Sports Kerala

Directions

Sports Kerala 

"Champions keep playing until they get it right. Then they play more." – Billie Jean King;

സി ബി എൽ: കോട്ടപ്പുറത്തും മേൽപ്പാടം ജേതാവ്.ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായ കോട്ടപ്പുറം ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോ...
04/10/2026

സി ബി എൽ: കോട്ടപ്പുറത്തും മേൽപ്പാടം ജേതാവ്.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായ കോട്ടപ്പുറം ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ ജേതാവായി

കൊല്ലം പരവൂർ അരോമ ബോട്ട് ക്ലബ്ബ് തുഴഞ്ഞ അരോമ ചുണ്ടനാണ് രണ്ടാം സ്ഥാനം

കൈനകരി യു ബി സി എഫ് സി തുഴഞ്ഞ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി

കഴിഞ്ഞ പാണ്ടനാട് ജലോത്സവത്തിലും മേൽപ്പാടമാണ് ജേതാവായത്

സിബി എല്ലിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ അരോമ ചുണ്ടനായിരുന്നു ഒന്നാം സ്ഥാനം

ഏഷ്യൻ രാജ്യങ്ങളുടെ ഒളിമ്പിക്സിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ്. ഏഷ്യയിലെ ഏറ്റവും വലിയ കായ...
04/10/2026

ഏഷ്യൻ രാജ്യങ്ങളുടെ ഒളിമ്പിക്സിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയത് പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവാണ്. ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ആദ്യ പതിപ്പ് മുപ്പതിനായിരത്തോളം കാണികളെ സാക്ഷികളാക്കി നിർത്തി 1951 മാർച്ച് 4ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് Dr. രാജേന്ദ്രപ്രസാദ് ഡൽഹിയിൽ ഉദ്ഘാടനം ചെയ്തു. അവിടുന്നിങ്ങോട്ട് കൃത്യം നാല് കൊല്ലത്തിന്റെ ഇടവേളകളിൽ മുടക്കമില്ലാതെ ഏഷ്യൻ ഗെയിംസ് തുടർന്നു.

2026ലെ ഐച്ചി- നഗോയ ഏഷ്യൻ ഗെയിംസിന് തിരശ്ശീല വീഴുകയാണ്. 2022ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിനെ അപേക്ഷിച്ച് മെഡലുകളുടെ എണ്ണത്തിൽ കുറവുണ്ടായി എങ്കിലും, നാലാം സ്ഥാനം നിലനിർത്താൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന് വേണ്ടി ഒൻപത് മലയാളികൾ മെഡലുകൾ നേടി. ക്രിക്കറ്റിൽ ഇന്ത്യക്ക് സുവർണ നേട്ടം സമ്മാനിച്ച സഞ്ജു സാംസൺ, ഷൂട്ടിങ്ങിൽ ഇരട്ട വെള്ളിയുമായി വിദർശ കെ.വിനോദ്, ലോങ് ജമ്പിൽ ശ്രീശങ്കറും ആൻസിയും റിലേയിൽ ടി.എസ് മനു, സെയ്‌ലിങ്ങിൽ പ്രിൻസ് നോബിളും മനു ഫ്രാൻസിസും, ബാഡ്മിന്റണിൽ എംആർ അർജുനും എച്ച്എസ് പ്രണോയിയും ഇന്ത്യക്കായി മെഡലുകൾ നേടി.

പരിമിതികളെയും പ്രതിസന്ധികളെയും നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് അന്താരാഷ്ട്ര വേദികളിൽ വിജയഗാഥ രചിക്കുന്ന നമ്മുടെ യുവതലമുറ നാടിന് വലിയ ഊർജ്ജമാണ്. രാജ്യത്തിന്റേയും കേരളത്തിന്റേയും അഭിമാനമുയർത്തിയ നമ്മുടെ എല്ലാ പ്രിയ കായികതാരങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും തുടർവിജയങ്ങളും നേരുന്നു.

India Won the series by 2-1 😍
04/10/2026

India Won the series by 2-1 😍

നടുക്കുള്ള ആളെ എല്ലാവർക്കും മനസ്സിലാവും, ആളുടെ വലത് നിൽക്കുന്ന ആളെയും മനസ്സിലാവും, ആദ്യമായാണ് ഈ age ഇൽ ഉള്ള അദേഹത്തിന്റെ...
04/10/2026

നടുക്കുള്ള ആളെ എല്ലാവർക്കും മനസ്സിലാവും, ആളുടെ വലത് നിൽക്കുന്ന ആളെയും മനസ്സിലാവും, ആദ്യമായാണ് ഈ age ഇൽ ഉള്ള അദേഹത്തിന്റെ ഫോട്ടോ കാണുന്നത്, ഇടതു വശത്തെ പാകിസ്ഥാനി പ്ലേയേറെ മനസ്സിലാവാൻ കുറച്ചു പാടാണ്, ആകെ കുറച്ചു ഇന്റർനാഷണൽ കളിച്ചിട്ടുള്ളു...

ആരൊക്കെയാണ് എന്ന് മനസ്സിലായോ?

©കൃപാൽ ഭാസ്ക്കർ

Who would you choose as your all-time ODI captain?🏏🧐
04/10/2026

Who would you choose as your all-time ODI captain?🏏🧐

ബ്രസീലിനെതിരെ പോരാടി ഇന്ത്യ...🇮🇳🔥 Full time 🇧🇷BRAZIL 4-0 INDIA 🇮🇳 Well played 🇮🇳👏🏼👏🏼
03/10/2026

ബ്രസീലിനെതിരെ പോരാടി ഇന്ത്യ...🇮🇳🔥

Full time 🇧🇷BRAZIL 4-0 INDIA 🇮🇳

Well played 🇮🇳👏🏼👏🏼



ഏഷ്യൻ ഗെയിംസ് കലാശപ്പോരിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യയ്ക്ക് സ്വർണ മെഡൽ.ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യ...
03/10/2026

ഏഷ്യൻ ഗെയിംസ് കലാശപ്പോരിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യയ്ക്ക് സ്വർണ മെഡൽ.
ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാന്റെ ഇന്നിങ്സ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്‌ടത്തിൽ 192 റൺസിൽ അവസാനിച്ചു. അർധസെഞ്ചറി നേടിയ ഹസൻ നവാസ് (51 പന്തിൽ 96) പാക്കിസ്ഥാനു വേണ്ടി പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാനായില്ല. വ്യക്തിഗത സ്കോർ 4ൽ നിൽക്കെ വൈഭവ് സൂര്യവംശി താരത്തിന്റെ ക്യാച്ച് വിട്ടുകളഞ്ഞിരുന്നു. അതു സംഭവിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ത്യ വിജയം വളരെ നേരത്തെ സംഭവിച്ചേനേ. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ വാഷിങ്ടൻ സുന്ദർ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

🇮🇳 ഈ ജേഴ്സി കണ്ടപ്പോൾ തന്നെ മനസ്സിൽ ആദ്യം ഓർമ്മ വന്ന ക്രിക്കറ്റർ ആര്? 🤔🏏ഓർമകൾ നിറഞ്ഞ ഒരു കാലഘട്ടം…സഹാറ ഇന്ത്യ എന്ന് എഴുത...
03/10/2026

🇮🇳 ഈ ജേഴ്സി കണ്ടപ്പോൾ തന്നെ മനസ്സിൽ ആദ്യം ഓർമ്മ വന്ന ക്രിക്കറ്റർ ആര്? 🤔🏏

ഓർമകൾ നിറഞ്ഞ ഒരു കാലഘട്ടം…
സഹാറ ഇന്ത്യ എന്ന് എഴുതിയിരുന്ന ഈ നീല ജേഴ്സി കണ്ടാൽ തന്നെ നമ്മളിൽ പലർക്കും പ്രിയ താരങ്ങളുടെ മുഖം മനസ്സിൽ തെളിയും! ✨

നിങ്ങൾക്ക് ആദ്യം ഓർമ്മ വരുന്ന താരത്തിന്റെ പേരെന്താണ്? 👇✍️

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര നേട്ടം.44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വന...
02/10/2026

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യക്ക് ചരിത്ര നേട്ടം.
44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച് ഇന്ത്യൻ വനിതാ ഹോക്കി ടീം സ്വർണ്ണം കരസ്ഥമാക്കി. പത്താം മിനിറ്റിൽ ഉജ്ജ്വലമായൊരു ഷോട്ടിലൂടെ ലാൽറെംസിയാമിയാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്.

സമനില ഗോൾ കണ്ടെത്താൻ ഗോൾ കീപ്പറെ അടക്കം പിൻവലിച്ച് ചൈന ആക്രമിച്ച് കളിച്ചപ്പോഴും ശക്തമായ പ്രതിരോധമാണ് ഇന്ത്യൻ വനിതകൾ ഒരുക്കിയത്. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ നായികയും ഗോൾകീപ്പറുമായ സവിത പുനിയ നടത്തിയ തകർപ്പൻ സേവ് ഇന്ത്യയുടെ വിജയം ഉറപ്പിച്ചു.

1982ൽ ആണ് ഇതിനു മുൻപ് വനിതാ ഹോക്കിയിൽ ഇന്ത്യ‌ സ്വർണം നേടിയത്. 1998ലും 2018ലും ആണ് വനിതാ ടീം ഇതിനു മുൻപു ഫൈനലിൽ കടന്നത്. രണ്ടു തവണയും വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു.

ഇത്തവണ സെമിയിൽ ദക്ഷിണ കൊറിയയെ 2–0നു പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്. ഈ ചരിത്രവിജയത്തോടെ 2028 ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സിലേക്കുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യൻ വനിതാ ടീം ഉറപ്പിച്ചിരിക്കുകയാണ്.

വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വര്‍ണം നേടിയ ഇന്ത്യയുടെ ആകെ സ്വര്‍ണനേട്ടം ഇതോടെ പതിനാറായി.

99% will fail! 😅
02/10/2026

99% will fail! 😅

Address

Kochi
682001

Website

Alerts

Be the first to know and let us send you an email when Sports Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category