന്ന് ഇറങ്ങിപ്പോ.” ആ സമയത്ത് അവിടെ NCFC-യുടെ പല അംഗങ്ങളും Punnamada Boat Club-ന്റെ പ്രധാന ഭാരവാഹികളും ഉണ്ടായിരുന്നു. ഇതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ, അന്ന് അവിടെ ഉണ്ടായിരുന്ന ആരോടും ചോദിക്കാം. അത്രയും പറഞ്ഞിട്ടും നിങ്ങളെ പുറത്താക്കാൻ NCFC-യും Punnamada Boat Club-ും ശ്രമിച്ചില്ല. വീണ്ടും വീണ്ടും അവസരം തന്നു. കാരണം ഞങ്ങളുടെ ആഗ്രഹം നിങ്ങളെ വള്ളത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതല്ലായിരുന്നു. നിങ്ങൾ വള്ളത്തിൽ ഉണ്ടാകണം, നടുഭാഗം ചുണ്ടൻ ജയിക്കണം — അതായിരുന്നു ഞങ്ങളുടെ ആഗ്രഹം.

ഒരു ഘട്ടത്തിൽ നിങ്ങൾ തന്നെ Punnamada Boat Club-ന്റെ പ്രസിഡന്റിനോട് പറഞ്ഞത് — “ഞാൻ കൂടെ നിൽക്കാം, കുട്ടികളെ പരിശീലിപ്പിക്കാം, പക്ഷേ ഞാൻ വള്ളത്തിൽ കയറില്ല.” ആ വിവരം NCFC-യുടെയും ബന്ധപ്പെട്ട ഭാരവാഹികളുടെയും അടുത്തെത്തി. അതനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു.

പക്ഷേ മത്സരം അടുത്തപ്പോൾ വീണ്ടും നിങ്ങളോട് സംസാരിച്ചു. “നിങ്ങൾ വള്ളത്തിൽ നിൽക്കുമോ?” എന്ന് ചോദിച്ചു. കാരണം ഞങ്ങൾക്ക് നിങ്ങളെ വള്ളത്തിൽ നിന്ന് മാറ്റിനിർത്തണം എന്നല്ല, നിങ്ങളും കൂടെ നിന്ന് നടുഭാഗം ചുണ്ടനെ ജയിപ്പിക്കണം എന്നതായിരുന്നു ആഗ്രഹം. അതിന് നിങ്ങൾ പറഞ്ഞത് എന്തായിരുന്നു? “വള്ളം ജയിക്കും എന്നാണെങ്കിൽ ഞാൻ വള്ളത്തിൽ കളിച്ചോളാം” എന്നായിരുന്നു.

ഇവിടെ ഒരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ. Trial തുടങ്ങിയിട്ട് ഒരാഴ്ച പോലും കഴിയുന്നതിന് മുമ്പ്, “ആയിരം ദിവസം ട്രയൽ എടുത്താലും ഈ ടീം ഫൈനലിൽ എത്തില്ല” എന്ന് പറഞ്ഞ അതേ നിങ്ങൾ തന്നെയാണ് പിന്നീട് “വള്ളം ജയിക്കും എന്നാണെങ്കിൽ ഞാൻ വള്ളത്തിൽ കളിച്ചോളാം” എന്ന് പറഞ്ഞത്. അപ്പോൾ എന്താണ് മാറിയത്? അന്ന് ഫൈനലിൽ എത്തില്ലെന്ന് പറഞ്ഞ ടീം എങ്ങനെ പിന്നീട് ജയിക്കാൻ കഴിയുന്ന ടീമായി മാറി? ടീമിൽ വിശ്വാസമില്ലായിരുന്നെങ്കിൽ വീണ്ടും വള്ളത്തിൽ കയറാൻ തീരുമാനിച്ചത് എന്തിന്? ടീം ഫൈനലിൽ എത്തില്ലെന്ന് നിഗമനമുണ്ടായിരുന്നെങ്കിൽ, പിന്നീട് ആ ടീമിന്റെ വിജയത്തിന്റെ അവകാശം പറയുന്നത് എന്തിന്?

