Kilimanoor Karate Club

Kilimanoor Karate Club

Comments

സൗജന്യ കേൾവി പരിശോധന ക്യാമ്പ് കടയ്ക്കലിൽ .ആദ്യം ബുക്ക് ചെയുന്ന 20 പേർക്ക് 50% വരെ വിലക്കുറവിൽ ശ്രവണ സഹായികൾ വാങ്ങാനായി അവസരം .ബുക്കിംഗ് നായി വിളിക്കു 9562955591
Virus Men's Beauty Salon - Opp. Private Bus Stand, Kilimanoor

Attingal Karate Team regional training center - Kilimanoor. Visit our official page:
www.facebook.com/attingalkarateteam
Mob: 9526412121

Operating as usual

21/08/2021
15/08/2021
attingal_karate_team on Instagram: #thiruvananthapuram_karate #kerala_karate #attingal_karate_team #swasthiya_fitness_space #headquarters_dojo… 17/02/2021

attingal_karate_team on Instagram: #thiruvananthapuram_karate #kerala_karate #attingal_karate_team #swasthiya_fitness_space #headquarters_dojo…

attingal_karate_team on Instagram: #thiruvananthapuram_karate #kerala_karate #attingal_karate_team #swasthiya_fitness_space #headquarters_dojo… attingal_karate_team • Original Audio

14/12/2020

#Karate_class_Reopening
#Kilimanoor_Karate_Club
#Call_9526412121
കിളിമാനൂർ കരാത്തെ ക്ളബ്ബിൽ ഡിസംബർ 16 മുതൽ ക്ളാസ്സുകൾ പുനരാരംഭിക്കുന്നു.

ബുധൻ, വെള്ളി, ശനി വൈകുന്നേരം 4.30 മുതൽ 6 വരെയാണ് പരിശീലനം. എല്ലാ പ്രായക്കാർക്കും പങ്കെടുക്കാം.

അഡ്മിഷന് വിളിക്കു... 9526412121

27/11/2020

#Kilimanoor_Karate_Club_Reopening
നീണ്ട ഇടവേളയ്ക്ക് ശേഷം ഡിസംബർ 16 മുതൽ ആറ്റിങ്ങൽ കരാത്തെ ടീം #കിളിമാനൂർ_കരാത്തെ_ക്ളബ്ബിലെ കരാത്തെ റഗുലർ ക്ളാസുകൾ പുനരാരംഭിക്കുന്നു.
അഡ്മിഷന് വിളിക്കൂ 9526412121

Kilimanoor Karate Club, Lekshmi Building, Old MC Rd, Near KSRTC Depot, Kilimanoor

Location: https://g.co/kgs/XowBko

15/08/2020

Attingal Karate Team

ഈ മഹാമാരി കാലത്തും വീട്ടിൽ നിന്നു തന്നെ സുരക്ഷിതമായി കരാത്തെ പഠിക്കാം.
കായിക ക്ഷമതയും സ്വയരക്ഷാ ശേഷിയും കരാത്തെ മത്സരശേഷിയുമൊക്കെ കൈവരിക്കുന്നതിനുള്ള അവസരം പുതിയ കാലത്ത് പുതിയ രീതികളിൽ...
Attingal Karate Team Online Karate Classes... #Biginners_batch, #intermediate_batch, #Advanced_batch #Sports_division
Call 9526412121
#Stay_home #Stay_safe #Train_Karate

#kerala_karate #karate_thiruvananthapuram
#martial_arts_kerala #martial_arts
#self_defence #ladies_self_defence
#karate_schools_in_kerala
#self_defence_teacher
#attingal_karate_team
#swasthiya_fitness_space
#attingal #thiruvananthapuram #kerala

10/08/2020

ഓൺലൈനായി വീട്ടിൽ തന്നെ കരാത്തെ പരിശീലിക്കാം...
👉പുതുതായി കരാത്തെ പഠിക്കുന്നവർക്കായി പ്രത്യേക ബാച്ചുകൾ.
👉കരാത്തെ പഠിച്ചിട്ടുള്ളവർക്കായി ബൽറ്റ് അടിസ്ഥാനത്തിൽ വിവിധ ബാച്ചുകൾ.
👉കരാത്തെ സ്പോർട്സ് രംഗത്ത് മുന്നേറാൻ ബ്ളാക്ക്ബെൽറ്റ് കരാത്തെ കായിക താരങ്ങൾക്കായി പ്രത്യേക ബാച്ച്.
അഡ്മിഷന് വിളിക്കു 9526412121

Please follow our instagram page:
https://instagram.com/akt.online.karate?igshid=1nji3po1mtx84

Please visit our fb page:
https://www.facebook.com/attingalkarateteam/

19/04/2020

Karthik Birthday

Happy Birthday #Karthik
Attingal Karate Team athlete
from Kilimanoor karate club

26/02/2020

Kilimanoor Karate Club's cover photo

03/02/2020

കിളിമാനൂർ കരാട്ടെ ക്ളബ്ബിൽ നിന്നുള്ള ആറ്റിങ്ങൽ കരാട്ടെ ടീം താരം സൂരജ് ഷാജിയുടെ ജന്മദിനാഘോഷം.

