ആശംസകളുമായി രാഹുൽ കെ പി ( സന്തോഷ് ട്രോഫി താരം )
PSV FC Riyadh Chapter
ഫുട്ബാൾ കളിയിലൂടെ സൗഹൃദം മെനെഞ്ഞെടു?
ആശംസകളുമായി രാഹുൽ K P ( സന്തോഷ് ട്രോഫി താരം )
പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് KS രാജൻ സ്മാരക സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 15 ന് റിയാദിലെ പഴയ അൽഖർജ് റോഡിലെ ഇസ്ക്കാൻ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു.... റിയാദിലെ പ്രമുഖ ടീമുകൾ പങ്കെടുന്ന ആവേശകരമായ മത്സരം കാണുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നു....
ടൂർണമെന്റിന് ആശംസകളുമായി സപ്തഭാഷാ സംഗമ ഭൂമിയുടെ സ്വന്തം ഗായകൻ സുരേഷ് പള്ളിപ്പാറ....
കരിമ്പിൽ കമ്മാരൻ സ്‌മാരക വിന്നേഴ്സ് ട്രോഫിക്കും അരയമ്പത്തു കൃഷ്ണൻ സ്‌മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഞ്ചാമത് PSV internal Football ടൂർണമെന്റിനു പരി സമാപ്തി..
ആവേശകരമായ ഫൈനൽ മത്സരത്തിൽ ലെജന്റ്സ് fc പയ്യന്നൂർ ജേതാക്കൾ....
ഇതാവണം ഫൈനൽ ഇങ്ങനെ ആകണമ ഫൈനൽ...
കാൽപന്തു കളിയെ സ്നേഹിക്കുന്നവ്ർക്... ഈ മത്സരം മറക്കാൻ പറ്റാത്ത മത്സരമായി ..
ഫൈനൽ മത്സരത്തിന്റെ ആദ്യ വിസിൽ മുഴങ്ങിയപ്പോൾ..റെഡ് ഡെവിൾസ് fc യുടെ മുന്നേറ്റം തന്നെ ആയിരുന്നു.. മധ്യ നിരയിൽ നിന്നും... പരിക്കിൽ നിന്നും മുക്തനാകാതെ ക്യാപ്റ്റൻ രതീഷ്... പന്തുകൾ മുൻ നിരയിലേക്ക് എത്തിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു.... ക്യാപ്റ്റൻ വിജയന്റെ പ്രതിരോധതെ കബളിപ്പിച്ചു. മുന്നേറാൻ രാജേഷ് പല തവണ ശ്രമിച്ചെങ്കിലും റാഷിദും, ലത്തീഫ്, രാജീവ്... വിജയനോടപ്പം ചേർന്നു മാന്ത്രിക പൂട്ടിട്ടു പൂട്ടി ..
ഏതു മാന്ത്രിക പൂട്ടിട്ട് പൂട്ടിയാലും എനിക്കു അതൊക്കെ പൊട്ടിച്ചു കളയാം പറ്റുമെന്ന് ഉറപ്പോടെ... ലെജന്റ്സ് കിരീട മോഹങ്ങൾക്ക് തട യിടാൻ കീരി യുടെ ആദ്യപ്രഹരം... അതി മനോഹരമായ ഒരു ഷോട്ട് ലെജന്റ്സ് കാവൽക്കാരൻ സായിയെ നോക്കു കുത്തിയാക്കി ഗോൾ വല ലക്ഷ്യം നീങ്ങി...
അതേ കീരിയുടെ ഗോളിൽ റെഡ് ഡെവിൾസ് മുന്നിൽ...
ലെജന്റ്സ് fc യുടെ സാഗറിന്റെ മനോഹരമായമുന്നേറ്റം.. അനാവശ്യമായ ഫൗൾ റെഡ് ഡെവിൾസ് സ്റ്റോപ്പർ സരീഷ് ചെയ്തപ്പോൾ. റെഡ് ഡെവിൾസ്നു തന്നെ വിനയായി പോയി... സരീഷ് നു പരിക്ക് ഏറ്റു..
അപ്പോളാണ് ലെജന്റ്സ്നു വേണ്ടി... അവരുടെ കിരീട മോഹങ്ങൾക്ക് വേണ്ടി രഞ്ജിയുടെ മനോഹരമായ ഒരു ഗോൾ....
