11/09/2021
കേരള സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ പാണഞ്ചേരിയുടെ അഭിമാനമായി ഗോൾഡ് മെഡലുമായി ദിനീപ് ദിവാകരനും സിൽവർ മെഡലുമായി അതുൽ കൃഷ്ണയും
എടപ്പലം : സെപ്തംബർ 8-10 വരെ തിരുവനന്തപുരം കൊല്ലം ശ്രീപാദം ഇന്റോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാനതല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 92 Kg വിഭാഗത്തിൽ സ്വർണ മെഡൽ നേടി അഭിമാനമായി മാറിയ ദിനീപ് ദിവാകരൻ, താഴത്തു വളപ്പിൽ ദിവാകരൻ, ബിന്ദു ദമ്പതികളുടെ മൂത്ത മകനാണ്. എടപ്പലം ഐക്കൺ ക്ലബ്ബിലെ ആക്ടീവ് മെമ്പറായ ദിനീപ് കൂട്ടുകാർക്ക് വലിയ പ്രചോദനമാണ് . 71Kg വിഭാഗത്തിൽ വെള്ളി മെഡൽ നേടിയ അതുൽ കൃഷ്ണ നാട്ടുകാരുടെ പ്രിയപ്പെട്ട അപ്പൂസാണ് . കൊല്ലംമോളയിൽ ഷാജി, സൗമ്യ ദമ്പതിമാരുടെ മൂത്ത മകനാണ് അപ്പൂസ് എന്ന അതുൽ കൃഷ്ണ .
29/08/2021
കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 60 kg വിഭാഗത്തിൽ സ്വർണ്ണ മെഡൽ നേടിയ ബ്രിസ്റ്റോ ജോണിക്ക് ഐക്കൺ ക്ലബ്ബിന്റെ അഭിനന്ദനങ്ങൾ. നിലവിൽ ക്ലബ്ബിന്റെ വൈ.പ്രസിഡണ്ടു കൂടിയാ ബ്രിസ്റ്റോ എടപ്പലം താഴേക്കാടൻ ജോണി, ലിസി ജോണി ദമ്പതികളുടെ ഇളയ മകനാണ് . തോപ്പ് ഇന്റോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്
പ്രതിനിതീകരിച്ചാണ് ബ്രിസ്റ്റോ മത്സരിച്ചത്.
14/08/2018
ഇത്തവണ പതിവുപോലെ ആഘോഷമില്ല ഞങ്ങൾക്ക്, കഴിഞ്ഞ തവണ പായസം തയ്യാറാക്കാനുള്ള തിരക്കിലായിരുന്നു ഞങ്ങൾ പക്ഷെ ഇത്തവണ തോരാത്ത മഴയിലും ഞങ്ങളുടെ പ്രദേശത്തെ വീടുകളിൽ കയറി സഹായമഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു, മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കഴിയാവുന്ന സഹായമെത്തിക്കുക അതാണ് ലക്ഷ്യം, മാതൃഭൂമിയുമായി സഹകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാഴാഴ്ച കിട്ടുന്നത് ശേഖരിച്ചു നൽകും,, പുതുവസ്ത്രങ്ങളോ പണമോ പലവ്യഞ്ജനങ്ങളോ അവശ്യമരുന്നുകളോ പാത്രങ്ങളോ എന്തുമാകട്ടെ സുമനസുകളുടെ സഹായങ്ങൾ ഇനിയും ആവശ്യമുണ്ട്,,,, സഹകരണം പ്രതീക്ഷിക്കുന്നു
🙏🏼Team Icon🙏🏼
27/11/2017
പരിശ്രമം അതാണ് വിജയരഹസ്യം അഭിനന്ദനങ്ങൾ ക്രിസ്റ്റോ
റോയൽ ഫിറ്റ്നസ് സെൻററിന് പ്രത്യേക നന്ദി.
27/11/2017
അഭിനന്ദനങ്ങൾ ക്രിസ്റ്റോ ജോണി
ജില്ല കേരളോത്സവം പഞ്ചഗുസ്തി 85 Kg രണ്ടാം സ്ഥാനം