10/01/2020

Attingal Karate Team

Alan Thilak Karate School
Attingal Karate Team
#Kilimanoor_Karate_Club
Lekshmi Building, Near KSRTC depot, Kilimanoor.
#Kids_Karate #Karate_for_Boys_and_Girls
Class time:
Wednesday, Friday & Saturday 4.30 pm-6.30pm
For Admission Call 9526412121

27/12/2019

കിളിമാനൂർ ടൗൺ ഹാളിനടുത്ത് പ്രവർത്തിക്കുന്ന #ടൈം #വാച്ച് & #മൊബൈൽ എന്ന സ്ഥാപനം കിളിമാനൂർ കരാട്ടെ ക്ളബ്ബിലേക്ക് ഒരു ക്ളോക്ക് സംഭാന ചെയ്തു. സ്ഥാപനത്തിന്റെ പ്രതിനിധി ശ്രീ സൂരജ് ക്ളബ്ബിൽ എത്തിയാണ് ക്ളോക്ക് പരിശീലകൻ സെൻസി സമ്പത്തിന് കൈമാറിയത്.

05/11/2019

Attingal Karate Team

#തിരുവനന്തപുരം_റവന്യു_ജില്ല
#സ്കൂൾ_കരാട്ടെ_മത്സരം_2019
#ആറ്റിങ്ങൽ_കരാട്ടെ_ടീമിന്_ചരിത്ര_വിജയം
#7_സ്വർണ്ണം #5_വെളളി #3_വെങ്കലം
തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കരാട്ടെ മത്സരത്തിൽ 7 സ്വർണ്ണവും 5 വെള്ളിയും 3 വെങ്കലവും ഉൾപ്പടെ 15 മെഡലുകൾ നേടി അലൻ തിലക് കരാട്ടെ സ്കൂൾ ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾ ചരിത്ര വിജയം നേടി. ആകെ ഉള്ള 24 ഇനം മത്സരങ്ങളിൽ ഏഴിലും ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങളാണ് ചാമ്പ്യന്മാരായത്. ഇവർനവംമ്പർ 11 തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.
അഭിനന്ദനങ്ങൾ💐

05/11/2019

#ജില്ലാ_സ്കൂൾ_കരാട്ടെ
#കിളിമാനൂർ_സബ്_ജില്ലയ്ക്ക്_നേട്ടം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന തിരുവനന്തപുരം റവന്യു ജില്ലാ സ്കൂൾ കരാട്ടെ മത്സരത്തിൽ കിളിമാനൂർ ഉപജില്ലയിൽ നിന്നും ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങളായ KTCT സ്കൂളിൽ നിന്നുള്ള #നിധിൻ, കിളിമാനൂർ ഗവ: ഹൈസ്കൂളിൽ നിന്നുള്ള #ഗൗരിലക്ഷ്മി, പള്ളിക്കൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്നുള്ള #ആഖ്യുബ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാ ടീമിൽ ഇടം നേടി. നവംമ്പർ 11 ന് തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കരാട്ടെ മത്സരത്തിൽ ഇവർ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.

28/10/2019

#സംസ്ഥാന_ജൂനിയർ_കരാട്ടെ #ചാമ്പ്യൻഷിപ്പ്_2019
#കിളിമാനൂർ_കരാട്ടെ_ക്ളബ്ബ് #ചരിത്രം_കുറിച്ചു.
തൃശ്ശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 40-ാം മത് സംസ്ഥാന സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ #ഒരു_സ്വർണ്ണവും_രണ്ട്_വെങ്കലവും നേടി കിളിമാനൂർ കരാട്ടെ ക്ളബ്ബ് താരങ്ങൾ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. 13 വയസ് ആൺകുട്ടികളുടെ +45 കിലോഗ്രാം കുമിത്തെയിൽ #സൂരജ്_ഷാജി ആണ് സ്വർണ്ണം നേടിയത്. കൂടാതെ സൂരജ് ഷാജി 13 വയസ് കത്തയിൽ വെങ്കലവും 13 വയസ് ആൺകുട്ടികളുടെ +45 കിലോഗ്രാം കുമിത്തെയിൽ #ആദിത്യൻ വെങ്കലവും നേടി. #അഭിനന്ദനങ്ങൾ

കഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തനം കൊണ്ട് തന്നെ കിളിമാനൂരിൽ നിന്നും സംസ്ഥാന ചാമ്പ്യനെ സൃഷ്ടിച്ച് കൊണ്ട് കിളിമാനൂരിൽ നിന്നും മികച്ച കരാട്ടെ പ്രതിഭകളെ വാർത്തെടുക്കും എന്ന വാഗ്ദാനം പാലിച്ചിരിക്കുകയാണ് കിളിമാനൂർ കരാട്ടെ ക്ളബ്ബ്. കേരളാ കരാട്ടെ രംഗത്ത് നിരവധി കരാട്ടെ പ്രതിഭകളെ സൃഷ്ടിച്ച് പാരമ്പര്യമുള്ള അലൻ തിലക് കരാട്ടെ സ്കൂൾ ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ മുഖ്യ പരിശീലന കേന്ദ്രമായ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസ് ആണ് കിളിമാനൂർ കരാട്ടെ ക്ളബ്ബിന്റെ സംരംഭകർ.
ഗുണനിലവാരത്തോടെയും കാര്യക്ഷമമായും കരാട്ടെ പരിശീലിക്കാൻ ആഗ്രഹിക്കുന്ന കിളിമാനൂർ നിവാസികൾ വിളിക്കൂ...
#Mob_9526412121
#സ്ഥലം: ലക്ഷ്മി ബിൽഡിംഗ്, KSRTC ബസ് ഡിപ്പോക്ക് സമീപം, കിളിമാനൂർ.
#ക്ളാസ്സ് സമയം: ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ 4.30 pm to 6.30pm.
#പരിശീലകൻ: സമ്പത്ത് വി

17/10/2019

Attingal Karate Team

#Good_Luck_Team_Attingal👍👍👍
ഒക്ടോബർ 19, 20 തീയതികളിൽ തൃശ്ശൂർ VKN മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 40-ാം മത് സംസ്ഥാന സബ്ജൂനിയർ, കേഡറ്റ്, ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2019 ഇൽ പങ്കെടുക്കുന്ന അലൻ തിലക് കരാട്ടെ സ്കൂൾ ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾ മുഖ്യ പരിശീലകൻ സമ്പത്ത് വി, പരിശീലകരായ സുധീർ എസ്, സൂരജ് സന്തോഷ് എന്നിവരോടൊപ്പം ആറ്റിങ്ങൽ സ്വസ്തിയിൽ. ഇത്തവണ 47 പേരാണ് അലൻ തിലക് കരാട്ടെ സ്കൂൾ ആറ്റിങ്ങൽ കരാട്ടെ ടീമിൽ നിന്നും സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി തിരഞ്ഞടുക്കപ്പെട്ടിട്ടുള്ളത്. എല്ലാ ATKS-AKT താരങ്ങൾക്കും മികച്ച വിജയം ആശംസിക്കുന്നു.

17/10/2019

Attingal Karate Team

#Good_Luck_Team_Attingal👍👍👍
ഒക്ടോബർ 19, 20 തീയതികളിൽ തൃശ്ശൂർ VKN മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 40-ാം മത് സംസ്ഥാന സബ്ജൂനിയർ, കേഡറ്റ്, ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2019 ഇൽ പങ്കെടുക്കുന്ന അലൻ തിലക് കരാട്ടെ സ്കൂൾ ആറ്റിങ്ങൽ കരാട്ടെ ടീം താരങ്ങൾ മുഖ്യ പരിശീലകൻ സമ്പത്ത് വി, പരിശീലകരായ സുധീർ എസ്, സൂരജ് സന്തോഷ് എന്നിവരോടൊപ്പം ആറ്റിങ്ങൽ സ്വസ്തിയിൽ. ഇത്തവണ 47 പേരാണ് അലൻ തിലക് കരാട്ടെ സ്കൂൾ ആറ്റിങ്ങൽ കരാട്ടെ ടീമിൽ നിന്നും സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി തിരഞ്ഞടുക്കപ്പെട്ടിട്ടുള്ളത്. എല്ലാ ATKS-AKT താരങ്ങൾക്കും മികച്ച വിജയം ആശംസിക്കുന്നു.

