Jyothy arts & sports club

Jyothy arts & sports club

Share

Jyothy Arts & Sports Club a vibrant community hub nestled in the heart of a quaint rural settlement.

06/01/2024

Humayun’s Tomb New Delhi

03/01/2024

Shout out to my newest followers! Excited to have you onboard!

Sanju Chettikulangara, Tom Jacob Kandathil, Thomas Mathai

22/11/2022

ബിഗ് സല്യൂട്ട് സൗദി 🇸🇦👏

❝ അർജന്റീനക്ക് ആരംഭത്തിലെ
അപമാനം സമ്മാനിച്ച് 🇸🇦👑
സൗദി രാജകുമാരന്മാരുടെ
രാജകീയ ⚽💥 വിളയാട്ടം

ഒരു ഗോളിന് പിന്നിൽ നിന്ന
ശേഷമുള്ള 🔥🫰തിരിച്ചു വരവിൽ
മെസ്സിപ്പടയെ അടിയോടെ 🇦🇷👊
വിഴുങ്ങി 💪👑 രാജകീയ വിജയം
സ്വന്തമാക്കി 🇸🇦💚 സൗദി അറേബ്യ❞

𝗚𝗢𝗢𝗢𝗢𝗔𝗟 ! 🇸🇦
𝗙𝗜𝗙𝗔 𝗪𝗼𝗿𝗹𝗱 𝗖𝘂𝗽 - 𝟮𝗢𝟮𝟮
𝗔𝗥𝗚𝗘𝗡𝗧𝗜𝗡𝗔 𝟭- 𝟮 𝗦𝗔𝗨𝗗𝗜 𝗔𝗥𝗔𝗕𝗜𝗔
⚽ 𝗟𝗶𝗼𝗻𝗲𝗹 𝗠𝗲𝘀𝘀𝗶 𝟭𝗢'
⚽ 𝗦𝗮𝗹𝗲𝗵 𝗔𝗹 𝗦𝗵𝗲𝗵𝗿𝗶 𝟰𝟴'
⚽ 𝗦𝗮𝗹𝗲𝗺 𝗔𝗹 𝗗𝗮𝘄𝘀𝗮𝗿𝗶 𝟱𝟯'

