KL14 Sports News

KL14 Sports News [email protected]
9539777937

സ്പോർട്സ് വാർത്തകൾ......

സബ്ജൂനിയര്‍ ഫുട്ബോള്‍: ശക്തരായ മലപ്പുറത്തെ തകര്‍ത്ത് കാസര്‍കോടിന് കിരീടം42 ാമത് സബ് ജൂനിയർ സ്റ്റേറ്റ് ഫുട്ബോള്‍ ചാമ്പ്യൻ...
18/09/2026

സബ്ജൂനിയര്‍ ഫുട്ബോള്‍: ശക്തരായ മലപ്പുറത്തെ തകര്‍ത്ത് കാസര്‍കോടിന് കിരീടം

42 ാമത് സബ് ജൂനിയർ സ്റ്റേറ്റ് ഫുട്ബോള്‍ ചാമ്പ്യൻഷിപ്പില്‍ കാസര്‍കോട് ജില്ല ചാമ്പ്യന്മാര്‍.
കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരി യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ നടന്ന ഫൈനൽ മത്സരത്തിൽ മലപ്പുറത്തെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് കാസര്‍കോട് ജില്ല ചാമ്പ്യൻമാരായത്.
റോഷനാണ് കാസര്‍കോട് ജില്ലാ ടീമിനുവേണ്ടി ഗോൾ നേടിയത്.
ഗ്രൂപ്പ് സ്റ്റേജിലെ മത്സരത്തിൽ വയനാടിനെയും പത്തനംതിട്ടയെയും തിരുവനന്തപുരത്തെയും തോൽപ്പിച്ച് കൊണ്ടാണ് കാസര്‍കോട് സെമിയിൽ കടന്നത്. സെമി മത്സരത്തിൽ കോഴിക്കോടിനെ നാലെ ഒന്നിന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്. ഫൈനൽ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി റോഷനെ തെരഞ്ഞെടുത്തു.

18/09/2026

Fadi Jaffer 🔥🔥
4 wkt
Kasaragod Vs Kozhikode

17/09/2026

അണ്ടർ-23 ക്രിക്കറ്റ്: കന്‍സിന് അര്‍ദ്ധ സെഞ്ച്വറി; ഫാദി ജാഫറിന് 4 വിക്കറ്റ്; കരുത്തരായ കോഴിക്കോടിനെ 79 റൺസില്‍ തീര്‍ത്തു; കാസർകോടിന് 82 റൺസിന്റെ തകർപ്പൻ ജയം

കാസർകോട്: കേരള ക്രിക്കറ്റ് അസോസിയേഷൻ ഉത്തരമേഖല അണ്ടർ-23 അന്തർ ജില്ലാ ക്രിക്കറ്റ് ടൂർണമെന്റിൽ കരുത്തരായ കോഴിക്കോട് അണ്ടർ-23 ടീമിനെ 82 റൺസിന് പരാജയപ്പെടുത്തി കാസർകോട് അണ്ടർ-23 ടീം.

കാസർകോട് ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കോഴിക്കോട് ടീം 15.5 ഓവറിൽ 79 റൺസിന് എല്ലാവരും പുറത്തായി.

ആദ്യം ബാറ്റ് ചെയ്ത കാസർകോട് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടി. അഹമ്മദ് അലി കൻസ് 21 പന്തിൽ 50 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. അഞ്ച് ഫോറും നാല് സിക്സുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മുഹമ്മദ് ഫായിസ് റാസ 19 പന്തിൽ 34 റൺസുമായി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ കോഴിക്കോടിനെ 4 വിക്കറ്റ് വീഴ്ത്തിയ ഫാദി ജാഫറും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആശിഷ് മണികണ്ഠനും ജസീലുമാണ് എറിഞ്ഞ�

16/09/2026

Rehan Sports line 49 (41) Vs Kannur
4's×6, 6's×2

15/09/2026

#6's

കെ.സി.എല്‍: 18 വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനം; മികച്ച ബൗളറായി ട്രിവാന്‍ഡ്രം റോയല്‍സിന്റെ നിഖില്‍തിരുവനന്തപുരം: കേരള ക...
07/09/2026

കെ.സി.എല്‍: 18 വിക്കറ്റുമായി തകര്‍പ്പന്‍ പ്രകടനം; മികച്ച ബൗളറായി ട്രിവാന്‍ഡ്രം റോയല്‍സിന്റെ നിഖില്‍

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍) മൂന്നാം സീസണില്‍ മികച്ച ബൗളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കി തിരുവനന്തപുരം റോയല്‍സിന്റെ എം. നിഖില്‍. സീസണിലുടനീളം മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത നിഖില്‍ 18 വിക്കറ്റുകളാണ് വീഴ്ത്തിയത്.

ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായും നിഖില്‍ മാറി. 16 വിക്കറ്റ് വീഴ്ത്തിയ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന്റെ അഖില്‍ സ്കറിയയും 15 വിക്കറ്റ് നേടിയ തൃശൂര്‍ ടൈറ്റന്‍സിന്റെ ബിജു നാരായണനുമാണ് തൊട്ടു പിന്നിലുള്ളത്.

മികച്ച ബൗളര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയതോടെ കെ.സി.എല്‍ സീസണിലെ ശ്രദ്ധേയ താരങ്ങളിലൊരാളായി എം. നിഖില്‍ മാറി.

കെ.സി.എൽ: ഭാവിയുടെ താരമായി മുഹമ്മദ് ഇനാൻ; ‘മോസ്റ്റ് പ്രോമിസിംഗ് യംഗ്സ്റ്റർ’ പുരസ്കാരംതിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ...
06/09/2026

കെ.സി.എൽ: ഭാവിയുടെ താരമായി മുഹമ്മദ് ഇനാൻ; ‘മോസ്റ്റ് പ്രോമിസിംഗ് യംഗ്സ്റ്റർ’ പുരസ്കാരം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സീസൺ 3-ൽ ശ്രദ്ധേയ പ്രകടനവുമായി യുവതാരം മുഹമ്മദ് ഇനാൻ. ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള ‘മോസ്റ്റ് പ്രോമിസിംഗ് യംഗ്സ്റ്റർ’ പുരസ്കാരം ഇനാൻ സ്വന്തമാക്കി.

തന്റെ ഓള്‍റൗണ്ട് പ്രകടനത്തിലൂടെയാണ് ഇനാൻ കെ.സി.എല്ലിൽ ശ്രദ്ധ നേടിയത്. കെ.സി.എൽ മൂന്നാം സീസണിൽ 235.3 എന്ന മികച്ച സ്ട്രൈക്ക് റേറ്റ് ഇനാന്റെ പേരിലുണ്ട്.

കേരള ക്രിക്കറ്റിലെ പുതിയ തലമുറയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറാനുള്ള വലിയ സാധ്യതയാണ് ഈ പുരസ്കാരത്തോടെ മുഹമ്മദ് ഇനാൻ തുറന്നുകാട്ടുന്നത്.

കെ.സി.എല്‍: അവാര്‍ഡുകള്‍ തൂക്കി മുഹമ്മദ് അസ്ഹറുദ്ദീന്‍; ടൂര്‍ണ്ണമെന്റിലെ താരം; മികച്ച ബാറ്റര്‍; കൂടുതല്‍ സെഞ്ച്വറി; കൂടു...
06/09/2026

കെ.സി.എല്‍: അവാര്‍ഡുകള്‍ തൂക്കി മുഹമ്മദ് അസ്ഹറുദ്ദീന്‍; ടൂര്‍ണ്ണമെന്റിലെ താരം; മികച്ച ബാറ്റര്‍; കൂടുതല്‍ സെഞ്ച്വറി; കൂടുതല്‍ സിക്സര്‍; സ്വന്തമാക്കി കാറും

തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മൂന്നാം സീസണിൽ ബാറ്റുകൊണ്ട് തകർപ്പൻ പ്രകടനം കാഴ്ചവെച്ച ആലപ്പുഴ റിപ്പിൾസിന്റെ മുഹമ്മദ് അസ്ഹറുദ്ദീൻ അവാർഡുകൾ വാരിക്കൂട്ടി. ടൂർണമെന്റിലെ താരമായും മികച്ച ബാറ്ററായും അസ്ഹറുദ്ദീൻ തിരഞ്ഞെടുക്കപ്പെട്ടു.

സീസണിൽ 11 മത്സരങ്ങളിൽ 596 റൺസ് നേടിയ അസ്ഹറുദ്ദീൻ മൂന്ന് സെഞ്ച്വറികളും മൂന്ന് അർധസെഞ്ച്വറികളും നേടി. 193.5 സ്ട്രൈക്ക് റേറ്റാണ് താരത്തിന്റെ മറ്റൊരു ശ്രദ്ധേയ നേട്ടം. ടൂർണമെന്റിലെ ഏറ്റവും കൂടുതൽ സെഞ്ച്വറികളും സിക്സറുകളും നേടിയ താരമായും അസ്ഹറുദ്ദീൻ മുന്നിലെത്തി.

