Aspire City

Aspire City

Comments

*ആസ്പയർ ചാമ്പ്യൻസ് ട്രോഫിയുടെ ലോഗോ പ്രകാശനം നടന്നു*

സെവൻസ് ഫുട്ബോൾ ചരിത്രത്തിൽ ഇന്നേ വരെ കാണാത്ത വർണ്ണ വിസ്മയ കാഴ്ചകളുമായി സെവൻസ് രംഗത്തെ മികച്ച 16 ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ആസ്പയർ സിറ്റി പടന്നക്കാട് അഭിമാന പുരസരം ആദിത്യമരുളുന്ന 550,000 രൂപ പ്രൈസ് മണിക്കും ആസ്പയർ ചാമ്പ്യൻസ് ട്രോഫിക്കും വേണ്ടിയുള്ള MFA അംഗീകൃത ഒന്നാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മാമാങ്കം FEB 21 മുതൽ ഐങ്ങോത് സംസ്ഥാന സ്കൂൾ കലോത്സവ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുകയാണ് .aspire champions ട്രോഫി യുടെ ലോഗോ പ്രകാശനം അരയാൽ ടൂർണ്ണമെന്റ് ഫൈനലിൽ വെച്ച്, മത സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാനിദ്ദ്യം ,അതിലുപരി ബിസിനസ്സ് രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച SAFE LINE GROUP MD
ബഹുമാനപ്പെട്ട dr അബൂബക്കർ കുറ്റിക്കോലും MFA പ്രസിഡന്റ സയീദ് ജീ എസ്,ആസ്പയർ സിറ്റി ക്ലബ് പ്രസിഡണ്ട് സത്യൻ പടന്നക്കാടും സെക്രട്ടറി റസാഖ് തൈലക്കണ്ടിയും മറ്റ്‌ ക്ലബ് ഭാരവാഹികളും കൂടി നിർവഹിച്ചു ,
കായികപരമായി വളരെ മികച്ചു നിന്ന പ്രദേശമായിട്ടു പോലും പറയത്തക്ക ഒരു കായിക താരം നമ്മുടെ നാട്ടിൽ ഉണ്ടോ എന്ന് എനിക്ക് സംശയം ആണ്. അത് നമ്മുടെ കുട്ടികൾക്ക് കഴിവില്ലാഞ്ഞിട്ടോ അതിനുള്ള ആഗ്രഹം ഇല്ലാഞ്ഞിട്ടോ അല്ല. അതിനുള്ള വേദി അവർക്ക് കിട്ടുന്നില്ല എന്നതാണ് സത്യം. നമ്മൾക് നഷ്ടപ്പെട്ട ഒരു കായിക പാരമ്പര്യം തിരിച്ചു പിടിക്കണം. വളർന്ന് വരുന്ന തലമുറയെ ഡോക്ടർമാരും എഞ്ചിനീർമാരും മാത്രം ആക്കാതെ അവരെ സംസ്ഥാന ദേശിയം തലത്തിൽ അറിയപ്പെടുന്ന കായിക താരങ്ങൾ ആക്കി എടുക്കണം എങ്കിൽ ഒരു വലിയ അടിത്തറ നമ്മൾ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിനു ഇങ്ങനെ ഉള്ള കൂട്ടായ്മകൾ ആണ് മുൻകൈ എടുക്കേണ്ടത്.

ആരോഗ്യം,
നമ്മൾ സമ്പാദ്യത്തിന്റെ പകുതിയും നമ്മൾ ചിലവാക്കുന്നത് ആരോഗ്യത്തിനു വേണ്ടിയാണ്. അതിൽ തന്നെ ഭൂരിഭാഗവും നമ്മൾ ഹോസ്പിറ്റലുകളിൽ കൊണ്ട് കൊടുക്കുന്നവയാണ്.

പണ്ട് സ്കൂളിൽ നിന്നു പഠിച്ച ഒരു വാക്ക് ഉണ്ട്.

Prevention is Better than Cure
രോഗം വന്നു ചികില്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് എന്ന്.
രോഗം വരാതെ നോക്കാൻ പല മാര്ഗങ്ങളും ഉണ്ട്. അതൊന്നും ചെയ്യാനോ ചിന്തിക്കാനോ ഇന്നു ആർക്കും സൗകര്യമില്ല. സമയവുമില്ല. എന്നാലോ രോഗം വന്നു കഴിഞ്ഞാൽ പിന്നെ ആ രോഗത്തിന് പിന്നാലെ നടക്കാനേ അവര്ക്ക് സമയം കാണൂ.
അങ്ങനെ നമ്മുടെ ആയുസിന്റെയും സമ്പത്തിന്റെയും വലിയ ഒരു ഭാഗം തന്നെ ആശുപത്രികളിലും മറ്റുമായി തീർക്കേണ്ടി വരുന്നു. ഈ സ്ഥിതി മാറ്റിയെടുക്കണം. ആരോഗ്യപരമായി വളർച്ച നമ്മൾ കൈവരിക്കേണ്ടതുണ്ട്. പ്രതേകിച്ചു സ്ത്രീകൾ. അതിനുള്ള ഒരു വേദിയായി നമ്മൾ ഈ കൂട്ടായ്മയെ മാറ്റി എടുക്കണം.
ഇങ്ങനെ ഒരു ക്ലബ്‌ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്തിനാണ് ഇങ്ങനെ ഒരു ക്ലബ്‌ പടന്നക്കാട് പ്രദേശത്തു എന്ന് പലരും ചോദിച്ചു എന്നോട്. പല കാരണങ്ങളും ഉണ്ട്. പ്രത്യേകിച്ച് നമ്മുടെ ഈ പ്രദേശത്തു അതിനുള്ള ആവശ്യകത വളരെ കൂടുതലാണെന്നാണ് എന്റെ വിശ്വാസം.

എനിക്കോ നിങ്ങൾക്കോ ദിവസവും വൈകുനേരങ്ങളിൽ വന്നിരുന്നു സൊറ പറഞ്ഞിരിക്കാൻ അല്ല, മറിച്ചു ഭാവിയെ നേരിടാൻ വേണ്ടിയാണു ഇങ്ങനെ ഒരു ക്ലബ്‌ എന്ന ആശയം നിങ്ങളുടെ മുന്നിൽ വെച്ചത്.

ഒരു 50-55 വയസ്സ് കഴിഞ്ഞാൽ നമ്മുടെ ചുറുചുറുക്കും ആരോഗ്യവും താരതമ്യേന കുറയും retirement ചെയ്തു വെറുതെ വീട്ടിലിരിക്കുന്നതിനു പകരം നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ പറ്റും, അതിനുള്ള ഒരു വേദിയായിട്ടാണ് ഞാൻ നമ്മുടെ ഈ കൂട്ടായ്മയെ നിങ്ങളുടെ മുന്നിലേക്ക് വെക്കുന്നത്.

