Lucky Star Padanna

Lucky Star Padanna

Comments

Alhamdhulillaah gully il nombmuri ussaaraakkeeni
Alhamdhulillaah gully il nombmuri ussaaraakkeeni
Lucky star ഫൈനലില്‍! 1 നെതിരെ 4 ഗോളിനാണ് ലക്കിസ്റ്റാര്‍ പടന്ന ഇളന്‍ബച്ചിയെ മുട്ടുകുത്തിച്ചത്
From NRSC mini stadium thekkekkad
*മെയ്ഡ് ഇൻ ബന്തടുക്ക* 🏏അന്തർസംസ്ഥാന ക്രിക്കറ്റ് ടൂർണമെന്റ്🏏 കായികപ്രേമികളെ, മെയ്ഡ് ഇൻ ബന്തടുക്ക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നവംബർ *4* , *5* (ശനി ഞായർ) GHSS ബന്തടുക്ക സ്കൂൾ ഗ്രൗണ്ടിൽ ദ്വിദിന ക്രിക്കറ്റ് ടൂർണമെന്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. മുഴുവൻ ടീമുകളെയും, കായിക പ്രേമികളെയും സാദരം ക്ഷണിക്കുന്നു. 1st പ്രൈസ് *7,000*₹ Spon: *UAE FRIENDS BANDADKA* ട്രോഫി 🏆 2nd പ്രൈസ് *4,000*₹ Spon: *UAE FRIENDS BANDADKA* ട്രോഫി 🏆 Ground Fee *700*₹ Contact No. +919656487295 +917592067888 +919645223951

Welcome to the official page of Lucky Star Arts&sports club padne. Stay tuned for the latest team news and updates LUCKY STAR is professional Arts&Sports club based on #padanna,kasaragod,kerala .established in 2007,a group of enthusiastic students came together with sole objective ats&sports club and create platform for social work in eastern part of padne..we are playing vital role social,sports,cultural,arts and charity activity in our sphere surface.

we have marvelous cricket and football team playing various tournaments in north kerala.Lucky star football team is acclaimed one of the "most successful sporting team" and our cricket team stated as another emerging wing too in kannur,kasaragod district.

Operating as usual

ലക്കിസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് SSLC ഉന്നതവിജയം നേടിയ പ്രദേശത്തെ വിദ്യാർത്ഥിനിയെ അഭിനന്ദിച്ചു

ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിൽ എ+ നേടിയ ഫിദ നസ്രിൻ ബി എസ് നെ ലക്കിസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് പടന്ന അനുമോദിച്ചു .
ക്ലബ് പ്രസിഡണ്ട് ഷഫീക്ക് എ കെ ,വൈസ് പ്രസിഡണ്ട് അഹമ്മദലി എസി എന്നിവർ ഉപഹാരം നൽകി .

#Luckystar

Our big managers
@shafeek & Amruth Lal Aaju
#thank_you

#Thank_god
#Season_4th_trophy
#lucky2020
24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ഹിമാലയൻ ട്രോഫിയും നേടി
ഫൈവ്സ് ഫുട്ബോൾ മൈതാനങ്ങളിൽ ചരിത്രമെഴുതി നാടിനഭിമാനമായി ലക്കിസ്റ്റാർ പടന്ന .
യുണൈറ്റഡ് മാവിലാടം ഫൈവ്സ് ചാമ്പ്യൻസ് ::::

#LuckystarPadne
#OnceAgainChampion

വിജയപർവ്വത്തിൽ മറ്റൊരു പൊൻകിരീടം ചൂടി ലക്കിസ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ് പടന്ന .
എലെവൻസ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ് ആതിഥ്യമരുളിയ ഫൈവ്സ് ഫുട്ബോൾ ഫെസ്റ്റിൽ ചാപ്യന്മാരായി ഫൈവ്സ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രോഫി നൽകി കൊണ്ടുള്ള ടൂർണമെന്റിൽ അജയ്യതയുടെ മേൽവിലാസത്തിൽ പടുത്തുയർത്തി അക്ഷരാർത്ഥത്തിൽ കിരീടം ചൂടി .