08/10/2019

#കിളിമാനൂർ_താരങ്ങൾ_തിളങ്ങി.
തിരുവനന്തപുരം ജില്ലാ സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 2019 ഇൽ കിളിമാനൂർ കരാട്ടെ ക്ളബ്ബിൽ നിന്നുള്ള കരാട്ടെ താരങ്ങൾ 3 സ്വർണ്ണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പടെ 5 മെഡലുകൾ നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. സൂരജ് ഷാജി, കാർത്തിക് എ എസ്, സാറ എ, ആദിത്യൻ എന്നിവരാണ് മെഡലുകൾ കരസ്ഥമാക്കിയത്. നാല് പേരും 19, 20 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിക്കും.

07/10/2019

കിളിമാനൂർ RRV സ്കൂൾ കലോത്സവത്തിൽ നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനവും ഭരതനാട്യത്തിന് രണ്ടാം സ്ഥാനവും നേടിയ കിളിമാനൂർ കരാട്ടെ ക്ളബ്ബിൽ നിന്നുള്ള അലൻ തിലക് കരാട്ടെ സ്കൂൾ ആറ്റിങ്ങൽ കരാട്ടെ ടീം അംഗം കസ്തൂരി.
അഭിനന്ദനങ്ങൾ💐

[09/20/19]   ആറ്റിങ്ങൽ കരാട്ടെ ടീം ബ്ളാക്ക് ബെൽറ്റ് കുട്ടികൾക്കായി നാളെ കിളിമാനൂരിൽ വച്ച് പ്രത്യേക പരിശീലനം ഉണ്ടായിരിക്കുന്നതാണ്.
==================================
നാളെ (21/09/2019) ഉച്ചയ്ക്ക് 2 മണി മുതൽ കിളിമാനൂർ കരാട്ടെ ക്ളബ്ബിൽ ആറ്റിങ്ങൽ കരാട്ടെ ടീം കുട്ടികൾക്കായി കത്ത, കുമിത്തെ പ്രത്യേക പരിശീലനം ഉണ്ടായിരിക്കും. കഴിയുന്ന എല്ലാ ബ്ളാക്ക് ബെൽറ്റ്സും എത്തുക. കിളിമാനൂർ KSRTC ഡിപ്പോയ്ക്ക് തൊട്ടടുത്ത് ലക്ഷ്മി ടെസ്റ്റയിൽസിന് മുകളിലാണ് കിളിമാനൂർ കരാട്ടെ ക്ളബ്ബ് പ്രവർത്തിക്കുന്നത്.
4.30 മുതൽ 6.30 വരെ ഉള്ള കിളിമാനൂർ കരാട്ടെ ക്ളബ്ബിലെ റഗുലർ ക്ളാസ്സ് നാളെയും ഉണ്ടായിരിക്കും.
- സമ്പത്ത് വി
പരിശീലകൻ, കിളിമാനൂർ കരാട്ടെ ക്ളബ്ബ്
Mob: 9526412121

19/09/2019

Attingal Karate Team

#All_the_very_Best_dear_Rangan
CRPF കരാട്ടെ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രംഗൻ ടീമിൽ ചേരുന്നതിന് വേണ്ടി ഈ മാസം 24 ന് യാത്ര തിരിക്കും. അതിനോടനുബന്ധിച്ച് രംഗന് ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലന കേന്ദ്രമായ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ യാത്ര അയപ്പ് നൽകി.
രംഗന് യാത്ര അയപ്പ് നൽകുന്നതിന്റെ ഭാഗമായി പ്രത്യേക കരാട്ടെ പരിശീലനം, രക്ഷിതാക്കളുടെ നേതൃത്വത്തിൽ കേക്ക് മുറിക്കൽ, രംഗന് ആശംസകൾ നേർന്നു കൊണ്ട് പരിശീലകരുടെയും കരാട്ടെ താരങ്ങളുടേയും രക്ഷിതാക്കളുടേയും യോഗം, കുട്ടികളുടെ കത്ത പ്രകടനം തുടങ്ങിയവയും സംഘടിപ്പിച്ചു. മുഖ്യ പരിശീലകൻ ശ്രീ. സമ്പത്ത് വി യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കരാട്ടെ താരങ്ങളും പരിശീലകരും രംഗനുമായുള്ള അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. 2013 മുതൽ തുടർച്ചയായി കേരള സംസ്ഥാന ചാമ്പ്യൻ പട്ടം നിലനിറുത്തിവരുന്ന രംഗൻ 2017 ഇൽ കേരളാ സീനിയർ ടീം ക്യാപ്റ്റനും ആയിരുന്നു. നാല് ദേശീയ മത്സരങ്ങളിൽ കത്ത ഇനത്തിലും അഞ്ച് ദേശീയ മത്സരങ്ങളിൽ കുമിത്തെ ഇനത്തിലും 2 ദേശീയ മത്സരങ്ങളിൽ ടീം കത്തയിലും കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള രംഗൻ കേരളാ കരാട്ടെ രംഗത്തെ ഏറ്റവും മികച്ച ഒരു ആൾറൗണ്ടർ ആയിരുന്നു. 2018 കൊൽക്കത്ത ദേശീയ ചാമ്പ്യൻഷിപ്പിൽ ടീം കത്തയിൽ വെങ്കല മെഡൽ നേടി സീനിയർ പുരുഷ വിഭാഗത്തിലെ കേരളത്തിൽ നിന്നുള്ള ആദ്യ KAI മെഡൽ ജേതാവ് എന്ന സ്ഥാനം ആറ്റിങ്ങൽ കരാട്ടെ ടീമിലെ തന്നെ സൂരജിനോടും അമലിനോടും ഒപ്പം നേടുകയും ചെയ്തു. CRPF കരാട്ടെ ടീം തിരഞ്ഞെടുപ്പിൽ കത്തയിലും കുമിത്തെയിലും ഒന്നാം സ്ഥാനം നേടിയിരുന്നു. ലോക കരാട്ടെ ചാമ്പ്യനാകുന്നതിലേക്കുള്ള യാത്രയിൽ നമ്മുടെ രംഗന് എല്ലാ ആശംസകളും നേരുന്നു.

