Kerala Blasters Football Club Super Fans

Kerala Blasters Football Club Super Fans

Share

FOOTBALL CLUB Fans And Supporters

08/04/2026

4 ഓവര്‍ 9 റണ്‍സ് 2 വിക്കറ്റ്! ... ഷമി വീണ്ടും ഹീറോയാട ഹീറോ'...
ഇന്ത്യൻ ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷന്‍ അജിത് അഗാര്‍ക്കര്‍ ഇത് കാണുന്നുണ്ടോ. ??

ഷമിയുടെ ബൗളിങിന്റെ മൂര്‍ച്ച അളക്കുന്നവര്‍ക്ക് മുന്നില്‍ വീണ്ടും കിണ്ണം കാച്ചി പന്തുകളുമായി ലഖ്നൗ സൂപ്പർ ജയന്റ്സ് താരം മുഹമ്മദ് ഷമി. ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തുടക്കത്തില്‍ തന്നെ ഷമി ഞെട്ടിച്ചു. വെടിക്കെട്ട് ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിനേയും അഭിഷേക് ശര്‍മയേയും തന്റെ അടുത്തടുത്ത ഓവറുകളില്‍ മടക്കിയാണ് ഷമി എസ്ആര്‍എചിനെ വെട്ടിലാക്കിയത്. ഹെഡ് 7 റണ്‍സിലും അഭിഷേക് പൂജ്യത്തിനു ഔട്ട്. ഷമി 4 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി വീഴ്ത്തിയത് രണ്ട് വിലപ്പെട്ട വിക്കറ്റുകള്‍.!!

08/04/2026

'പറ്റില്ലെങ്കിൽ മാറി നിൽക്കണം'; മോശം പ്രകടനത്തിൽ സഞ്ജുവിനെതിരെ ചെന്നൈ ആരാധകർ ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു നേടിയ സ്കോറുകൾ 6, 7, 9 എന്നിങ്ങനെയാണ്.

“സഞ്ജു, നിങ്ങൾ മത്സരങ്ങൾക്കായി മാനസികമായി തയ്യാറെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കുറച്ച് മത്സരങ്ങൾ വിട്ടുനിൽക്കുക. ഇത് നിങ്ങൾ റൺസ് നേടുന്നതിനെ മാത്രം സംബന്ധിച്ച കാര്യമല്ല. നിങ്ങളുടെ ശരീര ഭാഷ തന്നെ ഇപ്പോൾ വളരെ മോശമാണ്. സ്‌ക്രീനിൽ നിങ്ങളെ കാണുമ്പോൾ നിരാശനായി ആണ് തോന്നുന്നത്. ഒരിക്കൽ പോലും നിങ്ങൾ ചിരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. എവിടെപ്പോയി നിങ്ങളുടെ പോരാട്ട വീര്യം? മത്സരങ്ങൾ ജയിക്കാനുള്ള ആവേശം എവിടെ?'' എന്നാണ് ഒരു ചെന്നൈ ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

07/04/2026
13/11/2025

ചെന്നൈ ചേട്ടൻ….!!!!!

13/11/2025

സഞ്ജു സാംസൺ അവസാനമായി ഇന്ത്യയ്ക്കായി ODI മാച്ച് കളിച്ചത് 2023 ഡിസംബറിൽ, ദക്ഷിണാഫ്രിക്ക ക്കെതിരെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ വെച്ചായിരുന്നു. ആ മാച്ചിൽ, ടീമിനെ വിജയത്തിലേക്കു നയിച്ച 108 റൺസും, പ്ലയെർ ഓഫ് ദി മാച്ച് പുരസ്‌കാരവുമായിരുന്നു സഞ്ജുവിന്റെ സംഭാവന. അതിന് ശേഷം സഞ്ജു ഒരിക്കൽ പോലും ODI ടീമിൽ കളിച്ചിട്ടില്ല എന്ന് മാത്രമല്ല, ഒരു റിസേർവ് വിക്കറ്റ് കീപ്പറായി 15 അംഗ ODI സ്‌ക്വാഡിൽ പോലും ഇടം നേടിയിട്ടില്ല എന്നതാണ് ഐറണി.

2023 ഡിസംബറിന് ശേഷം, ടീം ഇന്ത്യ ഒരു ODI സീരീസ് കളിക്കുന്നത് 2024 ഓഗസ്സിൽ ശ്രീലങ്കക്കെതിരെയാണ്. ആ സീരിസിൽ രാഹുലിനോപ്പം വിക്കറ്റ് കീപ്പറായി സെലക്ട്‌ ആകുന്നത്, ഇന്ത്യ കളിച്ച ലാസ്റ്റ് ODI യിൽ സെഞ്ച്വറി അടിച്ച് പ്ലയെർ ഓഫ് ദി മാച്ച് ആയ സഞ്ജു അല്ല, പകരം റിഷഭ് പന്താണ്. ആ സീരിസിൽ ഒരിക്കൽ മാത്രം കളിക്കാൻ ഇറങ്ങി പന്ത് നേടിയത് 6 റൺസാണ്.

പിന്നീട് അടുത്ത ODI സീരീസ് ആയ
Feb -Mar 2025 ലെ ചാമ്പ്യൻസ് ട്രോഫിയിലും രാഹുലിനൊപ്പം വീണ്ടും പന്ത് ടീമിൽ സെലക്ട്‌ ആകുകയും, സഞ്ജു തഴയപ്പെടുകയും ചെയ്യുന്നുണ്ട്.
സഞ്ജുവിന്റെ അവസാന 3 ODI സ്കോറുകൾ

108, 12, 51

പന്തിന്റേത്

6, 10, 15

ഏറ്റവും എടുത്ത് പറയേണ്ടത്, അത് കഴിഞ്ഞ് ഇന്ത്യ കളിച്ച, ഈ അടുത്ത് സമാപിച്ച ഓസ്ട്രേലിയൻ ODI സീരിസിനുള്ള ടീം സെലെക്ഷൻ ആയിരുന്നു. ഈ തവണ റിഷഭ് പന്ത് പരിക്ക് പറ്റി പുറത്തായിരുന്നു. ഈ തവണ സഞ്ജുവിന് അവസരം കൊടുക്കുക അല്ലാതെ വേറെ വഴിയില്ല ടീം മാനേജ്‌മെന്റിന് എന്ന് കരുതിയിരുന്നവരെ അമ്പരപ്പിച്ചു കൊണ്ട് രാഹുലിനോപ്പം റിസേർവ് വിക്കറ്റ് കീപ്പറായി, അതുവരെ വൈറ്റ് ബോൾ സ്കീമിലെ ഇല്ലാതിരുന്ന ദ്രുവ് ജൂരെൽ സെലക്ട്‌ ആകുന്നു. ODI യിൽ, കിട്ടിയ അവസരങ്ങളിൽ 100 ന് അടുത്ത സ്ട്രൈക്ക് റേറ്റിൽ 56 ശരാശരിയിൽ ബാറ്റിങ് റെക്കോർഡുള്ള സഞ്ജു പുറത്ത്.

ഇനിയങ്ങോട്ടും സഞ്ജുവിന് ODI സെക്കന്റ്‌ സ്ട്രിങ് ടീമിൽപോലും സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. പ്രത്യേകിച്ചും, രോഹിത്തും, കോഹ്ലിയും ODI ഫോർമാറ്റിൽ മാത്രം തുടരുന്ന സ്ഥിതിക്ക്. ഇനിയുള്ള എല്ലാ ODI മാച്ചുകളും അടുത്ത് വേൾഡ് കപ്പിനുള്ള അവരുടെ സെലെക്ഷൻ ട്രയൽ പോലെ ആയതിനാൽ ഒരു മാച്ചുപോലും അവർ SKIP ചെയ്യാൻ സാധ്യത ഇല്ലാതിരിക്കുന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോൾ.

T20 ടീമിലും സ്ഥിതി വ്യത്യസ്തമല്ല. ഗില്ലിന്റെ വൈസ് ക്യാപ്റ്റൻസിയും, ഓപ്പണിങ്ങിലേക്കുള്ള ആരോഹണവും, ഏറ്റവും ബാധിച്ചത് സഞ്ജുവിനെയാണ്. ഓപ്പണിങ്ങിൽ ഞൊടിയിട കൊണ്ട് നേടിയ മൂന്ന് അന്താരാഷ്ട്ര സെഞ്ച്വറികൾ എളുപ്പം മറന്നു പോകുന്ന പഴംകഥകളായത് എത്ര വേഗമാണ്.

ലോവർ മിഡിൽ ഓർഡറിലെ റോൾ ജിതേഷിന്റെ മോൾഡിലുള്ള ഒരു പ്ലയെർക്കു tailer-made ആണ്. ഓസ്ട്രേലിയൻ സീരിസിൽ ഒരൊറ്റ failure കൊണ്ട് സഞ്ജുവിനെ ഒഴിവാക്കി, ജിതേഷിനെ പ്ലെയിങ് ഇലവണിൽ എടുത്തത് ടീം മാനേജ്മെന്റിന്റെ priorities കൃത്യമായി വെളിവാക്കുന്നുണ്ട്.

ഇനിയും നടക്കാൻ സാധ്യത ഉള്ള ഒരു കാര്യം കൂടി പറയാം. സൗത്ത് ആഫ്രിക്ക യുമായി അടുത്താഴ്ച ആരംഭിക്കുന്ന ടെസ്റ്റ് സീരിസിൽ പതിവ് പോലെ പന്ത് നന്നായി പെർഫോം ചെയ്യും. വീണ്ടും പതിവ് പോലെ, ടെസ്റ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ, റിഷഭ് പന്ത് സഞ്ജുവിനെ പിന്തള്ളി, ജിതേഷിനൊപ്പം അടുത്ത വർഷമാദ്യം നടക്കുന്ന T20 വേൾഡ് കപ്പിനുള്ള ടീമിൽ സ്ഥാനം നേടും.

അപ്പോഴും, എപ്പോഴത്തെയുംപോലെ യാതൊരു പരാതിയും ഇല്ലാതെ, ഷമിയോ, കരുൺ നായരോ നടത്തിയത് പോലെ ഒരു പബ്ലിക് അഭിപ്രായപ്രകടനങ്ങളും നടത്താതെ ചുണ്ടിൽ നിഷ്കളങ്കമായ ചിരിയോടെ സഞ്ജു ആ സാഹചര്യവും നേരിടും.

പറഞ്ഞു പറഞ്ഞു ക്‌ളീഷേ ആയതാണ്, എങ്കിലും പറയാം

Being Sanju Samson is not easy

🖋️ജയറാം ഗോപിനാഥ്

13/11/2025

Shafali Verma എന്നാ 21 വയസുകാരിക്ക് ഈ ലോകം കരുതി വെച്ച നിയോഗം ഇത് തന്നെയാകണം

കഴിഞ്ഞ ആഴ്ച വരെ കളിക്കളത്തിന് പുറത്തു ഇരുന്ന് ലോകകപ്പ് മത്സരം കാണേണ്ടി വന്ന അവൾ ഇന്ന് ഇന്ത്യ ചരിത്രത്തിൽ ആദ്യമായി നേടാൻ പോകുന്ന വിശ്വ കിരീടത്തിൽ പ്ലയെർ of the match ആകാൻ പോകുന്നു.

Hardwork നോടൊപ്പം തന്നെ ലക്ക് ഉം ഈ കളിയുടെ ഭാഗം ആണ്. ഒരാളുടെ സങ്കടം മറ്റൊരാൾക്ക് സന്തോഷം ആകുന്ന കാഴ്ച 💚

മിതാലിക്കും ജൂലനും ഒന്നും ലഭിക്കാത്ത ഭാഗ്യം ഒരു തവണ harman അടക്കം ഉള്ളവർക്ക് കൈ അകലത്തു നഷ്ടപ്പെട്ട ആ സ്വപ്ന നേട്ടം ഇന്നവർ ഒക്കെ ചേർന്ന് കൈപിടിയിൽ ഒതുക്കുന്നു. രോഹിത്തും കൊലിയും ബുമ്രയും ഒക്കെ കരഞ്ഞ അതെ മണ്ണിൽ സ്‌മൃതിയും harman ഉം shafali യും ദീപ്തിയും ഒക്കെ പുഞ്ചിരിച്ചു നില്കാൻ പോകുന്നു 💚

13/11/2025

ഇന്ത്യയുടെ 2 വിക്കറ്റ് എടുത്ത് കളി പിടിച്ച ഓസ്ട്രേലിയയെ എടുത്ത് അലക്കിയ യുവരാജ് ഇന്നിംഗ്സ് !!!

13/11/2025

തുടർച്ചയായി നാലാം ലോക കപ്പ് ലക്ഷ്യമിട്ട് കുതിച്ച ഓസ്ട്രേലിയയെ യുവരാജ് ഒറ്റയ്ക്ക് പൂട്ടി കെട്ടി !!!

13/11/2025

അസാധാരണമായ Batting Styleൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തിയ 6 ഇന്ത്യൻ താരങ്ങൾ !!

12/11/2025

90s, 2010 സമയത്ത് ഇന്ത്യാക്കാരുടെയും ലോക ക്രിക്കറ്റിന്റെ തന്നെ പേടി സ്വപ്നമായിരുന്ന Prime Australian ടീം അംഗങ്ങൾ ഇപ്പോൾ എന്ത് ചെയ്യുന്നു?

Want your business to be the top-listed Gym/sports Facility in Kochi?

Click here to claim your Sponsored Listing.

Location

Website

Address


Kochi
682017