21/05/2026
ചില അപ്രതീക്ഷിത സാഹചര്യങ്ങളാൽ, സമ്മാനകൂപ്പൺ നറുക്കെടുപ്പ് മുമ്പ് അറിയിച്ചിരുന്ന തീയതിയിൽ നടത്താനായില്ലെന്നതിൽ ഖേദിക്കുന്നു.
ഞങ്ങളുടെ പ്രിയപ്പെട്ട ക്ലബ് അംഗത്തിന്റെ വിയോഗത്തെ തുടർന്നാണ്
അത് മാറ്റിവെക്കേണ്ടി വന്നത്.
പുതിയ നറുക്കെടുപ്പ് തീയതി പോസ്റ്ററിൽ നൽകിയിരിക്കുന്നു.
എല്ലാവരുടെയും സഹകരണത്തിനു നന്ദി.
18/05/2026
FAC ചേറ്റുവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും വിജയകരമായി പൂർത്തിയായി ❤️🩹
നിരവധി നാട്ടുകാർ പങ്കെടുത്ത ക്യാമ്പ്.. വളരെ ക്രമബദ്ധമായും മികച്ച രീതിയിലും സംഘടിപ്പിക്കപ്പെടുകയും പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടുകയും ചെയ്തു.
ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സേവ്യർ പുലിക്കോട്ടിൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാൻറ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷെമീറ ഷെബീർ സന്നിഹിതയാകുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു.
ക്ലബ് പ്രസിഡന്റ് അൽത്താഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ ക്ലബ് വൈസ് പ്രസിഡന്റ് നിമീഷ് സ്വാഗതം ആശംസിച്ചു. FAC രാമുകാര്യാട്ട് ഗ്രന്ഥശാല പ്രതിനിധി അൻസിൽ, ലൈബ്രേറിയൻ ശ്രീമതി. ലാലി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. Olive Healthcare പ്രതിനിധികളും Dr. Rani Menon Maxivision Eye Hospital പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്ത് സന്ദേശങ്ങൾ പങ്കുവച്ചു.
തുടർന്ന് നടന്ന സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു സേവനങ്ങൾ പ്രയോജനപ്പെടുത്തി. ആരോഗ്യ ബോധവത്കരണത്തിനും പൊതുജനാരോഗ്യത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച ഈ ക്യാമ്പ് വിജയകരമാക്കാൻ സഹകരിച്ച എല്ലാ ആളുകൾക്കും, ആരോഗ്യ പ്രവർത്തകർക്കും, പങ്കെടുത്ത നാട്ടുകാർക്കും FAC യുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🤍
16/05/2026
ഇന്നത്തെ ജീവിതശൈലിയിൽ പ്രായഭേദമന്യേ പല ആരോഗ്യപ്രശ്നങ്ങളും നിശ്ശബ്ദമായി നമ്മളെ ബാധിച്ചുകൊണ്ടിരിക്കുന്നു.
കാഴ്ചയിലെ ചെറിയ മാറ്റങ്ങൾ, രക്തസമ്മർദ്ദ വ്യത്യാസങ്ങൾ, ഷുഗർ, കൊളസ്‌ട്രോൾ, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ പലപ്പോഴും നമുക്ക് അറിയാതെ തന്നെ ഗുരുതരാവസ്ഥയിലേക്ക് എത്താം.
സമയോചിതമായ പരിശോധനയും മുൻകരുതലും ജീവിതത്തെ കൂടുതൽ സുരക്ഷിതമാക്കാൻ സഹായിക്കും. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ ആരോഗ്യബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ FAC ചേറ്റുവയും, ഒലീവ് ഹെൽത്ത് കെയർ വാടാനപ്പിള്ളിയും, ഡോ. റാണി മേനോൻ മാക്സിവിഷൻ Eye ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന & മെഡിക്കൽ ക്യാമ്പ് നാളെയാണ്.
സ്വന്തം ആരോഗ്യത്തിനും കുടുംബത്തിന്റെ സുരക്ഷയ്ക്കുമായി എല്ലാവരും ഈ അവസരം പ്രയോജനപ്പെടുത്തുക.