ആവേശം നിറഞ്ഞ മത്സരം മൂർച്ഛിച്ചു നിൽകുമ്പോൾ... ക്യാപ്റ്റൻ രതീഷ് പരിക്ക് പറ്റി പുറത്തേക്കു... പരിക്കേറ്റ കാലുമായി ലെജന്റ്സ് സ്‌ട്രൈക്കർ സിറാജു പുറത്തേക്കു...
അതാ ലെജന്റ്സ് കിരീട മോഹങ്ങൾക്ക് ചിറകു വെക്കാൻ... അനുകൂലമായ് ഒരു പെനാൽറ്റി ലഭിച്ചിരിക്കുന്നു..ക്യാപ്റ്റൻ വിജയൻ തന്റെ വിശ്വസ്തനായ ലത്തീഫ് നെ ഏല്പിച്ചു....
അങ്ങനെ വിട്ടു കൊടുക്കാൻ പറ്റില്ല നിശ്ചയദാർഢ്യത്തോടെ റെഡ് ഡെവിൾസ് കാവൽക്കാരൻ അൻസാർ. അത് തട്ടി അകറ്റി..
വിജയന്റെ മുന്നേറ്റ നിര താളം കിട്ടാതെ വിഷമിച്ചു കൊണ്ടേ ഇരുന്നു...
.റെഡ് ഡെവിൾസ് കപ്പിലേക്കു അടുത്ത് എത്തി..അനുകൂലമായ ഒരു പെനാൽറ്റി.... കീരി രാജേഷ് മനോഹരമായ് ലക്ഷ്യ സ്ഥാനത്തു എത്തിച്ചു...
പിന്നീട് അങ്ങോട്ട് ഒരു യുദ്ധഭൂമി തന്നെ ആയിരുന്നു .. പ്രതിരോധ കോട്ട തീർത്തു സരീഷും പട്ടാളവും.. നോബിനും, സിയാദും, അനിലും,ബിനും... അനസ് ഒക്കെ കാവൽ ഭടന്മാരായ് നിന്നു...
തന്റെ ടീമിന്ടെ വിജയത്തിന് വേണ്ടി മുന്നേറ്റ നിരക്കാരനായ് വിജയൻ...മുന്നിലേക്ക്....അനൂപിന്റെ അഭാവം വിജയന്റെ ടീമിനെ ചെറുതായ് ഒന്നു ബാധിച്ചു വെങ്കിലും. പകരക്കാരനായ് ആ പൊസിഷൻ എത്തിയ ഷമീർ, തുരു തുരാ ക്രോസ്സുകൾ.. റെഡ് ഡെവിൾസ് ഗോൾ മുഖം ലക്ഷ്യമാക്കി തൊടുത്ത വിട്ടു...എല്ലാം അവസാനിച്ചു എന്ന നിമിഷം....റെഡ് ഡെവിൾസ് ന്ടെ സ്വപ്നങ്ങൾ തല്ലി കെടുത്തിയ നിമിഷം... കളി തീരാൻ 12സെക്കന്റ് ബാക്കി നിൽക്കെ... ഷമീർ തൊടുത്തു വിട്ട മനോഹരമായ ക്രോസ്സ് ബോൾ...
വിജയൻ ഹെഡ് ചെയ്തു അകത്തേക്കു ഇട്ടു...
റഫറി ഫൈനൽ വിസിൽ മുഴക്കിയപ്പോൾ ഇരു ടീമുകളും 2-2ഗോളുകൾ വീതം അടിച്ചു സമനിലയിൽ പിരിഞ്ഞപ്പോൾ..
കളി എക്സ്ട്രാ ടൈംലേക്കു നീങ്ങി.. 0-0..ആയി പിരിഞ്ഞപ്പോൾ.. പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെ വിജയികളെ കണ്ടെത്താൻ തീരുമാനിച്ചു....
വാശിയേറിയ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ലെജന്റ്സ് fc...വിജയിച്ചു....
