Gurukulam Arts and Sports Club

Gurukulam Arts and Sports Club

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Gurukulam Arts and Sports Club, EYYACODU KADAKKAL KOLLAM, Thiruvananthapuram.

വായനാമത്സരതിന്റെ രജിസ്‌ട്രേഷൻ 23/04/2020

കേരള സ്റ്റേറ്റ് ലൈബ്രറി
കൗൺസിൽ
കഥകളതിസാന്ത്വനം

കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയ്ക്കായി ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികൾ അതേറ്റെടുത്തിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. മറ്റുള്ള ജനവിഭാഗങ്ങൾ വീടുകളിൽ തന്നെ കഴിയണം എന്നാണ് കേരള സർക്കാരിന്റെ നിർദേശം. ഈ അവസരത്തിൽ പുസ്തകവായന പ്രയോജനപ്പെടുത്തണമെന്ന് നമ്മുടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

അക്ഷര സ്നേഹികൾക്കായി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓൺലൈൻ വായനാ മത്സരം സംഘടിപ്പിക്കുന്നു. മൂന്ന് ഗ്രൂപ്പുകളിലാക്കിയാണ് മത്സരം.
(1) 16 വയസുവരെയുള്ളവർ
(2) 17 മുതൽ 50 വയസുവരെയുള്ളവർ
(3) 51 വയസിനു മുകളിലുള്ളവർ.

മലയാളത്തിലെ പ്രശസ്തമായ 10 ചെറുകഥകളെ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വെബ്സൈറ്റിൽ (www.kslc.kerala.gov.in) രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ 10 ചെറുകഥകളും ഓൺലൈനായി വായിക്കാവുന്നതാണ്. മത്സരം സംബന്ധിച്ച കൂടുതൽ നിർദേശങ്ങൾ ചുവടെ ചേർക്കുന്നു.

മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യുക. (kslc.kerala.gov.in)
ഏപ്രിൽ ഏഴ് മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
മൂന്ന് ഗ്രൂപ്പുകളിലായിട്ടാണ് രജിസ്റ്റർ ചെയ്യുക.
രജിസ്റ്റർ ചെയ്യുമ്പോൾ നൽകുന്ന മൊബൈൽ നമ്പരിലേക്ക് രജിസ്ട്രേഷൻ നമ്പരും ലിങ്കും എസ്.എം.എസ്. ആയി ലഭിക്കുന്നതാണ്.
പ്രസ്തുത ലിങ്കിൽ കയറിയാൽ മത്സരത്തിൻ്റെ നിർദേശങ്ങളും 10 ചെറുകഥകളും ലഭിക്കുന്നതാണ്.
തുടർന്നുള്ള എല്ലാ ഉപയോഗത്തിനും ഈ ലിങ്കും രജിസ്ട്രേഷൻ നമ്പരും ഉപയോഗിക്കാവുന്നതാണ്.
മത്സരാർത്ഥിയുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വിജയിക്കുന്ന സമയത്ത് മാത്രം അപ് ലോഡ് ചെയ്താൽ മതിയാകും
മത്സരത്തിൻ്റെ എല്ലാ ചോദ്യങ്ങളും ഈ 10 ചെറുകഥകളെ അടിസ്ഥാനമാക്കിയായിരിക്കും. സർഗാത്മകത തെളിയിക്കുന്ന ചോദ്യങ്ങളുമുണ്ടായിരിക്കും.
ഏപ്രിൽ ഏഴാം തീയതി മുതൽ പുസ്തകങ്ങൾ ലിങ്കിൽ ലഭിക്കുന്നതാണ്.
ഏപ്രിൽ 25നാണ് മത്സരം നടക്കുന്നത്. ചോദ്യപേപ്പർ സംബന്ധിച്ച വിവരം ഇരുപത്തിനാലാം തീയതി രാവിലെ 10 മണിക്ക് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് എസ്.എം.എസ്.ആയി ലഭിക്കും. ആ ലിങ്കിൽ കയറിയാൽ ചോദ്യപേപ്പർ ലഭിക്കുന്നതാണ്.
ഉത്തരങ്ങൾ വെള്ള പേപ്പറിൽ രേഖപ്പെടുത്തി രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഏപ്രിൽ ഇരുപത്തിയഞ്ചാം തീയതി വൈകീട്ട് ആറ് മണിക്ക് മുൻപായി അപ്‌‌ലോഡ് ചെയ്യേണ്ടതാണ്.
ഉത്തരപേപ്പർ മൂല്യനിർണയം നടത്തി വിജയികളെ പ്രഖ്യാപിക്കുന്നതാണ്.
ഓരോ വിഭാഗത്തിലും കൂടുതൽ സ്കോർ ലഭിക്കുന്ന അഞ്ച് പേരെയാണ് വിജയികളായി തെരഞ്ഞെടുക്കുന്നത്.
വിജയികളായി തെരഞ്ഞെടുക്കുന്നവർ കൗൺസിൽ അറിയിക്കുന്ന മുറയ്ക്ക് വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അയച്ചുതരുന്നതിനു ശേഷമായിരിക്കും പ്രഖ്യാപനം.
വിജയികളായവർക്ക് 3000 രൂപ സമ്മാനമായി ഓരോ വിഭാഗത്തിലും അഞ്ച് പേർക്ക് വീതം നൽകുന്നതാണ്.
മത്സരത്തിൻ്റെ നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റേതായിരിക്കും. മത്സര ക്രമത്തിൽ ആവശ്യമായ മാറ്റം വരുത്താൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന് അധികാരമുണ്ടായിരിക്കുന്നതാണ്.
മത്സര നടത്തിപ്പിനെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് 9961493935, 9447689766, 9495191071 എന്നീ നമ്പരുകളിലേക്കും സാങ്കേതിക സംശയങ്ങൾക്ക് 9633889887, 9447438486 എന്നീ നമ്പരുകളിലേക്കും ഏത് സമയത്തും മത്സരാർത്ഥികൾക്ക് വിളിക്കാവുന്നതാണ്.
പത്ത് ചെറുകഥകളുടെ പേര് വിവരം
വാസനാ വികൃതി
വേങ്ങയിൽ കുഞ്ഞിരാമൻ നായർ
ഒരു വയസ്സൻ
മോപ്പസാങ് (വിവർത്തനം: എം. ടി)
വെള്ളപ്പൊക്കത്തിൽ
തകഴി
നീലവെളിച്ചം
ബഷീർ
എന്തും ചെയ്യാൻ മടിക്കാത്ത രണ്ടുപേർ
ഒ. ഹെൻറി
പൂവമ്പഴം
കാരൂർ
മനുഷ്യപുത്രി
ലളിതാംബിക അന്തർജനം
വാടകവീടുകൾ
ഉറൂബ്
ചുവന്ന പാവാട

മാധവിക്കുട്ടി
ശേഖൂട്ടി

ടി. പത്മനാഭൻ

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഈ ചെറുകഥകളുടെ ഡിജിറ്റൽ രൂപം ലൈബ്രറി കൗൺസിൽ നടത്തുന്ന ഓൺലൈൻ വായനാമത്സരത്തിനു‌‌ ഉപയോഗിക്കുന്നതിനു വേണ്ടി മാത്രമാണ്.

കഥകളതിസാന്ത്വനം

പ്രിയപ്പട്ടവരെ,

ചെറുകഥകള്‍ വായിച്ചുതുടങ്ങിയിട്ടുണ്ടാവുമല്ലോ. ഓണ്‍ലൈന്‍ വായന ചിലര്‍ക്കെങ്കിലും പുതിയ അനുഭവം ആയിരിക്കാം. ഗൗരവമായ വായനയായി കാണണം. മത്സര പരീക്ഷയ്ക്കായി നമുക്ക്‌ ഈ ലോക്ക്ഡൗൺ കാലത്ത്‌ തയാറെടുക്കാം. മത്സരത്തിന്റെ ചോദ്യങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

മത്സരത്തിന്റെ ചോദ്യങ്ങള്‍ സംബന്ധിച്ച കുടുതല്‍ വിവരങ്ങള്‍
എഴുത്ത്‌ പരീക്ഷയായിട്ടാണ്‌ ഓണ്‍ലൈന്‍ വായനമത്സരം സംഘടിപ്പിക്കുന്നത്‌
ഏപ്രില്‍ 24 -ാം തീയതി രാവിലെ 10 മണിമുതല്‍ നിങ്ങള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരിലേയ്ക്ക്‌ എസ്‌.എം.എസ്‌. ലഭിക്കും.
ആ എസ്‌.എം.എസ്‌. ലുള്ള ലിങ്കിലോ kslc.kerala.gov.in എന്ന സൈറ്റിലോ കയറിയാല്‍ ചോദ്യങ്ങള്‍ ലഭിക്കുന്നതാണ്‌.
മൂന്ന്‌ ഗ്രൂപ്പുകള്‍ക്കും വൃതൃസ്തമായ ചോദ്യങ്ങളായിരിക്കും ഉണ്ടാകുക
നിര്‍ദേശിക്കപ്പെട്ട ചെറുകഥകളെ അടിസ്ഥാനമാക്കിയാണ്‌ ചോദ്യങ്ങള്‍ ഉണ്ടാവുക‌
എ4 സൈസിലുള്ള വെള്ളപേപ്പറില്‍ ഉത്തരങ്ങള്‍ എഴുതാവുന്നതാണ്‌
താഴെ പറയുന്ന ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ചോദ്യങ്ങള്‍
ആസ്വദദനക്ഷമത പരിശോധിക്കുന്നു.
കഥയുടെ സാംസ്‌കാരിക പരിസരം, സാമൂഹിക പശ്ചാത്തലം എന്നിവയിലേയ്ക്ക്‌ ആഴ്ന്നിറങ്ങുന്ന നിരീക്ഷണങ്ങള്‍ തേടുന്നു.
പ്രസ്തുത കഥയുടെ അടയാളപ്പെടുത്തല്‍ കഥാസാഹിത്യ ചരിതത്തില്‍ എങ്ങനെയായിരുന്നു എന്ന്‌ വ്യക്തമാക്കുന്ന ചോദ്യങ്ങള്‍
രചനാകാലത്തിന്റെ സവിശേഷതകളെ വിളിച്ചോതുന്ന ഘടകങ്ങള്‍ പരിശോധിക്കുന്ന ചോദ്യങ്ങള്‍
ആഖ്യാന കൗശലം തേടുന്ന ചോദ്യങ്ങള്‍
കഥാസാഹിത്യത്തിന്റെ മൗലികതകളെ വ്യക്തമാക്കുന്ന ചോദ്യങ്ങള്‍
20 ചോദ്യങ്ങളാണുണ്ടാവുക. പരമാവധി അഞ്ച് വാക്യത്തില്‍ ഉത്തരമെഴുതേണ്ടതാണ്‌.
വായനമത്സരവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന്‌ ഓരോ ജില്ലയിലുള്ളവരും ചുവടെ പറയുന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്‌.
തിരുവനന്തപുരം 9446304849
കൊല്ലം 9496257895
പത്തനംതിട്ട 9496328173
ആലപ്പുഴ 9400086001
കോട്ടയം 9495151828
ഇടുക്കി 9605551039
എറണാകുളം 9388799001
തൃശൂര്‍ 9496833127
പാലക്കാട്‌ 9246188462
മലപ്പുറം 9744888447
കോഴിക്കോട്‌ 9387501018
വയനാട്‌ 9349293940
കണ്ണൂര്‍ 9446749932
കാസര്‍കോട്‌ 9387118623
ഏപ്രില്‍ 24 -ാം തീയതി ചോദ്യം ലഭിച്ചുകഴിഞ്ഞാല്‍ മത്സരാര്‍ഥിയ്ക്ക്‌ ഉത്തരം എഴുതി അപ്‌‌ലോഡ്‌ ചെയ്യാവുന്നതാണ്‌. ഏപ്രില്‍ 25 -ാം തീയതി 6 മണിക്കുശേഷം അപ്‌‌ലോഡ്‌ ചെയ്യാന്‍ കഴിയില്ല. അതിനാല്‍ നിശ്ചിത സമയത്തിനകം അപ്‌‌ലോഡ്‌ ചെയ്യാന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്‌.
kslc.kerala.gov.in എന്ന കൗണ്‍സിലിന്റെ സൈറ്റില്‍ കയറി ചോദ്യങ്ങള്‍ എന്ന ബട്ടണില്‍ ക്ലിക്ക്‌ ചെയ്ത്‌ രജിസ്ട്രേഷന്‍ നമ്പരും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പരും എന്റര്‍ ചെയ്താല്‍ ചോദ്യങ്ങള്‍ ലഭിക്കുന്നതാണ്‌.
ഈ പേജില്‍ തന്നെ അപ്‌‌ലോഡ്‌ എന്ന ബട്ടണ്‍ കാണാം. അതിലൂടെ ഫോട്ടോ എടുക്കുകയോ നേരത്തെ എടുത്ത ഫോട്ടോ അയയ്ക്കുകയോ ചെയ്യാം.
അപ്‌‌ലോഡ്‌ ചെയ്യുന്ന വിധം മനസിലാക്കുന്നതിനായി ആ പേജില്‍ ഒരു ലിങ്ക് ഉണ്ടായിരിക്കുന്നതാണ്‌. ആ ലിങ്കിലുള്ള വീഡിയോ പ്രകാരം അയയ്ക്കാവുന്നതാണ്‌.
2020 ഏപ്രില്‍ 25 -ാം തീയതി വൈകിട്ട്‌ 6 മണിക്കകം അപ്‌‌ലോഡ്‌ ചെയ്യേണ്ടതാണ്‌.
ഏപ്രില്‍ 11-ാം തീയതി വരെ പി.ഡി.എഫ്‌. രൂപത്തിലാണ്‌ ചെറുകഥകള്‍ സൈറ്റില്‍ നിന്നും ലഭ്യമാക്കിയത്‌. ഇത്‌ വാട്സ്‌ആപ്പിലോ മറ്റ്‌ സോഷ്യല്‍ മീഡിയയിലോ ഷെയര്‍ ചെയ്യുന്നതും സ്വന്തം മൊബൈലില്‍ സൂക്ഷിക്കുന്നതും പകര്‍പ്പവകാശ നിയമ്രപകാരം കുറ്റകരമാണ്‌. അതിനാല്‍ പ്രിയ വായനക്കാര്‍ ഈ പി.ഡി.എഫ്‌ ചെറുകഥകൾ മറ്റ്‌ സോഷുല്‍ മീഡിയയിലേയ്ക്ക്‌ ഷെയര്‍ ചെയ്യാന്‍ പാടുള്ളതല്ല. മത്സര പരീക്ഷ കഴിഞ്ഞാല്‍ ഇവ സ്വന്തം മൊബൈലില്‍ നിന്നും ഡിലീറ്റ്‌ ചെയ്യണമെന്ന്‌ അറിയിക്കുന്നു.
മാതൃകാ ചോദ്യങ്ങള്‍ ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നുണ്ട്‌.