നമ്മുടെ ഗ്രാമത്തിന്റെ ആരോഗ്യകരമായ ഭാവിക്കായി ഒരുമിച്ച് കൈകോർക്കാം ❤️
FAC ചേറ്റുവ —
“ ഒരു നാടിന്റെ മുഴുവൻ സ്പന്ദനം,
ഈ കാലഘട്ടത്തിന്റെ ആവശ്യം ”
15/05/2026
FAC ചേറ്റുവയുടെ അഭിനന്ദനങ്ങൾ ✨🎓
ഈ വർഷത്തെ CBSE 10th, CBSE Plus Two, SSLC പരീക്ഷകളിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികളും.. തങ്ങളുടെ കഠിനാധ്വാനത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഫലമായി വലിയ നേട്ടമാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഓരോ വിജയത്തിന് പിന്നിലും ഉറക്കമില്ലാത്ത പഠനവും, അധ്വാനവും, സ്വപ്നങ്ങളിലേക്കുള്ള സ്ഥിരതയുമുണ്ട്. ഇന്ന് നിങ്ങൾ നേടിയ ഈ വിജയം നിങ്ങളുടെ ഭാവിയിലേക്കുള്ള ഒരു ശക്തമായ അടിത്തറയാണ്. 🌟
FAC ചേറ്റുവയുടെ എല്ലാ അംഗങ്ങളും ഈ അഭിമാന നിമിഷത്തിൽ നിങ്ങൾക്കൊപ്പം പങ്കുചേരുന്നു.
ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കി നിങ്ങളുടെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ ആശംസിക്കുന്നു.
എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🤍
— FAC CHETTUWA
15/05/2026
അഭിമാന നിമിഷം ✨🎓
ഈ വർഷത്തെ CBSE പ്ലസ് ടു പരീക്ഷയിൽ അതുല്യമായ വിജയം സ്വന്തമാക്കിയ നമ്മുടെ നാടിന്റെ അഭിമാനമായ സാറ സുബൈദയെ (D/o നെബീൽ നാസർ) FAC ചേറ്റുവ ആദരിച്ചു.
എല്ലാ വിഷയങ്ങളിലും A1 ഗ്രേഡ് നേടുകയും,
Informatics Practices വിഷയത്തിൽ 100/100 മാർക്കോടുകൂടി നാഷ്ണൽ ടോപ്പറാവുകയും,
Economics വിഷയത്തിൽ 96/100 മാർക്കോടെ സബ്ജക്റ്റ് ടോപ്പറാവുകയും,
Commerce വിഭാഗത്തിൽ 96% മാർക്കോടെ സ്കൂൾ ടോപ്പർ എന്ന നേട്ടവും സ്വന്തമാക്കിയ സാറയുടെ വിജയം ഏവർക്കും പ്രചോദനമാണ്.
കഠിനാധ്വാനവും ആത്മവിശ്വാസവും സമർപ്പണവും ഒരുമിച്ചാൽ ഉയരങ്ങൾ കീഴടക്കാമെന്നതിന് തെളിവാണ് സാറ എന്ന ഈ മിടുക്കിയുടെ നേട്ടം 🌟
ക്ലബ്ബ് വൈസ് പ്രസിഡന്റ് നിമീഷ് സ്വാഗതവും, പ്രസിഡന്റ് അൽത്താഫ് അദ്ധ്യക്ഷനും വഹിച്ച ചടങ്ങിൽ.. FAC യുടെ മുഖ്യ രക്ഷാധികാരി M.A ഹാരിസ് ബാബു, സീനിയർ മെമ്പർമാരായ R.P ജുനൈദ്, S.A. നവാസ് തുടങ്ങിയവരും മറ്റ് ക്ലബ്ബാംഗങ്ങളും പങ്കെടുത്തു.
പ്രിയ സാറയ്ക്ക്, കേരള സംസ്ഥാനത്തിലെ No:1 ക്ലബ്ബായ FAC ചേറ്റുവയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നു.
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു👏🤍
14/05/2026
🚨 Please Be Alert & Make Sure You Stay Safe 🗣️✅
13/05/2026
കാഴ്ച്ചയെ വിലമതിക്കൂ..
നേരത്തെ പരിശോധിക്കൂ 🤍
FAC ചേറ്റുവയും, ഡോ. റാണി മേനോൻ മാക്സിവിഷൻ ഐ ഹോസ്പ്പിറ്റലും സംയുക്തമായി നടത്തുന്ന..
സൗജന്യ നേത്രപരിശോധനാ ക്യാമ്പ് 👁️🩺
10/05/2026
FAC ചേറ്റുവ സംഘടിപ്പിക്കുന്ന
സൗജന്യ നേത്രപരിശോധന 👁️🩺
& മെഡിക്കൽ ക്യാമ്പ് 🩸
പ്രിയരേ,
ചേറ്റുവയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി FAC ചേറ്റുവ, ഒലിവ് ഹെൽത്ത് കെയർ വാടാനപ്പള്ളി, ഡോ. റാണി മേനോൻ മാക്സിവിഷൻ EYE ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ഒരു സൗജന്യ നേത്രപരിശോധനയും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു...
ശ്രദ്ധിക്കുക: ഈ സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ നാട്ടുകാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു..
FAC ചേറ്റുവ - ഒരു നാടിന്റെ മുഴുവൻ സ്പന്ദനം,
ഈ കാലഘട്ടത്തിന്റെ ആവശ്യം 🤍
03/05/2026
You should have been here with us today.
This win carries both pride and pain.
Forever our Champ ❤️🩹