20/11/2022

A sensational start from Enner Valencia! 🇪🇨

FEF |

15/04/2022

ഏവർക്കും വിഷു ആശംസകൾ

07/02/2021

ജ്യോതി ക്ലബ്‌ എന്തായിരുന്നോ ഈ നാടിനു അത് കണ്ടു വളർന്ന ഒരു ബാല്യം ഉണ്ടായിരുന്നു ഈ നാട്ടിലെ യുവാക്കൾക്ക് ക്ലബ് ക്രിക്കറ്റ്‌ ടീമിൽ ഇടം നേടണം ഫുട്ബോൾ ടീമിൽ കളിച്ചു ഗോളടിച്ചു ടീമിനെ വിജയിപ്പിക്കുന്നത് സ്വപ്നം കണ്ടുറങ്ങിയ നാളുകൾ. വോളിബോൾ ജീവനാടിയായി കണ്ട ഒരു ജനതയോടൊപ്പം വെളിയിൽ ഇരുന്നു കളി കണ്ടൊരു ബാല്യം. ഇന്ത്യൻ ടീമിൽ ഇടം നേടുന്നതിനേക്കാൾ സ്വപ്നം കണ്ടത് ഈ ക്ലബ്ബിനൊപ്പം ഏതെങ്കിലും ഒരു മത്സരത്തിൽ പങ്കെടുത്ത് കളിക്കുക എന്നത് തന്നെ ആയിരുന്നു. പക്ഷെ ക്ലബ്‌ എത്ര ഉയരത്തിൽ ആയിരുന്നോ അതെ പോലെ തന്നെ കൂപ്പുകുത്തി ഒന്നുമല്ലാതായി. ആകെ ഉള്ളത് ക്ലബ്‌ കെട്ടിടം മാത്രമായി ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതെ ഒരു പതിറ്റാണ്ടിന് മുകളിൽ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറി (ശ്രദ്ധിക്കണ്ട കാര്യം മുൻ ഭാരവാഹികൾ തന്നെ ആണ് ഈ പറയുന്ന സാമൂഹ്യ വിരുദ്ധർ ). ഒടുവിൽ പഞ്ചായത്തിൽ പരാതി ആയി ആ കെട്ടിടം പൊളിച്ചു മാറ്റണം എന്ന് പരാതിക്കാർ ഏറെ ആയി. ഒരു കാലത്തു നാടിനു അഭിമാനം ആയിരുന്ന സ്ഥാപനം പലർക്കും നാടിനു അപമാനം ആയി തോന്നി തുടങ്ങി. അവിടെ നിന്നാണ് വീണ്ടും കഥ തുടങ്ങുന്നത് നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ ആ സ്ഥാപനം ഏറ്റെടുത്തു നാട്ടുകാർക്ക് ഇടയിലേക്ക് ഇറങ്ങി ചെന്ന് പ്രവർത്തനം ആരംഭിച്ചു വീണ്ടും ക്ലബ്ബിന്റെ സുവർണ കാലം എന്ന് പലരും പറഞ്ഞു പക്ഷെ ആപ്പോളും ഈ പറയുന്ന സാമൂഹ്യ വിരുദ്ധർ വിഷമത്തിൽ ആയിരുന്നു. ഇത്രയും നല്ലൊരു കെട്ടിടം അവരുടെ കൈവിട്ടു പോയല്ലോ എന്നുള്ള വിഷമം.ക്ലബ്‌ ഏറ്റെടുത്തപ്പോൾ ഏറ്റവും വലിയ വെല്ലുവിളി സ്വന്തമായി ഗ്രൗണ്ട് ഇല്ലായിരുന്നു എന്നതാണ് വര്ഷങ്ങളായി കളിച്ചു വരുന്ന ഒരു വോളി ബോൾ കോർട്ട് മാത്രമേ ഉണ്ടായിരുന്നുള്ളു ആ വർഷം അവർ ക്രിസ്മസ്സിന് കരോളിൻ ഇറങ്ങി ആ പൈസ കൊണ്ട് ദേവസ്വം സ്ഥലം പാട്ടത്തിന് എടുത്ത് ഗ്രൗണ്ട് ഒരുക്കി കുട്ടികൾക്ക് കളിക്കാൻ വേണ്ടി അവിടെ ടൂർണമെന്റ് നടത്തുമ്പോൾ സ്ഥിരം ശല്യക്കാർ ആരെക്കെ ആണെന്ന് പിന്നെ പ്രതേകിച്ചു പറയണ്ടല്ലോ. അതിനു ശേഷം ഒരു ഉത്സവം പോലെ ഓണാഘോഷ പരുപാടി നടത്തി അന്ന് അവസാനം വരെ അവരുടെ കൂടെ കട്ടയ്ക്ക് നിന്നത് പ്രസാദ് സാറും നാട്ടുകാരും മാത്രം പക്ഷെ അതിന്റെയും അവസാനം പതിവ് പോലെ വഴക്ക് ഉണ്ടാക്കണം,ക്ലബ്ബിൽ ഇല്ലാത്ത ഇവനൊക്കെ കണക്കു കാണണം എങ്കിൽ മക്കളെ ഇത്രയും വലിയ പരുപാടി നടത്തിയിട്ടു വല്ല നഷ്ടവും ഉണ്ടായോ എന്നല്ല ചോദ്യം. ക്ലബ്‌ പൊതുയോഗം വെച്ച് അതിനു ശേഷം നോട്ടീസ് ബോർഡിൽ (അവന്റെ എക്കെ നെഞ്ചത്തേക്ക് )വലുതായി തന്നെ കണക്കുകൾ ഒട്ടിച്ചു വെച്ച്.എന്തിനു അവസാനം വയനാട്ടിൽ ഉരുൾ പൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി കുറെ ചെറുപ്പുക്കാർ പോയപ്പോൾ ടൂർ പോയതാണ് എന്ന് വരെ പറഞ്ഞു നടന്നു ഇങ്ങനെ എന്ത് പരുപാടി സംഘടിപ്പിച്ചാലും ഇടയിൽ പണ്ട് ആന പുറത്ത് ഇരുന്ന തഴമ്പ് കാണിച്ച് കുറെ ആണും പെണ്ണും കെട്ടവന്മാർ വരുമായിരുന്നു അവർ ക്ലബ്‌ അങ്ങനെ ഉണ്ടാക്കി ഇങ്ങനെ ഉണ്ടാക്കി എന്ന് പറഞ്ഞു.മുൻ ഭാര വാഹികൾ തന്നെ തൊഴുത്തിൽ കുത്തികളായി മാറി തിരിഞ്ഞു കുത്തുകയായിരുന്നു.. ഞങ്ങളുടെ ഉദ്ദേശ ശുദ്ധി പോലും മനസിലാക്കാതെ അവർ നശിപ്പിച്ചത് ഞങ്ങൾക്ക് മുൻപേ ഈ ക്ലബിന് വേണ്ടി അഹോരാത്രം വിയർപ്പൊഴുക്കിയ ഒരു കൂട്ടാം കായിക പ്രേമികളുടെയും അവരുടെ വിരൽ തുമ്പിൽ നൃത്തം ചെയ്തു കോർട്ടിലേക്ക് പതിഞ്ഞ സ്മാഷുകളും അത് കണ്ടു വളർന്ന ഞങ്ങളുടെ ബാല്യ കാല സ്വപ്നങ്ങളെയും ആയിരുന്നു..ഇന്ന് വീണ്ടും ഒരു വാട്സാപ്പ് കൂട്ടാഴ്മയിലൂടെ ക്ലബിന് പുതു ജീവൻ വെക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം. പക്ഷെ അവിടെയും നിങ്ങൾക്ക് വിലങ്ങു തടിയാകുക ഈ പറഞ്ഞവർ തന്നെ ആകും ക്ലബ്ബിന്റെ എന്ത് കാര്യത്തിനും എപ്പോഴും കൂടെ ഉണ്ടാകും എന്ന് വീണ്ടും പറഞ്ഞു കൊണ്ട് എഴുത്തു നിർത്തുന്നു..
എന്ന്
'ക്ലബ്ബിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ'
(അവസാനം വരെ വായിക്കാൻ കാണിച്ച മനസ്സിന് നന്ദി )