15/09/2019

Attingal Karate Team

#ഓണാഘോഷം_2019
ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിൽ നടന്ന ആറ്റിങ്ങൽ കരാട്ടെ ടീം ഓണാഘോഷം 2019 വളരെ ഊർജ്ജസ്വലവും ആഹ്ളാദകരവും ആയ പരിപാടികളോടെ മികവുറ്റ ഒരനുഭവമായി. അത്തപ്പൂക്കളം ഒരുക്കൽ, സ്പൂണും നാരങ്ങയും കൊണ്ടോട്ടം, ബിസ്ക്കറ്റ് ടി, കസേര കളി, ബലൂൺ ചവിട്ടി പൊട്ടിക്കൽ, ചാക്കിലോട്ടം തുടങ്ങിയ കളികൾ എന്നിവയിലെല്ലാം കൊച്ചു കുട്ടികൾ മുതൽ രക്ഷിതാക്കൾ വരെ ആവേശത്തോടെ പങ്കെടുത്തു.
ഇത്തവണ സദ്യ രക്ഷിതാക്കൾ തന്നെ ഓരോരുത്തരായി വീട്ടിൽ നിന്നും കൊണ്ടുവന്ന ഓരോ ഇനം കറികളും മറ്റിനങ്ങളും ചേർത്തായിരുന്നതിനാൽ വളരെ രുചികരവും സ്വാഭാവികത ഉള്ളതുമായിരുന്നു.
ലോകത്തിലെ ഏറ്റവും വേഗത ഏറിയ മജീഷ്യനായ ഹാരിസ് താഹയുടെ ഇന്ദ്രജാല പ്രകടനങ്ങൾ ഇത്തവണത്തെ ഓണാഘോഷത്തെ വേറിട്ടതാക്കി. കാണികളിൽ വിസ്മയവും അറിവും പകരുന്ന നിരവധി വിദ്യകൾ കുട്ടികളുടേയും രക്ഷിതാക്കളുടേയും പങ്കാളിത്തത്തോടെ അവതരിപ്പിച്ചത് ഏവരെയും നന്നായി രസിപ്പിച്ചു.
ഇത്തവണ ഞറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്ന പരിപാടിക്കും തുടക്കമിട്ടു.
ഇത്തവണ പരിപാടികളിൽ ഏറ്റവും ആവേശം പ്രകടമായത് വടം വലി മത്സരങ്ങളിലാണ്. ചെറിയ കുട്ടികൾ, മുതിർന്ന കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ നടന്ന വടം വലി മത്സരങ്ങൾ വാശിയേറിയ പോരാട്ടങ്ങൾ ആയിരുന്നു.
ആദ്യമായി ഇത്തവണ ഉൾപ്പെടുത്തിയ ഉറിയടിയും വളരെ ആവേശത്തോടെയാണ് കുട്ടികളും മുതിർന്നവരും പങ്കെടുത്തുതത്.
ആറ്റിങ്ങൽ കരാട്ടെ ടീം പരിശീലകരായ അമൽ, അഖിൽ, വിഷ്ണു, സൂരജ്, രംഗൻ, രാഹുൽ, സ്വാതി, സൂരജ് സന്തോഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് ഇത്തവണ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മറ്റ് പരിശീലകരും രക്ഷിതാക്കളും മികച്ച പിന്തുണയാണ് നൽകിയത്. പരിപാടികൾ സമയബന്ധിതമായി നടത്തുന്നതിൽ ആറ്റിങ്ങൽ കരാട്ടെ ടീം സെക്രട്ടറി മികച്ച പങ്ക് വഹിച്ചു.
ഓണാഘോഷത്തിനായി അംഗങ്ങളിൽ നിന്നും ഒരു പിരിവും നടത്താതെ, ഓണം അവധിക്ക് കത്ത, കുമിത്തെ സെമിനാറുകൾ നടത്തി ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് ഇത്തവണ ഓണാഘോഷം സംഘടിപ്പിച്ചത്.
ഓണാഘോഷം 2019 അവിസ്മരണീയമാക്കിയ എല്ലാ ആറ്റിങ്ങൽ കരാട്ടെ ടീം പരിശീലകർ, കുട്ടികൾ, രക്ഷകർത്താക്കൾ, സുഹൃത്തുക്കൾ, മജിഷ്യൻ ഹാരിസ് താഹ തുടങ്ങി ഏവർക്കും അഭിനന്ദനങ്ങൾ.

