ജ്വാല കുമ്പളപ്പള്ളി

ജ്വാല കുമ്പളപ്പള്ളി

Comments

വളരെ നല്ല ആശയം

Official page of Jwala Kala Kayika Vedhi

26/05/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.

ഇത്തവണ പുസ്തകങ്ങൾ തന്നത് നീലേശ്വരത്ത് നിന്നും ശ്രീമതി അനിത ആണ്. നീലേശ്വരം ഗവണ്മെന്റ് എൽപി സ്കൂളിലെ സീനിയർ അധ്യാപികയാണ് അനിത ടീച്ചർ. നല്ലൊരു വായനക്കാരി കൂടിയായ ടീച്ചർ വായനയെ പ്രോത്സാഹിപ്പിക്കുന്ന ഉദ്യമങ്ങളുടെയൊക്കെ ഭാഗമാകാറുണ്ട്..

പ്രീയപ്പെട്ട ടീച്ചർ,
നമ്മുടെ വായനശാലയിലേക്കു നിങ്ങൾ സംഭാവന ചെയ്ത പുസ്തകങ്ങൾ കുമ്പളപ്പള്ളിക്കാരുടെ വായനശാലക്ക് ഏറെ പ്രീയപെട്ടവയായിരിക്കും.

ഒരിക്കൽ കൂടി ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

16/05/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.

ഇത്തവണ പുസ്തകങ്ങൾ തന്നത് പടന്നക്കാട് നിന്നും ദീപക് പ്രഭാകരൻ ആണ് (@deepak.prabhakaran). കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന WowMakers Design Studio എന്ന കമ്പനിയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ (COO) ആണ് ദീപക്. സോക്കർ ആരാധകനായ പ്രീയസുഹൃത്ത് നല്ലൊരു വായനക്കാരൻ കൂടി ആണ്.

പ്രീയപ്പെട്ട ദീപക്,
നമ്മുടെ വായനശാലയിലേക്കു നിങ്ങൾ സംഭാവന ചെയ്ത 10 പുസ്തകങ്ങൾ കുമ്പളപ്പള്ളിക്കാരുടെ വായനശാലക്ക് എന്നും ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

ഒരിക്കൽ കൂടി ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

29/04/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.

ഇത്തവണ പുസ്തകങ്ങൾ തന്നത് കാഞ്ഞങ്ങാട് നിന്നും ശ്രീദേവി (@seethu013 ) ആണ്. ഇന്ത്യൻ ബാങ്കിന്റെ പാപ്പിനിശ്ശേരി ബ്രാഞ്ചിൽ ഓഫീസർ ആണ് ശ്രീദേവി. കഥകളും കവിതകളും ഒക്കെ ഇഷ്ടപ്പെടുന്ന പ്രീയസുഹൃത്ത് നല്ലൊരു വായനക്കാരി ആണ്.

പ്രീയപ്പെട്ട ശ്രീദേവി,
നമ്മുടെ വായനശാലയിലേക്കു നിങ്ങൾ സമ്മാനിച്ച 10 പുസ്തകങ്ങൾ കുമ്പളപ്പള്ളിയിലെ അക്ഷരസ്നേഹികൾക്കൊരു പുത്തൻ വായനാനുഭവം സമ്മാനിക്കും എന്നുറപ്പാണ്.

ഒരിക്കൽ കൂടി ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

25/04/2022

നമ്മുടെ ബ്ലോഗിനകത്ത് പുതിയ കവിത എത്തിയിട്ടുണ്ട്, വായിക്കുക പ്രോത്സാഹിപ്പിക്കുക
ഷെയർ ചെയ്യുക

പ്രവാസം
By Haripriya Ratheesh
==================
കടൽ കടന്നു പോകുന്ന ജനതയ്ക്കിട്ട
ഓമനപ്പേരാണ് നാം പ്രവാസം…
ജീവിതം കരിനിഴലിലാകവേ ഉറ്റവർക്കായി പറക്കുന്നവർ…
തേങ്ങുന്ന ഹൃദയവും… പേറുന്ന ഭാരവും…
Read more at...

http://www.jwalakumbalappally.in/pravasam/

19/04/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. അൻപതാമത്തെ സംഭാവനയാണ് ഇക്കഴിഞ്ഞ ദിവസം ലഭിച്ചത്.

