Palayi Hanif

Palayi Hanif

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Palayi Hanif, Sports Team, Indore.

11/09/2016

പരിപൂർണ്ണ ത്യാഗത്തിന്റെയും , സമർപ്പണത്തിന്റെയും, സഹനത്തിന്റെയും ആഘോഷമായി ബക്രീദ് അഥവാ ബലി പെരുന്നാൾ ലോകമൊട്ടാകെയുള്ള ഇസ്ലാമത വിശ്വാസികൾ ആഘോഷിക്കുകയാണ് ഹൃദയത്തിൽ അനുകബ്ബയും, ആർദ്രതയും ഉണർത്തുകയാണ് ബലി പെരുന്നാൾ കൂടി ഉദ്ദേശിക്കുന്നത്...
അല്ലാഹുവിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന , അല്ലാഹുവിന്റെ കല്പനക്കും , പ്രീതിക്കും വേണ്ടി ഏറ്റവും വിലപെട്ടതിനെപോലും ത്യജിക്കുവാൻ മനുഷ്യൻ തയ്യാറാകുന്നതിന്റെ മഹത്തായ സൂചനയാകുന്നു ബക്രീദ്... ദൈവം വലിയവനാകുന്നു, സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു എന്ന് അർഥം വരുന്ന അല്ലാഹു അക്ബർ , അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, ലാഇലാഹ ഇല്ലള്ളാഹു അല്ലാഹു അക്ബർ എന്ന തക്ബീർ ധ്വനികൾ പള്ളി മിനാരങ്ങളിൽ നിന്നും എല്ലാവരുടെയും കാതുകളിലെത്തുന്നു...
"ഇബ്റാഹിം നബിക്കും, ഹാജറാ ബീവിക്കും വാർധ്യകത്തോട് അടുത്തിട്ടും ഒരു കുഞ്ഞുണ്ടായില്ല ഗത്യദ്ധരമില്ലാതെ നബി തീരുമാനി , അല്ലാഹുവിന്നു മുന്നിൽ ഒരു ഉപാധിവെച്ചു "തങ്ങൾക്ക് കുഞ്ഞുണ്ടായാൽ അത് നിനക്ക് ബലി തരാം എന്നായിരുന്നു ആ ഉപാധി" താമസിയാതെ അവർക്കൊരു ആൺ കുഞ്ഞുപിറന്നു ഇസ്മായിൽ എന്ന് പേരിട്ടു അവനെ ലാളിച്ചു കൊതിതീരുംമുമ്പേ ബലി നൽകാൻ ഇബ്രാഹീം നബി തയ്യാറായി ത്യാഗ സന്നദ്ധതയിൽ സംപ്രീതനായ അല്ലാഹു നബിയോട് കുഞ്ഞിന് പകരമായി ഒരു ആടിനെ ബലി നൽകാൻ കൽപിച്ചു ആ മഹാ ത്യാഗത്തിന്റെ സ്മരണ ഉണർത്തുന്ന ഇബ്രാഹീം നബിയുടെ ജീവിതവും സമർപ്പണവുമാണ് ബലി പെരുന്നാളിന്റെ സന്ദേശം...

എല്ലാ എന്റെ കൂട്ടുകാർക്കും ബലി പെരുന്നാൾ ആശംസകൾ...

ഹനീഫ് പാലായി

Photos 18/02/2016
Photos from Palayi Hanif's post 18/02/2016
Want your business to be the top-listed Gym/sports Facility in Indore?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


Indore