07/08/2019

എത്ര പശ്ചാതപിച്ചിട്ടും ഒഴിയാതെ പിന്തുടരുന്ന പാപ ഭാരം, നൂറ്റാണ്ടിന്റെ പഴക്കമുള്ള പകയുടെ തുടർച്ച അരങ്ങേറുന്ന എഡ്ബഗ്സ്റ്റേണിന്റെ പുൽ തകിടിയിലേക്ക് ഒരാണ്ടിനിപ്പുറം തനിക്ക് ഏറെ ഇഷ്ടപ്പെട്ട വെള്ള വസ്ത്രത്തിൽ നാലാമനായി അയാൾ ഇറങ്ങുമ്പോൾ ഹോളീസ് സ്റ്റാൻഡിനു തുടങ്ങിയ ഒരു ഇംഗ്ലീഷ് ഗാനം നിമിഷങ്ങൾ കൊണ്ട് അന്തരീക്ഷത്തിൽ നിറഞ്ഞു, അതിന്റെ അർത്ഥം ഇതായിരുന്നു , 'ചതിയാ നീ പൊട്ടി കരഞ്ഞത് ഞങ്ങൾ മറന്നിട്ടില്ല'. കയ്യിൽ അയാൾ ചെയ്ത പാപത്തിന്റെ ചിഹ്‌നം ഉയർത്തി പിടിച്ചവർ ഒരേ സ്വരത്തിൽ പാടി 'ചതിയാ നിന്റെ കരച്ചിൽ ഞങ്ങൾ മറന്നിട്ടില്ല'. കൂകി വിളികളേയും കുത്ത് വാക്കുകളെയും അയാൾ അവഗണിച്ചിരിക്കണം, കാരണം തകർന്നടിയുന്ന പ്രതാപത്തിന്റെ കൊട്ടാരത്തിനെ താങ്ങി നിർത്തുന്ന തൂണാവാൻ അയാൾക്കെ കഴിയുമായിരുന്നുള്ളൂ .