ഹൊസ്ദുർഗ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ്, മയക്കുമരുന്ന് മാഫിയ ഏറ്റവും കൂടുതൽ പിടി മുറുക്കിയ സ്ഥലം പടന്നക്കാട് ആണ്. ഒരു യുവതലമുറയെ തന്നെ അവർ നീരാളിയെപ്പോലെ പിടിച്ചു മുറുക്കി അതിലൂടെ അവരെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലഹരിക്ക് അടിമപ്പെട്ട, അല്ലെങ്കിൽ ദിവസേന ലഹരിയിലേക്ക് വഴുതി വീഴുന്ന കൗമാരക്കാരുടെ എണ്ണം ഒരു പക്ഷെ നമ്മെ അത്ഭുതപ്പെടുത്തും. അതിൽ നിന്നും അവരെ മോചിപ്പിക്കാനും വളർന്ന് വരുന്ന തലമുറയെ, നമ്മുടെയൊക്കെ മക്കളെ ഒരു വലിയ മാഫിയക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു കൊടുക്കാതെ ആ പടുകുഴിയിലേക്ക് വീഴാതെ സൂക്ഷിക്കണം നമുക്ക്.

Sports Club

Operating as usual

13/12/2022

Firing Argentina into the final! 🤩🇦🇷

13/12/2022

⚽️ Morocco 🇲🇦 Vs France 🇫🇷 | SEMI FINAL | FIFA World Cup Qatar 2022™ |Prediction contest

സെമി ഫൈനൽ
Morocco 🇲🇦 Vs France 🇫🇷

ചോദ്യം
1) ഇന്നത്തെ മത്സരത്തിൽ ആര് വിജയിക്കും?
2) ഈ മത്സരത്തിലെ ആദ്യ ഗോൾ നേടുന്ന ടീം?

ഉത്തരങ്ങൾ കമെന്റ് ചെയ്യൂ

Answer
1)
2)

Name:
Mobile No:

Aspire City facebook പേജ് ലൈകും ഫോളോ യും ചെയ്തിരിക്കണം

ശരിയുത്തരം അയക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക്

E-Planet നൽകുന്ന 1599 രൂപ വിലയുള്ള Bluetooth നെക്ക് ബാൻഡ് സൗജന്യം

സമ്മാനം E-Planet കാഞ്ഞങ്ങാട് ഷോറൂമിൽ നിന്നും നേരിട്ടത്തി സ്വീകരിക്കേണ്ടതാണ്

_(ഉത്തരങ്ങൾ ഇന്ന് രാത്രി 12 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളു)_

13/12/2022

❝കഴിഞ്ഞ തവണ 🏆💔ഫൈനൽ
ഇത്തവണ സെമി ⭐🇭🇷 ഫൈനൽ
വരെ ക്രൊയേഷ്യയെ എത്തിച്ച
ആ ഒറ്റയാൻ ലോകകപ്പ് കിരീട
സ്വപ്നം ⭐👋അവസാനിപ്പിച്ചു ❞

© 𝗙𝗿𝗲𝗲𝗞𝗶𝗰𝗸

13/12/2022

🚨🚨𝗥𝗘𝗖𝗢𝗥𝗗 : Lionel Messi has Now Become One of The Only Players in The History to SCORE at least one GOAL in :

— GROUP STAGE ✅
— ROUND OF 16 ✅
— QUARTER-FINAL ✅
— SEMI-FINAL ✅

MESSI HAS SCORED A GOAL IN EVERY ROUND OF 2022 FIFA WORLD CUP. HE IS THE ONLY PLAYER TO DO SO. 😍🐐👏

ALSO, MESSI IS NOW ARGENTINA'S ALL TIME TOP SCORER IN THE FIFA WORLD CUP HISTORY. 🐐👏

13/12/2022

*_⚽️ Argentina Vs Croatia | SEMI FINAL | FIFA World Cup Qatar 2022™ |Prediction contest

സെമി ഫൈനൽ
*Argentina Vs Croatia*

ചോദ്യം
1) ഇന്നത്തെ മത്സരത്തിൽ ആര് വിജയിക്കും?
2) ഈ മത്സരത്തിലെ ആദ്യ ഗോൾ നേടുന്ന ടീം?

ഉത്തരങ്ങൾ കമെന്റ് ചെയ്യൂ

Answer
1)
2)

Name:
Mobile No:

Aspire City facebook പേജ് ലൈകും ഫോളോ യും ചെയ്തിരിക്കണം

ശരിയുത്തരം അയക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരാൾക്ക്

E-Planet നൽകുന്ന 1599 രൂപ വിലയുള്ള Bluetooth നെക്ക് ബാൻഡ് സൗജന്യം

സമ്മാനം E-Planet കാഞ്ഞങ്ങാട് ഷോറൂമിൽ നിന്നും നേരിട്ടത്തി സ്വീകരിക്കേണ്ടതാണ്

_(ഉത്തരങ്ങൾ ഇന്ന് രാത്രി 12 മണി വരെ മാത്രമേ സ്വീകരിക്കുകയുള്ളു)_

10/11/2022


ആദ്യ ടൂർണമെന്റിൽ തന്നേ

10/11/2022
08/11/2022
05/11/2022

05-11-22 ന് MFA ക്ലബ്‌ ചാമ്പ്യൻഷിപ്പിൽ നടക്കേണ്ടിയിരുന്ന സെമി ഫൈനൽ മത്സരം പ്രതികൂല കാലാവസ്ഥ കാരണം വേറൊരു തിയ്യതിയിലേക്ക് മാറ്റിയതായി അറിയിക്കുന്നു...

തിയ്യതി പിന്നീട് അറിയിക്കുന്നതാണ്

മാന്യ ഫുട്ബോൾ പ്രേമികൾ സഹകരിക്കുക

03/11/2022

⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️ ഇളമ്പച്ചി MFA ക്ലബ്ബ് ചാമ്പിയൻസ് ഫുട്ബോളിൽ ഇന്ന് ആദ്യ സെമി പോരാട്ടം ⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️

ഇന്ന് നടക്കുന്ന ആദ്യ സെമിയിൽ ശക്തരായ ബ്രതേഴ്‌സ് വാൽവക്കടും ആസ്പയർ സിറ്റി പടന്നാക്കാടും തമ്മിൽ ഏറ്റ്മുട്ടും

⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️

03/11/2022

*⚽ ആസ്പയർ സിറ്റി പടന്നക്കാട് സെമി ഫൈനലിൽ.*

*🔘🔘🔘02-11-2022🔘🔘🔘*

കാസർകോട്. തൃക്കരിപ്പൂർ :
(www.tkr24online.com)
മഴ മേഘങ്ങൾ കനിഞ്ഞു നൽകിയ ശീതളിമയിൽ പതിയെ പതിയെ താളം കണ്ടെത്തിയ മൂന്നാം ക്വർട്ടർ ഫൈനൽ മത്സരത്തിൽ എഫ് സി പുഞ്ചക്കാടിന്റെയും ആസ്പയർ സിറ്റിയുടെയും താരങ്ങൾ മലബാർ ഫുട്ബാൾ അസോസിയേഷൻ ആതിഥ്യമരുളുന്ന ബൈത്താൻസ് ഗ്രൂപ്പ്‌ നൽകുന്ന രണ്ട് ലക്ഷം രൂപ പ്രൈസ് മണിക്കും, റത്തു ചിത്താരി നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും, സന്നൂസ് ചോക്ലേറ്റ് സ്റ്റേഷനറി & ഹോൾ സെയിൽ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള സുൽഫക്സ് മാട്രസ്സ് സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി ഫെഡ്ലൈറ്റ് മിനി സ്റ്റേഡിയത്തിൽ എഫ് സി പുഞ്ചക്കാടിന്റെ മുന്നേറ്റമാണ് ആദ്യ മിനുട്ടുകളിൽ കണ്ടത്.