youtube.com 29/08/2019

"Oru Thulli" Video Song | Anusheelan S | Chayakkadayile Cinemakkoottam

https://m.youtube.com/watch?v=qsNQHCJDN-w

youtube.com Presenting You Malayalam Music Video "Oru Thulli" Directed By Anusheelan S Production: Chayakkadayile Cinemakkoottam Writer& Director: Anusheelan S https://w...

26/08/2019

Attingal Karate Team

#Alan_Thilak_Karate_School
#Attingal_Karate_Team
#Color_Belt_Grading_Exam
#Agust_2019 #Swasthiya_Fitness_Space
#Participants #Instructors
#Congratulations

09/08/2019

Happy Birtday #Kasthoori🎂💫🌟
Alan Thilak Karate School
Attingal Karate Team member from Kilimanoor Karate Club.

30/07/2019

Attingal Karate Team

#രംഗന്_ഒരായിരം_അഭിനന്ദനങ്ങൾ💐💐💐
ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിലെ അലൻ തിലക് കരാട്ടെ സ്കൂൾ ആറ്റിങ്ങൽ കരാട്ടെ ടീം പരിശീലകനും കേരളാ കരാട്ടെ രംഗത്തെ പ്രമുഖ കരാട്ടെ കായിക താരവും ആയ #രംഗൻ_ആർ_കെ സെൻട്രൽ പോലീസ് ഫോഴ്സിൽ കരാട്ടെ വഴി തിരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 23 മുതൽ ഡെൽഹി ജെറോദ CRPF ഗ്രൂപ്പ് സെന്ററിൽ നടന്നുവരുന്ന കരാട്ടെ ടീമിലേക്കുള്ള തിരഞ്ഞെടുപ്പിൽ പുരുഷന്മാരുടെ #കത്ത, പുരുഷന്മാരുടെ - 60 Kg #കുമിത്തെ എന്നീ രണ്ടിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് രംഗൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
2009 ഇൽ ആറ്റിങ്ങൽ കരാട്ടെ ടീം പേരേറ്റിൽ ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാലാ ബ്രാഞ്ചിൽ ചേർന്ന് കരാട്ടെ പഠനം ആരംഭിച്ച രംഗൻ 2010 മുതൽ അംഗീകൃത മത്സര രംഗത്ത് മാറ്റുരച്ച് തുടങ്ങുകയും ചെയ്തു. 2011 ഇൽ തന്റെ 14-ാം വയസിൽ കത്തയിലും കുമിത്തെയിലും വെള്ളി മെഡൽ നേടികൊണ്ട് സംസ്ഥാന മെഡൽ വേട്ടയ്ക്ക് തുടക്കം ഇട്ട രംഗൻ 2013 മുതൽ സംസ്ഥാന ചാമ്പ്യൻ പട്ടം നിലനിറുത്തി വരുന്നു. ഇതുവരെ 11 സ്വർണ്ണവും 3 വെള്ളിയും 2 വെങ്കലവും നേടിയിട്ടുണ്ട്. 2014 മുതൽ തുടർച്ചയായി കേരളാ ടീമിൽ അംഗമായ രംഗൻ 2018 ലെ കൊൽക്കത്ത സീനിയർ ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ടീം കത്തയിൽ വെങ്കല മെഡൽ നേടികൊണ്ട് പുരുഷ വിഭാഗത്തിൽ കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ മെഡൽ നേടുന്ന ആദ്യ കേരളാ താരം എന്ന ബഹുമതി ആറ്റിങ്ങൽ കരാട്ടെ ടീമിലെ തന്നെ അമൽ, സൂരജ് എന്നിവരോടൊപ്പം പങ്കിടുകയുണ്ടായി. 2017 ഇൽ കേരളാ സീനിയർ കരാട്ടെ ടീം ക്യാപ്റ്റൻ ആയിരുന്ന രംഗൻ സിനിമാറ്റോഗ്രാഫിയിൽ ബിരുദവും നേടിയിട്ടുണ്ട്. കിളിമാനൂർ കരാട്ടെ ക്ളബ്ബ്, കഴക്കൂട്ടം കരാട്ടെ ക്ളബ്ബ് തുടങ്ങിയ ആറ്റിങ്ങൽ കരാട്ടെ ടീം ബ്രാഞ്ചുകളിലെ പരിശീലകനും ആറ്റിങ്ങൽ കരാട്ടെ ടീം അസ്സിസ്റ്റന്റ് ടെക്നിക്കൽ ഡയറക്ടറും ആണ് അംഗൻ.
