St. Antony's Recreation Club Kochuthura -SARC

St. Antony's Recreation Club Kochuthura -SARC

Share

Official page of St.Antony's Recreation Club (SARC) Arts,Sports&Community Service.

15/07/2026

തീ പാറും പോരാട്ടം കാണാൻ 🙏

14/07/2026

🔥Always Welcomes You 😍

10/07/2026

വേൾഡ് കപ്പ് ഫുട്ബോൾ ആഘോഷങ്ങൾക്കിടയിൽ ഇന്ന് രാത്രി 7:30 ന് ജോക്കോയും സിന്നറും തമ്മിലുള്ള ഈ കിടിലോൽസ്കി മാച്ച് കാണാതെ പോകരുതേ 😍വിമ്പിൾഡൺ സെമിഫൈനൽ കാണാൻ ടെന്നീസ് പ്രേമികളെ ക്ലബിലേക്ക് 🙏

10/07/2026

സ്പെയിനും ബെൽജിയവും തമ്മിലുള്ള ജീവന്മരണ പോരാട്ടം കാണുവാൻ ഇന്ന് രാത്രി 12:30 ന് എല്ലാരേയും സെന്റ്‌.ആന്റെണീസ് റിക്രിയേഷൻ ക്ലബിലേക്ക് സ്വാഗതം ചെയ്യുന്നു 👍

09/07/2026

ഇന്ന് രാത്രി ഒന്നരയ്ക്ക് ആവേശത്തോടെ മാച്ച് കാണാം 🔥
ഏവർക്കും ക്ലബിലേക്ക് സ്വാഗതം 🙏

07/07/2026

Live Streaming on🔥

07/07/2026

ഇന്ന് വീഴുന്ന വന്മരം ആര്?

ലൈവ് കാണാൻ എല്ലാവർക്കും സെന്റ്.ആന്റെണീസ് റിക്രിയേഷൻ ക്ലബിലേക്ക് കൊച്ചുതുറയിലേക്ക് സ്വാഗതം 🙏

07/07/2026

ഫുട്ബോൾ വേൾഡ് കപ്പ്‌ കളി കാണാൻ എല്ലാരേയും ഇന്ന് രാത്രി സെന്റ്‌.ആന്റെണീസ് റിക്രിയേഷൻ ക്ലബിലേക്ക് സ്വാഗതം ചെയ്യുന്നു 🙏