സെമി ഫൈനൽ ബർത്ത് ഉറപ്പിക്കുക എന്ന ഒരൊറ്റ മന്ത്രവുമായി മുന്നേറിയ എഫ് സി പുഞ്ചക്കാടിന്റെ എട്ടാം നമ്പർ താരം ഷിബിനിലൂടെ ആദ്യ ഗോൾ സ്ക്കോർ ചെയ്തു
സ്‌കോർ 1-0.

ഗോൾ വഴങ്ങിയെങ്കിലും പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ലാതെ മുന്നേറിയ ആസ്പയർ സിറ്റി എഫ് സി പടന്നക്കാട് നടത്തിയ കുതിപ്പ് ഗോളിൽ കലാശിച്ചു.
സ്കോർ 1-1

ആദ്യ പകുതിക്ക് പിരിയാൻ ഒരു മിനുട്ട് ശേഷിക്കേ മൈതാന മധ്യത്തിൽ നിന്നും പന്തു സ്വീകരിച്ച് മുന്നേറിയ ആസ്പയർ സിറ്റി എഫ് സി പടന്നക്കാടിന്റെ ശ്രുബിന് ഗോളിയെ സാക്ഷി നിർത്തി രണ്ടാം ഗോളും സ്കോർ ചെയ്തു.
സ്‌കോർ 2-1

മത്സരം തീരാൻ മിനിറ്റുകൾ ശേഷിക്കേ മത്സരത്തിലെ ഏറ്റവും മികച്ച മുന്നേറ്റവുമായി ദിൽഷാദിന്റെ അപാര സ്കില്ലുമായി തൊടുത്തു വിട്ട ഷോർട്ട് പോസ്റ്റിന്റെ വലതു മൂലയിൽ പതിച്ചു.
സ്കോർ 3-1

പെനാൽറ്റി ബോക്സിൽ എഫ് സി പുഞ്ചക്കാടിന്റെ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ ലഭിച്ച പെനാൽറ്റി ഉപയോഗപ്പെടുത്തി ഡി മാരിയാ സ്ക്കോർ ചെയ്തു.
സ്കോർ 3-2

മത്സരത്തിലെ താരമായി ആസ്പയർ സിറ്റി താരം അർഷാദിനെ തിരഞ്ഞെടുത്തു.

27/10/2022

*🏆⚽ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് ആസ്പയർ സിറ്റി പടന്നക്കാട് സെവൻസ്റ്റാർ ഇളമ്പച്ചിയെ പരാജയപ്പെടുത്തി.*

കാസർകോട്. തൃക്കരിപ്പൂർ :
(www.tkr24online.com)
ഓരോ ദിനവും ഓരോ പുതിയ അനുഭവം സമ്മാനിക്കുന്ന മലബാർ ഫുട്ബാൾ അസോസിയേഷൻ ആതിഥ്യമരുളുന്ന രണ്ട് ലക്ഷം രൂപ പ്രൈസ് മണിക്കും, റത്തു ചിത്താരി നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും, സന്നൂസ് ചോക്ലേറ്റ് സ്റ്റേഷനറി & ഹോൾ സെയിൽ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള സുൽഫക്സ് മാട്രസ്സ് സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി ഫെഡ്ലൈറ്റ് മിനി സ്റ്റേഡിയത്തിൽ നടന്നു വരുന്ന ക്ലബ് ചാമ്പ്യൻഷിപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ്.

കളിയുടെ ഒന്നാം മിനുട്ടിൽ ആറാം സെക്കന്റിൽ ടൂർണ്ണമെന്റിലെ ഏറ്റവും വേഗതയേറിയ ഗോൾ പിറന്നു . ആസ്പയർ സിറ്റി പടന്നയുടെ മുന്നേറ്റ താരം ആദിലിലുടെ സെവൻസ്റ്റാർ ഇളമ്പച്ചിയുടെ വല കുലുക്കി കാണികളെ ആവേശത്തിൽ ആറാടിച്ച് ഗംഭീര തുടക്കം നൽകി.

സെവൻസ്റ്റാർ ഇളമ്പച്ചി തിരിച്ച് അറ്റാക്ക് ആരംഭിച്ചതോടെ കളി ആവേശകരമായി. ഇളമ്പച്ചിയുടെ മുന്നേറ്റ നിര ലഭിച്ച നിരവധി ഓപ്പൺ ചാൻസുകൾ നഷ്ട്ടപെടുത്തിയത് കളിയുടെ സങ്കടമായി മാറി.

ആസ്പയർ സിറ്റി പടന്നക്കാടിന്റെ താരങ്ങളുടെ കളി ശൈലി കാണികളുടെ കണ്ണിന് മികച്ച നിമിഷങ്ങൾ സമ്മാനിച്ചു. മുന്നേറ്റ നിര സമ്മാനിച്ച ആക്രമണ ഫുട്‌ബോൾ ആസ്പയർ സിറ്റി പടന്നക്കാടിന്റെ രണ്ടാം ഗോൾ ഷിജിത്തിലൂടെ നേടി പടന്നക്കാട് ലീഡ് ഉയർത്തി
സ്കോർ 2-0.

രണ്ട് ഗോൾ വഴങ്ങിയെങ്കിലും അറ്റാക്കിങ് ഫുഡ്‌ബോളിൽ ശ്രദ്ധിച്ച സെവൻ സ്റ്റാർ ഇളമ്പച്ചി മുഴുവൻ താരങ്ങളും ആസ്പയർ സിറ്റി പടന്നക്കാടിന്റെ ഏരിയ കീഴടക്കി കൂട്ട പൊരിച്ചിലിനൊടുവിൽ സെവൻ സ്റ്റാർ ഇളമ്പച്ചിയുടെ അഞ്ചാം നമ്പർ ഡിഫൻഡർ താരം അച്ചുട്ടനിലൂടെ ഗോളിയെ കബളിപ്പിച്ച് പെനാൽറ്റി ബോക്സിൽ പിച്ച് ചെയ്ത പന്ത് തെന്നി മാറി വലയിൽ പതിച്ചു.
സ്കോർ 2-1

കളിയുടെ രണ്ടാം പകുതിയിൽ ഇരു ടീമുകളും അതിവേഗ ഫുട്‌ബോൾ ആണ് കാഴ്ച വെച്ചത്. ആസ്പയർ സിറ്റിയുടെ ഗോൾ മുഖത്തേക്ക് കുതിച്ച സെവൻസ് സ്റ്റാർ ഇളമ്പച്ചിയുടെ ഷോർട്ട് പെനാൽറ്റി ബോക്സിനുള്ളിൽ പ്രതിരോധിക്കാനുള്ള ശ്രമം കയ്യിൽ തട്ടിയതിനെ തുടർന്ന് പെനാൽറ്റി വിധിച്ചു. സുബ്രമന്യനിലൂടെ വല കുലുക്കി മത്സരത്തിൽ ഒപ്പമെത്തി.
സ്കോർ 2-2

കളി തീരാൻ മിനിറ്റുകൾ ശേഷിക്കേ ആസ്പയർ സിറ്റി എഫ് സി പടന്നക്കാടിന്റെ മിന്നും താരം അക്മലിന്റെ മാസ്മരിക മുന്നേറ്റത്തിൽ സെവൻസ് സ്റ്റാർ ഇളമ്പച്ചിയുടെ പ്രതിരോധ താരങ്ങളെ പിന്നിലാക്കി വല കുലുക്കി മത്സരം വരുതിയിലാക്കി ആസ്പയർ സിറ്റി എഫ് സി പ

26/10/2022

*🏆⚽2022-2023 സീസണിൽ വിജയത്തോടെ തുടക്കം

ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് ആസ്പയർ സിറ്റി പടന്നക്കാട് സെവൻസ്റ്റാർ ഇളമ്പച്ചിയെ പരാജയപ്പെടുത്തി.*

ഓരോ ദിനവും ഓരോ പുതിയ അനുഭവം സമ്മാനിക്കുന്ന മലബാർ ഫുട്ബാൾ അസോസിയേഷൻ ആതിഥ്യമരുളുന്ന രണ്ട് ലക്ഷം രൂപ പ്രൈസ് മണിക്കും, റത്തു ചിത്താരി നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും, സന്നൂസ് ചോക്ലേറ്റ് സ്റ്റേഷനറി & ഹോൾ സെയിൽ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള സുൽഫക്സ് മാട്രസ്സ് സൗത്ത് തൃക്കരിപ്പൂർ ഇളമ്പച്ചി ഫെഡ്ലൈറ്റ് മിനി സ്റ്റേഡിയത്തിൽ നടന്നു വരുന്ന ക്ലബ് ചാമ്പ്യൻഷിപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ്.

കളിയുടെ ഒന്നാം മിനുട്ടിൽ ആറാം സെക്കന്റിൽ ടൂർണ്ണമെന്റിലെ ഏറ്റവും വേഗതയേറിയ ഗോൾ പിറന്നു . ആസ്പയർ സിറ്റി പടന്നയുടെ മുന്നേറ്റ താരം ആദിലിലുടെ സെവൻസ്റ്റാർ ഇളമ്പച്ചിയുടെ വല കുലുക്കി കാണികളെ ആവേശത്തിൽ ആറാടിച്ച് ഗംഭീര തുടക്കം നൽകി.

സെവൻസ്റ്റാർ ഇളമ്പച്ചി തിരിച്ച് അറ്റാക്ക് ആരംഭിച്ചതോടെ കളി ആവേശകരമായി. ഇളമ്പച്ചിയുടെ മുന്നേറ്റ നിര ലഭിച്ച നിരവധി ഓപ്പൺ ചാൻസുകൾ നഷ്ട്ടപെടുത്തിയത് കളിയുടെ സങ്കടമായി മാറി.

ആസ്പയർ സിറ്റി പടന്നക്കാടിന്റെ താരങ്ങളുടെ കളി ശൈലി കാണികളുടെ കണ്ണിന് മികച്ച നിമിഷങ്ങൾ സമ്മാനിച്ചു. മുന്നേറ്റ നിര സമ്മാനിച്ച ആക്രമണ ഫുട്‌ബോൾ ആസ്പയർ സിറ്റി പടന്നക്കാടിന്റെ രണ്ടാം ഗോൾ ഷിജിത്തിലൂടെ നേടി പടന്നക്കാട് ലീഡ് ഉയർത്തി
സ്കോർ 2-0.

രണ്ട് ഗോൾ വഴങ്ങിയെങ്കിലും അറ്റാക്കിങ് ഫുഡ്‌ബോളിൽ ശ്രദ്ധിച്ച സെവൻ സ്റ്റാർ ഇളമ്പച്ചി മുഴുവൻ താരങ്ങളും ആസ്പയർ സിറ്റി പടന്നക്കാടിന്റെ ഏരിയ കീഴടക്കി കൂട്ട പൊരിച്ചിലിനൊടുവിൽ സെവൻ സ്റ്റാർ ഇളമ്പച്ചിയുടെ അഞ്ചാം നമ്പർ ഡിഫൻഡർ താരം അച്ചുട്ടനിലൂടെ ഗോളിയെ കബളിപ്പിച്ച് പെനാൽറ്റി ബോക്സിൽ പിച്ച് ചെയ്ത പന്ത് തെന്നി മാറി വലയിൽ പതിച്ചു.
സ്കോർ 2-1

കളിയുടെ രണ്ടാം പകുതിയിൽ ഇരു ടീമുകളും അതിവേഗ ഫുട്‌ബോൾ ആണ് കാഴ്ച വെച്ചത്. ആസ്പയർ സിറ്റിയുടെ ഗോൾ മുഖത്തേക്ക് കുതിച്ച സെവൻസ് സ്റ്റാർ ഇളമ്പച്ചിയുടെ ഷോർട്ട് പെനാൽറ്റി ബോക്സിനുള്ളിൽ പ്രതിരോധിക്കാനുള്ള ശ്രമം കയ്യിൽ തട്ടിയതിനെ തുടർന്ന് പെനാൽറ്റി വിധിച്ചു. സുബ്രമന്യനിലൂടെ വല കുലുക്കി മത്സരത്തിൽ ഒപ്പമെത്തി.
സ്കോർ 2-2

കളി തീരാൻ മിനിറ്റുകൾ ശേഷിക്കേ ആസ്പയർ സിറ്റി എഫ് സി പടന്നക്കാടിന്റെ മിന്നും താരം അക്മലിന്റെ മാസ്മരിക മുന്നേറ്റത്തിൽ സെവൻസ് സ്റ്റാർ ഇളമ്പച്ചിയുടെ പ്രതിരോധ താരങ്ങളെ പിന്നിലാക്കി വല കുലുക്കി മത്സരം വരുതിയിലാക്കി ആസ്പയർ സിറ്റി എഫ് സി പടന്നക്കാട് വിജയം ഉറപ്പിച്ചു.

മത്സരത്തിലെ താരമായി ആസ്പയർ സിറ്റി എഫ് സി പടന്നക്കാടിന്റെ മിന്നും താരം അക്മലിനെ തിരഞ്ഞെടുത്തു.

25/08/2022
02/08/2022
14/06/2022
05/03/2022

🌹🌹🌹

04/07/2021
Photos from Aspire City's post 29/07/2020

Photos from Aspire City's post

13/04/2020
26/03/2020

അധികം വൈകാതെ കൊറോണയെ ഇന്ത്യ പിടിച്ച് കെട്ടും കാരണം LOCKDOWN--ചൈന

STAY HOME,STAY SAFE
Aspire city club

18/03/2020
17/03/2020

ആസ്പയർ സിറ്റി ക്ലബ് അലമാറയും ബെഡ് ഷീറ്റുകളും മാസ്കുകളും നൽകി. പടന്നക്കാട് :- പടന്നക്കാട് ആസ്പയർ സിറ്റി ക്ലബ് ജില്ലാ ആശുപത്രിയിലേക്ക് സ്റ്റീൽ അലമാരയും കൊറോണ വാർ ഡിലേക്ക് 60 ബെഡ്ഷീറ്റുകളും മാസ് കുകളും ആശുപത്രി സുപ്രണ്ട് ഡോ.പ്രകാശിന് കൈമാറി. കൊറോണ രോഗ ഭീഷണിയുടെ സാഹചര്യത്തിൽ ജില്ലാ ആശുപത്രിയിൽ കൂടുതൽ ബെഡ്ഷീറ്റും അവ സൂക്ഷിക്കുന്നതിന് അലമാറയും ആവശ്യമാണെന്നറിഞ്ഞതിനാൽ ക്ലബിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇവ നൽകിയത്. ക്ലബ് പ്രസിഡണ്ട് ടി.സത്യൻ, ജ.സെക്രട്ടറി അബ്ദുൾ റസാക്ക് തയിലക്കണ്ടി, രക്ഷാധികാരി ജോയ് ജോസഫ്, ട്രഷറർ അഷ്ക്കറലി, വൈസ് പ്രസി.പത്മരാജൻ ഐങ്ങോത്ത് മറ്റ് ഭാരവാഹികളായ അനൂപ് കീനേരി, അരുൺ കിഷോർ, ടി. കുഞ്ഞികൃഷ്ണൻ, ഡോ : സി.കെ.പി.കുഞ്ഞബ്ദുള്ള, ഡോ: ശ്രീജിത്ത് എന്നിവർ സംബന്ധിച്ചു.

16/03/2020
Photos from Aspire City's post 11/03/2020

💜⚽️നന്ദി....നന്ദി ⚽️💜

ആസ്പയർ സിറ്റി ചാമ്പ്യൻഷിപ്പ് 2020 കേരളാ 7s ടൂർണമെന്റുകളിലെ ഗ്ലാമർ ടൂർണമെന്റുകളിൽ ഒന്നാക്കാൻ സാധിച്ചതിൽ വളരേ സന്തോഷം,,,

MFA അംഗീകാരത്തോട് കൂടി ആദ്യമായി സംഘടിപ്പിച്ച ആസ്പയർ സിറ്റി ചാമ്പ്യൻഷിപ്പ് 2020 വൻ വിജയമാകാൻ കാരണം ഫുട്ബോൾ പ്രേമികളായ കാണികൾ തന്നെയാണ്, വേറേ ഒരുപാട് ഘടകങ്ങൾ ഉണ്ടെങ്കിലും,
കാണികളേ സമ്മതിച്ചേ പറ്റൂ ,
സൂചി കുത്താൻ ഇടമില്ലാത്ത കുറേ കളികൾ നടന്നിട്ടും പോലീസ് സംവിധാനത്തെ ഒരു തവണ പോലും വരുത്തിച്ച് അവരെ ബുദ്ദിമുട്ടിക്കാത്ത ഫുട്ബോൾ പ്രേമികളേ നിങ്ങളാണ് *HERO*.
അതിനു എത്ര നന്ദി പറഞ്ഞാലും അധികമാവില്ല,,
വരും വർഷങ്ങളിലും മികച്ച ടൂർണമെന്റുകൾ സംഘടിപ്പിക്കുവാൻ ഈ സഹകരണം കമ്മിറ്റിയേ സംബന്ധിച്ചെടുത്തോളം വലിയ പ്രചോദനമാണ്⚽️⚽️🙏🏻,,

അതുപോലെ തന്നെ മികച്ച ലൈനപ്പോടെ ടൂർണമെന്റിൽ പങ്കെടുത്ത ടീമുകൾ, അതിൽ എടുത്ത്‌ പറയേണ്ടത് ടൂർണമെന്റ് ഗ്ലാമറക്കാൻ വേണ്ടി പങ്കെടുപ്പിക്കാൻ പറ്റുന്ന എല്ലാ ISL പ്ലയേഴ്‌സിനെയും പങ്കെടുപ്പിച്ച NEXTEL ഷൂട്ടേർസ് പടന്നയും അതിന്റെ സ്പോൺസർ NEXTEL ANSARI യും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു,

പാച്ചുവിന്റെ അപാര ഫോമിൽ നെസ്റ്റൽ ഷൂട്ടേർസ് പടന്നയെ പരാജയപ്പെടുത്തി ആസ്പയർ സിറ്റി ചാംപ്യൻസായ അവോമാസ് ജ്വല്ലറി ഇന്ത്യൻ ആർട്സ് എട്ടിക്കുളത്തേയും ഓർമ്മിക്കുന്നു

ഐഎം വിജയേട്ടൻ ,മുഹമ്മദ് റാഫി, സി കെ വിനീത്,കെപി രാഹുൽ ,ഹഖ് ,സഹൽ അബ്ദുൽ സമദ്, ഷിബിൻ രാജ് നിങ്ങൾ ഒക്കെ വന്നത് കായിക പ്രേമികളായ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആവേശവും പ്രചോദനവുമായി,നന്ദി ⚽️💜,,,
*ആദ്യ സംരംഭമായിട്ടും നമ്മോട് സഹകരിച്ച വ്യക്തികൾ,സ്ഥാപനങ്ങൾ💪⚽️

അതുപോലെ,
റഫറീസ് പാനൽ ,ടെക്നികൾ ടീമ് ,ബോൾബോയ്സ് ,വളന്റിയേഴ്‌സ് ,സെക്യൂരിറ്റി സ്റ്റാഫ് ,മെഡിക്കൽ ടീമ് ,ആംബുലൻസ് സൗകര്യമൊരുക്കിയവർ,,
,ഹൊസ്ദുർഗ് ബാങ്ക് സ്റ്റാഫ് ,മികച്ച ഗാല്ലറി ഒരുക്കിയ ഭാരത് പന്തൽ ,oryx ലൈറ്റ്‌ & സൗണ്ട്,,
എൽ ഇ ഡി സ്ക്രീൻ സൗകര്യമൊരുക്കിയ zigma live,

7s ടൂർണമെന്റിൽ ദിനേന ഇന്നേ വരെ കാണാത്ത വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി ടൂർണമെന്റിന് ഹൈ മൈലേജ് ഉണ്ടാക്കിത്തന്ന E-PLANET ELECTRONICS,,⚽️💜
ടൂര്ണമെന്റിലേക്ക് ആവിശ്യമായ ട്രോഫികൾ ഒരുക്കിയ അഞ്ചില്ലത്തു മാൻഫാക്ചേർസ്,,കാറുകളുടെ സ്റ്റിക്കേഴ്സ് ഒരുക്കിയ x-treme car accessories,
Fb live കൈകാര്യം ചെയ്ത live khd,
മീഡിയ ടീമ്, live & line അന്നൗൻസ്മെന്റ് കൈകാര്യം ചെയ്തവർ ,,അന്നൗൻസ്മെന്റ് വണ്ടി ഓടിച്ച ചേട്ടന്മാർ ,
മാധ്യമങ്ങൾ,ഓൺലൈൻ മാധ്യമങ്ങൾ,,
Municipality,
Police department
Fire force
അങ്ങിനെ അങ്ങിനെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനങ്ങൾ കൊണ്ടും വിമർശനങ്ങൾ കൊണ്ടും കായികപ്രേമികളുടെ ഇടയിൽ സംസാര വിഷയമാക്കിയ ഫുട്ബോൾ വാട്സപ്പ്‌ ഗ്രൂപ്പുകൾ, fb ഗ്രൂപ്പുകൾ. നന്ദി ⚽️⚽️💜

എല്ലാത്തിനുമുപരി രാവും പകലും എന്നില്ലാതെ പ്രവൃത്തിച്ച ക്ലബ്ബിന്റെ ഓരോ പ്രവർത്തകർക്കും,,
നമ്മുടെ ഫാമിലിക്കും 🙏🏻⚽️💜

പാളിച്ചകൾ ഉണ്ടായിട്ടുണ്ടാവാം ,,
വരും വർഷങ്ങളിൽ ടൂർണമെന്റുകൾ മികച്ചതാക്കാൻ
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പ്രദീക്ഷിക്കുന്നു

💜💜നന്ദി,നന്ദി,ഒരായിരം നന്ദി💜

09/03/2020

Man behind the Success....
Proud to have a Member like you ...

08/03/2020

ആസ്‌പയർ സിറ്റി സെവൻസ്;അണ്ടർ-17 ദേശീയ വനിതാ ഫുട്‌ബോൾ താരം മാളവികയെ സ്‌നേഹോപഹാരം നൽകി ആദരിച്ചു

അണ്ടർ-17 ദേശീയ വനിതാ ഫുട്‌ബോൾ താരം പി മാളവികയെ ആസ്‌പയർ സിറ്റി സെവൻസിന്റെ സ്‌നേഹോപഹാരം നൽകി ആദരിച്ചു.

ദേശീയ ഫുട്‌ബോൾ താരം സഹൽ അബ്ദുൽ സമദാണ് മാളവികയ്‌ക്കുള്ള ആസ്‌പയർ സിറ്റി സെവൻസിന്റെ ഉപഹാരം കൈമാറിയത്.

ആസ്‌പയർ സിറ്റി സെവൻസ് ഫുട്‌ബോളിന്റെ ഫൈനൽവേദിയിൽ വെച്ച് നടന്ന ചടങ്ങിൽ കേരളബ്ലാസ്റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് റാഫി,കെപി രാഹുൽ, ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ജോയ് ജോസഫ്, കൺവീനർ റസാഖ് തായലക്കണ്ടി, ക്ലബ്ബ് പ്രസിഡന്റ് സത്യൻ,എംഎഫ്‌എ പ്രസിഡന്റ് സയീദ് ഗുൽഷ തുടങ്ങിയവർ സംബന്ധിച്ചു

ഈ വർഷം നവംബറിൽ നടക്കുന്ന അണ്ടർ-17 വനിത ലോകകപ്പിനുള്ള ഇന്ത്യൻ ടീം ക്യാമ്പ് അംഗവും കൂടിയാണ് കക്കാട് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പത്താം താരം വിദ്യാർത്ഥിനിയായ പി മാളവിക.

_ആസ്‌പയർ സിറ്റി ക്ലബ്ബ്_

08/03/2020

ആസ്‌പയർ സിറ്റി സെവൻസ്; കപ്പിനും ചുണ്ടുനിമിടയിൽ കിരീടം നഷ്‌ടപ്പെട്ട്‌ നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ്‌ പടന്ന

ആസ്‌പയർ സിറ്റി സെവൻസ് ടൂർണമെന്റിലെ തങ്ങളുടെ എല്ലാ
മത്സരങ്ങളിലും ഉടനീളം മിന്നും പ്രകടനം നടത്തിയ നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് പടന്നയ്‌ക്ക് ഫൈനൽ പോരാട്ടത്തിൽ ആ തിളക്കം പുറത്തെടുക്കാനായില്ല.

ആസ്‌പയർ സിറ്റി സെവൻസിന് മുമ്പ് കാഞ്ഞങ്ങാടിന്റെ ഫുട്‌ബോൾ ഹൃദയങ്ങളെ ഇളക്കി മറിച്ച് പര്യവസാനിച്ച അരയാൽ സെവൻസിലും ഫൈനലിൽ ഭാഗ്യം നെക്‌സ്‌ടൽ ഷൂട്ടേഴ്‌സിനെ തൊടാതെ പോയപ്പോൾ അവിടെയും ഷൂട്ടേഴ്‌സിന് റണ്ണേഴ്‌സ്‌ ട്രോഫിയിൽ തൃപ്തിയടേണ്ടി വന്നു. അന്ന് മെട്ടമ്മൽ ബ്രദേഴ്‌സാണ് അപരാചിത കുതിപ്പ് നടത്തി മുന്നേറി കൊണ്ടിരുന്ന നെക്‌സ്‌ടലിനെ തളച്ചത്.

ആസ്‌പയർ സിറ്റി സെവൻസിലെ തങ്ങളുടെ
ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് സിറ്റിസൺ ഉപ്പളയെ തകർത്തത്.

ക്വോർട്ടർ ഫൈനലിൽ ബ്രദേഴ്‌സ് വൾവക്കാടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എഫ്‌സി കോട്ടപ്പുറത്തെയുമാണ് നെക്‌സ്‌ടൽ തകർത്തെറിഞ്ഞ് അപരാചിത കുതിപ്പ് നടത്തി അവസാനം ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സിന് മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.

ഇന്ത്യൻ സൂപ്പർ ലീഗിലെ താരങ്ങളായ മുഹമ്മദ് റാഫി,കെപി രാഹുൽ, സഹൽ അബ്‌ദുൽ സമദ്,ആസിഫ് കോട്ടയിൽ,സികെ വിനീത് തുടങ്ങിയ വമ്പൻ സെലിബ്രിറ്റി താരങ്ങൾ തന്നെ നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ്‌ പടന്നയ്‌ക്ക് ഐങ്ങോത്തെ കളി മൈതാനിയിൽ ബൂട്ട് കെട്ടാൻ എത്തി.

ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ആർട്‌സ് എട്ടിക്കുളത്തിന്റെ കളി മികവിനോളം ഉയരാൻ ഒരിക്കലും നെക്‌സ്‌ടൽ ഷൂട്ടേഴ്‌സിനാകാതെ വന്നപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് ആസ്‌പയർ സിറ്റി സെവൻസിന്റെ ഫൈനലിൽ ഇന്ത്യൻ ആർട്‌സ് എട്ടിക്കുളത്തിന്റെ മുന്നിൽ കീഴടങ്ങി.

റണ്ണേഴ്സായ നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് പടന്നയ്‌ക്ക് ജിഎസ്‌ ഗ്രൂപ്പ് ഒരുക്കിയ റണ്ണേഴ്‌സ്‌ ട്രോഫി കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വിവി രമേഷൻ കൈമാറി.

_ആസ്‌പയർ സിറ്റി ക്ലബ്ബ്_

08/03/2020

ആസ്‌പയർ സിറ്റി സെവൻസ്; കിരീടം വാനിലുയർത്തി അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം

ഐങ്ങോത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ നടന്ന പ്രഥമ ആസ്‌പയർ സിറ്റി സെവൻസിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ്‌ പടന്നയെ തകർത്തെറിഞ്ഞ് അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം കിരീട ജേതാക്കളായി.