സാഗർ തെക്കേവളപ്പിൽ സ്പോൺസർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയുള്ള PSV വെറ്ററൻസ് സെവൻസ് ഫുട്ബോൾ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ PSV FC കൺവീനർ ടീം PSV പ്രസിഡന്റ് ടീമിനെ പരാജയപ്പെടുത്തി. PSV പ്രസിഡന്റ് വിനോദ് വേങ്ങയിയിൽ നയിച്ച പ്രസിഡന്റ് ടീമും PSV സ്പോർട്സ് കൺവീനർ അനിൽകുമാർ നയിച്ച കൺവീനർ ടീമും വെള്ളിയാഴ്ച ഗ്രൗണ്ടിൽ മാറ്റുരച്ചപ്പോൾ പഴയ കാല പോരാട്ട വീര്യം ഒട്ടും ചോർന്നിട്ടില്ല എന്ന് തെളിയിക്കും വിധം ആയിരുന്നു പ്രകടനം. ആദ്യാവസാനം ആവേശഭരിതമാക്കിയ മത്സരത്തിന്റെ മുഴുവൻ സമയത്തു ഗോളുകൾ വീഴാതായപ്പോൾ എക്സ്ട്രാ ടൈമിലേക്കും പിന്നീട് പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു. ഒടുവിൽ പെനാൽറ്റിയിൽ 3 - 2 ന് കൺവീനർ ടീം ചാമ്പ്യൻ പട്ടം സ്വന്തമാക്കുകയായിരുന്നു.
റഫറിയുടെ കിക്കോഫ് വിസിൽ മുഴങ്ങിയത് മുതൽ തങ്ങളുടെ പ്രതാപ കാലം അനുസ്മരിക്കും വിധമുള്ള മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു എക്സിറ്റ് 10 ഹോം ഗ്രൗണ്ട്. മുസ്‌തഫ കവ്വായി കൺവീനർ ടീമിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചപ്പോൾ നായകൻ അനിൽകുമാറും ഭാസ്കരനും നിരന്തരം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കാനക്കീൽ സത്യൻ എന്ന പ്രസിഡന്റ് ടീമിന്റെ വൻ മതിലിനെ കടക്കാൻ നന്നേ പാട് പെട്ടു. പിലിക്കോടിന്റെ പഴയകാല താരം ജനാർദ്ദനനും വിനോദും ചേർന്ന് പ്രസിഡന്റ് ടീമിന്റെ പ്രതിരോധം തീർത്തപ്പോൾ സുരേഷ് കണ്ണൻ ആയിരുന്നു മുന്നേറ്റ നിരയുടെ നിയന്ത്രണം ഏറ്റെടുത്തത്. മുരളിയും രാജൻ പെരളവും കൺവീനർ ഗോൾമുഖത്ത് അപകടം വിതച്ചു മുന്നേറിയപ്പോൾ രാജീവ് നയിച്ച പ്രതിരോധം പല മുന്നേറ്റങ്ങളുടെയും മുനയൊടിച്ചു. പപ്പൻ കരിവെള്ളൂരും ഹരീന്ദ്രൻ കയറ്റുവള്ളിയും പ്രതിരോധനിരയെ ഭദ്രമാക്കി. മുസ്‌തഫ കവ്വായിയുടെ ഗോളെന്നുറച്ച ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത് നിർഭാഗ്യം കൊണ്ട് മാത്രമായി. എതിർ വശത്ത് രാജൻ പെരളത്തിന്റെ ഇടിമിന്നൽ ഷോട്ടുകളും ആവേശം വിതറി.
കാൽപ്പന്തു കളിയുടെ കാല്പനിക സൗന്ദര്യം തങ്ങളുടെ കാലുകളിൽ ആവാഹിച്ചു... ചിത്ര ശലഭങ്ങളെ പോലെ ഗ്രൗണ്ടിൽ പാറി നടന്നപ്പോൾ .. കാണികൾക്കു കുളിർമയേകി .
പ്രയാസം തന്നെ ആണ് ഓരോരുത്തരെയും പ്രവാസികളാക്കി മാറ്റുന്നത്... ഞങ്ങളുടെ കൗമാരവും, യൗവനവും പ്രവാസ മണ്ണിൽ ഹോമിച്ചപ്പോൾ കാൽപ്പന്തു കളിയെ അവർ കൈ വിട്ടില്ല... പപ്പൻ കരിവെള്ളൂരും ജനാർദ്ദനൻ പിലിക്കോടും കാനക്കീൽ സത്യനും ഭാസ്കരൻ എടാട്ടും ഗ്രൗണ്ടിൽ നിറഞ്ഞു നിന്നപ്പോൾ കാണികൾക്കു ആവേശം വാനോളം ഉയർന്നു..
ഒരു കാലത്തു കണ്ണൂർ - കാസറഗോഡ് ജില്ലകളിലെ മൈതാനങ്ങളെ അടക്കി വാണ കാരണവൻമാർ.... തങ്ങളുടെ പ്രതാപകാലത്തേക്ക് തിരിച്ചു പോയപ്പോൾ... പയ്യന്നൂർ സൗഹൃദവേദി റിയാദ് ചാപ്റ്ററിന് അഭിമാന നിമിഷങ്ങൾ ആയിരുന്നു.......
കളി നിയന്ത്രണം..
Main റഫറി :രാജേഷ് പുതിയ പുരയിൽ
ലൈൻ റഫറി :റാഷിദ്, ഫിറോസ്
കരിമ്പിൽ കമ്മാരൻ സ്‌മാരക വിന്നേഴ്സ് ട്രോഫിക്കും അരയമ്പത്തു കൃഷ്ണൻ സ്‌മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഞ്ചാമത് PSV internal Football ടൂർണമെന്റിൽ റെഡ് ഡെവിൾസ് fc ഫൈനലിൽ കടന്നു.ഗോൾഡൻ fc ക്കെതിരെ വെള്ളിയാഴ്ച നടന്ന മത്സരം സമനിലയിൽ അവസാനിച്ചതോടെയാണ് പോയിന്റ് അടിസ്ഥാനത്തിൽ ഗോൾഡൻ fc യെ പിന്തള്ളി റെഡ് ഡെവിൾസ് ഫൈനലിൽ എത്തിയത്. അതോടെ നവംബർ 23 ന് നടക്കുന്ന ഫൈനലിൽ ലെജെന്റ്സ് fc യെ നേരിടും.
ടൂർണമെന്റ് കണ്ട ഏറ്റവും ആവേശകരമായ മത്സരം ആയിരുന്നു ഗോൾഡൻ fc - റെഡ് ഡെവിൾസ് മത്സരം. ഫൈനലിൽ എത്താൻ വിജയം അനിവാര്യമായിരുന്ന ഗോൾഡൻ fc നിരവധി മുന്നേറ്റങ്ങൾ നടത്തി ലക്ഷ്യം നേടാനുള്ള ശ്രമങ്ങൾ തുടക്കം മുതലേ കാണിച്ചു. നായകൻ നൗഫലും( മന്ത്രി ) ഷബീറും അനസും നിഷാദും മുസ്‌തഫ കവ്വായിയും അവസരത്തിനൊത്തു പോരാടി. പല മുന്നേറ്റങ്ങളും സരീഷും സിയാദും നോബിനും അനിലും അനസും അടങ്ങിയ റെഡ് ഡെവിൾസ് പ്രതിരോധം രക്ഷപ്പെടുത്തി. റെഡ് ഡെവിൾസ് നായകൻ രാജേഷും( കീരി )ഷംനാദും ഫിറോസും വസീമും ബിനുവും ചേർന്ന് പ്രത്യാക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചപ്പോൾ അറ്റാക്കിങ് ഫുട്ബോളിന്റെ സൗന്ദര്യം മത്സരത്തിൽ കാണാൻ സാധിച്ചു.ഷൈജുവും രാജേഷ് കുഞ്ഞിമംഗലവും സുധീറും രാജൻ പെരളവും അബൂബക്കറും ചേർന്ന് ഗോൾഡൻ പ്രതിരോധം തീർത്തു. റെഡ് ഡെവിൾസ് ഗോളി അൻസാറും ഗോൾഡൻ fc ഗോളി സൽമാനും ഗോളെന്നുറച്ച നിരവധി അവസരങ്ങൾ തടഞ്ഞപ്പോൾ പലപ്പോഴും ഗോൾപോസ്റ്റുകൾ രക്ഷകനായുള്ള കാഴ്ചകളുമുണ്ടായി.ആവേശകരമായ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുമ്പോൾ ഗോൾഡൻ fc യെ മറികടന്ന് റെഡ് ഡെവിൾസ് fc ഫൈനലിലെത്തി.
കളിയിലെ താരമായി റെഡ് ഡെവിൾസ് fc യുടെ സരീഷ് നെല്ലിയോടനെ തിരഞ്ഞെടുത്തു. അൻസാർ, ഷമീർ, റാഷിദ് എന്നിവർ മത്സരം നിയന്ത്രിച്ചു.
04/11/2018
കരിമ്പിൽ കമ്മാരൻ സ്‌മാരക വിന്നേഴ്സ് ട്രോഫിക്കും അരയമ്പത്തു കൃഷ്ണൻ സ്‌മാരക റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള അഞ്ചാമത് PSV internal Football ടൂർണമെന്റിൽ വെള്ളിയാഴ്ച നടന്ന ലെജന്റ്സ് fc Vs റെഡ് ഡെവിൾസ് fc മത്സരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.ഫൈനൽ ബെർത്ത് എളുപ്പമാക്കാൻ റെഡ് ഡെവിൾസിന് ജയം അനിവാര്യമായിരുന്നെങ്കിലും സമനിലയിൽ തൃപ്തരാകേണ്ടി വന്നു.
തുടക്കം മുതൽ ആക്രമിച്ചു കളിക്കാനുള്ള തന്ത്രവുമായി ഇറങ്ങിയ റെഡ് ഡെവിൾസ് നായകൻ രാജേഷിന്റെ കണക്ക് കൂട്ടലുകൾ ലെജെന്റ്സ് നായകൻ വിജയൻ നെല്ലിയോടൻ ലത്തീഫ്, റാഷിദ്,രാജീവ് എന്നിവരുടെ പ്രതിരോധകോട്ടയിൽ തട്ടി തെറിക്കുന്ന കാഴ്ചയായിരുന്നു. രാജേഷും ഷംനാദും ഫിറോസും നടത്തിയ ചില മുന്നേറ്റങ്ങൾ അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോൾകീപ്പർ സായി തട്ടിയകറ്റി. മറുവശത്തു സിറാജ് - ഷമീർ - അനൂപ് കൂട്ട് കെട്ടിന്റെ ഗോൾ നേടാനുള്ള ശ്രമങ്ങൾ ഗോൾകീപ്പർ അൻസാർ രക്ഷപ്പെടുത്തിയത് മനോഹരമായ കാഴ്ചയായി. ലെജെന്റ്സ് മധ്യനിരയിൽ സാഗറിന് കൂട്ടായി ഹരിയും മുരളിയും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു.
രണ്ടാം പകുതിയിൽ ലെജെന്റ്സ് മാനേജർ സത്യൻ കാനക്കീൽ ചെറിയ മാറ്റം വരുത്തി. ഹരിക്ക് പകരം രഞ്ജിത്തിനെ കൊണ്ടുവന്നു. പരിക്ക് കാരണം മത്സരത്തിൽ ഇറങ്ങാതിരുന്ന രതീഷ് പുറത്ത് നിന്ന് തന്ത്രങ്ങൾ മെനഞ്ഞതോടെ റെഡ് ഡെവിൾസ് അനസിനെയും വസീമിനേയും ബിനുവിനെയും ഉപയോഗിച്ച് മധ്യനിരയിൽ കൂടുതൽ നീക്കങ്ങൾ നടത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു.ഇതിനിടയിൽ ലെജെന്റ്സ് പ്രത്യാക്രമണങ്ങൾ റെഡ് ഡെവിൾസിന്റെ ഉറച്ച പ്രതിരോധ ഭടൻ സരീഷ് നെല്ലിയോടനും നോബിനും സിയാദും അനിൽ കുമാറും നിഷ്പ്രഭമാക്കി.കളി അവസാനിക്കുന്ന റഫറിയുടെ വിസിൽ മുഴങ്ങുമ്പോൾ മത്സരം ഇരു ടീമുകളും ഗോൾ വഴങ്ങാതെ അവസാനിച്ചു. റെഡ് ഡെവിൾസിന് വേണ്ടി വിനോദ് വേങ്ങയിൽ, സുരേഷ് കണ്ണൻ, ഭാസ്കരൻ, സിനീഷ് തമ്പി എന്നിവർ ബൂട്ടണിഞ്ഞു.