📺 14 ഇഞ്ചിൽ നിന്ന് 75 ഇഞ്ചിലേക്ക്: മാറിയത് കാലവും സാങ്കേതിക വിദ്യയും, മാറാത്തത് ഫുട്ബോൾ ആവേശവും! ⚽ചില ഓർമ്മകളുണ്ട്, എത്ര കാലം കഴിഞ്ഞാലും മനസ്സിൽ നിന്ന് മായാത്ത ചില ഫുട്ബോൾ ഓർമ്മകൾ! ഒരു മൂലയിൽ ഇരിക്കുന്ന 14 അല്ലെങ്കിൽ 21 ഇഞ്ചിന്റെ ആ ചെറിയ പെട്ടി ടിവി. ഷട്ടറുള്ള ടിവിയാണെങ്കിൽ കളി തുടങ്ങാൻ അത് തുറക്കുന്നതു തന്നെ ഒരു പ്രത്യേക ചടങ്ങായിരുന്നു! ആന്റീന തിരിക്കാൻ ഒരാൾ മേൽക്കൂരയിലും, കറക്റ്റായോ എന്ന് നോക്കാൻ മറ്റൊരാൾ ടിവിക്ക് മുന്നിലും നിന്ന് "ആയോ... ആയോ..." എന്ന് നിലവിളിച്ച ആ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് / കളർ ടിവി കാലം. ക്ലബിൽ ഒത്തുകൂടി, ആ ചെറിയ സ്ക്രീനിലേക്ക് കണ്ണും നട്ടിരുന്ന് നമ്മൾ ആർത്തുവിളിച്ച ആ ലോകകപ്പ് നാളുകൾ തന്ന നൊസ്റ്റാൾജിയ ചെറുതൊന്നുമല്ല! സ്ക്രീനിൽ പന്ത് എവിടെയെന്ന് തിരഞ്ഞ ആ കാലം! അന്ന് ആ ചെറിയ ടിവിക്ക് മുന്നിൽ ഒരു നാട് മുഴുവൻ ശ്വാസമടക്കിപ്പിടിച്ചിരുന്നിട്ടുണ്ട്! കളി ജയിക്കുമ്പോൾ തെരുവ് നീളെ ആർത്തുവിളിച്ചോടിയ ആ കാലം തന്ന ഫീൽ വേറെ തന്നെയാണ്.പക്ഷേ ഇന്ന് കാലം മാറി...ചുവരൊട്ടാകെ പടർന്നു കിടക്കുന്ന 75 ഇഞ്ചിന്റെ Sony Bravia 3 സ്മാർട്ട് ടിവിക്ക് മുന്നിലിരിക്കുമ്പോൾ കണ്ണ് ചിമ്മുന്ന വേഗത്തിൽ മെസ്സിയും സലായും സ്ക്രീനിൽ വെട്ടിത്തിരിയുമ്പോൾ, പുല്ലിന്റെ ഓരോ തുമ്പും കാണികളുടെ ഓരോ ഭാവവും 4K ക്വാളിറ്റിയിൽ തെളിയുമ്പോൾ ശരിക്കും സ്റ്റേഡിയത്തിന്റെ ഗാലറിയിലിരുന്ന് കളി കാണുന്ന അതേ വൈബ്. ഗ്രൗണ്ടിലെ വിസിലടി നെഞ്ചിൽ വന്ന് അടിക്കുന്ന ഫീൽ! ഗ്രൗണ്ടിലെ പുല്ലിന്റെ പച്ചപ്പും കാണികളുടെ ആവേശവും അത്രമേൽ വ്യക്തം!സ്ക്രീനിന്റെ വലിപ്പം 14-ൽ നിന്ന് 75-ലേക്ക് വളർന്നു, സാങ്കേതികവിദ്യ മാറി...പക്ഷേ ഉള്ളിൽ നിന്ന് വരുന്ന അലർച്ചയും നെഞ്ചിടിപ്പും ഇന്നും അണുവിട മാറിയിട്ടില്ല! കാരണം, ഇത് വെറുമൊരു കളിയല്ല... ഇതൊരു വികാരമാണ്! ⚽

നിങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സി ധരിച്ചു വരൂ...സ്‌പോർട്സ്മാൻ സ്പിരിറ്റോടെ കളി ആസ്വദിക്കൂ,...സൗഹൃദം പങ്കിടൂ ❤️

07/07/2026

സെന്റ്.ആന്റെണീസ് റിക്രിയേഷൻ ക്ലബ് കൊച്ചുതുറയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക്‌ പേജിലേക്ക് എല്ലാവർക്കും സ്വാഗതം.

സാമൂഹിക പ്രതിബദ്ധതയും, കലാ കായിക മികവും, സാംസ്കാരിക ഐക്യവും ഉയർത്തിപ്പിടിച്ച് മുന്നേറുന്ന ഞങ്ങളുടെ ക്ലബ്ബിന്റെ എല്ലാ വിശേഷങ്ങളും ഇനി ഈ പേജിലൂടെ നിങ്ങളിലേക്ക് എത്തും.

പേജ് ഫോളോ ചെയ്ത് ഞങ്ങളുടെ യാത്രയുടെ ഭാഗമാകൂ 🙏

Stay connected for club news, events and community initiatives 🔥

Want your business to be the top-listed Gym/sports Facility in Thiruvananthapuram?

Click here to claim your Sponsored Listing.

Website

Address


St. Antony's Recreation Club Kochuthura
Thiruvananthapuram