17/02/2018
2018 February 16th, ടീം റയ്യാന്‍ റോയല്സ് നു ചില മധുര പ്രധികാരത്തിന്റെ ദിവസമായിരുന്നു കാരണം അന്നായിരുന്നു ടീം ശ്രിലങ്കന്‍ ലയന്‍സ് നു ഒരു കനത്ത തിരിച്ചടി കൊടുക്കാന്‍ സാധിച്ചത്. മബേല ടീം റയ്യാന്‍ റോയല്‍സ് ന്‍റെ ഗ്രൌണ്ടിനു ഒരു പ്രത്യേഗത ഉണ്ട് അത് എന്താണെന്നു വെച്ചാല്‍ പോരാടാന്‍ ഉറചിറങ്ങുന്നവരെ ഒരു പരിധി വിട്ടു സഹായിക്കുന്ന ഗ്രൌണ്ട്.അവിടെ ഒരേ ഒരു മതം മാത്രമേ ഉള്ളു ക്രിക്കറ്റ് . വെള്ളിയാഴ്ച രാവിലെ ടോസ് നഷ്ട്ടപെടുത്തി ബൌളിംഗ് നു ഇറങ്ങുമ്പോ ടീം നു ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ എത്രയും ചെറിയ സ്കോര്‍ നു എതിരാളിയെ എറിഞ്ഞു വീഴ്ത്തുക. ഓപെനിംഗ് സ്പെല്‍ എറിയാനായി ബോള്‍ കാപ്ട്യന്‍ സാഹിര്‍ സെലക്ട് ചെയ്തത് ടീം ന്റെ വിസ്വസ്ഥാനായ പ്ലയെര്‍ Shakir Khan & Rasak നെയും. ടീം ശ്രിലങ്കന്‍ ലയന്‍സ് നല്ല ഒപെനിംഗ് പ്രതീക്ഷിച്ചു ഇറങ്ങിയെങ്കിലും അതിനു തെല്ലും ആയിസുണ്ടയിരുനിലാ. ആദ്യ 4 ഓവര്‍ ഇല്‍ തന്നെ 9 റണ്‍സ് വിട്ടുകൊടുത്തു ശ്രിലങ്കന്‍ ലയന്‍സ് ന്റെ 3 വിക്കെറ്റ് രണ്ടു പേരും ചേര്‍ന്ന് വീഴ്ത്തിയിരുന്നു. അതില്‍ കൂടുതല്‍ പ്രഹരം ഏല്‍പ്പിച്ചത് റസാക്ക് ആയിരുന്നു.പിന്നീട് ക്രിത്യമായ ഇടവേളകളില്‍ WICKET കൊഴുഞ്ഞുകൊണ്ടിരുന്നു. എന്നിരുന്നാലും ചില മിസ്സ് FIELDING ടീം റയ്യാന്‍ റോയല്സ് നു തല വേദന സൃഷ്ട്ടിച്ചു . വിക്കെറ്റ്നു ഇടയില്‍ ഓടുംബോഴെല്ലാം സിംഹള ഭാഷയില്‍ അവര്‍ പറയുന്നത് കേള്‍ക്കാമായിരുന്നു സ്കോറിംഗ് ഉയര്‍ത്തുന്നതിനെ കുറിച്ച്. ഇന്‍ സൈഡ് സര്‍ക്കിള്‍ ഇല്‍ ഒരു FIELDER നെ മാത്രം നിര്‍ത്തി സാഹിര്‍ ഒരുകിയ കെണി മനസിലാക്കി എന്നോണം ടീം ശ്രിലങ്കന്‍ ലയന്‍സ് ഒത്തിരി സിംഗിള്‍ & ഡബിള്‍ എടുത്തതും ചില അവസരത്തില്‍ തിരിച്ചടിച്ചു. എങ്കിലും അതിനു മറുപടി ടീം റയ്യാന്‍ റോയല്‍സ് കൊടുത്തത് 2 റണ്‍ ഔട്ട് ന്റെ രൂപത്തില്‍ ആയിരുന്നു. വളരെ പതിഞ്ഞ താളത്തില്‍ തുടങ്ങിയ ശ്രിലങ്കന്‍ ഇന്നിഗ്സ് 108/9 (16 Over) എത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. വളരെ നല്ല രീതിയില്‍ ഉള്ള അമ്ബിരിംഗ് ആണ് ശ്രിലങ്കന്‍ പ്ലയെര്‍സ് കാഴ്ചവെച്ചത്. ടീം റയ്യാന്‍ റോയല്സ് നു വേണ്ടി ബോള്‍ എടുത്ത ഹരി, റിയാസ്, കിരണ്‍, കരീം,ലോകേഷ്, എല്ലാവരും എടുത്തു പറയേണ്ട പ്രകടനമാണ് നടത്തിയത്. 109 റണ്‍സ് വിജയ ലക്ഷ്യമായി ഒപെനിംഗ് ബാറ്റ് എടുത്തതു ജോണ്‍ ഉം Debash ഉം. ആദ്യ ഓവറില്‍ തന്നെ ജോണ്‍ നെ നഷ്ട്ടപെട്ടത് കനത്ത തിരിച്ചടി ആയി ടീം നു. എങ്കിലും പിന്നീടെത്തിയ ഷിജു ദാസ് ഉം Debash ഉം ചേര്‍ന്ന് ടീം നെ മുന്നോട്ടു നയിച്ചു. ഓരോ ഓവറിലും 8 റണ്‍സിന്റെ റണ്‍ റേറ്റ് നിലനിര്‍ത്താന്‍ രണ്ടുപേര്‍ക്കും സാധിച്ചു . Debash മികച്ച singles കണ്ടുപിടിച്ചപ്പോള്‍ ഗാപ് കണ്ടെത്തി ഫോറുകള്‍ നേടുന്നതയിരുന്നു ഷിജു ദാസ് വിന്റെ ഇന്നിങ്ങ്സ്. 78 റണ്‍സില്‍ 2nd Wicket Debash നെ നഷ്ട്ടപെടുംബോഴേക്കും ടീം ലക്ഷ്യത്തിനു അടുത്തെത്തിയിരുന്നു. പിന്നീട് ടീം കാത്തിരുന്നത് ഷിജു ദാസ് ന്റെ അര്‍ഹിച്ച ഫിഫ്ടി ക്ക് വേണ്ടി മാത്രം ആയിരുന്നു. മറുപടി ബാറ്റിംഗ് അവസാനിച്ചപ്പോള്‍ ടീം സ്കോര്‍ ബോര്‍ഡില്‍ 114/3 എന്ന ആധികാരിക വിജയം സ്വോന്താമാക്കിയയിരുന്നു.
മികച്ച കൂട്ടുകെട്ടുകളിലോടെ ഉള്ള തുടര്‍ വിജയങ്ങള്‍ ടീം നു നേടാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു....
Written by :- JOHNWIN VARGHESE