ലോക്ക്ഡൗണ്‍ കാലത്ത്‌ പുതിയൊരു വായനാനുഭവം വായനക്കാര്‍ക്ക്‌ നല്‍കുന്നതിനുവേണ്ടിയുള്ള ശ്രമമാണ്‌ കൗണ്‍സില്‍ നടത്തിയിട്ടുള്ളത്‌. ഗൗരവമായ വായനയിലൂടെ മത്സരത്തില്‍ പങ്കുചേരണമെന്ന്‌ അഭ്യര്‍ഥിക്കുന്നു.

ഏവര്‍ക്കും വിജയാശംസകള്,‍
അഡ്വ: പി. അപ്പുക്കുട്ടൻ
സെക്രട്ടറി

മാതൃകാചോദ്യങ്ങള്‍
മത്സരത്തിനായി നിര്‍ദേശിക്കുപ്പെടാത്ത കഥകളെ അടിസ്ഥാനമാക്കിയുള്ളതാണ്‌ മാതൃകാ ചോദ്യങ്ങള്‍

കഥ - അരഞ്ഞാണം - കാരൂര്‍
കാരൂരിന്റെ കഥകള്‍ യാഥാർത്ഥ്യത്തിന്റെ പ്രകാശനമാണ്‌. ജീവിതമെന്ന കടുത്ത വേനലിന്റെ ചിത്രകമാണ്‌”.

അരഞ്ഞാണം എന്ന കഥയിലെ റിക്ഷാക്കാരന്‍ വേലുവിന്റെ ജീവിതം ഈ കഥ എഴുതപ്പെട്ട കാലത്തിന്റെ തീക്ഷ്ണവേദനകളെ എത്രത്തോളം പ്രതിഫലിപ്പിക്കുന്നു?
കഥ - കുന്തി - പുനത്തില്‍ കുഞ്ഞബ്ദുള്ള
“തീവ്രവും തീഷ്ണവുമായ സൗന്ദര്യാവിഷ്കാരമാണ്‌ കുന്തി എന്ന കഥ. പ്രസവത്തിലൂടെ സ്ത്രീ നേടിയെടുക്കുന്ന അവള്‍ക്ക്‌ മാത്രമായ സായൂജ്യത്തിന്റെ കഥ”. കെ.പി. അപ്പന്‍

അമ്മയാവല്‍ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണ്‌ എന്ന അഭിപ്രായം മേല്‍കൊടുത്ത നിരൂപണോദ്ധരണിയുടെ വെളിച്ചത്തില്‍ ഈ കഥ എത്രത്തോളം ശരിവയ്ക്കുന്നു?
കഥ - ആത്മഹത്യ, - രാജലക്ഷ്മി
എം.ടി., രാജലക്ഷ്മിയെക്കുറിച്ച്‌ എഴുതി: “ഏകാന്തതയുടെ മരുപ്പരപ്പിലെ യാത്രക്കാരായ അവരുടെ കഥാപാഠ്രതങ്ങളെല്ലാം മരുപ്പച്ച തേടിക്കൊണ്ട്‌ മൃഗതൃഷ്ണയില്‍ നിന്ന്‌ മൃഗതൃഷ്ണയിലേയ്ക്ക്‌ സഞ്ചരിക്കുന്നവരാണ്‌”.

ഈ അഭിപ്രായത്തിന്റെ വെളിച്ചത്തില്‍ നീരജ ചക്രവര്‍ത്തി എന്ന കഥാപാത്രത്തെയും കഥാകാരിയെയും ബന്ധിപ്പിക്കുന്ന മൗലിക ഘടകങ്ങളേതൊക്കെ?
കഥകളതിസാന്ത്വനം
പുസ്തകങ്ങൾ

വാസനാവികൃതി
വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
ഒരു വയസ്സൻ
മോപ്പസാങ്ങ് (വിവർത്തനം: എം.ടി)
വെളളപ്പൊക്കത്തിൽ
തകഴി
നീലവെളിച്ചം
ബഷീർ
എന്തും ചെയ്യാൻ മടിക്കാത്ത രണ്ടുപേർ
ഒ.ഹെൻറി
പൂവമ്പഴം
കാരൂർ
മനുഷ്യപുത്രി
ലളിതാംബിക അന്തർജ്ജനം
വാടകവീടുകൾ
ഉറൂബ്
ചുവന്ന പാവാട
മാധവിക്കുട്ടി
ശേഖൂട്ടി
ടി. പത്മനാഭൻ
above mentioned book can be read through the following link
https://kslc.kerala.gov.in/vayana/books.html

