20/03/2026
ബോൺമൗത്ത് vs യുണൈറ്റഡ്!
സീസണിലെ 31-ാം പോരാട്ടം ഇന്ന് രാത്രി നടക്കുകയാണ്. വിറ്റാലിറ്റി സ്റ്റേഡിയത്തിൽ വെച്ച് ബോൺമൗത്തിനെ നേരിടുമ്പോൾ യുണൈറ്റഡിന് ഇത് വെറുമൊരു കളി മാത്രമല്ല, അഭിമാന പോരാട്ടം കൂടിയാണ്! 🔴🧤
കാസെമിറോയും സംഘവും ഇന്ന് ഫോമിലായാൽ കളി വേറെ ലെവലാകും. എന്തായാലും രാത്രി ഉറക്കമിളച്ച് കളി കാണാൻ റെഡിയല്ലേ?
📍 വേദി: വിറ്റാലിറ്റി സ്റ്റേഡിയം
⏰ സമയം: രാത്രി 1:30 (IST)
നിങ്ങളുടെ പ്രെഡിക്ഷൻ എന്താണ്? യുണൈറ്റഡ്
ജയിക്കുമോ? 👇
17/03/2026
റെക്കോർഡുകൾ തിരുത്തിക്കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്! 🔴🔥
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ നിരയിലേക്ക് ഒരു പേര് കൂടി. വെറും 318 മത്സരങ്ങളിൽ നിന്ന് 100 ഗോളുകളും 100 അസിസ്റ്റുകളും പൂർത്തിയാക്കി ബ്രൂണോ ഫെർണാണ്ടസ് പുതിയ ചരിത്രം കുറിച്ചിരിക്കുന്നു.
ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പിന്നിലാക്കിയാണ് ബ്രൂണോ ഈ നേട്ടത്തിലെത്തിയത് എന്നത് ഈ റെക്കോർഡിന്റെ മാറ്റ് കൂട്ടുന്നു.
📊 100 ഗോളുകളും 100 അസിസ്റ്റുകളും തികയ്ക്കാൻ എടുത്ത മത്സരങ്ങൾ:
1️⃣ ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്) — 318 മത്സരങ്ങൾ
2️⃣ ലയണൽ മെസ്സി (ബാഴ്സലോണ) — 319 മത്സരങ്ങൾ
3️⃣ ക്രിസ്റ്റ്യാനോ റൊണാൾഡോ (റയൽ മാഡ്രിഡ്) — 325 മത്സരങ്ങൾ
ക്ലബ്ബിനോടുള്ള അചഞ്ചലമായ അർപ്പണബോധവും മൈതാനത്തെ മാന്ത്രിക പ്രകടനവുമാണ് ബ്രൂണോയെ ഈ കൊടുമുടിയിൽ എത്തിച്ചത്. റയാൻ ഗിഗ്‌സ്, വെയ്ൻ റൂണി എന്നിവർക്ക് ശേഷം യുണൈറ്റഡ് ജേഴ്സിയിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം.
യുണൈറ്റഡ് ആരാധകർക്ക് ഇത് അഭിമാന നിമിഷം! ❤️❤️❤️❤️❤️🔥🔥🔥🔥
15/03/2026
ഓൾഡ് ട്രാഫോട് ൽ എമ്രിയുടെ വില്ലയെ പഞ്ഞിക്കിട്ട് യുണൈറ്റഡ് 🔥🔥🔥🔥🔥
യുണൈറ്റഡ് ❤️❤️❤️❤️❤️
08/03/2026
ടീമിൽ ഇനി ചാൻസ് കിട്ടുമോ എന്ന് ഉറപ്പില്ലാത്തിടത്തു നിന്ന് കൂടുതൽ സിക്സ് അടിച്ചവരുടെ പട്ടികയിൽ ഒന്നാമത്.
ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ രണ്ടാമത്.