#Thank_god
#Eleven_star5s
#Champions

Lucky star padne champions of Eleven Star Fives ::: Final ceremony

#LuckystarPadanna
#HilalCricketFest
#WeRtheWinners#WeRtheRunners #SuperOne

ടൂർണമെന്റ് തൂത്തുവാരി ലക്കിസ്റ്റാർ പടന്ന

തെക്കേക്കാട് അൽ ഹിലാൽ സംഘടിപ്പിച്ച ഹിലാൽ ക്രിക്കറ്റ് ഫെസ്റ്റ് 2020 ൽ വിന്നേഴ്സ് ട്രോഫിയും റണ്ണേഴ്‌സ് ട്രോഫിയും
ടീം ലക്കിസ്റ്റാർ പടന്ന അക്ഷരാർത്ഥത്തിൽ ചാമ്പ്യന്മാരായി .

ഇന്ത No.1.....No.2 എല്ലാം പാപ്പാ വിളയാട്ട്..... We are the Only One The Super One💪🏻💪🏻💪🏻🥰🥰🥰🥰🥰

#Champion
#lucky_star

#Lucky_star #cricket
ഹിലാൽ ക്രിക്കറ്റ് ഫെസ്ററ് 2020
ടൗൺ പടന്നയെ സെമി ഫൈനലിൽ പരാജയപ്പെടുത്തി ലക്കി സ്റ്റാർ പടന്ന ഫൈനൽ പ്രവേശിച്ചു ..

Trophy’s

Lucky5s -teams

Lucky5s -man of the match trophy

Lucky5s-Semifinal JJ kannur and blasters Bangalore

Lucky5s-Croud

Lucky5s-Runners -pfc poochol

Lucky5s-Winners—- micron kunjimangalam

Lucky5s team photos

Contact-+91 9447360114
+91 92074 72527

30-11-19
Lucky 5s
Contact-9207472527
9895932135

#Lucky
#Grand5s

കേരളത്തിലെ കാൽപന്തുകളിയുടെ മഹിമയെ കുറിച്ച് വാചാലരാകുമ്പോൾ ആദിമധ്യാന്ത പരാമർശ- പ്രശംസകൾ മലപ്പുറത്തിന്റെ കളിപ്പെരുമയിൽ നിക്ഷിപ്തമായിരിക്കും .