സ്മിത്ത് ക്രീസിൽ എത്തുമ്പോൾ ഓസ്‌ട്രേലിയ തകർന്നടിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു , കൂടെ നിന്നവരെല്ലാം കൂടാരം കയറാൻ മത്സരിക്കുന്നു, സ്റ്റുർട് ബ്രോഡും വോക്‌സും ഓസ്‌ട്രേലിയൻ നിരയുടെ പ്രതിരോധത്തിൽ തുടർച്ചയായി വിള്ളലുകൾ വീഴ്ത്തി ആസ്വദിക്കുകയായിരുന്നു, എന്നാൽ സ്മിത്തിന്റെ കാര്യത്തിൽ മാത്രം അവർക്ക് പിഴയ്ക്കുകയാണ്. തന്റെ പാഡിലേക്ക് അവരെ മോഹിപ്പിച്ചു പന്തെറിയിപ്പിച്ചു കബളിപ്പിച്ചു കൊണ്ടേയിരുന്നു സ്മിത്ത് , എത്രയൊക്കെ കബളിക്കപ്പെട്ടാലും lbw എന്ന മോഹത്തിൽ അവർ വീണ്ടും കബളിക്കപ്പെടാൻ തയ്യാറായിരുന്നു. 30 കളിൽ ഈ ടെസ്റ്റിലെ ഏറ്റവും വലിയ പരാജയമായിരുന്ന ജോയൽ വിൽസണിന്റെ മണ്ടൻ തീരുമാനത്തിൽ സ്മിത്തും കുടുങ്ങിയിരുന്നു ,ഭാഗ്യം, സാങ്കേതിക വിദ്യക്ക് നന്ദി.

ഹെഡും വാലറ്റത്ത് സിഡിലും നൽകിയ കൂട്ടൊഴിച്ചാൽ സ്മിത്ത് ആ 22 വാരയിൽ ഏകനായി പൊരുതുകയായിരുന്നു. 122-8 എന്ന നിലയിലേക്ക് പതിച്ച ഓസ്‌ട്രേലിയെ കൈ പിടിച്ചു ഉയർത്തിയതിൽ സിഡിലിന്റെ പ്രകടനം ഏറെ എടുത്ത് പറയേണ്ടതാണ്, സ്‌കോർ 210 ഇൽ നിൽക്കുമ്പോൾ സിഡിൽ പുറത്താവുന്നു , പിന്നീട് സ്മിത്ത് ഗിയർ മാറ്റുകയാണ് ഉണ്ടായത് , moen അലിയെ സിക്സർ പറത്തിയാണ് 98 ഇൽ എത്തുന്നത്, ശേഷം സ്റ്റോക്സിനെതിരെ ബൗണ്ടറിയിലൂടെ ശതകം തികയ്ക്കുന്നു, എങ്കിലും കൂകി വിളിയുടെ ശബ്ദത്തിനെ മറി കടക്കാൻ കയ്യടികൾക്ക് ആവുന്നില്ല , എന്നാൽ സ്മിത്തിനെ തളർത്താൻ ആ കൂകി വിളികൾക്കും ആവുന്നില്ല, അപകടം മണത്ത റൂട്ട് തന്റെ നിരയിലെ മികച്ചവരെ തന്നെ പന്ത് എല്പ്പിക്കുന്നു , 9 പേരെയും ബൗണ്ടറി ലൈനിനരികെ നിർത്തുന്നു എന്നാലും സ്മിത്തിന്റെ ബ്രില്ലിയൻസിനെ തളയ്ക്കാൻ ആവുന്നില്ല , ചുവന്ന പന്ത് പുല്ലുകൾക്ക് മീതെ ഒഴുകി ഫീല്ഡര്മാരെ കാഴ്ചക്കാരാക്കികൊണ്ട് വെള്ള വര തൊട്ടു കൊണ്ടിരുന്നു. ഒരു വർഷത്തിലേറെയായി ആ ഫോർമാറ്റിൽ കളിക്കാത്തത്തിന്റെ പോരായ്മകളോ, ഈ കാലയളവിൽ അനുഭവിച്ച മാനസിക സമ്മർദത്തിന്റെ പാളിച്ചകളോ ആ ഇന്നിങ്സിൽ ദൃശ്യമായിരുന്നില്ല, അക്ഷരാർത്ഥത്തിൽ ഒരു പ്രൊ ഇന്നിംഗ്സ്. ഒടുവിൽ 144 റൺസ് നേടി വീഴുമ്പോൾ 284 എന്ന അഭിമാനത്തിൽ ഓസ്‌ട്രേലിയ അല്പം തല ഉയർത്തി.

