Allama Iqbal Samithi

Call Directions Contact the business

Allama Iqbal Samithi Allama Iqbal Smaraka Samskarika Samithi Library & Nature Club was established on 27 Apr 1988.

15/11/2026

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂൾ വീഴ്ച്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് അത്യുന്നതിയിലേക്ക്

ഉപജില്ല കലോത്സവത്തിൽ യു.പി & എൽ.പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്,സർക്കാർ യു.പി ജനറൽ വിഭാഗത്തിൽ കൂടുതൽ (129 )പോയിന്റ് നേടി ഒന്നാമത്

സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസിൽ ഇടം നേടി വിദ്യാർഥികൾ

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഉപജില്ല കലോത്സവത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഈ വിദ്യാലയം കൈവരിച്ചത്. കൂടാതെ ജില്ല തല നാഷ്ണൽ ബാല ശാസ്ത്ര കോൺഗ്രസിൽ എ ഗ്രേഡ് നേടി സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നതിന് ഇടം നേടിയിരിക്കുക കൂടിയാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി പ്രതിനിധികൾ. ഒരുകാലത്ത് 52 വിദ്യാർത്ഥികളിൽ എത്തി, സമീപ പ്രദേശത്തുൾപ്പെടെ സർക്കാർ നിർത്തലാക്കിയ വിദ്യാലയങ്ങളുടെ കൂട്ടത്തിൽ, ലിസ്റ്റിൽ ഇടം നേടിയ വിദ്യാലയം. പിന്നീടുള്ള വർഷങ്ങൾ വീണ്ടെടുപ്പിന്റെയും നിലനിൽപ്പിന്റെയും പോരാട്ടമായിരുന്നു. ഓരോ വർഷവും പുതുചരിത്രം രചിച്ചുകൊണ്ടേയിരുന്നു.ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ച്,ജില്ലയിലും വിശിഷ്യാ ഉപജില്ലയിലും തല ഉയർത്തി നിൽക്കുകയാണ് ഈ വിദ്യാലയം.😍

ജില്ലയിൽ വിദ്യാഭ്യാസ - സാമൂഹ്യ - സാംസ്കാരിക - സാമ്പത്തിക തലങ്ങളിൽ ഏറെ പിന്നോക്കം നിൽക്കുന്ന, കടലോര പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന് മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച് ധാരാളം പരിമിതികളാണുള്ളത്.അത്തരം പരിമിതികളോട് പൊരുതിയാണ് ഈ വിദ്യാലയം കൈവരിക്കുന്ന ഓരോ നേട്ടവും.രണ്ടു വർഷം മുമ്പ് ചരിത്രത്തിൽ ആദ്യമായി യു.എസ്.എസ് & എൽ.എസ്.എസ് നേടി.തുടർന്നുള്ള വർഷങ്ങളിൽ അത് നിലനിർത്തുക മാത്രമല്ല, അതിന്റെ എണ്ണവും വർദ്ധിപ്പിച്ചു......കലാ രംഗത്ത് മാത്രമല്ല കായികരംഗത്തും, ഗണിത - ശാസ്ത്രരംഗത്തും ഉൾപ്പെടെ ഓരോ വർഷവും പുതുചരിത്രം രചിച്ച വിദ്യാലയം,കഴിഞ്ഞ മൂന്ന് നാല് വർഷങ്ങൾക്കിടെ ചരിത്രത്തിലെ അത്യുന്നത നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. അതിന്റെ പ്രധാന ചാലകശക്തി 2022 ൽ ഈ വിദ്യാലയത്തിലേക്ക് കടന്നുവന്ന പ്രധാന അധ്യാപികയാണ്. നിലവിൽ ഉണ്ടായിരുന്ന സാഹചര്യങ്ങളെ മാറ്റിമറിച്ച്.... പഠന പഠനേതര രംഗത്തും... ഭൗതിക സാഹചര്യങ്ങളുടെ തലത്തിലും.... അടുക്കും ചിട്ടയും കൊണ്ടുവന്ന്, പ്രവർത്തിക്കാത്ത തലങ്ങളെ പ്രവർത്തിപ്പിച്ച്.... നിർജീവമായ ഇടങ്ങളെ സജീവമാക്കി..... അടച്ചുവെക്കപ്പെട്ടവ തുറന്ന് വെച്ച്....., കൂടുതൽ സൗകര്യപ്രദമായ ഇടങ്ങൾ ലഭിക്കുമായിരുന്നിട്ടും കിലോമീറ്ററുകൾ താണ്ടി സമയവും കാലവും സാമ്പത്തികവും നോക്കാതെ അക്ഷീണം പ്രവർത്തിച്ച്, ദീർഘവീക്ഷണത്തോടെ തികഞ്ഞ പ്ലാനിങ്ങോടെ തന്റെ സഹപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകി അവരോടൊപ്പം ചേർന്ന് നിന്ന് നേതൃത്വം നൽകിയാണ് ഇന്ന് കാണുന്ന ഈ മികച്ച നേട്ടങ്ങൾ കൈവരിച്ചത്.💪

വിദ്യാഭ്യാസ രംഗത്ത് കൊട്ടിഘോഷിക്കപ്പെടുന്ന ഇടങ്ങളിലേക്ക് എത്തിപ്പെടാൻ ആകാത്ത..... എത്താവുന്ന ഇടങ്ങളിലേക്കെല്ലാം എത്താൻ സാധ്യമായിട്ടും അതിനപ്പുറത്ത് നേട്ടങ്ങൾ സ്വപ്നം കണ്ട, പ്രതീക്ഷയർപ്പിച്ച, വിശ്വാസമർപ്പിച്ച പ്രിയപ്പെട്ട രക്ഷിതാക്കളെ...... എല്ലാത്തിനും പിന്തുണ നൽകിയ പ്രിയപ്പെട്ട നാട്ടുകാരെ..... നിങ്ങൾക്കാർക്കും തെറ്റിയില്ല. നിങ്ങളുടെ ഒരു ശ്രമവും ചെറുതായില്ല. ഈ വിദ്യാലയം ഇന്ന് നിങ്ങളോട് 100% നീതി പുലർത്തിയിരിക്കുന്നു.നമുക്ക് അഭിമാനിക്കാം ❤️

ഈ വിദ്യാലയത്തിലെ ഇന്നിന്റെ ചാലകശക്തി പ്രധാന അധ്യാപിക സുനിത മേപ്പുറത്തിനും, ഓരോ നിർദ്ദേശങ്ങളും സ്വീകരിച്ച്.....ഏറ്റെടുത്ത്, സമയമോ അവധിയോ നോക്കാതെ സമർപ്പിതരായി പ്രവർത്തിക്കുന്ന അധ്യാപകർക്കും, പിന്തുണ നൽകുന്ന രക്ഷിതാക്കൾക്കും, നാട്ടുകാർക്കും എല്ലാത്തിനുമുപരി സ്നേഹനിധികളായ വിദ്യാർത്ഥികൾക്കും ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കട്ടെ....... പ്രിയപ്പെട്ടവർക്കല്ലാം ഹൃദയം നിറഞ്ഞ നന്ദി. 🙏

അസീസ് മന്ദലാംകുന്ന്
PTA പ്രസിഡന്റ്
GFUP സ്കൂൾ മന്ദലാംകുന്ന്
15-11-2026

13/11/2026
കേരള പിറവി ആശംസകൾ ❤️
31/10/2026

കേരള പിറവി ആശംസകൾ ❤️

ചെറുവയൽ രാമൻ കേരളത്തിലെ വയനാട് ജില്ലയിലെ മാനന്തവാടിക്കു സമീപമുള്ള കല്ലുമന്ദം എന്ന ഗ്രാമത്തിലാണ് ജനനം.പരമ്പരാഗത നെൽവിത്തു...
14/10/2026

ചെറുവയൽ രാമൻ

കേരളത്തിലെ വയനാട് ജില്ലയിലെ മാനന്തവാടിക്കു സമീപമുള്ള കല്ലുമന്ദം എന്ന ഗ്രാമത്തിലാണ് ജനനം.
പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷണത്തിലൂടെയും ജൈവകൃഷിയിലൂടെയും ദേശീയതലത്തിൽ ശ്രദ്ധേയനായ അദ്ദേഹം 'വിത്തു മനുഷ്യൻ' (Seed Guardian) എന്നാണ് അറിയപ്പെട്ടിരുന്നത്.

കേരള സർക്കാരിന്റെയും വിവിധ ദേശീയ സംഘടനകളുടെയും നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൃഷിരീതികളിലെ മികവിനും പാരമ്പര്യ വിത്തുകളുടെ സംരക്ഷണത്തിനുമുള്ള അംഗീകാരമായി 2021-ൽ ഭാരത സർക്കാർ പത്മശ്രീ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.

01/10/2026

"ഗാന്ധിയെ വരയ്ക്കാൻ എളുപ്പമാണ്
മൂന്നോ നാലോ വരകൾ മതി.
ഗാന്ധിയായി വേഷം കെട്ടാൻ എളുപ്പമാണ്,
കെട്ടിയ വേഷങ്ങളെല്ലാം അഴിച്ചുകളഞ്ഞാൽ മതി”

-കൽപ്പറ്റ നാരായണൻ-

ഓർമ്മക്ക് പേരാണിതോണം ,പൂർവ്വ നേരിന്റെ നിനവാണിതോണം ,എന്നെങ്കിലും പൂക്കുമെന്നോർത്ത് കാലം അന്നെന്നോ വിതച്ചൊരു നന്മയോണം ….  ...
25/08/2026

ഓർമ്മക്ക് പേരാണിതോണം ,
പൂർവ്വ നേരിന്റെ നിനവാണിതോണം ,
എന്നെങ്കിലും പൂക്കുമെന്നോർത്ത് കാലം അന്നെന്നോ വിതച്ചൊരു നന്മയോണം ….
-ശ്രീ മുരുകൻ കാട്ടാക്കട-

ഏവർക്കും നന്മയുടെയും,
സമ്പൽസമൃദ്ധിയുടെയും
ഒരായിരം ഓണാശംസകൾ.

Address

Mannalamkunnu
Chavakkad
680518

Telephone

919188811110

Website

Alerts

Be the first to know and let us send you an email when Allama Iqbal Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Allama Iqbal Samithi:

Shortcuts

Share

Nearby gyms & sports facilities