15/08/2026
ഏവർക്കും സ്വതന്ത്രദിന ആശംസകൾ! 🇮🇳🇮🇳
#സ്വാതന്ത്ര്യദിനാശംസകൾ
Welcome to the Official Black Cats sports club page.Keep up to date with the latest news and
15/08/2026
ഏവർക്കും സ്വതന്ത്രദിന ആശംസകൾ! 🇮🇳🇮🇳
#സ്വാതന്ത്ര്യദിനാശംസകൾ
28/05/2026
ഏവർക്കും ഈദ് ആശംസകൾ.... ✨
20/03/2026
ഏവർക്കും ഈദ് ആശംസകൾ... ✨
19/03/2026
ബ്ലാക്ക് ക്യാറ്റ്സ് അഞ്ചങ്ങാടി വളവ് സംഘടിപ്പിച്ച വോളിബോൾ ടൂർണ്ണമെൻ്റ് ഫൈനൽ പോരാട്ടത്തിൽ യുവി വാരിയേഴ്സ്നെതിരെ നാട്ടുവേദി വട്ടേക്കാട് വിജയികളായി..
ടൂർണമെൻ്റിലെ മികച്ച താരമായി നാട്ടുവേദിയുടെ ആശിഷ് തിരഞ്ഞെടുക്കപ്പെട്ടു., മികച്ച സെറ്ററായി നാട്ടുവേദിയുടെ മെഹ്താഫ്., ഫൈനൽ മത്സരത്തിൽ മികച്ച താരമായി യുവി വാരിയേഴ്സിൻ്റെ ലിൻസ് എന്നിവരെ തിരഞ്ഞെടുത്തു..
16/02/2026
ബ്ലാക്ക് ക്യാറ്റ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ പുതിയ ഭാരവാഹികൾ...
10/11/2025
*ബ്ലാക്ക് ക്യാറ്റ്സ് ഫുട്ബോൾ ലീഗ്*
*BFL - SEASON 3 ന്*
*വർണ്ണാഭ തുടക്കം...*
-----------------------------------
കടപ്പുറം : കടപ്പുറം അഞ്ചങ്ങാടി വളവ് ബ്ലാക്ക് ക്യാറ്റ്സ് ഫുട്ബാൾ ലീഗ് ബിഎഫ്എൽ സീസൺ 3 ന് പുളിഞ്ചോട് കിക്കോഫ് ടർഫിൽ വർണ്ണാഭമായ തുടക്കം..
സാംസ്കാരിക കായിക രംഗത്തെ വിവിധ വ്യക്തിത്വങ്ങൾ സംബന്ധിച്ച ചടങ്ങിൽ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൌക്കത്ത് ഫുട്ബാൾ ലീഗ് ഉദ്ഘാടനം ചെയ്തു.
പുതിയ കാലഘട്ടത്തിൽ യുവ സമൂഹത്തിനിടയിൽ ലഹരി വ്യാപകമാവുകയാണെന്നും കായിക രംഗത്ത് ആരോഗ്യത്തോടെയുള്ള ദീർഘ നാളത്തെ മികവ് തുടരാൻ സാധിക്കാത്ത സാഹചര്യം നില നിൽക്കുന്നുണ്ടെന്നും ഇത്തരം സാഹചര്യത്തിൽ ഇത് പോലുള്ള ഫുട്ബാൾ ലീഗുകൾക്ക് വളരെ പ്രാധാന്യമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ സ്വാലിഹ പറഞ്ഞു.
യുവാക്കളിലെ ദുശ്ശീലങ്ങളെ പ്രതിരോധിക്കാൻ ഇത്തരത്തിലുള്ള ഗ്രാമീണ ടൂർണ്ണമെന്റുകൾക്ക് ആകുമെന്നും ബ്ലാക്ക് ക്യാറ്റ്സ് അഞ്ചങ്ങാടി വളവ് നടത്തുന്ന നല്ല പ്രവർത്തനങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് പ്രശംസിക്കുകയും ചെയ്തു.
ക്ലബ് പ്രസിഡന്റ് അഫ്ത്ഹ സി എ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൌക്കത്ത്,ജാഫറാത്ത് , ഷമീർ, ഷനൂബ്, അനസ്, ജിംഷാദ്,സലാഹു,അസറുദ്ധീൻ,യൂനസ് പി എ, ഷൌക്കത്ത് തുടങ്ങിയവർ സംബന്ധിച്ചു.
ക്ലബ്ബ് സെക്രട്ടറി സിറാജ് സ്വാഗതവും ട്രഷറർ ഹിസാം നന്ദിയും പറഞ്ഞു.
11/10/2025
ചാവക്കാട് ഉപജില്ലാ മത്സരത്തിൽ 'കരാട്ടെ അണ്ടർ 78 കിലോ ഗ്രാം വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ഒരുമനയൂർ ഇസ്ലാമിക് സ്ക്കൂൾ പ്ലസ്‌ടു വിദ്യാർത്ഥിയായ ബ്ലാക്ക് ക്യാററ്സ് മെമ്പർ കെൻസുള്ളക്ക് അഭിനന്ദനങ്ങൾ...
31/03/2025
20/03/2025
*കരുണയുടെ ഉറവ വറ്റാത്ത മനസ്സുമായി ബ്ലാക്ക് ക്യാറ്റ്സ് അഞ്ചങ്ങാടി വളവ്*
............................................
വൃക്ക തകരാർ മൂലം കിഡ്നി മാറ്റി വെക്കുവാൻ സഹായം തേടുന്ന ഹാരിസിന് വേണ്ടി സ്വരൂപിച്ച സഹായധനം ക്ലബ്ബ് ട്രഷറർ ഹിഷാം കടവിൽ സഹായ സമിതി ചെയർമാൻ എ.കെ. അബ്ദുൽ കരീമിന് കൈമാറി . പുതിയ കാലത്ത് യുവാക്കളിൽ പ്രതീക്ഷ ഇല്ല എന്ന് പ്രചാരണം മുറുകുമ്പോൾ, ഞങ്ങളുടെ യുവത്വം സഹജീവി സ്നേഹത്തിന് സമർപ്പിക്കുവാനുള്ളതാണ് എന്ന് ബ്ലാക്ക് ക്യാറ്റ്സ് പ്രവർത്തകർ തെളിയിച്ചിരിക്കുകയാണ്.
ഹാരീസിന് വേണ്ട സാമ്പത്തിക സഹായത്തിലൂടെ സേവന രംഗത്ത് മറ്റു സംഘടനകൾകും മാതൃകയാണ് ബ്ളാക്ക് ക്യാറ്റസ് എന്ന് സഹായ സമിതി അഭിപ്രായപ്പെട്ടു.ക്ലബ്ബ് പ്രവർത്തകരായ നവാസ് പി കെ,നൗഷാദ് പി കെ, കബീർ സി റ്റി,യൂനസ് പിഎ, ഇർഷാദ് പി എം,ജിംഷാദ് കെ എം എന്നിവർ സന്നിഹിതരായിരുന്നു.
സഹായ സമിതി ഭാരവാഹികളായ പി വി ഉമ്മർ കുഞ്ഞി, പി കെ അബൂബക്കർ, പി എം മുജീബ്, പി കെ ഷാഫി, ഷഹീം റമളാൻ,കെ സെയ്ദ് മുഹമ്മദ് പോക്കാകില്ലത്ത്,പി കെ മൻസൂർ,സൈദ് മുഹമ്മദ് , അലി ആർ വി എന്നിവർ പങ്കെടുത്തു..
| Monday | 8am - 8pm |
| Tuesday | 8am - 8pm |
| Wednesday | 8am - 8pm |
| Thursday | 8am - 8pm |
| Friday | 8am - 8pm |
| Saturday | 8am - 8pm |
| Sunday | 8am - 8pm |