കേരളത്തിൽ നിന്നും രണ്ടാം തവണയാണ് ഒരാൾക്ക് ഇതുപോലെ സെൻട്രൽ പോലീസ് ഫോഴ്സിൽ കരാട്ടെ വഴി നീയമനം ലഭിക്കുന്നത്. കേരളത്തിലെ കരാട്ടെ കായിക താരങ്ങൾക്ക് ഇതുപോലെ ഉള്ള നേട്ടങ്ങൾ നേടാൻ കഴിയുന്നത് വളർന്ന് വരുന്ന എല്ലാ കേരളാ കരാട്ടെ താരങ്ങൾക്കും ഊർജ്ജം പകരും. കരാട്ടെ സ്വയരക്ഷയ്ക്ക് മാത്രം അല്ല ശരിയായി ഒരു കായിക ഇനം എന്ന നിലയിൽ പരിശീലിച്ചാൽ ജീവിതം കരുപ്പിടിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗം എന്ന നിലയിലും ഉപകരിക്കുമെന്ന് ഇത്തരത്തിലുള്ള നേട്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. രംഗനും രംഗന് വേണ്ട പ്രോത്സാഹനങ്ങൾ നൽകി പിൻതുണച്ച കുടുംമ്പത്തിനും അഭിനന്ദനങ്ങൾ.

08/07/2019

Attingal Karate Team

#Got_5000_Plus_Likes #Thank_you_All
ലൈക്ക് ചെയ്തും ഫോളോ ചെയ്തും ഷയർ ചെയ്തും കമന്റ് ചെയ്തും ശുപാർശ ചെയ്തും ആറ്റിങ്ങൽ കരാട്ടെ ടീം ഫേസ്ബുക്ക് പേജിനെ സജീവമാക്കിയ ഏല്ലാ സുമനസുകൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നു. ആറ്റിങ്ങൽ കേന്ദ്രമാക്കി തിരുവനന്തപുരം ജില്ലയുടെ കുറച്ച് ഭാഗങ്ങളിൽ മാത്രം കരാട്ടെ ക്ളാസ്സുകൾ നടത്തുന്ന, അലൻ തിലക് കരാട്ടെ സ്കൂൾ ആറ്റിങ്ങൽ ബ്രാഞ്ചായി പ്രവർത്തിക്കുന്ന ഞങ്ങളുടെ FB പേജിനെ കേരളത്തിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ ഉള്ള പേജും ആദ്യമായി 5000 ലൈക്ക് നേടുന്ന പേജും ആക്കി മാറ്റിയത് ആറ്റിങ്ങൽ കരാട്ടെ ടീമിനെ നെഞ്ചിലേറ്റുന്ന രക്ഷിതാക്കളുടേയും പരിശീലകരുടേയും താരങ്ങളുടേയും സുഹൃത്തുക്കളുടേയും ഒക്കെ സഹായ സഹകരണങ്ങൾ കൊണ്ടു കൂടിയാണ്. ഏവരെയും ഈ അവസരത്തിൽ ഓർക്കുന്നു. കരാട്ടെ ജനകീയമാക്കുന്നതിനും ആഹ്ളാദ പൂർണ്ണമായ ജീവിതം നയിക്കുന്നതിനുള്ള ജീവിത നൈപുണികൾ ആർജ്ജിക്കാൻ ജനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഉള്ള പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിനും ഈ നേട്ടം നമ്മളെ പ്രചോദിപ്പിക്കും എന്നതിൽ സംശയമില്ല. മികച്ച വ്യക്തികളെയും മികച്ച കരാട്ടെ കായിക താരങ്ങളെയും വാർത്തെടുക്കുന്നതിനുള്ള ആറ്റിങ്ങൽ കരാട്ടെ ടീമിന്റെ പ്രവർത്തനങ്ങൾക്ക് തുടർന്നും ഏവരുടേയും നിസീമമായ സഹായ സഹകരണങ്ങൾ ഈ അവസരത്തിൽ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. ഏവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