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലീഷ് നിര 94 റൺസിന്റെ അധിക ആധിപത്യം സ്ഥാപിക്കുന്നു , രണ്ടാമത് ക്രീസിലേക്ക് സ്മിത്ത് വരുമ്പോഴും ആദ്യ ഇന്നിങ്സിൽ നിന്ന് വിഭിന്നമായിരുന്നില്ല സാഹചര്യം, എന്നാൽ ശേഷം ഉത്തരവാദിത്തം ഏറ്റെടുക്കാൻ അയാൾക്കൊപ്പം ചിലരുണ്ടായി, ഖവാജയും, ഹെഡും, വേഡും വ്യക്തമായ പിന്തുണ സ്മിത്തിന് നല്കി, അല്ലെങ്കിൽ സ്മിത്ത് സ്ഥാപിച്ച ആധിപത്യം അവരുടെ ബാറ്റിങ്ങും എളുപ്പമാക്കി. ബ്രോഡിനെ എക്സ്ട്രാ കവറിലേക്ക് ഡ്രൈവ് ചെയ്ത് ഒരിക്കൽ കൂടി മൂന്നക്കം തൊട്ടപ്പോൾ കൂകി വിളികൾ മാഞ്ഞു, കരഘോഷം അന്തരീക്ഷത്തിൽ നിറഞ്ഞു, 25 ആം സെഞ്ച്വറി , അത് നേടാൻ എടുത്ത ഇന്നിംഗ്സുകളുടെ എണ്ണത്തിൽ ബ്രാഡ്മാന് മാത്രം പിന്നിൽ, ശേഷം 142 റൺസിന് അയാൾ മടങ്ങുമ്പോൾ കൂകി വിളിക്കാൻ ആരും ഉണ്ടായിരുന്നില്ല , സ്മിത്തിന്റെ കരയുന്ന മുഖം മൂടികൾ എവിടെയും കാണാനില്ല, സാൻഡ് പേപ്പർ ഉയർത്തി നിന്നവരെ കാണാനില്ല , തിങ്ങി നിറഞ്ഞ ഗാലറി അയാൾക്ക് എഴുന്നേറ്റു നിന്ന് കയ്യടിച്ചു കൊണ്ട് അഭിവാദ്യമർപ്പിച്ചു, അതെ സ്മിത്ത് ബാറ്റ് കൊണ്ട് നേടിയെടുത്ത ബഹുമാനം. ഇതിഹാസങ്ങളും മറ്റുള്ളവരും തമ്മിലുള്ള അന്തരമെന്തെന്നു കണ്ടറിഞ്ഞതിന്റെ ആവേശം ആ കയ്യടികൾക്കുണ്ടായിരുന്നു. ഒടുവിൽ ഇംഗ്ലീഷ് നിര 251 റൺസിന് അടിയറവ് പറഞ്ഞപ്പോൾ ലോകം അറിഞ്ഞിരിക്കണം വെള്ള ജഴ്സിയിലെ ഒരേ ഒരു രാജാവ് ആരെന്ന്, അതെ ഒരേ ഒരു രാജാവ് ❤️❤️❤️

08/07/2019

Proud to be an Indian..!!🇮🇳🇮🇳🇮🇳🇮🇳

08/07/2019

ചാമ്പ്യൻസ് 2️⃣0️⃣⃣1️⃣9️⃣ നിങ്ങൾ ഇത് അർഹിക്കുന്ന വിജയം തന്നെ ആണ് ഒരു ദശകത്തിനു ശേഷം ബ്രസീൽ ടീമിന്റെ ഉയിർത്തെഴുന്നേൽപ്പ് കൂടി ആണ് ഈ വിജയം കാൽപ്പന്തു കളിയിലെ രാജാക്കന്മാർക്ക് അഭിനന്ദനങ്ങൾ ⚽️⚽️

06/07/2019

ലോക റെക്കോർഡിനെ പ്രണയിച്ചവൻ

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറി 5 💯🏏

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ സെഞ്ചുറി 6 💯🏏എന്ന സച്ചിന്റെ റെക്കോർഡിനൊപ്പം

അതെ ചരിത്രം തിരുത്തി ഇതിഹാസ താരാനിരയിൽ ഇന്ത്യൻ ഉപ നായകൻ 👏

കോലിയുടെ നിഴലിൽ നിന്നും കോലിക്കും മുകളിലേക്ക് 💪

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനിൽ ഇനി രോഹിത് ഗുരുനാഥ് ശർമയും

അഭിമാനിക്കാം ഓരോ ഇന്ത്യക്കാരനും 🇮🇳👏🏏

Want your business to be the top-listed Gym/sports Facility in New Delhi?

Click here to claim your Sponsored Listing.

Location

Category

Telephone

Website

Address


New Delhi
110###