ഇതിനടയിലെ കായികകേരളത്തിന്റെ തിരസ്‌കൃതയുടെ മേൽവിലാസം പേറുന്ന ജില്ലയാണ് നമ്മുടെ കാസറഗോഡ് .എന്നിരുന്നാൽ ആവേശഭരിതമാരിതമായ പ്രതാപകാലവും വർണ്ണാഭമായ കായിക സംസ്കാരവും നമുക്കുണ്ട് ,അത് ഫുട്ബോളിൽ മാത്രമല്ല .ക്രിക്കറ്റിലും കബഡിയിലും വോളിബോളിലും അത്ലറ്റിക്സിലും സമാനകളില്ലാത്ത വിജയത്തിളക്കവും മഹിമയും ഈ ജില്ലയ്ക്കുണ്ട് .മുഹമ്മദ് റാഫി ,
കെ പി രാഹുൽ , എം സുരേഷ് ,മിർഷാദ് ,ആസിഫ് കോട്ടയിൽ (ഫുട്ബോൾ) ഷമ്മി ഉലഹന്നാൻ (കബഡി ) ,മുഹമ്മദ് അസറുദ്ധീൻ (ക്രിക്കറ്റ് ) തുടങ്ങി ഒട്ടേറെ പേർ കാസറഗോഡ് ന്റെ മണ്ണില്‍ നിന്നും സംസ്ഥാന -ദേശിയ -അന്തർ ദേശിയ തലത്തിൽ മികവുകാട്ടി യശസ്സുയര്‍ത്തിയവരാണ്.
വ്യക്തിപരമായി എനിക്ക് തോന്നുന്നത് ക്രിക്കറ്റും ഫുട്ബോളും ഒരു പോലെ നെഞ്ചേറ്റുന്ന കേരളത്തിലെ ജില്ല കാസറഗോഡ് ആണ് എന്നാണ് .
ഗൌരവമുള്ള കളിക്കമ്പമാണ് നമ്മുടെ നാട്ടുകാരുടേത് .കളിക്കുന്നതിലും, കളികള്‍ ഉന്നത നിലവാരത്തില്‍ സംഘടിപ്പിക്കുന്നതിലും, കളി കാണാനെത്തുന്നതിലും നാട്ടുകാർ ഒരുപടി മുന്നിലാണ് .ഷൂട്ടേർസ് പടന്ന ,ഹിറ്റാച്ചി തൃക്കരിപ്പൂർ ,എം ആർ എഫ് സി എടാട്ടുമ്മൽ ,മൊഗ്രാൽ ബ്രതെഴ്സ് ,മെട്ടമ്മൽ ബ്രതെഴ്സ് തുടങ്ങി സംസ്ഥാനത്തെ സെവൻസ് മൈതാനങ്ങളിൽ കാൽപ്പന്തുകളിയുടെ കവിത രചിക്കുന്ന മികച്ച ടീമുകളും നമ്മുടെ ഭാഗമാണ് .

കേരള ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും മികച്ച പ്രൊഫഷണൽ ഫുട്ബോൾ ലീഗ് ആണ് കേരള പ്രീമിയർ ലീഗ് .സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രൊഫെഷണൽ ഫുട്ബോൾ ടീമുകൾ പരസ്പരം പോരാടുന്ന വലിയ ടൂർണമെന്റ്റ് .ഗോകുലം കേരള എഫ് സി ,കേരള ബ്ലാസ്റ്റേഴ്‌സ് റിസേർവ് ,എഫ് സി കേരള ,എഫ് സി തൃശൂർ ,ഗോൾഡൻ ത്രെഡ്‌സ് ,ആർ എഫ് സി കൊച്ചിൻ ,കോവളം എഫ് സി തുടങ്ങി പ്രഗത്ഭ ടീമുകൾ ഭാഗമായ പ്രസ്തുത ടൂര്ണമെന്റ്റിൽ നമ്മുടെ ജില്ലയിൽ നിന്നും നാടിനഭിമാനമായി ഒരു ടീമുണ്ട് ."ഷൂട്ടേർസ് പടന്ന ".
കാല്‍പ്പന്തുകളിയുടെ സെവൻസ് കഥകളിൽ ആവേശപ്പെരുമയുടെയും ആര്‍പ്പുവിളികളുടെ ഓര്‍മ്മപ്പെരുക്കത്തില്‍ ഫുട്ബോള്‍ വീര്യത്തിന്‌ വേറിട്ട ഭാഷ്യം എഴുതിച്ചേര്‍ത്ത സെവൻസ് കളിക്കളത്തിലെ രാജാക്കന്മാർ എന്ന ഖ്യാതി കിരീടത്തിൽ ചാർത്തിയ ,
അതിവേഗ ഫുട്ബോളിന്റെയും അളന്നുമുറിച്ച പാസ്സുകളുടെയും ഫിനിഷിങ്ങിന്റെയും മാസ്മരികത നമുക്ക് കാട്ടിത്തന്ന മുഹമ്മദ് റഫീഖ് എന്ന ഐതിഹാസിക താരത്തിന്റെ അതേ ഷൂട്ടേർസ് പടന്ന തന്നെ .

ഒരു പിടി മികച്ച താരങ്ങളുമായി പടയോട്ടത്തിനിറങ്ങിയ ടീം ഷൂട്ടേർസ് യുണൈറ്റഡ് കരുത്തരായ ഗോകുലം എഫ് സി യും എഫ് സി കേരളയും ഉൾപ്പെട്ട ബി ഗ്രൂപ്പിലാണ് .കോവളം എഫ് സി യെയും ഗോൾഡൻ ത്രെഡ്‌സ് എണ്ണം പറഞ്ഞ ഗോൾ പ്രഹരത്തിൽ മറികടന്ന ടീം ഐ ലീഗിലെ കരുത്തരായ ഗോകുലം എഫ് സി യോട് പൊരുതിയാണ് തോറ്റത് .നാല് എവേ മത്സരങ്ങൾ പൂർത്തിയാക്കി ടീം ബി ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് .ടീമിന്റെ ശേഷിക്കുന്ന നാല് ഹോം മത്സരങ്ങൾക്ക് നമ്മുടെ തൃക്കരിപ്പൂർ നടക്കാവിലെ സിന്തറ്റിക്ക് സ്റ്റേഡിയം വേദിയാകും .

പ്രൊഫഷണൽ ഫുട്ബോൾ പവർഹൗസുകളെ വിറപ്പിച്ച ശേഷമാണു കാല്‍പ്പന്തുകളിയുടെ ആവേശക്കാഴ്ചകളിലേക്ക്‌ ടീം നടക്കാവിൽ ബൂട്ടണിയുന്നത് .കഠിനാധ്വാനത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ടീം സ്പിരിറ്റിന്റെയും ഉച്ചസ്ഥായിൽ വിരാജിക്കുന്ന ടീം പ്രതീക്ഷകള്‍ നിറച്ച തുകല്‍പ്പന്തില്‍ ചാരുതയുള്ള കളികൊണ്ട് ചരിത്രം മെനയാൻ ഇറങ്ങുമ്പോൾ ഹോം ടീമിനെ പ്രോത്സാഹിപ്പിക്കേണ്ട ചുമതല നമ്മൾ കാസറോട്ടുകാർക്കാണ് .ടീമിന്റെ ഇനിയുള്ള മത്സരക്രമങ്ങൾ മുകളിലെ ചിത്രത്തിൽ കാണാം .ആരവങ്ങളില്‍ അലിഞ്ഞു ആർപ്പുവിളിക്കാൻ നടക്കാവ് മൈതാനവും ഷൂട്ടേർസ് നിരയും നമ്മെ വരവേൽക്കുന്നു .
ടീമിന് ലക്കിസ്റ്റാർ ഹൃദയത്തിന്റെ ഭാഷയിൽ വിജയാശംസകൾ ആശംസിക്കുന്നു.

അജു റഹിം .

⬛️ — with Mo'hd Mammu.

