12/02/2026
പ്രിയ സുഹൃത്തുക്കളെ,
കളമശ്ശേരി നരസഭ 44-ാം വാർഡിൽ നജാത്ത് നഗറിൽ വാടകക്ക് താമസിച്ചിരുന്ന ഷീൻ ടി എസ് (കണ്ണൻ) ഹൃദയ സമ്പന്ധമായ രോഗംമൂലം കഴിഞ്ഞ 7 മാസമായി ആശുപത്രിയിൽ ചികിത്സയിലാണ്. ഭീമമായ ആശുപത്രി ചെലവ് നിർധനരായ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. സുഹൃത്തുക്കളുടെയും സുമനസ്സുകളുടെയും സഹായത്താൽ 25 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഇതുവരെ മുന്നോട്ട് പോയത്. അടിയന്തിരമായി 10 ലക്ഷത്തോളം രൂപ ഇനിയും ആശുപത്രിയിൽ കെട്ടി വക്കേണ്ടതുണ്ട്. ഈ തുക കണ്ടെത്തുന്നതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ്. ഇതിനായി കണ്ണൻ്റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ധനശേഖരണാർത്ഥം 2026 Feb 15 ന് ഒരു *പായസ ചലഞ്ച്* സംഘടിപ്പിക്കുകയാണ്. എല്ലാ പ്രിയപ്പെട്ടവരും ഈ പായസ ചലഞ്ചിൽ പങ്കെടുത്ത് ഈ കാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണ്. അഛനും അമ്മയും മരണപ്പെട്ട കണ്ണന് ഭാര്യ ആതിര, മക്കൾ അയൻ (കിച്ചു-8), അയന (ലെച്ചു-7) എന്നിവരടങ്ങുന്നതാണ് കുടുംബം. പരമാവധി എല്ലാവരും പായസം വാങ്ങി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
*കൈകോർക്കാം കണ്ണനായി*
കണ്ണൻ ചികിത്സാ സഹായ സമിതി
18/01/2026
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടമണിഞ്ഞ കണ്ണൂർ ജില്ലയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ.....
കലോത്സവത്തിൽ പങ്കെടുത്ത എല്ലാ മക്കൾക്കും അഭിനന്ദനങ്ങൾ..... 💕
16/01/2026
യഹിയ ഇക്ക വിട പറഞ്ഞു 🌹
ക്ലബ്ബിന്റെ പല പരിപാടികൾക്കും അദ്ദേഹത്തിന്റെതായ സാന്നിധ്യവും സഹായവും ഞങ്ങൾക്കുണ്ടായിട്ടുണ്ട്.
ലോകം അറിയേണ്ടിയിരുന്ന ഒരു കായിക താരം
കുറച്ച് വർഷങ്ങൾക്കു മുമ്പ് വരെ ഗവൺമെന്റ് വിഎച്ച്എസ്എസ് നോർത്ത് ഇടപ്പള്ളി സ്കൂളിലെ ചുമരിൽ ഈ കായിക താരത്തിന്റെ ചിത്രവും ഉണ്ടായിരുന്നു.
നിറഞ്ഞ ഒരു അർജന്റീന ആരാധകൻ കൂടിയായിരുന്നു അദ്ദേഹം
VFL കഴിഞ്ഞ സീസണിൽ ക്ലബ്ബ് കപ്പ് നേടിയപ്പോൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ സിയാൽ ഞങ്ങളുടെ ടീമിലെ ഒരു അംഗമായിരുന്നു അദ്ദേഹത്തിന്റെ ഈ അപ്രതീക്ഷിത വിടവാങ്ങലിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു
08/01/2026
നാടിന്റെ കലാകാരന് വിട 🙏
രഘു കളമശ്ശേരി അന്തരിച്ചു
ആദരാഞ്ജലികൾ🌹
05/01/2026
Caribbeanz Carnival 2026
കലാകാര സംഗമം
03/01/2026
https://www.facebook.com/share/1AZKbNw6pF/
Caribbeanz Carnival 2026
കൂപ്പൺ നറുക്കെടുപ്പ് കരീബിയൻസ് ഫേസ്ബുക്ക് പേജിലൂടെ ലൈവ് ഇന്ന് 7:00 മണിക്ക്
Caribbeanz Vattekunnam
Preserve it for future....
Social worker's