50മത്തെ സംഭാവനയിൽ പുസ്തകങ്ങൾ തന്നത് ബാംഗ്ലൂരിൽ നിന്നും ശ്രീഹരി (@swatsharry_2 ) ആണ്. ഐഫോൺ നിർമ്മാതാക്കളായ Apple Inc.ൽ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ ആണ് ശ്രീഹരി. യാത്രകൾ ഇഷ്ടപ്പെടുന്ന പ്രീയസുഹൃത്ത് നല്ലൊരു വായനക്കാരൻ കൂടി ആണ്.

പ്രീയപ്പെട്ട ശ്രീഹരി ,
നമ്മുടെ വായനശാലയിലേക്കു നിങ്ങൾ സമ്മാനിച്ച 2 പുസ്തകങ്ങൾ കുമ്പളപ്പള്ളിയിലെ പുസ്തകസ്നേഹികൾക്കൊരു പുത്തൻ വായനാനുഭവം സമ്മാനിക്കും എന്ന കാര്യത്തിൽ തർക്കമില്ല.

ഒരിക്കൽ കൂടി ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

08/04/2022

ജ്വാലയുടെ വിഷുസന്ധ്യ
2022 ഏപ്രിൽ 15ന് കുമ്പളപ്പള്ളിയിൽ

08/04/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്...

ഇന്നത്തെ പുസ്തകം തന്നത് മുണ്ട്യാനം സ്വദേശി ശ്രീ രാജു Raju Mundiyanam M ആണ്. നല്ലൊരു സഹൃദയനായ രാജു മുണ്ട്യാനം പുസ്തകങ്ങളെ അതിരറ്റു സ്നേഹിക്കുന്നൊരു വായനക്കാരനും, എഴുത്തുകാരനും കൂടിയാണ്.

പ്രീയപ്പെട്ട രാജു ,
നമ്മുടെ വായനശാലയിലേക്കു നിങ്ങൾ സമ്മാനിച്ച 2 പുസ്തകങ്ങൾ ഞങ്ങളുടെ വായനശാലയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

ഒരിക്കൽ കൂടി ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

31/03/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്...

ഇന്നത്തെ പുസ്തകം തന്നത് പുലിയന്നൂർ സ്വദേശി ശ്രീ യതീഷ് (Yatheesh Honey) ആണ്. കരിമ്പിൽ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂടിയായ യതീഷ് പുലിയന്നൂർ നല്ലൊരു വായനക്കാരനും സഹൃദയനും കൂടിയാണ്.

പ്രീയപ്പെട്ട യതീഷ്,
നമ്മുടെ വായനശാലയിലേക്കു നിങ്ങൾ സമ്മാനിച്ച ചെഗുവേരയുടെ ബൊളീവിയൻ ഡയറി എന്ന പുസ്തകം ഞങ്ങളുടെ വായനശാലയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും.

ഒരിക്കൽ കൂടി ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

19/03/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്...

ഇന്നത്തെ പുസ്തകം തന്നത് യുവകവിയും അധ്യാപകനുമായ പ്രീയപ്പെട്ട ജിതേഷ് കമ്പല്ലൂർ ആണ് .

പ്രീയപ്പെട്ട ജിതേഷ് കമ്പല്ലൂർ,
നമ്മുടെ വായനശാലയിലേക്കു നിങ്ങൾ സമ്മാനിച്ച പുസ്തകം ഞങ്ങളുടെ വായനശാലയ്ക്ക് എന്നും ഏറെ പ്രീയപ്പെട്ടതായിരിക്കും.

ഒരിക്കൽ കൂടി ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

15/03/2022

നമ്മുടെ ബ്ലോഗിനകത്ത് പുതിയ കവിത എത്തിയിട്ടുണ്ട്, വായിക്കുക പ്രോത്സാഹിപ്പിക്കുക

ഷെയർ ചെയ്യുക

ബന്ധം
==================
അരികത്തു താങ്ങായി… തണലായി കാത്താലും…
ഉറ്റവർ
എന്തെന്ന് അറിയാത്ത കാലം
പ്രതികാരം മുൾമുനയാക്കി…

Read more at...
http://www.jwalakumbalappally.in/relationships/

03/03/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്...

ഇന്ന് കിട്ടിയ പുസ്തകങ്ങൾ അയച്ചത് കണ്ണൂർ ജില്ലയിലെ പയ്യാവൂരിൽ നിന്നും അനീഷ്‌മ ആണ്. അനീഷ്‌മ ഇത് രണ്ടാം തവണയാണ് പുസ്തകങ്ങൾ സമ്മാനിക്കുന്നത്.

