
ബ്രദേഴ്സ് പരപ്പ UAE സസ്നേഹം സീസൺ -5 9 ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിൽ ചാലഞ്ചേഴ്സ് A Team ജേതാക്കളും B Team രണ്ടാം സ്ഥാനവും നേടി വാശിയേറിയ സെമി ഫൈനലിൽ കരുത്തരായ സ്പോർട്സ് സെൻ്റർ ബാനത്തേയും ബ്രദേഴ്സ് ഇടത്തോടിനെയുമാണ് പരാജയപ്പെടുത്തിയത്
Challengers sports&arts club karatt,kanakapally po, parappa, kasaragod Reg.no: 149/95 play with (FOO
Operating as usual
ബ്രദേഴ്സ് പരപ്പ UAE സസ്നേഹം സീസൺ -5 9 ടീമുകൾ പങ്കെടുത്ത വടംവലി മത്സരത്തിൽ ചാലഞ്ചേഴ്സ് A Team ജേതാക്കളും B Team രണ്ടാം സ്ഥാനവും നേടി വാശിയേറിയ സെമി ഫൈനലിൽ കരുത്തരായ സ്പോർട്സ് സെൻ്റർ ബാനത്തേയും ബ്രദേഴ്സ് ഇടത്തോടിനെയുമാണ് പരാജയപ്പെടുത്തിയത്
പരപ്പ ബ്രദേഴ്സ് UAE സസ്നേഹം സീസൺ - 5 ചാലഞ്ചേഴ്സ് കാരാട്ട് ജേതാക്കളായി... ഫൈനലിൽ ഗ്രീൻ സ്റ്റാർ പരപ്പയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്
ബ്രദേഴ്സ് പരപ്പ യുഎഇ സംഘടിപ്പിക്കുന്ന സസ്നേഹം സീസൺ 5 ന്റെ ഭാഗമായുള്ള ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന ചാലഞ്ചേഴ്സ് കാരാട്ട് UAE, 2023 ജനുവരി 15ന് അബുദാബി അൽ ബാഹിയയിൽ വെച്ചാണ് പ്രോഗ്രാം നടക്കുന്നത്
ചാലഞ്ചേഴ്സ് യുഎഇ ഫുട്ബോൾ ടീമിന്റെ ജേഴ്സി, മുൻകാല ഫുട്ബോൾ താരം ദിലീപ് കാരാട്ട് (ആർമി മദ്രാസ് റജിമെന്റ്) ചാലഞ്ചേഴ്സ് ക്ലബ്ബ് സെക്രട്ടറി അജയൻ കാരാട്ടിന് നൽകി പ്രകാശനം ചെയ്യുന്നു.
ബ്രദേഴ്സ് പരപ്പ സസ്നേഹം സീസൺ 5 ന്റെ ബ്രോഷർ പ്രകാശനം ചെയ്തു*
---=====---------
ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ യുഎഇ സംഘടിപ്പിക്കുന്ന സസ്നേഹം സീസൺ 5 ന്റെ ബ്രോഷർ പ്രകാശനം 2022 ഡിസംബർ 25 ന് വൈകിട്ട് 6 മണിക്ക് GHSS പരപ്പയിൽ വെച്ച് നടന്നു.മുൻ സംസ്ഥാന ജൂനിയർ ഫുട്ബോൾ ടീം അംഗം *രഞ്ജിത്ത് തായന്നൂർ* സസ്നേഹം സീസൺ 5 ന്റെ ബ്രോഷർ പ്രകാശനം ചെയ്തു.അജയൻ കാരാട്ട്, ശരത് പ്രതിഭാനഗർ,മഹേഷ്,അനു നേതാജി പരപ്പ, സോണി തുടങ്ങി ബ്രദേഴ്സ് പരപ്പയുടെ വിവിധ ക്ലബ്ബ് അംഗങ്ങൾ പങ്കെടുത്തു.2022 ജനുവരി 15 ന് അബുദാബിയിലെ ശഹാമയിലാണ് ബ്രദേഴ്സ് പരപ്പയുടെ പ്രവാസി സംഗമം. ഫുട്ബോൾ ടൂർണമെന്റ്, വടംവലി മത്സരം, കരോക്കെ ഗാനമേള, കോൽക്കളി, ദഫ്മുട്ട്, തിരുവാതിര, കുട്ടികളുടെ കലാപരിപാടികൾ, കുടുംബ സംഗമം എന്നിങ്ങനെ വ്യത്യസ്ത പരിപാടികളും അന്നേ ദിവസം നടത്തപെടും
Merry Christmas 🎅 🎄 ❤
സംസ്ഥാന സ്കൂൾ ഗെയിംസ്, ഫുട്ബോൾ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാസർഗോഡ് ജില്ലാ ടീമംഗങ്ങളായ ബൽറാമിനും പ്രവീണിനും ക്ലബ്ബിൻ്റെ സ്നേഹോപഹാരം നൽകുന്നു.
ബ്രദേഴ്സ് പരപ്പ ഫുട്ബോൾ വേൾഡ് കപ്പ് 2022 വിളംബര ഘോഷയാത്ര.
അഭിനന്ദനങ്ങൾ
കൈക്കളേട്ടന്റെ മാസ്മരിക പ്രകടനങ്ങൾ
പൂക്കള മത്സരം
ഓണാഘോഷം
Congratulations kerala team
Coming soon.....
ഏവർക്കും ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ സ്വാതന്ത്ര്യദിനാശംസകൾ
Tug of war
❤️
Eid Mubarak ❤️
Udaya 7s chayoth
Match day
Banam 7s full-time karatt 3 MFA 3 (penalty 5-4)
Match day⚽⚽⚽ keekkamkot
*വടക്കാകുന്നിലെ വൻകിട ഖനന നീക്കം; ജില്ലാകളക്ടറുടെയും, ജനപ്രതിനിധികളുടെയും, ഉറപ്പുകളുടെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ നിർത്തിവെച്ച സമരം അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് വീണ്ടും ശക്തമാക്കാൻ തീരുമാനം. മാർച്ച് 20 മുതൽ ദശദിന സത്യാഗ്രഹ സമരം, മാർച്ച് 28ന് ജനകീയ കമ്മിറ്റി രൂപീകരണം.* വടക്കാകുന്നിന്റെ വിവിധ ഭാഗങ്ങളിലായി ഖനന പ്രവർത്തനങ്ങളും, ക്രഷറുകളും, ടാർ മിക്സർ പ്ലാൻറുമുൾപ്പെടെ വൻകിട പദ്ധതികൾക്കുള്ള നീക്കങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങളുള്ള പ്രദേശത്ത് ആയിരകണക്കിന് ജനങ്ങളുടെ ജീവനും,ആരോഗ്യ പരമായ ജീവിതത്തിനും, സ്വത്തിനും, നൂറ് കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളത്തിനും ഭീഷണിയാകുന്ന ഖനന നീക്കങ്ങൾക്കെതിരെ കഴിഞ്ഞ നാല് വർഷത്തോളമായി ജനങ്ങൾ സമരമുഖത്താണ്, അൻപത്തി ഒന്നു ദിവസം നീണ്ടു നിന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായി സ്ഥലം എം.എൽ.എ.ഇ.ചന്ദ്രശേഖരൻ സമരപന്തൽ സന്ദർശിച്ചിരുന്നു. എം.എൽ.എ. ജനങ്ങളുടെ പരാതികൾ റവന്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുകയും, മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ കളക്ടർ പ്രദേശങ്ങൾ സന്ദർശിച്ച് ജനങ്ങളുടെ ആശങ്കകൾ ബോധ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി ജനപ്രതിനിധികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, സംരക്ഷണ സമിതി പ്രവർത്തകർ എന്നിവരുടെ യോഗം കളക്ടറുടെ ഓഫീസിൽ ചേരുകയും,ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജനപ്രതിനിധികളും,സംരക്ഷണ സമിതി പ്രവർത്തകരും ഉൾപ്പെടെ പ്രദേശങ്ങൾ സന്ദർശിച്ച് പാരിസ്ഥിതികവും, സ്ഥല സംബന്ധമായതുമായ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് തയാറാക്കുന്നതിനും അതേ യോഗം വീണ്ടും ചേർന്ന് യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും യോഗം ചേരുകയോ റിപ്പോർട്ട് സമർപ്പിക്കുകയൊ ചെയ്തിട്ടില്ല. ഉദ്യോഗസ്ഥർ സംരക്ഷണ സമിതി പ്രവർത്തകരെയൊ ജന പ്രതിനിധികളെയൊ അറിയിക്കാതെ ഖനന മാഫിയകളോടൊപ്പം പ്രദേശങ്ങൾ സന്ദർശിച്ച് അവരുടെ വാക്കുകൾക്ക് അനുസരിച്ച് റിപ്പോർട്ട് തയാറാക്കി വരികയാണ്. ഖനന മാഫിയകളും ബളാൽ പഞ്ചായത്ത് സെക്രട്ടറിയുമായുള്ള ഫോൺ സംഭാഷണം പുറത്തു വന്നത് ഇതിനിടയിലാണ്, ബളാൽ പഞ്ചായത്ത് സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റിനെതിരെ നൽകിയ പരാതിയിലുള്ള നടപടികൾ പുരോഗമിച്ച് വരികയാണ്, നിയമ ലംഘനങ്ങളിലൂടെയാണ് ഖനനാനുമതികൾ സ്വന്തമാക്കിയതെന്നും അനുമതികൾക്കായി നിരവധി പ്രമുഖരുൾപ്പെടെ പലരെയും സ്വാധീനിച്ചിട്ടുണ്ടെന്നും പലരും തങ്ങളെ സമീപിച്ചിട്ടുണ്ടെന്നുമുള്ള ഗൗരവകരമായ വെളിപ്പെടുത്തലാണ് ഖനന മാഫിയകളിൽ നിന്ന് പുറത്ത് വന്നിട്ടുള്ളത്, റവന്യൂ ഭൂമി ഉൾപ്പെട്ട പ്രദേശത്താണ് ഖനനാനുമതികൾ നേടിയിട്ടുള്ളതെന്നും റീസർവ്വേയിലൂടെ ഭൂമി കണ്ടെത്തി അർഹത പെട്ടവർക്ക് പതിച്ചുനൽകണമെന്നും ആവശ്യപെട്ട് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങൾ ഉൾപ്പെടെ സമരം നടത്തി വരുന്നു.ജനങ്ങളുടെ പരാതികൾക്കൊ, പ്രതിഷേധങ്ങൾക്കൊ വില കൽപ്പിക്കാതെ ഖനന മാഫിയകൾക്ക് അനുകൂല നിലപാടുകൾ സ്വീകരിക്കുന്ന ഭരണ- ഉദ്യോഗസ്ഥ, രാഷ്ട്രീയ നിലപാടുകൾക്കെതിരെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കുകയാണ്, ജില്ലാ കളക്ടറുടെയും ജനപ്രതിനിധികളുടെയും വാക്കുകൾ വിശ്വസിച്ചാണ് നടത്തിവന്ന സമരം ആഴ്ച്ചയിൽ ഒന്നായി ലഘൂകരിച്ചത്, ഈ അവസരത്തിൽ ഖന മാഫിയകൾക്ക് ആവശ്യമായ വിവിധ വകുപ്പുകളിൽ നിന്നുള്ള അനുമതികൾ നേടിയെടുക്കുന്നതിനുള്ള അവസരമൊരുങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ നിർത്തിവെച്ച സമരം വീണ്ടും ശക്തമാക്കുകയാണ് പ്രദേശവാസികൾ,മാർച്ച് 20 മുതൽ ദശദിന സത്യാഗ്രഹ സമരം ആരംഭിക്കും, മാർച്ച് 28ന് ചേരുന്ന വിപുലീകരണ യോഗത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് സമരം കൂടുതൽ ശക്തമാക്കാൻ തയാറെടുക്കുകയാണ് ജനങ്ങൾ.
Football tournament..january 15,16 - 2022
പരപ്പ സ്കൂളിലെ വടംവലി ടീമുകൾക്ക് വേണ്ടി ചാലഞ്ചേഴ്സ് UAE ടീം സ്പോൺസർ ചെയ്ത ജേഴ്സി ക്ലബ്ബ് സെക്രട്ടറി അജയൻ കാരാട്ടും പ്രവാസി അംഗം ജിനീഷും ചേർന്ന് പരപ്പ സ്കൂൾ പ്രിൻസിപ്പൽ സുരേഷ് കൊക്കോട്ടിനു നൽകുന്നു
Merry Christmas 🎅
ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റും, ആദ്യകാലങ്ങളിൽ അറിയപ്പെടുന്ന വോളിബോൾ താരവും, നാടിന്റെ കലാകായിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന അദിരാനിച്ച(കെ.പി.അബ്ദുൾ റഹിമാൻ) യുടെ ദേഹവിയോഗത്തിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു
ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റും, ആദ്യകാലങ്ങളിൽ അറിയപ്പെടുന്ന വോളിബോൾ താരവും, നാടിന്റെ കലാകായിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന അദിരാനിച്ച(കെ.പി.അബ്ദുൾ റഹിമാൻ) യുടെ ദേഹവിയോഗത്തിൽ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു..🌹🌹
A registered sports and arts club attached with registered al-falah yuvajana sangam -charity and so
Faeka Indoor Academy & Convention Centre is an outstanding facility that will allow you to meet your