വായനാമത്സരതിന്റെ രജിസ്‌ട്രേഷൻ

16/10/2019

❤❤❤❤❤❤❤❤
*SAVE DATE*
*ഒക്ടോബർ -17*

*ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പടവാളോങ്ങി കടയ്ക്കൽ വിപ്ലവം നടത്തി കടയ്ക്കൽ ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ച ധീര ദേശാഭിമാനികളുടെ ചരിത്രം പേറുന്ന മണ്ണിൽ*
*വടംവലിയുടെ ശങ്കൊലി നാദം ഉയരുന്നു കടയ്ക്കലിനു സമീപം ഈയ്യക്കോടിന്റെ മണ്ണിൽ ഗുരുകുലം കലാകായിക സമിതിയുടെ കോർട്ടിൽ* *തരംഗശൈലിയുടെ കമ്പക്കെട്ടിന് ഒരിക്കൽ കൂടി കൊളുത്തുന്നു പാണ്ടിയും പഞ്ചാരിയും കൊട്ടി കയറുന്ന ഇലഞ്ഞിതറമേളത്തിന് ദ്രുത താള മേള വിസ്മയം* *തീർക്കുന്ന തൃശ്ശൂർ പൂരത്തെ പോലെ കടയ്ക്കലിന്റെ മണ്ണിൽ വടത്തിൽ വമ്പ് കാട്ടാൻ അവരെല്ലാം എത്തിച്ചേരുന്നു ചകിരി നാരിനാൽ പിരിച്ചെടുത്ത കമ്പക്കയറിന് ഇരുവശവും പരസ്പരം കൊമ്പ് കോർക്കാൻ അങ്കകളരിയിലെ* *ചേകവൻമാരെ എല്ലാം ഗുരുകുലം ഈയ്യക്കോടിന്റെ ചരിത്ര ഭൂമികയിലേക്ക് സ്വാഗതം ചെയ്യുന്നു*

*■ പ്രൈസ് മണീസ്💸💸💸💸💸💸💸 ₹₹₹₹₹₹₹*

*1◆20001💸*

*2◆10001💸*

*3◆7001💸₹*

*4◆5001💸₹*

*5◆2000💸₹*

*6◆2000💸₹*

*7◆2000💸₹*

*8◆2000💸*

⚖ *= 480 /8 കാറ്റഗറി*

*അസ്സോസിയേഷൻ നിയമപ്രകാരം*

*മത്സര നിയന്ത്രണം -അഖില കേരള വടംവലി അസ്സോസിയേഷൻ*


*ഈവടംവലി മത്സരം ഒരു വൻ വിജയമാക്കി മാറ്റുവാൻ മുഴുവൻ കായിക പ്രേമികളെയും ടീമുകളെയും ഈയ്യക്കോടിന്റെ പെരും കളിയാട്ട തട്ടകത്തിലേക്ക് ആദരപൂർവ്വം സ്നേഹപൂർവ്വം ഹൃദയപൂർവ്വം സ്വാഗതം* *ചെയ്യുന്നു*
💖💖💖💖💖💖💖💖💖💖💖💖💖

02/10/2019

Warm welcome

21/09/2019
03/10/2017

We want to thank you for attending our maiden tug of war event. You people are the great asset to our community, and we are pleased that you would share in the occasion. And once again thanking you for all the support. We expect your continuous support and suggestions . We now begin the planning for the 2018 event and hope everyone will join us again.

TEAM GURUKULAM

Photos 24/06/2017
24/06/2017

GURUKULAM LIBRARY AND READING ROOM
GURUKULAM ARTS&SPORTS CLUB
EYYAKKODU REG: NO: 4720

We are honoring those who are secured full A+ in plus two and s.s.l.c exams during 2016-2017 .
we are cordially invite your esteemed presence to the grand event conduct by gurukulam library and arts and sports club eyyacodu.
Time: 4 pm
venue:gurukulam library
Date:25-06-2017

Photos from Gurukulam Arts and Sports Club's post 31/08/2015
Photos from Gurukulam Arts and Sports Club's post 31/08/2015

വാർഷികാഘോഷം

Want your business to be the top-listed Gym/sports Facility in Thiruvananthapuram?

Click here to claim your Sponsored Listing.

Telephone

Website

Address


EYYACODU KADAKKAL KOLLAM
Thiruvananthapuram
691536

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm