01/09/2026
കാല്പന്തിന്റെ മിശിഹാ ബൂട്ടഴിച്ചു ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു
Welcome to the official Sports of Kerala page, where we never get tired of talking about sports. Eve
01/09/2026
കാല്പന്തിന്റെ മിശിഹാ ബൂട്ടഴിച്ചു ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചു
24/08/2026
Treesa and Gayatri - BWF World Championships Bronze Medalists 🥹🏅
Proud moment for 🇮🇳 and TreeGa on the home soil.
23/08/2026
21/08/2026
ലോക ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് സഖ്യം.
ചൈനീസ് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി ഫൈനൽ പ്രവേശം.
ലോക ചാമ്പ്യൻഷിപ്പിൽ 15 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഈ തകർപ്പൻ നേട്ടം.
ആദ്യ ഗെയിം കൈവിട്ട ശേഷം ശക്തമായി തിരിച്ചടിച്ചാണ് ഈ ചരിത്ര വിജയം ഇവർ സ്വന്തമാക്കിയത്.
2011-ൽ അശ്വിനി പൊന്നപ്പ - ജ്വാല ഗുട്ട സഖ്യം വെങ്കല മെഡൽ നേടിയതിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
ബാഡ്മിന്റണിലെ ഏറ്റവും വലിയ വ്യക്തിഗത ടൂർണമെന്റിൽ കഴിഞ്ഞ 14 വർഷമായി ഇന്ത്യൻ വനിതാ ഡബിൾസ് താരങ്ങൾക്ക് പോഡിയത്തിലേക്ക് തിരിച്ചെത്താൻ സാധിച്ചിരുന്നില്ല, ആ ദുഷ്‌പേരാണ് ഇപ്പോള് തിരുത്തിക്കുറിച്ചിരിക്കുന്നത്.
ഇതിനു മുൻപ് ഈ ചൈനീസ് സഖ്യത്തോട് ട്രീസ-ഗായത്രി ജോടി പരാജയപ്പെട്ടിരുന്നു.
ആദ്യ ഗെയിം 16-21 ന് ചൈനീസ് സഖ്യം സ്വന്തമാക്കിയിരുന്നുവെങ്കിലും, രണ്ടാം ഗെയിം മുതൽ പൂർണ്ണ ആധിപത്യം പുലർത്തിയ ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്ക് മത്സരം പിടിച്ചെടുക്കുകയായിരുന്നു.
ഗായത്രിയുടെ ശക്തമായ സ്മാഷുകളും ട്രീസയുടെ മികച്ച നെറ്റ് പ്ലേയും കാണികളുടെ ആവേശവും കൂടിയായപ്പോൾ ചൈനീസ് പ്രതിരോധം തകർന്നടിയുകയായിരുന്നു.
ഈ വിജയത്തോടെ സെമിഫൈനലിലേക്ക് മുന്നേറിയ നമ്മുടെ താരങ്ങൾക്ക് ഇപ്പോൾത്തന്നെ ഒരു മെഡൽ ഉറപ്പായിരിക്കുകയാണ്.🇮🇳
Image Credit:Respective Owner
19/08/2026
𝗧𝗛𝗘 𝗥𝗢𝗔𝗗 𝗔𝗛𝗘𝗔𝗗 𝗚𝗘𝗧𝗦 𝗕𝗜𝗚𝗚𝗘𝗥. 🇮🇳🔥
India wrap up the Pool D stage with a thrilling 5–3 win over Pakistan and march on with confidence at the FIH Hockey World Cup Belgium & Netherlands 2026. 🏑🏆
Now, the next challenge awaits. 👊🔥
18/08/2026
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന അവാർഡ്
17/08/2026
ലക്ഷ്യം 2036 ഒളിമ്പിക്സ്; 5 മുതൽ 15 വയസുവരെയുള്ള കുട്ടികളിൽ നിന്ന് കായിക പ്രതിഭകളെ കണ്ടെത്താൻ കേന്ദ്രസർക്കാർ
13/08/2026
അസീം കൊറളിയാടൻകോയമ്പത്തൂരിൽ വാഹന അപകടത്തിൽ മരണപ്പെട്ടു മയ്യിത്ത് പോസ്റ്റ് മോർട്ടം കഴിഞ്ഞു വിട്ടു കിട്ടിയ ശേഷം കസ്റ്റംസിലെ ദർശനത്തിന് ശേഷം അരീക്കോട്ടേക്ക് വൈകുന്നേരം 3 മണിയോടെ എത്തുമെന്നും പുത്തലത്തെ വീട്ടിൽ പൊതു ദർശനത്തിന് ശേഷം മഗ്‌രിബിന് മുൻപ് ഖബറടക്കും എന്ന് അറിയിക്കുന്നു
ദേശീയ തലത്തിൽ അറിയപ്പെടുന്ന കാൽപ്പന്തുകളിക്കാരനാണ് അസീം കൊറളിയാടൻ. കട്ടാട്ടെ സൈനുട്ടിയുടെയും കൊറളിയാടൻ മുസാൻകുട്ടിയുടെയും മകൻ. പ്രശസ്ത ഫുട്ബോളറും കോച്ചുമായ അനീസ് കൊറളിയാടൻ്റെ ഇരട്ട സഹോദരനാണ് അസീം.
കേരളം മാത്രമല്ല, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളും കളിക്കളങ്ങളിൽ തങ്ങളുടെ കളിസംഘത്തിൻ്റെ ഭാഗമാക്കി അദ്ദേഹത്തെ കളത്തിലിറക്കിയത് അസീമിൻ്റെ കളിമിടുക്കിനുള്ള അംഗീകാരമാണ്.
അണ്ടർ 21 കേരള ടീമിൻ്റെ ഭാഗമായിരുന്ന അസീം, മറ്റു മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ജഴ്‌സിയണിഞ്ഞു.
ക്ലബ്ബ് ഫുട്ബോൾ മേഖലയിലും അസീമിൻ്റെ ഫുട്ബോൾ പ്രതിഭ കീർത്തിനേടി. 2005-06ൽ വാസ്‌കോ ഗോവയ്ക്കു വേണ്ടിയാണ് അസീം ആദ്യമായി ക്ലബ്ബ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. തുടർന്ന് 2006-07 സീസണിൻ സാൽഗോക്കർ ഗോവയുടെയും 2007-2009ൽ മുംബൈ എഫ്‌സിയുടെയും ഭാഗമായി. 2009-10 സീസണിൽ മഹീന്ദ്ര യുണൈറ്റഡിന്റെ ഭാഗമായി കളിക്കളത്തിലിറങ്ങിയ അസീം 2010-11 സീസണിൽ കളിക്കുപ്പായമണിഞ്ഞത്
ഈസ്റ്റ് ബംഗാളിന് വേണ്ടിയായിരുന്നു.
2013-ൽ തമിഴ്‌നാടിനും 2010-ൽ മഹാരാഷ്ട്രയ്ക്കും വേണ്ടി സന്തോഷ് ട്രോഫി മത്സരത്തിൽ കളിച്ചു.
ദീർഘമാണ് അസീമിൻ്റെ കളിജീവിതം.9 സീസണുകളിൽ ഐ ലീഗിൽ കളിച്ച അസീം, ഫെഡറേഷൻ കപ്പ്, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീൽഡ് തുടങ്ങിയ പ്രധാന ടൂർണമെന്റുകളിൽ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു.
നിലവിൽ കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു