KMCP

KMCP

Share

Cycle friendly Kochi city. Let's identify roads that can be identified as cycling paths and make 100 kms of safe routes for daily commuters.

07/07/2021

Cycling is becoming a tourist attraction...

01/07/2021

കൊച്ചി മെട്രോയുടെ തമാശകൾ ...

ഇതാദ്യമായല്ല ഇത്തരം വിഡ്ഢിത്തങ്ങൾ കാണിക്കുന്നത്.

ആളുകൾ സൈക്കിൾ യാത്ര നടത്തണമെന്നോ
സൈക്കിൾ മെട്രോ യാത്രാ സംവിധാനത്തിന്റെ ഒരു ഭാഗമാണെന്നോ
കൊച്ചി മെട്രോയ്‌ക്കോ കോർപറേഷനോ
ജി സി ഡി എ യ്‌ക്കോ കൊച്ചിൻ സ്മാർട്ട് മിഷനോ
പൊതു മരാമത്തിനോ ... ആർക്കും ധാരണയില്ല.

ആദ്യം വേണ്ടത് സുരക്ഷിതമായ സൈക്കിൾ പാതകൾ
നഗരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കലാണ്.
എന്നിട്ട് വേണം ഇത്തരം പ്രവർത്തികൾക്ക് പണം മുടക്കാൻ.

അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകും ...
ആളുകൾ കളിയാക്കി ചിരിക്കും.

29/06/2021

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള മറുപടി കൈപ്പറ്റി.

3 ജൂണിൽ അയച്ച കത്തിനാണ് മറുപടി അയച്ചത്.
(അയച്ച കത്ത്)

നമസ്കാരം,

ഇന്ന ലോക സൈക്കിൾ ദിനമാണല്ലോ. (ജൂണ് 3).

തിരഞ്ഞെടുപ്പ് പത്രികയിൽ പറഞ്ഞിരിക്കുന്ന ഒരു പദ്ധതിയ്ക്ക് തുടക്കം കുറിക്കാൻ നല്ല ദിവസമാണിന്ന് .

715. സൈക്കിള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും.
റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍ സ്ഥാപിക്കും.
ഒഴിവു ദിവസങ്ങളില്‍ ചില റോഡുകള്‍ സൈക്കിളിനും കാല്‍നടയാത്രക്കാര്‍ക്കും മാത്രമായി റിസര്‍വ്വ് ചെയ്യും.

സൈക്കിള്‍ വാങ്ങുന്നതിന് ഉദാരമായ വായ്പ ലഭ്യമാക്കും.
സൈക്കിള്‍ ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും.
വര്‍ഷത്തില്‍ ഒരുദിവസം സൈക്കിളിംഗ് ദിനമായി ആചരിക്കുകയും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വിപുലമായ റിലേ സൈക്കിളംഗ് സംഘടിപ്പിക്കുകയും ചെയ്യും.

എന്നാൽ ഇതിന് മുന്നേതന്നെ, റോഡുകൾ സൈക്കിൾ സവാരിയ്ക്ക് സുരക്ഷിതമാണ് എന്നുറപ്പാക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള പ്രാരംഭ പ്രവർത്തികൾ സർക്കാർ തലത്തിൽ ഇന്ന് തുടങ്ങാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തിന് മുന്നിൽ നല്ലൊരു കേരള മാതൃക ഉണ്ടാക്കാൻ രണ്ടാം ജനകീയ സർക്കാരിന് സാധിക്കട്ടെ എന്നാത്മാർത്ഥമായും ആഗ്രഹിക്കുന്നു.

നന്ദി,
സസ്നേഹം

സന്തോഷ് താന്നിക്കാട്

27/06/2021

ആരോഗ്യവും സൈക്കിളും.

ഇന്നത്തെ മാതൃഭൂമി വാരാന്തപതിപ്പിൽ ഡോ എം എസ് വല്യത്താൻ പറയുന്നു...

ഹൃദ്രോഗം, പൊണ്ണത്തടി, പ്രമേഹം തുടങ്ങി പല രോഗങ്ങളുടെ കാര്യത്തിലും രോഗപ്രതിരോധത്തിന് ആദ്യം വേണ്ടത് വ്യായാമം ആണ്. എന്നാൽ നമ്മുടെ ചെറുതും വലുതുമായ നഗരങ്ങളിലൊന്നും വ്യായാമത്തിന് സൗകര്യമില്ല.
ആളുകൾക്ക് സുരക്ഷിതമായി പോകാനുള്ള നടപ്പാതകളോ സൈക്കിൾ പാതകളോ ഇല്ല. എല്ലാ കാലാവസ്ഥയിലും ആളുകൾക്ക് സുഖമായി ഉപയോഗിക്കാവുന്ന വ്യായാമ ഇടങ്ങൾ ഒരുക്കുന്നതിൽ തദ്ദേശസ്ഥാപനങ്ങളോ പൊതുജനങ്ങളോ യാതൊരു താത്പര്യവും എടുക്കുന്നില്ല.

17/06/2021

ഡച്ച് = ഹോളണ്ട് = നേതർലാണ്ട്.
ആംസ്റ്റർഡം ഒരു സൈക്കിൾ പറുദീസായാണ്....

Cycling is a common mode of transport in the Netherlands, with 36% of Dutch people listing the bicycle as their most frequent way of getting around on a typical day, as opposed to the car (45%) and public transport (11%).

Photos from KMCP's post 10/06/2021

റോഡിൽ കാറുകളുടെ എണ്ണം കുറച്ചാൽ
സൈക്കിളിനും,
കാൽനടക്കാർക്കും,
പാർക്കിനും,
ബസുകൾക്കും
കൂടുതൽ സ്ഥലം കിട്ടും.