വളർന്ന്‌ വരുന്ന കായിക പ്രതിഭകൾക്ക് പ്രചോദനം ഏകാൻ പടന്നക്കാട് സ്ഥാപിക്കുന്ന ഫുട്‌ബോൾ അക്കാദമി യുടെ ധനശേഖരണാർത്ഥമാണ് ആസ്‌പയർ സിറ്റി ക്ലബ് പടന്നക്കാട് ഒ എംഎഫ്‌എ അംഗീകൃത പ്രഥമ ആസ്‌പയർ സിറ്റി സെവൻസ് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ്‌ ഫെബ്രുവരി 21 മുതൽ മാർച്ച് 07 വരെ ഐങ്ങോത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ ഒരുക്കിയത്.

മാംഗ്ലൂർ ടൈക്ക്ഔട്ട് നൽകിയ ചാമ്പ്യൻസ് ട്രോഫിയാണ് പ്രഥമ ആസ്‌പയർ സിറ്റി ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ആർട്‌സിന്റെ ഷോക്കേസിൽ എത്തിയത്. റണ്ണേഴ്സായ നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് പടന്നക്ക് ജിഎസ്‌ സ്യൂട്ട്സ്‌ ഒരുക്കിയ റണ്ണേഴ്സ്‌ ട്രോഫിയും കൈമാറി.

ഇന്ത്യൻ സൂപ്പർ ലീഗ് താരങ്ങളായ മുഹമ്മദ് റാഫി,കെപി രാഹുൽ, സഹൽ അബ്‌ദുൽ സമദ്, ആസിഫ് കോട്ടയിൽ എന്നീ നാല്‌ പ്രതിഭാധരരായ താരങ്ങളാണ് കലാശ പോരാട്ടത്തിൽ നെക്‌സ്‌ടൽ ഷുട്ടേഴ്‌സ് പടന്നയുടെ ജെഴ്‌സിയണിഞ്ഞ് ഐങ്ങോത്തെ മൈതാനത്ത് ഇറങ്ങിയതെങ്കിലും കപ്പിനും ചുണ്ടിനുമിടയിൽ നെക്‌സ്‌ടൽ ഷൂട്ടേഴ്‌സിന് വിജയകിരീടം നഷ്ടമായി.

കളി തുടങ്ങി ആദ്യ മിനുട്ടുകളിൽ തന്നെ ഒരു പുള്ളിംഗ് ഷൂട്ടിലൂടെ ഗോൾ കണ്ടെത്തിയ ഇന്ത്യൻ ആർട്‌സ് മത്സരത്തിലുടനീളം ആവേശകരമായ പോരാട്ടം തന്നെയാണ് കാഴ്ച വെച്ചത്.

മത്സര സമയത്തിന്റെ അധിക സമയവും പന്ത് കൈകുള്ളിലാക്കി മൈതാനത്ത് നിറഞ്ഞാടിയ ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം പ്രതിരോധ നിരയിലും മിന്നും പ്രകടനം തന്നെയാണ് മൈതാനത്ത് പുറത്തെടുത്തത്.

ആദ്യ പകുതിയിൽ പെനാൽറ്റി ബോക്സിനകത്ത് വെച്ച് ഇന്ത്യൻ ആർട്‌സിന്റെ താരം നടത്തിയ ഫൗളിനെത്തുടർന്ന് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് പെനാൽട്ടിയിലൂടെ ആദ്യ പകുതിയിൽ തന്നെ സമനില ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ തീർത്തും കൂച്ച് വിലങ്ങിട്ട് കെട്ടിയിട്ട രുപത്തിലാണ് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സിനെ എതിരാളികളായ ഇന്ത്യൻ ആർട്‌സ് മൈതാനത്ത് തകർപ്പൻ പ്രകടനത്തിലൂടെ തളർത്തിയിട്ടത്.

രണ്ടാം പകുതിയുടെ അവസാന മിനുട്ടിൽ ഷൂട്ടേഴ്‌സ് പടന്നയുടെ അതിസമർത്ഥ കാവൽക്കാരൻ സിറാജിനെ കബളിപ്പിച്ച് ഗ്രൗണ്ട് ഷൂട്ടിലുടെയാണ് അവ്വുമ്മാസിന്റെ താരം വിജയ ഗോൾ നേടിയെടുത്തത്.

കലാശപ്പോരാട്ടത്തിൽ പാസ്സുകൾ കൊണ്ടും ലോങ്ങ്‌റേഞ്ച് ഷൂട്ടുകൾ കൊണ്ടും നിറഞ്ഞാടി ഇരുഗോളുകൾക്ക് പിന്നിലും അസിസ്റ്റായി നിലകൊണ്ട അവ്വുമ്മാസിന്റെ ഫസൽ പാച്ചു എന്ന താരമാണ് ഇന്നത്തെ കളിയിലെ കേമൻ.

അടുത്ത വർഷം നടക്കാനിരിക്കുന്ന രണ്ടാമത് ആസ്‌പയർ സിറ്റി സെവൻസ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ മത്സര ഇടവേളയിൽ ടൂർണമെന്റ് കമ്മിറ്റി പ്രകാശനം ചെയ്‌തു.

എല്ലാ മത്സരദിനങ്ങളിലും കാണികൾക്കിടയിലെ ഒരു ഭാഗ്യവാനെ കണ്ടെത്തി ഇപ്ലാനറ്റ് ഇലക്ട്രോണിക്‌സ്‌ കാഞ്ഞങ്ങാട് സമ്മാനമൊരുക്കിയത് പോലെ കലാശ പോരാട്ടത്തിൽ കാണികൾക്കിടയിലെ രണ്ട് പേർക്കാണ് ഇപ്ലാനറ്റ് സമ്മാനമൊരുക്കിയത്.

കാണികൾക്കിടയിലെ ഫൈനൽ പോരാട്ടത്തിലെ ഭാഗ്യാശാലികൾക്ക് ഡബിൾ ഡോർ ഫ്രിഡ്ജും, വാഷിംഗ് മെഷീനും കൂടെ മൂന്ന് പേർക്ക് ഫിൽഫിൽ റെസ്റ്റോറന്റ് നൽകുന്ന ഡിന്നർമീൽസുമാണ് കലാശപോരാട്ടത്തിൽ സംഘാടകർ ഒരുക്കിയത്

ചാമ്പ്യൻമാർക്ക്‌ മാംഗ്ലൂർ ടൈക്ക്ഔട്ട് നൽകിയ ചാമ്പ്യൻസ് ട്രോഫി ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് എജിസി ബഷീർ എട്ടിക്കുളത്തിന് ടീം അംഗങ്ങൾക്ക് കൈമാറി.

_ആസ്‌പയർ സിറ്റി ക്ലബ്_

08/03/2020

of the Championship....

08/03/2020

നന്ദി ...നന്ദി ... നന്ദി

ഈ രണ്ട് വാക്കിൽ ഒതുക്കാനുള്ളതല്ല നിങ്ങൾ ഞങ്ങൾക്ക് തന്ന പ്രോത്സാഹനങ്ങൾക്ക് ഉള്ളമറുപടി ...എന്നാലും നിങ്ങൾ ഞങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു ....ഞങ്ങൾ പ്രതീക്ഷിച്ചതിനെക്കാളും സ്വപ്നം കണ്ടതിനേക്കാളും മേലെ ഞങ്ങളുടെ ഈ കന്നി സംരംഭത്തെ രണ്ട് കൈയും നീട്ടി സ്വീകരിച്ചു വിജയിപ്പിച്ച എല്ലാ നാട്ടുകാരോടും അഭ്യുതകാംഷികളോടും ഞങ്ങൾക്ക് ഉള്ള കടപ്പാട് അറിയിക്കട്ടെ ...തുടർന്നും നിങ്ങളുടെ എല്ലാവരുടെയും പ്രോത്സാഹനവും പിന്തുണയും പ്രതീക്ഷിക്കുന്നു

ആസ്പയർ സിറ്റി ക്ലബ്
പടന്നക്കാട്

07/03/2020
07/03/2020

ആസ്‌പയർ സിറ്റി സെവൻസ്...

ആസ്‌പയർ സിറ്റി സെവൻസ്; കലാശപോരാട്ടത്തിലിന്ന് നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് പടന്നയുമായി അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം ഏറ്റ്മുട്ടും

_ഇന്നിന്റെ സായംസന്ധ്യയിലെ അവസാന പോരാട്ടത്തിൽ മുൻ ഇന്ത്യൻ ഫുട്‌ബോളർ മുഹമ്മദ് റാഫിയും,ഫിഫ ജൂനിയർ ലോകകപ്പിൽ ഇന്ത്യ യ്‌ക്കായി ബൂട്ടണിഞ്ഞ തൃശ്ശൂർ ക്കാരൻ വേഗതയുടെ രാജകുമാരൻ കെപി രാഹുലും ഐങ്ങോത്തെ കളി മൈതാനത്ത് ഷൂട്ടേഴ്‌സ് പടന്നയുടെ ജെഴ്‌സിയണിഞ്ഞ് വീണ്ടുമിറങ്ങും_

ഷൂട്ടേഴ്‌സ് പടന്നയുടെ കുപ്പായമണിഞ്ഞ് ഗോൾവലയം കാക്കാൻ സിറാജും,പ്രതിരോധ നിരയിൽ ആദംസും, സ്‌നൈഡറും, റാസിയും ഐങ്ങോത്ത് കളിമൈതാനത്ത് ബൂട്ട്കെട്ടും

മറുഭാഗത്ത്

അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളത്തിന് വേണ്ടി ലൈബീരിയൻ താരങ്ങളായ ടോറെയും, സുമോയും, ഓസ്റ്റിനും ഗോൾവലയം കാക്കാൻ നിസാറും കുപ്പായമണിഞ്ഞ് മൈതാനത്തിറങ്ങും.

_അണ്ടർ-16,അണ്ടർ-17 ദേശീയ വനിതാ ഫുട്‌ബോൾ താരങ്ങളായ ആര്യശ്രീ ബങ്കളത്തെയും, മാളവികയെയും ഇന്ന് ഐങ്ങോത്തെ ഫുട്‌ബോൾ വേദി ആദരിക്കും_

ഏവരെയും ഹൃദ്യപൂർവ്വം സ്വഗതം ചെയ്യുന്നു

ഇന്നിന്റെ സായംസന്ധ്യയിൽ ഐങ്ങോത്തെ ഫുട്‌ബോൾ മൈതാനിയിലേക്ക്

_ആസ്‌പയർ സിറ്റി ക്ലബ്_

07/03/2020

ഇന്ന് ആസ്പയർ ചാമ്പ്യൻസ് ട്രോഫിയിലെ കലാശ പ്പോരാട്ടത്തിൽ *MOHAMED RAFI,KP RAHUL
നെക്സ്റ്റൽ ഷൂട്ടേർസ് പടന്നക്ക് വേണ്ടി ബൂട്ടണിയും⚽️⚽️⚽️💜💜

06/03/2020

ആസ്‌പയർ സിറ്റി സെവൻസ്...

ആസ്‌പയർ സിറ്റി സെവൻസ്; കലാശപോരാട്ടത്തിൽ നാളെയുടെ (07-03-20) സായംസന്ധ്യയിൽ നെക്‌സ്‌ടൽ ഷൂട്ടേഴ്‌സ് പടന്നയുമായി അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം ഏറ്റ്മുട്ടും

_നാളെയുടെ അവസാന പോരാട്ടത്തിൽ മുൻ ഇന്ത്യൻ ഫുട്‌ബോളർ മുഹമ്മദ് റാഫിയും,ഫിഫ ജൂനിയർ ലോകകപ്പിൽ ഇന്ത്യ യ്‌ക്കായി ബൂട്ടണിഞ്ഞ തൃശ്ശൂർ ക്കാരൻ വേഗതയുടെ രാജകുമാരൻ കെപി രാഹുലും മൈതാനത്ത് ഷൂട്ടേഴ്‌സ് പടന്നയുടെ ജെഴ്‌സിയണിഞ്ഞ് വീണ്ടുമിറങ്ങും_

ഷൂട്ടേഴ്‌സ് പടന്നയുടെ കുപ്പായമണിഞ്ഞ് ഗോൾവലയം കാക്കാൻ സിറാജും,പ്രതിരോധ നിരയിൽ ആദംസും, സ്‌നൈഡറും, റാസിയും ഐങ്ങോത്ത് കളിമൈതാനത്ത് ബൂട്ട്‌കെട്ടും

മറുഭാഗത്ത്

അവ്വുമ്മാസ് ജ്വല്ലറി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളത്തിന് വേണ്ടി ലൈബീരിയൻ താരങ്ങളായ ടോറെയും, സുമോയും, ഓസ്റ്റിനും ഗോൾവലയം കാക്കാൻ നിസാറും കുപ്പായമണിഞ്ഞ് മൈതാനത്തിറങ്ങും.

ഏവരെയും ഹൃദ്യപൂർവ്വം സ്വഗതം ചെയ്യുന്നു

നാളെയുടെ സായംസന്ധ്യയിൽ ഐങ്ങോത്തെ ഫുട്‌ബോൾ മൈതാനിയിലേക്ക്

_ആസ്‌പയർ സിറ്റി ക്ലബ്_

Videos (show all)

ആസ്‌പയർ സിറ്റി സെവൻസ്...
ആസ്‌പയർ സിറ്റി സെവൻസ്...
FC KOTTAPPURAM V/S NEXTEL SHOOTERS PADANNA @ ASPIRE CITY , KANHANGAD - 05/03/2020
ആസ്‌പയർ സിറ്റി സെവൻസ്
ആസ്‌പയർ സിറ്റി സെവൻസ്
ആസ്‌പയർ സിറ്റി സെവൻസ്

Location

Telephone

Address


Padnekad
Kanhangad
671314

Other Sports Venues & Stadiums in Kanhangad (show all)
Al falah Yuvajana Sangam&Shafi Nagar Arts&Sports Club Al falah Yuvajana Sangam&Shafi Nagar Arts&Sports Club
Shafi Nagar, Uppala Gate
Kanhangad, 671322

A registered sports and arts club attached with registered al-falah yuvajana sangam -charity and so

Challengers karatt Challengers karatt
Kasaragod Parappa Karattu
Kanhangad, 671533

Challengers sports&arts club karatt,kanakapally po, parappa, kasaragod Reg.no: 149/95 play with (FOO

Faeka Indoor Academy and Convention Centre Faeka Indoor Academy and Convention Centre
Elambachi , South Trikarpur
Kanhangad, 670311

Faeka Indoor Academy & Convention Centre is an outstanding facility that will allow you to meet your