മികച്ച ബാറ്റിംഗ് പ്രകടനത്തിനുള്ള അംഗീകാരമായി ടൂർണമെന്റിലെ താരത്തിനുള്ള കാറും അസ്ഹറുദ്ദീന് സമ്മാനമായി ലഭിച്ചു. കെ.സി.എല്ലിലെ ഈ സീസൺ അസ്ഹറുദ്ദീന്റെ കരിയറിലെ തന്നെ ശ്രദ്ധേയമായ അധ്യായമായി മാറി.

റൺവേട്ടയിൽ ഒന്നാമൻ, സെഞ്ച്വറിയിലും സിക്സിലും ഒന്നാമൻ, ഒടുവിൽ ടൂർണമെന്റിലെ താരവും മികച്ച ബാറ്ററും — അവാർഡുകളെല്ലാം തൂക്കി മുഹമ്മദ് അസ്ഹറുദ്ദീൻ!

അഹ്മദ് ഇമ്രാന് അര്‍ദ്ധ സെഞ്ച്വറി; കാലിക്കറ്റിനെ തകര്‍ത്ത് തൃശ്ശൂര്‍ ടൈറ്റന്‍സിന് കെ.സി.എല്‍ കിരീടംകാലിക്കറ്റ് ഗ്ലോബ്‌സ്റ...
06/09/2026

അഹ്മദ് ഇമ്രാന് അര്‍ദ്ധ സെഞ്ച്വറി; കാലിക്കറ്റിനെ തകര്‍ത്ത് തൃശ്ശൂര്‍ ടൈറ്റന്‍സിന് കെ.സി.എല്‍ കിരീടം

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാഴ്‌സിനെ തോല്‍പ്പിച്ച്‌ കേരള ക്രിക്കറ്റ് ലീഗ് കിരീടമുയർത്തി തൃശൂർ ടൈറ്റൻസ്. കാലിക്കറ്റ് ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ശേഷിക്കെ മറികടന്നാണ് തൃശൂർ കപ്പുയർത്തിയത്.

അഹ്മദ് ഇമ്രാന്റെ തകർപ്പൻ അർധസെഞ്ചുറിയും ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ ക്യാപ്റ്റൻ എംഎസ് അഖിലിന്റെ പ്രകടനവുമാണ് തൃശൂരിന്റെ ജയത്തില്‍ നിർണായകമായത്. അഹ്മദ് ഇമ്രാനാണ് പ്ലെയർ ഓഫ് ദി മാച്ച്‌. ഒപ്പം ആലപ്പി റിപ്പിള്‍സിൻ്റെ മുഹമ്മദ് അസറുദ്ദീൻ പ്ലെയർ ഓഫ് ദി ടൂ‍ർണ്ണമെൻ്റായും തെരഞ്ഞെടുക്കപ്പെട്ടു.

ഫൈനലില്‍ ടോസ് നേടിയ കാലിക്കറ്റ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മല്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ തകർപ്പൻ ഫോമില്‍ ബാറ്റ് വീശിയ രോഹൻ, ശരത്ചന്ദ്രപ്രസാദ് എറിഞ്ഞ രണ്ടാം ഓവറില്‍ ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റണ്‍സ് വാരിക്കൂട്ടി. എന്നാല്‍ അടുത്ത ഓവറില്‍ രണ്ട് റണ്‍സെടുത്ത വരുണ്‍ നായനാരെ പുറത്താക്കി ആനന്ദ് ജോസഫ് കാലിക്കറ്റിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. റണ്‍റേറ്റ് ഉയർത്താനുള്ള ശ്രമത്തിനിടെ രോഹൻ കുന്നുമ്മലും മടങ്ങിയതോടെ കാലിക്കറ്റ് പ്രതിരോധത്തിലായി. 17 പന്തുകളില്‍ നിന്ന് 21 റണ്‍സായിരുന്നു രോഹൻ നേടിയത്.

തുടർന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച അഖില്‍ സ്കറിയയും അശ്വിൻ ആനന്ദും ചേർന്ന കൂട്ടുകെട്ട് കാലിക്കറ്റിന് മുതല്‍ക്കൂട്ടായി. ഇരുവരും ചേർന്ന് 49 പന്തുകളില്‍ 73 റണ്‍സ് കൂട്ടിച്ചേർത്തു. 45 റണ്‍സെടുത്ത അഖില്‍ സ്കറിയയെ പുറത്താക്കി ബിജു നാരായണനാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. തൊട്ടടുത്ത ഓവറില്‍ 40 റണ്‍സെടുത്ത അശ്വിൻ ആനന്ദും മടങ്ങുമ്പോള്‍ നാല് വിക്കറ്റിന് 144 റണ്‍സെന്ന നിലയിലായിരുന്നു കാലിക്കറ്റ്. എന്നാല്‍ തുടർന്ന് കണ്ടത് തൃശൂരിന്റെ ശക്തമായ തിരിച്ചുവരവാണ്. കണിശതയോടെ പന്തെറിഞ്ഞ ടൈറ്റൻസിന്റെ ബൗളർമാർ കാലിക്കറ്റിന്റെ സ്കോറിങ് ദുഷ്കരമാക്കി.

കാലിക്കറ്റിന്റെ ബിഗ് ഹിറ്റർമാരായ സല്‍മാൻ നിസാർ, അബ്ദുള്‍ ബാസിദ്, കൃഷ്ണദേവൻ എന്നിവരില്‍ ഒരാള്‍ക്ക് പോലും നിർണായക മത്സരത്തില്‍ തിളങ്ങാനായില്ല. സല്‍മാൻ 16-ഉം, അബ്ദുള്‍ ബാസിദ് 14-ഉം കൃഷ്ണദേവൻ ഏഴും റണ്‍സെടുത്ത് മടങ്ങിയതോടെ കാലിക്കറ്റിന്റെ സ്കോർ 167-ല്‍ അവസാനിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ അബ്ദുള്‍ റമീസാണ് തൃശൂർ ബൗളിങ് നിരയില്‍ ഏറ്റവും തിളങ്ങിയത്. രണ്ട് വിക്കറ്റ് വീതം നേടിയ ആനന്ദ് ജോസഫിന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും പ്രകടനങ്ങളും ശ്രദ്ധേയമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂരിന് ആദ്യ ഓവറില്‍ തന്നെ വിഷ്ണുരാജിന്റെ (8) വിക്കറ്റ് നഷ്ടമായി. തുടരെ രണ്ട് ഫോറുമായി തുടങ്ങിയ വിഷ്ണുരാജിനെ അഖിൻ സത്താർ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. നാലാം ഓവറില്‍ 18 റണ്‍സെടുത്ത കെ.ആർ. രോഹിതും മടങ്ങി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച അഹ്മദ് ഇമ്രാനും സഞ്ജീവ് സതീശനും ചേർന്ന കൂട്ടുകെട്ട് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടു. വിക്കറ്റ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം മോശം പന്തുകളെ അതിർത്തി കടത്തിയും ഇരുവരും അനായാസം ഇന്നിങ്സ് മുന്നോട്ടുനീക്കി. തകർപ്പൻ ബാറ്റിങ്ങിലൂടെ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്.

16-ആം ഓവറില്‍ അഹ്മദ് ഇമ്രാനെയും സഞ്ജീവ് സതീശനെയും പുറത്താക്കി ജോസ് പെരയില്‍ കാലിക്കറ്റ് ആരാധകർക്ക് പ്രതീക്ഷ നല്‍കി. 49 പന്തുകളില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്സുമടക്കം 69 റണ്‍സാണ് അഹ്മദ് ഇമ്രാൻ നേടിയത്. സഞ്ജീവ് സതീശൻ 29 റണ്‍സെടുത്തു. വിജയത്തോടടുക്കെ തൃശൂരിന് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്ടമായി. നിഖില്‍ തോട്ടത്ത് 14-ഉം മുഹമ്മദ് ഇനാൻ എട്ടും റണ്‍സുമായി മടങ്ങി. എന്നാല്‍ മറുവശത്ത് നിലയുറപ്പിച്ച എം.എസ്. അഖില്‍ ക്യാപ്റ്റന്റെ ഇന്നിങ്സുമായി ടീമിനെ വിജയത്തിലെത്തിച്ചു. 11 പന്തുകളില്‍ നിന്ന് 19 റണ്‍സുമായി അഖില്‍ പുറത്താകാതെ നിന്നു. കാലിക്കറ്റിന് വേണ്ടി ഇബ്നുള്‍ അഫ്താബും ജോസ് പെരയിലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മൂന്ന് സെഞ്ച്വറിയടക്കം ടൂ‍ർണ്ണമെൻ്റിലാകെ 596 റണ്‍സ് നേടിയ മൊഹമ്മദ് അസറുദ്ദീനാണ് ടൂ‍ർണ്ണമെൻ്റിൻ്റെ താരവും മികച്ച ബാറ്ററുമായി തെരഞ്ഞെടുക്കപ്പെട്ടത്. 18 വിക്കറ്റുകള്‍ വീഴ്ത്തിയ ട്രിവാണ്‍ഡ്രം റോയല്‍സിൻ്റെ എം നിഖിലാണ് മികച്ച ബൗളർ. മികച്ച യുവതാരത്തിനുള്ള പ്രോമിസിംഗ് യങ്സ്റ്റർ പുരസ്കാരം തൃശൂർ ടൈറ്റൻസിൻ്റെ മൊഹമ്മദ് ഇനാൻ സ്വന്തമാക്കി. ഏരീസ് കൊല്ലം സെയിലേഴ്സിനാണ് ഫെയർ പ്ലേ പുരസ്ക്കാരം.

