Yathi's world of Letters

Yathi's world of Letters

Share

This page is for all volleyball lovers

01/03/2025

ഒരു വലിയ യാത്രയുടെ തുടക്കം ആയിരുന്നു അന്ന്. വയനാടിൽ ഒരു കല്യാണത്തിന് പോയ എനിക്ക് പിറ്റേന്ന് വൈകുന്നേരം ആലുവയിൽ നിന്നും വടക്കേ ഇന്ത്യയിൽ പോകുന്ന ട്രെയിനിൽ കേറെണ്ടിയിരുന്നു. അതിനാൽ രാത്രി കോഴിക്കോട് നിന്നും എറണാകുളത്തേക്ക് ഉള്ള ബസ് കിട്ടുന്നതും നോക്കി കാത്തിരുന്നു. ഒടുവിൽ കിട്ടിയ ഗുരുവായൂർ ബസിൽ കേറി സ്റ്റാൻഡിൽ എത്തി. ആദ്യമായി ആണ് ഗുരുവായൂരിൽ എത്തുന്നതു എങ്കിലും ആ നഗരത്തോട് പ്രേത്യേക ഇഷ്ടം തോന്നി. പക്ഷെ യഥാർത്ഥ പ്രശ്നം ഇനിയാണ്- എങ്ങനെ എങ്കിലും പെട്ടെന്ന് നാട്ടിൽ എത്തണം. അർദ്ധരാത്രി കഴിഞ്ഞ നേരം 🙂 വരുന്ന ksrtc ബസ്കൾ എല്ലാം തൃശൂർ വഴി പോകുന്നത്. അവസാനം രണ്ടും കല്പിച്ചു ഇറങ്ങി നടക്കാൻ തീരുമാനിച്ചു. ഗൂഗിൾ മാപ്പിന്റെ സഹായത്തിൽ ഹൈവേ കണ്ടെത്താനും അതിലൂടെ വരുന്ന എന്തെങ്കിലും വണ്ടിയിൽ എറണാകുളം വരെ വരാനും ആയിരുന്നു എന്റെ കണക്കുകൂടൽ. വഴിയിൽ ഇടയ്ക്കു പോലീസ് വന്നു പേടിപ്പിച്ചു. വേറെ നിവർത്തി ഇല്ലാത്തതുകൊണ്ട് വീണ്ടും മുമ്പോട്ട്. വഴിയിൽ ഞാൻ മാത്രം. ഇടയ്ക്കു ekm ഭാഗത്തേക്ക്‌ പോകുന്ന വണ്ടികൾക് കൈനിട്ടി ഭാഗ്യപരീക്ഷണം. ഒടുവിൽ ഒരു വണ്ടി കിട്ടി. 😌 പറവൂർ വരെ പോകുന്ന വാഴക്കുലകൾ നിറച്ച വണ്ടി. അതിൽ കയറി പറവൂർ എത്തിയപ്പോൾ സമയം വെളുപ്പിന് 4മണി ആയി. അന്നത്തെ ഉറക്കം പോയി. വൈകുന്നേരം കേറേണ്ട ട്രെയിനിൽ ആണ് ഇനി അടുത്ത പരീക്ഷണകൾ കാത്തിരിക്കുന്നത് എന്ന് അപ്പോൾ ഞാൻ അറിഞ്ഞില്ല. 🥺

08/11/2024

ഒരു നീണ്ട യാത്രയുടെ ഓർമ്മക്ക് ഈ ഫോട്ടോ മാത്രമേ ഇനി ബാക്കിയുള്ളു 😔

13/08/2024
06/06/2024

ഏറ്റുപറച്ചിൽ


വിരസമാം മറ്റൊരു ദിനം ഇന്നും കടന്നുപോകവേ, വെറുതെ ഞാൻ ഇരുന്നു എൻ ബാല്യകൗമാര യൗവനകാലങ്ങളെ കീറിമുറിച്ചു നോക്കി
, എത്ര ഭാഗ്യം കെട്ടതീ ജന്മം, എന്നും രണ്ടാമൻ ആകാൻ നിയോഗം, വാഴ്‌വിൽ ഒന്നുമേ നടക്കാത്ത നൊമ്പരത്തിൻ മുറിപ്പാടുകൾ നെഞ്ചിൽ പേറി വീഴാതെ താഴതെ ഇനിയും ഈ ഭൂമിയിൽ എത്ര നാൾ എന്നറിയില്ല, ശിരസിലും മനസിലും നര വീണ ദുഃഖം ഇനിയും അതേറുമ്പോൾ ഒന്നുമല്ലതായി, ആരുമല്ലതായി ഉള്ളിലെ വെളിച്ചം പതിയെ മങ്ങുപോൽ എനിക്കു എന്നെയും കൈമോശം വന്നപ്പോൽ

പറ്റി പിഴവുകൾ പലവട്ടം, വഴിതിരിവുകളിൽ, നാല്കവലകളിൽ, ഒടുവിൽ നേരറിയുവാൻ വൈകി പാഴായി പോയ ദിനങ്ങൾ, ആണ്ടുകൾ
സ്നേഹിക്കാൻ പഠിച്ചില്ല, ജീവിക്കാൻ പഠിച്ചില്ല
അഭിനയം വശമില്ല
പിന്നെ എന്തൊക്കെയോ കാണിച്ചുകൂടിയ നാളുകൾ
ജീവിതാനുഭവഗ്രന്ഥത്തിൽ സമസ്യകൾ ഉള്ളിൽ പ്രളയം തീർക്കവേ, ഒരേയൊരു ചോദ്യം,
ഇനിയെത്ര നാൾ ദേഹം ഈ ക്ലേശങൾ വീറോടെ താങ്ങിടും?
ഉത്തരമില്ല എങ്കിലും നിനച്ചിരിക്കാത്ത മാത്രയിൽ മണ്ണിൽ വീഴും വരെ

