14/11/2026
മികച്ച നേട്ടത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
മെയ് 29 മുതൽ ജൂൺ 2 വരെ ഗുജറാത്തിൽ നടന്ന ദേശീയ ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ 75 കിലോഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി, 47-ാമത് ലോക ആം റെസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തേജസ് ജി യോഗ്യത നേടി.
ഒക്ടോബർ 29 മുതൽ നവംബർ 7 വരെ ന്യൂഡൽഹിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുത്ത 75 കിലോഗ്രാം സീനിയർ പുരുഷ വിഭാഗത്തിൽ 12-ാം സ്ഥാനം കരസ്ഥമാക്കി.
ഈ അഭിമാനകരമായ നേട്ടത്തിൽ ബ്ലാക്ക്സ്മിത്ത് ഫിറ്റ്നസ് സെന്ററിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! തുടർന്നും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.