കെ.സി.എല്‍: അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും; ഒരു വിക്കറ്റും ഒരു പന്തും ബാക്കിനില്‍ക്കെ ട്രിവാന്‍ഡ്രം റോയല്‍സിനെതിര...
04/09/2026

കെ.സി.എല്‍: അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും; ഒരു വിക്കറ്റും ഒരു പന്തും ബാക്കിനില്‍ക്കെ ട്രിവാന്‍ഡ്രം റോയല്‍സിനെതിരെ ത്രസിപ്പിക്കുന്ന ജയം; തൃശ്ശൂര്‍ ടൈറ്റന്‍സ് ഫൈനലില്‍

കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് യോഗ്യത നേടി തൃശൂർ ടൈറ്റൻസ്. ഒരു നോക്കൗട്ട് പോരാട്ടത്തിന്റെ എല്ലാ ആവേശവും നിറഞ്ഞുനിന്ന മത്സരത്തില്‍ ആനന്ദ് ജോസഫിന്റെ തക‍ർപ്പൻ ബാറ്റിങ്ങാണ് തോല്‍വിയുടെ വക്കില്‍ നിന്നും തൃശൂരിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ട്രിവാണ്‍ഡ്രം റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ഒരു പന്ത് ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി.

ട്രിവാൻഡ്രം റോയല്‍സ് - 20 ഓവറില്‍ 163/5, തൃശൂർ ടൈറ്റൻസ് 19.5 ഓവറില്‍ 167/9

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍സിന് മൂന്നാം ഓവറില്‍ തന്നെ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തില്‍ നിഖില്‍ തോട്ടത്ത് എടുത്ത ഉജ്ജ്വലമായൊരു ക്യാച്ചിലൂടെയാണ് വിഷ്ണു വിനോദ് (7) പുറത്തായത്. അടുത്ത ഓവറില്‍ കൃഷ്ണപ്രസാദിനെയും (4) ആനന്ദ് ജോസഫ് തന്നെ മടക്കി. 28 റണ്‍സെടുത്ത അഭിഷേക് പി. നായർ ബിജു നാരായണന്റെ പന്തില്‍ പുറത്തായി. ഫോമിലുള്ള ഗോവിന്ദ് ദേവ് പൈയെ എം. എസ്. അഖിലും മടക്കിയതോടെ നാല് വിക്കറ്റിന് 72 റണ്‍സെന്ന നിലയിലായിരുന്നു റോയല്‍സ്.