മനം നീറ്റും നോവിലും ചില നനുത്ത നിനവുകൾ
ബാല്യകാലത്തെ മധുര സ്മരണകൾ മറന്ന സഖിമാർ, മറഞ്ഞ കാലം
കാണുന്നതിൽ എല്ലാം കൗതുകം അറിയാത്ത കാര്യങ്ങളിൽ ഭയം
അധികം ഒന്നും ഒന്നിനെയും അറിയാൻ ശ്രമിക്കാത്ത ആ നല്ല കാലം
എത്ര സുന്ദരം, ആയാസ രഹിതമാം ജീവിതം
ഇന്ന് വെറുതെ ആശിക്കുന്നു ഞാൻ ഇന്നും പൊയ്പോയ ആ ദിനങ്ങൾക്കു എത്ര മാധുര്യം

18/04/2024

വീണ്ടും ഒരു പൂരകാലം കൂടി വരവായി. വടക്കുംനാഥന്റെ മണ്ണിൽ ഇനി പൂരുഷാരങ്ങളുടെ ആരവത്തിൽ ആറാട്ടി ഗജവീരന്മാരുടെ ആകാരവടിവിൽ മയങ്ങി മേളപ്രപഞ്ചത്തിൽ മുഴുകി അലിയുന്ന പകലിരവുകൾ. ഇങ്ങനെ ഒരു പൂരകാലത്തിൽ ആണ് ഞാൻ എന്റെ ആദ്യ തൃശൂർ പൂരത്തിന് കൂടുവാൻ എത്തുന്നത്. ഉള്ളിൽ ഒരല്പം ഭയവും അതിന്റെ മേലെ പൂരാവേശവും പേറി ആദ്യമായി ആ മണ്ണിൽ ചവിട്ടിയപ്പോൾ തന്നെ പൂരപ്രേമി ആയി ഞാൻ മാറി കഴിഞ്ഞു എന്ന്‌ എനിക്കു പിടികിട്ടി. പൂരത്തിന്റെ ചടങ്ങുകളെ പറ്റി കേട്ടറിവ് മാത്രം ഉണ്ടായിരുന്ന എനിക്കു അവിടെ കണ്ട കാഴ്ചകൾ എല്ലാം പുതുമയും കൗതുകവും പ്രദാനം ചെയ്തു. ആദ്യമായി അത്ര ആനകളെ ഒന്നിച്ചു കണ്ട എനിക്കു അവയോടൊപ്പം നടക്കുമ്പോൾ ഉള്ള ആ ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റില്ല. അങ്ങനെ പൂരപ്പറമ്പ് മുഴുവൻ ചുറ്റിനടക്കുന്ന തിരക്കിൽ നേരം പോയത് അറിഞ്ഞില്ല. കുടമാറ്റത്തിനുള്ള സമയം ആയി. കൃത്യം നടുഭാഗത്തു തന്നെ സ്ഥാനം പിടിച്ചു. ജനതിരക്കു കൂടിവരുന്നു. അതൊന്നും എനിക്കു പ്രശ്നം ആയി തോന്നിയില്ല. ഒടുവിൽ കാത്തിരുന്ന ആ നിമിഷം എത്തി.ഗോപുരവാതിൽ കടന്നു ഓരോ ഗജവീരന്മാർ പുറത്തേക്കു വന്നു തുടങ്ങി. മണിക്കൂറുകൾ നിളുന്ന കൂടമാറ്റം ഇതാ കണ്മുന്നിൽ. 😍 അതുവരെ ഉള്ള ക്ഷിണം എല്ലാം പമ്പ കടന്നു. എന്റെ ജീവിതത്തിലെ ഏറ്റവും ആവേശവും അത്ഭുതവും തോന്നിയ നിമിഷം. ആദ്യത്തെ പൂരം തന്നെ അവിസ്സ്മരണനിയമായ ഒരനുഭവം നൽകി. എവിടെയോ കിടന്നുറങ്ങി വെടികെട്ടും ആസ്വദിച്ചു ട്രെയിനിൽ കേറിപ്പറ്റിയപ്പോൾ എന്റെ ഏറ്റവും മനോഹരമായ പൂരം കഴിഞ്ഞു എന്ന്‌ വിശ്വസിക്കാൻ മനസ് സമ്മതിച്ചില്ല.കാരണം,ഞാൻ അപ്പോഴേക്കും ഒരു പൂരാപ്രേമി ആയി മാറിയിരുന്നു. പിന്നെയും പൂരങ്ങൾ കൂടി എങ്കിലും ആദ്യപൂരത്തിന്റെ സന്തോഷം പിന്നെ കിട്ടിയിട്ടില്ല. എനിക്കു എപ്പോഴും നല്ല ഓർമ്മകൾ മാത്രം നൽകിയിട്ടുള്ള തൃശ്ശൂരിന്റെ സ്വന്തം പൂരത്തിന്റെ പെരുമ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന്‌ ഹൃദയപൂർവം ആശംസിക്കുന്നു. 🤩🤗🥰🐘🎇🎆🎉👣🎶🎪🌠☂️

02/07/2023

Mind travel alone when body refuses to go beyond what it apprehends😜

28/05/2023

Brothers in law 😜

Want your business to be the top-listed Gym/sports Facility in Kochi?

Click here to claim your Sponsored Listing.

Location

Category

Website

Address


Kochi