ഒടുവിൽ പ്ലെയർ ഓഫ് ദ ടൂർണ്ണമെൻ്റും തൂക്കി ഭാവി ക്യാപ്റ്റൻ എന്നൊരു സാധ്യത കൂടി തുറന്നിട്ട് ചാരത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന ഫീനിക്സ് പക്ഷിയെപ്പോലെ അയാൾ 2026 ലെ ലോകകപ്പ് യാത്ര കിരീടത്തോടെ അവസാനിപ്പിച്ചിരിക്കുന്നു.
കാലം കാത്തുവച്ച കാവ്യനീതി...❤️
08/03/2026
🚨മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഭാവിയിൽ സർ ജിം റാറ്റ്‌ക്ലിഫ്
"അടുത്ത സീസണിൽ, ഈ ആരാധകക്കൂട്ടത്തെ ആവേശക്കടലാക്കി മാറ്റുന്ന ഒന്നായിരിക്കും ഞങ്ങൾ ചെയ്യാൻ പോകുന്നത്."
04/03/2026
ഇന്ന് രാത്രി Newcastle-മായിട്ട് കളിയുണ്ട്! സെന്റ് ജെയിംസ് പാർക്കിൽ പോയിട്ട് നമ്മൾ ജയിച്ചിട്ട് കുറെ കാലമായി, അതുകൊണ്ട് ചെറിയൊരു പേടി ഇല്ലാതില്ലെങ്കിലും ടീം ഇപ്പോൾ വേറെ ലെവൽ ഫോമിലാണ്.
മൈക്കൽ കാരിക്ക് വന്നതിനുശേഷം വല്ലാത്തൊരു വൈബാണ് ടീമിൽ, കഴിഞ്ഞ 11 കളിയായി നമ്മൾ തോറ്റിട്ടില്ല. നിലവിൽ ടേബിളിൽ മൂന്നാം സ്ഥാനത്താണ് നമ്മൾ ഉള്ളത്. നമ്മുടെ മുത്ത് സെസ്കോ (Sesko) ഇപ്പോൾ തൊട്ടതെല്ലാം പൊന്നാവുകയാണ്, കഴിഞ്ഞ 8 കളിയിൽ 7 ഗോളാണ് പുള്ളി അടിച്ചുകൂട്ടിയത്. ന്യൂകാസിലിന്റെ തളർന്ന ഡിഫൻസിനെ പുള്ളി ഇന്ന് തകർക്കുമെന്നു തന്നെ പ്രതീക്ഷിക്കാം.
പക്ഷേ ഡിഫൻസിൽ ചെറിയൊരു പണിയുണ്ട്. മഗ്വയറും ലൂക്ക് ഷോയും അസുഖം കാരണം കളിക്കുമോ എന്ന് ഉറപ്പില്ല, അതുകൊണ്ട് ലെന്നി യോറോയെയും പിള്ളേരെയും വിശ്വസിച്ചാണ് ഇന്ന് ഇറങ്ങുന്നത്. ബോക്സിംഗ് ഡേയിൽ അവരെ നമ്മൾ തോൽപ്പിച്ചതാണ്, ഇന്ന് അവരുടെ ഗ്രൗണ്ടിൽ പോയി മൂന്ന് പോയിന്റ് കൂടി അടിച്ചെടുത്താൽ ചാമ്പ്യൻസ് ലീഗ് ഉറപ്പിക്കാം. ന്യൂകാസിൽ ഇപ്പോൾ അത്ര ഫോമിലല്ലെങ്കിലും അവരുടെ ഹോം ഗ്രൗണ്ടിൽ അവർ എപ്പോഴും ഡേയ്ഞ്ചറസ് ആണ്. എന്നാലും ഒരു 2-1 ജയം നമ്മൾ ഉറപ്പിക്കുന്നു! ❤️ മഞ്ചസ്റ്റർ ഈസ് റെഡ്!
01/03/2026
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു അത്ഭുതകരമായ തിരിച്ചുവരവ്!