തുടർന്നെത്തിയ അക്ഷയ് മനോഹറുടെ ഇന്നിങ്സാണ് റോയല്‍സിനെ കരകയറ്റിയത്. സിജോമോൻ ജോസഫിനൊപ്പം 21 റണ്‍സ് കൂട്ടിച്ചേർത്ത അക്ഷയ് തുടക്കം മുതല്‍ ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ പായിച്ചു. 20 റണ്‍സെടുത്ത സിജോമോൻ ജോസഫ് ബിജു നാരായണന്റെ പന്തില്‍ പുറത്തായെങ്കിലും പകരമെത്തിയ എം. നിഖില്‍ അക്ഷയ്ക്ക് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് 34 പന്തുകളില്‍ കൂട്ടിച്ചേർത്ത 70 റണ്‍സാണ് റോയല്‍സിന്റെ സ്കോർ 163ല്‍ എത്തിച്ചത്. അവസാന രണ്ട് ഓവറില്‍ 38 റണ്‍സാണ് ഇരുവരും ചേർന്ന് നേടിയത്. അബ്ദുള്‍ റമീസ് എറിഞ്ഞ അവസാന ഓവറില്‍ സിക്സർ പറത്തിയാണ് അക്ഷയ് തന്റെ അർദ്ധസെഞ്ചുറി പൂർത്തിയാക്കിയത്. 26 പന്തുകളില്‍ നാല് ഫോറും മൂന്ന് സിക്സറുമടക്കം 53 റണ്‍സുമായി അക്ഷയ് പുറത്താകാതെ നിന്നു. എം. നിഖില്‍ പുറത്താകാതെ 28 റണ്‍സെടുത്തു. ടൈറ്റൻസിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് രണ്ടാം ഓവറില്‍ തന്നെ കെ. ആർ. രോഹിതിനെ (16) നഷ്ടമായി. തുടരെ മൂന്ന് പന്തുകള്‍ അതിർത്തി കടത്തി തകർപ്പൻ ഫോമില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഇല്ലാത്ത റണ്ണിനായോടി രോഹിത് റണ്ണൗട്ടായത്. അടുത്ത ഓവറില്‍ ഏഴ് റണ്‍സെടുത്ത വിഷ്ണുരാജും പുറത്തായി. തുടർന്നെത്തിയ അഹമ്മദ് ഇമ്രാനും ഷോണ്‍ റോജറും ചേർന്ന് 45 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ ഉജ്ജ്വലമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ ഷോണ്‍ റോജറെ (23) പുറത്താക്കി സിജോമോൻ ജോസഫ് കൂട്ടുകെട്ടിന് അവസാനമിട്ടു. അഹമ്മദ് ഇമ്രാനും നിഖില്‍ തോട്ടത്തും മികച്ച രീതിയില്‍ ബാറ്റി വീശിയതോടെ നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 43 റണ്‍സ് പിറന്നു.

എന്നാല്‍ 14-ആം ഓവറില്‍ അഹമ്മദ് ഇമ്രാന്റെ (43) മടക്കം ഒരു കൂട്ടത്തകർച്ചയുടെ തുടക്കമായി. അഞ്ച് റണ്‍സ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ നിഖില്‍ തോട്ടത്തും (24) പുറത്തായി. ഷാരോണ്‍ സുരേഷ് മൂന്നും മുഹമ്മദ് ഇനാൻ ഒന്നും ബിജു നാരായണൻ പൂജ്യത്തിനും മടങ്ങി. മറുവശത്ത് മികച്ച രീതിയില്‍ ബാറ്റ് വീശുകയായിരുന്ന ക്യാപ്റ്റൻ എം. എസ്. അഖിലിലായിരുന്നു അപ്പോഴും ടൈറ്റൻസിന്റെ പ്രതീക്ഷ. എന്നാല്‍ 19-ആം ഓവറിലെ അവസാന പന്തില്‍ എം. എസ്. അഖില്‍ (27) പുറത്തായി. അവസാന ഓവർ തുടങ്ങുമ്പോള്‍ ഒരു വിക്കറ്റ് ശേഷിക്കെ തൃശൂരിന് ജയിക്കാൻ വേണ്ടിയിരുന്നത് 15 റണ്‍സാണ്. രണ്ടാം പന്തില്‍ സിംഗിള്‍ നേടി അബ്ദുള്‍ റമീസ് ആനന്ദ് ജോസഫിന് സ്ട്രൈക്ക് നല്‍കി. തുടർന്ന് ഗ്രീൻഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് അവിസ്മരണീയ നിമിഷങ്ങള്‍ക്കാണ്. തുടരെയുള്ള മൂന്ന് പന്തുകളില്‍ രണ്ട് സിക്സും ഒരു ഫോറും നേടി ആനന്ദ് ടീമിന് ഫൈനലിലേക്കുള്ള വഴിയൊരുക്കി. മൂന്ന് പന്തുകളില്‍ നിന്ന് 16 റണ്‍സുമായി ആനന്ദ് പുറത്താകാതെ നിന്നു. റോയല്‍സിന് വേണ്ടി രാഹുല്‍ ചന്ദ്രൻ മൂന്നും എം നിഖില്‍ സിജോമോൻ ജോസഫ് എന്നിവ‍ർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Address

Kasaragod
671122

Alerts

Be the first to know and let us send you an email when KL14 Sports News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KL14 Sports News:

Shortcuts

Share

Category