നിങ്ങൾ വള്ളത്തിൽ ഉണ്ടാകണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ടാണ് നിങ്ങളോട് ഒന്നിൽ നിന്ന് രണ്ടിലേക്ക് നിൽക്കാൻ പറഞ്ഞത്. “നിങ്ങൾ രണ്ടിൽ നിൽക്കൂ, ഒന്നിൽ വേറെ ആളെ നിർത്താം. നിങ്ങൾ വള്ളത്തിൽ ഉണ്ടാകണം” — ഇതായിരുന്നു ഞങ്ങളുടെ നിലപാട്. നിങ്ങളെ ഒഴിവാക്കാൻ ആയിരുന്നെങ്കിൽ ഇത്രയും ചർച്ചകളും ഇത്രയും അവസരങ്ങളും എന്തിനായിരുന്നു?

മത്സരം കഴിഞ്ഞപ്പോൾ വള്ളം ജയിക്കാതിരുന്നപ്പോൾ നിങ്ങൾ പറഞ്ഞത് — “ഞാൻ ഉണ്ടായിരുന്നെങ്കിൽ ജയിച്ചേനെ”, “മുക്കാൽ വള്ളപ്പാടിന് ജയിച്ചേനെ” എന്നൊക്കെയാണ്. എങ്കിൽ ഒരു ചോദ്യം മാത്രം: അങ്ങനെ ഉറച്ച വിശ്വാസമുണ്ടായിരുന്ന നിങ്ങൾ എന്തുകൊണ്ടാണ് വള്ളത്തിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചത്? നിങ്ങൾക്ക് ജയിപ്പിക്കാൻ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നെങ്കിൽ, വള്ളത്തിൽ നിന്ന് മാറിനിൽക്കേണ്ട ആവശ്യം എന്തായിരുന്നു?

ഇനി ഇതിൽ ഏതെങ്കിലും കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ, ഞങ്ങൾ പറഞ്ഞിരിക്കുന്ന കോച്ചുമാരെ നിങ്ങൾക്ക് നേരിട്ട് വിളിക്കാം. അവരെ പലർക്കും അറിയാവുന്നതാണ്. താളക്കാരെ നിങ്ങൾക്ക് അറിയാം — അവരെയും വിളിക്കാം. തുഴച്ചിൽക്കാരെ നിങ്ങൾക്ക് വിളിക്കാം. Punnamada Boat Club-ന്റെ പ്രസിഡന്റിനെ വിളിക്കാം. NCFC – Nadubhagam Chundan Fans Club-ന്റെ പ്രസിഡന്റിനെയോ സെക്രട്ടറിയെയോ വിളിക്കാം. അവിടെ ഉണ്ടായിരുന്ന ആരെ വേണമെങ്കിലും വിളിച്ച് ചോദിച്ചറിയാം. ഞങ്ങൾ പറഞ്ഞത് ശരിയാണോ തെറ്റാണോ എന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാക്കാം.

പക്ഷേ സ്വന്തം അനിയനെക്കൊണ്ട് Facebook Live ചെയ്ത് ഞങ്ങളെ അപമാനിക്കാനും, കാര്യങ്ങൾ വളച്ചൊടിച്ച് അവതരിപ്പിക്കാനുമാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ, പ്രിയപ്പെട്ട ജോഷി — ഒന്ന് മനസ്സിലാക്കണം. അതിനേക്കാൾ കഠിനമായിരിക്കും ഞങ്ങളുടെ പരിശ്രമവും ഇനി ഉണ്ടാകാൻ പോകുന്ന പ്രവർത്തികളും. ഞങ്ങൾ പിന്നോട്ടില്ല. ഞങ്ങളുടെ കുട്ടികളെയും, തുഴച്ചിൽക്കാരെയും, വള്ളത്തെയും, NCFC-യെയും അപമാനിച്ചാൽ ഇനി മിണ്ടാതിരിക്കില്ല.