ആളുകളുടെ ആരോഗ്യത്തിനും,
പണം ലാഭിക്കാനും,
മനോഹരമായ നഗരം
നിലനിർത്താനും അപ്പോൾ
സാധിക്കും.

07/06/2021

ഇന്ത്യയിലും കച്ചോടം കൂടി.
3 മാസം waiting period...
എന്താ ലേ....

#WorldBicycleDay: 5 benefits of cycling 03/06/2021

Get 5 reasons to cycle.

#WorldBicycleDay: 5 benefits of cycling June 3 is World Bicycle Day - a good time to reflect on the many benefits of cycling from metal wellbeing to fighting climate change.

Photos from KMCP's post 03/06/2021

Let’s celebrate bicycles today.

Here Are 9 reasons bicycles are amazing.

1. Bicycles and humans are a pair made in heaven.

Steve Jobs knew this. He said: “Humans aren't very efficient animals, but a human with a bicycle becomes the MOST efficient animal.”

Bikes are 5x more effective at transporting people than other vehicles.

2. Bicycles decrease the distance between the world, and you.

Airplanes make the world small.

Trains make the world blurry.

Cars put you in a box.

Bikes bring you closer to your environment.

3. Children love bicycles

The Netherlands has the happiest children in the world.

Why?

They build cities where children can cycle.

4. Elders also love bicycles

Bikes give elder people a compact and healthy way to stay in touch with their community.

The Netherlands follows the '8-80' rule.

If it's not safe for an 8-year-old or an 80-year-old to travel, it's not safe enough.

5. Bicycles make you live longer

Researchers in New Zealand have found that cycling reduces:

Heart attack risk
All cause mortality
It’s simple: ride a bike, live longer!

6. Bicycles (and E-bikes) reduce air pollution

Did you know your chances of catching dementia increase by 13% if you live close to heavily trafficked roads?

Blame the pollution

Bikes can decrease millions of premature deaths caused by air pollution - every year!

7. By moving people more efficiently, bicycles reduce traffic jams

Did you know traffic jams cost Toronto $3.3 billion per year?

That’s just 1 city.

Imagine the global cost.

Now imagine the difference that mass adoption of bikes will make!

8. Bikes are far easier to park

A picture speaks a thousand words.

Here are two pictures that speak two thousand words.

9. Here are some graphics that prove bicycles are the future.

03/06/2021

ജൂൺ മാസം മൂന്നാം തീയതി അന്തർദ്ദേശീയ സൈക്കിൾ ദിനമായി ആഘോഷിക്കപ്പെടുന്നു.

2018 ഏപ്രിൽ മാസത്തിൽ ആണ് ഐക്യരാഷ്ട്ര പൊതുസഭ ഇതിനുള്ള പ്രഖ്യാപനം നടത്തിയത്.

ഇതിൻറെ പ്രഖ്യാപനത്തിൽ ഇങ്ങനെ പറയുന്നു..
"രണ്ട് നൂറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സൈക്കിളിന്റെ പ്രത്യേകതകൾ, അത് ദീർഘായുസ്സ് നൽകുന്നതും, പലതരം ഉപയോഗങ്ങൾ ഉള്ളതും, ലളിതവും, പണച്ചിലവില്ലാത്തതും, വിശ്വസനീയവും, വൃത്തിയുള്ളതും, പരിസ്ഥിതിക്ക് അനുയോജ്യമായതുമായ സുസ്ഥിര ഗതാഗത മാർഗ്ഗമാണെന്നതും ആണ്."

31/05/2021

നമുക്ക് ആവശ്യം ഇത്തരം ഇലക്ട്രിക് സൈക്കിളുകൾ ആണ്....

Electric Cycle.
Design innovations.

Futuristic design.
Functional and easy to use.

Kerala StartUp Mission can promote local entrepreneurs to do design innovations and product development.

But the marketing is not easy with competitions from large players like Hero, Bosch, BMW, Audi and the like.

Hope Kochi could see more of such innovative products in the future. And while planning Kochi Metro Cycle Path, we should accommodate such faster / bigger "cycles" as well.

🙏🏽🌏🌞
www.suryakranti.org















പരിസ്ഥിതി സൗഹൃദം | LDF Manifesto 2021 26/05/2021

ഇടത് പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പത്രികയിൽ നൽകിയിരിക്കുന്ന വാഗ്ദാനം ആണിത്.

715. സൈക്കിള്‍ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. റോഡുകളില്‍ സൈക്കിള്‍ ട്രാക്കുകള്‍ സ്ഥാപിക്കും. ഒഴിവു ദിവസങ്ങളില്‍ ചില റോഡുകള്‍ സൈക്കിളിനും കാല്‍നടയാത്രക്കാര്‍ക്കും മാത്രമായി റിസര്‍വ്വ് ചെയ്യും. സൈക്കിള്‍ വാങ്ങുന്നതിന് ഉദാരമായ വായ്പ ലഭ്യമാക്കും. സൈക്കിള്‍ ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. വര്‍ഷത്തില്‍ ഒരുദിവസം സൈക്കിളിംഗ് ദിനമായി ആചരിക്കുകയും കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ വിപുലമായ റിലേ സൈക്കിളംഗ് സംഘടിപ്പിക്കുകയും ചെയ്യും.

പരിസ്ഥിതി സൗഹൃദം | LDF Manifesto 2021 കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് ആവശ്യമായ നടപടി.....

Want your business to be the top-listed Gym/sports Facility in Kochi?

Click here to claim your Sponsored Listing.

Location

Category

Address


Thottuva
Kochi
683544