ക്രിസ്റ്റൽ പാലസിനെതിരെ 2-1 വിജയം!
ലാക്രോയിസിന്റെ ആദ്യ ഗോളിന് ശേഷം (പിന്നീട് റെഡ് കാർഡ്!), ബ്രൂണോ ഫെർണാണ്ടസ് വലയിൽ കയറ്റി (57'), പിന്നെ ബെഞ്ചമിൻ ശേഷ്കോ വീണ്ടും വിജയഗോൾ! (65') അതും ഒരു ബുള്ളറ്റ് ഹെഡർ 🔥🔥🔥 ഇപ്പോൾ പ്രീമിയർ ലീഗിൽ ടോപ്പ് 3-ൽ!
അടുത്ത മത്സരങ്ങൾക്ക് വേണ്ടി കൂടുതൽ ഊർജ്ജം! ഗ്ലോറി ഗ്ലോറി മാഞ്ചസ്റ്റർ യുണൈറ്റഡ്!
01/03/2026
Best midfielder on the planet, Bruno Fernandes. 🌍🇵🇹
01/03/2026
BENJAMIN SESKOOOOOOOOO 🔥🔥🔥🔥🔥
25/02/2026
ഫുട്ബോളിന്റെ അന്തസ്സു കളയാൻ ഓരോരോ ത**യില്ലാത്ത ടാക്റ്റിക്സുമായി ആർട്ടെറ്റ ഇറങ്ങിക്കോളും! കോർണർ കിക്ക് എന്ന് പറഞ്ഞാൽ പണ്ട് ബോക്സിലെ പോരാട്ടമായിരുന്നു, ഇതിപ്പോൾ ഗോളിയെ വളഞ്ഞിട്ട് തല്ലുന്ന അവസ്ഥയാണ്. ആർട്ടെറ്റ ആഴ്സണലിൽ കാണിച്ച ഈ വൃത്തികെട്ട കളി (Dark Arts) ഇപ്പോൾ എവർട്ടനെപ്പോലെയുള്ള ടീമുകളും ഏറ്റെടുത്തിരിക്കുകയാണ്.
എവർട്ടന്റെ ആ 10 കോർണറുകൾ കണ്ടില്ലേ?
ഫുട്ബോൾ കളിക്കാനല്ല, മറിച്ച് യുണൈറ്റഡ് ഗോളി ലാമൻസിനെ (Altay Bayındır) ശ്വാസം മുട്ടിക്കാനാണ് അവർ നോക്കിയത്. ഗോളിയുടെ കൈ തടയുക, ബോഡി ബ്ലോക്ക് ചെയ്യുക, പഞ്ച് ചെയ്യാൻ സമ്മതിക്കാതിരിക്കുക... ഇതൊക്കെ എന്ത് തരം ടാക്റ്റിക്സാണ്? പെപ്പിന്റെ ഗെയിമിനെ കുറ്റം പറയുന്നവർ ഇതൊക്കെ കാണണം. അത് ടാക്റ്റിക്സ് ആണെങ്കിൽ ആർട്ടെറ്റയുടേത് വെറും 'ഊ***ത്തരമാണ്'.
പക്ഷെ ഒന്നോർത്തോ, പത്ത് കോർണറിലും ഇമ്മാതിരി നെറികെട്ട കളി പുറത്തെടുത്തിട്ടും ലാമൻസിനെ വീഴ്ത്താൻ നിങ്ങൾക്ക് പറ്റിയില്ലല്ലോ! ആ ക്ലീൻ ഷീറ്റ് പോരാട്ടത്തിന് മുന്നിൽ നിങ്ങളുടെ ഈ തറവേലകൾ ഒന്നുമല്ലാതായിപ്പോയി. 🔥 പൊരുതി ജയിച്ച ലാമൻസിന് ഒരൊന്നൊന്നര സല്യൂട്ട്! ❣️