[06/20/19]   കരാട്ടെ രസാവഹമായും മികച്ച ഗുണനിലവാരത്തോടെയും പഠിക്കുന്നതിന് സമീപിക്കുക....
കിളിമാനൂർ കരാട്ടെ ക്ളബ്ബ്.
ലക്ഷ്മി ബിൽഡിംഗ്, KSRTC ഡിപ്പോക്ക് സമീപം, കിളിമാനൂർ. Call 9526412121
ആറ്റിങ്ങൽ കരാട്ടെ ടീം കിളിമാനൂർ ബ്രാഞ്ച്.
web: www.swasthiya.com

09/06/2019

കിളിമാനൂർ കരാട്ടെ ക്ളബ്ബിലെ ഒന്നാം വാർഷികാഘോഷം

21/04/2019
02/04/2019

കിളിമാനൂർ കരാട്ടെ ക്ളബ്ബ്
ഈ വെക്കേഷൻ കരാട്ടെ പഠനത്തിന് കൂടി പ്രയോജനപ്പെടുത്തു.
ക്ളാസ് സമയം: ബുധൻ, വെള്ളി, ശനി - 4.30 to 6.30. അഡ്മിഷന് വിളിക്കു 9526412121

09/02/2019

#20_20_കരാട്ടെ_ചാമ്പ്യൻഷിപ്പ്
#കിളിമാനൂർ_കരാട്ടെ_ക്ളബിന്_മികച്ച_വിജയം
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 20-20 കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മൂന്ന് പേരും മെഡൽ നേടി കൊണ്ട് കിളിമാനൂർ കരാട്ടെ ക്ളബ് മികച്ച വിജയം കൈവരിച്ചു. സൂരജ് ഷാജി ഒരു സ്വർണ്ണവും കാർത്തിക് ഒരു വെള്ളിയും ആദിത്യൻ ഒരു വെങ്കലവും നേടി. അഭിനന്ദനങ്ങൾ.

06/02/2019

കിളിമാനൂർ കരാട്ടെ ക്ളബിൽ നടന്ന സൂരജ് ഷാജിയുടെ Birthday ആഘോഷം.

03/02/2019

Happy Birthday #Sooraj_Shaji🎂💥💫✨
Alan Thilak Karate School
Attingal Karate Team
Kilimanoor Karate Club member.

24/01/2019

SSA ഫണ്ട് ഉപയോഗിച്ച് കിളിമാനൂർ BRC #കിളിമാനൂർ_ടൗൺ_UPS ഇൽ 6, 7 ക്ളാസ്സുകളിലെ പെൺകുട്ടികൾക്കായി കരാട്ടെ പരിശീലനം നടപ്പാക്കുന്നു. പരിശീലന ക്ളാസിന്റെ ഉദ്ഘാടനം സ്കൂൾ HM നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ കരാട്ടെ ടീം മുഖ്യ പരിശീലകൻ ശ്രീ. സമ്പത്ത് വി, കിളിമാനൂർ കരാട്ടെ ക്ളബ് പരിശീലകൻ ശ്രീ. രംഗൻ ആർ കെ എന്നിവർ നയിച്ച ബോധവൽക്കരണ ക്ളാസും ഉണ്ടായിരുന്നു. ആറ്റിങ്ങൽ കരാട്ടെ ടീമിലെ പരിശീലക #ജോതിഷ_ജെ_എസ്സ് ആണ് ഇവിടെ കരാട്ടെ ക്ളാസ് നൽകുന്നത്.

Videos (show all)

Karthik Birthday

Location

Telephone

Address


Lekshmi Building, Near KSRTC Depot, Old MC Road, Kilimanoor.
Kilimanoor
695601
Other Kilimanoor gyms & sports facilities (show all)
Sachin Tendulkar Cricket CLUB Sachin Tendulkar Cricket CLUB
OONNANKALLU
Kilimanoor, 695601

Flood light cricket tournament on march 29 & 30 at oonnankallu kilimanoor First Prize 20000+ Trophy Second Prize 10000+Trophy