06/07/2019
ഡി ലൈറ്റ് ജുവന്റസിലേക്ക് ചേക്കേറുമോ??
ഗ്രീസ്മാൻ പി എസ് ജിയിലേക്കോ, അതോ ബാഴ്സയിലെത്തുമോ??
ബ്രസീൽ കോപ്പ നേടുമോ???
ഉറപ്പില്ല, അല്ലെ?
എന്നാൽ ഉറപ്പുള്ള ഒരു കാര്യമുണ്ട്, പറയട്ടെ?
യുവേഫ യൂറോപ്പ ലീഗിൽ കളിച്ച ഗുർപ്രീത് സിങ് സന്ധുവും, അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോളടിനേട്ടത്തിൽ ലയണൽ മെസ്സിക്കൊപ്പം രണ്ടാം സ്ഥാനം പങ്കിടുന്ന സുനിൽ ഛേത്രിയും,
'ഇദ്ദേഹം ജനിച്ചത് ബ്രസീലിൽ ആയിരുന്നേൽ ബ്രസീൽ നാഷണൽ ടീമിൽ കളിച്ചേനെ' എന്ന് റോബർട്ടോ കാർലോസ് പ്രശംസിച്ച അനസ് എടത്തൊടികയും,
പിന്നെ നമ്മുടെ ജോബിയും സഹലും ഒക്കെച്ചേരുന്ന ഇന്ത്യൻ നാഷണൽ ടീം ഇന്റർ കോണ്ടിനെന്റൽ കപ്പിനിറങ്ങുകയാണ്. മറ്റന്നാൾ മുതൽ!
നമുക്കെല്ലാമറിയാം, അർജന്റീന ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെട്ടാലും മെസ്സി എന്ന ഇതിഹാസം പിന്നെയും ലോകമെമ്പാടും സ്മരിക്കപ്പെടും. പോർച്ചുഗൽ അപ്രത്യക്ഷമായാലും റോണോ പ്രകീർത്തിക്കപ്പെടും. പക്ഷെ ഇന്ത്യയ്ക്കപ്പുറം ഛേത്രിയെയോ ഗുർപ്രീതിനേയോ വാഴ്ത്തുന്ന ആരുണ്ട്? നമ്മളില്ലെങ്കിൽ ഈ ടീമില്ല. കഴിഞ്ഞ വർഷം ഇതേ ടൂർണമെന്റിൽ നമ്മളെക്കാൾ മികവുറ്റ ടീമെന്ന് ഖ്യാതിയുണ്ടായിരുന്ന കെനിയയ്ക്കെതിരെ ഛേത്രിയുടെ ഹാട്രിക്കോടെ നമ്മൾ ജയിച്ചപ്പോൾ കളി കാണാൻ വന്നത് വെറും രണ്ടായിരം പേരായിരുന്നു. അന്ന് ഛേത്രിക്ക് കൈകൂപ്പി അപേക്ഷിക്കേണ്ടി വന്നു, നമ്മോട് സ്റ്റേഡിയത്തിലെത്താൻ. അത്തരം ഒരവസ്ഥ ഇനിയുണ്ടാകാതിരിക്കാൻ നമ്മളോരോരുതരും പ്രതിജ്ഞാബദ്ധരാവണം. 136 കോടി ജനതയുള്ള ഈ രാജ്യത്തിന്റെ ഒരു ശതമാനം പിന്തുണ മതി, ഈ ടീമിന് വീര്യം പകരാൻ. ജൂലൈ 7 മുതൽ ഇന്ത്യൻ ടീം സർവസജ്ജരായി പഴയ ക്രോയേഷ്യൻ പടനായകൻ ഇഗോർ സ്റ്റിമാക്കിന്റെ കീഴിൽ ഇറങ്ങുമ്പോൾ നമുക്കും സ്റ്റേഡിയത്തിലും ടി വി കൾക്ക് മുന്നിലും ആരവങ്ങളുയർത്താം, സോഷ്യൽ മീഡിയയിൽ പിന്തുണകളർപ്പിക്കാം. സ്റ്റാറ്റസുകളിൽ ഈ അഭിമാനമൂവർണ്ണം വാരിവിതറാം.... ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️