പ്രീയപ്പെട്ട അനീഷ്‌മ,
കുമ്പളപ്പള്ളിക്കാരുടെ വായനശാലക്ക്‌ നിങ്ങൾ സമ്മാനിച്ച രണ്ട് പുസ്തകങ്ങൾ ഞങ്ങൾക്കെന്നും ഏറെ പ്രീയപെട്ടതായിരിക്കും.

ഒരിക്കൽ കൂടി ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

17/02/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്...

ഇന്നത്തെ പുസ്തകം തന്നത് കുമ്പളപ്പള്ളിയിലെ രമ്യ സതീശൻ ആണ്. വീട്ടമ്മയായ ശ്രീമതി രമ്യ നല്ലൊരു വായനക്കാരി കൂടി ആണ്...

പ്രീയപ്പെട്ട രമ്യ,
നമ്മുടെ വായനശാലയിലേക്കു നിങ്ങൾ നൽകിയ പുസ്തകം കുമ്പളപ്പള്ളിക്കാരുടെ വായനക്ക് ഒരു പുതിയ മാനം നൽകും.

ഔപചാരികതയുടെ പേരിൽ മാത്രം ഞങ്ങളിൽ ഒരാളായ ശ്രീമതി രമ്യക്ക് ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

09/02/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്...

ഇന്നത്തെ പുസ്തകങ്ങൾ തന്നത് കുമ്പളപ്പള്ളിയിലെ സാക്ഷ്യ എന്ന കുഞ്ഞുവാവ ആണ്. സാക്ഷ്യയുടെ അച്ഛൻ രാകേഷും അമ്മ സ്വർണ്ണയും ജ്വാലയുടെ കുടുംബങ്ങളാണ്, കുമ്പളപ്പള്ളിക്കാർക്കു സ്വന്തമായി ഒരു വായനശാല എന്ന സ്വപ്നം ഫലപ്രാപ്തിയിലെത്തിക്കാനുള്ള ഉദ്യമത്തിന് തുടക്കം മുതൽ തന്നെ മുന്നിലുള്ളൊരാളാണ് ശ്രീ രാകേഷ്.

ഔപചാരികതയുടെ പേരിൽ മാത്രം പ്രീയപ്പെട്ട രാകേഷിനും കുടുംബത്തിനും ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

07/02/2022

നമ്മുടെ ബ്ലോഗിൽ പുതിയൊരു കവിത വന്നിട്ടുണ്ട്.
എല്ലാവരും വായിക്കണം, അഭിപ്രായം എഴുതണം, ഷെയർ ചെയ്യണം...

കുമ്പളപ്പള്ളിയുടെ സ്വന്തം പ്രതിഭകൾ ഉയർന്നുവരട്ടെ

Read more here...

http://www.jwalakumbalappally.in/motherhood/

05/02/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്...

ഇന്നത്തെ പുസ്തകം തന്നത് കുമ്പളപ്പള്ളിയിലെ ശ്രീ കുര്യാക്കോസ് പ്ലാപ്പറമ്പിൽ (Kuriakose P K Plapparambil) ആണ്. നല്ലൊരു സഹൃദയനും പരന്ന വായനക്കാരനുമായ ഇദ്ദേഹം നമ്മുടെ വായനശാല പ്രവർത്തനങ്ങൾക്ക്‌ പൂർണ്ണ പിന്തുണയുമായി തുടക്കം മുതൽ തന്നെ മുന്നിലുള്ളയാളാണ്. പൊതുപ്രവർത്തകനായ ശ്രീ കുര്യാക്കോസ് പ്ലാപ്പറമ്പിൽ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡണ്ട് ആണ്.

പ്രീയപ്പെട്ട ശ്രീ കുര്യാക്കോസ് പ്ലാപ്പറമ്പിൽ,
നമ്മുടെ വായനശാലയിലേക്കു നിങ്ങൾ നൽകിയ പുസ്തകങ്ങൾ വായനശാലക്ക് വലിയൊരു മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ തർക്കമില്ല.

ഔപചാരികതയുടെ പേരിൽ മാത്രം ഞങ്ങളിൽ ഒരാളായ ശ്രീ കുര്യാക്കോസ് പ്ലാപ്പറമ്പിലിന് ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

02/02/2022

Read more here...

http://www.jwalakumbalappally.in/rathrimazha/

01/02/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്...

ഇന്നത്തെ പുസ്തകം തന്നത് കുമ്പളപ്പള്ളിയിലെ ജിഷ (Jisha Sandeep) ആണ്. വീട്ടമ്മയായ ശ്രീമതി ജിഷ നല്ലൊരു വായനക്കാരി കൂടി ആണ്...

പ്രീയപ്പെട്ട ജിഷ,
നമ്മുടെ വായനശാലയിലേക്കു നിങ്ങൾ നൽകിയ 3 പുസ്തകങ്ങൾ വായനശാലക്ക് മുതൽക്കൂട്ടാവുക തന്നെ ചെയ്യും.
ഔപചാരികതയുടെ പേരിൽ മാത്രം ഞങ്ങളിൽ ഒരാളായ ശ്രീമതി ജിഷക്ക് ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയീക്കുന്നു.

28/01/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്...

ഇന്നത്തെ പുസ്തകം തന്നത് ചോയ്യങ്കോട് നിന്നും ഡോക്ടർ സെമീന ആണ്.

പ്രീയപ്പെട്ട ഡോക്ടർ,

നമ്മുടെ വായനശാലയിലേക്കു നിങ്ങൾ സംഭാവന ചെയ്ത 3 പുസ്തകങ്ങൾ ഞങ്ങളുടെ വായനശാലയ്ക്ക് വലിയൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.

ഒരിക്കൽ കൂടി ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയിക്കുന്നു.

14/01/2022

നന്ദി...

ചലഞ്ചിന്റെ ഭാഗമായി പുസ്തകങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്...

ഇന്നത്തെ പുസ്തകം തന്നത് ഹൊസ് ദുർഗ്ഗ് യുബിഎംസി സ്കൂളിലെ സീനിയർ അദ്ധ്യാപികയായ ബിനു ടീച്ചർ ആണ്. ഊർജ്വസ്വലയായ ടീച്ചർ ഒരു പരന്ന വായനക്കാരി കൂടിയാണ്.

പ്രീയപ്പെട്ട ബിനു ടീച്ചർ,
നമ്മുടെ വായനശാലയിലേക്കു നിങ്ങൾ സമ്മാനിച്ച 11 പുസ്തകങ്ങൾ ഞങ്ങളുടെ വായനശാലയ്ക്ക് വലിയൊരു മുതൽക്കൂട്ട് തന്നെയായിരിക്കും.

ഒരിക്കൽ കൂടി ജ്വാല കലാ കായിക വേദിയുടെയും മുഴുവൻ കുമ്പളപ്പള്ളിക്കാരുടെയും സ്നേഹാഭിവാദ്യങ്ങൾ അറിയിക്കുന്നു.

12/01/2022

നല്ല നാളുകള്‍ തിരികെ പിടിക്കാനിറങ്ങുമ്പോള്‍… http://www.jwalakumbalappally.in/revive-to-the-good-old-times/

12/01/2022

കോവിഡ് മഹാമാരിക്കെതിരെ ഒരു നിശബ്ദ പോരാട്ടം…
http://www.jwalakumbalappally.in/a-silent-battle-against-covid19/

12/01/2022

സന്നദ്ധപ്രവര്‍ത്തകരുടെ പ്രസക്തി മനസ്സിലാക്കിത്തന്ന ദുരിതകാലം
http://www.jwalakumbalappally.in/significance-of-youth-volunteers/

Videos (show all)

Dr. Sreejith Krishnan on #DonateaBookChallenge
Playback singer Lekha Ajay on #DonateaBookChallenge

Location

Telephone

Address

Kumbalappally
Kasaragod
671314

Other Sport & Recreation in Kasaragod (show all)
Brothers Kandal Brothers Kandal
Kasaragod, 671321

Kabaddi Love

United Arts & Spots Club. Badriya Nagar. Pakyara United Arts & Spots Club. Badriya Nagar. Pakyara
Badriya Nagar, Pakyara. Po Bekal
Kasaragod, 671318

United Arts & Spots Club Badriya Nagar Pakyara Kasaragod Reg: 437/13

Dudez Mogral Dudez Mogral
MOGRAL
Kasaragod, 631721

Friendship

Professional Karate Academy kumbla Professional Karate Academy kumbla
2 Nd Floor Meepiri Centre Kumbla
Kasaragod

Palavayal Trekking and Wellness Center Palavayal Trekking and Wellness Center
Perigalloor,
Kasaragod, 671121

Place to align your inner compass to the nature that leads to holistic wellness along with organic food,soul stirring views & tranquillity at its best