NCFC ആരുടെയും വ്യക്തിപരമായ സ്വത്തല്ല. നടുഭാഗം ചുണ്ടൻ ആരുടെയും വ്യക്തിപരമായ സ്വത്തല്ല. Punnamada Boat Club ആരുടെയും വ്യക്തിപരമായ സ്വത്തല്ല.

25 വർഷത്തെ തഴമ്പുണ്ടെങ്കിൽ അത് നിങ്ങളുടെ ചരിത്രത്തിൽ വെച്ചാൽ മതി. ഞങ്ങളുടെ നെഞ്ചത്ത് വെച്ച് തൂക്കാൻ നോക്കേണ്ട.

ഞങ്ങളെ ബഹുമാനിച്ചാൽ ഞങ്ങൾ ഇരട്ടി ബഹുമാനം നൽകും. പക്ഷേ ഞങ്ങളുടെ സംഘടനയെയും കുട്ടികളെയും തുഴച്ചിൽക്കാരെയും വള്ളത്തെയും അപമാനിച്ചാൽ — ഇനി മിണ്ടാതിരിക്കില്ല. മറുപടി ഉണ്ടാകും. വ്യക്തമായ മറുപടി ഉണ്ടാകും. ആവശ്യപ്പെട്ടാൽ തെളിവുകളോടെയുള്ള മറുപടിയും ഉണ്ടാകും.

നടുഭാഗം ചുണ്ടന് വേണ്ടി — NCFC എന്നും മുന്നിൽ തന്നെ. ❤️💙

“Fueled by teamwork, driven by spirit! ❤️”
21/08/2026

“Fueled by teamwork, driven by spirit! ❤️”

Grateful to Hannah & Helnah for standing by our team 🙏Every cheer, every hand of support, pushes us forward to victory! ...
21/08/2026

Grateful to Hannah & Helnah for standing by our team 🙏
Every cheer, every hand of support, pushes us forward to victory! 🚣‍♂️

Together, let’s keep the spirit alive and row towards victory!  Thank you Siyan & Sanha for the support 🚣‍♂️🔥
21/08/2026

Together, let’s keep the spirit alive and row towards victory! Thank you Siyan & Sanha for the support 🚣‍♂️🔥

Proud trial day sponsors for Nadubhagam Chundan (Mission 2026)!പുന്നമട + NCFC ബോട്ട് ക്ലബ് ❤️💙
20/08/2026

Proud trial day sponsors for Nadubhagam Chundan (Mission 2026)!
പുന്നമട + NCFC ബോട്ട് ക്ലബ് ❤️💙

Backed by family, driven by passion, and united by heritage. ❤️ Proud to support Nadubhagam Chundan as a Trial Day Spons...
19/08/2026

Backed by family, driven by passion, and united by heritage. ❤️ Proud to support Nadubhagam Chundan as a Trial Day Sponsor for Mission 2026. When a community comes together with a single heartbeat, victory is just the beginning. 🌊✨
​

നിങ്ങളുടെ ഓരോ തുഴക്കും ഒപ്പം ഞങ്ങൾ ഉണ്ട് കൂടെ...🔥പുന്നമട +NCFC ബോട്ട് ക്ലബ് ❤️💙
17/08/2026

നിങ്ങളുടെ ഓരോ തുഴക്കും ഒപ്പം ഞങ്ങൾ ഉണ്ട് കൂടെ...🔥
പുന്നമട +NCFC ബോട്ട് ക്ലബ് ❤️💙

Address

Champakulam

688505

Alerts

Be the first to know and let us send you an email when N C F C - നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to N C F C - നടുഭാഗം ചുണ്ടൻ ഫാൻസ് ക്ലബ്ബ്:

Shortcuts

  • Want your business to be the top-listed Gym/sports Facility?

Share