കളിയിലെ താരമായി ലെജെന്റ്സ് fc യുടെ റാഷിദ് തിരഞ്ഞെടുക്കപ്പെട്ടു. അബ്ദുൾറഹ്മാൻ, അഷ്‌റഫ് പൊന്നിച്ചി, അബൂബക്കർ എന്നിവർ മത്സരം നിയന്ത്രിച്ചു.
31/10/2018
മറ്റൊരു പോരാട്ടത്തിനായി ഒരുങ്ങുകയാണ് റെഡ് ഡെവിൾസ് എഫ് സി പയ്യന്നൂരും, ലെജൻഡ് എഫ് സി പയ്യന്നൂരും വരുന്ന വെള്ളിയാഴ്ച്ച പി എസ് വി ഹോം ഗ്രൗണ്ടിൽ....... വിജയത്തിൽ കുറഞ്ഞതൊന്നും നമുക്ക് വേണ്ട എന്ന ഒരെറ്റ ലക്ഷ്യത്തോടെ നായകൻ രതീഷ് പരിക്കുകളോടെ ഗ്രൗണ്ടിന്റെ പുറത്തു നിന്നും തന്റെ കളിക്കാരെ നയിക്കുമ്പോൾ വീറും വാശിയും ഒട്ടും ചോരാതെ അവർ പോരാടും എന്ന കാര്യത്തിൽ സംശയമില്ല....... ഫിറോസും, ബിനുവും, വസീമും അനസും.....കീരിയുടയും ഷംനാദിന്റെ കൂടെയും ഫോമായി തീർന്നാൽ ലെജന്റ്സ് കൂടുതൽ വിയർക്കേണ്ടി വരും.... ഗോൾ കീപ്പർ അൻസാർ തന്റെ വീര്യം നില നിർത്തിയാൽ ടീമിന് ജയം എളുപ്പമാകും..... ഗോളുകൾ വഴങ്ങാതെ കളി മുന്നോട്ട് കൊണ്ട് പോകുക എന്ന തന്ത്രമായിരിക്കും ക്യാപ്റ്റൻ ആവിഷ്കരിക്കുക...... എന്നാൽ മറു ഭാഗത്തു ഫൈനലിൽ മുന്നേ തന്നെ പ്രവേശിച്ച ലെജൻഡ് എഫ് സി കഴിഞ്ഞ കളിയിൽ ഗോൾഡൻ എഫ് സി യോട് കളിച്ചു സമ നില വഴങ്ങേണ്ടി വന്ന..... നിറം മങ്ങിയ കളിയുമായി മൈതാനം വിടേണ്ടി വന്ന അവസ്ഥ വരാതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ചായിരിക്കും ഈ വെള്ളിയാഴ്ച്ച ഗ്രൗണ്ടിൽ ഇറങ്ങുക....... ക്യാപ്റ്റന്റെയു ഗോൾ കീപ്പർ സായിയുടെയും കരുത്തിൽ ടീം നന്നായി പൊരുതി കളിക്കാനാണ് സാധ്യത....... വിങ് ബാക്ക് റാഷിദും രാജീവനും സ്റ്റോപ്പർ ബാക്ക് കൂടിയായ ക്യാപ്റ്റന്റെ കൂടെ ഉറച്ചു നിന്നാൽ റെഡ് ഡെവിൾസിന് കുറച്ചു വിഷമിക്കേണ്ടി വരും.......... കാത്തിരുന്നു ഗ്രൗണ്ടിൽ കാണാം വീറും വാശിയും നിറഞ്ഞ പോരാട്ടം..... സ്പോർട്സ് ബ്യൂറോ.... പി എസ് വി എഫ് സി
30/10/2018
കാലിലെ 5 സ്റ്റിച്ചുകളും ആ ഫുട്ബോളർക്കു തടസം ആയിരുന്നില്ല... മുന്നിൽ നിന്നും നയിച്ചു ഒരു ഗോളും... ഗോൾഡൻ FC യുടെ അനസ്... അവൻ തന്നെ ആണ് കളിയിലെ താരവും... !!!!
Click here to claim your Sponsored Listing.
Location
Category
Website
Address
Riyadh