#lucky_star
#club_office
#soon

#lucky

ഓഫീസ് /വായനശാല /കൾച്ചർ സെന്റർ കെട്ടിട ശിലാസ്ഥാപനം നടത്തി 

പടന്ന ലക്കിസ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ് നിർമ്മിക്കുന്ന ഓഫീസ് /വായനശാല /കൾച്ചർ സെന്റർ കെട്ടിട ശിലാസ്ഥാപന കർമ്മം പടന്ന പഞ്ചായത്തു പ്രസിഡണ്ട് ശ്രീമതി പിസി ഫൗസിയയുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട തൃക്കരിപ്പൂർ എം എൽ എ എം രാജഗോപാലൻ അവറുകൾ നിർവഹിച്ചു ।രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത സദസ്സിൽ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തു മെമ്പർ യു കെ മുസ്താഖ്ജ് ,പടന്ന പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി വി അസ്‌ലം ,വാർഡ് മെമ്പർ ടി കെ സമീറ ,പി കെ ഫൈസൽ ( ഡി സി സി വൈസ് പ്രസിഡണ്ട് ),പി സി മുസ്‌തഫ ഹാജി ( ഐ യൂ എം എൽ പടന്ന ) ടി പി കുഞ്ഞബ്ദുള്ള ( സി പി ഐ എം പടന്ന ) സഫീർ ഗുൽഷാ ,റെജി തെക്കേക്കാട് ,അബ്ദുൽ റഹിമാൻ വി കെ ,പി അബ്ദുൽ സലാം ,കുഞ്ഞിരാമൻ സ്വാമി കാന്തിലോട്ട് തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു .ക്ലബ് യൂ എ ഇ കമ്മിറ്റി അംഗം അജു റഹീം സ്വാഗതവും ക്ലബ് സെക്രട്ടറി ഹാഷിം നന്ദിയും രേഖപ്പെടുത്തിയ പ്രസ്തുത ചടങ്ങിൽ പ്രദേശത്തെ മികച്ച കുടുംബശ്രീ യൂണിറ്റുകൾക്ക് എം എൽ എ ഉപഹാരം നൽകി ആദരിച്ചു .

Photos from Lucky Star Padanna's post

Some Clicks from Lucky Star club office foundation Stone ceremony.Detailed report with photos loading ....

M Rajagopalan Sir ,Thanks from the bottom "heart's "

⬛️

Want your business to be the top-listed Gym/sports Facility in Kasaragod?

Click here to claim your Sponsored Listing.

Videos (show all)

Location

Category

Telephone

Address


Padanna
Kasaragod
671312
Other Sports Teams in Kasaragod (show all)
YAFA Thayalangadi YAFA Thayalangadi
Thayalangadi
Kasaragod, 671121

YAFA THAYALANGADI Arts & Sports club is a leading sports club in the district of Kasaragod!! #Since 1981.

യുണിറ്റി കൈതക്കാട് യുണിറ്റി കൈതക്കാട്
Kaithakkad Cheruvathur
Kasaragod, 671313

Unity Kaithakkadu is a center of social, cultural, educational and artistic excellence of Kaithakkad. For nearly two and a half decades, the village has been working on the literal impulses of literacy in all its spheres

North Malabar Cricket Association for Sightless - NMCAS North Malabar Cricket Association for Sightless - NMCAS
Vidyanagar
Kasaragod, 671123

The official page of North Malabar Cricket Association for Sightless (NMCAS), the one & only cricket association for the blind in the North Malabar region.

KOTTAKKAL BROTHERS KOTTAKKAL BROTHERS
Kottakkal Brothers, Kottattakal/KBK (po) Thuruthi Chervathur
Kasaragod

Play hard and win compulsary

FASC ബെള്ളിപ്പാടി FASC ബെള്ളിപ്പാടി
Bellippady Kotoor (po) Muliyar(via)
Kasaragod, 671542

the wonderful village

Manchester United Fans Kasaragod Manchester United Fans Kasaragod
Kasaragod
Kasaragod, 672124

Official page for all the Red devils from Kasaragod

GEAR 9 motorcycle club GEAR 9 motorcycle club
Kasaragod
Kasaragod

Team Gear9

Friends Malangara Friends Malangara
Malangare Arts And Sports Club(MASC) Maire, Kerala 671321 Https://maps.app.goo.gl/cxvdi
Kasaragod, 671 551

official page of Friends Malangare

Kasaragod Districtfootballassociation Kasaragod Districtfootballassociation
Kasaragod
Kasaragod

Kasaragod District Football Association Official Page.

Bachelors Puthur - Since 1958 Bachelors Puthur - Since 1958
Mogral Puthur
Kasaragod, 671124

Bachelors Puthur Sports & Cultural Club Established in 1958

Brothers CLUB Kasaragod - BCK Brothers CLUB Kasaragod - BCK
Thalipadpu
Kasaragod

The Brothers Cricket Club (BCK) was founded almost 3 decades ago by some young men residing near Thalipaduppu ground in Kasaragod district of KERALA

About   Contact   Privacy   FAQ   Login C